പ്രതീകാത്മക ചിത്രം
കൊച്ചി: ആസൂത്രണ ബോർഡ് മൂല്യനിർണയത്തിലുണ്ടായ വീഴ്ച സാങ്കേതികം മാത്രമാണെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‍സി) ഹൈക്കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗാർഥി പിഴവ് ചൂണ്ടിക്കാണിച്ച ഉടൻ തന്നെ അത് പരിഹരിക്കുകയും പുനർമൂല്യനിർണയം നടത്തി ഷോർട്ട് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതായി പിഎസ്‌സി കോടതിയെ അറിയിച്ചു.
ഒരൊറ്റ പിഴവ് മാത്രമാണുണ്ടായതെന്ന് പിഎസ്‌സി ആവർത്തിച്ചപ്പോൾ, ആവർത്തിച്ചുള്ള പിഴവുകൾ കേൾക്കുന്നുണ്ടല്ലോ എന്ന് കോടതി പ്രതികരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഭരണകക്ഷിയുടെ ആളുകളാണെന്ന് ആരോപണമുണ്ടല്ലോയെന്നും കോടതി ചോദിച്ചു.
എന്നാൽ അത്തരം വാദങ്ങൾ തികച്ചും തെറ്റാണെന്നും മാധ്യമങ്ങളാണ് അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പിഎസ്‌സിയുടെ മറുപടി. മാധ്യമങ്ങളിൽ വരുന്നതല്ല യാഥാർഥ്യമെന്നും കോടതി അത് കണക്കിലെടുക്കരുതെന്നും പിഎസ്‌സി ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരായ പിഎസ്‍സിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
Tags : PSC Planning Evaluation HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash