വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി മാവേലിക്കര നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്രയില്‍നിന്ന്.
മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം 27 മുതല്‍ 29 വരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്കൂളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ വിദ്യാനികേതന്‍ കീഴിലെ 300 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. വിദ്യാധിരാജ വിദ്യാപീഠം സ്കൂളിലെ ഒന്‍പതു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 27ന് വൈകിട്ട് നാലിന് മാവേലിക്കര നഗരസഭാ ചെയര്പേഴ്സന് ഭദ്രദീപം തെളിക്കും. സിനിമ നടന് സാജന് സൂര്യ കലാമേള ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനാകും. സംഘടനാ സെക്രട്ടറി ആര്. അനീഷ് മുഖ്യപ്രഭാഷണം നടത്തും. 29ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
കലോത്സവത്തിന്റെ ഭാഗമായുള്ള രചനാമത്സരങ്ങള്‍ പൂര്‍ത്തിയായി. തരുണ്‍, ബാല, കിഷോര്‍ വിഭാഗങ്ങളിലായുള്ള മത്സരങ്ങള്‍ 28ന് രാവിലെ 8.30ന് ആരംഭിക്കും.
2000പേര്‍ക്ക് താമസത്തിനും 5000 പേര്‍ക്ക് ഭക്ഷണം നല്കുന്നതിനുമുള്ള ക്രമീകരണം പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ ഡോ.ബി. സന്തോഷ് പറഞ്ഞു. കലോത്സവത്തിന് മുന്നോടിയായി ഇന്നലെ മാവേലിക്കര നഗരത്തില്‍ വര്‍ണാഭമായ വിളംബര ഘോഷയാത്ര നടന്നു.
സംഘാടകസമിതി ചെയര്മാന് ജയപ്രകാശ് വല്യത്താന്, കണ്‍വീനര്‍മാരായ വി. അനില്‍കുമാര്‍, വിനോദ് ഉമ്പര്‍നാട്, ട്രഷറര്‍ ബാലന്‍പിള്ള ചറുമഠം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.