ചെറുതോണി: ഭിന്നശേഷിക്കാനായ വയോധികനെ മർദിച്ചകേസിൽ രണ്ടാം പ്രതിയും പിടിയിലായി.
തൃശൂർ പുതുക്കാട് സ്വദേശി രോഹിത്താണ് കഞ്ഞിക്കുഴി പൊലിസിന്റെ പിടിയിലായത്. കൊലക്കേസ്, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രോഹിത്ത്.
ഒന്നാം പ്രതിയായ യദുകൃഷ്ണനെ കഴിഞ്ഞ ദിവസം കട്ടപ്പന കോഴിമലയിൽനിന്നു കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന ബധിരനും മൂകനുമായ മണിയെ പ്രതികൾ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കഞ്ഞിക്കുഴി പൊലിസ് രോഹിത്തിനെ സാഹസികമായാണ് പിടികൂടിയത്.
ഇടുക്കി ഡിവൈഎസ്പി മോഹൻദാസിന്റെ നിർദേശാനുസരണം ഇടുക്കി സിഐ ജോബിയുടെയും കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ എം.കെ. ശ്യാം, എസ്ഐ സജീവ് മാത്യു, സിപിഒ മാരായ രാജ്മോഹനൻ, മാത്യു സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.