x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി സം​വ​ര​ണ മ​റ​വി​ൽ എ​യ്ഡ​ഡ് മേഖലയിൽ കടന്നുകയറാൻ നീക്കം

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Published: November 17, 2026 03:53 AM IST | Updated: November 17, 2026 03:53 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​ പേ​​​രി​​​ൽ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യെ പൂ​​​ർ​​​ണ​​​മാ​​​യും കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​നം കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മമാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മെ​​​ന്ന​​​ നി​​​ല​​​യി​​​ൽ ജി​​​ല്ലാത​​​ല ഡി​​​ജി​​​റ്റ​​​ൽ റോ​​​സ്റ്റ​​​ർ അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്ന സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള നീ​​​ക്കം.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ത​​​യാ​​​റാ​​​ക്കി​​​യ ക​​​ത്തി​​​ലെ ഒ​​​ൻ​​​പ​​​താം ഇ​​​ന​​​മാ​​​യി എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ എ​​​ല്ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ഭാ​​​വി​​​യി​​​ൽ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

ജി​​​ല്ലാത​​​ല​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷീസം​​​വ​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ഒ​​​രു സി​​​സ്റ്റം എ​​​ന്ന​​​തി​​​ൽ ഉ​​​പ​​​രി​​​യാ​​​യി എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ എ​​​ല്ലാ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്താൻവേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു സി​​​സ്റ്റം ആ​​​യി ഇ​​​ത് വി​​​ഭാ​​​വ​​​നം ചെ​​​യ്യേ​​​ണ്ട​​​താ​​​ണെ​​​ന്നാ​​​ണ് കു​​​റി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ന​​​ൽ​​​കി​​​യ ക​​​ത്തി​​​ലാ​​​ണ് പ​​​രാ​​​മ​​​ർ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് ഭി​​​ന്ന​​​ശേ​​​ഷീ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ഭാ​​​വി​​​യി​​​ൽ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​പെ​​​ട​​​ലാ​​​ണ്. സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ഈ ​​​ക​​​ത്തി​​​ലെ നി​​​യ​​​മ​​​ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ നി​​​യ​​​മ​​​നാ​​​ധി​​​കാ​​​ര​​​ത്തി​​​ൻ​​​മേ​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണ്.

നി​​​ല​​​വി​​​ൽ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള റോ​​​സ്റ്റ​​​ർ സം​​​വി​​​ധാ​​​നം ഓ​​​രോ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നും ഓ​​​രോ റോ​​​സ്റ്റ​​​റാ​​​യി, ത​​​സ്തി​​​ക​​​ക​​​ളെ ഏ​​​ഴു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളാ​​​യാ​​​ണ് തി​​​രി​​​ച്ചി​​​ട്ടു​​​ള്ളത്. പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ജി​​​ല്ലാത​​​ല റോ​​​സ്റ്റ​​​ർ സ്കീ​​​മി​​​ൽ വ്യ​​​ക്തി​​​ഗ​​​ത, കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ എ​​​ന്ന വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഓ​​​രോ ജി​​​ല്ല​​​യിലെ​​​യും എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളെ​​​യും ചേ​​​ർ​​​ത്ത് ഏ​​​കീ​​​കൃ​​​ത യൂ​​​ണിറ്റാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.

ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ആ​​​കെ ഒ​​​ഴി​​​വു വ​​​രു​​​ന്ന​​​തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഒ​​​ഴി​​​വു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത സ്കൂ​​​ളി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​യി​​​ലെ ആ​​​ദ്യ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക. തു​​​ട​​​ർ​​​ന്ന് ഇ​​​തി​​​നു തൊ​​​ട്ടു താ​​​ഴെ​​​യു​​​ള്ള സ്കൂ​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാസ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

നി​​​ല​​​വി​​​ലെ കെ​​​ഇ​​​ആ​​​റി​​​ലെ ച​​​ട്ടം ഭേ​​​ദ​​ഗ​​​തി ചെ​​​യ്ത് എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം സ​​​മ​​​ന്വ​​​യ​​​യി​​​ൽ കൂ​​​ടി​​​യാ​​​ക്കാ​​​നും നീ​​​ക്ക​​​മു​​​ണ്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​മ​​​ന്വ​​​യ​​​യി​​​ൽ ഒ​​​ഴി​​​വു ല​​​ഭ്യ​​​മാ​​​കു​​​ന്പോ​​​ഴെ​​​ല്ലാം ച​​​ട്ട​​​ങ്ങ​​​ൾ/​​​ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി യോ​​​ഗ്യ​​​ത​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നും ഒ​​​ഴി​​​വ് നി​​​ക​​​ത്തു​​​ന്ന​​​തി​​​നും കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ മാ​​​നേ​​​ജ​​​ർ പാ​​​ലി​​​ക്കേ​​​ണ്ട​​താ​​​ണെ​​​ന്ന​​​താ​​​ണ് ഭേ​​​ദ​​​ഗ​​​തി.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ വി​​​സ്മ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടി​​​ലും 20,000 ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം കാ​​​ത്ത് ക​​​ഴി​​​യു​​​ന്ന​​​ത്.

Tags : Disabilities reservation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Management System

Recent News

Corehub Up