Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DailyNews

ഖാ​ർ​ഗ് ദ്വീ​പി​ലെ ഇ​റേ​നി​യ​ൻ എ​ണ്ണ​ടാ​ങ്ക​റി​നു നേ​ർ​ക്ക് അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ധാ​ന എ​ണ്ണ​ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പി​നു സ​മീ​പം ന​ങ്കൂ​ര​മി​ട്ടി​രു​ന്ന എ​ണ്ണ​ടാ​ങ്ക​റി​നു നേ​ർ​ക്ക് അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണം. നാ​ലു മി​സൈ​ലു​ക​ൾ ക​പ്പ​ലി​ൽ പ​തി​ച്ച​താ​യി ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​യ​റ്റു​മ​തി​യു​ടെ 90 ശ​ത​മാ​ന​വും ഖാ​ർ​ഗ് ദ്വീ​പി​ലൂ​ടെ ആ​യി​രു​ന്നു. ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക ഇ​റാ​നു​മേ​ൽ നാ​വി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഖാ​ർ​ഗ് വ​ഴി​യു​ള്ള എ​ണ്ണ​ക​യ​റ്റു​മ​തി ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഓ​ഗ​സ്റ്റ് അ​വ​സാ​നം ഖാ​ർ​ഗ് ദ്വീ​പി​നെ അ​മേ​രി​ക്ക​ൻ സേ​ന ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ നി​ർ​മി​ത​ബു​ദ്ധി​യി​ൽ ത​യാ​റാ​ക്കി പു​റ​ത്തു​വി​ടു​ക​യു​ണ്ടാ​യി. ഖാ​ർ​ഗി​നു നേ​ർ​ക്കു​ള്ള ഏ​ത് ആ​ക്ര​മ​ണ​വും യു​ദ്ധ​വും ഉ​പ​രോ​ധ​വും മൂ​ലം സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​റാ​ന് വ​ലി​യ ആ​ഘാ​ത​മാ​യി​രി​ക്കും. ഖാ​ർ​ഗ് ദ്വീ​പി​നെ ആ​ക്ര​മി​ച്ചാ​ൽ ക​ന​ത്ത തി​രി​ച്ച​ടി ന​ല്കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.

National

എ​സ്ഐ​ആ​ർ നീ​തി​ര​ഹി​ത​മാ​യ ന​ട​പ​ടി: മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം (എ​സ്ഐ​ആ​ർ) ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച നീ​തി​ര​ഹി​ത​മാ​യ ന​ട​പ​ടി​യെ​ന്ന് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ വി​ൽ​സ​ൺ. അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു വി​മ​ർ​ശ​നം.

അ​ധി​കാ​ര​മു​ള്ള​വ​ന്‍റെ ഭാ​ഗ​ത്താ​ണു ശ​രി എ​ന്ന മ​നോ​ഭാ​വ​ത്തോ​ടെ നീ​തി​പൂ​ർ​വ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും അ​ശോ​ക് ല​വാ​സ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന​പ്പു​റം അ​തി​ന്‍റെ അ​ന്ത​സ​ത്ത സം​ര​ക്ഷി​ക്കാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യും ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യോ​ട് മ​ടു​പ്പു​മു​ണ്ടാ​ക്കും. ബി​ഹാ​റി​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ്യാ​ൻ​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ ക​ണ​ക്കു​ക​ളോ തെ​ളി​വു​ക​ളോ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018ൽ ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ​മാ​രി​ൽ ഒ​രാ​ളാ​യി ചു​മ​ത​ല​യേ​റ്റ അ​ശോ​ക് ല​വാ​സ 2020ലാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​സ്.​വൈ. ഖു​റേ​ഷി​യും എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യി​ലെ വെ​ട്ടി​മാ​റ്റ​ലി​നെ​തി​രേ നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ വോ​ട്ട​ർ​മാ​രെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലാ​ണ് നി​ല​വി​ലെ എ​സ്‌​ഐ​ആ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഖു​റേ​ഷി​യു​ടെ വി​മ​ർ​ശ​നം.

National

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്; കേ​ന്ദ്ര​ത്തി​നെ​തി​രെ പ​രി​ഹാ​സം, ഇ​താ​ണ് 7.8 ശ​ത​മാ​നം വ​ള​ർ​ച്ച​യെ​ന്ന് സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യും (സി​ജെ​പി). വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​ക്കാ​ർ ബീ​ച്ചി​ന്‍റെ അ​നു​ഭ​വം ന​ൽ​കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സും ഇ​താ​ണ് 7.8 ശ​ത​മാ​നം വ​ള​ർ​ച്ച​യെ​ന്ന് വെ​ള്ള​ക്കെ​ട്ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ​യും പ​രി​ഹ​സി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പെ​യ്ത പെ​രു​മ​ഴ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്ന് ടെ​ർ​മി​ന​ലു​ക​ളി​ൽ ര​ണ്ടി​ട​ത്തും വെ​ള്ളം ക​യ​റി. ഇ​ത് യാ​ത്രാ ത​ട​സ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി. വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ഒ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​മ​ട​ക്കം 11 വി​മാ​ന​ങ്ങ​ൾ സ​മീ​പ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. അ​ഞ്ച് വി​മാ​ന​ങ്ങ​ൾ ജ​യ്പു‍​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും നാ​ല് വി​മാ​ന​ങ്ങ​ൾ ല​ക്നൗ​വി​ലേ​ക്കും ഓ​രോ വി​മാ​ന​ങ്ങ​ൾ അ​ഹ​മ്മ​ദാ​ബാ​ദ്, ച​ണ്ഡീ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. വെ​ള്ളം ക​യ​റി​യ ടെ​ർ​മി​ന​ലി​ലൂ​ടെ ബാ​ഗു​ക​ളു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വ​രേ​ണ്ട​തും പു​റ​പ്പെ​ടേ​ണ്ട​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ൾ 90 മി​നി​റ്റോ​ളം വ​രെ വൈ​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡ​ൽ​ഹി​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ത​മാ​യ തോ​തി​ലു​ള്ള മ​ഴ​യ്ക്കും ചി​ല​യി​ട​ങ്ങ​ളി​ൽ 50-100 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ച​ന​മു​ണ്ട്.

ഇ​തോ​ടൊ​പ്പം ഇ​ടി​മി​ന്ന​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ചി​ല​പ്പോ​ൾ പ​ര​മാ​വ​ധി 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും വീ​ശി​യ​ടി​ക്കാ​വു​ന്ന കാ​റ്റും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. മ​ഴ മൂ​ലം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​പ്പാ​ത​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചു.

Kerala

താ​മ​ര​ശേ​രി​യി​ൽ സ്വ​കാ​ര്യ ബ​സി​ൽ കാ​ർ ഇ​ടി​ച്ചു; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​ക്ക് സ​മീ​പം സ്വ​കാ​ര്യ ബ​സി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ഫോ​ർ​ച്യൂ​ണ​ർ കാ​റാ​ണ് സ്വ​കാ​ര്യ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കോ​ഴി​ക്കോ​ടു​നി​ന്ന് ക​ണ്ണ​പ്പ​ൻ​കു​ണ്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ യാ​ത്രി​ക​രാ​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി സൗ​ധ, ഐ​ഫ എ​ന്നി​വ‍​ർ​ക്കും ബ​സ് യാ​ത്രി​ക​രാ​യ ക​ണ്ണ​പ്പ​ൻ​കു​ണ്ട് സ്വ​ദേ​ശി ജു​നൈ​ന, ആ​യി​ഷ, ആ​മി​ന എ​ന്നി​വ‍‌​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Kerala

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും; ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങളെന്ന് ര​മ്യ ഹ​രി​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​യി​ൽ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ. ത​ന്നെ ക്ഷ​ണി​ച്ച​തു​കൊ​ണ്ടാ​ണ് സ​ജാ​ദി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. വീ​ട്ടി​ൽ വ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജാ​ദും സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

സ​ജാ​ദ് ത​നി​ക്കെ​തി​രെ മോ​ശ​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​ര​ണം ന​ട​ത്തു​ന്ന ആ​ളാ​ണെ​ന്നും ര​മ്യ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ര​മ്യ ഹ​രി​ദാ​സി​ന്‍റെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം ര​മ്യ ഹ​രി​ദാ​സി​നും പാ​ള​യം പ്ര​ദീ​പി​നും എ​തി​രെ പ​രാ​തി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ജാ​ദ് പ​രാ​തി ന​ൽ​കി. വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. കൂ​ന്ത​ള്ളൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലീ​സ് സം​ര​ക്ഷ​ണ​വും തേ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത ക​രാ​റു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്രോ​ജ​ക്ട് ഇം​പ്ലി​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ പാ​ള​യം പ്ര​ദീ​പ് സം​സാ​രി​ച്ച​ത് ചോ​ദ്യം​ചെ​യ്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ചോ​ദ്യം​ചെ​യ്ത് രം​ഗ​ത്തെ​ത്തി. ഇ​ത് ചോ​ദ്യം​ചെ​യ്ത് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​തി​നി​ടെ​യാ​ണ് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക യോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും പാ​ള​യം പ്ര​ദീ​പ് ത​ന്‍റെ സ്റ്റാ​ഫ് അം​ഗ​മാ​ണെ​ന്നും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.

Kerala

തൃ​ശൂ‍​ർ ക​യ്പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്ന് സെ​ന്‍റ​റി​ൽ രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം.

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ ഡൈ​വേ​ർ​ഷ​ൻ ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പി​ന്നി​ലേ​ക്കാ​ണ് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. എ​ല്ലാ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യി​ൽ നാ​ല് മ​ര​ണം

അ​മേ​ഠി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ചി​ത്ര​കൂ​ടി​ലും അ​മേ​ഠി​യി​ലു​മാ​യി ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. ചി​ത്ര​കൂ​ട് ജി​ല്ല​യി​ലെ ബ​രാ​ച്ചി​ൽ ക​ന​ത്ത മ​ഴ​യി​ൽ മ​ൺ​കു​ടി​ൽ ത​ക​ർ​ന്നു വീ​ണ് പി​താ​വും ര​ണ്ട് കു​ട്ടി​ക​ളും മ​രി​ച്ചു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ല്ലു യാ​ദ​വ് (32), അ​ഞ്ചു​വ​യ​സു​കാ​രി അ​ൻ​ഷ്, ഒ​രു വ​യ​സു​ള്ള ക​ല്ലി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ല്ലു​വി​ന്‍റെ ഭാ​ര്യ കു​ന്ത​യ്ക്കും മ​ക​ൾ മൂ​ന്നു വ​യ​സു​കാ​രി അ​ൻ​ഷി​ക​യ്ക്കും പ​രി​ക്കേ​റ്റു. അ​മേ​ത്തി​യി​ൽ 66കാ​രി​യാ​യ വ​യോ​ധി​ക​യാ​ണ് മ​രി​ച്ച​ത്. ന​യ​പു​ർ​വ ഗ്രാ​മ​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ൺ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണാ​ണ് മ​ര​ണം.

International

നേ​പ്പാ​ൾ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 1259 ആ​യി; ക​ണ്ടെ​ത്താ​നു​ള്ള​ത് 5000 പേ​രെ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 1259 ആ​യി. 5000 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് നേ​പ്പാ​ൾ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. അ​ഞ്ച് വി​ദേ​ശ പൗ​ര​ൻ​മാ​ർ കൂ​ടി സു​ര​ക്ഷി​ത​രാ​യു​ണ്ടെ​ന്ന് ഇ​ന്ന​ലെ വി​വ​രം കി​ട്ടി​യെ​ങ്കി​ലും 75 അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും വി​വ​ര​മൊ​ന്നു​മി​ല്ല.

ഇ​ന്ന​ലെ ഇ​ന്ത്യ​ക്കാ​രെ ആ​രെ​യും ര​ക്ഷി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ര​ക്ഷാ​ദൗ​ത്യ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​രു​ന്നു എ​ന്ന് നേ​പ്പാ​ളി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വീ​ൻ ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു. ദു​ര​ന്ത​മു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഏ​റെ ക​ഠി​ന​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​റി​യി​ച്ചു.

National

ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് മ​മ​ത

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ​യു​ള്ള അ​തി​ക്ര​മം തു​ട​ർ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​ടെ വ​സ​തി​ക്കു​മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി. കാ​മാ​ക് സ്ട്രീ​റ്റി​ലെ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ പാ​ർ​ട്ടി ഓ​ഫീ​സി​നു നേ​ർ​ക്ക് ഇ​ന്ന​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​മ​ത​യു​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യു​ള്ള പ്ര​തി​ക​ര​ണം.

ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത് രേ​ഖ​ക​ളും മ​റ്റും ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ബി​ജെ​പ്പി​ക്കാ​ർ കൊ​ള്ള​യ​ടി​ച്ചു. സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​റി​ലാ​യെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. ജാ​ദ​വ്പു​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഹി​ന്ദു​ത്വ ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ന്ന​തെ​ന്നും മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പ​ണം വി​ജ​യം

ശ്രീ​ഹ​രി​ക്കോ​ട്ട: ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​നി​ന്ന് ജി​എ​സ്എ​ൽ​വി എ​ഫ് -17 വി​ക്ഷേ​പി​ച്ചു. ദൗ​ത്യം വി​ജ​യി​ച്ച​തോ​ടെ വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വാ​ണ് ഐ​എ​സ്ആ​ർ​ഒ ന​ട​ത്തി​യ​ത്. നീ​ണ്ട എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​എ​സ്ആ​ർ​ഒ വി​ജ​യ വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ നാ​ലി​ന് പു​ല​ർ​ച്ചെ 2.55നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. അ​ത്യാ​ധു​നി​ക ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്.

വി​ക്ഷേ​പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി 52 മീ​റ്റ​ർ ഉ​യ​ര​മു​ള്ള മൂ​ന്നു ഘ​ട്ട​ങ്ങ​ളു​ള്ള ജി​എ​സ്എ​ൽ​വി-​എ​ഫ്17 റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്ത​റ​യി​ലെ​ത്തി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 2,367 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​ഒ​എ​സ്-05 ഉ​പ​ഗ്ര​ഹം പ​ത്തു വ​ർ​ഷ​ത്തെ ആ​യു​സ് ല​ക്ഷ്യ​മി​ട്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​മി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 36,000 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഭൗ​മ​നി​രീ​ക്ഷ​ണ ഇ​മേ​ജിം​ഗ് ഉ​പ​ഗ്ര​ഹ​മാ​ണി​ത്.

സാ​ധാ​ര​ണ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ താ​ഴ്ന്ന ഭ്ര​മ​ണ​പ​ഥ​ങ്ങ​ളി​ൽ ക​റ​ങ്ങു​മ്പോ​ൾ ഒ​രു നി​ശ്ചി​ത പ്ര​ദേ​ശ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ട​വി​ട്ടു മാ​ത്ര​മേ ല​ഭ്യ​മാ​കൂ. എ​ന്നാ​ൽ ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഇ​ഒ​എ​സ്-05 ഉ​പ​ഗ്ര​ഹ​ത്തി​ന് രാ​ജ്യ​ത്തെ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. ഇ​ത് കൊ​ടു​ങ്കാ​റ്റ്, പ്ര​ള​യം, മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ൾ, ഇ​ടി​മി​ന്ന​ൽ എ​ന്നി​വ കൃ​ത്യ​മാ​യി മു​ൻ​കൂ​ട്ടി അ​റി​യാ​നും കാ​ർ​ഷി​ക-​വ​നാ​തി​ർ​ത്തി നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​ന് വ​ൻ ക​രു​ത്താ​കും.

ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി വീ​ണ്ടും ജി​എ​സ്എ​ൽ​വി

ജി​എ​സ്എ​ൽ​വി റോ​ക്ക​റ്റി​ന്‍റെ 19-ാമ​ത് ദൗ​ത്യ​മാ​ണി​ത്. 420.5 ട​ൺ ഭാ​ര​വു​മു​ള്ള ഈ ​റോ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ക​രു​ത്ത് പൂ​ർ​ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ക്ര​യോ​ജ​നി​ക് അ​പ്പ​ർ സ്റ്റേ​ജാ​ണ്. തു​ട​ക്ക​കാ​ല​ത്തെ ചി​ല അ​സ്ഥി​ര​ത​ക​ൾ കാ​ര​ണം ‘നോ​ട്ടി ബോ​യ്’​എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന ജി​എ​സ്എ​ൽ​വി, പി​ന്നീ​ട് ബാ​ക്ക് ടു ​ബാ​ക്ക് വി​ജ​യ​ങ്ങ​ളി​ലൂ​ടെ ഐ​എ​സ്ആ​ർ​ഒ​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​മാ​യ വി​ക്ഷേ​പ​ണ​വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നേ​രി​ട്ട തി​രി​ച്ച​ടി​ക​ൾ മ​റി​ക​ട​ന്ന് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​രം​ഗ​ത്ത് ത​ങ്ങ​ളു​ടെ പ​ഴ​യ ക​രു​ത്ത് വീ​ണ്ടെ​ടു​ക്കാ​ൻ ഐ​എ​സ്ആ​ർ​ഒ​യ്ക്ക് ഈ ​ജി​എ​സ്എ​ൽ​വി ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യത്തോടെയായി.

Kerala

ട്രെ​യി​നി​ലെ ഫാ​ൻ ത​ക​ർ​ന്നു​വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ ഫാ​ൻ ത​ക​ർ​ന്നു വീ​ണു യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ചെ​ന്നൈ സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ (12686) ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് എ​സ് ത്രീ ​കോ​ച്ചി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മം​ഗ​ളൂ​രു​വി​ൽ​നി​ന്നു പു​റ​പ്പെ​ടു​മ്പോ​ൾ​ത​ന്നെ കോ​ച്ചി​ലെ ഫാ​ൻ പൊ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു. യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ ഫാ​ൻ ഇ​ള​കി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​ക്ക് ക​ണ്ണൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ നി​ന്നു പ്രാ​ഥ​മി​ക ചി​കി​ത്സ​യും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ക്കി. തു​ട​ർ​ന്ന് ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം യു​വ​തി യാ​ത്ര തു​ട​ർ​ന്നു.

National

ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​ത്തി​നി​ടെ ഗോ​വ​യി​ൽ പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

പ​നാ​ജി: ഗോ​വ ദി​വാ​റി​ർ സ​പ്ത​കോ​ടേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് 14-ാം നൂ​റ്റാ​ണ്ടി​ലെ​യും 16-ാം നൂ​റ്റാ​ണ്ടി​ലെ​യും പു​രാ​വ​സ്തു​ക്ക​ൾ ല​ഭി​ച്ചു​വെ​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​റി​യി​ച്ചു.

ക്ഷേ​ത്ര ശി​ല്പ​ങ്ങ​ളും പു​രാ​ത​ന ക്ഷേ​ത്ര സ​മു​ച്ച​യ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​വ​യി​ൽ അ​ധി​ക​വും. ഇ​ട​നാ​ഴി​ക​ൾ, ഗോ​പു​ര​ങ്ങ​ളു​മെ​ല്ലാം ക്ഷേ​ത്ര​ന​ഗ​ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി സാ​വാ​ന്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ക​ദം​ബ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ക്ഷേ​ത്രം വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ കാ​ല​ത്ത് പു​ന​ർ​നി​ർ​മി​ച്ച​താ​യും ക​രു​തു​ന്ന​താ​യി സാ​വ​ന്ത് വ്യ​ക്ത​മാ​ക്കി.

International

ഇ​ന്തോ​നേ​ഷ്യ​ൻ സ്കൂ​ളു​ക​ളി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 1700 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. സെ​ൻ​ട്ര​ൽ ജാ​വ​യി​ൽ മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച 1700 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​യ​റി​ള​ക്കം അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​ത്.

സെ​ൻ​ട്ര​ൽ ജാ​വ​യി​ലെ ലാ​സെം ഹൈ​സ്കൂ​ളി​ൽ ബു​ധ​നാ​ഴ്ച 752 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 25 അ​ധ്യാ​പ​ക​ർ​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. വ​യ​റി​ള​ക്ക​വും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭു​രി​ഭാ​ഗം പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഗ്രി​ൽ​ഡ് ചി​ക്ക​ൽ അ​ട​ക്ക​മു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് സ്കൂ​ളി​ൽ ന​ല്കി​യ​ത്. ഇ​തി​ന് മു​ന്പ് മ​റ്റ് മൂ​ന്നു സ്കൂ​ളു​ക​ളി​ലാ​യി 950 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു.

രാ​ജ്യ​ത്തെ കു​ട്ടി​ക​ൾ​ക്ക് പോ​ഷ​ക സ​മൃ​ദ്ധ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ ആ​രം​ഭി​ച്ച കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​റി​ന്‍റെ പ​ദ്ധ​തി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​കു​ന്ന ആ​ദ്യ സം​ഭ​വ​മ​ല്ലി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് 1294 കോ​ടി ഡോ​ള​റി​ന്‍റെ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക​ടു​ത്ത അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു. പ​ദ്ധ​തി ആ​രം​ഭി​ച്ച​ശേ​ഷം അ​ന്പ​തി​നാ​യി​രം പേ​ർ​ക്കെ​ങ്കി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്.

പാ​കം ചെ​യ്ത ഭ​ക്ഷ​ണം ശ​രി​യാ​യ താ​പ​നി​ല​യി​ൽ സൂ​ക്ഷി​ക്കാ​ത്ത​ത്, സെ​ൻ​ട്ര​ൽ കി​ച്ച​ണി​ൽ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള താ​മ​സം മൂ​ലം ഭ​ക്ഷ​ണം കേ​ടാ​ക​ൽ, ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് അ​ട​ക്ക​മു​ള്ള ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്കു കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

Kerala

കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ഇ​ന്ന് ചേ​രും. വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ യോ​ഗ​മാ​ണി​ത്. ഉ​ച്ച​ക​വി​ഞ്ഞ് ര​ണ്ടി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലും പാ​ര്‍​ട്ടി​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ വൈ​കു​ന്ന​തും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കും. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വൈ​കു​ന്ന​തി​ൽ അ​തൃ​പ്‌​തി പ്ര​ക​ടി​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

കു​ഴ​ൽ​പ്പ​ണ​വേ​ട്ട; ആ​ര്യ​ങ്കാ​വി​ൽ 13 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി

കൊ​ല്ലം: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 13 ല​ക്ഷം രൂ​പ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ കു​ഴ​ൽ​പ്പ​ണ ക​ട​ത്തു​കാ​ർ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​മ​ലൈ ചി​ന്ന​പ്പ​ൻ, ശ​ക്തി സു​ബ്ര​ഹ്മ​ണി എ​ന്നി​വ​രാ​ണ് കു​ഴ​ൽ​പ്പ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. സേ​ല​ത്തു​നി​ന്ന് എ​റ​ണാ​കു​ളം പെ​രു​മ്പാ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു നോ​ട്ടു​ക​ൾ എ​ന്നാ​ണ് പ്ര​തി​ക​ൾ എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞ​ത്. 100 എ​ണ്ണം വീ​ത​മു​ള്ള 26 കെ​ട്ടു​ക​ളാ​യി​ട്ടാ​യി​രു​ന്നു പ​ണം ഇ​വ​ർ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴ് ല​ക്ഷം രൂ​പ​യു​മാ​യു​മാ​യി ര​ണ്ടു​പേ​ർ ആ​ര്യ​ങ്കാ​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​യി​ലാ​യി​രു​ന്നു. തെ​ങ്കാ​ശി സ്വ​ദേ​ശി​ക​ളാ​യ നാ​രാ​യ​ണ​ൻ, അ​രു​ൺ എ​ന്നി​വ​രെ​യാ​യി​രു​ന്നു ക​ള്ള​പ്പ​ണ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ര​ണ്ട് കേ​സു​ക​ളും എ​ക്സൈ​സ് പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

National

ത​ട​വു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ് ജ​യി​ൽ ഗാ​ർ​ഡി​നു ഗു​രു​ത​ര പ​രി​ക്ക്; സൂ​പ്ര​ണ്ടി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്‌‌‌‌‌സ​ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്സ​ൻ ജി​ല്ലാ ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ൻ ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗാ​ർ​ഡ് ദി​ഗ്വി​ജ​യ് സിം​ഗ് തോ​മ​റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഭോ​പ്പാ​ലി​ലെ എ​യിം​സി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ.​കെ. ചൗ​രെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന നി​ലേ​ഷ് സിം​ഗ് പ​ഴ​ങ്ങ​ൾ നി​റ​ച്ച കു​ട്ട​യു​മാ​യി ജ​യി​ലി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി. ക​വാ​ടം തു​റ​ക്ക​ണ​മെ​ന്ന് ഗാ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തോ​മ​ർ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് കു​ട്ട​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന നാ​ട​ൻ തോ​ക്കെ​ടു​ത്ത് നി​ലേ​ഷ് സിം​ഗ് ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജ​യി​ൽ സൂ​പ്ര​ണ്ട് ചൗ​രെ​യും മ​റ്റ് ജ​യി​ൽ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യി​ലി​നു​ള്ളി​ൽ അ​ന​ധി​കൃ​ത ആ​യു​ധം എ​ങ്ങ​നെ എ​ത്തി​യെ​ന്നും ഇ​തി​ന് ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ എ​ത്തി​ച്ച മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​ട്ട​ക​ളി​ൽ തോ​ക്ക് ഒ​ളി​പ്പി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട സൂ​പ്ര​ണ്ട് ചൗ​രെ പ്ര​തി​ക​രി​ച്ചു.

National

നേ​പ്പാ​ളി​ലേ​ക്ക് അ​ഞ്ച് ട​ൺ അ​വ​ശ്യ​മ​രു​ന്നു​ക​ൾ അ​യ​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യം നാ​ശം​വി​ത​ച്ച നേ​പ്പാ​ളി​ലേ​ക്ക് ഇ​ന്ത്യ അ​ഞ്ച് ട​ൺ അ​വ​ശ്യ​മ​രു​ന്നു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ 11 അം​ഗ സം​ഘ​ത്തെ​യും അ​യ​ച്ചു. നേ​പ്പാ​ളി​നു സ​ഹാ​യ​വു​മാ​യി അ​ഞ്ചാം വി​മാ​ന​മാ​ണ് ഇ​ന്ത്യ അ​യ​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും വി​മാ​ന​ത്തി​ലു​ണ്ട്.

ഇ​ന്ത്യ ഇ​തു​വ​രെ 68.5 ട​ൺ ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ നേ​പ്പാ​ളി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. തെ​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം ഡോ​ക്ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ, സാ​ങ്കേ​തി​ക സം​ഘ​ത്തെ​യും അ​യ​ച്ചി​രു​ന്നു.

Kerala

ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​; ഡോ​ക്ട​ർ​ക്ക് പിഎച്ച്സിയിലേക്ക് സ്ഥ​ലം മാ​റ്റം

കൊ​ല്ലം: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്ക് സ്ഥ​ലം മാ​റ്റം. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ രേ​ഖ കെ. ​കൃ​ഷ്ണ​നെ തെ​ന്മ​ല പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഡോ. ​രേ​ഖ കൃ​ഷ്ണ​ൻ രോ​ഗി​യോ​ടും ഒ​പ്പ​മെ​ത്തി​യ​വ​രോ​ടും ക​യ​ർ​ത്തു സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. "പ​നി​യും ശ​രീ​ര​വേ​ദ​ന​യും എ​മ​ർ​ജ​ൻ​സി​യ​ല്ല, പാ​തി​രാ​ത്രി ക​ഴി​ഞ്ഞ് തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ഓ​ടി​ക്ക​യ​റാ​ന​ല്ല, ഇ​ത് തോ​ന്ന്യ​വാ​സ​മാ​ണ്" എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ്ര​തി​ക​ര​ണം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ആ​രോ​ഗ്യ വ​കു​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡി​എം​ഒ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ​ക്ക് ഭാ​വി​യി​ൽ തു​ട​ർ​ച്ച​യാ​യി ഡേ-​നൈ​റ്റ് ഡ്യൂ​ട്ടി​ക​ൾ ന​ൽ​ക​രു​തെ​ന്നും ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

National

രാ​ജ്യ​ത്ത് 100 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തു​ട​നീ​ളം 100 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ‘’ഉ​ഡാ​ൻ’’ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ചെ​റു​ന​ഗ​ര​ങ്ങ​ളെ​യും വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി.

30,000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത എ​യ​ർ​സ്ട്രി​പ്പു​ക​ൾ ന​വീ​ക​രി​ച്ച് പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ക്കി മാ​റ്റാ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്.

International

‌ഇ​റാ​നി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി നാ​ലു മ​ര​ണം

ടെ​ഹ്റാ​ൻ: വ​ട​ക്ക​ൻ ഇ​റാ​നി​ലെ മ​ഷ്ഹ​ദ് ന​ഗ​ര​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല പ്ര​ക​ട​ന​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി നാ​ലു പേ​ർ മ​രി​ക്കു​ക​യും പ​ത്തി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ൽ ത​ട്ടി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

35 വ​യ​സു​ള്ള ഡ്രൈ​വ​റു​ടെ ഒ​രു ക​ണ്ണി​നു കാ​ഴ്ച ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ​ത്രേ ഇ​യാ​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​ത്.

Kerala

പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം ചേ​ന്തി അ​നി​ലി​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചേ​ന്തി അ​നി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള വ്യ​ക്തി​യാ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പൊ​ലീ​സും അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചേ​ന്തി അ​നി​ലി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ചേ​ന്തി അ​നി​ലു​മാ​യി വ്യ​ക്തി​പ​ര​മാ​യി പ​രി​ച​യ​മി​ല്ല.

ചേ​ന്തി​യി​ലെ പ​രി​പാ​ടി​ക്ക് ത​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം അ​റി​യി​ച്ച​തോ​ടെ ര​ണ്ടാ​ഴ്ച മു​ൻ​പു ത​ന്നെ പ​രി​പാ​ടി​ക്ക് എ​ത്തി​ല്ലെ​ന്ന് സം​ഘ​ട​ക​രെ ഓ​ഫി​സി​ൽ നി​ന്ന് അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി നാ​യ​ക​നാ​യു​ള്ള അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്‌​ഐ​ടി) ഇ​ന്ന് നി​യോ​ഗി​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ​യി​ൽ ഇ​ന്ന് ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

മു​ൻ മ​ന്ത്രി​മാ​രു​ടെ പ​ങ്കും ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും എ​സ്‌​ഐ​ടി പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട ഏ​ക​ദേ​ശം 26 കോ​ടി​യു​ടെ ജി​എ​സ്ടി തു​ക ഈ​ടാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യും അ​ന്വേ​ഷി​ക്കും. വി​ജി​ല​ൻ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്ഐ​ടി​യു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം വ​രു​ന്ന​ത്.

International

ഇ​റാ​ൻ തീ​ര​ങ്ങ​ളി​ൽ യു​എ​സ് വ്യോ​മാ​ക്ര​മ​ണം, സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി ഇ​റാ​ൻ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി യു​എ​സ്. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഖെ​ഷം ദ്വീ​പ്, ബ​ന്ദ​ർ അ​ബ്ബാ​സ്, ചാ​ബ​ഹാ​ർ, ജാ​സ്‌​ക്, സി​രി​ക് തു​ട​ങ്ങി​യ ഇ​റാ​ൻ തീ​ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഖെ​ഷം ദ്വീ​പ്, ചാ​ബ​ഹാ​ർ, കൊ​നാ​ര​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രൊ​ജ​ക്ടൈ​ലു​ക​ൾ പ​തി​ച്ച​താ​യി ഇ​റാ​നി​ലെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഇ​റാ​ൻ തി​രി​ച്ച​ടി​ക്കു​ന്ന പ​ക്ഷം ഇ​തി​ലും വ​ലി​യ പ്ര​ഹ​ര​മേ​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹോ​ർ​മു​സി​ൽ ക​ട​ൽ മൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും ജോ​ർ​ദാ​നി​ലെ യു​എ​സ് സൈ​നി​ക ക്യാ​മ്പി​നു​നേ​രെ മി​സൈ​ലു​ക​ള​യ​ച്ച​തി​നു​മു​ള്ള തി​രി​ച്ച​ടി​യാ​ണി​ത്. ക​ട​ലി​ടു​ക്കി​ലെ മൈ​നു​ക​ൾ നീ​ക്കം ചെ​യ്ത​താ​യും ജോ​ർ​ദാ​നി​ലേ​ക്ക് വ​ന്ന എ​ല്ലാ മി​സൈ​ലു​ക​ളും ത​ക​ർ​ത്ത​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ഈ ​ആ​ക്ര​മ​ണ​ത്തി​ന് യു​എ​സ് ഖേ​ദി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ (ഐ​ആ​ർ​ജി​സി) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ആ​റു​മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം ആ​ഗോ​ള എ​ണ്ണ വി​പ​ണി​യേ​യും വ്യാ​പാ​ര​ത്തേ​യും വ​ലി​യ രീ​തി​യി​ലാ​ണ് ബാ​ധി​ച്ച​ത്. സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ ഇ​റാ​നെ തു​ര​ത്താ​നാ​ണ് യു​എ​സി​ന്‍റെ നീ​ക്കം.

International

ക​ര​ടി​ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞു ജ​പ്പാ​ൻ

ടോ​ക്കി​യോ: ക​ര​ടി​ശ​ല്യ​ത്തി​ൽ വ​ല​യു​ന്ന ജ​പ്പാ​ൻ എ​ഐ, ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. വി​ള​ക​ളും ഗ്രാ​മ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി, ക​ര​ടി​ക​ളെ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കാ​ൻ ചെ​ന്നാ​യ്ക്ക​ളു​ടെ ഓ​ലി​യി​ട​ൽ ശ​ബ്‌​ദം അ​നു​ക​രി​ക്കു​ന്ന ‘’മോ​ൺ​സ്റ്റ​ർ ഉ​ൾ​ഫ്’’ റോ​ബോ​ട്ടു​ക​ളെ​വ​രെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 2025 ഏ​പ്രി​ലി​നും 2026 മാ​ർ​ച്ചി​നും ഇ​ട​യി​ൽ ജ​പ്പാ​നി​ൽ ക​ര​ടി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ മ​രി​ക്കു​ക​യും 220ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് (മൂ​ന്നു മ​ര​ണം, 82 പേ​ർ​ക്കു പ​രി​ക്ക്) വ​ലി​യ വ​ർ​ധ​ന​വാ​ണി​ത്.

ക​ര​ടി​ക​ൾ കൂ​ടു​ത​ൽ ഭ​ക്ഷ​ണം തി​ര​യു​ന്ന ശ​ര​ത്കാ​ലം അ​ടു​ത്തെ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യി​ലാ​ണ്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു ചേ​ക്കേ​റി​യ​തോ​ടെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ ആ​ളു​ക​ൾ കു​റ​ഞ്ഞ​താ​ണ് ഈ ​പ്ര​ശ്ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. വേ​ട്ട​യാ​ട​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും വേ​ട്ട​ക്കാ​രു​ടെ കു​റ​വും കാ​ര​ണം രാ​ജ്യ​ത്തെ ര​ണ്ടു പ്ര​ധാ​ന ക​ര​ടി​വ​ർ​ഗ​ങ്ങ​ളാ​യ ഹൊ​ക്കൈ​ഡോ ബ്രൗ​ൺ ക​ര​ടി, ഏ​ഷ്യാ​റ്റി​ക് ബ്ലാ​ക്ക് ക​ര​ടി എ​ന്നി​വ​യു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. നി​ല​വി​ൽ 57,000ത്തി​ല​ധി​കം ക​ര​ടി​ക​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ക​ര​ടി​ക​ളു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണ​മാ​യ പ​ച്ച​ക്ക​റി​ക​ളും കാ​ട്ടു​പ​ഴ​ങ്ങ​ളും സ​മ​യ​ത്തി​നു ല​ഭി​ക്കാ​താ​യ​തും പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി. എ​ന്നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ യ​ഥേ​ഷ്‌​ടം ല​ഭ്യ​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ക​ര​ടി​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 50,000 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ര​ടി​ക​ൾ ഇ​റ​ങ്ങി​യ​ത്.
പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്ക് ക​ര​ടി​ക​ൾ വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ ക​ര​ടി വേ​ട്ട​യു​ടെ നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും എ​ണ്ണം കു​റ​യ്ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 2030ഓ​ടെ പ്ര​വി​ശ്യ​ക​ളി​ലെ ക​ര​ടി​ക​ളു​ടെ എ​ണ്ണം 62 ശ​ത​മാ​നം മു​ത​ൽ 67 ശ​ത​മാ​നം വ​രെ​യാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

 

International

റ​ഷ്യ​ൻ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: ​യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ന​ശി​ച്ചു. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും ഇ​തി​നോ​ടു ചേ​ർ​ന്ന ബോ​റി​സ്പി​ൽ ന​ഗ​ര​ത്തി​ലു​മാ​ണു മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കീ​വി​ലാ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൂ​ച​ന​യു​ണ്ട്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, ഗ്ലൈ​ഡ് ബോം​ബു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡേ​സ, ഖേ​ർ​സ​ൺ, സാ​പ്പോ​റി​ഷ്യ, ഖാ​ർ​കീ​വ്, ചെ​ർ​ണി​ഹീ​വ്, സു​മി, നി​പ്രോ പ്ര​ദേ​ശ​ങ്ങ​ളി​ലും റ​ഷ്യ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ജെ​റ്റ് എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ച്ച പു​തി​യ ത​രം ഡ്രോ​ണു​ക​ളും റ​ഷ്യ ഉ​പ​യോ​ഗി​ച്ച​താ​യി സെ​ല​ൻ​സ്കി അ​റി​യി​ച്ചു. വേ​ഗം കൂ​ടി​യ ഇ​ത്ത​രം ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ടു​ക ദു​ഷ്ക​ര​മാ​ണ്. യു​ക്രെ​യ്ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ദു​ർ​ബ​ല​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​തി​വി​ലും കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. മി​ത്ര രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നു യു​ക്രെ​യ്ൻ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്ന് ആ​ദ്യ ച​ര​ക്ക് ക​പ്പ​ൽ പു​റ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: നേ​രി​ട്ടു​ള്ള ആ​ദ്യ ച​ര​ക്കു​മാ​യി വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തു​നി​ന്ന് സ്പെ​യി​നി​ലേ​ക്ക് ക​പ്പ​ൽ പു​റ​പ്പെ​ട്ടു. 'എം​എ​സ്‌​സി ബെ​റി​ൽ' എ​ന്ന ക​പ്പ​ലാ​ണ് എ​ട്ട് ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി സ്പെ​യി​നി​ലെ വ​ല​ൻ​സി​യ തു​റ​മു​ഖ​ത്തേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 18ന് ​മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത ര​ണ്ട് ക​ണ്ടെ​യ്ന​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ക​പ്പ​ലി​ൽ ക​യ​റ്റി അ​യ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​തി​ൽ ഒ​രു ക​ണ്ടെ​യ്ന​റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ര​ണ്ടാ​മ​ത്തേ​തി​ൽ ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ്. ബാ​ക്കി ആ​റ് ക​ണ്ടെ​യ്ന​റു​ക​ൾ കൊ​ച്ചി​യി​ൽ​നി​ന്ന് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച സീ ​ഫു​ഡ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യാ​ണ്.

വി​ഴി​ഞ്ഞ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ൽ പോ​ർ​ച്ചു​ഗ​ലി​ലെ ‘പോ​ർ​ട്ട് ഓ​ഫ് സ​യ​ൻ​സ്' തു​റ​മു​ഖ​ത്ത് മാ​ത്ര​മാ​യി​രി​ക്കും അ​ടു​ക്കു​ക. അ​വി​ടെ​നി​ന്നു വ​ല​ൻ​സി​യ​യി​ൽ ന​ങ്കൂ​ര​മി​ടും. ഇ​ത് വി​ഴി​ഞ്ഞ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ക​യ​റ്റു​മ​തി ക​ണ​ക്റ്റി​വി​റ്റി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ മ​റ്റൊ​രു ചു​വ​ടു​വ​യ്പ്പാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സാ​ധാ​ര​ണ​യാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​ൻ 60 ദി​വ​സ​ത്തോ​ളം വേ​ണ്ടി​വ​രാ​റു​ള്ള സ്ഥാ​ന​ത്താ​ണ് വി​ഴി​ഞ്ഞം വ​ഴി വെ​റും 20 ദി​വ​സം കൊ​ണ്ട് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ സ​മ​യ​ലാ​ഭ​വും സാ​മ്പ​ത്തി​ക ലാ​ഭ​വു​മാ​ണ് തു​റ​മു​ഖ​ത്തി​ലൂ​ടെ വാ​ണി​ജ്യ മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്ന​ത്.

Kerala

കൊ​ര​ട്ടി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ആ​സാം സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു 

തൃ​ശൂ​ർ: കൊ​ര​ട്ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​സാം സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ഹ​ക്കീം (50) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പി​ലി​മോ​ൻ എ​ന്ന 19-കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല്ല​പ്പെ​ട്ട ഹ​ക്കീ​മും പ്ര​തി​യാ​യ പി​ലി​മോ​നും കൊ​ര​ട്ടി​യി​ലു​ള്ള ഒ​രു പോ​ളി​ടെ​ക്‌​നി​ക്കി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഈ ​പോ​ളി​ടെ​ക്‌​നി​ക്കി​ന് തൊ​ട്ട​ടു​ത്തു​ള്ള ഒ​രു വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ദി​വ​സം പ​ണി​സ്ഥ​ല​ത്തു​വ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. പ​ണി​ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ​തി​നു​ശേ​ഷം ഈ ​ത​ർ​ക്കം വീ​ണ്ടും തു​ട​രു​ക​യും അ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഇ​തേ താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണ് പി​ലി​മോ​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ അ​വി​ടെ കെ​ട്ടി​യി​ട്ട​ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തോ​ടെ കൊ​ര​ട്ടി പൊ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ക​വ​ര്‍​ച്ച; ലി​ഫ്റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളും വ​യ​റിം​ഗു​ക​ളും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ ചെ​ന്നൈ സ്വ​ദേ​ശി​യ അ​റ​സ്റ്റി​ൽ. ത​മി​ഴ്‌​നാ​ട് ചെ​ന്നൈ ഇ​ട​പ്പാ​ള​യം മേ​ഞ്ചൂ​ര്‍ സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍(50) ആ​ണ് വ​ട​ക​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​ണ് പ്ര​തി ഇ​വി​ടെ​നി​ന്ന് ക​വ​ർ​ന്ന​ത്.

വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ലി​ഫ്റ്റി​ന്‍റെ വി​ല​പി​ടി​പ്പു​ള്ള ഭാ​ഗ​ങ്ങ​ള്‍, പു​തു​താ​യി സ്ഥാ​പി​ച്ച വ​യ​റിം​ഗു​ക​ള്‍, സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഇ​യാ​ള്‍ ക​വ​ർ​ന്ന​ത്. പ​ല​ത​വ​ണ​ക​ളാ​യി ഏ​ക​ദേ​ശം നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും കോ​പ്പ​ര്‍ വ​യ​റു​ക​ളും കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി സ്ഥാ​പി​ച്ച വ​യ​റിം​ഗു​ക​ള്‍ പൂ​ര്‍​ണ​മാ​യും വ​ലി​ച്ചു പൊ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ചെ​മ്മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​രാ​ളെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് വ​ട​ക​ര പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

International

നേ​പ്പാ​ൾ പ്ര​ള​യം; മ​ര​ണ സം​ഖ്യ 800 ക​ട​ന്നു, 2500 പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 800 ക​ട​ന്നു. 2500 ല​ധി​കം പേ​രെ ഇ​പ്പോ​ഴും കാ​ണാ​നി​ല്ല. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രു​മാ​യി പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്ന് നേ​പ്പാ​ൾ പോ​ലീ​സ് അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 49 പേ​രെ ടി​ബ​റ്റ് ഭാ​ഗ​ത്ത് കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. കാ​ണാ​താ​യ മ​ല​യാ​ളി​ക​ളെ കു​റി​ച്ചും പു​തി​യ സൂ​ച​ന​യൊ​ന്നു​മി​ല്ല. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ​ക്കാ​യി ടി​ബ​റ്റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ചി​ല മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ 85 പൗ​ര​ൻ​മാ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചു. ഒ​ൻ​പ​ത് പേ​രെ​യാ​ണ് ഇ​തു​വ​രെ ര​ക്ഷി​ച്ച​തെ​ന്നും യു​എ​സ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ വി​ദ​ഗ്ധ സം​ഘം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ തു​ര​ങ്ക​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. കാ​ഠ്മ​ണ്ഡു​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​വ​രു​ന്നു.

Kerala

കൃ​ത്രി​മ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം; മൂ​ന്ന് ത​മി​ഴ്നാ​ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി 

തി​രു​വ​ന​ന്ത​പു​രം: കൃ​ത്രി​മ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ എ​ത്തി​യ മൂ​ന്ന് ത​മി​ഴ്നാ​ട് ബോ​ട്ടു​ക​ളെ പി​ടി​കൂ​ടി. ര​ണ്ട് അ​നു​ബ​ന്ധ വ​ള്ള​ങ്ങ​ളെ​യും വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ൾ​പ്പെ​ട്ട മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. ബോ​ട്ടു​ക​ളി​ൽ​നി​ന്ന് കൃ​ത്രി​മ വെ​ളി​ച്ച​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി പ​ത്രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് വാ​ട​ക ബോ​ട്ടാ​യ സീ ​ഹ​ണ്ട​റി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം വ​ലി​യ​തു​റ ഭാ​ഗ​ത്തെ ക​ട​ലി​ൽ​നി​ന്നു ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

International

പ്രളയം; തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, മ​രി​ച്ച​വ​രു​ടെ എ​ണ്ണം 780 ക​വി​ഞ്ഞു 

കാഠ്മണ്ഡു: നേ​പ്പാ​ളി​ൽ പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു കണ്ടെത്തിയ തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഡി​എ​ൻ​എ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷമാകും മൃ​ത​ദേഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ക. ചി​ത്വാ​നി​ൽ 70 മൃ​ത​ദേഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. മോ​ർ​ച്ച​റി​ക​ളി​ൽ സ്ഥ​ലം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 780 ക​വി​ഞ്ഞു. 2,500ഓ​ളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. 275 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും 128 ഇ​ന്ത്യ​ൻ വം​ശ​ജ​രും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ദേ​ശി​ക​ളെ​ക്കു​റി​ച്ചാ​ണ് നി​ല​വി​ൽ വി​വ​ര​മി​ല്ലാ​ത്ത​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കൈ​ലാ​സ് മാ​ന​സ​സ​രോ​വ​ർ തീ​ർ​ത്ഥാ​ട​ക​രും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് കാ​ണാ​താ​യ​വ​രി​ല​ധി​ക​വും.

ദു​ര​ന്ത മേ​ഖ​ല​യാ​യ ലാ​ങ്ടാ​ങി​ൽ ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ പ്ര​ത്യേ​ക തു​ര​ങ്ക വി​ദ​ഗ്ധ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തിവ​രി​ക​യാ​ണ്. നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. കാ​ഠ്മ​ണ്ഡു​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തുന്നുണ്ട്.

National

സ്യൂ​ട്ട്കേ​സ് കൊ​ല​പാ​ത​കം: പ്ര​തി​യാ​യ യു​വ​തി​യും പി​ടി​യി​ൽ

ചെ​ന്നൈ: ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്യൂ​ട്ട്കേ​സി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ യു​വ​തി​യും പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി ഭ​ഗ​ബ​തി മാ​ജി​യെ മ​ണി​പ്പു​രി​ലെ ജി​രി​ബാം ജി​ല്ല​യി​ലെ കാ​ശിം​പു​രി​ൽ​നി​ന്നാ​ണ് ത​മി​ഴ്നാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ആ​സാം സ്വ​ദേ​ശി മ​ണി​ക് ഉ​ദ്ദി​ൻ ല​സ്ക​റി​നെ (22) പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു.

ഈ​മാ​സം അ​ഞ്ചി​നാ​ണ് ന്യൂ​ഡ​ൽ​ഹി-​ത​മി​ഴ്നാ​ട് എ​ക്സ്പ്ര​സി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ചു​വ​ന്ന സ്യൂ​ട്ട്കേ​സി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഒ​ഡീ​ഷ സ്വ​ദേ​ശി​നി ഹ​യാ​ത്തു​ൻ നി​ഷ (38) ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു.

International

പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു ആ​റു​വ​യ​സു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് മൂ​ന്നു​ ദി​വ​സ​ത്തി​നു ശേ​ഷം

നേ​പ്പാ​ൾ: മി​ന്ന​ൽ പ്ര​ള​യം താ​റു​മാ​റാ​ക്കി​യ റ​സു​വ ജി​ല്ല​യി​ലെ ചെ​ളി​ക്കും അ​വ​ശി‍​ഷ്ട​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ​നി​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ആ​റു​വ​യ​സു​കാ​രി​യെ ജി​വ​നോ​ടെ ക​ണ്ടെ​ത്തി. പ്ര​കാ​ശ​ത്തി​ന്‍റെ നേ​ർ​ത്ത കി​ര​ണ​മാ​യാ​ണെ​ങ്കി​ലും അ​തി​ജീ​വി​ത​രെ​ത്തേ​ടി ഇ​നി​യും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കും ചെ​ളി​ക്കൂ​ന്പാ​ര​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ.

ബോ​ട്ടെ​കോ​ഷി ന​ദി ക​ര​ക​വി​ഞ്ഞ​തോ​ടെ വെ​ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ച തി​മൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. അ​തി​ജീ​വി​ത​രെ​ത്തേ​ടി അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ നീ​ങ്ങി​യ സാ​യു​ധ പോ​ലീ​സ് സേ​ന(​എ​പി​എ​ഫ്)​യാ​ണ് മ​ണ​ൽ​ക്കൂ​ന്പാ​ര​ങ്ങ​ൾ​ക്ക​രി​കി​ൽ ഒ​രു കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട​ത്. ഉ​ട​ൻ ത​ന്നെ സേ​ന മ​ണ​ൽ ചെ​ളി​ക്കൂ​ന്പാ​ര​ങ്ങ​ളി​ൽ കു​ഴി​ക്കാ​ൻ ആ​രം​ഭി​ച്ചു. അ​വ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ച​തോ​ടെ കു​ഞ്ഞി​ന് തി​മൂ​റി​ലെ അ​തി​ർ​ത്തി എ​പി​എ​ഫ് ഔ​ട്ട്പോ​സ്റ്റി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​ളു​ടെ നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് മി​ക​ച്ച ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ വി​മാ​ന​മാ​ർ​ഗം അ​വ​ളെ കാ​ഠ്മ​ണ്ഡു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. മോ​ശം കാ​ല​വ​സ്ഥ​യും ശ​രി​യാ​യ പ്ര​കാ​ശ​മി​ല്ലാ​യ്മ​യും മൂ​ലം യാ​ത്ര വൈ​കി. പി​ന്നീ​ട് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​ലാ​വ​സ്ഥ മാ​റി ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര സാ​ധ്യ​മാ​യ​തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​വ​ളെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഡോ​ക്ട​ർ​മാ​രു​ടെ നി​ര​ന്ത​ര മേ​ൽ​നോ​ട്ട​ത്തി​നു കീ​ഴി​യി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണ​ങ്ങ​ളോ​ടെ ക​ഴി​യു​ക​യാ​ണ് ഇ​പ്പോ​ൾ കു​ട്ടി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ലോ​ക​മെ​ന്പാ​ടു​നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Kerala

ക്ലാ​ര്‍​ക്കി​ന്‍റെ മ​ര​ണം: വി​ഷാ​ദ​രോ​ഗ​മെ​ന്ന് എ​ഡി​എ​മ്മി​ന്‍റെ റി​പ്പോ​ര്‍​ട്ട്

കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​സ​​​ര്‍​ഗോ​​​ഡ് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ സീ​​​നി​​​യ​​​ര്‍ ക്ലാ​​​ര്‍​ക്ക് എ. ​​​ആ​​​ശാ​​​ല​​​ത​​​യു​​​ടെ (41) മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് എ​​​ഡി​​​എം പി. ​​​ഉ​​​ദ​​​യ​​​കു​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​ക്കു സ​​​മ​​​ര്‍​പ്പി​​​ച്ചു. ജോ​​​ലി​​​ സ​​​മ്മ​​​ര്‍​ദ​​മോ സ്ഥ​​​ലം​​​ മാ​​​റ്റ​​​മോ അ​​​ല്ല ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നും അ​​​ഞ്ചു​ വ​​​ര്‍​ഷ​​​മാ​​​യി ആ​​​ശാ​​​ല​​​ത വി​​​ഷാ​​​ദ​​​രോ​​​ഗി​​​യാ​​​യി​​​രു​​​ന്നുവെന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. ചെ​​​ങ്ക​​​ള അ​​​തൃ​​​കു​​​ഴി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ആ​​​ശാ​​​ല​​​ത ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നാ​​​ണ് ഐ​​​സ്‌​​​ക്രീ​​​മി​​​ല്‍ എ​​​ലി​​​വി​​​ഷം ക​​​ല​​​ര്‍​ത്തി ക​​​ഴി​​​ച്ച​​​ത്.

ക​​​ടു​​​ത്ത വ​​​യ​​​റു​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ആ​​​ശാ​​​ല​​​ത ആ​​​ദ്യം ചെ​​​ങ്ക​​​ള​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു. ആ​​​രു​​​ടെ​​​യും സ​​​മ്മ​​​ര്‍​ദ്ദം മൂ​​​ല​​​മ​​​ല്ല വി​​​ഷം ക​​​ഴി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ശാ​​​ല​​​ത അ​​​ന്നു പോ​​​ലീ​​​സി​​​നു ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. അ​​​ന്നു രാ​​​ത്രി​​​യോ​​​ടെ ആ​​​ശാ​​​ല​​​ത​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​വു​​​ക​​​യും കോ​​​ഴി​​​ക്കോ​​​ട്ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്‍​പ​​​തി​​​ന് ആ​​​ശാ​​​ല​​​ത മ​​ര​​ണ​​ത്തി​​നു കീ​​​ഴ​​​ട​​​ങ്ങി.

സി​​​പി​​​എം സ​​​ര്‍​വീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ന്‍​ജി​​​ഒ യൂ​​​ണി​​​യ​​​ന്‍റെ ജി​​​ല്ലാ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ആ​​​ശാ​​​ല​​​ത​​​യെ അ​​​കാ​​​ര​​​ണ​​​മാ​​​യി എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ സെ​​​ല്ലി​​​ലേ​​​ക്കു സ്ഥ​​​ലം മാ​​​റ്റി​​​യ​​​തി​​​ലു​​​ള്ള മ​​​നോ​​​വി​​​ഷ​​​മം മൂ​​​ല​​​മാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
ഇ​​​തേ​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ എ​​​ഡി​​​എ​​​മ്മി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

റ​​​വ​​​ന്യു വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ആ​​​ശാ​​​ല​​​ത​​​യെ മേ​​​യ് 10നാ​​​ണ് അ​​​തേ ഓ​​​ഫീ​​​സി​​​ന്‍റെ തൊ​​​ട്ടു​​​മു​​​ക​​​ളി​​​ലെ നി​​​ല​​​യി​​​ല്‍ സ്ഥി​​​തി ​​​ചെ​​​യ്യു​​​ന്ന എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ സെ​​​ല്ലി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​ത്. എ​​​ഡി​​​എം ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​ര്‍​ജു​​​ന്‍ പാ​​​ണ്ഡ്യ​​​ന്‍ ഉ​​​ട​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നു കൈ​​​മാ​​​റും.

International

നേ​പ്പാ​ൾ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 688 ആ​യി ഉ​യ​ർ​ന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. നി​ല​വി​ൽ 688 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​ൽ ഇ​തു​വ​രെ 108 പേ​രെ ര​ക്ഷി​ച്ചു. ടി​ബ​റ്റ് ഭാ​ഗ​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന 598 പേ​ർ സു​ര​ക്ഷി​ത​മാ​യി നേ​പ്പാ​ൾ അ​തി​ർ​ത്തി ക​ട​ന്നു.

ടി​ബ​റ്റി​ലു​ള്ള 900 ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ര​സേ​ന​യി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ തു​ര​ങ്ക വി​ദ​ഗ്ധ​ർ നേ​പ്പാ​ളി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​രും. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​വും നേ​പ്പാ​ളി​ൽ എ​ത്തി. ഒ​രു ബെ​യ്‌‌‌‌​ലി പാ​ല​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ നേ​പ്പാ​ളി​ൽ എ​ത്തി​ച്ചു. ഏ​ഴ് പാ​ല​ങ്ങ​ൾ​ക്ക് കൂ​ടി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ അ​യ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും ഇ​ന്ത്യ നി​യോ​ഗി​ക്കും. നേ​പ്പാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ച് എ​ല്ലാ സ​ഹാ​യ​ത്തി​നും ത​യാ​റാ​ണെ​ന്ന് ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ചു. ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള ഏ​ഴ് മ​ല​യാ​ളി​ക​ളെ കു​റി​ച്ചു വി​വ​ര​ങ്ങ​ളി​ല്ല.

International

ല​ഹ​രി​ഗു​ളി​കയ്ക്ക് ട്രം​പി​ന്‍റെ മു​ഖാ​കൃ​തി​; മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​കുമെന്ന് നെ​ത​ർ​ല​ൻ​ഡ്‌​സ്

ഹേ​ഗ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പിന്‍റെ മു​ഖ​ത്തി​ന്‍റെ ആ​കൃ​തി​യോ​ടു സാ​മ്യ​മു​ള്ള മാ​ര​ക ല​ഹ​രി​ഗു​ളി​ക​യെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​മാ​യി നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ മാ​ന​സി​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​യ ട്രിം​ബോ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഗു​ളി​ക​ക​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കി രാ​ജ്യ​ത്ത് ചു​വ​പ്പു​ജാ​ഗ്ര​ത പു​റ​പ്പെ​ടു​വി​ച്ചു.

ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധി​ക്കു​ന്ന ഡ​ച്ച് ഡ്ര​ഗ് ടെ​സ്റ്റിംഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം ഗു​ളി​ക​ക​ൾ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. പ​ച്ച, മ​ഞ്ഞ നി​റ​ങ്ങ​ളി​ലാ​ണ് ഗു​ളി​ക​ക​ൾ വി​പ​ണി​യി​ലു​ള്ള​ത്. ഒ​രു​വ​ശ​ത്ത് ട്രം​പി​ന്‍റെ മു​ഖ​സാ​മ്യ​മു​ള്ള മ​രു​ന്നി​ന്‍റെ മ​റു​വ​ശ​ത്ത് ‘എ​ൻ​എ​ൽ’, ‘ട്രം​പ്’ എ​ന്നി​ങ്ങ​നെ എ​ഴു​തി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ല​ഹ​രി​ഗു​ളി​ക​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള എം​ഡി​എം​എ ഘ​ട​ക​ത്തി​നു​ പ​ക​രം ഇ​തി​ൽ മാ​ര​ക​മാ​യ പാ​രാ-​മെ​ഥോ​ക്‌​സി​മെ​ഥാം​ഫെ​റ്റാ​മെ​ൻ (പി​എം​എം​എ) അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഇ​തി​ന്‍റെ ഉ​പ​യോ​ഗം ശ​രീ​ര​താ​പം അ​മി​ത​മാ​യി കൂ​ടാ​നി​ട​യാ​ക്കും. എം​ഡി​എം​എ​യെ​ക്കാ​ൾ സാ​വ​ധാ​ന​മാ​ണ് പി​എം​എം​എ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്ന​തി​നാ​ൽ അ​മി​ത അ​ള​വി​ൽ ഗു​ളി​ക ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ത് ജീ​വ​ഹാ​നി​ക്ക് കാ​ര​ണ​മാ​കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ ഗു​ളി​ക ക​ഴി​ച്ച് ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​മോ മ​ര​ണ​മോ റി​പ്പോ​ർ​ട്ടു​ചെ​യ്തി​ട്ടി​ല്ല. 2017ൽ ​ജ​ർ​മ​ൻ പോ​ലീ​സും സ​മാ​ന​മാ​യ ഓ​റ​ഞ്ചു​നി​റ​ത്തി​ലു​ള്ള ട്രം​പിന്‍റെ മാഖാ​കൃ​തി​യി​ലു​ള്ള ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

International

ഹി​ന്ദു​രാ​ഷ്ട്ര സ​ങ്ക​ൽ​പം മു​സ്ലീ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള​ത​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​യോ​ർ​ക്ക്: ഹി​ന്ദു​രാ​ഷ്ട്ര സ​ങ്ക​ൽ​പ​മെ​ന്നാ​ൽ മു​സ്ലീ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള​ത​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. ഭാ​ര​ത​ത്തി​ൽ മു​സ്ലീ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ഏ​തെ​ങ്കി​ലും ഹി​ന്ദു ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​യാ​ൾ യ​ഥാ​ർ​ഥ ഹി​ന്ദു ആ​യി​രി​ക്കി​ല്ല. അ​ത​ല്ല ഹി​ന്ദു​ത്വം. നി​ങ്ങ​ൾ സ്വ​യം ഒ​രു ഹി​ന്ദു എ​ന്ന് വി​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ എ​ല്ലാ​പാ​ത​ക​ളും ഒ​രേ ദൈ​വ​ത്തി​ലേ​ക്കു​ള്ള​താ​ണെ​ന്ന് വി​ശ്വ​സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച വ​ൺ വേ​ൾ​ഡ്, വ​ൺ ഹ്യൂ​മാ​നി​റ്റി(​ഒ​രു ലോ​കം, ഒ​രു മാ​ന​വി​ക​ത) എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യ​ത്യ​സ്ത മ​ത​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ കാ​ഴ്ച​പ്പാ​ട്. മ​ത​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം, പ​ക്ഷേ, മ​നു​ഷ്യ​ത്വം ഒ​ന്നാ​ണ് എ​ന്ന് പ​റ​യു​ന്ന സ​മൂ​ഹ​ത്തി​ലാ​ണ് താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ത്യം ഒ​ന്നാ​ണ്, ആ ​സ​ത്യ​ത്തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് മ​നു​ഷ്യ​ത്വം. മ​ത​ത്തി​ന്‍റെ അ​ത്യ​ന്തി​ക ല​ക്ഷ്യം സ​ത്യം അ​ന്വേ​ഷി​ക്കു​ക​യെ​ന്ന​താ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

വൈ​വി​ധ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും വേ​ണം. ന​മ്മ​ൾ എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്ക​ണം. ഇ​ന്ത്യ​യി​ൽ വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ ഒ​ത്തൊ​രു​മ​യോ​ടെ ജീ​വി​ച്ചു​വ​രു​ന്നു. ഭാ​ര​തം എ​ല്ലാ​വ​ർ​ക്കും പാ​ര​മ്പ​ര്യ​മാ​യി അ​ഭ​യം ന​ൽ​കു​ന്ന​യി​ട​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ എ​ല്ലാ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രും ഒ​ന്നി​ച്ച് ജീ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്തം; സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ലാ​മ​ത്തെ വി​മാ​ന​വും യാ​ത്ര​തി​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ലാ​മ​ത്തെ വി​മാ​ന​വും യാ​ത്ര​തി​രി​ച്ച​താ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് 11 ട​ൺ സാ​മ​ഗ്രി​ക​ളു​മാ​യി വ്യോ​മ​സേ​ന വി​മാ​നം നേ​പ്പാ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

തെ​ര​ച്ചി​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ക​മ്പി​ളി, സ്ലീ​പ്പിം​ഗ് ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ, ശു​ചി​ത്വ കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വി​മാ​ന​ത്തി​ലു​ണ്ട്.

ഇ​തി​നു​പു​റ​മേ സ്റ്റീ​ൽ പാ​ലം നി​ർ​മി​ക്കാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി 16 ലോ​റി​ക​ളും റോ​ഡ് മാ​ർ​ഗം നേ​പ്പാ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. ബെ​യ്‌‌‌​ലി പാ​ലം നി​ർ​മി​ക്കാ​നു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും ഉ​ട​ൻ നേ​പ്പാ​ളി​ലെ​ത്തി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ഇ​തു​വ​രെ 675 പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 2400-ലേ​റെ പേ​രെ​യാ​ണ് ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​ത്. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ നാ​ലാം​ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Kerala

നേ​പ്പാ​ളി​ൽ​നി​ന്ന് 16 മ​ല​യാ​ളി​ക​ൾ കൂ​ടി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി; ക​ണ്ടെ​ത്താ​നു​ള്ള​ത് ഏ​ഴ് മ​ല​യാ​ളി​ക​ളെ

തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​യ 16 മ​ല​യാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​യി തി​രി​കെ മ​ട​ങ്ങി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ൻ. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള 14 അം​ഗ സം​ഘ​വും കാ​ക്ക​നാ​ട് സ്വ​ദേ​ശി ശ്രു​തി ശി​ഖാ​മ​ണി, പി​റ​വം സ്വ​ദേ​ശി റി​നീ​ത് മോ​ഹ​ൻ എ​ന്നി​വ​രാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. നേ​പ്പാ​ളി​ലു​ള്ള 45 മ​ല​യാ​ളി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നേ​പ്പാ​ളി​ലു​ള്ള ഏ​ഴ് മ​ല​യാ​ളി​ക​ളെ ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​രി​ൽ നാ​ലു​പേ​ർ ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ന്മാ​രാ​യ മ​ല​യാ​ളി​ക​ളാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യ​വു​മാ​യി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച നേ​പ്പാ​ളി​ൽ​നി​ന്ന് ഒ​രു മ​ല​യാ​ളി​യെ കൂ​ടി സു​ര​ക്ഷി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ള​യ​സ​മ​യ​ത്ത് ആ​കെ 83 മ​ല​യാ​ളി​ക​ളാ​ണ് നേ​പ്പാ​ളി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രി​ൽ പ​ല​രും മ​ട​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് നോ​ർ​ക്ക​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് പു​ളി​യോ​ട്കു​ന്ന് മ​ഠ​ത്തി​ല്‍ പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ കു​ട്ട​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന കു​റു​പ്പ​ശ്ശം​ക​ണ്ടി അ​ഖി​ലി​നെ​യാ​ണ്(33) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ൽ സു​ഹൃ​ത്തി​ന്‍റെ ഫ്‌​ളാ​റ്റി​ല്‍​നി​ന്നു​മാ​ണ് മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഒ​രു​സം​ഘം ആ​ളു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ ഒ​രു വാ​ട​ക​വീ​ട്ടി​ല്‍ ഇ​യാ​ളെ ബ​ന്ധ​ന​സ്ഥ​നാ​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും, ന​ഗ്ന ഫോ​ട്ടോ​യെ​ടു​ത്ത് ര​ക്ഷി​താ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് എ​ട്ട് ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പ്ര​മോ​ദി​ന്‍റെ സ്‌​പെ​ഷ​ല്‍ ടീം ​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ അം​ഗ​ങ്ങ​ൾ ചേ​ര്‍​ന്നാ​ണ് അ​ഖി​ലി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ മു​ന്‍​പ് ഒ​രു വ​ധ​ശ്ര​മ കേ​സി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മു​ന്‍​പ് ഈ ​കേ​സി​ല്‍ പ​റ​മ്പി​ല്‍ ബ​സാ​ര്‍ ന​മ്പ്യാ​ത്ത് താ​ഴ​ത്ത് ക​നാ​ല്‍ റോ​ഡി​ല്‍ കു​ട്ട എ​ന്ന് വി​ളി​ക്കു​ന്നു അ​തു​ലി​നെ​യും ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി തി​ല്ല​ങ്കേ​രി പാ​ളി​യ​പ​റ​മ്പ് ഡി​ങ്ക​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ജി​ഷ്ണു ജ​യ​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

National

മ​ന്ത്രി നാ​ഗേ​ന്ദ്ര​യു​ടെ രാ​ജി​യ്ക്കു​ശേ​ഷ​വും പ്ര​തി​ഷേ​ധം തു​ട​രാ​ൻ ബി​ജെ​പി

ബം​ഗ​ളു​രു: വാ​ൽ​മീ​കി അ​ഴി​മ​തി​യു​ടെ പേ​രി​ൽ ക​ർ​ണാ​ട​ക പ്ലാ​നിം​ഗ് ആ​ന്‍​ഡ് സ്റ്റാ​റ്റി​റ്റി​ക്സ് മ​ന്ത്രി ബി.​നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു​വെ​ങ്കി​ലും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു ബി​ജെ​പി. ചൊ​വ്വാ​ഴ്ച റാ​യ്ചു​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പ​ത്താം​ദി​വ​സം ബെ​ല്ലാ​രി​യി​ൽ സ​മാ​പി​ക്കു​ന്ന പ​ദ​യാ​ത്ര​യി​ൽ മാ​റ്റ​മി​ല്ലെ​ന്നു മു​ൻ മ​ന്ത്രി ബി. ​ശ്രീ​രാ​മ​ലു അ​റി​യി​ച്ചു. ഒ​ന്പ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്.

ബെ​ല്ലാ​രി റൂ​റ​ൽ എം​എ​ൽ​എ​കൂ​ടി​യാ​യ ബി.​നാ​ഗേ​ന്ദ്ര​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ബി​ജെ​പി സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പ​ട്ടി​ക വ​ർ​ഗ​ക്കാ​രു​ടെ വി​ക​സ​ന​ത്തി​നാ​യു​ള്ള ക​ർ​ണാ​ട​ക മ​ഹ​ർ​ഷി വാ​ല്മീ​കി കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ന്ന 89 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യു​ടെ പേ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണു ഡി.​കെ. ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ബി.​നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ച​ത്. നേ​ര​ത്തെ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഇ​തേ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചി​രു​ന്നു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹം ത​ട​ഞ്ഞ സം​ഭ​വം; ചേ​ന്തി അ​നി​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ൽ അ​ന്യ​യ​മാ​യി ത​ട​ഞ്ഞു​വ​യ്‌​ക്ക​ൽ, അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റ​ൽ, ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​നി​ലി​നെ രാ​വി​ലെ 11ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ശ്രീ​കാ​ര്യം പോ​ലീ​സാ​ണ് ചേ​ന്തി അ​നി​ലി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു. മു​ഖ്യ​മ​ന്ത്രി ചേ​ന്തി​യി​ലെ ച​ത​യ​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ഹ​ന വ്യൂ​ഹം ത​ട​ഞ്ഞ​ത്.

National

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മധ്യേഷൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം 

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന മോ​ദി കി​ർ​ഗി​സ്ഥാ​നി​ൽ ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യാ​യ എ​സ്‍​സി​ഒ​യു​ടെ ഉ​ച്ച​കോ​ടി​യി​ലും പ​ങ്കെ​ടു​ക്കും. നാ​ല് ദി​വ​സ​മാ​ണ് സ​ന്ദ​ർ​ശ​നം.

മധ്യേഷൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് ഒ​മ്പ​തി​നാ​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​റ​പ്പെ​ടു​ക. ഉ​സ്ബെ​ക് പ്ര​സി​ഡ​ന്‍റ് ഷ​വ്ക​ത് മി​ർ​സി​യോ​യേ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, ഡി​ജി​റ്റ​ൽ ക​ണ​ക്റ്റി​വി​റ്റി, ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ച​ർ​ച്ച​യാ​കും. മോ​ദി​യു​ടെ നാ​ലാ​മ​ത്തെ ഉ​സ്ബെ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

31, 1 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 26-ാമ​ത് ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. പ്രാ​ദേ​ശി​ക സു​ര​ക്ഷ, ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, ഗ​താ​ഗ​ത ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​വ​ത​രി​പ്പി​ക്കും. എ​സ്‌‌​സി​ഒ നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ളും ന​ട​ത്തും.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ട്ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വും ഉ​ച്ച​കോ​ടി വി​ല​യി​രു​ത്തും. പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫും ഉ​ച്ച​കോ​ടി​ക്കെ​ത്തും. കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത് വേ​ൾ​ഡ് നോ​മാ​ഡ് ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

International

ഡോ​ള​റി​നെ പു​റ​ത്താ​ക്ക​ണം, അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധ​ത്തെ നേ​രി​ടാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഖ​മ​നെ​യി 

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധ​ത്തെ നേ​രി​ടാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ്. ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്നു ഡോ​ള​റി​നെ ഘ​ട്ടം ഘ​ട്ട​മാ​യി പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങ​രു​തെ​ന്നു​മാ​ണ് മു​ജ്ത​ബ ഖ​മ​നയ് ആ​ഹ്വാ​നം ചെ​യ്ത​ത്.

സാ​മൂ​ഹ്യ ഐ​ക്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ്. ഒ​ന്നി​ച്ചു നി​ൽ​ക്കാ​ൻ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ലാ​ണ് ഖ​മനയ് കു​റി​പ്പ് പ​ങ്കു​വെ​ച്ച​ത്.

ശ​ത്രു​രാ​ജ്യ​ങ്ങ​ളെ മു​ജ്ത​ബ ഖ​മനയ് പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ചു. അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ കൂ​ടു​ത​ൽ വ​ലി​ഞ്ഞു​മു​റു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പു​തി​യ സാ​മ്പ​ത്തി​ക യു​ദ്ധം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ജ്ത​ബ ഖ​മ​നയ്​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Kerala

നെ​ല്ല് സം​ഭ​ര​ണം സം​സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​നി​യും ന​ല്‍​കാ​നു​ള്ള​ത് 259.85 കോ​ടി രൂ​പ, 2026-27 സം​ഭ​ര​ണ​ന​യ പ്ര​ഖ്യാ​പ​നം നീ​ളു​ന്നു

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഓ​ണ​ത്തി​നു​മു​മ്പ് പൂ​ര്‍​ണ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ​യും ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​തൃ​പ്തി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ തു​ക ഇ​നി​യും ന​ല്‍​കാ​നു​ള്ള​ത് 259.85 കോ​ടി രൂ​പ​യാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍​നി​ന്നു നെ​ല്ല് സം​ഭ​രി​ച്ച ഇ​ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള​ത് 3.89 കോ​ടി രൂ​പ​യാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 204.13 കോ​ടി​രൂ​പ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ 11.02 കോ​ടി​യും ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 19.12കോ​ടി രൂ​പ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നാ​ലു​കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​യി സ​പ്ലൈ​കോ​യു​ടെ പാ​ഡി പ്രൊ​ക്യു​യ​ര്‍​മെ​ന്‍റ് പ്രോ​സ​സിം​ഗ് മാ​ര്‍​ക്ക​റ്റിം​ഗ് സ്റ്റാ​റ്റ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നെ​ല്ല് സം​ഭ​ര​ണ​വി​ഹി​ത​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 364 കോ​ടി അ​ടു​ത്തി​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യി​രു​ന്നു. ഈ ​വി​ഹി​ത​ത്തി​ല്‍​നി​ന്നു 13,000 ക​ര്‍​ഷ​ക​ര്‍​ക്ക് 96 കോ​ടി രൂ​പ സ​പ്ലൈ​കോ മു​ഖാ​ന്തി​രം വി​ത​ര​ണം ചെ​യ്തു​വെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും സ​പ്ലൈ​കോ​യു​ടെ സൈ​റ്റി​ല്‍ ഇ​പ്പോ​ഴും കാ​ണി​ക്കു​ന്ന​ത് 259.85 കോ​ടി രൂ​പ​ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​നു​ള്ള​താ​യാ​ണ്.

2026-27 വ​ര്‍​ഷ​ത്തെ നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടും പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള നെ​ല്ല് സം​ഭ​ര​ണ​ന​യം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. നെ​ല്ലി​ന്‍റെ മി​നി​മം സ​പ്പോ​ര്‍​ട്ട് പ്രൈ​സ് എ​ത്ര​യാ​യി​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​വ​ഴി എ​ത്ര തു​ക ല​ഭി​ക്കു​മെ​ന്നും ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് നെ​ല്ല് സം​ഭ​രി​ക്കു​ന്ന ആ​കെ സം​ഭ​ര​ണ​വി​ല എ​ത്ര​യാ​യി​രി​ക്കു​മെ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് അ​നി​ശ്ചി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഉ​ത്പാ​ദ​ന​ച്ചെ​ല​വ് നി​ര​ന്ത​രം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് ക​ര്‍​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് നെ​ല്‍​ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സോ​ണി​ച്ച​ന്‍ പു​ളി​ങ്കു​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ത്പാ​ദ​ന​ച്ചെ​ല​വും ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​രി​ഗ​ണി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​മാ​യ നെ​ല്‍​വി​ല ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നെ​ല്‍​ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Kerala

ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. ക​ല്ലാ​യി ച​ക്കും​ക​ട​വ് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ മു​ഹ​മ്മ​ദ് ഷി​ഹാ​ല്‍ എം​പി (26), മു​ഹ​മ്മ​ദ് ഫാ​സി​ല്‍(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 


ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ന് സ​മീ​വ​ത്ത് വെ​ച്ച് ഇ​രു​വ​രും ക​വ​ര്‍​ച്ച​യും ഭ​വ​ന​ഭേ​ദ​ന​വും ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


എ​സ്ഐ രാ​കേ​ഷ്, എ​എ​സ്ഐ നൗ​ഫ​ല്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന്ദീ​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ​ഹോ​ദ​ര​ങ്ങ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Kerala

ചേ​ന്തി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ച​താ​ണെന്ന് ചേ​ന്തി അ​നി​ൽ, ചോ​ദി​ച്ച​പ്പോ​ൾ ക്ഷു​ഭി​ത​നാ​യി

തി​രു​വ​ന​ന്ത​പു​രം: ചേ​ന്തി​യി​ലെ ച​ത​യ ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ സ​മ്മ​തി​ച്ച​താ​ണെ​ന്ന് ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ൽ. അ​വ​സാ​ന നി​മി​ഷം വ​രെ അ​ദ്ദേ​ഹം വ​രു​മെ​ന്ന് പ​റ​ഞ്ഞു. ഇ​ന്ന​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. 


എ​ന്നാ​ൽ ഉ​ള്ളൂ​രി​ൽ ക​ല്യാ​ണ വീ​ട്ടി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളു​ടെ പ​രി​പാ​ടി​ക്ക് എ​ത്തി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് കൈ​കാ​ണി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പു​റ​ത്തി​റ​ങ്ങി. ക്ഷു​ഭി​ത​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​ത്. സം​ഘാ​ട​ക​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പീ​താം​ബ​ര​ക്കു​റു​പ്പി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചു​മാ​റ്റു​ക​യും ചെ​യ്തെ​ന്ന് ചേ​ന്തി അ​നി​ൽ പ​റ​ഞ്ഞു.


അ​തി​നി​ടെ ചേ​ന്തി​യി​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​വ് സം​ഘ​ടി​പ്പി​ച്ച ച​ത​യ​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഡി​സി​സി അം​ഗം ചേ​ന്തി അ​നി​ലി​നെ​യ​ട​ക്കം പ്ര​തി​യാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ൽ, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്‌​ക്ക​ൽ, അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റ​ൽ, ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.


ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ല​ർ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലു​ണ്ടാ​കു​മെ​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ൻ​മാ​റി​യ​തെ​ന്നാ​ണ് വി​വ​രം. 7.30 നു​ള്ള ട്രെ​യി​നി​ൽ കൊ​ച്ചി​യി​ലേ​ക്ക് പോ​കേ​ണ്ട തി​ര​ക്കു​ള്ള​തി​നാ​ലാ​ണ് പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. 

Kerala

പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ള​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി നാ​സ​ർ (29) ആ​ണ് മ​രി​ച്ച​ത്.

ക​ണ്ടെ​യ്ന​ർ ലോ​റി​യും മ​റ്റൊ​രു ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ച ശേ​ഷ​മാ​ണ് നാ​സ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

International

നേ​പ്പാ​ളി​ലെ പ്ര​ള​യ​ത്തി​ന് കാ​ര​ണം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ വ​ൻ നാ​ശം വി​ത​ച്ച പ്ര​ള​യ​ത്തി​ന് കാ​ര​ണം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (USGS). ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​ള​യ​ത്തി​ന് മു​മ്പാ​യു​ണ്ടാ​യ പ്ര​ക​മ്പ​നം ഭൂ​ച​ല​ന​മ​ല്ലെ​ന്നും ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ക​മ്പ​നം ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് യു​എ​സ്ജി​എ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.37നാ​ണ് കാ​ഠ്മ​ണ്ഡു​വി​ന് വ​ട​ക്ക് നേ​പ്പാ​ൾ-​ചൈ​ന അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മു​ണ്ടാ​യ​താ​യി യു​എ​സ്ജി​എ​സ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ ഏ​ക​ദേ​ശം ഇ​തേ സ​മ​യ​ത്തു​ത​ന്നെ ചൈ​ന​യി​ൽ​നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന ഭോ​ട്ടെ കോ​ശി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ലെ​ൻ​ഡെ ഖോ​ല ന​ദി​യി​ലേ​ക്ക് മ​ല​ഞ്ചെ​രി​വി​ൽ നി​ന്ന് വ​ൻ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി.

ഇ​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് യു​എ​സ്ജി​എ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 5.2 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​ത്തി​ന് തു​ല്യ​മാ​യ ആ​ഘാ​തം സൃ​ഷ്ടി​ച്ച വ​ൻ മ​ണ്ണി​ടി​ച്ചി​ലാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

International

ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താൻ ധാ​ര​ണ​യായി, ​ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി​യി​ലെ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ങ് യീ​യു​മാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും. പ്ര​ത്യേ​കി​ച്ച്, അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് രാ​ജ്യ​ങ്ങ​ളും പ്ര​ത്യേ​ക വ​ഴി​ക​ൾ തേ​ടും. സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കാ​യി ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ​ക്കൂ​ടി സൗ​ക​ര്യം ഒ​രു​ക്കാ​നും കി​ഴ​ക്ക​ൻ, മ​ധ്യ മേ​ഖ​ല​ക​ളി​ൽ ഓ​രോ ഹോ​ട്ട്‌​ലൈ​ൻ കൂ​ടി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രം കൂ​ട്ടാ​നും, കൈ​ലാ​സ് മാ​ന​സ​രോ​വ​ർ യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കാ​നും ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ണ്ടാ​കു​ന്ന ഏ​ത് ത​ർ​ക്ക​വും നി​ല​വി​ലെ ന​യ​ത​ന്ത്ര, സൈ​നി​ക ത​ല സം​വി​ധാ​ന​ങ്ങ​ൾ വ​ഴി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കും. അ​തി​ർ​ത്തി ക​ട​ന്നൊ​ഴു​കു​ന്ന ന​ദി​ക​ളു​ടെ​യും ഡാ​മു​ക​ളു​ടെ​യും ഡേ​റ്റ പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അ​ടു​ത്ത മാ​സം വി​ദ​ഗ്ധ സ​മി​തി യോ​ഗം ചേ​രും. അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഈ ​ഉ​ന്ന​ത​ത​ല സം​വി​ധാ​ന​ത്തി​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ യോ​ഗം ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നും അ​ജി​ത് ഡോ​വ​ലും വാ​ങ് യീ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Kerala

നേ​പ്പാ​ളി​ലെ പ്ര​ള​യ​ദു​ര​ന്തം; ഹെ​ൽ​പ്പ് ഡെ​സ്ക്കു​മാ​യി സ​ർ​ക്കാ​ർ

തിരുവനന്തപുരം: നേ​പ്പാ​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക​യു​ടെ 1070 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തു​റ​ന്നി​ട്ടു​ള്ള 0086 139 8999 0012, 0086 185 1428 4905 എ​ന്നീ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

നേ​പ്പാ​ൾ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 170 ആ​യി ഉ​യ​ർ​ന്നു, 600ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണാ​നി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഭോ​ട്ടെ​കോ​ഷി ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 170 ആ​യി ഉ​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ 250 ത്തോ​ളം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ അ​റ​നൂ​റി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ൾ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ക്കു​ന്നു. നേ​പ്പാ​ൾ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 37 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ വ​ഴി പോ​യ 77 പേ​രെ​ക്കു​റി​ച്ചും ഇ​തു​വ​രെ വി​വ​രം കി​ട്ടി​യി​ല്ല.

പ്ര​ള​യ​ത്തി​ൽ 19 പാ​ല​ങ്ങ​ളും 40 കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ദീ​തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നേ​പ്പാ​ൾ ടൂ​റി​സം ബോ​ർ​ഡ് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​കെ 384 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 105 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം. ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യെ​ന്നും ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ഹി​മ​പാ​ത​മാ​ണ് ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് നേ​പ്പാ​ൾ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്.

National

‘ഖേ​ലോ ഇ​ന്ത്യ ഡ​യ​ലോ​ഗ്'; പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ യു​വ​ത്വ​വു​മാ​യി സം​വ​ദി​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ‘ഖേ​ലോ ഇ​ന്ത്യ ഡ​യ​ലോ​ഗ്' പ​രി​പാ​ടി​യി​ലൂ​ടെ രാ​ജ്യ​ത്തെ യു​വ​ത്വ​വു​മാ​യി ഓ​ൺ​ലൈ​നാ​യി സം​വ​ദി​ക്കും. ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 1,500ലേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​യി​ക​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, പ​രി​ശീ​ല​ന നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ, യു​വ​ജ​ന നേ​തൃ​ത്വം, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം, രാ​ഷ്ട്ര​നി​ർ​മാ​ണം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഈ ​സം​വാ​ദ​ത്തി​ൽ പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​കും. 2036ലെ ​ഒ​ളി​മ്പി​ക്സി​നാ​യി മി​ക​ച്ച പ്ര​തി​ഭ​ക​ളെ നേ​ര​ത്തെ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും സം​വാ​ദ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രും.

യു​വാ​ക്ക​ളു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും നേ​രി​ട്ട് കേ​ൾ​ക്കു​ന്ന​തി​നൊ​പ്പം പ്ര​മു​ഖ കാ​യി​ക​താ​ര​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നും പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​ക അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന ഈ ​പ​രി​പാ​ടി കാ​യി​ക​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

International

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും പി​താ​വു​മാ​യ ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഒ​രി​ക്ക​ൽ പോ​ലും പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യോ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യോ ചെ​യ്യാ​ത്ത​ത് അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​ശ​സ്ത റേ​ഡി​യോ അ​വ​താ​ര​ക​ൻ ഗ്ലെ​ൻ ബെ​ക്കു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ർ​ണ​യ​ക വി​വ​രം പ​ങ്കു​വ​ച്ച​ത്. ‘‘അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം, കൈ, ​കാ​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം മാ​ര​ക​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’’ ട്രം​പ് പ​റ​ഞ്ഞു. ഒ​രു​പ​ക്ഷേ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ജീ​വ​നോ​ടെ​യി​ല്ലെ​ങ്കി​ൽ, അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​നു മു​ന്നി​ൽ വ​ലി​യൊ​രു നാ​ട​കം ത​ന്നെ​യാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

പാ​ക്കി​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം, 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ∙ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്തം അ​ര​ങ്ങേ​റി​യ​ത്. പാ​ക്കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ശു​പ​ത്രി​യി​ലെ മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് വാ​ർ​ഡി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന 15 കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​ണ​റി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് വ​ൻ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. തീ ​പ​ട​ർ​ന്ന​തോ​ടെ വാ​ർ​ഡാ​കെ ക​റു​ത്ത പു​ക​കൊ​ണ്ട് മൂ​ടു​ക​യും കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ത്രം പ്ര​സ​വി​ച്ച സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചാ​ണ് പ​ല അ​മ്മ​മാ​രും താ​ഴേ​ക്ക് ഓ​ടി​യ​ത്. എ​ന്നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്നി​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ല.

അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും എ​ത്തി​യ​തെ​ന്ന് മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​സ​വ വാ​ർ​ഡി​ന്‍റെ പ്ര​ധാ​ന വാ​തി​ലു​ക​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​യി​ട്ടി​രു​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ജ​വേ​രി​യ എ​ന്ന അ​മ്മ കു​റ്റ​പ്പെ​ടു​ത്തി. ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും കു​ഞ്ഞു​ങ്ങ​ളെ അ​വി​ടെ​യി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ല് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ൻ വ​ന്ന​ത്. ഒ​രു കു​ഞ്ഞി​നെ​പ്പോ​ലും ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്നും ജ​വേ​രി​യ പ​റ​ഞ്ഞു.

Kerala

കി​ട​പ്പി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​വ​ർ​ച്ച; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ട​പ്പി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​റ​ത്ത​ല സ്വ​ദേ​ശി ശ്രീ​ഹ​രി​യു​ടെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ൾ ഐ ​ഫോ​ൺ ഇ​വി​ടെ​നി​ന്നും ക​വ​ർ​ന്നു.

സം​ഭ​വ​ത്തി​ൽ ലി​ബി​ൻ, അ​ക്ഷ​യ്, ആ​ശി​ഷ് എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. അ​സു​ഖ ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ശ്രീ​ഹ​രി​യോ​ട് പ്ര​തി​ക​ൾ പ​ണം ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ക​വ​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലി​ബി​ൻ പോ​ക്സോ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കേ​സു​ക​ളി​ലും ആ​ശി​ഷ് പ​ത്തോ​ളം കേ​സു​ക​ളി​ലും ആ​ശി​ഷ് മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യ കേ​സി​ലും പ്ര​തി​യാ​ണ്.

വീ​ട്ടി​ൽ നി​ന്നു ഫോ​ൺ ക​വ​ർ​ന്ന് മ​ട​ങ്ങി​യ പ്ര​തി​ക​ളെ എ​ട​യ്ക്കോ​ടു​വ​ച്ച് ന​രു​വാ​മൂ​ട് പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ‌​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up