x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെഡറൽ ബാങ്കിന്‍റെ അറ്റാദായം 1177 കോടി


Published: July 18, 2026 02:12 AM IST | Updated: July 18, 2026 02:12 AM IST

ലോഗോ

കൊ​​​ച്ചി: ജൂ​​​ൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് ആ​​​റു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യോ​​​ള​​​മാ​​​യി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ​​​പാ​​​ദ​​​ത്തേ​​​ക്കാ​​​ൾ 36.57 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ അ​​​റ്റാ​​​ദാ​​​യം 1176 .93 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. കാ​​​സാ നി​​​ക്ഷേ​​​പം 18.26 ശ​​​ത​​​മാ​​​ന​​​വും ഫീ ​​​വ​​​രു​​​മാ​​​നം 21.71 ശ​​​ത​​​മാ​​​ന​​​വും അ​​​റ്റ​​​പ​​​ലി​​​ശ​​​വ​​​രു​​​മാ​​​നം 26.06 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 13.05 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 597615.83 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. നി​​​ക്ഷേ​​​പം 11.37 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 320117.66 കോ​​​ടി രൂ​​​പ​​​യാ​​​യി. കാ​​​സാ നി​​​ക്ഷേ​​​പം 188 ബി​​​പി​​​എ​​​സ് വ​​​ർ​​​ധി​​​ച്ച് ആ​​​കെ നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 32.23 ശ​​​ത​​​മാ​​​ന​​​മാ​​​യി. പ്ര​​​വാ​​​സി​​​നി​​​ക്ഷേ​​​പം 14.24 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വോ​​​ടെ 105123.41 കോ​​​ടി രൂ​​​പ​​​യാ​​​യി. ഇ​​​തോ​​​ടെ പ്ര​​​വാ​​​സി​​​നി​​​ക്ഷേ​​​പ​​​ത്തി​​​ൽ ഒ​​​രു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ലും ബാ​​​ങ്ക് സ്വ​​​ന്ത​​​മാ​​​ക്കി.

വാ​​​യ്പാ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ലും ബാ​​​ങ്കി​​​നു മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി. ആ​​​കെ വാ​​​യ്പ 14.94 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 281239 .54 കോ​​​ടി രൂ​​​പ​​​യാ​​​യി. വാ​​​ണി​​​ജ്യ ബാ​​​ങ്കിം​​​ഗ് വാ​​​യ്പ​​​ക​​​ള്‍ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 22.96 ശ​​​ത​​​മാ​​​ന​​​വും കൊ​​​മേ​​​ഴ്സ്യ​​​ൽ വെ​​​ഹി​​​ക്കി​​​ൾ, കൊ​​​മേ​​​ഴ്ഷ്യ​​​ൽ എ​​​ക്വി​​​പ്മെ​​​ന്‍റ് വാ​​​യ്പ​​​ക​​​ള്‍ 21.07 ശ​​​ത​​​മാ​​​ന​​​വും ഗോ​​​ൾ​​​ഡ് ലോ​​​ൺ 33 ശ​​​ത​​​മാ​​​ന​​​വും പ്രോ​​​പ്പ​​​ർ​​​ട്ടി ലോ​​​ൺ 21 ശ​​​ത​​​മാ​​​ന​​​വും ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് 36 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. 16.12 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ കോ​​​ര്‍പ​​​റേ​​​റ്റ് വാ​​​യ്പ​​​ക​​​ള്‍ ഒ​​​രു​​​ല​​​ക്ഷം കോ​​​ടി​​​യെ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് ക​​​ട​​​ന്നു.

നി​​​ല​​​വി​​​ൽ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 0.18 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​തു സ​​​മീ​​​പ​​​കാ​​​ല ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കാ​​​ണെ​​​ന്നും എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ.​​​വി.​​​എ​​​സ്. മ​​​ണി​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Tags : Federal Bank's net profit

Recent News

Corehub Up