x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ ബസുകളിൽ പ്രിയദർശിനി പദ്ധതി​; ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകണമെന്ന് ഉടമകൾ

റെ​​​​നീ​​​​ഷ് മാ​​​​ത്യു
Published: September 4, 2026 03:17 AM IST | Updated: September 4, 2026 03:17 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ലും "പ്രി​യ​ദ​ർ​ശി​നി’പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​ലാ​​​ക്കി​​​യാ​​​ൽ ​ഡ്രൈ​​​വ​​​റു​​​ടെ​​​യും ക​​​ണ്ട​​​ക്‌​​​ട​​​റു​​​ടെ​​​യും ശ​​​മ്പ​​​ളം സ​​​ർ​​​ക്കാ​​​ർ ന​​​ൽക​​​ണ​​​മെ​​​ന്ന് സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ട​​​മ​​​ക​​​ൾ‌.

കോ​​​​ട്ട​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​ല്ല​ക​ളി​ലെ ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്.

സ്ത്രീ​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി സ്വ​​​​കാ​​​​ര്യ​​​​ബ​​​​സി​​​​ൽ യാ​​​​ത്ര ചെ​​​​യ്യാ​​​​ൻ കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ 55 രൂ​​​​പ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണ് ​​​​ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​റ​​​​കു​​​​റ്റ​​​​പ്പ​​​​ണി, ഇ​​​​ന്ധ​​​​ന​​​​ച്ചി​​​​ല​​​​വ് മു​​​​ത​​​​ലാ​​​​യ​​​​വ ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ വ​​​​ഹി​​​​ക്കും.

ഡ്രൈ​​​​വ​​​​റെ ബ​​​​സു​​​​ട​​​​മ​​​​ക​​​​ൾ നി​​​​യ​​​​മി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും ശ​​​മ്പ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് വ്യ​​​​വ​​​​സ്ഥ. ഒ​​​​രു ദി​​​​വ​​​​സം 300 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഓ​​​​ടു​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സി​​​​ന് 16,500 രൂ​​​​പ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ് വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന് ഇ​​​​ത് ഉ​​​​ണ​​​​ർ​​​​വാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Tags : PriyadarshiniScheme PrivateBuses Owners EmployeesSalaries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up