Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepikaNewspaper

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ 'വ​ന്ദേ​മാ​ത​രം'; 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ദേ​ശീ​യ​ഗീ​തം

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ര​സേ​നാ ബാ​ൻ​ഡ് വ​ന്ദേ​മാ​ത​രം വാ​യി​ക്കു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​ന​മാ​യ 'ജ​ന​ഗ​ണ​മ​ന' ആ​ല​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് ഈ ​ച​രി​ത്ര​മു​ഹൂ​ർ​ത്തം.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള 21 ഗ​ൺ സ​ല്യൂ​ട്ടോ​ടെ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വേ​ദി​യി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി. ഒ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ ദേ​ശീ​യ​പ​താ​ക​യും മ​റ്റൊ​ന്നി​ൽ 'വ​ന്ദേ​മാ​ത​രം' ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചെ​ങ്കോ​ട്ട​യി​ൽ വ​ന്ദേ​മാ​ത​രം മു​ഴ​ങ്ങു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

ദേ​ശീ​യ​ഗാ​ന​ത്തി​ന് സ​മാ​ന​മാ​യ നി​യ​മ​പ​രി​ര​ക്ഷ വ​ന്ദേ​മാ​ത​ര​ത്തി​നും ഉ​റ​പ്പാ​ക്കു​ന്ന ഭേ​ദ​ഗ​തി ബി​ല്ലി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

 

National

തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​നൊ​രു​ങ്ങി സി​ജെ​പി; അ​ഭി​ജി​ത്ത് ദീ​പ്കെ​യു​ടെ വ​സ​തി​യി​ൽ യോ​ഗം ചേ​രും

മും​ബൈ: നീ​റ്റ് പ​രീ​ക്ഷാ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ സ​മ​രം വി​ജ​യം ക​ണ്ട​തി​ന് പി​ന്നാ​ലെ തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​നൊ​രു​ങ്ങി കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി. ഇ​തി​നാ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ​യു​ടെ വ​സ​തി​യി​ൽ പ്ര​ധാ​ന നേ​താ​ക്ക​ൾ യോ​ഗം ചേ​രും.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ലെ ഛത്ര​പ​തി സം​ബാ​ജി ന​ഗ​റി​ലു​ള്ള ദീ​പ്കെ​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം. സ​മ​ര​ക്കാ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ, തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ, സം​ഘ​ട​ന ശ​ക്തി​പ്പെ​ടു​ത്ത​ൽ മു​ത​ലാ​യ​വ ച​ർ​ച്ച​യാ​കും.

യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ള​ണ്ടി​യ​ർ​മാ​രി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യാ​ൻ പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ന് ശേ​ഷം നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കും.

Kerala

മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.

പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ ആ​ല​പ്പു​ഴ​യി​ൽ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​യാ​ണ്.

അ​തേ​സ​മ​യം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ മ​ഴ വീ​ണ്ടും ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

പി​ച്ച​വ​യ്ക്കാ​നൊ​ക്കെ സ​മ​യ​മു​ണ്ട്, ആ​ദ്യം നീ​ന്തി​യൊ​രു കു​ളി; വൈ​റ​ലാ​യി കു​ഞ്ഞ് ലു​ആ​ന്‍റെ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ: ന​ട​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​ത്ത​മം നീ​ന്ത​ലാ​ണ​ത്രേ. വി​ഷ​യം വ്യാ​യാ​മ​ത്തെ കു​റി​ച്ച​ല്ല, പി​ച്ച​വ​ച്ച് തു​ട​ങ്ങും മു​ൻ‌​പ് പ​ള്ളി​ക്കു​ന്ന് ത​യ്യി​ൽ കു​ള​ത്തി​ലെ നീ​ന്ത​ൽ താ​ര​മാ​യ ലു​ആ​ൻ എ​ന്ന 11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കു​റി​ച്ചാ​ണ്.

ക​ഴു​ത്തി​ൽ എ​യ​ർ​ബാ​ഗി​ട്ട് ത​യ്യി​ൽ കു​ള​ത്തി​ൽ നീ​ന്തു​ന്ന ലു​ആ​ൻ വെ​ള്ള​ത്തെ​യും അ​തി​ന്‍റെ ആ​ഴ​ത്തെ​യും തെ​ല്ലും പേ​ടി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ക​ണ്ട് നി​ൽ​ക്കു​ന്ന​വ​രി​ൽ പോ​ലും ആ​ശ്ച​ര്യം ഉ​ണ​ർ​ത്തു​ന്ന​ത്. ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​യി​ലെ റി​ദ്‌​വാ​നി​ൽ അ​ദി​പി​ന്‍റെ​യും ന​ർ​ത്ത​കി​യാ​യ ല​ക്ഷ്മി​ശ്രീ​യു​ടെ​യും മ​ക​നാ​ണ് ലു​ആ​ൻ.

ര​ണ്ടു വ​ർ​ഷം മു​ന്പ് അ​മ്മ ല​ക്ഷ്മി​ശ്രീ നീ​ന്ത​ൽ പ​ഠി​ച്ച പ​ള്ളി​ക്കു​ന്ന് ത​യ്യി​ൽ കു​ള​ത്തി​ൽ ത​ന്നെ​യാ​ണ് ലു​ആ​ന്‍റെ​യും നീ​ന്ത​ൽ പ​രി​ശീ​ല​നം. ല​ക്ഷ്മി​ശ്രീ​യെ നീ​ന്ത​ൽ പ​ഠി​പ്പി​ച്ച സ്വി​മ്മിം​ഗ് വേ​വ്സ് കൂ​ട്ടാ​യ്മ​യാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ​യും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

കു​ള​ക്ക​ര​യി​ൽ എ​ത്തു​ന്പോ​ൾ ത​ന്നെ ലു​ആ​ൻ കൊ​കൊ​ട്ടി ചി​രി​ച്ച് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കും. കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ എ​യ​ർ​ബാ​ഗ് ഘ​ടി​പ്പി​ച്ച് വെ​ള്ള​ത്തി​ലി​റ​ക്കി​യാ​ൽ പി​ന്നെ മു​ന്നോ​ട്ടും പി​ന്നോ​ട്ടും കൈ​കാ​ൽ തു​ഴ​ഞ്ഞ് ചി​രി​ച്ചു​ല്ല​സി​ച്ച് നീ​ന്ത​ൽ തു​ട​ങ്ങും. ക​ര​ച്ചി​ലോ മ​ടു​പ്പോ ഇ​ല്ലാ​തെ, എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും കു​ള​ത്തി​ൽ ക​ഴി​യു​ന്ന​തി​ന് ത​രി​ന്പ് പോ​ലും പേ​ടി​യി​ല്ല.

പ്ര​സ​വ​ത്തി​ന്‍റെ മൂ​ന്നു ദി​വ​സം മു​ന്പു വ​രെ താ​ൻ നീ​ന്തി​യി​രു​ന്നു​വെ​ന്നും കു​ഞ്ഞി​നെ ചെ​റു​പ്പ​ത്തി​ലേ നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും ല​ക്ഷ്മി​ശ്രീ പ​റ​യു​ന്നു. ഇ​ത്ര ചെ​റു​പ്പ​ത്തി​ലേ കു​ഞ്ഞി​നെ നീ​ന്ത​ൽ പ​ഠി​പ്പി​ക്ക​ണോ എ​ന്നു ചോ​ദി​ക്കു​ന്ന​വ​രോ​ട് ഇ​തി​ലും നേ​ര​ത്തെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് ല​ക്ഷ്മി​ശ്രീ വ്യ​ക്ത​മാ​ക്കി.

 

 

International

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഫെ​റി​ക്ക് തീ​പി​ടി​ച്ച് അ​പ​ക​ടം; അ​ഞ്ച് മ​ര​ണം, 41 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ഫെ​റി​ക്ക് തീ​പി​ടി​ച്ച് അ​ഞ്ച് മ​ര​ണം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് 41 പേ​രെ കാ​ണാ​താ​യ​താ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ട​സ​മ​യം 271 യാ​ത്ര​ക്കാ​രാ​ണ് ഫെ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 225 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. തീ​പി​ടു​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കി​ഴ​ക്ക​ൻ ജാ​വ പ്ര​വി​ശ്യ​യി​ലെ സു​ര​ബാ​യ​യി​ൽ നി​ന്ന് തെ​ക്ക​ൻ സു​ല​വേ​സി​യി​ലെ മ​കാ​സ​റി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഫെ​റി​ക്ക്, മ​ദു​ര ദ്വീ​പി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് തീ​പി​ടി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്ത് ക​ട​ലി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഫെ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നി​ര​വ​ധി ക​പ്പ​ലു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

National

'രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ ഇ​ഡി​യ​റ്റ്സ് എ​ന്ന് വി​ളി​ച്ചു': രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ക​ടു​പ്പി​ച്ച് ജി​തേ​ന്ദ്ര സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​രു​ദ്ധ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യ്ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ 'ഇ​ഡി​യ​റ്റ്സ്' പ​രാ​മ​ർ​ശ​ത്തെ​യും അ​ൺ​പാ​ർ​ല​മെ​ന്‍റ​റി പ​ദ​പ്ര​യോ​ഗ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. അ​ടി​സ്ഥാ​ന പാ​ർ​ല​മെ​ന്‍റ​റി മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വി​ന് അ​വ​ബോ​ധ​മു​ണ്ടോ​യെ​ന്ന് ചോ​ദ്യം ചെ​യ്ത മ​ന്ത്രി, രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യാ​യ യു​വാ​ക്ക​ളെ 'ഇ​ഡി​യ​റ്റ്സ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തി​ലും വ​ലി​യ തെ​റ്റ് മ​റ്റൊ​ന്നു​മി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്ക് പി​ന്നാ​ലെ 'പൊ​തു​പ​രീ​ക്ഷ ഭേ​ദ​ഗ​തി ബി​ൽ' ലോ​ക്‌​സ​ഭ ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി.

ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്ക് നേ​രെ വെ​ടി​വെ​പ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ണ്ണീ​ർ​വാ​ത​കം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് ആ​വ​ർ​ത്തി​ച്ചു. വെ​ടി​വെ​പ്പി​ന് ഉ​ത്ത​ര​വി​ടാ​നു​ള്ള അ​ധി​കാ​രം മ​ജി​സ്‌​ട്രേ​റ്റി​നാ​ണെ​ന്നും അ​ല്ലാ​തെ മ​ന്ത്രി​ക്ക​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ജൂ​ലൈ 21-ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യാ​യ 7 ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ന് മു​ന്നി​ൽ ധ​ർ​ണ​യി​രു​ന്ന​തെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

 

National

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത്വ​ത്തി​ലാ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ​യും നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ​യും തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ, 2014ല്‍ 8,668 ​ആ​യി​രു​ന്ന വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ള്‍ ഇ​പ്പോ​ൾ 14,488 ആ​യി ഉ​യ​ർ​ന്ന​താ​യും അ​തി​ൽ 21 ശ​ത​മാ​ന​വും പ​രീ​ക്ഷാ​പ​രാ​ജ​യം മൂ​ല​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ൾ പൂ​ട്ടി​യ​പ്പോ​ൾ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളെ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​ന​ട​പ​ടി നി​മി​ത്തം പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ള്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഫീ​സ് ന​ല്‍​കി കോ​ച്ചിം​ഗ് നേ​ടാ​ന്‍ ക​ഴി​യി​ല്ല. പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം അ​പ്രാ​പ്യ​മാ​ക്കു​ന്നു. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച ത​ട​യാ​ന്‍ കൊ​ണ്ടു​വ​ന്ന പേ​രി​നു മാ​ത്ര​മു​ള്ള നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു മാ​ത്രം ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

National

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യു​ള്ള കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ സ​മ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) കേ​ന്ദ്ര സ​ർ​ക്കാ​രി​ന് താ​ക്കീ​ത് ന​ൽ​കി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ന്ത​ർ മ​ന്ത​റി​ൽ 37 ദി​വ​സ​മാ​യി ന​ട​ന്നു വ​ന്ന സ​മ​രം സി​ജെ​പി താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്ന ധാ​ര​ണ ലം​ഘി​ച്ച് ബീ​ഹാ​റി​ലും ബം​ഗാ​ളി​ലും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​വും ഉ​പ​ദ്ര​വ​വും തു​ട​രു​ക​യാ​ണെ​ന്നും സി​ജെ​പി വ​ക്താ​വ് അ​ശു​തോ​ഷ് റാ​ങ്ക ആ​രോ​പി​ച്ചു. ഡ​ൽ​ഹി പോ​ലീ​സും ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സും ചു​മ​ത്തി​യ എ​ഫ്ഐ​ആ​റു​ക​ൾ ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ത​ത്കാ​ലം പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കി​ല്ലെ​ന്നും രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

 

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ; നി​ഷ്പ​ക്ഷ വേ​ദി വേ​ണ​മെ​ന്ന് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും വി​ദ്യാ​ർ​ത്ഥി സ​മ​ര​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് തു​ട​രു​ന്നു. സ​മ​രം ന​ട​ത്തു​ന്ന 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​ക്ക്' ഒ​പ്പം വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഏ​ത് സ​മ​യ​ത്തും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലോ ഓ​ഫീ​സി​ലോ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും, ജ​ന്ത​ർ മ​ന്ത​റി​ലോ മ​റ്റ് നി​ഷ്പ​ക്ഷ വേ​ദി​ക​ളി​ലോ മാ​ത്ര​മേ ച​ർ​ച്ച ന​ട​ത്തൂ എ​ന്നും സ​മ​ര​ക്കാ​ർ നി​ല​പാ​ടെ​ടു​ത്തു.

കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗും ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി. ന​ദ്ദ​യും ചേ​ർ​ന്ന് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നാ​ല് ത​വ​ണ ച​ർ​ച്ച​യ്ക്കു​ള്ള ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ മു​ൻ​വി​ധി​ക​ളു​മി​ല്ലെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി. ജെ.​പി. ന​ദ്ദ​യു​ടെ വ​സ​തി​യി​ലോ ഓ​ഫീ​സി​ലോ ച​ർ​ച്ച​ക​ൾ ന​ട​ത്താ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സ​ർ​ക്കാ​രി​ന്‍റെ ഈ ​ക്ഷ​ണം സി​ജെ​പി ത​ള്ളി. മ​ന്ത്രി​മാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കോ ഓ​ഫീ​സു​ക​ളി​ലേ​ക്കോ ച​ർ​ച്ച​യ്ക്ക് പോ​കി​ല്ലെ​ന്നും, ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ലോ അ​ല്ലെ​ങ്കി​ൽ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ സ​മ​ര​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഏ​തെ​ങ്കി​ലും നി​ഷ്പ​ക്ഷ വേ​ദി​യി​ലോ മാ​ത്ര​മേ ച​ർ​ച്ച​ക​ൾ ന​ട​ക്കൂ എ​ന്ന് സി​ജെ​പി മു​ഖ്യ വ​ക്താ​വ് സൗ​ര​വ് ദാ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന ആ​ർ​ക്കെ​ങ്കി​ലും എ​തി​രെ പു​തി​യ എ​ഫ്ഐ​ആ​റു​ക​ളോ മ​റ്റ് പ്ര​തി​കാ​ര ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ പ​ര​സ്യ ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

National

വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ള്ളി ഡ​ൽ​ഹി പോ​ലീ​സ്; സാ​ക്ഷി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക്രൂ​ര​മാ​യ പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്.

വ്യാ​ഴാ​ഴ്ച എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 21കാ​രി സാ​ക്ഷി​യാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​ത്. പെ​ൺ​കു​ട്ടി റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ‌ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ സാ​ക്ഷി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് അ​റി​യി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സാ​ക്ഷി നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സാ​ക്ഷി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ സി​പി​ആ​ർ ന​ൽ​കു​ക​യും പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

പി​ണ​റാ​യി​ക്ക് അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ബി​സി​ന​സ്; വി​ദേ​ശ​യാ​ത്ര​ക​ൾ ചി​കി​ത്സ​യ്ക്ക​ല്ലെ​ന്ന് സ്വ​പ്ന സു​രേ​ഷ്

പാ​ല​ക്കാ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ്വ​പ്ന സു​രേ​ഷ്. പി​ണ​റാ​യി​ക്കും കു​ടും​ബ​ത്തി​നും അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ണ്ടെ​ന്നും ചി​കി​ത്സ​യ്ക്കെ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന വി​ദേ​ശ​യാ​ത്ര​ക​ൾ ഇ​തി​നു​വേ​ണ്ടി​യാ​ണെ​ന്നും സ്വ​പ്ന ആ​രോ​പി​ച്ചു.

പി​ണ​റാ​യി വി​ജ​യ​നേ​ക്കാ​ൾ ശ​ക്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് എ​ല്ലാ വി​ദേ​ശ​യാ​ത്ര​ക​ളി​ലും അ​വ​ർ ഒ​പ്പം പോ​യി​രു​ന്ന​ത്. പി​ണ​റാ​യി​ക്ക് ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ൾ മെ​ന​യാ​നു​ള്ള ബു​ദ്ധി​യോ സ​മ​യ​മോ ഇ​ല്ലെ​ന്നും സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത​ത് പി​ണ​റാ​യി ആ​ണെ​ന്നും, ത​നി​ക്കെ​തി​രെ​യു​ള്ള വ്യാ​ജ കേ​സു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ കാ​ണു​മെ​ന്നും പ​റ​ഞ്ഞ സ്വ​പ്ന പി​ണ​റാ​യി വി​ജ​യ​ൻ ത​നി​ക്കെ​തി​രെ എ​ടു​ത്ത​ത് വ്യാ​ജ കേ​സു​ക​ളാ​ണെ​ന്നും ആ​രോ​പി​ച്ചു.

‌ഫോ​ൺ പി​ടി​ച്ചു വ​ച്ച് രേ​ഖ​ക​ൾ വ​ള​ച്ചൊ​ടി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രും. ഒ​രു ത​രം വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും ത​യാ​റ​ല്ല. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പോ​യ​ത് കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​തെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി.

Kerala

ലോ​ക​ക​പ്പ് ഫൈ​ന​ൽ: ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി ഉ​റ​പ്പാ​ക്കി കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം കാ​ണു​ന്ന​തി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. ഫൈ​ന​ൽ മ​ത്സ​രം ത​ട​സ​മി​ല്ലാ​തെ ആ​സ്വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ ഏ​ത് വി​ല​കൊ​ടു​ത്തും വൈ​ദ്യു​തി വാ​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും സ്പെ​യി​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ആ​വേ​ശം ചോ​രാ​തെ കാ​ണാ​ൻ, കൂ​ടു​ത​ൽ പ​ണം മു​ട​ക്കി വൈ​ദ്യു​തി വാ​ങ്ങാ​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം.

രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തും, പ​വ​ർ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ല​ഭ്യ​ത കു​റ​ഞ്ഞ​തും വൈ​ദ്യു​തി വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി ത​ട​സ​മി​ല്ലാ​ത്ത വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ കെ​എ​സ്ഇ​ബി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

മി​ക്സ്ചർ കഴിക്കുന്നതിനിടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; മൂ​ന്ന് വ​യ​സു​കാ​ര​ൻ മരിച്ചു

മ​ല​പ്പു​റം: മി​ക്സ്ച​റി​ലെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ന്നും​പു​റം ചെ​ങ്ങാ​നി കാ​രാ​ട്ടാ​ലു​ങ്ങ​ൽ വെ​ല്ല​ക്കാ​ട​ൻ മു​നീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സാ​ൻ ആ​ണ് തു​ട​ർ​ന്ന് മ​രിച്ചത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ​സം​ഭ​വം. വീ​ട്ടിൽ വച്ച് മി​ക്സ്ച​ർ ക​ഴി​ക്കു​ന്ന​തി​നി​ടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ട്ടി​യെ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ന്നും​പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

 

Kerala

സാ​മ്പ​ത്തി​ക തി​രി​മ​റി ആ​രോ​പ​ണം ബി​ജെ​പി​യി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ടി​​​ല​​​ട​​​ക്കം തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തിരേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​ട്ടു​​​ള്ള വ​​​നി​​​താ നേ​​​താ​​​വി​​​നെ പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക​​​ളി​​​ൽനി​​​ന്നും മാ​​​റ്റി.


നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 11 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ തി​​​രി​​​മ​​​റി ന​​​ട​​​ന്നെ​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു പാ​​​ർ​​​ട്ടി ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​നി​​​താ നേ​​​താ​​​വ് ഫ​​​ണ്ട് അ​​​പ​​​ഹ​​​രി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ ക​​​ർ​​​ശ​​​ന ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു നേ​​​താ​​​വി​​​നെ​​​തിരേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.


സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ വ​​​നി​​​താ നേ​​​താ​​​വി​​​നു പു​​​റ​​​മെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം പാ​​​ങ്ങ​​​പ്പാ​​​റ രാ​​​ജീ​​​വ്, പ​​​ള്ളി​​​പ്പു​​​റം വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യും സാ​​​ന്പ​​​ത്തി​​​ക തി​​​രി​​​മ​​​റി ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ര​​​ണ്ടു നേ​​​താ​​​ക്ക​​​ളെ​​​യും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മാ​​​റി​​​നി​​​ൽ​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Editorial

പ്രോ​ജ​ക്ട് സീ​റോ; ര​ണ്ടാം ആ​ഭ്യ​ന്ത​ര താ​ണ്ഡ​വം?

ല​ഹ​രി​വി​രു​ദ്ധ കൊ​ടു​ങ്കാ​റ്റാ​യി മാ​റി​യ തൂ​ഫാ​നു പി​ന്നാ​ലെ അ​ഴി​മ​തി​യു​ടെ അ​ടി​വേ​ര​റ​ക്കാ​ൻ ‘പ്രോ​ജ​ക്ട് സീ​റോ’ എ​ന്ന പേ​രി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വ​ജ്ര​ക്കോ​ടാ​ലി പ​ണി​യു​ന്നെ​ന്ന വി​വ​രം ആ​വേ​ശ​ക​ര​മാ​ണ്. തൂ​ഫാ​ന്‍റെ പ്ര​ക​ട​ന​മാ​ണ് പ്രോ​ജ​ക്ട് സീ​റോ​യും വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്.

ല​ഹ​രി​യു​ടെ അ​ന്ത​ർ സം​സ്ഥാ​ന-​അ​ന്ത​ർ​ദേ​ശീ​യ പ​ണ്ട​ക​ശാ​ല​ക​ളെ ത​ക​ർ​ക്കു​ന്ന​തി​ൽ പ​രി​മി​തി​യു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ലെ ന​ര​ക​വ്യാ​പാ​രി​ക​ളെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഓ​ടി​ച്ചി​ട്ടു പി​ടി​ക്കു​ന്ന​തു നാ​ടു കാ​ണു​ന്നു​ണ്ട്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ലും സു​പ്രീം​കോ​ട​തി സ​ർ​വ​സ്വാ​ത​ന്ത്ര്യം കൊ​ടു​ത്തി​ട്ടും തെ​രു​വു​നാ​യ​ക​ളെ ഒ​തു​ക്കു​ന്ന​തി​ലും അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്, തൂ​ഫാ​ന്‍റെ രു​ദ്ര​താ​ണ്ഡ​വ​വും പ്രോ​ജ​ക്ട് സീ​റോ​യു​ടെ വി​ളം​ബ​ര​വും ക്രി​യാ​ത്മ​ക പ്ര​കോ​പ​ന​മാ​യി​രു​ന്നെ​ങ്കി​ൽ!

അ​ഴി​മ​തി​ക്ക് ഒ​രാ​മു​ഖം പ​റ​യാം. ഒ​രു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ, വി​ല്ലേ​ജി​ൽ, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ... ഒ​രി​ക്ക​ലെ​ങ്കി​ലും കൈ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​യ ഇ​ന്ത്യ​ക്കാ​ര​നു​ണ്ടോ? ഉ​ത്ത​രം പ​റ​യ​ണ്ട, നാം ​ന​മ്മു​ടെ രാ​ജ്യ​ത്തെ തി​രി​ച്ച​റി​ഞ്ഞാ​ൽ മ​തി. ന​മ്മു​ടെ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മൊ​ക്കെ എ​ത്ര​യോ പേ​ർ​ക്കു കൈ​ക്കൂ​ലി കൊ​ടു​ത്തി​ട്ടു​ണ്ടാ​കും.

മ​റ്റു​ള്ള​വ​രു​ടെ അ​ധ്വാ​നം ചൂ​ഷ​ണം ചെ​യ്യു​ന്ന എ​ത്ര​യോ പ​രാ​ന്ന​ഭോ​ജി​ക​ൾ ഇ​ന്നും നാ​ണ​മി​ല്ലാ​തെ ജീ​വി​ക്കു​ന്നു. അ​തൊ​ക്കെ മാ​റ്റു​മെ​ന്നാ​ണ് ‘പ്രോ​ജ​ക്‌​ട്‌ സീ​റോ’ എ​ന്ന പ​ദ്ധ​തി​യു​മാ​യെ​ത്തി​യ ആ​ഭ്യ​ന്ത്ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​ത്. പ​ക്ഷേ, ഇ​തു വ​ല്ല​തും ന​ട​ക്കു​മോ എ​ന്നാ​യി​രി​ക്കും ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും ആ​ത്മ​ഗ​തം. കാ​ര​ണം, ന​മു​ക്ക​തു ചി​ന്തി​ക്കാ​നാ​കി​ല്ല. മ​റ്റൊ​ന്ന്, അ​ഴി​മ​തി​യെ​ന്ന മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​ഗ്രം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ കൈ​ക്കൂ​ലി ഉ​ൾ​പ്പെ​ടു​ന്ന അ​ഴി​മ​തി.

ഭ​രി​ക്കു​ന്ന​വ​രു​ടെ​യും അ​വ​രു​ടെ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഴി​മ​തി ന​മു​ക്ക് ചി​ന്തി​ക്കാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ട്രാ​ൻ​സ്പെ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തു​വി​ട്ട 2025ലെ ​അ​ഴി​മ​തി​പ്പ​ട്ടി​ക​യി​ലെ 182 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ 91-ാം സ്ഥാ​ന​ത്താ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മ​ല്ല, ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്നാ​ണ് രാ​ജ്യ​ത്തെ വി​കൃ​ത​മാ​ക്കി​യ​ത്. നി​രാ​ശ​രാ​കു​ന്നി​ല്ല. ഈ ​രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​സ്ഥാ​ന​ത​ല ല​ഹ​രി​വേ​ട്ട തു​ട​രു​ന്ന കേ​ര​ള​ത്തി​ന് അ​ഴി​മ​തി​വേ​ട്ട​യി​ലും മാ​തൃ​ക​യാ​കാ​നാ​കും.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ അ​ഴി​മ​തി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ‘പ്രോ​ജ​ക്‌​ട്‌ സീ​റോ’. ജീ​വ​ന​ക്കാ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വീ​ഡി​യോ തെ​ളി​വു​ക​ളാ​യി വി​ജി​ല​ൻ​സി​ന്‍റെ ഔ​ദ്യോ​ഗി​ക പോ​ർ​ട്ട​ലി​ൽ സ​മ​ർ​പ്പി​ക്കാം. 5,000 രൂ​പ പാ​രി​തോ​ഷി​കം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടി​ല്ല. (ഈ ​ഒ​ളി​കാ​മ​റ ഓ​പ്പ​റേ​ഷ​നൊ​ന്നും സാ​ധാ​ര​ണ​ക്കാ​രെ​ക്കൊ​ണ്ട് പ​റ്റു​ന്ന കാ​ര്യ​മ​ല്ലെ​ന്ന​തു വേ​റെ കാ​ര്യം.) കേ​സി​ന്‍റെ ത​ത്‌​സ്ഥി​തി അ​റി​യാ​ൻ ഏ​ക​ജാ​ല​ക ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ ഒ​രു​ക്കും.

അ​ഴി​മ​തി​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ വൈ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കും. ഇ​ത്ത​ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ 100 ദി​വ​സ​ത്തെ പ്ര​ത്യേ​ക ക്ലി​യ​റ​ൻ​സ് ഡ്രൈ​വ് ന​ട​പ്പി​ലാ​ക്കും. കൈ​ക്കൂ​ലി​ക്കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​രു വ​ർ​ഷ​മെ​ന്ന​ത് ആ​റു മാ​സ​മാ​ക്കി​യി​ട്ടു​ണ്ട്. 24 വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ജി​ല​ൻ​സ് മാ​നു​വ​ൽ പ​രി​ഷ്ക​രി​ക്കു​ക​യാ​ണ്.

അ​ഴി​മ​തി​ക്കാ​രാ​യ നേ​താ​ക്ക​ളെ​യും വെ​റു​തേ വി​ടി​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത്. അ​തു കൈ ​പൊ​ള്ളി​ക്കു​ന്ന പ​ണി​യാ​ണ്. രാ​ജ്യ​ത്ത് ഇ​ന്നു​വ​രെ സാ​ധ്യ​മാ​യി​ട്ടി​ല്ലാ​ത്ത​ത്. സ​ർ​ക്കാ​രി​ന് അ​ന​ഭി​മ​ത​രാ​യ​വ​രു​ടെ അ​ഴി​മ​തി മാ​ത്രം അ​ന്വേ​ഷി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ വാ​ഷിം​ഗ് മെ​ഷീ​നാ​കു​ക​യും ചെ​യ്യു​ന്ന കു​പ്ര​സി​ദ്ധ മാ​തൃ​ക​യെ​ക്കു​റി​ച്ച​ല്ല പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ രാ​ഷ്‌​ട്രീ​യ ഉ​പ​ക​ര​ണ​മാ​യ​തോ​ടെ ലോ​ക അ​ഴി​മ​തി​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ക്കു ത​റ ടി​ക്ക​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന ക​ഥ​യാ​ണ​ത്. അ​ഴി​മ​തി അ​ർ​ബു​ദ​മാ​ണെ​ന്ന പ​ഴ​മൊ​ഴി പ​ണ്ടേ​യു​ണ്ട്.

പ​ക്ഷേ, അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ പൗ​ര​നു​ള്ള വി​ശ്വാ​സ​ത്തെ​യും ന​വീ​ക​ര​ണ​ത്തി​നും സ​ർ​ഗാ​ത്മ​ക​ത​യ്ക്കു​മു​ള്ള സ​ഹ​ജാ​വ​ബോ​ധ​ത്തെ​യും കാ​ർ​ന്നു​തി​ന്നു​ന്നു​വെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ ​ബൈ​ഡ​നാ​ണ്. 2015ൽ ​അ​ർ​ബു​ദ ബാ​ധി​ത​നാ​യ മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി വീ​ടു വി​ൽ​ക്കാ​നൊ​രു​ങ്ങി​യ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ബൈ​ഡ​ൻ. വി​വ​ര​മ​റി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ അ​തു ത​ട​ഞ്ഞു​കൊ​ണ്ട് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ അ​ധി​കാ​ര​സ്ഥാ​ന​ത്തു​ള്ള എ​ത്ര പേ​ർ​ക്ക് ഇ​ങ്ങ​നെ ചി​കി​ത്സ​യ്ക്കു കി​ട​പ്പാ​ടം വി​ൽ​ക്കേ​ണ്ടി​വ​രും?

അ​ഴി​മ​തി​വി​രു​ദ്ധ വാ​യാ​ടി​ക​ളാ​യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ൽ കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും ഡീ​പ് സ്റ്റേ​റ്റ് ആ​യി മാ​റി​യ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രെ​യൊ​ന്നും തൊ​ടാ​നാ​കി​ല്ല. പെ​ട്രോ​ളും എ​ഥ​നോ​ളും​പോ​ലെ, അ​ത്ത​രം ഭ​ര​ണ​കൂ​ട ക​ല​ർ​പ്പു​ക​ളെ തി​രി​ച്ച​റി​യാ​നു​മാ​കി​ല്ല. മ​നു​ഷ്യ​രെ കൊ​ള്ള​യ​ടി​ച്ചു പാ​പ്പ​രാ​ക്കി​യ​വ​ർ ദൈ​വ​ങ്ങ​ൾ​ക്കു നേ​രേ തി​രി​ഞ്ഞ കാ​ല​ത്ത്, ന​മു​ക്ക് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ഴി​മ​തി നി​ർ​മാ​ർ​ജ​നം​പോ​ലും വ​ലി​യ കാ​ര്യ​മാ​ണ്.

എ​ന്താ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു​വ​രു​ന്ന​ത്; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന പോ​ലീ​സു​കാ​രും വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രും പ​ഞ്ചാ​യ​ത്ത്-​ക​ള​ക‌്ട​റേ​റ്റ്-​സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രും ഡോ​ക‌്ട​ർ​മാ​രും പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​ർ​മാ​രും പി​ൻ​വാ​തി​ൽ തു​റ​ന്നി​ടു​ന്ന സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രും പി​എ​സ്‌​സി അ​ണി​യ​റ​ക്കാ​രു​മൊ​ന്നും ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്നു ത​ന്നെ​യാ​ണോ?

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ത്മീ​യ​വ​കു​പ്പാ​ക​ട്ടേ. പ്രോ​ജ​ക്ട് സീ​റോ അ​ഴി​മ​തി​ക്കു​മേ​ലു​ള്ള ചു​ട​ല​നൃ​ത്ത​മാ​ക​ട്ടേ! അ​ഴി​മ​തി​ക്കാ​രേ, അ​പ​ര​ന്‍റെ നെ​റ്റി​യി​ലെ വി​യ​ർ​പ്പു​ണ​ങ്ങാ​ത്ത നി​ങ്ങ​ളു​ടെ കൈ​ക​ൾ ക​ഴു​കു​ക; ത​ല​കു​നി​ച്ചു​നി​ൽ​ക്കാ​നി​ട​യു​ള്ള നി​ങ്ങ​ളു​ടെ മ​ക്ക​ളെ​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഓ​ർ​ത്തെ​ങ്കി​ലും.

Kerala

ക​ശു​വ​ണ്ടി അ​ഴി​മ​തി​ക്കേ​സ്: സെ​ക്ര​ട്ട​റി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​ക്കേ​സി​ലെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വ​നം, ക​ശു​വ​ണ്ടി സെ​ക്ര​ട്ട​റി കെ. ​ബി​ജു​വി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി. ഹൈ​ക്കോ​ട​തി​യെ നി​ന്ദി​ക്കു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഹ​ര്‍​ജി.

മൂ​ന്നാം ത​വ​ണ​യും പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി​യ ക​ട​കം​പ​ള്ളി മ​നോ​ജാ​ണ് ഉ​പ​ഹ​ര്‍​ജി​യി​ലൂ​ടെ ബി​ജു​വി​നെ​തി​രേ​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഹ​ര്‍​ജി.

ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി പോ​ലെ പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള അ​വ​കാ​ശം നി​ല​നി​ര്‍​ത്തി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തെ​ന്നു​മു​ള്ള പ​രാ​മ​ര്‍​ശ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഉ​പ​ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വ​നം, ക​ശു​വ​ണ്ടി സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വ്യ​വ​സാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ഇ​ന്ന് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചി​ല്‍ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ഉ​പ​ഹ​ര്‍​ജി​യും പ​രി​ഗ​ണി​ച്ചേ​ക്കും.

Editorial

രാ​​​​ത്രി​​​​യി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​ത്തി വെ​​​​ളു​​​​ത്ത​​​​പ്പോ​​​​ൾ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും

കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​വ​​​​ധി​​​​ത്ത​​​​ലേ​​​​ന്ന് അ​​​​ന​​​​ധി​​​​കൃ​​​​ത കൈ​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യാ​​​​ൽ നി​​​​യ​​​​മ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​മെ​​​​ന്നു ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്ക​​​​റി​​​​യാം. ക​​​​ള​​​​മ​​​​ശേ​​​​രി മാ​​​​ർ​​​​ത്തോ​​​​മ്മാ ഭ​​​​വ​​​​ൻ കൈ​​​​യേ​​​​റി​​​​യ​​​​തും അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. ആ ​​​​കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​രി​​​​പ്പോ​​​​ൾ കാ​​​​വ​​​​ലു​​​​മി​​​​ട്ടു. സ​​​​ഭ​​​​യും ദീ​​​​പി​​​​ക​​​​യും പെ​​​​ട്ടെ​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്തെ​​​​ന്ന വ​​​​ർ​​​​ഗീ​​​​യ കു​​​​ത്തി​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​കൂ​​​​ടി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാം.

ഈ ​മു​ഖ​പ്ര​സം​ഗം ആ​പ​ത്ക​ര​മാ​യ ര​ണ്ടു വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ഒ​ന്ന്, ക​ള​മ​ശേ​രി മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ മ​തി​ൽ പൊ​ളി​ച്ച് കൈ​യേ​റ്റം ന​ട​ത്തി​യ​വ​രെ​ക്കു​റി​ച്ചും അ​തി​നു കാ​വ​ൽ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​മാ​ണ്.

കോ​ട​തി​ക​ളു​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ​ക്കു ത​ലേ​ന്ന് കൈ​യേ​റ്റം ന​ട​ത്തി നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു മു​ന്നി​ൽ പ​രാ​തി​ക്കാ​രും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളും നി​സ​ഹാ​യ​രാ​കു​ന്ന സ്ഥി​തി​യാ​ണി​ത്. ര​ണ്ട്, രാ​ത്രി​യി​ലെ​ത്തി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു പി​ന്നാ​ലെ, ഈ ​സം​ഭ​വ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ദീ​പി​ക​യ്ക്കും എ​തി​രേ ആ​യു​ധ​മാ​ക്കാ​ൻ അ​തി​രാ​വി​ലെ​യെ​ത്തി​യ ചി​ല വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​ടെ ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ര​ണ്ടും നാ​ടി​നാ​പ​ത്താ​ണ്.

ക​ള​മ​ശേ​രി​യി​ൽ കൈ​യേ​റ്റം ന​ട​ന്ന​ത് ഓ​ണ​ത്ത​ലേ​ന്നാ​ണ്. പു​ല​ർ​ച്ചെ ഒ​ന്നി​നും നാ​ലി​നു​മി​ട​യ്ക്കാ​ണ് ഏ​ക​ദേ​ശം 70 പേ​ര​ട​ങ്ങു​ന്ന ക്രി​മി​ന​ൽ​സം​ഘം ക​ള​മ​ശേ​രി, എ​ച്ച്എം​ടി കോ​ള​നി​ക്ക​ടു​ത്ത് ക​ന്യാ​സ്ത്രീ മ​ഠം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ത്തോ​മ്മാ ഭ​വ​നി​ലെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളും ക്രെ​യി​നും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ​വ​ർ ആ​ദ്യ​മേ​ത​ന്നെ മ​ഠ​ത്തി​ന്‍റെ സി​സി​ടി​വി​ക​ൾ ത​ക​ർ​ത്തു.

100 മീ​റ്റ​റോ​ളം മ​തി​ൽ ത​ക​ർ​ത്ത് റെ​ഡി​മെ​യ്ഡ് മു​റി​ക​ൾ മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ വ​ള​പ്പി​ൽ സ്ഥാ​പി​ച്ചു. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ത​ക​ർ​ത്തു, ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും നി​ഷേ​ധി​ച്ചു. ‘പ്രോ​പ്പ​ർ​ട്ടി ഓ​ഫ് എം.​എ​ച്ച്. ബി​ൽ​ഡേ​ഴ്സ് ആ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്സ്’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 45 വ​ർ​ഷ​മാ​യി നി​ല​വി​ലു​ള്ള സ്ഥാ​പ​നം കൈ​യേ​റി​യ​വ​ർ​ക്കെ​തി​രേ മാ​ർ​ത്തോ​മ്മാ ഭ​വ​ൻ അ​ധി​കൃ​ത​ർ പ​രാ​തി കൊ​ടു​ത്തി​ട്ടും ഈ ​നി​മി​ഷം വ​രെ പോ​ലീ​സ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചി​ട്ടി​ല്ല.

ര​ണ്ടാ​മ​ത്തെ കാ​ര്യം, കോ​ട​തി​യു​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ​ക്കു ത​ലേ​ന്ന് ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പ​രാ​തി​ക്കാ​ര​ൻ നി​സ​ഹാ​യ​നാ​കും. അ​വ​ധി തീ​ർ​ന്നു കോ​ട​തി​യി​ലെ​ത്തി​യാ​ൽ ത​ത്‌​സ്ഥി​തി നി​ല​നി​ർ​ത്തി കേ​സ് തു​ട​രാ​നാ​കും മി​ക്ക​വാ​റും വി​ധി​യു​ണ്ടാ​കു​ക. കൈ​യൂ​ക്കു​ള്ള​വ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​പ​ഴു​ത​ട​യ്ക്കാ​ൻ സ​ർ​ക്കാ​രി​നോ കോ​ട​തി​ക​ൾ​ക്കോ സാ​ധി​ച്ചി​ട്ടി​ല്ല.

നി​യ​മ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യ ഈ ​സം​ഭ​വം വേ​ദ​നാ​ജ​ന​ക​മെ​ങ്കി​ലും ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ സം​ഘ​ടി​ത​നീ​ക്ക​മാ​യി ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും അ​ത്ത​രം ശ്ര​മ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ത​ത്കാ​ലം വാ​ർ​ത്ത​പോ​ലും കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ​യും സ​ഭ​യു​ടെ​യും നി​ല​പാ​ട്. പ​ക്ഷേ, കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നോ അ​വ​രെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്കാ​നോ ഒ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ർ​ജ് പാ​റ​യ്ക്ക ഒ​ആ​ർ​സി കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യ​ത്. ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള ആ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ദീ​പി​ക യ​ഥാ​സ​മ​യം കൊ​ടു​ത്തി​ട്ടു​മു​ണ്ട്.

അ​തി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു: “1982ൽ ​മാ​ർ​ത്തോ​മ്മാ ഭ​വ​നു സ്ഥ​ലം കൈ​മാ​റി​യ ഉ​ട​മ​സ്ഥ​ന്‍റെ മ​ക്ക​ൾ 2010ൽ ​വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കാ​ത്ത വാ​ദ​ങ്ങ​ളു​മാ​യി മ​റ്റൊ​രാ​ൾ​ക്ക് അ​തേ സ്ഥ​ലം വി​റ്റു. സ്ഥ​ല​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​ർ മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍ ത​ന്നെ​യെ​ന്ന് എ​റ​ണാ​കു​ളം സ​ബ് കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​തും മ​റു​പാ​ർ​ട്ടി​യോ അ​വ​രു​ടെ പേ​രി​ൽ മ​റ്റാ​രു​മോ പ്ര​സ്തു​ത ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും കൈ​യേ​റി. ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ​യ്ക്കാ​യി സ്ഥ​ല​ത്തു​ള്ള പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ല.

അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പു​റ​ത്താ​ക്കാ​നും ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ കു​റ്റ​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നും പോ​ലീ​സ് ത​യാ​റാ​ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട​ണം.”

സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു വി​ഘാ​ത​മാ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ്, ഇ​ത്ര​യും ഗു​രു​ത​ര​മാ​യ അ​തി​ക്ര​മം ന​ട​ന്നി​ട്ടും ക്രൈ​സ്ത​വ​സ​മൂ​ഹം പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​നോ പ്ര​തി​ഷേ​ധ​ത്തി​നോ മു​തി​രാ​തി​രു​ന്ന​തെ​ന്നും ഇ​നി​യും നി​ഷ്ക്രി​യ​ത്വം തു​ട​രാ​നാ​ണ് അ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​നോ​ഭാ​വ​മെ​ങ്കി​ൽ നി​യ​മ, പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ഫാ. ​ജോ​ർ​ജ് പാ​റ​യ്ക്ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ഭ​യോ ദീ​പി​ക​യോ എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്. മു​ന്നോ​ട്ടും ഇ​തേ സ​മീ​പ​നം ത​ന്നെ​യാ​യി​രി​ക്കും. പ​ക്ഷേ, വ​ർ​ഗീ​യ സാ​ധ്യ​ത​ക​ൾ​ക്കു ത​ക്കം​പാ​ർ​ത്തി​രി​ക്കു​ന്ന ക്രൈ​സ്ത​വ വ​ർ​ഗീ​യ സം​ഘ​ട​ന​യും കൂ​ട്ടാ​ളി​ക​ളും രം​ഗ​ത്തെ​ത്തി. പ്ര​തി​സ്ഥാ​ന​ത്ത് മു​സ്‌​ലിം നാ​മ​ധാ​രി​ക​ളാ​ണ് എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ധാ​ർ​മി​ക​രോ​ഷ​ത്തി​നു കാ​ര​ണം. ആ ​രാ​ഷ്‌​ട്രീ​യം നാം ​ഏ​റ്റെ​ടു​ക്കി​ല്ല.

പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വ​രെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത സം​ഘ​പ​രി​വാ​റി​നു മം​ഗ​ള​പ​ത്ര​മെ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ച​ങ്ങാ​തി​മാ​രാ​യ രാ​ഷ്‌​ട്രീ​യ ഭി​ക്ഷാം​ദേ​ഹി​ക​ളു​മാ​ണ് സ​ഭ​യെ സം​ര​ക്ഷി​ക്കാ​നും ദീ​പി​ക​യെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ​ഠി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​വി​ഷ​ത്തി​ന്‍റെ ഈ ​കാ​സ​യി​ൽ​നി​ന്നു കു​ടി​ക്ക​രു​തെ​ന്ന് ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ വി​വേ​ക​മു​ള്ള​വ​രെ​ല്ലാം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.

ക്രൈ​സ്ത​വ​രെ ഏ​തോ ആ​ല​യി​ലേ​ക്ക് ആ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള അ​ച്ചാ​രം വാ​ങ്ങി ക്രി​സ്തു​വി​നെ ദു​രു​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം വ്യ​ക്തി​താ​ത്പ​ര്യ-​ഇ​ത​ര​മ​ത​വി​ദ്വേ​ഷ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് ‘പാ​ന​പാ​ത്ര​മേ​താ​യാ​ലും വി​ഷം കു​ടി​ക്ക​രു​ത്’ എ​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ൽ ദീ​പി​ക മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​തു വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലു​ൾ​പ്പെ​ടെ നി​സ്കാ​ര​മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യെ​ന്ന​ല്ല, കേ​ര​ള​ത്തി​ലെ ഒ​രു ക്രൈ​സ്ത​വ സ്ഥാ​പ​ന​ത്തി​ലും അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദീ​പി​ക മു​ഖ​പ്ര​സം​ഗ​മെ​ഴു​തി. വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മ​തേ​ത​ര-​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ വ​കു​പ്പു​ക​ളെ ഉ​ൾ​പ്പെ​ടെ ചെ​റു​ത്തി​ട്ടു​ണ്ട്.

ഗാ​സ വി​ഷ​യ​ത്തി​ൽ യു​ദ്ധ​ത്തെ എ​തി​ർ​ക്കു​ന്ന​തി​നൊ​പ്പം ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഹ​മാ​സി​നെ തു​റ​ന്നു​കാ​ണി​ക്കു​ക​യും ചെ​യ്തു. സം​ഘ​പ​രി​വാ​ർ ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ച്ച​പ്പോ​ൾ മാ​ത്ര​മ​ല്ല, മു​സ്‌​ലിം​ക​ളെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​പ്പോ​ഴും ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ളു​ടെ ബു​ൾ​ഡോ​സ​ർ രാ​ജി​നെ​തി​രേ​യും തൂ​ലി​ക ച​ലി​പ്പി​ച്ചു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലെ​യും തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളി​ലെ​യു​മൊ​ക്കെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ധീ​ര​മാ​യ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു. കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നു​മെ​തി​രേ​യും ശ​ക്ത​മാ​യെ​ഴു​തി. ഇ​തൊ​ന്നും സ​ർ​ക്കാ​രു​ക​ളെ​യും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഇ​ല്ലാ​താ​ക്കാ​ന​ല്ല; ജ​നാ​ധി​പ​ത്യ​ത്തെ​യും മ​തേ​ത​ര​ത്വ​ത്തെ​യും മാ​ധ്യ​മ​ധ​ർ​മ​ത്തെ​യും ഒ​റ്റി​ക്കൊ​ടു​ക്കാ​തി​രി​ക്കാ​നാ​ണ്.

വ​ള​ർ​ന്നു​വ​രു​ന്ന വ​ർ​ഗീ​യ​ത​യ്ക്കും വി​ഭാ​ഗീ​യ​ത​യ്ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്നു പി​ന്തി​രി​യി​ല്ലെ​ന്ന് ദീ​പി​ക വാ​യ​ന​ക്കാ​ർ​ക്കും കേ​ര​ള സ​മൂ​ഹ​ത്തി​നും ഉ​റ​പ്പ് ന​ൽ​കു​ന്നു. അ​ത് അ​നാ​യാ​സ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന​റി​യാം. പ​ക്ഷേ, മാ​തൃ​രാ​ജ്യ​ത്തോ​ടും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തോ​ടു​മു​ള്ള ആ ​ഉ​ത്ത​ര​വാ​ദി​ത്വം ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്ന സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രു​ടെ നി​ല​പാ​ടു​ക​ൾ വ​ഴി​യി​ലു​പേ​ക്ഷി​ക്കി​ല്ല.

ഈ ​നി​ല​പാ​ടി​ന്, അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന വ​രി​ക്കാ​രും വാ​യ​ന​ക്കാ​രും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ദീ​പി​ക​യു​ടെ പ്ര​ചോ​ദ​നം. ക്രി​യാ​ത്മ​ക വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് തി​രു​ത്താ​നും മ​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ, ഈ ​പ​ത്ര​ത്തെ ഏ​തെ​ങ്കി​ലും വ​ർ​ഗീ​യ​ത​യു​ടെ​യോ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യോ തൊ​ഴു​ത്തി​ൽ കെ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്വീ​കാ​ര്യ​മ​ല്ല; അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ മു​ഖം​മൂ​ടി​യാ​ണെ​ങ്കി​ലും, വ​ർ​ഗീ​യ​ത വി​നാ​ശ​മാ​ണ്. നാം ​ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ക്രൈ​സ്ത​വ​രും ഉ​ൾ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളും മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു​നി​ന്നു പ​റ​യ​ണം ‘മാ ​നി​ഷാ​ദ’.

Latest News

Corehub Up