രോഹിത്
ചേർത്തല: പള്ളിപ്പുറം പഞ്ചായത്തിലെ കുന്നത്തുകടവ് കായലിൽ ചൂണ്ടയിടാൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡ് തൈക്കാട്ടുശേരി മാങ്കൂട്ടത്തിൽ രതീഷിന്റെ യും പരേതയായ പ്രവീണയുടെയും മകൻ രോഹിത് (12) ആണ് മരിച്ചത്.
തൈക്കാട്ടുശേരി മണിയാതൃക്കൽ എംഡി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ആറുമാസം മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്മ പ്രവീണ മരണപ്പെട്ടിരുന്നു. രോഹിത് മണിയാതൃക്കൽ എംഡിയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
മൃതദേഹം രാവിലെ സ്കൂളിലെ പൊതുദർശനത്തിശേഷം ഉച്ചയ്ക്ക് വീട്ടിൽ സംസ്കരിക്കും. പെരുമ്പളം സ്കൂളിലെ പ്ലസ്ടു വിദ്യാർഥി രാഹുൽ സഹോദരനും നാലാം ക്ലാസ് വിദ്യാർഥി രേവതി സഹോദരിയുമാണ്. ചേർത്തല പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.