തുഹിന്‍ കാന്ത പാണ്ഡെ
കൊച്ചി: 2026 മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ 16 ലക്ഷം മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ ആകെ നിക്ഷേപ ആസ്തി 93,674 കോടി രൂപയാണെന്ന് സെബി ചെയര്മാന് തുഹിന്‍ കാന്ത പാണ്ഡെ.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തിലെ സെക്യൂരിറ്റീസ് വിപണിയിലെ നിക്ഷേപകരുടെ എണ്ണം ആറു മടങ്ങായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
2015 മാര്‍ച്ചില്‍ കേരളത്തില്‍ ഏഴുലക്ഷം നിക്ഷേപകര്‍ മാത്രമാണുണ്ടായിരുന്നത്. ഇതു നിലവില്‍ 41 ലക്ഷമായി ഉയര്‍ന്നു. 2026 ഒക്ടോബറില്‍ മാത്രം 53,000ത്തിലധികം പുതിയ നിക്ഷേപകരാണ് കേരളത്തില്‍നിന്നു വിപണിയിലെത്തിയത്.
എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള കേരളം ആസ്ഥാനമായുള്ള 54 കമ്പനികളില്‍ 13 എണ്ണവും ധനകാര്യ സേവന മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അഞ്ച് ബാങ്കുകളും നാല് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമുണ്ട്.
സംസ്ഥാനത്തിന് ശക്തമായ ഒരു ധനകാര്യ സേവന ആവാസവ്യവസ്ഥയുണ്ടെന്നും സെബി ചെയര്മാന് കൊച്ചിയിൽ നടന്ന ബിഎഫ്എസ്ഐ സമ്മിറ്റില്‍ പങ്കെടുത്തു പറഞ്ഞു.
Tags : Mutual Fund SEBI Investments Tuhin Kanta Pandey Business