x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ധ​രാ​ത്രി ഇ​റ​ക്കി​വി​ട്ട യാ​ത്ര​ക്കാ​രി​ക്ക് റെ​യി​ൽ​വേ ര​ണ്ട് ല​ക്ഷം നഷ്ടപ​രി​ഹാ​രം ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വെബ്ഡെസ്ക്
Published: September 4, 2026 05:23 AM IST | Updated: September 4, 2026 05:23 AM IST

ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റു​ണ്ടാ​യി​ട്ടും വ​നി​താ യാ​ത്ര​ക്കാ​രി​യെ അ​ർ​ധ​രാ​ത്രി ട്രെ​യി​നി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ക​യും ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ര​ണ്ടു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

ഒ​രു മാ​സ​ത്തി​ന​കം റെ​യി​ൽ​വേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ഇ​തി​നു​ശേ​ഷം സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി ദ​ക്ഷി​ണ റെ​യി​ൽ​വേ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ​ക്ക് തു​ക നി​യ​മ​പ്ര​കാ​രം ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. തു​ക ന​ൽ​കി​യ ശേ​ഷം ക​മ്മീ​ഷ​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം.

തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി​നി കെ. ​ജ​യ​സ്മി​ത​യ്ക്ക് തു​ക ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. 2023 ജൂ​ലൈ 30ന് 16348 ​ന​മ്പ​ർ ട്രെ​യി​നി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ് ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്ത് ജ​യ​സ്മി​ത യാ​ത്ര​ചെ​യ്ത​ത്.

റി​സ​ർ​വേ​ഷ​ൻ ഫോ​മി​ലെ ഫോ​ൺ ന​ന്പ​ർ ക്ല​ർ​ക്ക് സൈ​റ്റി​ൽ മാ​റി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​സേ​ജ് ല​ഭി​ച്ച​യാ​ൾ താ​ൻ ബു​ക്ക് ചെ​യ്യാ​ത്ത ടി​ക്ക​റ്റ് ഓ​ൺ​ലൈ​ൻ കാ​ൻ​സ​ൽ ചെ​യ്ത​തോ​ടെ​യാ​ണ് ജ​യ​സ്മി​ത​യ്ക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

Tags : Railways compensation passengers dropped midnight HumanRightsCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up