x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ക്‌​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി: സ്റ്റാ​ർ​ട്ട​പ്പു​ക​ൾക്കു തിരിച്ചടി

വെബ്ഡെസ്ക്
Published: November 2, 2026 11:41 PM IST | Updated: November 2, 2026 11:41 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: രാ​​ജ്യ​​ത്തെ ഇ​​ല​​ക്‌​​ട്രി​​ക് ഇ​​രു​​ച​​ക്ര വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ത്പാ​​ദ​​ന ശേ​​ഷി വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങി പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ടി​​വി​​എ​​സ് മോ​​ട്ടോ​​ർ ക​​മ്പ​​നി, ബ​​ജാ​​ജ് ഓ​​ട്ടോ, ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്പ്.

2027-28 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യോ​​ടെ പ്ര​​തി​​വ​​ർ​​ഷം 10 ല​​ക്ഷം വീ​​തം ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള ശേ​​ഷി കൈ​​വ​​രി​​ക്കാ​​നാ​​ണ് ഈ ​​മൂ​​ന്നു മു​​ൻ​​നി​​ര ക​​മ്പ​​നി​​ക​​ളും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മു​​ന്പ് സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ ഭ​​രി​​ച്ചി​​രു​​ന്ന ഇ​​വി വി​​പ​​ണി​​യു​​ടെ 60 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വി​​ഹി​​ത​​വും ഇ​​പ്പോ​​ൾ ഈ ​​പ​​ര​​മ്പ​​രാ​​ഗ​​ത നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ കൈ​​ക​​ളി​​ലാ​​ണ്.

►പ്ര​​തി​​മാ​​സ ഉ​​ത്പാ​​ദ​​നം ഇ​​ര​​ട്ടി​​യാ​​ക്കാ​​ൻ ല​​ക്ഷ്യം

ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ​​സ് ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ജ​​നു​​വ​​രി മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ടി​​വി​​എ​​സ് പ്ര​​തി​​മാ​​സം ശ​​രാ​​ശ​​രി 40,388 യൂ​​ണി​​റ്റു​​ക​​ളും, ബ​​ജാ​​ജ് 34,962 യൂ​​ണി​​റ്റു​​ക​​ളും, ഹീ​​റോ 17,036 യൂ​​ണി​​റ്റു​​ക​​ളും വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ണ്ട്.

നി​​ല​​വി​​ലെ വി​​ൽ​​പ​​ന​​യേ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യി​​ല​​ധി​​കം ഉ​​ത്പാ​​ദ​​ന ശേ​​ഷി​​യാ​​ണ് ക​​മ്പ​​നി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​ത്. ന​​ട​​പ്പ് സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ നാ​​ലാം പാ​​ദ​​ത്തോ​​ടെ പ്ര​​തി​​മാ​​സ ഉ​​ത്പാ​​ദ​​നം 80,000 യൂ​​ണി​​റ്റു​​ക​​ളാ​​ക്കി ഉ​​യ​​ർ​​ത്താ​​നാ​​ണ് ബ​​ജാ​​ജ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. നി​​ല​​വി​​ലെ 60,000-65,000 യൂ​​ണി​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് പ്ര​​തി​​മാ​​സ ശേ​​ഷി 80,000 ആ​​യി ഉ​​യ​​ർ​​ത്തു​​മെ​​ന്ന് ടി​​വി​​എ​​സ് സി​​ഇ​​ഒ കെ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​നും വ്യ​​ക്ത​​മാ​​ക്കി. അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പാ​​ദ​​ത്തോ​​ടെ പ്ര​​തി​​മാ​​സം 80,000 യൂ​​ണി​​റ്റു​​ക​​ൾ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ടാ​​നാ​​ണ് ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്പി​​ന്‍റെ പ​​ദ്ധ​​തി.

►കി​​ത​​ച്ച് സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ

ഫാ​​ഡ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 26 ശ​​ത​​മാ​​നം വി​​പ​​ണി വി​​ഹി​​ത​​വു​​മാ​​യി ടി​​വി​​എ​​സ് മോ​​ട്ടോ​​ർ ഒ​​ന്നാം സ്ഥാ​​ന​​ത്തും, 22 ശ​​ത​​മാ​​ന​​വു​​മാ​​യി ബ​​ജാ​​ജ് ഓ​​ട്ടോ ര​​ണ്ടാം സ്ഥാ​​ന​​ത്തും, 11 ശ​​ത​​മാ​​ന​​വു​​മാ​​യി ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്പ് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മാ​​ണ്. അ​​തേ​​സ​​മ​​യം, ആ​​ദ്യ​​കാ​​ല​​ത്ത് വി​​പ​​ണി നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന പ​​ല പ്ര​​മു​​ഖ സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ​​ക്കും വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​ണ് നേ​​രി​​ട്ട​​ത്.

2023-24 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 54 ശ​​ത​​മാ​​നം വി​​പ​​ണി വി​​ഹി​​ത​​മു​​ണ്ടാ​​യി​​രു​​ന്ന ഓ​​ല ഇ​​ല​​ക്‌​​ട്രി​​ക്കി​​ന്‍റെ വി​​ഹി​​തം ഇ​​പ്പോ​​ൾ വെ​​റും ഏ​​ഴു ശ​​ത​​മാ​​ന​​മാ​​യി ഇ​​ടി​​ഞ്ഞു. പ്ര​​തി​​വ​​ർ​​ഷം 10 ല​​ക്ഷം യൂ​​ണി​​റ്റു​​ക​​ൾ നി​​ർ​​മി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ടെ​​ങ്കി​​ലും ശേ​​ഷി​​യു​​ടെ 20 ശ​​ത​​മാ​​ന​​ത്തി​​ൽ​​താ​​ഴെ മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ൽ ഓ​​ല ഉ​​ത്പാ​​ദ​​നം ന​​ട​​ത്തു​​ന്ന​​ത്. ഹീ​​റോ ഇ​​ല​​ക്‌‌​​ട്രി​​ക്, ഒ​​ക്കി​​നാ​​വ തു​​ട​​ങ്ങി​​യ സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ളു​​ടെ സം​​യു​​ക്ത വി​​ഹി​​തം ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ലും താ​​ഴെ​​യാ​​യി കു​​റ​​ഞ്ഞു. എ​​ന്നാ​​ൽ സ്ഥി​​ര​​ത​​യാ​​ർ​​ന്ന പ്ര​​ക​​ട​​ന​​വു​​മാ​​യി മു​​ന്നേ​​റു​​ന്ന ഏ​​ഥ​​ർ എ​​ന​​ർ​​ജി മാ​​ത്ര​​മാ​​ണ് സ്റ്റാ​​ർ​​ട്ട​​പ്പ് നി​​ര​​യി​​ൽ പി​​ടി​​ച്ചു​​നി​​ൽ​​ക്കു​​ന്ന​​ത്.

►ഇ​​രു​​ച​​ക്ര ഇ​​വി വി​​ൽ​​പ​​ന​​യി​​ൽ കു​​തി​​പ്പ്

പെ​​ട്രോ​​ൾ വി​​ല​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും കു​​റ​​ഞ്ഞ പ്രാ​​രം​​ഭ വി​​ല​​യും വി​​ശാ​​ല​​മാ​​യ ഡീ​​ല​​ർ​​ഷി​​പ്പ് ശൃം​​ഖ​​ല​​ക​​ളും ഇ​​ല​​ക്‌​​ട്രി​​ക് സ്കൂ​​ട്ട​​റു​​ക​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. 2022-23 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 7.28 ല​​ക്ഷം യൂ​​ണി​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് 2025-26ൽ ​​വി​​ൽ​​പ​​ന 14 ല​​ക്ഷം ക​​ട​​ന്നി​​രു​​ന്നു.

ന​​ട​​പ്പ് സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ലും (ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ) 73 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച​​യോ​​ടെ 11 ല​​ക്ഷം വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റ​​ഴി​​ഞ്ഞു. ഈ ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ൾ വി​​ൽ​​പ​​ന 22.5 ല​​ക്ഷം മു​​ത​​ൽ 25 ല​​ക്ഷം വ​​രെ എ​​ത്തു​​മെ​​ന്നും, ഇ​​തോ​​ടെ രാ​​ജ്യ​​ത്തെ ആ​​കെ ഇ​​രു​​ച​​ക്ര വാ​​ഹ​​ന വി​​ൽ​​പ​​ന​​യു​​ടെ 11-12 ശ​​ത​​മാ​​ന​​വും ഇ​​ല​​ക്‌​​ട്രി​​ക് വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നാ​​കു​​മെ​​ന്നു​​മാ​​ണ് വി​​പ​​ണി നി​​രീ​​ക്ഷ​​ക​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ.

Tags : ElectricTwoWheeler Market Startups TwoWheeler Business HeroMotoCorp ProductionCapacity TVSMotor BajajAuto

Recent News

Corehub Up