x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യും അ​കാ​ലി​ദ​ളും സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ൽ കോ​ൺ​ഗ്രസിനെ​ന്താ​ണ്? ഭ​യ​മാ​ണോ..

ശബരിനാഥ് ബാലൻ
Published: November 25, 2026 08:33 PM IST | Updated: November 25, 2026 08:54 PM IST

പ്രതീകാത്മക ചിത്രം

നി​ല​വി​ൽ ഭ​ഗ​വ​ന്ത് മാ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം ​ആ​ദ്മി പാ​ർ​ട്ടി​യാ​ണ് ഭ​രി​ക്കു​ന്ന​തെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന് ഇ​ന്നും ശ​ക്തി​യു​ള്ള സം​സ്ഥാ​ന​മാ​ണ് പ​ഞ്ചാ​ബ്. ചു​രു​ക്കം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്ന്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പും കോ​ൺ​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന സം​സ്ഥാ​നം. ച​ര​ൺ​ജി​ത് സിം​ഗ് ഛന്നി​യാ​ണ് അ​വ​സാ​ന​മാ​യി പ​ഞ്ചാ​ബ് ഭ​രി​ച്ച കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി. അ​മ​രീ​ന്ദ​ർ സിം​ഗി​നെ പോ​ലു​ള്ള വ​മ്പ​ൻ​മാ​ർ അ​ട​ക്കി ഭ​രി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്രി​യ​പ്പെ​ട്ട സം​സ്ഥാ​ന​മാ​യി​രു​ന്നു പ​ഞ്ചാ​ബ്.

എ​ന്നാ​ൽ ഇ​ന്ന് ആ ​അ​മ​രീ​ന്ദ​ർ കോ​ൺ​ഗ്രി​സിലി​ല്ല. അ​തു​പോ​ലെ ഭ​ര​ണ​വും കോ​ൺ​ഗ്ര​സി​നില്ല. ഇ​ടയ്‌ക്കൊക്കെ ശി​രോ​മ​ണി അ​കാ​ലി​ദ​ളും ഭ​രി​ച്ചി​ട്ടു​ണ്ട് പ​ഞ്ചാ​ബി​നെ. മി​ക്ക​പ്പോ​ഴും ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന്. എ​ന്നാ​ലും കോ​ൺ​ഗ്ര​സ് ത​ന്നെ​യാ​യി​രു​ന്നു പ​ഞ്ചാ​ബി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട പാ​ർ​ട്ടി. മാ​റി മാ​റി പ​ഞ്ചാ​ബ് ഭ​രി​ച്ചി​രു​ന്ന​ത് ഈ ​ര​ണ്ട് പാ​ർ​ട്ടിക​ളാ​ണ്. എ​ന്നാ​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എ​ൻ​ഡി​എ വി​ടു​ക​യും കോ​ൺ​ഗ്ര​സി​ൽ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് നേ​താ​ക്ക​ൾ കൊ​ഴി​ഞ്ഞു പോ​യി തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചാ​ബി​ക​ൾ പു​തി​യ വ​ഴി തേ​ടി. ആ ​വ​ഴി​യാ​യി​രു​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി.

ഡ​ൽ​ഹി​യി​ൽ ജ​ന​പ്രി​യ ഭ​ര​ണം കാ​ഴ്ച​വ​ച്ച അ​വ​രെ പ​ഞ്ചാ​ബി​ക​ളും 2022 ൽ ​ഭ​ര​ണം ഏ​ൽ​പ്പി​ച്ചു. ഭ​ഗ​വ​ന്ത് സിം​ഗ് മാ​ൻ മു​ഖ്യ​മ​ന്ത്രി​യും ആ​യി. തു​ട​ക്ക​മൊ​ക്കെ ന​ല്ല അ​ഭി​പ്രാ​യ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഡ​ൽ​ഹി​യു​ടെ വ​ഴി​യെ പ​ഞ്ചാ​ബും നീ​ങ്ങു​ന്നു എ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. അ​ഴി​മ​തി​യും ല​ഹ​രി മാ​ഫി​യ​ക​ളു​ടെ വി​ള​യാ​ട്ട​വും യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പി​ച്ച​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ആം​ആ​ദ്മി സ​ർ​ക്കാ​രി​നെ​തി​രെ തി​രി​യാ​ൻ ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ്. നി​ല​വി​ൽ പു​റ​ത്തു​വ​രു​ന്ന അ​ഭി​പ്രാ​യ സ​ർ​വെ​ക​ളി​ലും ആം​ആ​ദ്മി പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി കി​ട്ടും എ​ന്ന സൂ​ച​ന​യാ​ണ് വ​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പോ​ലും മ​ദ്യ​പി​ച്ചാ​ണ് നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് അ​ട​ക്കം വ​രു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​ള്ള​പ്പോ​ൾ തി​രി​ച്ച​ടി ല​ഭി​ക്കു​ക സ്വാ​ഭാ​വി​ക​മ​ല്ലെ.

ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ ക്യാം​പെ​യി​നു​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് ക​ളം നി​റ​ഞ്ഞ് തു​ട​ങ്ങി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ദ്യ​പാ​നം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പോ​ലും ഉ​ന്ന​യി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ൽ ആ​പ്പ് സ​ർ​ക്കാ​ർ പൂ​ർ​ണ​പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​വി​ധി ഇ​ങ്ങ​നെയൊ​ക്കെ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കി 2022ൽ ​കൈ​വി​ട്ട സം​സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാം എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്.

ഈ ​സ്വ​പ്ന​ത്തി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​നെ ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. വേ​റെ​യൊ​ന്നു​മ​ല്ല, ക​ർ​ഷ​ക പ്ര​ക്ഷോ​ഭ സ​മ​യ​ത്ത് എ​ൻ​ഡി​എ വി​ട്ട് പു​റ​ത്തു​പോ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ വീ​ണ്ടും എ​ൻ​ഡി​എ​യ്ക്കി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി. മാ​ത്ര​വു​മ​ല്ല, വ​രു​ന്ന പ​ഞ്ചാ​ബ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നും അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബി​ർ സിം​ഗ് ബാ​ദ​ലും ഒ​ക്കെ ഒ​രു​മി​ച്ചു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് വീ​ണ്ടും സ​ഖ്യം ചേ​രു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ‍​യും ശി​രോ​മ​ണി അ​കാ​ലി​ദ​ൾ സ​ഖ്യം സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. അ​ന്നും എ​തി​രി​ട്ട് വി​ജ​യി​ച്ചിട്ടു​ള്ള​താ​ണ് കോ​ൺ​ഗ്ര​സ്. പ​ക്ഷെ ഇ​ത്ത​വ​ണ അ​വ​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​സം​ഭ​വം. അ​തി​ന്‍റെ തെ​ളി​വാ​ണ് സ​ഖ്യ​ത്തി​നെ​തി​രെ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം. അ​തി​രൂ​ക്ഷ​മാ​യാ​ണ് കോ​ൺഗ്ര​സ് ബി​ജെ​പി-​അ​കാ​ലി​ദ​ൾ സ​ഖ്യ​ത്തെ വി​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജെ​പി വി​രു​ദ്ധ നി​ല​പാ​ടി​ൽ നി​ന്ന് അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ പി​ന്നോ​ട്ടു​പോ​യെ​ന്നും ക​ർ​ഷ​ക​സ​മ​ര​ത്തെ വ​ഞ്ചി​ച്ചു​വെ​ന്നു​മാ​ണ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ബി​ജെ​പി-​അ​കാ​ലി​ദ​ൾ സ​ഖ്യ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യെ​ന്ന വാ​ർ​ത്ത പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. അ​ധി​കാ​രം ല​ക്ഷ്യ​മി​ട്ടു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് പു​തി​യ സ​ഖ്യ​മെ​ന്നും പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു കൂ​ട്ടു​കെ​ട്ടി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

സ​ഖ്യ​ത്തെ പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​രു​ടെ വി​മ​ർ​ശ​നം തി​ക​ച്ചും ന്യാ​യ​മാ​ണ്. നേ​ര​ത്തെ ബി​ജെ​പി​യെ ക​ർ​ഷ​ക​വി​രു​ദ്ധ​രെ​ന്നും പ​ഞ്ചാ​ബ് വി​രു​ദ്ധ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ ഇ​പ്പോ​ൾ അ​തേ പാ​ർ​ട്ടി​യു​ടെ മു​ന്നി​ൽ വീ​ണ്ടും അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​രം നേ​ടാ​നു​ള്ള ആ​ർ​ത്തി മാ​ത്ര​മാ​ണ് ഈ ​സ​ഖ്യ​ത്തി​ന് പി​ന്നി​ലെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഇ​തോ​ക്കെ സൂ​ചി​പ്പി​ക്കു​ന്ന​ത് ഒ​രു കാ​ര്യ​മാ​ണ്. കോ​ൺ​ഗ്ര​സ് ഭ​യ​ന്നി​രി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ പി​ന്നെ ഒ​റ്റ​യ്ക്ക് നി​ന്ന് ജ​യി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ശ​ക്തി​യി​ല്ലേ ഇ​പ്പോൾ പ​ഞ്ചാ​ബി​ൽ? എ​ല്ലാം ചോ​ർ​ന്നു​പോ​യോ. ആ​ത്മ​വി​ശ്വാ​സം ഇ​ല്ലേ?​ജ​ന​ങ്ങ​ൾ കൂ​ടെയു​ണ്ടെ​ങ്കി​ൽ പി​ന്നെ​യെ​ന്തി​നാ​ണ് കോ​ൺ​ഗ്ര​സ് പേ​ടി​ക്കു​ന്ന​ത്. ച​ര​ൺ​ജി​ത്ത് സിം​ഗ് ഛന്നി​യെ പോ​ലു​ള്ള ക​രു​ത്ത​ർ ഇ​പ്പോ​ഴും ഇ​ല്ലേ? അ​പ്പോ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണ്. ആരോക്കെ ഒന്നിച്ചാലും തങ്ങൾക്ക് ഒന്നുമില്ല എന്നല്ലെ കോൺഗ്രസ് പറയേണ്ടത്. 

എ​ന്നാ​ൽ പ​ഞ്ചാ​ബി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന ഏ​റ്റ​വും പു​തി​യ അ​ഭി​പ്രാ​യ സ​ർ​വെ​ക​ൾ പ്ര​കാ​രം കോ​ൺ​ഗ്ര​സി​ന്‍റെ ഭ​യ​ത്തി​ന് കാ​ര്യ​മു​ണ്ട് എ​ന്നാ​ണ് രാ​ഷ്ട്രീ​യ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ആ​പ്പി​നോ​ടും കോ​ൺ​ഗ്രി​നോ​ടും അ​ക​ൽ​ച്ച വ​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട് പ​ഞ്ചാ​ബി​ക​ൾ​ക്ക് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 30 ഓ​ളം സീ​റ്റു​ക​ൾ ബി​ജെ​പി​ക്ക് ല​ഭി​ക്കും എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തി​ന്‍റെ കൂ​ടെ അ​കാ​ലി​ദ​ൾ കൂ​ടി ചേ​ർ​ന്നാ​ൽ പി​ന്നെ പ​റ​യ​ണോ? സം​സ്ഥാ​ന ഭ​ര​ണം വീ​ണ്ടും ബി​ജെ​പി-​അ​കാ​ലി​ദ​ൾ സ​ഖ്യ​ത്തി​ന് ല​ഭി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​പ്പോൾ പി​ന്നെ ഭ​യ​പ്പെ​ട്ട​ല്ലെ പ​റ്റൂ. അ​ല്ലെ​ങ്കി​ൽ ഗോ​വ​യ്ക്കും ഉ​ത്ത​രാ​ഖ​ണ്ഡി​നും ഒ​ക്കെ പി​ന്നാ​ലെ ഒ​രു സം​സ്ഥാ​ന​ത്ത് കൂ​ടി വീ​ണ്ടും കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ന് പു​റ​ത്തി​രി​ക്കും. അ​തു​കൊ​ണ്ട് പ്ര​തി​ക​രി​ച്ച​ല്ലെ പ​റ്റൂ.

 

Tags : Punjab Election Assembly election 2027 congress bjp-akalidal alliance aap government

Recent News

Corehub Up