x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രീ ​ക​മ്മി​റ്റി​ക​ളി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​നു പ​ക​രം അ​സി. എ​ന്‍​ജി​നി​യ​ര്‍; ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: July 18, 2026 03:57 AM IST | Updated: July 18, 2026 03:57 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ട്രീ ​ക​മ്മി​റ്റി​ക​ളി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​നു പ​ക​രം അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ട്രീ ​ക​മ്മി​റ്റി​യി​ല്‍ വ​നം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​റെ ത​ന്നെ വീ​ണ്ടും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​സ​തീ​ഷ്‌​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി. ​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

അ​സി. എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍​ക്ക് മ​ര​ങ്ങ​ളു​ടെ ഇ​ന​വും സ്വ​ഭാ​വ​വും മൂ​ല്യ​വും ആ​യു​സു​മൊ​ന്നും ക​ണ​ക്കാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. വി​വേ​ച​ന​ര​ഹി​ത​മാ​യി മ​രം മു​റി​ച്ചു​മാ​റ്റ​ല്‍ ത​ട​യാ​ന്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വൃ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് 2010 ഫെ​ബ്രു​വ​രി 10ന് ​വ​നം​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

Tags : Asst. Engineer forest officer tree committees quashed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up