x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി 3 ഉച്ചകോടി: ഷെ​ൻ​ഷെ​നി​ലെ 'റാ​ഷ​മോ​ൺ ഇ​ഫ​ക്ട്'

രാഹുൽ ഗോപിനാഥ്
Published: November 24, 2026 05:30 AM IST | Updated: November 24, 2026 05:30 AM IST

പ്രതീകാത്മക ചിത്രം

ജാ​പ്പ​നീ​സ് ച​ല​ച്ചി​ത്ര ഇ​തി​ഹാ​സം അ​കി​ര കു​റോ​സോ​വ​യു​ടെ 1950-ലെ ​ക്ലാ​സി​ക് ചി​ത്ര​മാ​ണ് 'റാ​ഷ​മോ​ൺ'. ലോ​ക​ത്തി​ന് 'റാ​ഷ​മോ​ൺ ഇ​ഫ​ക്ട്' എ​ന്ന പ്ര​യോ​ഗം സ​മ്മാ​നി​ച്ച സി​നി​മ. കൊ​ടും​മ​ഴ​യ​ത്ത് കാ​ട്ടി​ൽ അ​ഭ​യം തേ​ടു​ന്ന ഒ​രു മ​രം​വെ​ട്ടു​കാ​ര​നും പു​രോ​ഹി​ത​നും, ഒ​രു സ​മു​റാ​യി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​താ​ണ് ക​ഥ. കൊ​ള്ള​ക്കാ​ര​നും സ​മു​റാ​യി​യു​ടെ വി​ധ​വ​യും മ​രം​വെ​ട്ടു​കാ​ര​നും, എ​ന്തി​ന് ആ​ത്മാ​വി​ലൂ​ടെ സം​സാ​രി​ക്കു​ന്ന മ​രി​ച്ച സ​മു​റാ​യി പോ​ലും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. പ​റ​യു​ന്ന ആ​ൾ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് സ​ത്യ​ത്തി​ന്‍റെ മു​ഖ​വും മാ​റു​ന്നു. പ​ഴ​യ ജ​പ്പാ​നി​ൽ ന​ട​ന്ന ഈ ​ക​ഥ​യു​ടെ ആ​ധു​നി​ക പ​തി​പ്പാ​ണ് ഇ​പ്പോ​ൾ ചൈ​ന​യി​ലെ ഷെ​ൻ​ഷെ​നി​ൽ  അ​ര​ങ്ങേ​റി​യ​ത്.

ഒ​രേ വ​ട്ട​മേ​ശ, മൂ​ന്ന് കാ​ഴ്ച​പ്പാ​ടു​ക​ൾ 

ഷെ​ൻ​ഷെ​നി​ലെ വ​ട്ട​മേ​ശ​യ്ക്ക് ചു​റ്റും ഇ​രു​ന്ന​ത് ലോ​ക​ത്തെ മൂ​ന്ന് ആ​ണ​വ​ശ​ക്തി​ക​ളാ​ണ്—​അ​മേ​രി​ക്ക, ചൈ​ന, റ​ഷ്യ. ഉ​ച്ച​കോ​ടി വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും യു​ക്രെ​യ്‌​നി​ലെ​യും ഇ​റാ​നി​ലെ​യും സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് രാ​ജ്യ​ങ്ങ​ളും ഒ​ന്നി​ച്ചു​നി​ൽ​ക്കു​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്നു.
എ​ന്നാ​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​ന് ഇ​ത് സ്വ​ന്തം മ​ണ്ണി​ലേ​ക്ക് വാ​ഷിം​ഗ്ട​ണി​നെ​യും മോ​സ്കോ​യെ​യും വി​ളി​ച്ചു​വ​രു​ത്തി, നി​ർ​മി​ത ബു​ദ്ധി വി​പ്ല​വ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി ചൈ​ന​യെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നാ​ക​ട്ടെ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നൊ​പ്പം തു​ല്യ​പ​ദ​വി​യി​ൽ ഇ​രു​ന്ന് യു​ക്രെ​യ്‌​ന്‍റെ ഭാ​വി ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദം. ഒ​രേ ഉ​ച്ച​കോ​ടി, പ​ക്ഷേ മൂ​ന്ന് നേ​താ​ക്ക​ൾ​ക്കും മൂ​ന്ന് വ്യാ​ഖ്യാ​ന​ങ്ങ​ൾ.  

അ​മേ​രി​ക്ക​യു​ടെ ഇ​ര​ട്ട​ത്താ​പ്പ്

ഷെ​ൻ​ഷെ​നി​ൽ മൂ​ന്നം​ഗ സ​മി​തി​യി​ൽ ഇ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ട്രം​പ് മ​നി​ല​യി​ൽ നാ​ലം​ഗ സ​മി​തി​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ്, ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി സ​നേ ത​കാ​യി​ച്ചി എ​ന്നി​വ​ർ​ക്കൊ​പ്പം 'ക്വാ​ഡ്' ഉ​ച്ച​കോ​ടി​യി​ൽ. ചൈ​ന​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ ത​ന്നെ ചൈ​നീ​സ് ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന വേ​ദി​യാ​യി​രു​ന്നു അ​ത്. ഒ​രേ ആ​ഴ്ച​യി​ൽ ഒ​രേ പ്ര​സി​ഡ​ന്‍റ് ര​ണ്ട് വ്യ​ത്യ​സ്ത മേ​ശ​ക​ളി​ൽ! 

മ​നി​ല​യി​ൽ ചൈ​ന​യ്ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ട്രം​പി​ന്, ഷെ​ൻ​ഷെ​നി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ​നീ​ക്കം സു​ഗ​മ​മാ​ക്കാ​നും ആ​ണ​വ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​യ്ക്കാ​നും ഷി ​ജി​ൻ​പിം​ഗി​ന്‍റെ സ​ഹാ​യം വേ​ണ​മാ​യി​രു​ന്നു. അ​തേ​സ​മ​യം, എ​ൻ​വി​ഡി​യ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ന​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​ൻ ചി​പ്പു​ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്രി​ക്കു​ക​യു​മാ​ണ് വാ​ഷിം​ഗ്ട​ൺ. 

ചു​വ​പ്പ് പ​ര​വ​താ​നി​യും ഷി ​ജി​ൻ​പിം​ഗി​ന്‍റെ ത​ന്ത്ര​വും 

ഉ​ച്ച​കോ​ടി തു​ട​ങ്ങു​ന്ന​തി​ന് മു​മ്പേ ഷി ​ജി​ൻ​പിം​ഗ് ത​ന്‍റെ ന​യ​ത​ന്ത്ര ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ചൈ​നീ​സ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​കൊ​ണ്ട്, എ​യ​ർ​ഫോ​ഴ്സ് വ​ണ്ണി​ൽ നി​ന്ന് ഇ​റ​ങ്ങി​വ​ന്ന ട്രം​പി​നെ സ്വീ​ക​രി​ക്കാ​ൻ ഷി ​നേ​രി​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. 1959-ൽ ​സോ​വി​യ​റ്റ് നേ​താ​വ് നി​കി​ത ക്രൂ​ഷ്‌​ചേ​വി​നെ സ്വീ​ക​രി​ക്കാ​ൻ മാ​വോ സെ​തും​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യ​തി​ന് ശേ​ഷം, 67 വ​ർ​ഷ​ത്തി​നി​പ്പു​റ​മാ​ണ് ഒ​രു ചൈ​നീ​സ് നേ​താ​വ് ഇ​ത്ത​ര​മൊ​രു സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.
എ​ന്നാ​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ന് ഈ ​ആ​ഡം​ബ​ര സ്വീ​ക​ര​ണം ല​ഭി​ച്ചി​ല്ല. ഷി​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് കാ​യ് ക്വി ​ആ​ണ് പു​ടി​നെ സ്വീ​ക​രി​ച്ച​ത്. ട്രം​പി​ന് ആ​ഡം​ബ​ര​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ഇ​ഷ്ട​മാ​ണെ​ന്ന് ഷി ​ജി​ൻ​പിം​ഗി​ന് ന​ന്നാ​യി അ​റി​യാം. സൈ​നി​ക ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​ക​ൾ വീ​ശു​ന്ന കു​ട്ടി​ക​ളും, ദേ​ശീ​യ​ഗാ​ന​ങ്ങ​ളു​മാ​യി ട്രം​പി​നെ ക​യ്യി​ലെ​ടു​ക്കാ​ൻ ഷി​ക്ക് സാ​ധി​ച്ചു. 

എ​ന്തു​കൊ​ണ്ട് ഷെ​ൻ​ഷെ​ൻ?

ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഓ​രോ നീ​ക്ക​ത്തി​നും കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​കും. ഷെ​ൻ​ഷെ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നി​ലും അ​തു​ണ്ട്. 'ഹാ​ർ​ഡ്‌​വെ​യ​റു​ക​ളു​ടെ സി​ലി​ക്ക​ൺ വാ​ലി' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹു​വാ​ക്യാം​ഗ്ബെ​യ്  ഇ​വി​ടെ​യാ​ണ്. രാ​വി​ലെ ഇ​ല​ക്ട്രോ​ണി​ക് ഘ​ട​ക​ങ്ങ​ൾ വാ​ങ്ങി ഉ​ച്ച​യോ​ടെ പു​തി​യൊ​രു ഉ​പ​ക​ര​ണ​ത്തി​ന്‍റെ മാ​തൃ​ക നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ അ​പൂ​ർ​വം ന​ഗ​ര​ങ്ങ​ളി​ലൊ​ന്ന്. 1980-ൽ ​ഷെ​ൻ​ഷെ​നെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​ക്കി മാ​റ്റു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് ഷി ​ജി​ൻ​പി​ങ്ങി​ന്‍റെ പി​താ​വ് ഷി ​സോം​ഗ്സു​ൻ ആ​യി​രു​ന്നു. വാ​വെ​യ്, ടെ​ൻ​സെ​ന്‍റ്, ബി​വൈ​ഡി, ഡി​ജെ​ഐ തു​ട​ങ്ങി​യ ഭീ​മ​ന്മാ​രു​ടെ ആ​സ്ഥാ​ന​മാ​യ ഈ ​ന​ഗ​രം ഇ​ന്ന് ഡ്രോ​ണു​ക​ളും റോ​ബോ​ടാ​ക്സി​ക​ളും നി​റ​ഞ്ഞ ഹൈ​ടെ​ക് ന​ഗ​ര​മാ​ണ്. 

ഷെ​ൻ​ഷെ​നി​ന്‍റെ വൃ​ത്തി​യും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ക​ണ്ട് അ​മ്പ​ര​ന്ന ട്രം​പ്, വൈ​റ്റ് ഹൗ​സി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം അ​മേ​രി​ക്ക​ൻ ന​ഗ​ര​ങ്ങ​ളെ "വൃ​ത്തി​കെ​ട്ട​തും അ​റ​പ്പു​ള​വാ​ക്കു​ന്ന​തും" എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. 2008-ൽ ​അ​മേ​രി​ക്ക സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​ലു​മ്പോ​ൾ ഒ​ളി​മ്പി​ക്സി​ലൂ​ടെ ചൈ​ന ത​ങ്ങ​ളു​ടെ ക​രു​ത്ത് ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്ത​തി​ന് സ​മാ​ന​മാ​യി​രു​ന്നു ഇ​ത്.  അ​മേ​രി​ക്ക​യി​ൽ മൈ​ക്രോ​സോ​ഫ്റ്റും ആ​പ്പി​ളും മു​ത​ൽ എ​ൻ​വി​ഡി​യ വ​രെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന അ​തേ ആ​ഴ്ച​യി​ലാ​ണ് ചൈ​ന ത​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക ക​രു​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ടെ​ക്, ട്രേ​ഡ്, താ​യ്‌​വാ​ൻ 

അ​മേ​രി​ക്ക​ൻ ചി​പ്പു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ചൈ​ന​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് വാ​ഷിം​ഗ്ട​ൺ ക​രു​തി​യ​ത്. എ​ന്നാ​ൽ ലോ​ക​ത്തെ അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ ഖ​ന​ന​ത്തി​ന്‍റെ 69 ശ​ത​മാ​ന​വും ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ 90 ശ​ത​മാ​ന​വും കൈ​യാ​ളു​ന്ന ചൈ​ന​യ്ക്ക് മു​ന്നി​ൽ അ​മേ​രി​ക്ക​യ്ക്ക് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​ന്നു.  ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പ്ര​ധാ​ന​മാ​യും മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു: ടെ​ക് (സാ​ങ്കേ​തി​ക​വി​ദ്യ), ട്രേ​ഡ് (വ്യാ​പാ​രം) പി​ന്നെ താ​യ്‌​വാ​ൻ. 

എ​ഐ സു​ര​ക്ഷ​യി​ൽ യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​രു​നേ​താ​ക്ക​ളും സ​മ്മ​തി​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ചി​പ്പു​ക​ളു​ടെ 90 ശ​ത​മാ​ന​വും നി​ർ​മ്മി​ക്കു​ന്ന​ത് താ​യ്‌​വാ​നി​ലെ ടി​എ​സ്എം​സി ആ​ണ്. അ​തി​നാ​ൽ താ​യ്‌​വാ​ൻ ക​ട​ലി​ടു​ക്കി​ലെ ഏ​തൊ​രു സം​ഘ​ർ​ഷ​വും സി​ലി​ക്ക​ൺ വാ​ലി​യെ​യും പെ​ന്‍റ​ഗ​ണി​നെ​യും ഒ​രു​പോ​ലെ ത​ക​ർ​ക്കും. വ്യാ​പാ​ര രം​ഗ​ത്ത്, അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രി​ൽ നി​ന്ന് കൂ​ടു​ത​ൽ സോ​യാ​ബീ​ൻ വാ​ങ്ങ​ണ​മെ​ന്ന് ട്രം​പ് ചൈ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. താ​രി​ഫ് യു​ദ്ധം മൂ​ലം അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ടാ​യ രോ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. 

യാ​ൾ​ട്ട 2.0 ആ​ണോ ഇ​ത്? 

1945-ൽ ​റൂ​സ്‌​വെ​ൽ​റ്റും ച​ർ​ച്ചി​ലും സ്റ്റാ​ലി​നും യാ​ൾ​ട്ട​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​തു​മാ​യി പ​ല​രും ഷെ​ൻ​ഷെ​ൻ ഉ​ച്ച​കോ​ടി​യെ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ന്ന് യു​ദ്ധാ​ന​ന്ത​ര യൂ​റോ​പ്പി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി സ​ഖ്യ​ക​ക്ഷി​ക​ളാ​ണ് ഒ​ന്നി​ച്ച​തെ​ങ്കി​ൽ, ഇ​ന്ന് യു​ക്രെ​യ്‌​നി​ൽ ഡ്രോ​ണു​ക​ൾ വ​ർ​ഷി​ക്കു​മ്പോ​ഴും ഇ​റാ​ൻ യു​ദ്ധ​മു​ന​മ്പി​ൽ നി​ൽ​ക്കു​മ്പോ​ഴു​മാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച. 

ലോ​ക​ത്തെ ആ​കെ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ 91 ശ​ത​മാ​ന​വും കൈ​വ​ശ​മു​ള്ള ഈ ​മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ ആ​ണ​വ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി. എ​ന്നാ​ൽ യു​ക്രെ​യ്‌​നി​നെ​ക്കു​റി​ച്ചോ ഇ​റാ​നെ​ക്കു​റി​ച്ചോ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​രാ​മ​ർ​ശ​മി​ല്ല! ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ​നീ​ക്കം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ​ക്കും താ​ത്പ​ര്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​റാ​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു​ള്ള വ​ഴി​യെ​ന്തെ​ന്ന​തി​ൽ ഇ​വ​ർ​ക്കി​ട​യി​ൽ വീ​ണ്ടും ഒ​രു 'റാ​ഷ​മോ​ൺ ഇ​ഫ​ക്ട്' പ്ര​ക​ട​മാ​ണെ​ന്ന് കാ​ണാം ! 

Tags : G3summitShenzhen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up