x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണം: 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ഡി പ​രി​ശോ​ധ​ന

വെബ്ഡെസ്ക്
Published: September 4, 2026 04:28 AM IST | Updated: September 4, 2026 04:29 AM IST

ബാ​​​ലു​​​ശേ​​​രി ഉ​​​ണ്ണി​​​കു​​​ളം സ്വ​​​ദേ​​​ശി ജ​​​യ്‌​​​സ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ല്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ റെ​​​യ്ഡ് ന​​​ട​​​ത്തു​​​ന്നു.

കോ​​​ഴി​​​ക്കോ​​​ട്: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലു​​​​ള്ള ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് (ഇ​​​​ഡി). ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലും ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക, തെ​​​​ലു​​​​ങ്കാ​​​​ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 30 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ നാ​​​​ര്‍​കോ​​​​ട്ടി​​​​ക് ക​​​​ണ്‍​ട്രോ​​​​ള്‍ ബ്യൂ​​​​റോ​​​​യും പൊ​​​​ലി​​​​സും ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സു​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​ള്‍​പ്പ​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ള്‍ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് ക​​​​ള്ള​​​​പ്പ​​​​ണം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ല​​​​ഭി​​​​ച്ച​​​​താ​​​​യി ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട്, കോ​​​​ഴി​​​​ക്കോ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നാ​​​​ലു കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വി​​​​വി​​​​ധ രേ​​​​ഖ​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. പാ​​​​ല​​​​ക്കാ​​​​ട്ട് ഒ​​​​റ്റ​​​​പ്പാ​​​​ലം തൃ​​​​ക്ക​​​​ടീ​​​​രി സ്വ​​​​ദേ​​​​ശി ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ന്‍, മു​​​​ണ്ടൂ​​​​ര്‍ സ്വ​​​​ദേ​​​​ശി അ​​​​ബു​​​​താ​​​​ഹി​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

കോ​​​​ഴി​​​​ക്കോ​​​​ട്ട് എ​​​​ര​​​​ഞ്ഞി​​​​പ്പാ​​​​ലം നാ​​​​ഗ​​​​ത്താ​​​​ന്‍ പ​​​​റ​​​​മ്പ് ജ​​​​ഗ​​​​ത്, ബാ​​​​ലു​​​​ശേ​​​​രി ഉ​​​​ണ്ണി​​​​കു​​​​ളം സ്വ​​​​ദേ​​​​ശി ജ​​​​യ്‌​​​​സ​​​​ല്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലും ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. നാ​​​​ലു​​​​പേ​​​​രും ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വു​​​​ക​​​​ട​​​​ത്ത് ഉ​​​​ള്‍​പ്പ​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ളി​​​​ല്‍ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​വ​​​​രാ​​​​ണ്.

ല​​​​ഹ​​​​രി ഇ​​​​ട​​​​പാ​​​​ടി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച പ​​​​ണം ഇ​​​​വ​​​​ര്‍ എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു എ​​​​ന്ന​​​​തു​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ഇ​​​​ഡി വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. പ്ര​​​​തി​​​​ക​​​​ള്‍​ക്കു സാ​​​​മ്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കി​​​​യ​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ല്‍ അ​​​ടു​​​ത്തി​​​ടെ 18 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​രു​​​ന്നു. ഈ ​​​കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​യ ബാ​​​​ലു​​​​ശേ​​​​രി ഉ​​​​ണ്ണി​​​​കു​​​​ളം സ്വ​​​​ദേ​​​​ശി ജ​​​​യ്‌​​​​സ​​​​ല്‍ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക​​​​സ്രോ​​​​ത​​​​സു​​​​ക​​​​ള്‍, ഹ​​​​വാ​​​​ല ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍, റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ് നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍, ബി​​​​നാ​​​​മി സ്വ​​​​ത്തു​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് ഇ​​​​ഡി​​​​യു​​​​ടെ ല​​​​ക്ഷ്യം.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തി​​​​ലൂ​​​​ടെ സ​​​​മാ​​​​ഹ​​​​രി​​​​ച്ച കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ത്തു​​​​ക​​​​യോ മ​​​​റ്റു ബി​​​​സി​​​​ന​​​​സു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് ഇ​​​​ഡി അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

ആ​​​​ഡം​​​​ബ​​​​ര​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍ ല​​​​ഹ​​​​രി​​​​വി​​​​ല്‍​പ​​​​ന​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ഞ്ഞ​​​​തെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ജ​​​​യ്‌​​​​സ​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ ബാ​​​​ങ്കോ​​​​ക്കി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന. അ​​​​വി​​​​ടെ​​​​നി​​​​ന്ന് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം മു​​​​ഖേ​​​​ന ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍ അ​​​​ത് കൈ​​​​പ്പ​​​​റ്റി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​ക്കു​​​​ന്ന ചു​​​​മ​​​​ത​​​​ല​​​​യാ​​​​യാ​​​​യി​​​​രു​​​​ന്നു ജ​​​​ഗ​​​​ത്തി​​​​ന്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജൂ​​​​ണ്‍ 26നാ​​​​ണ് 18 കി​​​​ലോ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ത്തു​​​​പേ​​​​രെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നി​​​​ന് ക​​​​ഞ്ചാ​​​​വി​​​​നേ​​​​ക്കാ​​​​ൾ വീ​​​​ര്യം

അ​​​​ത്യാ​​​​ധു​​​​നി​​​​ക​​​രീ​​​​തി​​​​യി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ച്ചെ​​​​ടു​​​​ത്ത ക​​​​ഞ്ചാ​​​​വാ​​​​ണ് പൊ​​​​ലി​​​​സ് നേരത്തേ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. സാ​​​​ധാ​​​​ര​​​​ണ ക​​​​ഞ്ചാ​​​​വി​​​​നേ​​​​ക്കാ​​​​ള്‍ അ​​​​ഞ്ചി​​​​ര​​​​ട്ടി​​​​യി​​​​ലേ​​​​റെ വീ​​​​ര്യ​​​​വും ഉ​​​​യ​​​​ര്‍​ന്ന വി​​​​പ​​​​ണി​​​​മൂ​​​​ല്യ​​​​വു​​​​മു​​​​ള്ള താ​​​​യ്‌​​​​ല​​​​ന്‍​ഡ് ഹൈ​​​​ബ്രി​​​​ഡ് ഇ​​​​ന​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നാ​​​​ണി​​​​ത്.

വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്ന് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന്, കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ കാ​​​​മ്പ​​​​സു​​​​ക​​​​ളും കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​രി​​​​ശോ​​​​ധ​​​​ന സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ഡി അ​​​​ധി​​​​കൃ​​​​ത​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

Tags : MoneyLaundering DrugDealings ED Raids Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up