x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലുവ​യ​സുകാ​രി​യു​ടെ പ​ദ​പ്ര​യോ​ഗ​മ​ല്ല പ്ര​ധാ​നം; പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ വി​ട്ട​യ​ച്ച വി​ധി റ​ദ്ദാ​ക്കി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 4, 2026 05:40 AM IST | Updated: September 4, 2026 05:44 AM IST

ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​​ലു വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ പ്ര​​​​തി​​​​യെ വി​​​​ട്ട​​​​യ​​​​ച്ച വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ 16 വ​​​​ർ​​​​ഷം മു​​​​മ്പ​​​​ത്തെ ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്കി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി.

പീ​​​​ഡ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നാ​​​​ലു​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ല വാ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ല്ല എ​​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​ലാ​​​​ണു വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി പ്ര​​​​തി​​​​ക്ക് ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ഒ​​​​രു നാ​​​​ലു​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് പീ​​​​ഡ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യോ സാ​​​​ങ്കേ​​​​തി​​​​ക​​​​പ​​​​ര​​​​മാ​​​​യോ ഉ​​​​ള്ള വ​​​​ശ​​​​ങ്ങ​​​​ൾ അ​​​​തേ​​​​പ​​​​ടി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

ഇ​​​​ര​​​​യാ​​​​യ കു​​​​ട്ടി പേ​​​​ടി​​​​യോ​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം വി​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും അ​​​​ത്ത​​​​രം ഒ​​​​രു ട്രോ​​​​മ​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ ഒ​​​​രു കു​​​​ട്ടി​​​​യി​​​​ൽ​​​നി​​​​ന്ന് കൃ​​​​ത്യ​​​​മാ​​​​യ നി​​​​യ​​​​മ​​​​ഭാ​​​​ഷ പ്ര​​​​തീ​​​​ക്ഷി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കൂ​​​​ടാ​​​​തെ വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ ര​​​​ക്ത​​​​ക്ക​​​​റ​​​​ക​​​​ളും പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ര​​​​ഹ​​​​സ്യ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ പ​​​​രി​​​​ക്കു​​​​ക​​​​ളും പീ​​​​ഡ​​​​നം ന​​​​ട​​​​ന്നു​​​വെ​​​ന്ന​​​തി​​​നു വ്യ​​​​ക്ത​​​​മാ​​​​യ തെ​​​​ളി​​​​വാ​​​​ണെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

അ​​​​യ​​​​ൽ​​​​വാ​​​​സി​​​​യാ​​​​യ പ്ര​​​​തി ക്രൂ​​​​ര​​​​ത കാ​​​​ട്ടി​​​​യ വി​​​​വ​​​​രം കു​​​​ട്ടി അ​​​​മ്മ​​​​യോ​​​​ടും മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നോ​​​​ടും കോ​​​​ട​​​​തി​​​​യി​​​​ലും ഒ​​​​രു​​​​പോ​​​​ലെ ഉ​​​​റ​​​​ച്ചു​​​പ​​​​റ​​​​ഞ്ഞ​​​​തും മെ​​​​ഡി​​​​ക്ക​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളും കു​​​​റ്റം തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ പ​​​ര്യാ​​​പ്ത​​​​മാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി ഓ​​​​രോ തെ​​​​ളി​​​​വി​​​​നെ​​​​യും ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ക​​​​ണ്ട​​​​തെ​​​​ന്നും വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

പ്ര​​​​തി​​​​ക്കു​​​​ള്ള ശി​​​​ക്ഷ​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി പി​​​​ന്നീ​​​​ട് വാ​​​​ദം കേ​​​​ൾ​​​​ക്കും. 2010 ഏ​​​​പ്രി​​​​ൽ പ​​​​ത്തി​​​​ലെ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്താ​​​​ണു ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Tags : TortureCase verdict Acquittal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash DelhiHighCourt

Recent News

Corehub Up