അപകടത്തിൽപ്പെട്ട കാർ
കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തില്‍ മൂന്നാം പ്രതി ജോയലിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. നവംബര്‍ 10ന് ജോയലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും.
എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരുകയാണ് പ്രതികള്‍. അതേസമയം, ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ബിഎംഡബ്ല്യു ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി പൊലിസ് സ്റ്റേഷനില്‍ എത്തി അപകടമുണ്ടാക്കിയ മിനി കൂപ്പര്‍ കാര്‍ പരിശോധിച്ചിരുന്നു. 150 കിലോമീറ്റര്‍ വേഗതയിലായിരുന്നു സുഹൈല്‍ മിനി കൂപ്പര്‍ ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.
സുഹൈലിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധന ഫലവും പൊലിസിന് ലഭിച്ചിരുന്നു.
Tags : Accident NedumbasseryVehicleAccident HighCourt Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash