കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. 5000 പേരെ കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. അഞ്ച് വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടിയെങ്കിലും 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ദുരന്തമുണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
Tags : Nepal floods Death Missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash