x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസുകാരന്‍റെ വീട്ടിൽ മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

വെബ് ഡെസ്ക്
Published: November 24, 2026 10:47 PM IST | Updated: November 24, 2026 10:48 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പൊലിസുകാരന്‍റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. വട്ടപ്പാറ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്‍റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്.

രാവിലെ 8.30-നും വൈകുന്നേരം 3.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പതിവുപോലെ രാവിലെ വീട് പൂട്ടിയശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും കുട്ടികൾ സ്കൂളിലും പോയ സമയത്തായിരുന്നു കവർച്ച.

വൈകുന്നേരം 3.30-ഓടെ ജസ്നാദിന്‍റെ ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പൊലിസിനെയും വിവരമറിയിച്ചു.

പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനകത്തെ സാധനസാമഗ്രികളെല്ലാം മോഷ്ടാക്കൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു.

സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെഞ്ഞാറമൂട് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags : Theft Police Stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up