x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ചി​ക്ക​ൻ​സ് നെ​ക്ക്' മേ​ഖ​ല​യി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് 2,077 കോ​ടി; നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ൽ പു​തി​യ പാ​ത​യൊ​രു​ങ്ങു​ന്നു

ഓൺലൈൻ ഡെസ്ക്
Published: September 4, 2026 06:20 AM IST | Updated: September 4, 2026 06:20 AM IST

ചി​ക്ക​ൻ​സ് നെ​ക്ക്' മേ​ഖ​ല​യി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് 2,077 കോ​ടി

ന്യൂ​ഡ​ൽ​ഹി: ത​ന്ത്ര​പ്ര​ധാ​ന​മാ​യ സി​ലി​ഗു​രി കോ​റി​ഡോ​റി​ന് (ചി​ക്ക​ൻ​സ് നെ​ക്ക്) സ​മീ​പം നേ​പ്പാ​ൾ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം. ഡാ​ർ​ജി​ലിം​ഗ് ജി​ല്ല​യി​ലെ എ​ൻ​എ​ച്ച്-327 ലെ ​ബാ​ഗ്ഡോ​ഗ്ര - പാ​ണി​ടാ​ങ്കി - ഖാ​രി​ബാ​രി - ഗ​ൽ​ഗാ​ലി​യ പാ​ത​യു​ടെ (31.02 കി.​മീ) നാ​ലു​വ​രി​പ്പാ​ത വി​ക​സ​ന​ത്തി​നാ​യി 2,077.18 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ്ര​ഖ്യാ​പി​ച്ചു. 

മൂ​ന്ന് വ​ലി​യ പാ​ല​ങ്ങ​ൾ, ഒ​രു റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം, വ​ന്യ​ജീ​വി സു​ര​ക്ഷ​യ്ക്കാ​യി അ​ഞ്ച് ആ​ന​പ്പാ​ത​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. ബാ​ഗ്ഡോ​ഗ്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ എ​ത്താ​നും, ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ച​ര​ക്ക്-​യാ​ത്രാ ഗ​താ​ഗ​തം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​നും ഈ ​പാ​ത സ​ഹാ​യി​ക്കും. മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തോ​ടൊ​പ്പം ത​ന്ത്ര​പ്ര​ധാ​ന​മാ​യ അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ലും ഈ ​റോ​ഡ് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. 

Tags : UnionMinister Nitin Gadkari Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up