പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുന്ന കൃത്യമായ അളവ് ഭക്ഷ്യധാന്യങ്ങള്‍ ത്രാസില്‍ വച്ചാല്‍ മാത്രമേ ബില്‍ പ്രിന്റ് ചെയ്യുകയുള്ളൂ. സാധനങ്ങള്‍ അളവില്‍ കുറഞ്ഞാല്‍ കൈയോടെ പിടിക്കപ്പെടും.
ഈവിധം റേഷന്‍ കടകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും പൂഴ്ത്തിവയ്പ്, കരിഞ്ചന്ത വില്പന എന്നിവ തടയാനുമുദ്ദേശിച്ചുള്ള പദ്ധതിക്ക് 13.44 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകളെയും ഇ-ത്രാസുകളെയും ബന്ധിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ നവീകരണമാണ് ഉദ്ദേശിക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനുള്ള സംസ്ഥാന പ്ലാന്‍ ഫണ്ടില്‍നിന്നാണു പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്.
Tags : Rationshops DigitalModernization Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash