ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) മൂന്നു ശതമാനം വർധിപ്പിച്ചു. 1.17 കോടിയിലധികം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്നതാണ് ദീപാവലിക്ക് തൊട്ടുമുന്പേയുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം.
ഈ വർഷം ജൂലൈ ഒന്നു മുതലാണ് വർധനവ് ബാധകമാകുക. ഇതോടെ ഡിഎ, ഡിആർ നിരക്കുകൾ 60 ശതമാനത്തിൽനിന്ന് 63 ശതമാനമായി വർധിച്ചു. ഈ വർധനവ് സർക്കാരിന് ഏകദേശം 10,000 കോടി രൂപയുടെ അധിക ബാധ്യത വരുത്തുമെന്നാണ് കരുതപ്പെടുന്നത്.
Tags : DA Allowance central government increased employees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash