പിടിയിലായ പ്രതികൾ
കൊണ്ടോട്ടി: കോടങ്ങാട് ജുമാ മസ്ജിദിൽ പള്ളിയിലെ ഇമാമിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കണ്ണൂര്‍ കക്കാട്ട് കോട്ടോളി അത്താഴക്കുന്ന് റോഡില്‍ നവാസ് മന്‍സിലില്‍ മുജീബ് (34), കൊല്‍ക്കത്ത സ്വദേശി കെ. ഷിജു (32) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പള്ളിയിലെ ഇമാമിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന തുകയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. മുറി തുറന്ന് അകത്തുകയറിയ മുജീബ് പണം കൈക്കലാക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മുജീബ് ഇമാമിന്റെ മുറി തുറന്ന് അകത്തുകയറുന്നതും പണവുമായി പുറത്തേക്ക് ഇറങ്ങുന്നതും പള്ളിയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. മുജീബിനെതിരെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 10ൽ അധികം കേസുകളുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Kondotty Crime Police Investigation CaseFile FIR