x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ആ​ധാ​ർ ബ​യോ​മെ​ട്രി​ക് 2027 സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യ​മാ​യി പു​തു​ക്കാം

വെബ്ഡെസ്ക്
Published: November 26, 2026 12:31 AM IST | Updated: November 26, 2026 12:33 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത ആ​​​ധാ​​​ർ ബ​​​യോ​​​മെ​​​ട്രി​​​ക് 2027 സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി പു​​​തു​​​ക്കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

ആ​​​ധാ​​​റി​​​ൽ അ​​​ഞ്ച്, 15 വ​​​യ​​​സു​​​ക​​​ളി​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക്സ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പു​​​തു​​​ക്ക​​​ണം. ത​​​ക്ക സ​​​മ​​​യ​​​ത്ത് നി​​​ർ​​​ബ​​​ന്ധി​​​ത ബ​​​യോ​​​മെ​​​ട്രി​​​ക് പു​​​തു​​​ക്ക​​​ൽ ന​​​ട​​​ത്തി​​​യാ​​​ൽ JEE, NEET, KEAM, മ​​​റ്റ് മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ, കൂ​​​ടാ​​​തെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യു​​​മ്പോ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും.

ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​ക്ക് വ​​​രു​​​ന്ന ഒ​​​ടി​​​പി വ​​​ഴി മാ​​​ത്ര​​​മാ​​​ണ് വി​​​വി​​​ധ ഓ​​​ൺ​​​ലൈ​​​ൻ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​മ്പ​​​റും ഇ ​​​മെ​​​യി​​​ൽ ഐ​​​ഡി​​​യും ആ​​​ധാ​​​റി​​​ൽ ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പു​​​തി​​​യ ആ​​​ധാ​​​ർ എ​​​ടു​​​ക്ക​​​ൽ, ബ​​​യോ​​​മെ​​​ട്രി​​​ക് പു​​​തു​​​ക്ക​​​ൽ, മൊ​​​ബൈ​​​ൽ/​​​ഇ​​​മെ​​​യി​​​ൽ മാ​​​റ്റ​​​ൽ തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും മ​​​റ്റ് അം​​​ഗീ​​​കൃ​​​ത ആ​​​ധാ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യും ല​​​ഭി​​​ക്കും.

സി​​​റ്റി​​​സ​​​ൺ കോ​​​ൾ സെ​​​ന്‍റ​​​ർ: 180042511800 (ടോ​​​ൾ ഫ്രീ) / 04712335523. ​​​കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ൻ (ആ​​​ധാ​​​ർ സെ​​​ക്ഷ​​​ൻ): 04712525442.

Tags : Children Aadhaar biometrics updated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up