x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്‌: ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

വെബ് ഡെസ്ക്
Published: July 18, 2026 03:39 AM IST | Updated: July 18, 2026 03:39 AM IST

 

കോ​ഴി​ക്കോ​ട്: കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി കോ​ട​തി ത​ള്ളി. വ​ട​ക​ര ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജി​തി​ന്‍ ഭാ​സ്‌​ക​ര്‍ ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്‌​ഐ​ടി ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​ത്.

പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നു പ്ര​തി​ഭാ​ഗം കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​നു​ശേ​ഷം വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് ജി​തി​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ വെ​ല്ലു​വി​ളി​ച്ചെ​ന്നും നാ​ട്ടി​ല്‍ ല​ഹ​ള ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം.

വി​വാ​ദ​മാ​യ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് 10 പേ​ര്‍​ക്കെ​ങ്കി​ലും താ​ന്‍ അ​യ​ച്ച​ത് തെ​ളി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ജി​തി​ന്‍റെ വെ​ല്ലു​വി​ളി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു​വെ​ല്ലു​വി​ളി. ഇ​ത് ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു കാ​ട്ടി​യാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പാ​ര്‍​ട്ടി നേ​തൃ​ത്വം പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണു കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും ജി​തി​ന്‍ പോ​സ്റ്റി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

Tags : Kafir screenshot case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up