എൽഷെ-ലെവാന്റെ മത്സരത്തിലെ ദൃശ്യം
വലൻസിയ: ലാലീഗ ഫുട്ബോളിൽ എൽഷെ-ലെവാന്റെ മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലെവാന്റെയ്ക്ക് വേണ്ടി ഡാനി റിക്വെനയാണ് ഗോൾ നേടിയത്. റോയ് റെവിവോയാണ് എൽഷെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ലെവാന്റെയ്ക്ക് 12 പോയിന്റും എൽഷെയ്ക്ക് 11 പോയിന്റും ആയി. നിലവിൽ ലീഗ് ടേബിളിൽ ലെവാന്റെ 15-ാം സ്ഥാനത്തും എൽഷെ 19-ാം സ്ഥാനത്തുമാണുള്ളത്.