റിക്കേഴ്സ് ഐലൻഡ് ജയിൽ
ന്യൂയോർക്ക്: ന്യൂയോർക്കിലെ റിക്കേഴ്സ് ഐലൻഡ് ജയിൽ സമുച്ചയം അടച്ചുപൂട്ടി പകരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പുതിയ ജയിലുകൾ നിർമിക്കാനുള്ള പദ്ധതി മേയർ സൊഹ്റാൻ മംദാനി പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റിനകം ജയിൽ അടച്ചുപൂട്ടണമെന്നാണ് നിയമപരമായ സമയപരിധി എങ്കിലും, ഇത് 2032-ലേക്ക് നീട്ടാനാണ് പുതിയ നിർദേശം. ആറ് വർഷത്തെ ഈ പദ്ധതിക്ക് സിറ്റി കൗൺസിലിന്റെ അനുമതി ആവശ്യമാണ്.
ഏകദേശം 4,100 പേരെ ഉൾക്കൊള്ളാവുന്ന നാല് പുതിയ ജയിലുകളാണ് നിർമ്മിക്കുന്നത്. 2029-ൽ ബ്രൂക്ലിനിലും, 2031-ൽ ബ്രോങ്ക്സ്, ക്വീൻസ് എന്നിവിടങ്ങളിലും, 2032-ൽ മാൻഹട്ടനിലും പുതിയ ജയിലുകൾ തുറക്കും.
നിലവിൽ റിക്കേഴ്സിലുള്ള തടവുകാരുടെ എണ്ണം (ജൂണിൽ ഏകദേശം 6,700 പേർ) 2029-ഓടെ 5,500 ആയി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വിചാരണ കാത്തുനിൽക്കുന്നവരുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനും പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും.
തൊഴിൽ പരിശീലനം, വിദ്യാഭ്യാസം, ലഹരിമുക്ത ചികിത്സ, മാനസികാരോഗ്യ കൗൺസിലിംഗ് എന്നിവയ്ക്കായി 50 മില്യൺ ഡോളറും, വിചാരണയ്ക്ക് മുൻപ് ആളുകളെ ജയിലിന് പുറത്ത് നിർത്തി നിരീക്ഷിക്കുന്ന കമ്മ്യൂണിറ്റി പ്രോഗ്രാമുകൾക്കായി 76 മില്യൺ ഡോളറും വകയിരുത്തിയിട്ടുണ്ട്.
ം
Tags : close down Rikers Island jail Deepika DeepikaNewspaper BreakingNews close down Rikers Island jail