ഇൻഡാക്കും ദിസ്-എബിലിറ്റി മിഷൻ കേരളയും സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംസ്ഥാന ക്യാമ്പിന്റെ ലോഗോ മന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം: ഇൻഡാക്കും ദിസ്-എബിലിറ്റി മിഷൻ കേരളയും സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംസ്ഥാന ക്യാമ്പിന്റെ ലോഗോ മന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്തു. ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്താണ് അവകാശ പ്രഖ്യാപന സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. അംഗപരിമിതരുടെ അവകാശങ്ങൾ, സാമൂഹികനീതി, തുല്യപങ്കാളിത്തം,ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ക്യാന്പ്.
ഇൻഡാക് ദേശീയ പ്രസിഡന്റും ദിസ്-എബിലിറ്റി മിഷൻ കേരള ചെയർമാനുമായ ഡോ. എഫ്.എം. ലാസർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റഹ്മാൻ മുണ്ടോടൻ, ജനറൽ സെക്രട്ടറി മുഹ്സിൻ വണ്ടൂർ, ഫോറങ്ങളുടെ ചെയർമാൻ രാജൻ കൈ പ്പള്ളിൽ, എസ്എംടിഎഫ് സം സ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, സംസ്ഥാന വനിതാ കോ-ഓർഡിനേറ്റർ സുലൈഖ അരീക്കോട്, ബാലവേദി കൺവീനർ സോനാ നിലഫൂർ എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham Disabilities State Camp Logo