x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരൂര്‍ വൈശ്യ ബാങ്കിന്‍റെ അറ്റലാഭം 756 കോടി

വെബ്ഡെസ്ക്
Published: July 30, 2026 11:03 PM IST | Updated: July 30, 2026 11:03 PM IST

ക​​​രൂ​​​ര്‍ വൈ​​​ശ്യ ബാ​​​ങ്ക്

കൊ​​​ച്ചി: ക​​​രൂ​​​ര്‍ വൈ​​​ശ്യ ബാ​​​ങ്ക് ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 15.94 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 2,27,267 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. നി​​​ക്ഷേ​​​പം 14.94 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍ന്ന് 1,22,587 കോ​​​ടി​​​യും വാ​​​യ്പ​​​ക​​​ള്‍ 17.13 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 1,04,680 കോ​​​ടി​​​യു​​​മാ​​​യി.

റീ​​​ട്ടെ​​​യി​​​ല്‍, കാ​​​ര്‍ഷി​​​ക, എം​​​എ​​​സ്എം​​​ഇ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വാ​​​യ്പ​​​ക​​​ള്‍ 18 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ള്‍, സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പം 15.25 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍ന്ന് സി​​​എ​​​എ​​​സ്എ അ​​​നു​​​പാ​​​തം 27.55 ശ​​​ത​​​മാ​​​ന​​​മാ​​​യി. ബാ​​​ങ്കി​​​ന്‍റെ ബാ​​​ല​​​ന്‍സ് ഷീ​​​റ്റ് 15.15 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യോ​​​ടെ 1,44,364 കോ​​​ടി​​​യി​​​ലെ​​​ത്തി.

ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ​​​ലാ​​​ഭം വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 44.92 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍ന്ന് 756 കോ​​​ടി​​​യാ​​​യി. പി​​​പി​​​ഒ​​​പി 36.15 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 1,096 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 31.76 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍ന്ന് 1,423 കോ​​​ടി രൂ​​​പ​​​യാ​​​യി.

അ​​​റ്റ പ​​​ലി​​​ശ മാ​​​ര്‍ജി​​​ന്‍ 4.34 ശ​​​ത​​​മാ​​​ന​​​മാ​​​യും ക​​​മ്മീ​​​ഷ​​​ന്‍, ഫീ​​​സ് അ​​​ധി​​​ഷ്ഠി​​​ത വ​​​രു​​​മാ​​​നം 7.57 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 270 കോ​​​ടി​​​യാ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വ​​​രു​​​മാ​​​ന​​​ച്ചെ​​​ല​​​വ് അ​​​നു​​​പാ​​​തം 41.24 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഈ ​​​പാ​​​ദ​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ ആ​​​ര്‍ഒ​​​എ 2.11 ശ​​​ത​​​മാ​​​ന​​​വും ആ​​​ര്‍ഇ​​​ഒ 20.24 ശ​​​ത​​​മാ​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

വ​​​ള​​​ര്‍ച്ച, ലാ​​​ഭ​​​ക്ഷ​​​മ​​​ത, ആ​​​സ്തി ഗു​​​ണ​​​നി​​​ല​​​വാ​​​രം എ​​​ന്നീ പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്ഥി​​​ര​​​ത​​​യാ​​​ര്‍ന്ന പ്ര​​​ക​​​ട​​​നം ബാ​​​ങ്കി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ ബി​​​സി​​​ന​​​സ് മാ​​​തൃ​​​ക​​​യെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ബി. ​​​ര​​​മേ​​​ശ് ബാ​​​ബു പ​​​റ​​​ഞ്ഞു. ബാ​​​ങ്ക് ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ ഒ​​​രു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Tags : KarurVysyaBank NetProfit Busines

Recent News

Corehub Up