x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്ഷ്യവകുപ്പ് വിപണിയിൽ കൂടുതൽ ഇടപെടൽ നടത്തും: മന്ത്രി

വെബ്ഡെസ്ക്
Published: November 2, 2026 10:52 PM IST | Updated: November 2, 2026 10:52 PM IST

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

പ​ത്ത​നം​തി​ട്ട: ഭ​ക്ഷ്യ വ​കു​പ്പ് വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

ആ​റു മാ​സ​ത്തി​നു​ള്ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രു​ടെ കാ​ർ​ഡു​ക​ൾ മ​ര​വി​പ്പി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി​ക്ക് സം​സ്ഥാ​നം സാ​വ​കാ​ശം തേ​ടി​യി​ട്ടു​ണ്ട്.

റേ​ഷ​ൻ വാ​ങ്ങാ​ത്ത കു​ടും​ബ​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് റേ​ഷ​ൻ വാ​ങ്ങു​ന്നി​ല്ലെ​ന്ന് റേ​ഷ​ൻ ക​ട​ക​ൾ കെ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​ർ​ഹ​മാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ ന​ൽ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡ് ആ​രെ​ങ്കി​ലും വേ​ണ്ടെ​ന്ന് വ​ച്ചാ​ൽ അ​ർ​ഹ​രാ​യ മ​റ്റാ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തേ​തു​പോ​ലെ ത​ന്നെ എ​ല്ലാ ദി​വ​സ​വും സ​പ്ലൈ​കോ​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും വി​പ​ണി ഇ​ട​പെ​ട​ൽ ഓ​ണ​ക്കാ​ല​ത്ത് മാ​ത്ര​മ​ല്ല, എ​ല്ലാ​ക്കാ​ല​ത്തും ഉ​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

Tags : RationShop RationCard FoodDepartment Intervene Market AnoopJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up