x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ്-ന്യൂ ​ഇ​യ​ർ ബം​പ​ർ : ഒ​ന്നാം​ സ​മ്മാ​നം 25 കോ​ടി

വെബ് ഡെസ്ക്
Published: November 24, 2026 11:34 PM IST | Updated: November 24, 2026 11:34 PM IST

പ്രതീകാത്മക ചിത്രം

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ ക്രി​​​സ്മ​​​സ് - ന്യൂ ​​​ഇ​​​യ​​​ർ ബം​​​പ​​​ർ 2027 ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​നം 26ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് ആ​​​ലം, ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ട​​​ർ കെ.​​​ ഇ​​​മ്പ​​​ശേ​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 25 കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​ന്ന ക്രി​​​സ്മ​​​സ്-ന്യൂ ​​​ഇ​​​യ​​​ർ ബം​​​പ​​​ർ 2027 ഭാ​​​ഗ്യ​​​ക്കു​​​റി​​​യി​​​ൽ ആ​​​കെ 7,66,992 സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. 450 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് വി​​​ല. ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന 28ന് ​​​ആ​​​രം​​​ഭി​​​ക്കും. ന​​​റു​​​ക്കെ​​​ടു​​​പ്പ് 2027 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും.

സ​​​മ്മാ​​​ന​​​ഘ​​​ട​​​ന: ഒ​​​ന്നാം സ​​​മ്മാ​​​നം-25 കോ​​​ടി രൂ​​​പ, ര​​​ണ്ടാം സ​​​മ്മാ​​​നം-ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം 24 പേ​​​ർ​​​ക്ക് (ഓ​​​രോ സീ​​​രീ​​​സി​​​ലും ര​​​ണ്ടു സ​​​മ്മാ​​​നം), മൂ​​​ന്നാം സ​​​മ്മാ​​​നം-10 ല​​​ക്ഷം രൂ​​​പ വീ​​​തം 24 പേ​​​ർ​​​ക്ക് (ഓ​​​രോ സീ​​​രീ​​​സി​​​ലും ര​​​ണ്ടു സ​​​മ്മാ​​​നം), നാ​​​ലാം സ​​​മ്മാ​​​നം- അഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം 24 പേ​​​ർ​​​ക്ക് (ഓ​​​രോ സീ​​​രീ​​​സി​​​ലും ര​​​ണ്ടു സ​​​മ്മാ​​​നം), അ​​​ഞ്ചാം സ​​​മ്മാ​​​നം-ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം 108 പേ​​​ർ​​​ക്ക്, 5,000 രൂ​​​പ വീ​​​തം-32,400 പേ​​​ർ​​​ക്ക്, 2,000 രൂ​​​പ വീ​​​തം-60,480 പേ​​​ർ​​​ക്ക്, 1,000 രൂ​​​പ വീ​​​തം-1,10,160 പേ​​​ർ​​​ക്ക്, 600 രൂ​​​പ വീ​​​തം-2,72,160 പേ​​​ർ​​​ക്ക്, 500 രൂ​​​പ വീ​​​തം-2,91,600 പേ​​​ർ​​​ക്ക്, സ​​​മാ​​​ശ്വാ​​​സ സ​​​മ്മാ​​​നം-ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം 11 പേ​​​ർ​​​ക്ക്.

കൂ​​​ടാ​​​തെ, ഓ​​രോ 50 ടി​​​ക്ക​​​റ്റി​​​നും 50 രൂ​​​പ സെ​​​യി​​​ൽ​​​സ് ഇ​​​ൻ​​​സെ​​​ന്‍റീ​​​വും സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ടി​​​ക്ക​​​റ്റ് വി​​​ൽ​​​ക്കു​​​ന്ന അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50000, 35,000, 20,000 രൂ​​​പ സ്പെ​​​ഷ്യ​​​ൽ ഇ​​​ൻ​​​സെ​​​ന്‍റീ​​​വും ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ യ​​​ഥാ​​​ക്ര​​​മം 5000, 2500 രൂ​​​പ കോ​​​മ​​​ൺ ഇ​​​ൻ​​​സെ​​​ന്‍റീ​​​വും ല​​​ഭി​​​ക്കും.

45 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വി​​​ഷു ബം​​​പ​​​ർ, 40 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ മ​​​ൺ​​​സൂ​​​ൺ ബം​​​പ​​​ർ, 90 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ തി​​​രു​​​വോ​​​ണം ബം​​​പ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ ടി​​​ക്ക​​​റ്റു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വി​​​റ്റ​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

സ​​​മ്മാ​​​ന​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച് സ​​​മ്മാ​​​ന​​​ഘ​​​ട​​​ന കൂ​​​ടു​​​ത​​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​മ്മാ​​​ന​​​ത്തു​​​ക​​​യി​​​ൽ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യ​​​താ​​​ണ് ഈ ​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണം. ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​ശേ​​​ഷം തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ഒ​​​ന്നാം സ​​​മ്മാ​​​നം 25 കോ​​​ടി രൂ​​​പ​​​യി​​​ൽനി​​​ന്ന് 30 കോ​​​ടി രൂ​​​പ​​​യാ​​​യും ക്രി​​​സ്മ​​​സ്-ന്യൂ ​​​ഇ​​​യ​​​ർ ബം​​​പ​​​ർ ഒ​​​ന്നാം സ​​​മ്മാ​​​നം 20 കോ​​​ടി രൂ​​​പ​​​യി​​​ൽനി​​​ന്ന് 25 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ത്തി.

സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ൽ​​​ ജ​​​ന​​​കീ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​യാ​​​ണ്. ഭാ​​​ഗ്യ​​​ക്കു​​​റി​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​രോ​​​ഗ്യ​​​-സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും വി​​​വി​​​ധ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന പ്ര​​​ധാ​​​ന സ്രോ​​​ത​​​സാ​​​ണ്. കാ​​​രു​​​ണ്യ, കാ​​​രു​​​ണ്യ പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന വ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് കാ​​​രു​​​ണ്യ ബെ​​​ന​​​വ​​​ല​​​ന്‍റ് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​ക്കാ​​​യി 293.62 കോ​​​ടി രൂ​​​പ സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി​​​ക്ക് ക​​​ഴി​​​ഞ്ഞ മാ​​​സം ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു

Tags : Christmas New Year Bumper Lottary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up