x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

  അ​ന്യ​നാ​ട്ടി​ലെ​ത്തു​മ്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ ബു​ദ്ധി കാ​ണാ​റി​ല്ല; അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി മു​ൻ എം​പി

നാഷണൽ ഡെസ്ക്
Published: November 25, 2026 03:40 PM IST | Updated: November 25, 2026 03:40 PM IST

മു​ൻ മൈ​സൂ​രു എം​പി പ്ര​താ​പ് സിം​ഹ

 

കു​ട​ക്: കേ​ര​ള​ത്തെ​യും മ​ല​യാ​ളി​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി നേ​താ​വും മു​ൻ മൈ​സൂ​രു എം​പി​യു​മാ​യ പ്ര​താ​പ് സിം​ഹ. മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റി പ്രാ​ദേ​ശി​ക സം​സ്കാ​രം ത​ക​ർ​ക്കു​ക​യാ​ണെ​ന്നും ഗു​ണ്ട​ൽ​പേ​ട്ടി​ന്‍റെ പ​കു​തി ഭാ​ഗ​വും കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം.

കു​ട​കി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പ് വേ​ദി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു മു​ൻ എം​പി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. കേ​ര​ള​ത്തി​ൽ തെ​ങ്ങും കാ​യ​ലും മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന് പ​രി​ഹ​സി​ച്ച പ്ര​താ​പ് സിം​ഹ, മ​ല​യാ​ളി​ക​ൾ​ക്ക് ബു​ദ്ധി​യു​ണ്ടെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്യ​നാ​ട്ടി​ലെ​ത്തു​മ്പോ​ൾ അ​ത് കാ​ണാ​റി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. കു​ട​കി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

അ​തേ​സ​മ​യം പ്ര​താ​പ് സിം​ഹ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കു​ട​കി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വാ​ക്കു​ക​ൾ പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കു​ട​കി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ട​കി​ലും ഗു​ണ്ട​ൽ​പേ​ട്ടി​ലും ത​ല​മു​റ​ക​ളാ​യി ഒ​ട്ടേ​റെ മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ത​ദ്ദേ​ശീ​യ​രു​ടെ അ​വ​സ​ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ക​വ​രു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ മു​ൻ​പും പ​ല​പ്പോ​ഴാ​യി ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​താ​ണ്.

Tags :

Recent News

Corehub Up