x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​ത​നാ​ശ​യ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​വ​ത്ക​ര​ണം പ്ര​ധാ​നം: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ


Published: July 18, 2026 02:49 AM IST | Updated: July 18, 2026 02:49 AM IST

മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ളു​​​ടെ പ്രാ​​​യോ​​​ഗി​​​ക​​​വ​​​ത്ക​​​ര​​​ണം പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ. കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. വൈ​​​ഐ​​​പി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​വ വാ​​​ണി​​​ജ്യ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് എം​​​ഇ​​​എ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ യം​​​ഗ് ഇ​​​ന്നൊ​​​വേ​​​റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ (വൈ​​​ഐ​​​പി 9.0) സം​​​സ്ഥാ​​​ന​​​ത​​​ല ഐ​​​ഡി​​​യ ലോ​​​ഞ്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

യം​​​ഗ് ഇ​​​ന്നൊ​​​വേ​​​റ്റേ​​​ഴ്സ് പ്രോ​​​ഗ്രാം കൂ​​​ടു​​​ത​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു വി​​​പു​​​ലീ​​​ക​​​രി​​​ക്കും. വൈ​​​ഐ​​​പി 8.0യി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച സ്കൂ​​​ളു​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മ​​​ന്ത്രി വി​​​ത​​​ര​​​ണം ചെ​​​യ്തു. മി​​​ക​​​ച്ച പ്രോ​​​ട്ടോ​​​ടൈ​​​പ്പു​​​ക​​​ളു​​​ടെ അ​​​വ​​​ത​​​ര​​​ണ​​​വും ന​​​ട​​​ന്നു.
ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ. സ​​​രി​​​ത അ​​​ധ്യ​​​ക്ഷ​​​യാ​​​യി. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കെ. ​​​സ​​​ജ്ന മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. കെ ​​​ഡി​​​സ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​ദീ​​​പ് നാ​​​യ​​​ർ ആ​​​ശ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​രാ​​​യ സ​​​ലീ​​​ന വേ​​​ള​​​ക്കാ​​​ട​​​ൻ, കെ.​​​സി. അ​​​ബ്ദു​​​ൾ​​​റ​​​ഹ്മാ​​​ൻ, വൈ​​​ഐ​​​പി, കെ ​​​ഡി​​​സ്ക് പ്രോ​​​ഗ്രാം ഹെ​​​ഡ് ബി​​​ജു പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ, ഡി​​​ഡി ഇ.​​​ടി. സ​​​ലീ​​​ന ബീ​​​വി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി റീ​​​ജ​​​ണ​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ജൂ​​​ഡ് എ​​​സ്. ലൂ​​​യി​​​സ്, വി​​​എ​​​ച്ച്എ​​​സ്ഇ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ പു​​​ഷ്പ​​​കു​​​മാ​​​രി, കെ ​​​ഡി​​​സ്ക് ജി​​​ല്ലാ പ്രോ​​​ഗ്രാം കോ​​​-ഓർ​​​ഡി​​​നേ​​​റ്റ​​​ർ എം. ​​​കി​​​ര​​​ണ്‍​ദ​​​വ്, എം​​​ഇ​​​എ​​​സ് സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. അ​​​ക്ബ​​​ർ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ. ​​​ഹ​​​ബീ​​​ബ്, ഹെ​​​ഡ് മാ​​​സ്റ്റ​​​ർ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : Practical implementation innovations is important

Recent News

Corehub Up