Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Business

ര​ണ്ടു ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു ഹാ​ൾ​മാ​ർ​ക്കിം​ഗ്; സ്വർണാഭരണ മേഖലയ്ക്കു തിരിച്ചടി?

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ഗ്രാ​​​മി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഹാ​​​ൾ മാ​​​ർ​​​ക്കിം​​​ഗ് (എ​​​ച്ച്‌​​​യു​​​ഐ​​​ഡി-​​​ഹാ​​​ൾ​​​മാ​​​ർ​​​ക്ക് യു​​​ണീ​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ) നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക.

ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ശു​​​ദ്ധ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ലും വ​​​ള​​​രെ കു​​​റ​​​ഞ്ഞ ഭാ​​​ര​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​തേ​ രീ​​​തി​​​യി​​​ൽ നി​​​ർ​​​ബ​​​ന്ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​യാ​ക്കു​​​മെ​​​ന്നു​​​മാ​​​ണ് ആ​​​ശ​​​ങ്ക.

മൂ​​​ക്കു​​​ത്തി, ചെ​​​റി​​​യ ക​​​മ്മ​​​ൽ, മോ​​​തി​​​രം,ലോ​​​ക്ക​​​റ്റ്, കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​ങ്ങി​​​യ ര​​​ണ്ടു ഗ്രാ​​​മി​​​ൽ താ​​​ഴെ​​​യു​​​ള്ളചെ​​​റു​​​ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യാ​​​ൽ ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചെ​​​ല​​​വ് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഉ​​​യ​​​രും. ഇ​​​തോ​​​ടൊ​​​പ്പം ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​തം, പാ​​​ക്കിം​​​ഗ്, കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ, പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​ധി​​​ക ചെ​​​ല​​​വും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു വ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​രും.

ഇ​​​തി​​​ന്‍റെ അ​​​ന്തി​​​മ​ ഭാ​​​രം ഉ​​​പ​​​യോ​​ക്താ​​​വി​​​നു​​​മേ​​​ൽ എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണ്. സൂ​​​ക്ഷ്മ ഡി​​​സൈ​​​നു​​​ക​​​ളു​​​ള്ള ചെ​​​റി​​​യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് പ​​​തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ൽ​​​പ​​​ന​​​യ്ക്കും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​നും പ്രാ​​​യോ​​​ഗി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​രെ​​​യും പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സ്വ​​​ർ​​​ണ​​​പ്പ​​​ണി​​​ക്കാ​​​രെ​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​എ​​​സ്എം​​​എ) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ൾ നാ​​​സ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​നാ​​​വ​​​ശ്യ അ​​​ധി​​​ക ചെ​​​ല​​​വ് ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്ക​​​രു​​​ത്. ര​​​ണ്ടു ഗ്രാ​​​മി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നി​​​ല​​​വി​​​ലു​​​ള്ള ഇ​​​ള​​​വ് നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Business

സെ​ൻ​സെ​ക്സ്, നി​ഫ്റ്റി സൂ​ചി​ക​ക​ൾ നേ​ട്ട​ത്തി​ൽ

മും​​​​ബൈ: ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​സൂ​​​​ചി​​​​ക​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ മു​​​​ന്നേ​​​​റി. ബോം​​​​ബെ ഓ​​​​ഹ​​​​രി​​സൂ​​​​ചി​​​​ക​​​​യാ​​​​യ സെ​​​​ൻ​​​​സെ​​​​ക്സ് 564.03 പോ​​​​യി​​​​ന്‍റി​​​​ന്‍റെ നേ​​​​ട്ട​​​​ത്തോ​​​​ടെ 74,858.99ൽ ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ ദേ​​​​ശീ​​​​യ ഓ​​​​ഹ​​​​രി സൂ​​​​ചി​​​​ക നി​​​​ഫ്റ്റി 67.90 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തോ​​​​ടെ 23,414.30 ൽ ​​​​ക്ലോ​​​​സ് ചെ​​​​യ്തു.

യു​​​​എ​​​​സ്-​​​​ചൈ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും യു​​​​എ​​​​ൻ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ളു​​​​മാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ൽ ആ​​​​വേ​​​​ശം നി​​​​റ​​​​ച്ച​​​​ത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​ടി​​​​വ്. ബോ​​​​ണ്ടു​​​​ക​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​ന​​​​ക്കു​​​​റ​​​​വും പി​​​​ന്തു​​​​ണ ​​ന​​​​ൽ​​​​കി. പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ഊ​​​​ർ​​​​ജ ചെ​​​​ല​​​​വു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ഒ​​​​ഴി​​​​ഞ്ഞ​​​​തും അ​​​​നു​​​​കൂ​​​​ല​​​​ഘ​​​​ട​​​​ക​​​​മാ​​​​യി.

നി​​​​ഫ്റ്റി 50 സൂ​​​​ചി​​​​ക​​​​ക​​​​ളി​​​​ൽ എ​​​​ച്ച്സി​​​​എ​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജീ​​​​സും എ​​​​സ്ബി​​​​ഐ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി എ​​​​ന്നി​​​​വ​​​​യാ​​ണു കൂ​​​​ടു​​​​ത​​​​ൽ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.

Business

മാത്ത്‌വർക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡൻഷ്യൽ ഏറ്റുവാങ്ങി അമൽജ്യോതി കോളജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (ഓ​ട്ടോ​ണ​മ​സ്) മാ​ത്ത്‌​വ​ർ​ക്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്രെ​ഡ​ൻ​ഷ്യ​ൽ ഏ​റ്റു​വാ​ങ്ങി.

കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ത്ത്‌​വ​ർ​ക്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ എ​ഡ്യു​ക്കേ​ഷ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ സാ​ഹി​ദ വ​സീം, സെ​യി​ൽ​സ് അ​ക്കൗ​ണ്ട് മാ​നേ​ജ​ർ–​എ​ഡ്യു​ക്കേ​ഷ​ൻ അ​നീ​ഷ് ബോം​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ക്രെ​ഡ​ൻ​ഷ്യ​ൽ കോ​ള​ജി​ന് സ​മ്മാ​നി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫാ. ​ഡോ. റോ​യ് എ​ബ്ര​ഹാം പ​ഴ​യ​പ​റ​മ്പി​ലും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബും ക്രെ​ഡ​ൻ​ഷ്യ​ൽ ഏ​റ്റു​വാ​ങ്ങി.

കം​പ്യൂ​ട്ടേ​ഷ​ണ​ൽ പ​ഠ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും മാ​ത്ത്‌​വ​ർ​ക്സ് ക്യാ​മ്പ​സ്-​വൈ​ഡ് സ്യൂ​ട്ട് അ​ക്കാ​ദ​മി​ക രം​ഗ​ത്ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ലും സ്ഥാ​പ​നം കൈ​വ​രി​ച്ച നേ​ട്ട​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു ഇ​ത്.

മാ​ത്ത്‌​വ​ർ​ക്സി​ന്‍റെ ഈ ​ക്രെ​ഡ​ൻ​ഷ്യ​ൽ ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ നാ​ല് സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​മ​ൽജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്.

മാ​ത്ത്‌​വ​ർ​ക്സ് കാ​മ്പ​സ്-​വൈ​ഡ് സ്യൂ​ട്ട് മി​ക​ച്ച രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​തി​നാ​യി ഇ​ല​ക്്ട്രോണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗീ​വ​ർ​ഗീ​സ് ടൈ​റ്റ​സ്, ഇ​ലക്്ട്രിക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്്ട്രോണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്.​എ​ൻ. കു​മാ​ർ, കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. സു​രേ​ജ് രാ​ജ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Business

ആ​ദ്യ ദ​ശ​കം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ടെ​ലി​കോ​മി​ന​പ്പു​റം വ​ള​ർ​ന്ന് ജി​യോ

കൊ​ച്ചി: ഇ​ന്ത്യ​യു​ടെ ക​ണ​ക്റ്റി​വി​റ്റി രം​ഗ​ത്തെ അ​ടി​മു​ടി മാ​റ്റി​മ​റി​ച്ച ആ​ദ്യ ദ​ശ​കം പി​ന്നി​ടു​മ്പോ​ൾ, ടെ​ലി​കോം ക​മ്പ​നി​യി​ൽനി​ന്ന് ഒ​രു സ​മ​ഗ്ര ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി ക​മ്പ​നി​യെ​ന്ന നി​ല​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ജി​യോ. സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ക്കു​ന്ന നെ​റ്റ്‌​വ​ർ​ക്ക് സോ​ഫ്റ്റ്‌​വേ​ർ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്), ക്ലൗ​ഡ്, എ​ന്‍റ​ർ​പ്രൈ​സ് സൊ​ല്യൂ​ഷ​നു​ക​ൾ എ​ന്നി​വ​യാ​ണ് ജി​യോ​യു​ടെ ര​ണ്ടാം ദ​ശ​ക​ത്തി​ന്‍റെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ൾ.

ആ​ദ്യ പ​ത്ത് വ​ർ​ഷ​ങ്ങ​ളി​ൽ ജി​യോ​യു​ടെ വ​ള​ർ​ച്ച പ്ര​ധാ​ന​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം, ഡാ​റ്റ ഉ​പ​യോ​ഗം, നെ​റ്റ്‌​വ​ർ​ക്ക് വ്യാ​പ​നം, മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ചെ​ല​വ് കു​റ​ച്ച​ത് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ജി​യോ​യു​ടെ വ​ള​ർ​ച്ച​യു​ടെ ക​ഥ മ​റ്റൊ​രു ദി​ശ​യി​ലേ​ക്ക് മാ​റു​ക​യാ​ണ്. ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം എ​ന്ന​തി​ലു​പ​രി, സാ​ങ്കേ​തി​ക​വി​ദ്യ ത​ന്നെ ഒ​രു ഉ​ത്്പ​ന്ന​മാ​യി വി​ക​സി​പ്പി​ക്കു​ക​യാ​ണ് ജി​യോ.

ജി​യോ​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​യോ പ്ലാ​റ്റ്‌​ഫോം​സ് മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ആ​കാ​ശ് അം​ബാ​നി ഈ ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ണ​ക്റ്റി​വി​റ്റി, ഡി​ജി​റ്റ​ൽ ഉ​ത്പന്ന​ങ്ങ​ൾ, എ​ന്‍റ​ർ​പ്രൈ​സ് സൊ​ലൂഷ​നു​ക​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ത​ന്നെ സ്വ​ന്ത​മാ​യി സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ക​യാ​ണെ​ന്നും, ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ആ​ഗോ​ള വി​പ​ണി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നെ​റ്റ്‌​വ​ർ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കൽ

2016ൽ ​ജി​യോ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​മ്പോ​ൾ ടെ​ലി​കോം രം​ഗ​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ലി​യൊ​രു വി​ഭാ​ഗം സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ദേ​ശ​ത്തു​നി​ന്നു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ൽ ജി​യോ സ്വ​ന്ത​മാ​യി 5ജി ​കോ​ർ, ഒ​എ​സ്എ​സ്/​ബി​എ​സ്എ​സ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ച്ചു. നെ​റ്റ്‌​വ​ർ​ക്ക് പ്ര​വ​ർ​ത്ത​നം, സേ​വ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ൽ, ബി​ല്ലി​ംഗ് തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന സോ​ഫ്റ്റ്‌​വേ​റു​ക​ളാ​ണ് ഇ​വ. തു​ട​ർ​ന്ന് കോ​ർ, റേ​ഡി​യോ, ഓ​പ്പ​റേ​ഷ​ൻ​സ് സോ​ഫ്റ്റ്‌​വേ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന എ​ൻ​ഡ്-​ടു-​എ​ൻ​ഡ് 5ജി ​ടെ​ക്നോ​ള​ജി സ്റ്റാ​ക്കി​ലേ​ക്കും ജി​യോ ക​ട​ന്നു. സ്റ്റാ​ൻ​ഡ് എ​ലോ​ൺ 5ജി ​ആ​ർ​ക്കി​ടെ​ക്ച​റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വ​ൻ​തോ​തി​ൽ പ​രീ​ക്ഷി​ക്കാ​നും ജി​യോ​യ്ക്ക് സാ​ധി​ച്ചു.

6,817 പേ​റ്റ​ന്‍റു​ക​ൾ; ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ത്തി​ലും മു​ന്നേ​റ്റം

ജി​യോ​യു​ടെ ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യു​ള്ള മാ​റ്റ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന സൂ​ച​ന പേ​റ്റ​ന്‍റ് രം​ഗ​ത്തെ വ​ള​ർ​ച്ച​യാ​ണ്. 2026 മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ജി​യോ പ്ലാ​റ്റ്‌​ഫോം​സും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് 6,817 പേ​റ്റ​ന്‍റു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. 4ജി, 5​ജി, 6ജി, ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ക്ലൗ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ 1,009 പേ​റ്റ​ന്‍റുക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

2026ൽ, 2025​ലെ പേ​റ്റ​ന്‍റ് കോ-​ഓ​പ്പ​റേ​ഷ​ൻ ട്രീ​റ്റി (പി​സി​ടി) റാ​ങ്കിം​ഗി​ൽ ജി​യോ പ്ലാ​റ്റ്‌​ഫോം​സ് ആ​ഗോ​ള ക​മ്പ​നി​ക​ളു​ടെ ആ​ദ്യ 20 സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം നേ​ടി.

Business

പണിമുടക്ക്: 26 മുതൽ അഞ്ച് ദിവസം ബാങ്ക് മുടക്കത്തിന് സാധ്യത

ന്യൂ​ഡ​ൽ​ഹി: 26 മു​ത​ൽ 30 വ​രെ തു​ട​ർ​ച്ച​യാ​യ അ​ഞ്ച് ദി​വ​സം ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല.വാ​രാ​ന്ത്യ അ​വ​ധി​ക്കു​ശേ​ഷം 28 മു​ത​ൽ 30 വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ പ​ണി​മു​ട​ക്കി​നെത്തുട​ർ​ന്നാ​ണി​ത്.

ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും 90 ശ​ത​മാ​ന​ത്തോ​ളം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ഴ് യൂ​ണി​യ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സാ​ണ് (യു​എ​ഫ്ബി​യു) പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ഞ്ചു​ദി​വ​സ​ത്തെ പ്ര​വൃ​ത്തിദി​നം ന​ട​പ്പാ​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ, പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Business

ബോ​ഷ് ബി​ല്‍​റ്റ്-​ഇ​ന്‍ ഹോ​ബു​ക​ളും ഹു​ഡു​ക​ളും അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ബോ​​​ഷ് കു​​​ക്കിം​​​ഗ് പോ​​​ര്‍​ട്ട്‌​​​ഫോ​​​ളി​​​യോ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ധു​​​നി​​​ക അ​​​ടു​​​ക്ക​​​ള​​​ക​​​ള്‍​ക്കാ​​​യി ഹോ​​​ബു​​​ക​​​ളും ഹു​​​ഡു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ക​​​ച്ച രൂ​​​പ​​​ക​​​ല്പ​​​ന, പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​ത, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ എ​​​ന്നി​​​വ ഒ​​​രു​​​മി​​​ച്ചു ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണു ബി​​​ല്‍​റ്റ്-​​​ഇ​​​ന്‍ വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍.

ട്രൂ3​​​ഡി ഫ്‌​​​ളെ​​​യിം, പ്രി​​​സൈ​​​സ് ഫ്‌​​​ളെ​​​യിം ക​​​ണ്‍​ട്രോ​​​ള്‍, എ​​​യ​​​ര്‍​ക്ലീ​​​ന്‍ ബ​​​ര്‍​ണ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ല്‍ ഏ​​​കീ​​​കൃ​​​ത​​​മാ​​​യ താ​​​പം, കൃ​​​ത്യ​​​മാ​​​യ തീ ​​​നി​​​യ​​​ന്ത്ര​​​ണം, ഇ​​​ന്‍​ഡോ​​​ര്‍ മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്. 66 ശ​​​ത​​​മാ​​​നം വ​​​രെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യു​​​ള്ള ബ​​​ര്‍​ണ​​​റു​​​ക​​​ള്‍ ഗ്യാ​​​സ് ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Business

രോ​ഗി​ക​ൾ​ക്കു സ​ഹാ​യ​ം എ​ത്തി​ക്കാ​ൻ ന​യാ​ര- കാ​ൻ​ക്യു​വ​ർ സ​ഹ​ക​ര​ണം

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ നി​​​ർ​​​ധ​​​ന രോ​​​ഗി​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ ഡ​​​യാ​​​ലി​​​സി​​​സും പാ​​​ലി​​​യേ​​​റ്റീ​​​വ് പ​​​രി​​​ച​​​ര​​​ണ​​​വും ന​​​ൽ​​​കു​​​ന്ന​​​തി​​​നു ന​​​യാ​​​ര എ​​​ന​​​ർ​​​ജി​​​യും കാ​​​ൻ​​​ക്യു​​​വ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​നും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു.

പ​​​ദ്ധ​​​തി​​​ക്കാ​​​യി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു ര​​​ണ്ടുകോ​​​ടി രൂ​​​പ​​​യു​​​ടെ സി​​​എ​​​സ്ആ​​​ർ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മാ​​​ണ് ന​​​യാ​​​ര എ​​​ന​​​ർ​​​ജി ന​​​ൽ​​​കു​​​ന്ന​​​ത്.

പ്ര​​​തി​​​വ​​​ർ​​​ഷം 6,000 സൗ​​​ജ​​​ന്യ ഡ​​​യാ​​​ലി​​​സി​​​സ്, 50ല​​​ധി​​​കം രോ​​​ഗി​​​ക​​​ൾ​​​ക്ക് വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ നീ​​​ളു​​​ന്ന ചി​​​കി​​​ത്സാ പി​​​ന്തു​​​ണ എ​​​ന്നി​​​വ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ഉ​​​റ​​​പ്പാ​​​ക്കും. നി​​​രാ​​​ലം​​​ബ​​​രാ​​​യ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി 40 ബെ​​​ഡു​​​ക​​​ളു​​​ള്ള പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ കേ​​​ന്ദ്രം തു​​​ട​​​ങ്ങും.

ഇ​​​തി​​​ലൂ​​​ടെ 40 രോ​​​ഗി​​​ക​​​ൾ​​​ക്കു പ​​​രി​​​ച​​​ര​​​ണം ല​​​ഭി​​​ക്കു​​​മെ​​​ന്നും ന​​​യാ​​​ര എ​​​ന​​​ർ​​​ജി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​സാ​​​ദ് കെ. ​​​പ​​​ണി​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

Business

വാരാന്ത്യക്കുതിപ്പിനു പിന്നാലെ സ്വർണം താഴേക്ക്; 1.14 ലക്ഷത്തിനു മുകളിൽതന്നെ

കൊച്ചി: സംസ്ഥാനത്ത് വാരാന്ത്യ കുതിപ്പിനു പിന്നാലെ തിങ്കളാഴ്ച നേരിയ വീഴ്ചയുമായി സ്വർണവില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയിലും പവന് 1,14,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,725 രൂപയിലെത്തി.

ചാഞ്ചാട്ടം ദൃശ്യമായ കഴിഞ്ഞ വാരം അവസാനം രണ്ടുദിവസംകൊണ്ട് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും കുതിച്ചുയർന്നിരുന്നു.

ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 12 ഡോളർ താഴ്ന്ന് 4,365 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

ഏ​ല​ക്ക​യു​ടെ ച​ര​ക്കൊ​ഴു​ക്ക്

 കൊ​ച്ചി: ആ​ഗോ​ള​ത​ല​ത്തി​ല്‍ കു​രു​മു​ള​ക് ല​ഭ്യ​ത​യി​ലെ കു​റ​വ് ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യെങ്കിലും അ​ന്ത​ര്‍​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും കൈ​കോ​ര്‍​ത്ത് കൊ​ച്ചി വി​പ​ണി​യി​ല്‍ വി​ല ഇ​ടി​ച്ചു. വി​യ​റ്റ്‌​നാ​മി​ല്‍ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി​യു​ടെ പ്രാ​ധാ​ന്യം അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്.

ക​യ​റ്റു​മ​തി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍​നി​ന്നു​ള്ള ച​ര​ക്ക് ല​ഭ്യ​ത ചു​രു​ങ്ങി​യ​തോ​ടെ കം​ബോ​ഡി​യ, ബ്ര​സീ​ല്‍, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​തി​ന​കം 50,000 ട​ണ്ണി​ല​ധി​കം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്ത് വി​യ​റ്റ്‌​നാം ക​യ​റ്റു​മ​തി​ക്കാ​വ​ശ്യ​മാ​യ ച​ര​ക്ക് സം​ഘ​ടി​പ്പി​ച്ചു.

ഈ ​വ​ര്‍​ഷം ഇ​തി​ന​കം ര​ണ്ട് ല​ക്ഷം ട​ണ്ണി​ല​ധി​കം മു​ള​ക് അ​മേ​രി​ക്ക​യി​ലേ​ക്കും ചൈ​ന​യി​ലേ​ക്കും മ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മാ​യി അ​വ​ര്‍ ഷി​പ്പ്മെ​ന്‍റ് ന​ട​ത്തി. കം​ബോ​ഡി​യ​യി​ല്‍​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 250 ശ​ത​മാ​നം ഉ​യ​ര്‍​ന്ന​തി​ല്‍​നി​ന്നു​ത​ന്നെ സ്ഥി​തി​ഗ​തി​ക​ള്‍ എ​ത്ര​മാ​ത്രം സ​ങ്കീ​ര്‍​ണ​മാ​മെ​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​ന്ത്യ​ന്‍ കു​രു​മു​ള​ക് വി​പ​ണി ഈ ​വാ​രം ഒ​രു ഏ​കീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കാം. ഉ​യ​ര്‍​ന്ന ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​വും പ​രി​മി​ത​മാ​യ ക​ര്‍​ഷ​ക വി​ല്പ​ന​യും വി​പ​ണി​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നു. അ​തേ​സ​മ​യം, വ്യ​വ​സാ​യി​ക​ളി​ല്‍​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​ക​ളും ക​യ​റ്റു​മ​തി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള നി​യ​ന്ത്രി​ത വാ​ങ്ങ​ലും കു​തി​പ്പി​നെ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​യാം.

അ​ണ്‍​ഗാ​ര്‍​ബി​ള്‍​ഡ് മു​ള​ക് വാ​രാ​ന്ത്യ​ത്തി​ല്‍ 70,100 രൂ​പ​യി​ലാ​ണ്. കു​രു​മു​ള​ക് ഒക്‌ടോ​ബ​ര്‍ അ​വ​ധി​യെ 733 രൂ​പ​യി​ല്‍​നി​ന്ന് 736 വ​രെ ഉ​യ​ര്‍​ത്തി​യ​ശേ​ഷം 729ലേ​ക്ക് ത​ള​ര്‍​ത്തി. മാ​സാ​രം​ഭ​ത്തി​ല്‍ 720 രൂ​പ​യാ​യി​രു​ന്നു. അ​വ​ധി​യി​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്തി നാ​മ​മാ​ത്ര​മാ​യ​ത് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഉ​ത്പ​ന്ന​ത്തെ എ​ളു​പ്പ​ത്തി​ല്‍ ത​ള​ര്‍​ത്താ​നാ​യി. നി​ല​വി​ല്‍ 724ലെ ​സ​പ്പോ​ര്‍​ട്ട് അ​വ​ര്‍ ത​ക​ര്‍​ക്കു​മോ​യെ​ന്നതാണ് സ്റ്റോ​ക്കി​സ്റ്റു​ക​ള്‍ ഉ​റ്റു​നോ​ക്കു​ക. ച​ര​ക്ക് കൈ​വ​ശ​മു​ള്ള​വ​രെ വി​പ​ണി​യി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ന്‍ ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തും. പ്ര​ത്യേ​കി​ച്ച്, ഒ​ക്‌‌ടോ​ബ​ര്‍ അ​വ​ധി​ക്ക് ‘ചോ​ര​കു​ടി​ക്കു​ന്ന അ​വ​ധി' എ​ന്ന പേ​ര് കൂ​ടി​യു​ള്ള​തി​നാ​ല്‍.

നി​ല​വി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ ഇ​ക്കു​റി ചോ​ര​കു​ടി​ക്കു​ക ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രാ​വും. കാ​ര​ണം, ന​മ്മു​ടെ പു​തി​യ വി​ള​വ് സ​ജ്ജ​മാ​കാ​ന്‍ ചു​രു​ങ്ങി​യ​ത് ഫെ​ബ്രു​വ​രി വ​രെ കാ​ത്തി​രി​ക്ക​ണം. ഒ​രു​പ​ക്ഷേ കാ​ത്തി​രി​പ്പ് മാ​ര്‍​ച്ചി​ലേ​ക്കും നീ​ളാം. ക​രു​ത​ല്‍​ശേ​ഖ​രം കൈ​വ​ശ​മു​ണ്ടെ​ങ്കി​ല്‍ മു​ന്നി​ലു​ള്ള അ​ഞ്ച് മാ​സ​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ള്‍ ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്ക് നേ​ട്ട​മാ​ക്കാ​നാ​വും.

കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലും അ​ടു​ത്ത സീ​സ​ണി​ലെ മു​ള​ക് ഉത്പാ​ദ​ന സാ​ധ്യ​ത​ക​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ മ​ഴ​യു​ടെ ല​ഭ്യ​ത​യും പ്ര​ധാ​ന ഘ​ട​ക​മാ​കും. എ​ല്‍- നി​നോ പ്ര​തി​ഭാ​സം സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ് കാ​ര്‍​ഷി​ക കേ​ര​ളം. തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വി​നെ അ‌ടിസ്ഥാനമാ​ക്കി​യാ​കും അ​ടു​ത്ത സീ​സ​ണി​ലെ വി​ള​വ് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​വു​ക.

ഇ​തി​നി​ട​യി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ദ്വീ​പ്സ​മൂ​ഹ​ത്തി​ലേ​ക്ക് ഈ ​സീ​സ​ണി​ലെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റാ​യ അ​ര്‍​ണ​ബ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ലെ​ത്തി​യാ​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കാം.

വ​ര​ണ്ടു​ണ​ങ്ങി​യ ഭൂ​മി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ മ​ണ്ണി​ലെ ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നും കാ​ര്‍​ഷി​ക​വി​ള​ക​ളെ നാ​ശ​ത്തി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​നും ക​ഴി​യൂ. എ​ല്‍- നി​നോ പ്ര​തി​ഭാ​സം മൂ​ലം തു​ലാ​വ​ര്‍​ഷ​ത്തി​ന്‍റെ വ​ര​വി​ന് അ​ല്പം കാ​ല​താ​മ​സം നേ​രി​ട്ടാ​ലും ഈ ​വാ​രം മ​ഴ ല​ഭി​ച്ചാ​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ആ​ശ്വാ​സമാകും.

റ​ബർ ഉത്പാദനം കുറഞ്ഞു

തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ള്‍ റ​ബ​ര്‍ ഉ​ല്‍​പാ​ദ​ന-​വി​പ​ണ​ന മേ​ഖ​ല​ക​ളു​ടെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. വ​ര​ള്‍​ച്ചാ​ഭീ​ഷ​ണി​യും ഉ​യ​ര്‍​ന്ന പ​ക​ല്‍ താ​പ​നി​ല​യും ടാ​പ്പിം​ഗ് ദി​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത് ലാ​റ്റ​ക്സ് ല​ഭ്യ​ത കു​റ​ച്ചു.

സം​സ്ഥാ​ന​ത്തു​ത​ന്നെ നി​ല​വി​ല്‍ ഒ​രു ഡ​സ​നി​ല​ധി​കം മ​ര​ങ്ങ​ള്‍ വെ​ട്ടി​യാ​ലും ഒ​രു ഷീ​റ്റി​നു​ള്ള പാ​ല്‍ ക​ണ്ടെ​ത്തു​ക ക്ലേ​ശ​ക​ര​മാ​ണ്. ഇ​ത് ഉ​ത്പാ​ദ​ക​ര്‍​ക്ക് സാ​മ്പ​ത്തി​കന​ഷ്ടം വ​രു​ത്തു​ന്ന​തി​നാ​ല്‍ ടാ​പ്പിം​ഗ് ദി​ന​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യാ​ണ് ഏ​ക മാ​ര്‍​ഗം. ഉ​ത്പാ​ദ​നം ജൂ​ണ്‍-​സെ​പ്റ്റം​ബ​റി​ല്‍ കു​റ​ഞ്ഞെ​ന്ന് ട​യ​ര്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്കും ഇ​ത​ര വ്യ​വ​സാ​യി​ക​ള്‍​ക്കും വ്യ​ക്ത​മാ​യി അ​റി​യാം. എ​ന്നാ​ല്‍ നി​ര​ക്ക് ഉ​യ​ര്‍​ത്താ​തെ അ​വ​ര്‍ ല​ഭ്യ​മാ​യ ഷീ​റ്റ് കൈ​ക്ക​ലാ​ക്കു​ന്നു. കി​ലോ 300 രൂ​പ​യെ​ന്ന മോ​ഹം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ നി​ല​നി​ര്‍​ത്തു​മ്പോ​ള്‍ വ്യ​വ​സാ​യി​ക​ളു​ടെ ക​ണ്ണ് 260ലേ​ക്കാ​ണ്.

ജ​പ്പാ​ന്‍ ഒ​സാ​ക്ക​യി​ല്‍ റ​ബ​ര്‍ മു​ന്‍​വാ​ര​ത്തി​ല്‍ 431 യെ​ന്നി​ല്‍​നി​ന്ന് 419ലേ​ക്ക് ഇ​ടി​ഞ്ഞെ​ങ്കി​ലും തി​രി​ച്ചു​വ​ര​വി​ല്‍ 433 വ​രെ ക​യ​റി. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി സ്ഥി​ര​ത​യ്ക്ക് ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ര്‍ അ​വ​ധി സെ​റ്റി​ല്‍​മെ​ന്‍റി​ന് ഒ​രു​ങ്ങു​ക​യാ​ണ്. നി​ല​വി​ലെ ച​ല​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ 438 യെ​ന്നി​ല്‍ പ്ര​തി​രോ​ധ​വും 423ല്‍ ​താ​ങ്ങു​മു​ണ്ട്. ബാ​ങ്കോ​ക്കി​ല്‍ റ​ബ​ര്‍ കി​ലോ 264 രൂ​പ​യി​ലാ​ണ്.

സം​സ്ഥാ​ന​ത്ത് നാ​ലാം ഗ്രേ​ഡ് റ​ബ​റി​ന് വ്യ​ാവ​സാ​യി​ക ഡി​മാ​ന്‍​ഡ് മ​ങ്ങി​യ​തോ​ടെ നി​ര​ക്ക് 27,300ലേ​ക്ക് താ​ഴ്ന്നു. അ​ഞ്ചാം ഗ്രേ​ഡ് 27,000 രൂ​പ​യി​ലും ഒ​ട്ടു​പാ​ലും ലാ​റ്റ​ക്സും 19,000 രൂ​പ​യി​ലു​മാ​ണ്.

ഏ​ല​ക്ക​യു​ടെ ച​ര​ക്കൊ​ഴു​ക്ക്

രാ​ജ്യാ​ന്ത​ര ഏ​ലം വി​പ​ണി​യി​ല്‍ ഗ്വാ​ട്ടി​മാ​ല അ​വ​രു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ച​താ​യാ​ണ് യൂ​റോ​പ്യ​ന്‍ ബ​യ​ര്‍​മാ​രി​ല്‍ നി​ന്നു​ള്ള സൂ​ച​ന. എ​ന്നാ​ല്‍ ഗ്വാ​ട്ടി​മാ​ല ഏ​ല​ത്തി​ന് യൂ​റോ​പ്യ​ന്‍ വി​പ​ണി​ക​ളി​ല്‍ പ്രി​യം കു​റ​വാ​ണ്.

അ​വ​ര്‍ പ​ശ്ചി​മേ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റ് പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ങ്കി​ലും ഷി​പ്പ്മെ​ന്‍റു​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ഇ​റ​ക്കു​മ​തി​ക്കാ​രെ​യും ഗ്വാ​ട്ടി​മാ​ല​യി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ലോ​ക​വി​പ​ണി​യി​ലെ പു​തി​യ ച​ല​ന​ങ്ങ​ള്‍ ക​ണ്ട് അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ വി​ല​പേ​ശ​ലി​ന് നീ​ക്കം തു​ട​ങ്ങി​യ​ത് ക​യ​റ്റു​മ​തി​ക്കാ​രെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്നു.

ഏ​ല​ക്ക വി​പ​ണി​യി​ല്‍ കാ​ലാ​വ​സ്ഥാ ആ​ശ​ങ്ക​ക​ള്‍​ക്കൊ​പ്പം പു​തി​യ ച​ര​ക്കു​വ​ര​വ് അ​ടു​ത്ത ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഉ​യ​ര്‍​ന്ന പ​ക​ല്‍ താ​പ​നി​ല​യും മ​ഴ​യു​ടെ അ​പ​ര്യാ​പ്ത​ത​യും പൂ​ക്ക​ളു​ടെ​യും കാ​യ്ക​ളു​ടെ​യും വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ചാ​ല്‍ ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് മെ​ച്ച​പ്പെ​ടി​ല്ല.

പി​ന്നി​ട്ട വാ​രം വി​വി​ധ ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ ച​ര​ക്ക് വി​ല്പ​ന​യ്ക്ക് ഇ​റ​ങ്ങി. ഒ​രു ല​ക്ഷം കി​ലോ​യ്ക്ക് അ​ടു​ത്ത് ഏ​ല​ക്ക വ​രെ ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്പ​ന​യ്ക്ക് എ​ത്തി. ശ​രാ​ശ​രി ഇ​ന​ങ്ങ​ള്‍ കി​ലോ 3,128 രൂ​പ​യി​ലും മി​ക​ച്ച​യി​ന​ങ്ങ​ള്‍ 3,942 രൂ​പ​യി​ലു​മാ​ണ് വാ​രാ​വ​സാ​നം.

വെ​ളി​ച്ചെ​ണ്ണ വ​ഴു​തു​ന്നു

വി​ദേ​ശ ഭ​ക്ഷ്യ​യെ​ണ്ണ​ക​ള്‍​ക്ക് മു​ന്നി​ല്‍ വെ​ളി​ച്ചെ​ണ്ണ വ​ഴു​തു​ന്നു. കാ​ങ്ക​യ​ത്ത് കൊ​പ്ര​വി​ല 15,300ല്‍ ​നി​ന്ന് 15,700 വ​രെ ഉ​യ​ര്‍​ന്നെ​ങ്കി​ലും മി​ല്ലു​കാ​രു​ടെ പി​ന്തു​ണ കു​റ​ഞ്ഞ​തോ​ടെ വാ​രാ​ന്ത്യം പ​ഴ​യ നി​ല​വാ​ര​ത്തി​ലാ​യി. ഇ​തി​നി​ടെ വെ​ളി​ച്ചെ​ണ്ണ 22,350ല്‍നി​ന്ന് ശ​നി​യാ​ഴ്ച 22,000 രൂ​പ​യാ​യി ഇ​ടി​ഞ്ഞു. അ​യ​ല്‍​സം​സ്ഥാ​ന​ത്തെ ചാ​ഞ്ചാ​ട്ട​ങ്ങ​ള്‍ കൊ​ച്ചി വി​പ​ണി​യെ സ്വാ​ധീ​നി​ച്ചി​ല്ല. ഇ​വി​ടെ വെ​ളി​ച്ചെ​ണ്ണ 25,400 രൂ​പ​യി​ലും കൊ​പ്ര 16,000 രൂ​പ​യി​ലു​മാ​ണ്.

Business

കംപ്രസ്ഡ് ബയോഗ്യാസിനായുള്ള ഗോബര്‍ധന്‍ പദ്ധതിക്ക് തുടക്കം

ന്യൂ​ഡ​ല്‍ഹി: കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സി​നാ​യു​ള്ള (സി​ബി​ജി) ഗോ​ബ​ര്‍ധ​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ‍യി. സി​ബി​ജി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 23,731 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സി​ബി​ജി-​യു​ടെ നൂ​റു​ശ​ത​മാ​ന​വും സം​ഭ​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം, അ​ടു​ത്ത 10 വ​ര്‍ഷ​ത്തേ​ക്ക് സ്ഥി​ര​വി​ല​യും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ന്നു​കാ​ലി​ക​ളു​ടെ ചാ​ണ​കം, കാ​ര്‍ഷി​ക അ​വ​ശി​ഷ്‌​ട​ങ്ങ​ള്‍, ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ള്‍, മ​റ്റ് ജൈ​വ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യെ ബ​യോ​ഗ്യാ​സ്, സി​ബി​ജി, ജൈ​വ​വ​ളം തു​ട​ങ്ങി​യ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ഗോ​ബ​ര്‍ധ​ന്‍. പ​ദ്ധ​തി​യു​ടെ പേ​രാ​യ ഗോ​ബ​ര്‍ധ​ന്‍ എ​ന്ന​ത് ഗാ​ല്‍വ​നൈ​സിം​ഗ് ഓ​ര്‍ഗാ​നി​ക് ബ​യോ-​അ​ഗ്രോ റി​സോ​ഴ്സ​സ് ധ​ന്‍ എ​ന്ന​തി​ന്‍റെ ചു​രു​ക്ക​രൂ​പ​മാ​ണ്.

സി​ബി​ജി ഉ​ത്പാ​ദ​ക​ര്‍ക്ക് കൂ​ടു​ത​ല്‍ സ്ഥി​ര​ത​യു​ള്ള ഒ​രു വി​പ​ണി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് 2026-27 മു​ത​ല്‍ 2035-36 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്.

സി​ബി​ജി​യു​ടെ വി​പ​ണ​നം, വി​ല​നി​ര്‍ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, മൂ​ല​ധ​ന സ​ഹാ​യം, പൈ​പ്പ്‌​ലൈ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, വാ​യ്പ ഗ്യാ​ര​ണ്ടി, സി​ബി​ജി ഇ​ക്കോ​സി​സ്റ്റം ച​ല​ഞ്ച് ഫ​ണ്ട് എ​ന്നി​ങ്ങ​നെ ആ​റ് ഘ​ട​ക​ങ്ങ​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

Business

വ്യോമയാന കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം (സി​​യാ​​ൽ) ആ​​ഗോ​​ള വ്യോ​​മ​​യാ​​ന ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി മേ​​ഖ​​ല​​യി​​ലേ​​ക്കു ചു​​വ​​ടു​​വ​​യ്ക്കു​​ന്നു. സി​​യാ​​ലി​​ന്‍റെ പു​​തി​​യ സം​​രം​​ഭ​​മാ​​യ സി​​യാ​​ൽ ഏ​​വി​​യേ​​ഷ​​ൻ ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി ആ​​ൻ​​ഡ് എ​​ക്സ്പെ​​ർ​​ട്ട് സ​​ർ​​വീ​​സ​​സ് (എ​​യ്‌​​സ​​സ് ) 24ന് ​​മു​​ഖ്യ​​മ​​ന്ത്രി​​യും സി​​യാ​​ൽ ചെ​​യ​​ർ​​മാ​​നു​​മാ​​യ വി.​​ഡി. സ​​തീ​​ശ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കേ​​വ​​ലം വി​​മാ​​ന​​ത്താ​​വ​​ള ന​​ട​​ത്തി​​പ്പി​​ൽ ഒ​​തു​​ങ്ങാ​​തെ ത​​ങ്ങ​​ളു​​ടെ ആ​​ഗോ​​ള നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള വൈ​​ദ​​ഗ്ധ്യം മ​​റ്റു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്കും വ്യോ​​മ​​യാ​​ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് എ​​യ്‌​​സെ​​സി​​ലൂ​​ടെ സി​​യാ​​ൽ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. വി​​മാ​​ന​​ത്താ​​വ​​ള നി​​ർ​​മാ​​ണം, എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, സു​​ര​​ക്ഷ, വാ​​ണി​​ജ്യ മാ​​നേ​​ജ്മെ​​ന്‍റ്, ഡി​​ജി​​റ്റ​​ൽ​​വ​​ത്ക​​ര​​ണം, സു​​സ്ഥി​​ര വി​​ക​​സ​​നം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ സി​​യാ​​ൽ കൈ​​വ​​രി​​ച്ച നേ​​ട്ട​​ങ്ങ​​ളും പ്രാ​​യോ​​ഗി​​ക അ​​റി​​വു​​ക​​ളും ഇ​​നി മ​​റ്റു സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യും.

ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തു​​മു​​ള്ള സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ, റെ​​ഗു​​ലേ​​റ്റ​​റി അ​​ഥോ​​റി​​റ്റി​​ക​​ൾ, എ​​യ​​ർ​​പോ​​ർ​​ട്ട് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ, വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ, നി​​ക്ഷേ​​പ​​ക​​ർ എ​​ന്നി​​വ​​ർ​​ക്ക് ഈ ​​സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കും. ര​​ണ്ടു പ്ര​​ധാ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഇ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം.

വ്യോ​​മ​​യാ​​ന ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി ആ​​ൻ​​ഡ് അ​​ഡ്വൈ​​സ​​റി വി​​ഭാ​​ഗ​​ത്തി​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട് മാ​​സ്റ്റ​​ർ പ്ലാ​​നിം​​ഗ്, നി​​ർ​​മാ​​ണം, വാ​​ണി​​ജ്യ മാ​​നേ​​ജ്‌​​മെ​​ന്‍റ്, റെ​​ഗു​​ലേ​​റ്റ​​റി വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ ത​​ന്ത്ര​​പ​​ര​​മാ​​യ ഉ​​പ​​ദേ​​ശ​​ങ്ങ​​ളും പി​​ന്തു​​ണ​​യും ന​​ൽ​​കും. ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗ​​മാ​​യ എ​​യ​​ർ​​പോ​​ർ​​ട്ട് സ​​ർ​​വീ​​സ​​സ്, ഓ​​ഡി​​റ്റ് ആ​​ൻ​​ഡ് ടെ​​ക്നി​​ക്ക​​ൽ സ​​പ്പോ​​ർ​​ട്ടി​​ൽ സി​​യാ​​ലി​​ന്‍റെ വി​​ദ​​ഗ്ധ​​രെ മ​​റ്റ് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ നേ​​രി​​ട്ട് നി​​യോ​​ഗി​​ച്ച് സാ​​ങ്കേ​​തി​​ക പി​​ന്തു​​ണ, ഓ​​ഡി​​റ്റു​​ക​​ൾ, പ്ര​​ക​​ട​​ന​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ൾ എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കും.

പ​​ര​​മ്പ​​രാ​​ഗ​​ത ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി രീ​​തി​​ക​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി പ്രാ​​യോ​​ഗി​​ക ത​​ല​​ത്തി​​ൽ നേ​​രി​​ട്ട് സേ​​വ​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന മാ​​തൃ​​ക​​യാ​​ണ് എ​​യ്‌​​സ​​സ് വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. എ​​യ​​ർ​​പോ​​ർ​​ട്ട് പ്ലാ​​നിം​​ഗ്, എ​​യ​​ർ​​സൈ​​ഡ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ, കാ​​ർ​​ഗോ, ഗ്രൗ​​ണ്ട് ഹാ​​ൻ​​ഡ്‌​​ലിം​​ഗ്, റി​​യ​​ൽ എ​​സ്റ്റേ​​റ്റ് വി​​ക​​സ​​നം, സേ​​ഫ്റ്റി ഓ​​ഡി​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ സ​​മ​​ഗ്ര സേ​​വ​​ന​​ങ്ങ​​ൾ ഇ​​തി​​ലൂ​​ടെ ല​​ഭ്യ​​മാ​​കും.

കൊ​​ച്ചി​​ക്കു പു​​റ​​ത്തേ​​ക്കു സി​​യാ​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന വ്യാ​​പ്തി വ​​ർ‌​​ധി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ക​​മ്പ​​നി​​ക്കു സു​​സ്ഥി​​ര​​മാ​​യ ഒ​​രു പു​​തി​​യ വ​​രു​​മാ​​ന സ്രോ​​ത​​സ് സൃ​​ഷ്ടി​​ക്കാ​​നും ഈ ​​പ​​ദ്ധ​​തി വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നു സി​​യാ​​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റ് വ്യ​​ക്ത​​മാ​​ക്കി.

Business

വിപണിയിൽ മൗ​നം

നി​ക്ഷേ​പ മേ​ഖ​ല​യി​ല്‍ മൗ​നം ത​ളം​കെ​ട്ടി നി​ല്‍​ക്കു​ന്നു. തു​ട​ര്‍​ച്ച​യാ​യ ആ​റാം വാ​ര​ത്തി​ലും ഇ​ന്ത്യ​ന്‍ മാ​ര്‍​ക്ക​റ്റി​ന് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ല്‍​കാ​തെ വി​ദേ​ശ ഇ​ട​പാ​ടു​കാ​ര്‍ വി​ല്പ​ന​യ്ക്ക് മ​ത്സ​രി​ച്ച​ത് സൂ​ചി​ക​ക​ളെ പി​ടി​ച്ചു​ല​ച്ചു.

ആ​റാ​ഴ്ച​ക​ളി​ല്‍ നി​ഫ്റ്റി സൂ​ചി​ക 1,224 പോ​യി​ന്‍റും സെ​ന്‍​സെ​ക്സ് 4,204 പോ​യി​ന്‍റും ഇ​ടി​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ​യും ക്രൂ​ഡ് ഓ​യി​ല്‍ വി​ല​ക്ക​യ​റ്റ​വും വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ വി​ല്പ​ന​യി​ല്‍ പി​ടി​മു​റു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു.

റ​ഷ്യ​ന്‍ ക്രൂ​ഡ് ഓ​യി​ല്‍ ഇ​റ​ക്കു​മ​തി വി​ഷ​യ​ത്തി​ല്‍ നൂ​റ് ശ​ത​മാ​നം നി​കു​തി ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക ഒ​രു​ങ്ങി​യ​ത് ഏ​ഷ്യ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കാം. പ്ര​തി​സ​ന്ധി​ക്ക് മ​റു​മ​രു​ന്നു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ യു​എ​സ് സ​ന്ദ​ര്‍​ശ​നം അ​നു​കൂ​ല ഫ​ലം ഉ​ള​വാ​ക്കി​യാ​ല്‍ ഒ​രു പു​ള്‍​ബാ​ക്ക് റാ​ലി പ്ര​തീ​ക്ഷി​ക്കാം. അ​തേ​സ​മ​യം, യു​എ​സ് ക​ടു​ത്ത നി​ല​പാ​ടി​ല്‍ തു​ട​ര്‍​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ക്കംകു​റി​ച്ച പു​തി​യ വ്യാ​പാ​ര​ക്ക​രാ​ര്‍ ച​ര്‍​ച്ച​യു​ടെ ഭാ​വി കൈ​യാ​ല​പ്പു​റ​ത്തെ തേ​ങ്ങ​യാ​കും.

സെ​ന്‍​സെ​ക്സ് 486 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 51 പോ​യി​ന്‍റും പ്ര​തി​വാ​ര ത​ള​ര്‍​ച്ച​യി​ലാ​ണ്. ഫെ​ഡ് റി​സ​ര്‍​വ് 2023 ജൂ​ലൈ​ക്കു​ശേ​ഷം ആ​ദ്യ​മാ​യി പ​ലി​ശ​നി​ര​ക്ക് ഉ​യ​ര്‍​ത്തി. അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ല്‍ 25 ബേ​സി​സ് പോ​യി​ന്‍റ് വ​ര്‍​ധി​പ്പി​ച്ച് പ​ണ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തോ​ടെ ആ​ഗോ​ള ബോ​ണ്ട് യീ​ല്‍​ഡു​ക​ള്‍ അ​ഞ്ച് ശ​ത​മാ​നം പ​രി​ധി​യി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത് വി​പ​ണി​ക​ളി​ല്‍​നി​ന്ന് നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കാ​നു​ള്ള പ്ര​വ​ണ​ത രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ളി​ല്‍ വ​ര്‍​ധി​പ്പി​ക്കാം.

പ​ണ​പ്പെ​രു​പ്പ സ​മ്മ​ര്‍​ദം മ​റി​ക​ട​ക്കാ​ന്‍ ബാ​ങ്ക് ഓ​ഫ് ജ​പ്പാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ പ​ലി​ശ​നി​ര​ക്ക് ഉ​യ​ര്‍​ത്തി. ജാ​പ്പ​നീ​സ് കേ​ന്ദ്ര​ബാ​ങ്ക് പ​ലി​ശ​നി​ര​ക്ക് 31 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ത​ല​ത്തി​ലെ​ത്തി​ച്ചു.

രൂ​പ

മാ​സാ​രം​ഭ​ത്തി​ല്‍ രൂ​പ ര​ണ്ടു മാ​സ​ത്തെ മി​ക​ച്ച നി​ല​വാ​ര​മാ​യ 94.37ലേ​ക്ക് ക​രു​ത്ത് കാ​ണി​ച്ച​പ്പോ​ള്‍, ദീ​ര്‍​ഘ​കാ​ല​യ​ള​വി​ലേ​ക്ക് വീ​ക്ഷി​ച്ചാ​ല്‍ വീ​ണ്ടും രൂ​പ ദു​ര്‍​ബ​ല​മാ​കു​മെ​ന്ന സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. ക്രൂ​ഡ് ഓ​യി​ല്‍ രൂ​പ​യെ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കു​ന്നു. പി​ന്നി​ട്ട വാ​രം രൂ​പ​യു​ടെ മൂ​ല്യം 95.43ല്‍​നി​ന്ന് 96.09ലേ​ക്ക് ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​ന്ത്യം 95.54ലാ​ണ്. മേ​യി​ല്‍ രൂ​പ 96.93ലേ​ക്ക് റി​ക്കാ​ര്‍​ഡ് താ​ഴ്ച​യെ അ​ഭി​മു​ഖീ​ക​രി​ച്ചു. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി ഓ​വ​ര്‍​ബോ​ട്ടാ​യ​തി​നാ​ല്‍ ചെ​റി​യ​തോ​തി​ലു​ള്ള തി​രി​ച്ചു​വ​ര​വ് ഈ ​വാ​രം പ്ര​തീ​ക്ഷി​ക്കാം. 2026 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ രൂ​പ​യു​ടെ മൂ​ല്യം ഏ​ക​ദേ​ശം പ​ത്ത് ശ​ത​മാ​നം ഇ​ടി​ഞ്ഞു.

നി​ഫ്റ്റി

നി​ഫ്റ്റി സൂ​ചി​ക 23,398ല്‍​നി​ന്ന് ഓ​പ്പ​ണിം​ഗ് വേ​ള​യി​ല്‍ 23,592 വ​രെ മു​ന്നേ​റി​യ​തി​നി​ട​യി​ല്‍ ഫ​ണ്ടു​ക​ള്‍ ബ്ലൂ​ചി​പ്പ് ഓ​ഹ​രി​ക​ളി​ല്‍ വി​ല്പ​ന​യ്ക്ക് മ​ത്സ​രി​ച്ചു. മു​ന്‍​വാ​രം സൂ​ചി​പ്പി​ച്ച 23,122ലെ ​താ​ങ്ങ് ത​ക​ര്‍​ത്ത് സൂ​ചി​ക 23,116ലേ​ക്ക് ഇ​ടി​ഞ്ഞു. സൂ​ചി​ക​യി​ല്‍ 476 പോ​യി​ന്‍റി​ന്‍റെ ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യി. വ്യാ​പാ​രാ​ന്ത്യം നി​ഫ്റ്റി 23,346 പോ​യി​ന്‍റി​ലാ​ണ്.

വി​പ​ണി​യി​ലെ പ്ര​തി​ദി​ന ച​ല​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍, ഈ ​വാ​രം 23,110 പോ​യി​ന്‍റി​ലെ ആ​ദ്യ സ​പ്പോ​ര്‍​ട്ട് നി​ല​നി​ര്‍​ത്താ​നാ​യാ​ല്‍ തി​രി​ച്ചു​വ​ര​വി​ല്‍ 23,586-23,827 റേ​ഞ്ചി​ലേ​ക്ക് മു​ന്നേ​റാം. അ​തേ​സ​മ​യം, വി​ദേ​ശ​ത്തു​നി​ന്ന് പ്ര​തി​കൂ​ല വാ​ര്‍​ത്ത​ക​ള്‍ വ​ന്നാ​ല്‍ ആ​ദ്യ താ​ങ്ങ് ത​ക​ര്‍​ത്ത് 22,875-22,397 പോ​യി​ന്‍റി​ലേ​ക്ക് പ​രീ​ക്ഷ​ണം ന​ട​ത്താം. 200 ആ​ഴ്ച​ക​ളി​ലെ നി​ര്‍​ണാ​യ​ക സ​പ്പോ​ര്‍​ട്ട് മേ​ഖ​ല​യാ​യ 23,000ല്‍ ​പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ അ​തി​ശ​ക്ത​മാ​യ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ന് സാ​ധ്യ​ത. പ്ര​തി​വാ​ര ചാ​ര്‍​ട്ടി​ല്‍ എം​എ​സി​ഡി​യി​ല്‍ നെ​ഗ​റ്റീ​വ് ക്രോ​സ്ഓ​വ​ര്‍ ദൃ​ശ്യ​മാ​കു​ന്ന​തും സി​ഗ്‌​ന​ല്‍ ലൈ​നി​ന് താ​ഴെ തു​ട​രു​ന്ന​തും വി​പ​ണി​യു​ടെ ദു​ര്‍​ബ​ലാ​വ​സ്ഥ​യെ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ഫ്റ്റി സെ​പ്റ്റം​ബ​ര്‍ ഫ്യൂ​ച്ച​ര്‍ 23,485ല്‍​നി​ന്ന് 23,379ലേ​ക്ക് ഇ​ടി​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ വി​പ​ണി​യി​ലെ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് 180 ല​ക്ഷം ക​രാ​റു​ക​ളി​ല്‍​നി​ന്ന് വാ​രാ​ന്ത്യം 174 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. വി​ല​യി​ല്‍ ഇ​ടി​വ് സം​ഭ​വി​ക്കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് കു​റ​യു​ന്ന​ത് ഒ​രു വി​ഭാ​ഗം ഇ​ട​പാ​ടു​കാ​ര്‍ ലോം​ഗ് പൊ​സി​ഷ​നു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ സൂ​ച​ന​യാ​ണ്. അ​തേ​സ​മ​യം, ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ പു​തി​യ ഷോ​ര്‍​ട്ട് പൊ​സി​ഷ​നു​ക​ള്‍​ക്ക് അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സെ​ന്‍​സെ​ക്സ്

സെ​ന്‍​സെ​ക്സ് 74,781 പോ​യി​ന്‍റി​ല്‍​നി​ന്ന് തു​ട​ക്ക​ത്തി​ല്‍ 75,000ലെ പ്ര​തി​രോ​ധം ത​ക​ര്‍​ത്ത് 75,436 വ​രെ മു​ന്നേ​റി. വി​ദേ​ശ ഫ​ണ്ടു​ക​ള്‍ വീ​ണ്ടും ബ്ലൂ​ചി​പ്പ് ഓ​ഹ​രി​ക​ളി​ല്‍ സൃ​ഷ്ടി​ച്ച വി​ല്പ​ന​ത​രം​ഗ​ത്തി​ല്‍ സൂ​ചി​ക ഒ​രു​വേ​ള 73,981 വ​രെ ഇ​ടി​ഞ്ഞെ​ങ്കി​ലും ക്ലോ​സി​ങ്ങി​ല്‍ 74,294.96 പോ​യി​ന്‍റി​ലാ​ണ്.
ഈ ​വാ​രം സെ​ന്‍​സെ​ക്സി​ന് 73,704-73,115ലെ ​സ​പ്പോ​ര്‍​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ആ​റാ​ഴ്ച​ക​ളി​ലെ വി​പ​ണി​യു​ടെ ത​ക​ര്‍​ച്ച​യി​ല്‍ പ​ല ഓ​ഹ​രി​വി​ല​ക​ളും ആ​ക​ര്‍​ഷ​ക​മാ​യ​ത് ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ ആ​ക​ര്‍​ഷി​ക്കും. പു​തി​യ വാ​ങ്ങ​ലു​കാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍ തി​രി​ച്ചു​വ​ര​വി​ല്‍ സെ​ന്‍​സെ​ക്സ് 75,159-76,025നെ ​ഉ​റ്റു​നോ​ക്കാം.

ക്രൂ​ഡ് ഓ​യി​ല്‍

ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 104.60 ഡോ​ള​റി​ല്‍​നി​ന്ന് 101.53 ഡോ​ള​ര്‍ വ​രെ താ​ഴ്‌​ന്നെ​ങ്കി​ലും വാ​രാ​ന്ത്യം 103.90 ഡോ​ള​റി​ലാ​ണ്. മു​ന്‍​വാ​രം സൂ​ച​ന ന​ല്‍​കി​യ​തു​പോ​ലെ തി​രു​ത്ത​ല്‍ 99 ഡോ​ള​റി​ലേ​ക്ക് അ​ടു​ത്താ​ല്‍ പു​തി​യ ബ​യി​ങ്ങി​ന് ഫ​ണ്ടു​ക​ള്‍ നീ​ക്കം ന​ട​ത്താ​മെ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ല്‍ വി​ല 115-118 ഡോ​ള​റി​ലേ​ക്ക് ഹ്ര​സ്വ​കാ​ല​യ​ള​വി​ല്‍ സ​ഞ്ച​രി​ക്കാം.

സ്വ​ര്‍​ണം

ന്യൂ​യോ​ര്‍​ക്കി​ല്‍ സ്വ​ര്‍​ണം ട്രോ​യ് ഔ​ണ്‍​സി​ന് 4,347 ഡോ​ള​റി​ല്‍​നി​ന്ന് മു​ന്‍​വാ​രം വ്യ​ക്ത​മാ​ക്കി​യ ആ​ദ്യ സ​പ്പോ​ര്‍​ട്ടാ​യ 4,250 ഡോ​ള​റി​ലേ​ക്കു​ള്ള തി​രു​ത്ത​ലി​ല്‍ 4,247 ഡോ​ള​ര്‍ വ​രെ ഇ​ടി​ഞ്ഞു. ഈ ​അ​വ​സ​ര​ത്തി​ല്‍ അ​മേ​രി​ക്ക പ​ലി​ശ​നി​ര​ക്കി​ല്‍ വ​രു​ത്തി​യ മാ​റ്റം സ്വ​ര്‍​ണ​വി​ല​യെ 4,397 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ത്തി. വാ​രാ​ന്ത്യം 4,377 ഡോ​ള​റി​ലാ​ണ്. പ്ര​തി​ദി​ന ചാ​ര്‍​ട്ടി​ല്‍ മ​ഞ്ഞ​ലോ​ഹം സെ​ല്ലി​ങ് മൂ​ഡി​ലാ​യ​തി​നാ​ല്‍ 4591ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ല്‍ മാ​ത്ര​മേ വ​ന്‍ റാ​ലി​ക്ക് അ​വ​സ​രം തെ​ളി​യൂ. നി​ല​വി​ല്‍ 4214ല്‍ ​സ​പ്പോ​ര്‍​ട്ട് പ്ര​തീ​ക്ഷി​ക്കാം.

Business

10 ല​ക്ഷം ഹ​രി​ത വാ​ഹ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് മാ​രു​തി സു​സു​കി

ന്യൂ​​ഡ​​ൽ​​ഹി: സി​​എ​​ൻ​​ജി, ഹൈ​​ബ്രി​​ഡ്, ഇ​​ല​​ക്‌​​ട്രി​​ക് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 2026-27 സാ​​മ്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ (FY27) 10 ല​​ക്ഷ​​ത്തോ​​ളം ഹ​​രി​​ത വാ​​ഹ​​ന​​ങ്ങ​​ൾ (Green Vehicles) വി​​റ്റ​​ഴി​​ക്കാ​​നൊ​​രു​​ങ്ങി രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വാ​​ഹ​​നനി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി.

ഉ​​യ​​ർ​​ന്ന ഇ​​ന്ധ​​ന​​വി​​ല​​യും പു​​തി​​യ ഓ​​ട്ടോ​​മാ​​റ്റി​​ക് സി​​എ​​ൻ​​ജി മോ​​ഡ​​ലു​​ക​​ളു​​ടെ വ​​ര​​വും ല​​ക്ഷ്യം കൈ​​വ​​രി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് ക​​മ്പ​​നി​​യു​​ടെ പ്ര​​തീ​​ക്ഷ. ത​​ങ്ങ​​ളു​​ടെ “ഓ​​ട്ടോ ഗ്രീ​​ൻ മി​​ഷ​​ൻ’’ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ജ​​ന​​പ്രി​​യ മോ​​ഡ​​ലു​​ക​​ളാ​​യ സ്വി​​ഫ്റ്റ്, ഡി​​സ​​യ​​ർ, ബ​​ലേ​​നോ എ​​ന്നി​​വ​​യു​​ടെ ഓ​​ട്ടോ​​മാ​​റ്റി​​ക് എ​​സ്-​​സി​​എ​​ൻ​​ജി (S-CNG) വേ​​രി​​യ​​ന്‍റു​​ക​​ൾ ക​​മ്പ​​നി വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു.

◄സി​​എ​​ൻ​​ജി​​യി​​ലും ഇ​​നി ഓ​​ട്ടോ​​മാ​​റ്റി​​ക് ഡ്രൈ​​വിം​​ഗ് സു​​ഖം

സി​​എ​​ൻ​​ജി പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ നി​​ല​​വി​​ൽ 70 ശ​​ത​​മാ​​നം വി​​ഹി​​ത​​മു​​ള്ള മാ​​രു​​തി, ഈ ​​സാ​​മ്പ​​ത്തി​​കവ​​ർ​​ഷം നേ​​ര​​ത്തേ എ​​ട്ടു മു​​ത​​ൽ ഒ​​ന്പ​​തു ല​​ക്ഷം വ​​രെ ഹ​​രി​​തവാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ൽ​​പ​​ന​​യാ​​യി​​രു​​ന്നു പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, പു​​തി​​യ ഓ​​ട്ടോ​​മാ​​റ്റി​​ക് സി​​എ​​ൻ​​ജി മോ​​ഡ​​ലു​​ക​​ൾ എ​​ത്തി​​യ​​തോ​​ടെ ഇ​​ത് 10 ല​​ക്ഷ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​മ്പ​​നി​​യു​​ടെ മാ​​ർ​​ക്ക​​റ്റിം​​ഗ് ആ​​ൻ​​ഡ് സെ​​യി​​ൽ​​സ് സീ​​നി​​യ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ പാ​​ർ​​ത്ഥോ ബാ​​ന​​ർ​​ജി വ്യ​​ക്ത​​മാ​​ക്കി.

കു​​റ​​ഞ്ഞ ഇ​​ന്ധ​​ന​​ച്ചെ​​ല​​വി​​നൊ​​പ്പം ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ​​ബോ​​ക്‌​​സി​​ന്‍റെ സൗ​​ക​​ര്യ​​വും ആ​​ഗ്ര​​ഹി​​ക്കു​​ന്ന പു​​തി​​യ ത​​ല​​മു​​റ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​മോ​​ഡ​​ലു​​ക​​ൾ എ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ​​ബോ​​ക്സ് ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ മു​​ന്പ് പെ​​ട്രോ​​ൾ-​​ഓ​​ട്ടോ​​മാ​​റ്റി​​ക് മോ​​ഡ​​ലു​​ക​​ളി​​ലേ​​ക്കു പോ​​യി​​രു​​ന്ന വ​​ലി​​യൊ​​രു വി​​ഭാ​​ഗം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്ന് ക​​മ്പ​​നി ക​​രു​​തു​​ന്നു.

◄ഉ​​യ​​ർ​​ന്ന മൈ​​ലേ​​ജും ആ​​ക​​ർ​​ഷ​​ക​​മാ​​യ വി​​ല​​യും

കി​​ലോ​​ഗ്രാ​​മി​​ന് 36.47 കി​​ലോ​​മീ​​റ്റ​​ർ മൈ​​ലേ​​ജ് ന​​ൽ​​കു​​ന്ന ഡി​​സ​​യ​​ർ ഓ​​ട്ടോ​​മാ​​റ്റി​​ക് എ​​സ്-​​സി​​എ​​ൻ​​ജി ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഇ​​ന്ധ​​ന​​ക്ഷ​​മ​​ത​​യു​​ള്ള സെ​​ഡാ​​നാ​​ണെ​​ന്ന് മാ​​രു​​തി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. പ്രാ​​രം​​ഭ എ​​ക്സ്-​​ഷോ​​റൂം വി​​ല​​യാ​​യി സ്വി​​ഫ്റ്റ് ഓ​​ട്ടോ​​മാ​​റ്റി​​ക് സി​​എ​​ൻ​​ജി​​ക്ക് 7.92 ല​​ക്ഷം രൂ​​പ​​യും, ബ​​ലേ​​നോ ഓ​​ട്ടോ​​മാ​​റ്റി​​ക് സി​​എ​​ൻ​​ജി​​ക്ക് 8.32 ല​​ക്ഷം രൂ​​പ​​യും, ഡി​​സ​​യ​​ർ ഓ​​ട്ടോ​​മാ​​റ്റി​​ക് സി​​എ​​ൻ​​ജി​​ക്ക് 8.53 ല​​ക്ഷം രൂ​​പ​​യു​​മാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ പ്ര​​തി​​മാ​​സം 80,000 സി​​എ​​ൻ​​ജി വാ​​ഹ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന മാ​​രു​​തി​​യു​​ടെ ആ​​കെ വി​​ൽ​​പ​​ന​​യി​​ൽ 43 ശ​​ത​​മാ​​ന​​വും സി​​എ​​ൻ​​ജി മോ​​ഡ​​ലു​​ക​​ളാ​​ണ്. ഉ​​പ​​ഭോ​​ക്തൃ ഡി​​മാ​​ൻ​​ഡി​​നേ​​ക്കാ​​ൾ വി​​ത​​ര​​ണ​​ത്തി​​ലെ പ​​രി​​മി​​തി​​ക​​ളാ​​ണ് നി​​ല​​വി​​ൽ ത​​ട​​സ​​മെ​​ന്നും, ഉ​​ത്പാ​​ദ​​ന ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തോ​​ടെ വി​​ൽ​​പ​​ന ഇ​​നി​​യും ഉ​​യ​​രു​​മെ​​ന്നും ക​​മ്പ​​നി അ​​റി​​യി​​ച്ചു.

Business

ഇ​വി ഉ​പ​യോ​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ഒ​ന്നാ​മതെത്തിയ കേരളം ; നീ​തി ആ​യോ​ഗ് സൂ​ചി​ക​യി​ൽ പി​ന്നി​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: വ്യ​​ക്തി​​ഗ​​ത ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ (ഇ​​വി) വാ​​ങ്ങു​​ന്ന​​തി​​ൽ കേ​​ര​​ളം രാ​​ജ്യ​​ത്ത് ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​പ്പോ​​ഴും, സ​​മ​​ഗ്ര​​മാ​​യ ക്ലീ​​ൻ മൊ​​ബി​​ലി​​റ്റി സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​നം ഏ​​റെ പി​​ന്നി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്.

ന​​യ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ഗ​​വേ​​ഷ​​ണ​​രം​​ഗ​​ത്തെ മെ​​ല്ലെ​​പ്പോ​​ക്കു​​മാ​​ണ് സം​​സ്ഥാ​​ന​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്. നീ​​തി ആ​​യോ​​ഗു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഡ​​ബ്ല്യു​​ആ​​ർ​​ഐ ഇ​​ന്ത്യ (WRI India) ത​​യാ​​റാ​​ക്കി​​യ ‘ഇ​​ന്ത്യ ഇ​​ല​​ക്‌​​ട്രി​​ക് മൊ​​ബി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് (IEMI) 2025’ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ഈ ​​വി​​വ​​ര​​ങ്ങ​​ളു​​ള്ള​​ത്.

►വ്യ​​ക്തി​​ഗ​​ത ഇ​​വി​​ക​​ളി​​ൽ മു​​ന്നേ​​റ്റം, വാ​​ണി​​ജ്യ മേ​​ഖ​​ല​​യി​​ൽ പി​​ന്നോ​​ട്ട്

വ്യ​​ക്തി​​ഗ​​ത ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ലും കാ​​റു​​ക​​ളി​​ലു​​മാ​​യി 12.3 ശ​​ത​​മാ​​നം ഇ​​വി നി​​ര​​ക്ക് കൈ​​വ​​രി​​ച്ചാ​​ണ് കേ​​ര​​ളം രാ​​ജ്യ​​ത്ത് ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്. അ​​താ​​യ​​ത്, സം​​സ്ഥാ​​ന​​ത്ത് വി​​റ്റ​​ഴി​​ക്കു​​ന്ന എ​​ട്ട് സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്ന് ഇ​​ല​​ക്‌​​ട്രി​​ക്കാ​​ണ്. എ​​ന്നാ​​ൽ, ഈ ​​നേ​​ട്ട​​മു​​ണ്ടാ​​യി​​ട്ടും ഗ​​താ​​ഗ​​ത വൈ​​ദ്യു​​തീ​​ക​​ര​​ണ പു​​രോ​​ഗ​​തി​​യി​​ൽ 100ൽ 36 ​​പോ​​യി​​ന്‍റു​​ക​​ൾ മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​നു നേ​​ടാ​​നാ​​യ​​ത്.

സ്വ​​കാ​​ര്യ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ വ​​ലി​​യ തോ​​തി​​ൽ ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റു​​മ്പോ​​ഴും, വാ​​ണി​​ജ്യവാ​​ഹ​​ന മേ​​ഖ​​ല​​യി​​ൽ മാ​​റ്റം വ​​ള​​രെ പ​​തു​​ക്കെ​​യാ​​ണ്. കൊ​​മേ​​ഴ്‌​​സ്യ​​ൽ ഫ്ലീ​​റ്റു​​ക​​ൾ​​ക്കു​​ള്ള ഇ​​ള​​വു​​ക​​ൾ, പെ​​ർ​​മി​​റ്റ് ഇ​​ള​​വു​​ക​​ൾ, ലോ-​​എ​​മി​​ഷ​​ൻ സോ​​ണു​​ക​​ൾ, വാ​​ഹ​​നം പൊ​​ളി​​ക്ക​​ൽ സ​​ബ്‌​​സി​​ഡി​​ക​​ൾ തു​​ട​​ങ്ങി​​യ ന​​യ​​പ​​ര​​മാ​​യ പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളു​​ടെ കു​​റ​​വാ​​ണ് വാ​​ണി​​ജ്യ മേ​​ഖ​​ല​​യി​​ലെ പി​​ന്നോ​​ക്കാ​​വ​​സ്ഥ​​യ്ക്കു കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്.

►ചാ​​ർ​​ജിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളി​​ൽ മി​​ക​​വ്, ഗ​​വേ​​ഷ​​ണ​​ത്തി​​ൽ ഏ​​റ്റ​​വും പി​​ന്നി​​ൽ

അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​നം മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. ചാ​​ർ​​ജിം​​ഗ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ സ​​ജ്ജീ​​ക​​ര​​ണ​​ത്തി​​ൽ 100ൽ 55 ​​പോ​​യി​​ന്‍റ് നേ​​ടി മു​​ൻ​​നി​​ര സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ കേ​​ര​​ളം ഇ​​ടം​​പി​​ടി​​ച്ചു. എ​​ന്നാ​​ൽ, ഗ​​വേ​​ഷ​​ണ-​​ന​​വീ​​ക​​ര​​ണ രം​​ഗ​​ത്താ​​ണ് സം​​സ്ഥാ​​ന​​ത്തി​​നു വ​​ലി​​യ തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​ത്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ വെ​​റും 29 പോ​​യി​​ന്‍റു​​ക​​ൾ മാ​​ത്രം നേ​​ടി​​യ കേ​​ര​​ളം വ​​ലി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​ണ്.

മി​​ക​​ച്ച മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും അ​​ക്കാ​​ദ​​മി​​ക്-​​വ്യ​​വ​​സാ​​യ ഗ​​വേ​​ഷ​​ണ ശൃം​​ഖ​​ല​​ക​​ളെ ക്ലീ​​ൻ മൊ​​ബി​​ലി​​റ്റി മേ​​ഖ​​ല​​യി​​ലേ​​ക്കു പൂ​​ർ​​ണ​​മാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് റി​​പ്പോ​​ർ​​ട്ട് വി​​ല​​യി​​രു​​ത്തു​​ന്നു. എ​​ങ്കി​​ലും വി​​എ​​സ്എ​​സ്‌​​സി​​യും ട്രാ​​വ​​ൻ​​കൂ​​ർ ടൈ​​റ്റാ​​നി​​യം പ്രോ​​ഡ​​ക്‌​​ട്‌​​സും ചേ​​ർ​​ന്ന് വി​​ക​​സി​​പ്പി​​ച്ച ലി​​ഥി​​യം-​​ടൈ​​റ്റ​​നേ​​റ്റ് (LTO) ബാ​​റ്റ​​റി പ്രോ​​ട്ടോ​​ടൈ​​പ്പ് പോ​​ലു​​ള്ള പ്രാ​​ദേ​​ശി​​ക മു​​ന്നേ​​റ്റ​​ങ്ങ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്.

Business

യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് ചാ​ര്‍​ജ് ; സ്വ​​​​ര്‍​ണവ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യ്ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും

കൊ​​​​ച്ചി: യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ചാ​​​​ര്‍​ജ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നീ​​​​ക്കം രാ​​​​ജ്യ​​​​ത്തെ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യ്ക്കും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രു വ​​​​ര്‍​ഷം ഏ​​​​ക​​​​ദേ​​​​ശം 50,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി തു​​​​ക 20,000 രൂ​​​​പ​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം 2.5 കോ​​​​ടി​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കും. ഓ​​​​രോ ഇ​​​​ട​​​​പാ​​​​ടി​​​​നും പ​​​​ര​​​​മാ​​​​വ​​​​ധി 300 രൂ​​​​പ എ​​​​ന്ന​​​നി​​​​ര​​​​ക്കി​​​​ല്‍ ചാ​​​​ര്‍​ജ് ഈ​​​​ടാ​​​​ക്കി​​​​യാ​​​​ല്‍ വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം 750 കോ​​​​ടി രൂ​​​​പ അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക്.

യു​​​​പി​​​​ഐ വ​​​​ഴി​​​​യു​​​​ള്ള വാ​​​​ണി​​​​ജ്യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ക​​​​മ്മി​​​​ഷ​​​​ന്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെജി​​​​എ​​​​സ്എം​​​​എ) സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ന്‍റെ തു​​​​ക സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്ന​​​​താ​​​​യ​​​​തി​​​​നാ​​​​ല്‍, യു​​​​പി​​​​ഐ ചാ​​​​ര്‍​ജി​​​​ന്‍റെ പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​രി​​​​ധി 300 രൂ​​​​പ എ​​​​ന്ന​​​​തു പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​യി പ​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ലും ബാ​​​​ധ​​​​ക​​​​മാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഈ ​​​​ചെ​​​​ല​​​​വ് വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കു പൂ​​​​ര്‍​ണ​​​​മാ​​​​യി വ​​​​ഹി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ത് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ല്‍ സ്വ​​​​ര്‍​ണ​​​​വി​​​​ല​​​​യി​​​​ലെ വ​​​​ന്‍ വ​​​​ര്‍​ധ​​​​ന ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക സ​​​​മ്മര്‍​ദ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്. അ​​​​തി​​​​നി​​​​ട​​​​യി​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ പേ​​​​മെ​​​​ന്‍റു​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​ക ചാ​​​​ര്‍​ജ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ന​​​​യ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.

ഡി​​​​ജി​​​​റ്റ​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ച്ച​​​ശേ​​​​ഷം അ​​​​തേ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ഒ​​​​രു​​​​പോ​​​​ലെ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യിലെ ​​​​എം​​​​എ​​​​സ്എം​​​​ഇ സ്ഥാ​​​​പ​​​​ന​​​ങ്ങ​​​​ള്‍​ക്കും ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​ക​​​​ള്‍​ക്കും ഇ​​​​ത്ത​​​​രം അ​​​​ധി​​​​ക​​​ച്ചെ​​​​ല​​​വു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

Business

രാജ്യത്തെ ആ​ദ്യ അം​ഗീ​കൃ​ത ഡെ​ങ്കി​പ്പ​നി വാ​ക്‌​സി​ന്‍ അടുത്ത വർഷം വിപണിയിലെത്തും

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത്തു പ്ര​​​​തി​​​​വ​​​​ര്‍​ഷം ഒ​​​​രു​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന ഡെ​​​​ങ്കി​​​​പ്പ​​​​നി​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ന്‍ ആ​​​​ദ്യ അം​​​​ഗീ​​​​കൃ​​​​ത വാ​​​​ക്‌​​​​സി​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ന്നു.

ഡെ​​​​ങ്കി​​​​പ്പ​​​​നി വാ​​​​ക്‌​​​​സി​​​​നാ​​​​യ ‘ക്യു​​​​ദെം​​​​ഗ’ അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​ഷം രാ​​​ജ്യ​​​ത്തെ സ്വ​​​​കാ​​​​ര്യ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു ശ്ര​​​​മം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ക്യു​​​​ദെം​​​​ഗ വാ​​​​ക്‌​​​​സി​​​​ന്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന ജ​​​​പ്പാ​​​​നി​​​​ലെ ടോ​​​​ക്കി​​​​യോ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ആ​​​​ഗോ​​​​ള ഫാ​​​​ര്‍​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ല്‍ ക​​​​മ്പ​​​​നി​​​യാ​​​യ താ​​​ക​​​ദെ​​​യും ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യ ഡോ. ​​​​റെ​​​​ഡ്ഢീ​​​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റീ​​​​സും ക​​​​രാ​​​​റി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ​​​​ത്തെ അം​​​​ഗീ​​​​കൃ​​​​ത ഡെ​​​​ങ്കി​​​​പ്പ​​​​നി വാ​​​​ക്‌​​​​സി​​​​നാ​​​​യ ക്യു​​​​ദെം​​​​ഗ, നാ​​​​ലു​​​മു​​​​ത​​​​ല്‍ 60 വ​​​​യ​​​സ് ​വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് 2026 ജൂ​​​​ലൈ​​​​യി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ ഡ്ര​​​​ഗ്‌​​​​സ് സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ് ക​​​​ണ്‍​ട്രോ​​​​ള്‍ ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ വി​​​​പ​​​​ണ​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

രാ​​​ജ്യ​​​ത്ത് ഡെ​​​​ങ്കി​​​​പ്പ​​​​നി ഒ​​​​രു പ്ര​​​​ധാ​​​​ന പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നും സാ​​​​ര്‍​വ​​​​ത്രി​​​​ക പ്ര​​​​തി​​​​രോ​​​​ധ​​​കു​​​​ത്തി​​​​വ​​​​യ്പ് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ ഡെ​​​​ങ്കി​​​​പ്പ​​​​നി വാ​​​​ക്‌​​​​സി​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നേ​​​​ര​​​​ത്തേ പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​സ​​​​മി​​​​തി ശി​​​​പാ​​​​ര്‍​ശ ന​​​ൽ​​​കി​​​യി​​​​രു​​​​ന്നു.

Business

ബേ​ബി ഫു​ഡി​ലെ നി​യ​മലം​ഘ​നം; നെ​സ്‌ലെ ഇ​ന്ത്യ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി

ന്യൂ​ഡ​ല്‍​ഹി: കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​യു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ല്‍ ഗു​ണ​നി​ല​വാ​ര​ക്കു​റ​വും നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നെ​സ്‌​ലെ ഇ​ന്ത്യ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ഫ്എ​സ്എ​സ്എ​ഐ).

സ്വി​സ് ബ​ഹു​രാ​ഷ്‌​ട്ര ക​മ്പ​നി​യാ​യ നെ​സ്‌​ലെ​യു​ടെ ഉ​പ​സ്ഥാ​പ​ന​മാ​ണ് നെ​സ്‌​ലെ ഇ​ന്ത്യ. ക​ന്പ​നി​യു​ടെ മൂ​ന്നു വ്യ​ത്യ​സ്ത ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കെ​തി​രേ മൂ​ന്നു കേ​സു​ക​ളാ​ണ് ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

നെ​സ്‌​ലെ നി​ര്‍​മി​ച്ച ഫോ​ളോ-​അ​പ് ഫോ​ര്‍​മു​ല​യു​ടെ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ കേ​സ്. കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കാ​വ​ശ്യ​മാ​യ പോ​ഷ​ക​ഘ​ട​കം വൈ​റ്റ​മി​ന്‍ ബി-7​ന്‍റെ (ബ​യോ​ട്ടി​ന്‍) അ​ള​വ് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ത്തേ​ക്കാ​ള്‍ കു​റ​വാ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ഫു​ഡ് സേ​ഫ്റ്റി ആ​ന്‍​ഡ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് (ഫു​ഡ്സ് ഫോ​ര്‍ ഇ​ന്‍​ഫ​ന്‍റ് ന്യൂ​ട്രീ​ഷ​ന്‍) 2020ലെ ​റെ​ഗു​ലേ​ഷ​ന്‍​സ് പ്ര​കാ​രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള ബ​യോ​ട്ടി​ന്‍റെ അ​ള​വി​ല്ലെ​ന്നു പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു.
മ​റ്റു ര​ണ്ടു കേ​സു​ക​ള്‍ നെ​സ്‌​ലെ ഇ​ന്ത്യ​യു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളാ​യ നാ​ന്‍ എ​ക്‌​സെ​ല്ല പ്രോ ​സ്റ്റേ​ജ് 1, ലാ​ക്‌​ടോ​ജ​ന്‍ പ്രോ 1 ​എ​ന്നി​വ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്.

കു​ഞ്ഞു​ങ്ങ​ളു​ടെ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും മ​റ്റും നി​രോ​ധി​ക്കു​ന്ന ഫു​ഡ്സ് ഫോ​ര്‍ ഇ​ന്‍​ഫ​ന്‍റ് ന്യൂ​ട്രീ​ഷ​ന്‍ റെ​ഗു​ലേ​ഷ​ന്‍​സ് 2020ലെ ​റെ​ഗു​ലേ​ഷ​ന്‍ 4(2), കു​ഞ്ഞു​ങ്ങ​ളു​ടെ പാ​ലി​നു പ​ക​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​വും പ്ര​ചാ​ര​ണ​വും നി​രോ​ധി​ക്കു​ന്ന ഐ​എം​എ​സ് ആ​ക്‌​ട് 1992ലെ ​സെ​ക്‌​ഷ​ന്‍ 3 എ​ന്നി​വ ചേ​ര്‍​ത്താ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ ​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ല​ഭ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളും അ​വ​യു​ടെ പ്ര​ചാ​ര​ണ​വി​വ​ര​ങ്ങ​ളും ലേ​ബ​ലു​ക​ളും പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണു ന​ട​പ​ടി.​
അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ബാ​ധ​ക​മാ​യ എ​ല്ലാ ച​ട്ട​ങ്ങ​ളും പൂ​ര്‍​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ലേ​ബ​ല്‍ വി​വ​ര​ങ്ങ​ളും പ്ര​ചാ​ര​ണ​വി​വ​ര​ങ്ങ​ളും എ​ഫ്എ​സ്എ​സ്എ​ഐ വി​ദ​ഗ്ധ സ​മി​തി അം​ഗീ​ക​രി​ച്ച​താ​ണെ​ന്നു​മാ​ണ് നെ​സ്‌​ലെ ഇ​ന്ത്യ പ​റ​യു​ന്ന​ത്.

Business

‘റി​ട്ടേ​ണ്‍ ഓ​ഫ് ദി ​ടൈ​റ്റ​ന്‍​സ്’: ബോചെ സെലിബ്രിറ്റി ബ്രാൻഡ് അംബാസഡർ

കൊ​ച്ചി: റൊ​ണാ​ൾ​ഡീ​ഞ്ഞോ അ​ട​ക്ക​മു​ള്ള ലോ​ക ഫു​ട്‌​ബോ​ളി​ലെ ഇ​തി​ഹാ​സ​താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ നേ​രി​ടാ​ൻ കൊ​ച്ചി​യി​ലെ​ത്തു​ന്നു.

ഗാ​മ​ന്‍ സ്‌​പോ​ര്‍​ട്‌​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​രം, കൊ​ച്ചി ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ 23ന് ​വൈ​കു​ന്നേ​രം 7.30ന് ​അ​ര​ങ്ങേ​റും. മ​ത്സ​രം കാ​യി​കമ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

‘റി​ട്ടേ​ണ്‍ ഓ​ഫ് ദി ​ടൈ​റ്റ​ന്‍​സ്’ എ​ന്ന ബാ​ന​റി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ സെ​ലി​ബ്രി​റ്റി ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി ബോ​ചെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബോ​ചെ സി​നി​മാ​നി​യ എ​ന്ന പേ​രി​ലു​ള്ള യുട്യൂ​ബ് ചാ​ന​ലി​ല്‍ ‘നോ ​ഡ്ര​ഗ്‌​സ്’ എ​ന്ന് ക​മ​ന്‍റ് ചെ​യ്യു​ന്ന​വ​രി​ല്‍​നി​ന്ന് 500 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി ന​ല്‍​കും. കൂ​ടാ​തെ, ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് 1,25,000 രൂ​പ വി​ല വ​രു​ന്ന വി​വി​ഐ​പി ടി​ക്ക​റ്റും ല​ഭി​ക്കും.

മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക്കെ​തി​രേ യു​വ​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യേ​കു​ന്ന​തി​നു​മാ​യി ന​ട​ത്തു​ന്ന ബൈ​ക്ക് റാ​ലി 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ലു​വ​യി​ൽ​നി​ന്ന് ബോ​ചെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

റാ​ലി ഏ​ഴോ​ടെ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ അ​വ​സാ​നി​ക്കും. ബൈ​ക്ക് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും ജേ​ഴ്‌​സി​ക​ളും ല​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ 7994811116 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ പേ​രും ഫോ​ൺ ന​മ്പ​റും അ​യ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

Business

വാ​​റ​​ൻ ബ​​ഫ​​റ്റ് ചെ​​യ​​ർ​​മാ​​ൻസ്ഥാ​​ന​​മൊ​​ഴി​​ഞ്ഞു

ന്യൂയോർക്ക്: ലോ​​ക പ്ര​​ശ​​സ് ത നി​​ക്ഷേ​​പ​​ക​​ൻ വാ​​റ​​ൻ ബ​​ഫ​​റ്റ് ബെ​​ർ​​ക്‌‌ഷയ​​ർ ഹാ​​ത്ത്‌വേയു​​ടെ ചെ​​യ​​ർ​​മാ​​ൻസ്ഥാ​​ന​​മൊ​​ഴി​​ഞ്ഞു.

ഒ​​രു ല​​ക്ഷം കോ​​ടി ഡോ​​ള​​റി​​ലേ​​റെ മൂ​​ല്യ​​മു​​ള്ള ക​​ന്പ​​നി​​യു​​ടെ ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​നം ആ​​റു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ വ​​ഹി​​ച്ച​​ശേ​​ഷ​​മാ​​ണ് 96കാ​​ര​​നാ​​യ ബ​​ഫ​​റ്റി​​ന്‍റെ പ​​ടി​​യി​​റ​​ക്കം. തീ​​രു​​മാ​​നം ഉ​​ട​​ന​​ടി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു.

1970ലാ​​ണ് ബ​​ഫ​​റ്റ് ബെ​​ർ​​ക്‌ഷയ​​റി​​ന്‍റെ ചെ​​യ​​ർ​​മാ​​നാ​​യി സ്ഥാ​​ന​​മേ​​റ്റ​​ത്. അ​​ദ്ദേ​​ഹം ക​​ന്പ​​നി​​യു​​ടെ ‘ചെ​​യ​​ർ​​മാ​​ൻ എ​​മ​​രി​​റ്റ​​സ്’ പ​​ദ​​വി വ​​ഹി​​ക്കു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു. ബ​​ഫ​​റ്റ് ബെ​​ർ​​ക്‌ഷ​​യ​​റി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡി​​ൽ തു​​ട​​രും.

ബെ​​ർ​​ക്്ഷയ​​ർ ഹാ​​ത്ത്്‌വേയു​​ടെ ദീ​​ർ​​ഘ​​കാ​​ല​​ത്തെ നേ​​തൃ​​മാ​​റ്റ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി, 1993 മു​​ത​​ൽ ക​​ന്പ​​നി ഡ​​യ​​റ​​ക്ട​​റാ​​യ ബ​​ഫ​​റ്റി​​ന്‍റെ മ​​ക​​ൻ ഹൊ​​വാ​​ർ​​ഡ് ബ​​ഫ​​റ്റി​​നെ പു​​തി​​യ ചെ​​യ​​ർ​​മാ​​നാ​​യി ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഗ്രെ​​ഗ് ആ​​ബെ​​ൽ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റാ​​യും സൂ​​സ​​ൻ ഡെ​​ക്ക​​ർ ലീ​​ഡ് ഇ​​ൻ​​ഡി​​പെ​​ൻ​​ഡ​​ന്‍റ് ഡ​​യ​​റ​​ക്ട​​റാ​​യും തു​​ട​​രും.

ആ​​ഗോ​​ള ഭ​​ക്ഷ്യ​​സു​​ര​​ക്ഷ​​യി​​ലും സം​​ഘ​​ർ​​ഷ പ​​രി​​ഹാ​​ര​​വും ല​​ക്ഷ്യ​​മി​​ട്ട് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ‘ഹൊ​​വാ​​ർ​​ഡ് ബ​​ഫ​​റ്റ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ’ നേ​​തൃ​​ത്വം 1999 മു​​ത​​ൽ ഹൊ​​വാ​​ർ​​ഡ് ബ​​ഫ​​റ്റാ​​ണ് വ​​ഹി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി പൊ​​തു-​​സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ളു​​ടെ ബോ​​ർ​​ഡു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ള്ള അ​​ദ്ദേ​​ഹം, വേ​​ൾ​​ഡ് ഫു​​ഡ് പ്രോ​​ഗ്രാ​​മി​​ന്‍റെ ’ഗു​​ഡ്‌വി​​ൽ അം​​ബാ​​സ​​ഡ​​ർ എ​​ഗെ​​യ്ൻ​​സ്റ്റ് ഹം​​ഗ​​ർ’ ആ​​യി ഒ​​രു പ​​തി​​റ്റാ​​ണ്ടോ​​ള​​വും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

Business

ഓക്സിജനില്‍നിന്ന് ഐഫോണ്‍ 18 പ്രോ സീരിസ് ഏറ്റുവാങ്ങി ദുല്‍ഖര്‍ സല്‍മാന്‍

കോ​ട്ട​യം: ഡി​ജി​റ്റ​ല്‍ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ഓ​ക്സി​ജ​നി​ല്‍ ഐ​ഫോ​ണ്‍ 18 പ്രോ ​സീ​രി​സ് ഫോ​ണ്‍ ഓ​ക്സി​ജ​ന്‍ ബ്രാ​ന്‍ഡ് അം​ബാ​സഡ​റും ന​ട​നു​മാ​യ ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍ ഓ​ക്സി​ജ​ന്‍ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങി. ഓ​ക്സി​ജ​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഐ​ഫോ​ണ്‍ 18 പ്രോ ​സീ​രി​സി​ന്‍റെ വി​ല്‍പ​ന ആ​രം​ഭി​ച്ചു.

1,64,900 രൂ​പ മു​ത​ലാ​ണ് ഫോ​ണു​ക​ളു​ടെ പ്ര​ാരം​ഭ​വി​ല. അ​തോ​ടൊ​പ്പം ആ​പ്പി​ളി​ന്‍റെ എ​യ​ര്‍പോ​ഡ് 12 സീ​രി​സ്, ഐ ​വാ​ച്ച് അ​ള്‍ട്രാ ഫോ​ര്‍, എ​യ​ര്‍പോ​ഡ്സ് ഫൈ ​വ​യ​ര്‍ലെ​സ് ചാ​ര്‍ജ് എ​ന്നി​വ​യു​ടെ വി​ല്‍പ​ന​യും ഓ​ക്സി​ജ​നി​ല്‍ ആ​രം​ഭി​ച്ചു.

വേ​രി​യ​ബി​ള്‍ അ​പ്പേ​ര്‍ച്ച​റു​ള്ള പു​തി​യ 48എം​പി ഫ്യൂ​ഷ​ന്‍ മെ​യി​ന്‍ കാ​മ​റ, ക​രു​ത്തു​റ്റ എ20 ​പ്രോ ചി​പ്പ്, കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ബാ​റ്റ​റി ലൈ​ഫ്, എ​ഐ പി​ന്തു​ണ​യു​ള്ള സി​രി എ​ന്നി​വ​യാ​ണ് 18 ​പ്രോ സീ​രീ​സി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍.

ബ്ലാ​ക്ക്, സി​ല്‍വ​ര്‍, ഗ്ലേ​സി​യ​ര്‍, ബ​ര്‍ഗ​ണ്ടി എ​ന്നീ നാ​ല് നി​റ​ങ്ങ​ളി​ലു​ള്ള ഫോ​ണു​ക​ള്‍ 256 ജി​ബി, 512ജി​ബി, 1ടി​ബി, 2ടി​ബി സ്റ്റോ​റേ​ജ് ഓ​പ്ഷ​നു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

ആ​പ്പി​ള്‍ ഫോ​ള്‍ഡ​ബി​ള്‍ സീ​രി​സി​ന്‍റെ ആ​ദ്യ​വി​ല്‍പ​ന ഒ​ക്ടോ​ബ​ര്‍ 23ന് ​ന​ട​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​ബു​ക്കിം​ഗ് ഒ​ക് ടോ​ബ​ര്‍ 16ന് ​ഓ​ക്സി​ജ​ന്‍ ഷോ​റൂ​മു​ക​ളി​ല്‍ ആ​രം​ഭി​ക്കും.
ഫോ​ണ്‍: 9020100100.

Business

പ്ര​വാ​സി നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ന്‍ സു​താ​ര്യ​​മാ​യ സം​വി​ധാ​നം ആ​വ​ശ്യ​മെ​ന്ന് വി​ദ​ഗ്ധ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ള​​​ര്‍​ന്നു​​​വ​​​രു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ല്‍ പ്ര​​​വാ​​​സി നി​​​ക്ഷേ​​​പം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് കൃ​​​ത്യ​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ര്‍.

‘റീ​​​ ഇ​​​മാ​​​ജി​​​നിംഗ് കേ​​​ര​​​ളം’ പ​​​രി​​​പാ​​​ടി​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ദി​​​ന​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘പ്ര​​​വാ​​​സി പാ​​​ര്‍​ട്ണ​​​ര്‍​ഷി​​​പ്’ സെ​​​ഷ​​​നി​​​ലാ​​​ണ് വി​​​ദ​​​ഗ്ധ​​​ര്‍ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള ആ​​​ഗോ​​​ള ബി​​​സി​​​ന​​​സ് ശൃം​​​ഖ​​​ല​​​യു​​​മാ​​​യി കേ​​​ര​​​ള​​​ത്തെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം വി​​​വി​​​ധ മാ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ നി​​​ക്ഷേ​​​പ​​​ക​​​രെ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് എ​​​ത്തി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

നോ​​​ര്‍​ക്ക സ്പെ​​​ഷ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഞ്ജ​​​ന എം ​​​സെ​​​ഷ​​​നി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നോ​​​ര്‍​ക്ക ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​സി​​​ഫ് കെ. ​​​യൂ​​​സ​​​ഫ്, നോ​​​ര്‍​ക്ക സി​​​ഇ​​​ഒ രാ​​​ജേ​​​ഷ് മാ​​​ധ​​​വ​​​ന്‍, പ്ര​​​വാ​​​സി സം​​​രം​​​ഭ​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സെ​​​ഷ​​​നി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. പ്ര​​​വാ​​​സി നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് കൃ​​​ത്യ​​​മാ​​​യ ഒ​​​രു സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ക​​​യാ​​​ണ് ച​​​ര്‍​ച്ച​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ഞ്ജ​​​ന എം ​​​പ​​​റ​​​ഞ്ഞു. പ്ര​​​തി​​​വ​​​ര്‍​ഷം ഏ​​​ക​​​ദേ​​​ശം 2.17 ല​​​ക്ഷം കോ​​​ടി രൂ​​​പ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് പ്ര​​​വാ​​​സി നിക്ഷേപമാ​​​യി എ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. കൂ​​​ടാ​​​തെ, ഏ​​​ക​​​ദേ​​​ശം മൂ​​​ന്ന് ല​​​ക്ഷം കോ​​​ടി രൂ​​​പ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ബാ​​​ങ്ക് നി​​​ക്ഷേ​​​പ​​​മാ​​​യു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ല്‍ ല​​​ഭ്യ​​​മാ​​​യ മൂ​​​ല​​​ധ​​​ന​​​ത്തി​​​ന്‍റെ ചെ​​​റി​​​യൊ​​​രു ഭാ​​​ഗ​​​മെ​​​ങ്കി​​​ലും ഇ​​​വി​​​ടെ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സു​​​ഗ​​​മ​​​മാ​​​യ സം​​​വി​​​ധാ​​​നം വേ​​​ണം. 2026-27 ലെ ​​​സം​​​സ്ഥ​​​ന ബ​​​ജ​​​റ്റി​​​ലാ​​​ണ് പ്ര​​​വാ​​​സി പാ​​​ര്‍​ട്ണ​​​ര്‍​ഷി​​​പ്പ് പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്നും അ​​​ഞ്ജ​​​ന പ​​​റ​​​ഞ്ഞു. ഓ​​​രോ പ​​​ദ്ധ​​​തി​​​ക്കു​​​മാ​​​യി നി​​​ക്ഷേ​​​പ​​​ക​​​രെ പ്ര​​​ത്യേ​​​കം സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം നി​​​ക്ഷേ​​​പ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഒ​​​രു പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്ന് ജി​​​ഐ​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി ശ്രീ​​​ധ​​​ര്‍ പ​​​റ​​​ഞ്ഞു. പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ര്‍​ദേ​​​ശി​​​ച്ചു.

പ്ര​​​വാ​​​സി​​​ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ പ​​​ണ​​​ത്തി​​​ന് സു​​​ര​​​ക്ഷ​​​യും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​ബി​​​പി​​​സി ദു​​​ബാ​​​യ് പ്ര​​​തി​​​നി​​​ധി എം ​​​അ​​​ബ്ദു​​​ള്‍ ക​​​രീം പ​​​റ​​​ഞ്ഞു. നി​​​ക്ഷേ​​​പ​​​ത്തേ​​​ക്ക​​​ള്‍ മി​​​ക​​​ച്ച വ​​​രു​​​മാ​​​ന​​​വും ബാ​​​ങ്ക് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം നി​​​ര്‍​ദേ​​​ശി​​​ച്ചു.

ആ​​​രോ​​​ഗ്യം, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ, ലോ​​​ജി​​​സ്റ്റി​​​ക്സ്, ടൂ​​​റി​​​സം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഊ​​​ര്‍​ജം, മാ​​​ന​​​വ​​​വി​​​ഭ​​​വ​​​ശേ​​​ഷി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ള്‍ കേ​​​ര​​​ളം കൂ​​​ടു​​​ത​​​ലാ​​​യി നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കോ​​​ണ്‍​ഫ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി (സി​​​ഐ​​​ഐ), ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ചേം​​​ബേ​​​ഴ്സ് ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രി (എ​​​ഫ്ഐ​​​സി​​​സി​​​ഐ), നാ​​​സ്കോം, അ​​​സോ​​​ചം, ട്രേ​​​ഡ് പ്ര​​​മോ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ (ടി​​​പി​​​സി​​​ഐ), ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ എ​​​ക്സ്പോ​​​ര്‍​ട്ട് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍​സ് (എ​​​ഫ്ഐ​​​ഇ​​​ഒ) തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളും വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ എം​​​ബ​​​സി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ളം സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള നി​​​ര്‍​ദേ​​​ശം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചു.

Business

വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം കു​​റ​​ഞ്ഞു

ന്യൂ​​ഡ​​ൽ​​ഹി: റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം സെ​​പ്റ്റം​​ബ​​ർ 11ന് ​​അ​​വ​​സാ​​നി​​ച്ച ആ​​ഴ്ച രാ​​ജ്യ​​ത്തെ വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം 492 കോ​​ടി ഡോ​​ള​​ർ (4.92 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) കു​​റ​​ഞ്ഞ് 78,078 കോ​​ടി ഡോ​​ള​​ർ (780.78 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) ആ​​യി.

ശേ​​ഖ​​ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഘ​​ട​​ക​​മാ​​യ ഫോ​​റി​​ൻ ക​​റ​​ൻ​​സി അ​​സ​​റ്റു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത ആ​​ഴ്ച​​യി​​ൽ 237 കോ​​ടി ഡോ​​ള​​ർ കു​​റ​​ഞ്ഞ് 6458 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി.

ഫോ​​റി​​ൻ ക​​റ​​ൻ​​സി അ​​സ​​റ്റു​​ക​​ൾ മാ​​ർ​​ച്ച് അ​​വ​​സാ​​ന​​ത്തെ ക​​ണ​​ക്കി​​നേ​​ക്കാ​​ൾ 95,886 കോ​​ടി ഡോ​​ള​​റും (95.886 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) മു​​ൻ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 63,692 കോ​​ടി ഡോ​​ള​​റും വ​​ർ​​ധി​​ച്ചു.

എ​​ന്നാ​​ൽ, സ്വ​​ർ​​ണ​​ശേ​​ഖ​​ര​​ത്തി​​ൽ ഈ ​​ആ​​ഴ്ച 1277 കോ​​ടി ഡോ​​ള​​റി​​ന്‍റെ കു​​റ​​വോ​​ടെ 11,122 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി (111.22 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ).

Business

പ്ര​​ത്യ​​ക്ഷനി​​കു​​തി ശേ​​ഖ​​രം 13 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: അ​​ഡ്വാ​​ൻ​​സ് ടാ​​ക്സ് ശേ​​ഖ​​ര​​ണം ഉ​​യ​​ർന്ന​​തി​​ന്‍റെ ബ​​ല​​ത്തി​​ൽ ന​​ട​​പ്പ് സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ സെ​​പ്റ്റം​​ബ​​ർ 17 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​കെ പ്ര​​ത്യ​​ക്ഷനി​​കു​​തി വ​​രു​​മാ​​നം 13% വ​​ർ​​ധി​​ച്ച് 12.12 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​യി.

കോ​​ർ​​പ​​റേ​​റ്റ് നി​​കു​​തിശേ​​ഖ​​രം 19.48% ഉ​​യ​​ർ​​ന്ന ഏ​​ക​​ദേ​​ശം 5.56 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ, കോ​​ർ​​പ​​റേ​​റ്റ് ഇ​​ത​​ര നി​​കു​​തി (വ്യ​​ക്തി​​ക​​ളും എ​​ച്ച്‌യുഎ​​ഫു​​ക​​ളും) ആ​​റു ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 6.16 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​യി. 2026 ഏ​​പ്രി​​ൽ 1-നും ​​സെ​​പ്റ്റം​​ബ​​ർ 17-നും ​​ഇ​​ട​​യി​​ൽ സെ​​ക്യൂ​​രി​​റ്റീ​​സ് ട്രാ​​ൻ​​സാ​​ക്‌ഷ​​ൻ ടാ​​ക്സ് ശേ​​ഖ​​രം 53% വ​​ർ​​ധി​​ച്ച് 40,214 കോ​​ടി രൂ​​പ​​യാ​​യി.

സെ​​പ്റ്റം​​ബ​​ർ 17 വ​​രെ ന​​ൽ​​കി​​യ റീ​​ഫ​​ണ്ടു​​ക​​ളു​​ടെ തു​​ക 29.19% വ​​ർ​​ധി​​ച്ച് 2.20 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​യ​​താ​​യി സെ​​ൻ​​ട്ര​​ൽ ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് (സി​​ബി​​ഡി​​ടി) പു​​റ​​ത്തു​​വി​​ട്ട വി​​വ​​ര​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.
ഗ്രോ​​സ് ഡ​​യ​​റ​​ക്ട് ടാ​​ക്സ് ശേ​​ഖ​​രം 15% വ​​ള​​ർ​​ച്ച​​യോ​​ടെ 14.32 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ല​​ധി​​ക​​മാ​​യി.

സെ​​പ്റ്റം​​ബ​​ർ 17 വ​​രെ​​യു​​ള്ള മു​​ൻ​​കൂ​​ർ നി​​കു​​തി (Advance Tax) ശേ​​ഖ​​രം 16.18% വ​​ർ​​ധി​​ച്ച് ഏ​​ക​​ദേ​​ശം 5.22 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി. ഇ​​തി​​ൽ കോ​​ർ​​പ​​റേ​​റ്റ് അ​​ഡ്വാ​​ൻ​​സ് ടാ​​ക്സ് 18 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 4.16 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​യി. കോ​​ർ​​പ​​റേ​​റ്റ് ഇ​​ത​​ര അ​​ഡ്വാ​​ൻ​​സ് ടാ​​സ്ക് 9.24 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യി​​ൽ 1.06 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി.

Business

അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ ലക്ഷ്യമിട്ട് സർക്കാർ

കൊ​​​ച്ചി: അ​​​ടു​​​ത്ത അ​​​ഞ്ചുവ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 100 പു​​​തി​​​യ ടൂ​​​റി​​​സം ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന ​​​സ​​​ര്‍ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ടൂ​​​റി​​​സം മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്. വ​​​ര്‍ഷം തോ​​​റും 20 ടൂ​​​റി​​​സം ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ളാ​​​ണ് വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പു​​​തി​​​യ ഡെ​​​സ്റ്റി​​​നേ​​​ഷ​​​നു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടൂ​​​റി​​​സം-​​​വാ​​​ണി​​​ജ്യമേ​​​ള​​​യാ​​​യ കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ടി​​​ന്‍റെ (കെ​​​ടി​​​എം 2026) ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ‌ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

24ന് ​​​ബോ​​​ള്‍ഗാ​​​ട്ടി​​​യി​​​ലെ ഹ​​​യാ​​​ത്ത് ക​​​ണ്‍വെ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 25 മു​​​ത​​​ൽ 27 വ​​​രെ കൊ​​​ച്ചി വെ​​​ല്ലിം​​​ഗ്ട​​​ൺ ഐ​​​ല​​​ൻ​​​ഡി​​​ലെ സാ​​​ഗ​​​ര-സാ​​​മു​​​ദ്രി​​​ക ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണ് ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ബി​​​സി​​​ന​​​സ് മീ​​​റ്റു​​​ക​​​ൾ ന​​​ട​​​ക്കു​​​ക.

ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​വും കെ​​​ടി​​​എ​​​മ്മി​​​ലു​​​ണ്ട്. ബി​​​സി​​​ന​​​സ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ, ദേ​​​ശീ​​​യ,അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ടൂ​​​റി​​​സം വി​​​ദ​​​ഗ്ധ​​​രു​​​ടെ യോ​​​ഗ​​​ങ്ങ​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ, പോ​​​സ്റ്റ്-​​​മാ​​​ർ​​​ട്ട് ടൂ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

45,000ത്തില​​​ധി​​​കം ബി​​​സി​​​ന​​​സ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ

കെ​​​ടി​​​എ​​​മ്മി​​​ൽ ബി​​​സി​​​ന​​​സ് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും വി​​​പ​​​ണ​​​ന​​​ സാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​യി 45,000ത്തില​​​ധി​​​കം ബി​​​സി​​​ന​​​സ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ക്കു​​​മെ​​​ന്ന് കെ​​​ടി​​​എം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പ്ര​​​ദീ​​​പ് അ​​​റി​​​യി​​​ച്ചു.

മാ​​​ര്‍ട്ടി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ബ​​​യ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ 3000 ക​​​ട​​​ന്നു. ഇ​​​തി​​​ൽ 1500 ഓ​​​ളം പേ​​​ര്‍ നേ​​​രി​​​ട്ടെ​​​ത്തും. 383 സെ​​​ല്ല​​​ര്‍മാ​​​രാ​​​ണ് സ്റ്റാ​​​ൾ ബു​​​ക്കിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. വി​​​വി​​​ധ സ​​​ര്‍ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ 15 സ്റ്റാ​​​ളു​​​ക​​​ളും മാ​​​ര്‍ട്ടി​​​ലു​​​ണ്ടാ​​​കും.

 

Business

ചാഞ്ചാട്ടങ്ങൾക്കിടെ കുതിച്ചുകയറി സ്വ​ര്‍​ണ​വി​ല; പ​വ​ൻ വില വീണ്ടും 1.13 ലക്ഷത്തിനു മുകളിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചാഞ്ചാട്ടങ്ങൾക്കിടെ വീണ്ടും കയറി സ്വ​ര്‍​ണ​വി​ല. ഗ്രാ​മി​ന് 145 രൂ​പ​യും പ​വ​ന് 1,160 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 14,155 രൂ​പ​യിലും ‌പ​വ​ന് 1,13,240 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 120 രൂപ വർധിച്ച് 11,630 രൂപയിലെത്തി.

സംസ്ഥാനത്ത് വൻവീഴ്ചയോടെ ഈ വാരം വ്യാപാരം ആരംഭിച്ച സ്വർണവില കയറ്റിറക്കങ്ങളിലൂടെയാണ് കടന്നുപോയത്. തിങ്കളാഴ്ച രണ്ടുതവണയായി സ്വര്‍ണ വില പവന് 1,160 രൂപ ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിക്കുകയാണുണ്ടായത്. എന്നാൽ, വ്യാഴാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്നു തിരിച്ചുകയറിയത്.

ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.

ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജ​നു​വ​രി 29ന് ​പ​വ​ൻ​വി​ല സ​ർ​വ​കാ​ല ഉ​യ​രം തൊ​ട്ടി​രു​ന്നു. അന്നു ഗ്രാ​മി​ന് ഒ​റ്റ​യ​ടി​ക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു.

പു​തു​വ​ർ​ഷ​ത്തി​ൽ കു​തി​പ്പോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ജ​നു​വ​രി അ​ഞ്ചി​ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,160 രൂ​പ​യും ഗ്രാ​മി​ന് 145 രൂ​പ​യും വ​ർ​ധി​ച്ച് വീ​ണ്ടും ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ൻ കു​തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. 2025 ജ​നു​വ​രി​യി​ൽ 57,000 രൂ​പ മാ​ത്ര​മാ​യി​രു​ന്ന വി​ല​യാ​ണ് വ​ർ​ഷാ​വ​സാ​നം ല​ക്ഷം ഭേ​ദി​ച്ച​ത്.

മാ​ർ​ച്ച് മാ​സം അ​വ​സാ​നം നാ​ലു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 435 രൂ​പ​യും പ​വ​ന് 3,480 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ച് 23ന് ​നാ​ലു​ത​വ​ണ മാ​റി​മ​റി​ഞ്ഞ സ്വ​ർ​ണ​വി​ല ഒ​രു ല​ക്ഷ​ത്തി​ന് താ​ഴേ​ക്ക് പോ​യി​രു​ന്നെ​ങ്കി​ലും വൈ​കി​ട്ടോ​ടെ വീ​ണ്ടും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 4,300 ഡോളറിനും താഴേക്കുപോയ രാജ്യാന്തര വില, ഇപ്പോഴുള്ളത് 4,357 ഡോളറിലാണ്.

അതേസമയം, വെള്ളി വിലയും ഇന്നു മുകളിലേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ ഉയർന്ന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

100 വ​ര്‍​ഷ​ത്തെ സ്വ​ര്‍​ണ​ക്കു​തി​പ്പ്

ക​ഴി​ഞ്ഞ 100 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സ്വ​ര്‍​ണ വി​ല പ​വ​ന് 13.75 രൂ​പ​യി​ല്‍ നി​ന്ന് 1,13,520 രൂ​പ​യി​ലേ​ക്കാ​ണ് എ​ത്തി നി​ല്‍​ക്കു​ന്ന​ത്. 1925 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 13.75 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. 1930 മാ​ര്‍​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും പ​വ​ന് 13. 57 രൂ​പ​യാ​യി അ​ത് കു​റ​ഞ്ഞു.

1935 മാ​ര്‍​ച്ച് 31 ന് ​സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ക്കാ​ല​യ​ള​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 22.65 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

1940 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 26.77 രൂ​പ​യും 1945 മാ​ര്‍​ച്ച് 31 ന് 45.49 ​രൂ​പ​യും 1950 മാ​ര്‍​ച്ച് 31 ന് 72.75 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 1955 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 58.11 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

1960 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 82.05 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 1965 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 90.20 രൂ​പ​യും 1970 ല്‍ 135.30 ​രൂ​പ​യും 1975 മാ​ര്‍​ച്ച് 31 ന് 396 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. 1980 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 975 രൂ​പ​യാ​യി. 1985 ല്‍ ​പ​വ​ന് 1,573 രൂ​പ​യും 1990 ല്‍ ​പ​വ​ന് 2,493 രൂ​പ​യും 1995 ല്‍ 3,432 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​ര്‍​ന്നു.

1996 മാ​ര്‍​ച്ചി​ല്‍ പ​വ​ന് 3,784 രൂ​പ​യാ​യി. 1997 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,432 രൂ​പ​യും 1998 മാ​ര്‍​ച്ച് 31 ന് 2,966 ​രൂ​പ​യു​മാ​യി സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. 1999 ല്‍ ​പ​വ​ന് 3,106 രൂ​പ​യാ​യി വീ​ണ്ടും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2000 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന് 3, 2 1 2 രൂ​പ​യും 2001 ല്‍ 3,073 ​രൂ​പ​യു​മാ​യി. 2002 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 3,670 രൂ​പ, 2003 ല്‍ 3,857 ​രൂ​പ, 2004 ല്‍ 4,448 ​രൂ​പ, 2005 ല്‍ 4,550 ​രൂ​പ, 2006 ല്‍ 6,255 ​രൂ​പ എ​ന്നി​ങ്ങ​നെ സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

2007 ല്‍ ​പ​വ​ന് 6,890 രൂ​പ​യും 2008 ല്‍ 8,892 ​രൂ​പ​യു​മാ​യി. പ​വ​ന് 10,000 ക​ട​ന്ന​ത് 2009 ലാ​ണ് . അ​ന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 11,077 രൂ​പ​യാ​യി​രു​ന്നു. 2010 മാ​ര്‍​ച്ച് 31 ന് ​പ​വ​ന് 12,280 രൂ​പ​യും 2011 ല്‍ 15,560 ​രൂ​പ​യും എ​ത്തി. പ​വ​ന് 20,000 രൂ​പ ക​ട​ന്ന​ത് 2012 ലാ​യി​രു​ന്നു.

2012 മാ​ര്‍​ച്ചി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ 20,880 രൂ​പ ന​ല്‍​ക​ണ​മാ​യി​രു​ന്നു. 2013 ല്‍ ​പ​വ​ന് 22,240 ആ​യെ​ങ്കി​ലും 2014 എ​ത്തി​യ​പ്പോ​ള്‍ പ​വ​ന് 21,480 രൂ​പ​യാ​യും 2015 ല്‍ 19,760 ​രൂ​പ​യാ​യും 2016 ല്‍ 21,360 ​രൂ​പ​യാ​യും 2017 ല്‍ 21,800 ​രൂ​പ​യാ​യും സ്വ​ര്‍​ണ വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​ര്‍​ന്നു.

2018 ല്‍ ​പ​വ​ന് 22,600 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍​ണ വി​ല 2019 ആ​യ​പ്പോ​ഴേ​ക്കും 23,720 രൂ​പ​യാ​യി. എ​ന്നാ​ല്‍ 2020 മാ​ര്‍​ച്ചി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. പ​വ​ന് 32,000 രൂ​പ​യാ​യി സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ന്ന് പി​ടി ത​രാ​തെ പാ​ഞ്ഞു.

2021 ല്‍ ​പ​വ​ന് 32,880 രൂ​പ​യി​ലും 2022 ല്‍ 38,120 ​രൂ​പ​യും 2023 ല്‍ 44,000 ​രൂ​പ​യു​മാ​യി. 2024 മാ​ര്‍​ച്ച് 31 ന് ​ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 50,200 രൂ​പ​യാ​യി വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു. 2025 ഡി​സം​ബ​ര്‍ 29 ന് 1,03,560 ​രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. 2026 ജ​നു​വ​രി 21 ആ​യ​പ്പോ​ഴേ​ക്കും ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 1,13,520 രൂ​പ​യാ​യി.

Business

ടൈ​റ്റ​ൻ സെ​ല​സ്റ്റ​ർ സ്വി​ഫ്റ്റ് സ്‌​മാ​ർ​ട്ട് വാ​ച്ച് വി​പ​ണി​യി​ൽ

കൊ​​​​ച്ചി: ബാ​​​​ഡ്‌​​​​മി​​​​ന്‍റ​​​​ണ്‍, റ​​​​ണ്ണിം​​​​ഗ് പ്രേ​​​​മി​​​​ക​​​​ൾ​​​​ക്കാ​​​​യി ടൈ​​​​റ്റ​​​​ൻ പു​​​​തി​​​​യ പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് സ്‌​​​​മാ​​​​ർ​​​​ട്ട് വാ​​​​ച്ചാ​​​​യ സെ​​​​ല​​​​സ്റ്റ​​​​ർ സ്വി​​​​ഫ്റ്റ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ബാ​​​​ഡ്‌​​​​മി​​​​ന്‍റ​​​​ണ്‍ സ്‌​​​​മാ​​​​ർ​​​​ട്ട് വാ​​​​ച്ച് എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​അ​​​​ൾ​​​​ട്രാ-​​​​ലൈ​​​​റ്റ് വാ​​​​ച്ച് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​വ​​​​രു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും പ്ര​​​​ക​​​​ട​​​​ന​​​​വും കൃ​​​​ത്യ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും അ​​​​ത് കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​തി​​​​ന്‍റെ രൂ​​​​പ​​​​ക​​​​ല്‌​​​​പ​​​​ന.

ബാ​​​​ഡ്‌​​​​മി​​​​ന്‍റ​​​​ണ്‍ ക​​​​ളി​​​​ക്കാ​​​​ർ​​​​ക്കാ​​​​യി സ്ട്രോ​​​​ക്ക് ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ൻ, സ്‌​​​​മാ​​​​ഷ് സ്‌​​​​പീ​​​​ഡ്, റാ​​​​ലി പാ​​​​റ്റേ​​​​ണു​​​​ക​​​​ൾ, ഗെ​​​​യിം ട്രാ​​​​ക്കിം​​​​ഗ്, ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ഫ​​​​ക്ട്, റി​​​​ക്ക​​​​വ​​​​റി എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ൽ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up