Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Employees

മാ​തൃ​ത്വ ആ​നു​കൂ​ല്യം ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശം: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​സ​​​​വാ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ജോ​​​​ലി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ദ​​​​വി​​​​യി​​​​ലോ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളി​​​​ലോ ക​​​​രി​​​​യ​​​​ർ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലോ ത​​​​രം​​​​താ​​​​ഴ്ത്താ​​​​ൻ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്ന് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി.​​​​

പ്ര​​​​സ​​​​വാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞെ​​​​ത്തി​​​​യ ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് രാ​​​​ഖി ബി​​​​ഷ്ത് എ​​​​ന്ന വ്യ​​​​ക്തി​​​​യെ ത​​​​രം​​​​താ​​​​ഴ്ത്തി​​​​യ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

1961ലെ ​​​​മാ​​​​തൃ​​​​ത്വ ആ​​​​നു​​​​കൂ​​​​ല്യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പ്ര​​​​സ​​​​വ​​​​ത്തി​​​​നു​​​​മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​തേ പ​​​​ദ​​​​വി​​​​യും അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും ജോ​​​​ലി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മ്പോ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ തൊ​​​​ഴി​​​​ലു​​​​ട​​​​മ ബാ​​​​ധ്യ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ണ​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ മൂ​​​​ലം പ​​​​ഴ​​​​യ ത​​​​സ്തി​​​​ക ല​​​​ഭ്യ​​​​മാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പോ​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ ശ​​​​മ്പ​​​​ള​​​​വും പ​​​​ദ​​​​വി​​​​യും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളു​​​​മു​​​​ള്ള ത​​​​സ്തി​​​​ക ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ പ​​​​ഴ​​​​യ ത​​​​സ്തി​​​​ക അ​​​​വ​​​​രു​​​​ടെ അ​​​​റി​​​​വി​​​​ല്ലാ​​​​തെ നി​​​​ക​​​​ത്തു​​​​ക​​​​യും പ്ര​​​​സ​​​​വാ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം വീ​​​​ണ്ടും ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​റ്റൊ​​​​രു ത​​​​സ്‌​​​​തി​​​​ക ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും കോ​​​​ട​​​​തി ക​​​​ണ്ടെ​​​​ത്തി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​രി സ്വ​​​​യം രാ​​​​ജി​​​​വ​​​​ച്ച് മ​​​​റ്റൊ​​​​രു ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ൽ​​​​ദാ​​​​താ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് പി​​​​ഴ​​​​വ് ക​​​​ണ്ടെ​​​​ത്തി​​​​യ കോ​​​​ട​​​​തി പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്‌​​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും 1.5 ല​​​​ക്ഷം രൂ​​​​പ കോ​​​​ട​​​​തി​​​​ച്ചെ​​​​ല​​​​വും ന​​​​ൽ​​​​കാ​​​​ൻ ക​​​​മ്പ​​​​നി​​​​യോ​​​​ട് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

കൂ​​​​ടാ​​​​തെ, പ്ര​​​​സ​​​​വാ​​​​ന​​​​ന്ത​​​​ര തൊ​​​​ഴി​​​​ൽ അ​​​​ന്ത​​​​രീ​​​​ക്ഷം, ക്ര​​​​ഷു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, പ​​​​രാ​​​​തി​​​​പ​​​​രി​​​​ഹാ​​​​രം എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം വ്യ​​​​ക്ത​​​​മാ​​​​യ ച​​​​ട്ട​​​​ങ്ങ​​​​ളോ പ​​​​ദ്ധ​​​​തി​​​​ക​​​​ളോ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Kerala

ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകി കോറോ ഹെൽത്ത്

കൊച്ചി: കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി കമ്പനി. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിൽ വൈകുന്നേരത്തോടെ അഞ്ച് മാസത്തെ തുക എത്തി.

ജൂലൈ 20ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ അഞ്ച് മാസത്തെ തുക നൽകാൻ ധാരണയായിരുന്നു. അഞ്ച് മാസത്തെ ശമ്പളം ഉൾപ്പടെ ഏഴ് മാസത്തെ തുകയാണ് ഒത്തുതീർപ്പിന്‍റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് ലഭിച്ചത്. ഈ മാസം 26ന് മുൻപ് ഉറപ്പുനൽകിയ തുക കൈമാറുമെന്നാണ് യോഗത്തിൽ കമ്പനി അധികൃതർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഉറപ്പ് നൽകിയത്.

തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് കമ്പനി നൽകേണ്ട എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ ഉൾപ്പെടെയുള്ള മറ്റ് രേഖകളും ഉടൻ കൈമാറും. കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് മറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കും. അതോടൊപ്പം പുതിയ സ്ഥപനങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള വ്യവസായ സൗഹൃദ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനം വേഗത്തിൽ നടപ്പായതിൽ ജീവനക്കാർ നന്ദി അറിയിച്ചു. തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് മന്ത്രിയുടെ ഇടപെടലിലൂടെ ലഭ്യമായതെന്ന് ജീവനക്കാർ പറഞ്ഞു.

കോറോഹെൽത്തിന് കേരളത്തിൽ തുടരാനുള്ള എല്ലാ സഹായങ്ങളും യോഗത്തിൽ മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കമ്പനിക്ക് തുടരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് അധികൃതർ അറിയിച്ചത്.

Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​പ​ജാ​പ​ക സം​ഘം സ​​​ജീ​​​വ​​മെ​​ന്നു സൂ​​ച​​ന

ക​​​ണ്ണൂ​​​ർ: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്ഥ​​​ലം മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക​​​യും മ​​​ന്ത്രി​​​യു​​​ടെ കു​​​റി​​​പ്പു​​​മ​​​ട​​​ക്കം ചോ​​​ർ​​​ത്തി സ്റ്റേ ​​​സ​​​ന്പാ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​പ​​​ജാ​​​പ​​​ക സം​​​ഘം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ സ​​​ജീ​​​വ​​മെ​​ന്നു സൂ​​ച​​ന.

ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ൽ ഒ​​​ഴി​​​വു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ജീ​​​വ​​​ന​​​ക്കാ​​​രെ പു​​​ന​​​ർ​​​വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക​ ചോ​​ർ​​ത്തി കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ൽ വ​​​ഴി (കെ​​​എ​​​ടി) സ്റ്റേ ​​​സ​​​ന്പാ​​​ദി​​​ക്കു​​​ക​​​യും ചെ​​യ്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ത​​​ദ്ദേ​​​ശ വ​​​കു​​​പ്പി​​​ലെ സ്ഥ​​​ലം മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച് മ​​​ന്ത്രി ന​​​ൽ​​​കി​​​യ കു​​​റി​​​പ്പും ചോ​​ർ​​ന്നി​​രു​​ന്നു.

ട്ര​​ഷ​​റി​​യി​​ൽ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ര​​​മി​​​ക്ക​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം ന​​ട​​ത്താ​​നാ​​യി ത​​യാ​​റാ​​ക്കി​​യ പ​​ട്ടി​​ക​​യാ​​ണു ചോ​​ർ​​ത്തി​​യ​​ത്. ജി​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ, ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ർ, സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട്, ജൂ​​​ണി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​ള്ള​​താ​​യി​​രു​​ന്നു പ​​ട്ടി​​ക.

ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഇ-​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ​​നി​​​ന്നാ​​​ണു ഫ​​യ​​ൽ ചോ​​​ർ​​​ന്ന​​ത്. ഇ-​​​ഓ​​​ഫീ​​​സ് ഫ​​​യ​​​ലി​​ന്‍റെ സ്ക്രീ​​​ൻ ഷോ​​​ട്ട് ഒ​​​രു ഔ​​​ദ്യോ​​​ഗി​​​ക സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന ത​​ങ്ങ​​ളു​​ടെ ജീ​​വ​​ന​​ക്കാ​​രു​​ടെ വാ​​​ട്സാ​​​പ്പ് ഗ്രൂ​​​പ്പി​​ൽ പോ​​സ്റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ്ക്രീ​​ൻ ഷോ​​ട്ട് രേ​​ഖ​​യാ​​യി കാ​​ണി​​ച്ച് പ​​ട്ടി​​ക​​യി​​ലെ ചി​​ല​​ർ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വി​​​നെ സ​​​മീ​​​പി​​​ച്ചാ​​ണ് സ്റ്റേ ​​സ​​ന്പാ​​ദി​​ച്ച​​ത്.

ഇ​​​തോ​​​ടെ ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​ര​​​മി​​​ക്ക​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​ന്നാ​​ൽ ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​വാ​​​ദി​​​ത്വം ആ​​​ർ​​​ക്കാ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ​​​കു​​​പ്പോ സ​​​ർ​​​ക്കാ​​​രോ അ​​​ന്വേ​​​ഷ​​​ണ​​​മോ മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളോ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തും ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണ് പ​​​ട്ടി​​​ക ചോ​​​ർ​​​ന്ന​​​തെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​ക​​​ക്ഷി സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വ​​​കു​​​പ്പി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ നേ​​​രി​​​ടു​​​ന്ന​​​ത്. ട്ര​​​ഷ​​​റി പോ​​​ലു​​​ള്ള അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യോ​​​ടു​​​കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ക​​​യും പു​​​റ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​മാ​​യ സ​​ർ​​വീ​​സ് ച​​ട്ട ലം​​ഘ​​ന​​മാ​​ണ്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ട്ര​​​ഷ​​​റി ഇ-​​​ഓ​​​ഫീ​​​സ് വ​​​ഴി ന​​​ൽ​​​കു​​​ന്ന ട്ര​​​ഷ​​​റി ധ​​​ന​​വി​​​നി​​​യോ​​​ഗ നി​​​യ​​​ന്ത്ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണം എ​​​ന്നു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഏ​​​തെ​​​ങ്കി​​​ലും സാ​​​ഹ​​ച​​ര്യ​​ത്തി​​ൽ ​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​മു​​ള്ള പു​​​റ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​വി​​​വ​​​രം കി​​​ട്ടി​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​മെ​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

പ​​​ഴ​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​പ്പോ​​​ഴും നി​​ല​​വി​​ലു​​ണ്ടെ​​ന്ന​​രി​​ക്കേ​​യാ​​ണ് ഫ​​യ​​ലു​​ക​​ൾ ചോ​​രു​​ന്ന​​ത്. ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ന് ഐ​​​എ​​​സ്ഒ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചു​​വ​​​ന്നി​​​രു​​​ന്നു.

Kerala

കോ​റോ​ ഹെ​ൽ​ത്തി​ലെ ജീ​വ​ന​ക്കാ​രെ ജി-​ടെ​ക് ഏ​റ്റെ​ടു​ക്കും: കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ കോ​​​റോ ഹെ​​​ൽ​​​ത്ത് പി​​​രി​​​ച്ചു​​​വി​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ പ​​​ര​​​മാ​​​വ​​​ധി പേ​​​ർ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് ടെ​​​ക്നോ​​​ള​​​ജി ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി-​​​ടെ​​​ക് അ​​​റി​​​യി​​​ച്ച​​​താ​​​യി വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ഫീ​​​സു​​​ക​​​ൾ പൂ​​​ട്ടി കോ​​​റോ ഹെ​​​ൽ​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​രി​​​ച്ചു​​​വി​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും ജി-​​​ടെ​​​ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ക​​​ന്പ​​​നി പൂ​​​ട്ടി​​​യ​​​തോ​​​ടെ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ പ​​​ര​​​മാ​​​വ​​​ധി ആ​​​ളു​​​ക​​​ൾ​​​ക്ക് മ​​​റ്റ് ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ പു​​​ന​​​ർ​​​നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ ച​​​ർ​​​ച്ച​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഇ​​​തി​​​നാ​​​യി തൊ​​​ഴി​​​ൽ ര​​​ഹി​​​ത​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലു​​​ക​​​ൾ ജി​​​ടെ​​​ക് അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റും.

നൂ​​​റ് ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കും ജോ​​​ലി ന​​​ൽ​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പ് പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ങ്കി​​​ലും, യോ​​​ഗ്യ​​​രാ​​​യ പ​​​ര​​​മാ​​​വ​​​ധി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്നും ജി-​​​ടെ​​​ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

National

അയോധ്യ ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

ല​​​​​​​​ക്നോ: അ​​​​​​​​യോ​​​​​​​​ധ്യ ക്ഷേ​​​​​​​​ത്ര​​​​​​​​ക്കൊ​​​​​​​​ള്ള​​​​​​​​യി​​​​​​​​ൽ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം ഊ​​​​​​​​ർ​​​​​​​​ജി​​​​​​​​ത​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കേ ക്ഷേ​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലെ കാ​​​​​​​​ണി​​​​​​​​ക്ക​​ എ​​​​​​​​ണ്ണു​​​​​​​​ന്ന ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ കൂ​​​​​​​​ട്ടരാ​​​​​​​​ജി. ഇ​​​​​​​​രു​​​​​​​​പ​​​തി​​​ലേ​​​റെ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രാ​​​​​​​​ണു രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​ത്. ഈ ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ 40 ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രാ​​​​​​​​ണു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​നി 15-20 പേ​​​​​​​​രാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ബു​​​ധ​​​നാ​​​ഴ്ച ഡ്യൂ​​​​​​​ട്ടി ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​യു​​​​​​​ട​​​​​​​ൻ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ർ, സം​​​​​​​ഭാ​​​​​​​വ​​​​​​​ന എ​​​​​​​ണ്ണ​​​​​​​ലി​​​​​​​ന്‍റെ മേ​​​​​​​ൽ​​​​​​​നോ​​​​​​​ട്ട ചു​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​യു​​​​​​​ള്ള എ​​​​​​​സ്ബി​​​​​​​ഐ ബ്രാ​​​​​​​ഞ്ചി​​​​​​​ലെ​​​​​​​ത്തി​​​​​​​യാ​​​​​​​ണു രാ​​​​​​​ജി ന​​​​​​​ല്കി​​​​​​​യ​​​​​​​ത്.

ക്ഷേ​​​​ത്ര​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലാ​​​​ണു രാ​​​​ജി. അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് എ​​​​​​​​ത്തു​​​​​​​​മോ എ​​​​​​​​ന്ന ഭീ​​​​​​​​തി​​​​​​​​യി​​​ലാ​​​ണ് ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ർ എ​​​ന്നാ​​​ണു സൂ​​​ച​​​ന. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, അ​​​​​​​മി​​​​​​​ത​​​​​​​ജോ​​​​​​​​ലി​​​​​​​​ഭാ​​​​​​​​ര​​​​​​​​മാ​​​​​​​​ണ് രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​വ​​​​​​​​ർ കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്.

നേ​​​​​​​​ര​​​​​​​​ത്തേ ര​​​​​​​​ണ്ടു ഷി​​​​​​​​ഫ്റ്റി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ർ ജോ​​​​​​​​ലി ചെ​​​​​​​​യ്തി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​പ്പോ​​​​​​​​ൾ അ​​​​​​​​ത് ഒ​​​​​​​​റ്റ ഷി​​​​​​​​ഫ്റ്റാ​​​​​​​​ക്കി മാ​​​​​​​​റ്റി. മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, ഒ​​​​​​​​ന്പ​​​​​​​​തു മു​​​​​​​​ത​​​​​​​​ൽ പ​​​​​​​​ത്തു മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​ർ വ​​​​​​​​രെ ജോ​​​​​​​​ലി ചെ​​​​​​​​യ്യേ​​​​​​​​ണ്ടി വ​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നും വേ​​​​​​​​ത​​​​​​​​നം വ​​​​​​​​ർ​​​​​​​​ധി​​​​പ്പി​​​​ച്ചി​​​​​​​​ല്ലെ​​​​​​​​ന്നും രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​വ​​​​​​​​ർ പ​​​​​​​​റ​​​​​​​​ഞ്ഞു. നേ​​​​​​​​ര​​​​​​​​ത്തേ മേ​​​​​​​​ശ​​​​​​​​ക​​​​​​​​ളി​​​​​​​​ലും ക​​​​​​​​സേ​​​​​​​​ര​​​​​​​​ക​​​​​​​​ളി​​​​​​​​ലും ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു കാ​​​​​​​​ണി​​​​​​​​ക്ക എ​​​​​​​​ണ്ണി​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​പ്പോ​​​​​​​​ൾ ത​​​​​​​​റ​​​​​​​​യി​​​​​​​​ലി​​​​​​​​രു​​​​​​​​ന്ന് എ​​​​​​​​ണ്ണ​​​​​​​​ണം. സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​ക്കൊ​​​​​​​​ള്ള പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ കാ​​​​​​​​ണി​​​​​​​​ക്ക ​എ​​​​​​​​ണ്ണു​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ത്ത് സു​​​​​​​​ര​​​​​​​​ക്ഷ ക​​​​​​​​ർ​​​​​​​​ക്ക​​​​​​ശ​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

കാ​​​​​​​​ണി​​​​​​​​ക്ക​​​ എ​​​​​ണ്ണു​​​​​​​​ന്ന സ്ഥ​​​​​​​​ല​​​​​​​​ത്തേ​​​​​​​​ക്കു പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ന്ന ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രെ പ​​​​​​​​ല ത​​​​​​​​വ​​​​​​​​ണ ദേ​​​​​​​​ഹ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കു വി​​​​​​​​ധേ​​​​​​​​യ​​​​​​​​രാ​​​​​​​​ക്കു​​​​​​​​ന്നു. ന​​​​​​​​ഗ്ന​​​​​​​​പാ​​​​​​​​ദ​​​​​​​​രാ​​​​​​​​യി, മൊ​​​​​​​​ബൈ​​​​​​​​ൽ​​​​​​​​ഫോ​​​​​​​​ണു​​​​​​​​ക​​​​​​​​ളോ മ​​​​​​​​റ്റു വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളോ ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കി വേ​​​​​​​​ണം ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​ർ അ​​​​​​​​ക​​​​​​​​ത്തു പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ക്കാ​​​​​​​​ൻ. ക്ഷേ​​​​​​​​ത്ര സ​​​​​​​​മു​​​​​​​​ച്ച​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​വി​​​​​​​​ധ സു​​​​​​​​ര​​​​​​​​ക്ഷാ ചെ​​​​​​​​ക്പോ​​​​​​​​യി​​​​​​​​ന്‍റു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രെ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു. കാ​​​​​​​​ണി​​​​​​​​ക്ക​​​ എ​​​​​​​​ണ്ണു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​നു മാ​​​​​​​​ത്രം നാ​​​​​​​​ലു ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രെ നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

അ​​​​​​​​യോ​​​​​​​​ധ്യ ക്ഷേ​​​​​​​​ത്ര​​​​​​​​ക്കൊ​​​​​​​​ള്ള​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ എ​​​​​​​​ട്ടു പേ​​​​​​​​രാ​​​​​​​​ണ് അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​വ​​​​​​​​രെ​​​​​​​​ല്ലാം കാ​​​​​​​​ണി​​​​​​​​ക്ക എ​​​​​​​​ണ്ണ​​​​​​​​ലു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​രാ​​​​​​​​ണ്.

 

Kerala

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ളി​ൽ ക​ടും​പി​ടിത്തം തു​ട​രു​ന്ന യു​എ​സ് ക​മ്പ​നി കോ​റോ ഹെ​ൽ​ത്തിന് തി​രി​ച്ച​ടി. 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ത്താം തീ​യ​തി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ​ക്കു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

തൊ​ഴി​ൽ വ​കു​പ്പ് ഇ​ട​പെ​ട​ലി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ക​മ്പ​നി​യോ​ട് 800 പേ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രിനു ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച ​വ​രെ ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ തു​ട​രു​മെന്നു തീ​രു​മാ​നി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പി​ന് പു​തി​യ ലേ​ബ​ർ കോ​ഡ് പ്ര​കാ​രം അ​ധി​കാ​ര​മി​ല്ലെ​ന്നു ചൂണ്ടിക്കാട്ടിയാണ് ക​മ്പ​നി സ​ർ​ക്കാ​രി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പ്പി​ച്ച​ത്.

എ​ന്നാ​ൽ, നീ​ക്കം സ​ർ​ക്കാ​രി​ന്‍റെ സ​മ​വാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി പു​തി​യ ലേ​ബ​ർ കോ​ഡി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് അ​നു​ന​യ ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേശം ന​ൽ​കി. അ​തേ​സ​മ​യം, പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ളി​ൽ ക​ടും​പി​ടി​ത്തം തു​ട​രു​ക​യാ​ണ് കോ​റോ ഹെ​ൽ​ത്ത്. ജോ​ലി​ക്ക് എ​ത്തി​യ ജീ​വ​ന​ക്കാ​രോ​ട് ഓ​ഫീ​സി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​ണ് ക​മ്പ​നി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർദേ​ശം.

ജൂലൈ പത്തുവരെ പി​രി​ച്ചു​വി​ട​ൽ മ​ര​വി​പ്പി​ച്ചെ​ന്നു നേ​ര​ത്തെ ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. ഈ ​ധാ​ര​ണ​യി​ൽ നി​ന്നാ​ണ് കോ​റോ ഹെ​ൽ​ത്ത് പി​ന്മാ​റി​യ​ത്. കൊ​ച്ചി, കോ​ഴി​ക്കോ​ട് ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്തി​രു​ന്ന എ​ണ്ണൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് യാ​തൊ​രു​വി​ധ മു​ൻ​കൂ​ട്ടി അ​റി​യി​പ്പും ന​ൽ​കാ​തെ വെ​ള്ളി​യാ​ഴ്ച​ ക​മ്പ​നി ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

Kerala

ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ന്നും പ്ര​വേ​ശ​ന​മി​ല്ല; ധാ​ര​ണ തെ​റ്റി​ച്ച് കോ​റോ ഹെ​ല്‍​ത്ത്, അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

കൊ​ച്ചി: അ​മേ​രി​ക്ക​ന്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​മ്പ​നി​യാ​യ കോ​റോ ഹെ​ല്‍​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. കൊ​ച്ചി ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ല. ജൂ​ലൈ പ​ത്തി​ന് തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യു​ള്ള ച​ര്‍​ച്ച ന​ട​ക്കു​ന്ന​തു വ​രെ ത​ല്‍​സ്ഥി​തി തു​ട​രാ​മെ​ന്ന ധാ​ര​ണ​യാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്.

ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ​യും എം​എ​ല്‍​എ ഉ​മ തോ​മ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​മ്പ​നി ലീ​ഗ​ല്‍ അ​ഡൈ്വ​സ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ആ​യി​രു​ന്നു ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ല്‍ ഈ ​ധാ​ര​ണ​യും ക​മ്പ​നി അ​ധി​കൃ​ത​ര്‍ തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ ഒ​മ്പ​താ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് ടൈം. ​എ​ന്നാ​ല്‍ ഒ​മ്പ​തു ക​ഴി​ഞ്ഞി​ട്ടും ഓ​ഫി​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കെ​ട്ടി​ട​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്നി​ട്ടി​ല്ല. ഇ​ന്‍​ഡി​ക്യൂ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അ​ഞ്ചാം നി​ല​യി​ലാ​ണ് കോ​റോ ഹെ​ല്‍​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട് അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​രെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റ​രു​ത് എ​ന്നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ന്നും ഓ​ഫീ​സി​ന് പു​റ​ത്തു നി​ല്‍​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ​യും ജീ​വ​ന​ക്കാ​രെ പു​റ​ത്തു നി​ര്‍​ത്തി​യി​രു​ന്നു. രാ​വി​ലെ മു​ത​ല്‍ ഉ​ച്ച വ​രെ പു​റ​ത്തു നി​ന്ന ജീ​വ​ന​ക്കാ​രെ ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ എ​ത്തി വാ​തി​ല്‍ തു​റ​ന്നു അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ ഓ​ഫീ​സി​ല്‍ ക​യ​റ്റാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ജൂ​ലൈ 10ന് ​ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ ക​മ്പ​നി​യു​ടെ ഉ​ന്ന​ത അ​ധി​കൃ​ത​ര്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ ച​ര്‍​ച്ച ന​ട​ക്കും. ജൂ​ലൈ മൂ​ന്നി​ന് ആ​യി​രു​ന്നു മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജോ​ലി​ക്കാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ട്ട​ത്. അ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ഉ​മ തോ​മ​സ് എം​എ​ല്‍​എ​യും റീ​ജ​ണ​ല്‍ ലേ​ബ​ര്‍ ഓ​ഫീ​സ​റും സം​സാ​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച ന​ക്കാ​നി​രു​ന്ന ച​ര്‍​ച്ച​യ്ക്ക് മു​മ്പു ത​ന്നെ മൂ​ന്നു മാ​സ​ത്തെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ക​മ്പ​നി പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ക​യും ധാ​ര​ണ തെ​റ്റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

Kerala

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസം, നാളെ മുതല്‍ ജോലിക്കെത്താം

കൊച്ചി: കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസം. ജീവനക്കാര്‍ക്ക് നാളെ മുതല്‍ ജോലിക്കെത്താം. ജൂലൈ 10ന് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച വരെ തത്‌‌സ്ഥിതി തുടരാന്‍ തീരുമാനമായി. ലേബര്‍ കമ്മിഷണര്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. യോഗത്തില്‍ കമ്പനി അധികൃതര്‍ എത്തിയിരുന്നില്ല.

ലീഗല്‍ അഡ്വൈസര്‍ മാത്രമാണ് പങ്കെടുത്തത്. പത്താം തീയതിയിലെ മന്ത്രിയുടെ യോഗത്തില്‍ കമ്പനി അധികൃതര്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ഓഫീസില്‍ എത്താം. ഡൈനിംഗ്, വാഷ്‌റൂം സൗകര്യങ്ങള്‍ കമ്പനി നല്‍കും. ജോലി ചെയ്യാമെന്നും ഉമ തോമസ് എംഎല്‍എ വ്യക്തമാക്കി.

കമ്പനി ലീഗല്‍ അഡ്വൈസര്‍ ആമിറും ഉമ തോമസ് എംഎല്‍എ, ലേബര്‍ കമ്മിഷണര്‍, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍, ജീവനക്കാര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഒരു പ്രോജക്ട് ലഭിക്കാത്തതിനാല്‍ അടച്ചു പൂട്ടുന്നുവെന്നാണ് കമ്പനിയുടെ വാദം.

അതേസമയം, ഇന്ന് രാവിലെ എട്ടരയോടെ ഓഫീസിലെത്തിയ ജീവനക്കാരെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ജീവനക്കാരെ ഒരുകാരണവശാലും പ്രവേശിപ്പിക്കരുതെന്ന് കമ്പനി എച്ച്ആര്‍ മെയില്‍ ചെയ്തതായി കമ്പനി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്യൂബ് സ്ഥാപനം അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് രാവിലെ മുതല്‍ ഉച്ച വരെ ജീവനക്കാര്‍ പുറത്തു നില്‍ക്കുകയായിരുന്നു. പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് വി.കെ. സനോജ് അടക്കമുള്ള സ്ഥലത്തെത്തി വാതില്‍ തുറന്ന് ജീവനക്കാരെ അകത്ത് കയറ്റിയിരുന്നു.

Kerala

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ; ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഇ​ന്ന് കൊ​ച്ചി​യി​ൽ ‌‌

കൊ​ച്ചി: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി​യി​ലെ കൂ​ട്ട​പി​രി​ച്ചു​വി​ട​ലി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഇ​ന്ന് കൊ​ച്ചി​യി​ലെത്തും. കൊ​ച്ചി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്നും ജോ​ലി​ക്ക് എ​ത്തു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ത്തി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ​മാ​യി​രി​ക്കാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം. അ​തി​നി​ടെ ഇ​ന്ന് കൊ​ച്ചി​യി​ൽ യോ​ഗം ചേ​രു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. അ​ത്‌ അ​നു​സ​രി​ച്ച് കോ​ഴി​ക്കോ​ട് നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ കൊ​ച്ചി​യി​ൽ എ​ത്തും. ഈ ​മാ​സം 10 ന് ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല ച​ർ​ച്ച​യും ന​ട​ക്കും.

കോ​റോ ഹെ​ൽ​ത്ത്, അ​മേ​രി​ക്ക​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ക്ലി​നി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റ്, ഇ​ൻ​ഷു​റ​ൻ​സ്, ബി​ൽ മാ​നേ​ജ്മെ​ന്റ് തു​ട​ങ്ങി മൊ​ട്ടു​സൂ​ചി മു​ത​ൽ മൊ​ത്ത​വ്യാ​പാ​രം വ​രെ നീ​ളു​ന്ന സ​മ്പൂ​ർ​ണ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കോ​ഡി​ഗ് സ്ഥാ​പ​ന​മാ​ണ്. 2021ൽ ​കൊ​ച്ചി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന കോ​റോ ഹെ​ൽ​ത്തി​ന് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​ണ്ട്.

രാ​ജ്യ​ത്താ​ക​മാ​നം ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രും. കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ നൈ​പു​ണ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് 2024ൽ ​കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ചും മ​ല​യാ​ള​ക്ക​ര​യി​ൽ തു​ട​ങ്ങി. എ​ന്നാ​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ച്ച സ​മീ​പ​ന​ത്തോ​ട് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ക​രി​ച്ച രീ​തി​യാ​യി​രു​ന്നി​ല്ല കേ​ര​ള​ത്തി​ൽ നി​ന്ന് ക​മ്പ​നി​ക്ക് ല​ഭി​ച്ച​ത്.

തൊ​ഴി​ലി​നെ​ക്കു​റി​ച്ച് ഉ​ത്ത​മ​ബോ​ധ്യ​മു​ള്ള​പ്പോ​ൾ​ത​ന്നെ തൊ​ഴി​ൽ ചൂ​ഷ​ണ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​വും കേ​ര​ള​ത്തി​ൽ നി​ന്നു​ണ്ടാ​യി. തൊ​ഴി​ല​നു​സ​രി​ച്ചു​ള്ള ശ​മ്പ​ള​വ​ർ​ദ്ധ​ന​വോ, സ​മ​യ​ക്ര​മീ​ക​ര​ണ​മോ ചോ​ദ്യ​ങ്ങ​ളാ​യാ​ൽ സ്ഥാ​പ​നം കോ​ർ​പ്പ​റേ​റ്റ് രീ​തി​യി​ൽ പെ​രു​മാ​റും.

പ​രി​മി​ത​മാ​യ സ്ഥാ​ന​ക്ക​യ​റ്റം, മോ​ശം പെ​രു​മാ​റ്റം, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ചൂ​ണ്ടി​ക്കാ​ണി​ച്ച് വാ​ക്കേ​റ്റം, അ​ങ്ങ​റ്റ​ത്തേ​യ്ക്ക് നീ​ണ്ട് പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം പു​വ​ർ പെ​ർ​ഫോ​മെ​ൻ​സ് എ​ന്ന പേ​രി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 200 പേ​ർ​ക്ക് ജോ​ലി തെ​റി​ച്ചെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ 300 പേ​രാ​ണ് ഇ​ര​ക​ൾ.

 

 

 

Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു ശ​ത​മാ​നം ഡി​എ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണ​​​സ​​​മ്മാ​​​നം. ര​​​ണ്ടു ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​നു​​​വ​​​ദി​​​ക്കും. ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം ഉ​​​യ​​​ർ​​​ന്ന തു​​​ക ല​​​ഭി​​​ക്കും. ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​ന ആ​​​ഴ്ച ഓ​​​ണ​​​മാ​​​യ​​​തി​​​നാ​​​ൽ ആ ​​​മാ​​​സ​​​ത്തെ ശ​​​ന്പ​​​ളം നേ​​​ര​​​ത്തെ ന​​​ൽ​​​കേ​​​ണ്ടിവ​​​രും.

ഒ​​​രു ഗ​​​ഡു ഡി​​​എ ന​​​ൽ​​​കാ​​​ൻ 60 കോ​​​ടി​​​യോ​​​ളം രൂ​​​പ അ​​​ധി​​​ക​​​മാ​​​യി വേ​​​ണ്ടിവ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യം ല​​​ഭി​​​ക്കേ​​​ണ്ട ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഒ​​​രു ഗ​​​ഡു ഡി​​​എ കു​​​ടി​​​ശി​​​ക​​​യാ​​​ണ്. ഇ​​​താ​​​ണ് ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ൽ​​​കു​​​ക. ക്ഷാ​​​മ​​​ബ​​​ത്ത​​​യ്ക്കൊ​​​പ്പം പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും ല​​​ഭി​​​ക്കും.

ക്ഷാ​​​മ​​​ബ​​​ത്ത​​​യ്ക്ക് മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം ന​​​ൽ​​​ക​​​ണോ എ​​​ന്ന കാ​​​ര്യം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ധ​​​ന​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. അതി​​​നാ​​​ൽ, മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന കാ​​​ര്യം പി​​​ന്നീ​​​ടു മാ​​​ത്ര​​​മേ വ്യ​​​ക്ത​​​മാ​​​കൂ.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും സ​​​മ​​​യ​​​ത്തു കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. വി​ഷ​യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Kerala

ബഡ്സ് സ്കൂൾ ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി

മ​​​ല​​​പ്പു​​​റം: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​ഡ്സ് സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്കരി​​​ക്കു​​​മെ​​​ന്നും 50 ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളെ മാ​​​തൃ​​​കാ ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​മെ​​​ന്നും ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി.

വേ​​​ങ്ങ​​​ര എ​​​ആ​​​ർ ന​​​ഗ​​​ർ ബ്ലി​​​സ് ബ​​​ഡ്സ് സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ ബ​​​ഡ്സ് സ്കൂ​​​ൾ, ബ​​​ഡ്സ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും പ​​​ക​​​ൽ​​​സ​​​മ​​​യ പ​​​രി​​​പാ​​​ല​​​നം, സ​​​വി​​​ശേ​​​ഷ വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ, തെ​​​റാ​​​പ്പി​​​ക​​​ൾ, പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​നം എ​​​ന്നി​​​വ​​​യൊ​​​രു​​​ക്കി ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 187 ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളും 218 ബ​​​ഡ്സ് റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളു​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്.

13895 പ​​​രി​​​ശീ​​​ല​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ ബ​​​ഡ്സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​യി​​​ലേ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​മാ​​​ണ് മ​​​ന്ത്രി കെ.​​​എം.​​​ഷാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ.​​​ ജ​​​ബ്ബാ​​​ർ ഹാ​​​ജി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

National

വോട്ടെണ്ണൽ; കേന്ദ്രജീവനക്കാരുടെ നിയമനത്തിനെതിരെ തൃണമൂൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്.

തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്.

കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക.

National

കേന്ദ്ര ഡിഎ കൂട്ടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള ക്ഷാ​മ​ബ​ത്ത (ഡി​എ) ര​ണ്ട് ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കും.

2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. നി​ല​വി​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 58 ശ​ത​മാ​ന​മാ​ണ് ക്ഷാ​മ​ബ​ത്ത. ഇ​ത് 60 ശ​ത​മാ​ന​മാ​കും.

വ​ർ​ധ​ന 50.5 ല​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 68.3 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യും. പ്ര​തി​വ​ർ​ഷം 6791 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത​യു​ണ്ടാ​കു​ക.

Business

ചെ​ല​വു​ചു​രു​ക്ക​ൽ; 14,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങി നോ​ക്കി​യ

ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നി​യാ​യ നോ​ക്കി​യ 14,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ഒ​രു​ങ്ങു​ന്നു. ക​മ്പ​നി​യു​ടെ ലാ​ഭം വ​ർ​ധി​പ്പി​ക്കാ​നും അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ കു​റ​യ്ക്കാ​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

5ജി ​നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ വ്യാ​പ​ന​ത്തി​ലു​ണ്ടാ​യ മ​ന്ദ​ഗ​തി, ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡി​ലു​ണ്ടാ​യ കു​റ​വ്, ലാ​ഭം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സ​മ്മ​ർ​ദം എ​ന്നി​വ​യാ​ണ് ഈ ​പി​രി​ച്ചു​വി​ട​ലി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ എ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ലാ​ണ് കമ്പ​​നി പി​രി​ച്ചു​വി​ട​ലി​ന് ഒ​രു​ങ്ങു​ന്ന​തെ​ങ്കി​ലും ഇ​ന്ത്യ​യി​ലും അ​തി​ന്‍റെ ആ​ഘാ​തം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ എ​ത്ര​പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

നി​ല​വി​ൽ ഏ​ക​ദേ​ശം 86,000 ജീ​വ​ന​ക്കാ​രു​ള്ള നോ​ക്കി​യ, അ​ത് 72,000 - 77,000ത്തി​നും ഇ​ട​യി​ലാ​യി കു​റ​യ്ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.

Tech

ഓ​പ്പ​ൺ എ​ഐ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു

ചാ​റ്റ് ജി​പി​ടി​യു​ടെ മാ​തൃ​കമ്പ​​നി​യാ​യ ഓ​പ്പ​ൺ എ​ഐ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 8000ത്തി​ലെ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

മാ​ർ​ക്ക​റ്റി​ൽ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​നും എ​തി​രാ​ളി​യാ​യ ആ​ന്ത്രോ​പി​കി​നെ മ​റി​ക​ട​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

നി​ല​വി​ൽ 4,500 ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി പ്രൊ​ഡ​ക്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ്, എ​ൻ​ജി​നി​യ​റിം​ഗ്, റി​സ​ർ​ച്ച്, സെ​യി​ൽ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും നി​യ​മ​നം ന​ട​ത്തു​ന്ന​ത്.

ഇ​തി​നാ​യി സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ പു​തി​യ ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ളും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഇ​ന്ത്യ​യി​ലു​ള്ള​വ​ർ​ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

എ​ഐ മേ​ഖ​ല​യി​ൽ മ​ത്സ​രം മു​റു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ക​മ്പ​നി ത​യാ​റാ​കു​ന്ന​ത്.

പെ​യ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ റാമ്പിന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​പ്പോ​ൾ ബി​സി​ന​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​പ്പ​ൺ എ​ഐ​യെ​ക്കാ​ൾ ആ​ന്ത്രോ​പി​ക്കി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ, ക​ന്പ​നി​യു​ടെ പ്ര​ധാ​ന സേ​വ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്.

കോ​ഡിം​ഗ് മോ​ഡ​ലാ​യ കോ​ഡെ​ക്സി​നെ ചാ​റ്റ്ജി​പി​ടി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഏ​കീ​കൃ​ത പ്ലാ​റ്റ്‌​ഫോം നി​ർ​മി​ക്കാ​നും ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നു.

അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടെ​ങ്കി​ലും ഓ​പ്പ​ൺ എ​ഐ​യും ആ​ന്ത്രോ​പി​ക്കും വ​ലി​യ ന​ഷ്ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നൂ​ത​ന​മാ​യ എ​ഐ മോ​ഡ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു കമ്പ​ നി വ​ലി​യ തു​ക ചെ​ല​വാ​ക്കു​ന്ന​ത് ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. അ​തി​നാ​ൽ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ലാ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങാ​നു​മു​ള്ള വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​ണ് ഈ ​ക​മ്പ​നി​ക​ൾ.

International

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ സം​​​​​ഘ​​​​​ർ​​​​​ഷം മൂ​​​​​ലം പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലേ​​​​​ക്ക്. സ​​​​​ർ​​​​​ക്കാ​​​​​ർ, സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ളം അ​​​​​ഞ്ച് മു​​​​​ത​​​​​ൽ 30 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​ന്നു. ചെ​​​​​ല​​​​​വു​​​​​ചു​​​​​രു​​​​​ക്ക​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക്ക് പാ​​​​​ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഷെ​​​​​ഹ്ബാ​​​​​സ് ഷെ​​​​​രീ​​​​​ഫ് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി.

യു​​​​​എ​​​​​സ്-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ-​​​​​ഇ​​​​​റാ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷം മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​യ ഇ​​​​​ന്ധ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വി​​​​​ളി​​​​​ച്ചു​​​​​ചേ​​​​​ർ​​​​​ത്ത അ​​​​​വ​​​​​ലോ​​​​​ക​​​​​ന യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ ന​​​​​ട​​​​​പ​​​​​ടി​​. സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ള​​​​​ത്തി​​​​​ൽ അ​​​​​ഞ്ച് മു​​​​​ത​​​​​ൽ 30 ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വ് വ​​​​​രു​​​​​ത്താ​​​​​നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യ​​​​​ത്.

ഇ​​​​​ന്ധ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ര​​​​​ണ്ട് മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം സ​​​​​ർ​​​​​ക്കാ​​​​​ർ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും നി​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കും.

ഔ​​​​​ദ്യോ​​​​​ഗി​​​​​ക വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ഇ​​​​​ന്ധ​​​​​ന അ​​​​​ല​​​​​വ​​​​​ൻ​​​​​സ് അ​​​​​ടു​​​​​ത്ത ര​​​​​ണ്ട് മാ​​​​​സ​​​​​ത്തേ​​​​​ക്ക് 50 ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ചു. കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന മ​​​​​ന്ത്രി​​​​​മാ​​​​​ർ ഉ​​​​​പ​​​​​ദേ​​​​​ഷ്‌​​​​​ടാ​​​​​ക്ക​​​​​ൾ, സ്പെ​​​​​ഷ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ടു​​​​​ത്ത ര​​​​​ണ്ട് മാ​​​​​സ​​​​​ത്തെ ശ​​​​​മ്പ​​​​​ളം ത‌​​​​​ട​​​​​യും. എം​​​​​പി​​​​​മാ​​​​​രു​​​​​ടെ​​​​​യും എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രു​​​​​ടെ​​​​​യും ശ​​​​​മ്പ​​​​​ളം 25 ശ​​​​​ത​​​​​മാ​​​​​നം വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്യും.

രാ​​​​​ജ്യാ​​​​​ന്ത​​​​​ര നാ​​​​​ണ​​​​​യ​​​​​നി​​​​​ധി​​​​​യു​​​​​ടെ (ഐ​​​​​എം​​​​​എ​​​​​ഫ്) നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം പെ​​​​​ട്രോ​​​​​ളി​​​​​ന് ലി​​​​​റ്റ​​​​​റി​​​​​ന് 55 രൂ​​​​​പ ഒ​​​​​റ്റ​​​​​യ​​​​​ടി​​​​​ക്ക് കൂ​​​​​ട്ടി​​​​​യ​​​​​തും ജ​​​​​ന​​​​​ങ്ങ​​​​​ളെ വെ​​​​​ട്ടി​​​​​ലാ​​​​​ക്കി. പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ വി​​​​​ല കൂ​​​​​ടി​​​​​യ​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്ത് അ​​​​​വ​​​​​ശ്യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​ല​​​യും ജീ​​​വി​​​ത​​​ച്ചി​​​ല​​​വും കു​​​തി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​ണ്.

Kerala

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി; ഹോ​ട്ട​ലു​ക​ളി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്നു

കോ​​​ഴി​​​ക്കോ​​​ട്:​​​ എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​ർ ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍നി​​​ന്നും ത​​​ട്ടു​​​ക​​​ട​​​ക​​​ളി​​​ല്‍നി​​​ന്നും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്നു.

ച​​​പ്പാ​​​ത്തി ക​​​മ്പ​​​നി​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ പ​​​ല​​​യി​​​ട​​​ത്തും പൂ​​​ട്ടി. മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഇ​​​ഷ്ടവി​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ‘പൊ​​​റാ​​​ട്ട’​​​യ്ക്കും പൂ​​​ട്ടു​​​വീ​​​ണു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പൊ​​​തു​​​വേ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യാ​​​ല്‍ തി​​​രി​​​ച്ചെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​വ​​​രാ​​​ക​​​ട്ടെ പഴയ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്ക് ത​​​ന്നെ തി​​​രി​​​ച്ചെ​​​ത്തി​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്നി​​​ല്ലെ​​​ന്ന് ഹോ​​​ട്ട​​​ല്‍ ഉ​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

​ ബം​​​ഗാ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന വേ​​​ള കൂ​​​ടി​​​യാ​​​ണി​​​ത്.​ സി​​​ലി​​​ണ്ട​​​ർ ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും​​വ​​​രെ ക​​​ട അ​​​ട​​​യ്ക്കേ​​​ണ്ട സ്ഥി​​​തി​​​യു​​​ണ്ടാ​​​യാ​​​ൽ, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ശ​​​മ്പ​​​ള​​​വും ഭ​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും പ്ര​​​യാ​​​സ​​​മാ​​​കും.

ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ൾ സ​​​ഹ​​​ക​​​രി​​​ച്ച് ഒ​​​രു സ്ഥ​​​ല​​​ത്ത് ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്ത് സ​​​മീ​​​പ​​​ത്തെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലേ​​​ക്കു വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

മു​​​ന്‍​പ് കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​നു​​​ഭ​​​വി​​​ച്ച​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ പൂ​​​ട്ടി​​​പ്പോ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ മി​​​ക്ക​​​തും ഏ​​​റെക്കാ​​​ലം ക​​​ഴി​​​ഞ്ഞാ​​​ണ് പ്ര​​​വ​​​ര്‍​ത്തി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. മോ​​​ശ​​​മ​​​ല്ലാ​​​ത്ത നി​​​ല​​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​മു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ദി​​​വ​​​സേ​​​ന അ​​​ഞ്ചി​​​ല്‍ കു​​​റ​​​യാ​​​തെ സി​​​ലി​​​ണ്ട​​​റു​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് ഉ​​​ട​​​മ​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

മു​​​ൻ​​​പ് സി​​​ലി​​​ണ്ട​​​ർ യ​​​ഥേ​​​ഷ്ടം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ സ്റ്റോ​​​ക്ക് ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യം ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് തി​​​ക​​​ച്ചും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. അ​​​തേ​​​സ​​​മ​​​യം ഹോ​​​ട്ട​​​ലു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ ഗി​​​ഗ്‌ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​തി​​​സ​​​ന്ധി നീ​​​ങ്ങി.

ദി​​​വ​​​സം 30 ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്‌ ഇ​​​പ്പോ​​​ൾ അ​​​ഞ്ച്‌ മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ഓ​​​ർ​​​ഡ​​​റു​​​ക​​​ളേ ല​​​ഭി​​​ക്കു​​​ന്നു​​​ള്ളൂ. സൊ​​​മാ​​​റ്റോ, സ്വി​​​ഗ്ഗി എ​​​ന്നീ ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലെ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞു.

Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. വി​​​ര​​​മി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ 50 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീ​​​മി​​​ലെ പ​​​ര​​​മാ​​​വ​​​ധി പെ​​​ൻ​​​ഷ​​​ൻ തു​​​ക.

ഇ​​​തു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ശ​​​ന്പ​​​ള സ്കെ​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​കും ക​​​ണ​​​ക്കാ​​​ക്കു​​​ക. ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും (ഡി​​​ആ​​​ർ) ഇ​​​തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​കും. പ​​​ര​​​മാ​​​വ​​​ധി പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് 30 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം.

നി​​​ല​​​വി​​​ലെ പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് (നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ സ്കീം) ​​​പ​​​ക​​​ര​​​മാ​​​യി അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് മി​​​നി​​​മം പെ​​​ൻ​​​ഷ​​​ൻ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീം 2026 ​​​ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

2026 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യോ നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യോ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. നി​​​ല​​​വി​​​ൽ നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ സ്കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

പ​​​ദ്ധ​​​തി​​​യു​​​ടെ എ​​​ല്ലാ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി ഇ​​​റ​​​ക്കു​​​മെ​​​ന്നും ധ​​​ന​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നും പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കു സ​​​മാ​​​ന​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

Kerala

എം​പാ​ന​ലു​കാ​രെ തി​രി​ച്ചെ​ടു​ത്ത് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട എം​​​​പാ​​​​ന​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ അ​​​​ർ​​​​ഹ​​​​മാ​​​​യ അ​​​​ൻ​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം സ​​​​ർ​​​​വീ​​​​സ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ട്രൈ​​​​ബൂ​​​​ണ​​​​ൽ.

പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​പ്പെ​​​​ട്ട 3500 ഓ​​​​ളം വ​​​​രു​​​​ന്ന എം​​​​പാ​​​​ന​​​​ലു​​​​കാ​​​​രെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട അ​​​​ന്നുമു​​​​ത​​​​ൽ പു​​​​ന​​​​ർ​​​​നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വു​​​​വ​​​​രെ 50 ശ​​​​ത​​​​മാ​​​​നം വേ​​​​ത​​​​നം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ ജ​​​​ഡ്ജി കെ.​​​​ജെ.​​​​ സ്മി​​​​ത ജാ​​​​ക്സ​​​​നാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു വ​​​​ർ​​​​ഷം 249 ദി​​​​വ​​​​സം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ജോ​​​​ലി ചെ​​​​യ്ത ശേ​​​​ഷം പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​പ്പെ​​​​ട്ട എം​​​​പാ​​​​ന​​​​ലു​​​​കാ​​​​രെ​​​​യാ​​​​ണ് ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത് ആ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്ത കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി കേ​​​​സ് വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ൽ എം ​​​​പാ​​​​ന​​​​ലു​​​​കാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ബോ​​​​ധ​​​​പൂ​​​​ർ​​​​വം മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് കോ​​​​ട​​​​തി​​​​യെ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​തി​​​​നെ കോ​​​​ട​​​​തി രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സ്ഥാ​​​​പ​​​​നം ക​​​​ണ്ട​​​​ക്ട​​​​ർ, ഡ്രൈ​​​​വ​​​​ർ, മെ​​​​ക്കാ​​​​നി​​​​ക്ക്, അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ത​​​​സ്തിക​​​​ക​​​​ളി​​​​ൽ എം​​​​പ​​​​നാ​​​​ലു​​​​കാ​​​​രെ നി​​​​യ​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​ന്നു. 179 ദി​​​​വ​​​​സം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ ഇ​​​​വ​​​​രെ പ​​​​റ​​​​ഞ്ഞ് വി​​​​ട്ട് ഒ​​​​രു ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞ് വീ​​​​ണ്ടും നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കു​​​​ന്ന രീ​​​​തി​​​​യാ​​​​ണ് അ​​​​വ​​​​ലം​​​​ബി​​​​ച്ച് വ​​​​ന്നി​​​​രു​​​​ന്ന​​​​ത്.

Kerala

സ​പ്ലൈ​കോ​യി​ൽ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ബ്സി​ഡി ലി​സ്റ്റി​ലു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പു​വ​രു​ത്താ​ത്ത​തി​ന് മാ​വേ​ലി ക​സ്റ്റോ​ഡി​യ​ൻ ത​സ്തി​ക​യി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​റ​ക്കോ​ട്, മാ​വേ​ലി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് സ​പ്ലൈ​കോ​യു​ടെ ന​ട​പ​ടി.

മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​ർ. പ്രേം​നാ​ഥ്, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​ഷ്ണു വി. ​ദേ​വ്, പ​റ​ക്കോ​ട് ഡി​പ്പോ​യി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ. ​സ​നി​ത​കു​മാ​രി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഫെ​ബ്രു​വ​രി മാ​സ​ത്തെ വി​ൽ​പ​ന​യ്ക്കാ​യി സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത അ​റി​യി​ക്കാ​ൻ ജ​നു​വ​രി മാ​സ​ത്തി​ൽ ഡി​പ്പോ​ക​ളി​ൽ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പ​റ​ക്കോ​ട്, മാ​വേ​ലി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക​ളി​ലെ മാ​വേ​ലി ക​സ്റ്റോ​ഡി​യ​ൻ ത​സ്തി​ക​യി​ലെ ജീ​വ​ന​ക്കാ​ർ വി​വി​ധ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക​ത​യി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്ന് ഡി​പ്പോ​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഇ​ല്ലാ​തെ വ​രി​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ​റ​ക്കോ​ട്, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക​ളി​ൽ ചെ​റു​പ​യ​ർ, മ​ല്ലി , മു​ള​ക് തു​ട​ങ്ങി അ​ഞ്ച് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വീ​ത​വും മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ൽ എ​ട്ട് സാ​ധ​ന​ങ്ങ​ളു​മാ​ണ് സ്റ്റോ​ക്ക് ഇ​ല്ലാ​തെ വ​ന്ന​ത്.

International

എപ്സ്റ്റീൻ ബന്ധം: ജീവനക്കാരോടു മാപ്പു ചോദിച്ച് ബിൽ ഗേറ്റ്സ്

ന്യൂ​​യോ​​ർ​​ക്ക്: ലൈം​​ഗി​​ക കു​​റ്റ​​വാ​​ളി ജെ​​ഫ്രി എ​​പ്സ്റ്റീ​​നു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ ഗേ​​റ്റ് ഫൗ​​ണ്ടേ​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​രോ​​ടു മാ​​പ്പു ചോ​​ദി​​ച്ച് ശ​​തകോ​​ടീ​​ശ്വ​​ര​​ൻ ബി​​ൽ ഗേ​​റ്റ്സ്.

ര​​ണ്ടു റ​​ഷ്യ​​ൻ സ്ത്രീ​​ക​​ളു​​മാ​​യി ത​​നി​​ക്കു ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ബി​​ൽ ഗേ​​റ്റ്സ് സ​​മ്മ​​തി​​ച്ചു.

എ​​ന്നാ​​ൽ, താ​​ൻ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ഒ​​ന്നും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു ബി​​ൽ ഗേ​​റ്റ്സ് പ​​റ​​ഞ്ഞു. 2011ലാ​​ണ് താ​​ൻ എ​​പ്സ്റ്റീ​​നെ ക​​ണ്ട​​തെ​​ന്ന് ഗേ​​റ്റ്സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

സ്വകാര്യ വിവരങ്ങൾ എങ്ങനെ കിട്ടി? ഇനി ജീവനക്കാർക്ക് സന്ദേശം അയയ്ക്കരുത്: രൂക്ഷവിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ച കോടതി ഇനി കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചു? ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് സുപ്രീം കോടതി വിധിയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയുണ്ടെന്നും ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭിക്കുമോയെന്നും കോടതി ചോദിച്ചു.

സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. വിഷയത്തില്‍ ഉയര്‍ന്ന ആക്ഷേപം അതീവ ഗൗരവതരമാണെന്നും പറഞ്ഞ ഹൈക്കോടതി ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാംഗ്‌മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ഇത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തതാണോ അതോ മറ്റാരെങ്കിലുമാണോ ഈ വിവരം ചോര്‍ത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ശമ്പളത്തിന്‍റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് ജീവനക്കാരുടെ ഫോണ്‍ നമ്പറും മെയില്‍ ഐഡിയും വാങ്ങിയിരുന്നത്.

73 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങളാണ് ശേഖരിച്ചത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ സന്ദേശങ്ങളായി അയച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമാനസന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

Kerala

ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക മാ​ർ​ച്ചി​ലെ ശ​മ്പള​ത്തി​നൊ​പ്പം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ക്ഷാ​​​മ​​​ബ​​​ത്ത, പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ ക്ഷാ​​​മാ​​​ശ്വാ​​​സ കു​​​ടി​​​ശി​​​ക​ അ​​​നു​​​വ​​​ദി​​​ച്ചു​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണു വ​​​രു​​​ന്ന​​​ത്.

ഏ​​​പ്രി​​​ൽ ആ​​​ദ്യം വാ​​​ങ്ങു​​​ന്ന മാ​​​ർ​​​ച്ചി​​​ലെ ശ​​​ന്പ​​​ള​​​ത്തോ​​​ടൊ​​​പ്പം പു​​​തു​​​ക്കി​​​യ ക്ഷാ​​​മ​​​ബ​​​ത്ത​​​യും ഏ​​​പ്രി​​​ലി​​​ലെ പെ​​​ൻ​​​ഷ​​​നോ​​​ടൊ​​​പ്പം ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങും.

ഇ​​​പ്പോ​​​ഴ​​​ത്തെ വ​​​ർ​​​ധ​​​ന​​​യോ​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത​​​യും ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും 35 ശ​​​ത​​​മാ​​​ന​​​മാ​​​യി. നേ​​​ര​​​ത്തേ മൂ​​​ന്നു ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത​​​യും ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും ബ​​​ജ​​​റ്റി​​​ലൂ​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​ത് അ​​​ടു​​​ത്ത മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​നും പെ​​​ൻ​​​ഷ​​​നു​​​മൊ​​​പ്പം ല​​​ഭ്യ​​​മാ​​​കും. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത, ക്ഷാ​​​മാ​​​ശ്വാ​​​സ കു​​​ടി​​​ശി​​​ക പൂ​​​ർ​​​ണ​​​മാ​​​യി കൊ​​​ടു​​​ത്തു തീ​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

വെ​സ്റ്റ് എ​ളേ​രിയിൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ടു

ഭീ​​​മ​​​ന​​​ടി: വെ​​​സ്റ്റ് എ​​​ളേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​ൽ വി​​ക​​ലാം​​ഗ ജീ​​വ​​ന​​ക്കാ​​ര​​നും വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​മ​​ട​​​ക്കു​​​ള്ള നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​രെ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം സ​​​മ​​​രാ​​​നു​​​കൂ​​​ലി പൂ​​​ട്ടി​​​യി​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഈ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 11 ഓ​​​ടെ ഒ​​​രാ​​​ൾ പു​​​റ​​​ത്തു​​നി​​​ന്ന് പു​​​തി​​​യ താ​​​ഴി​​​ട്ട് പൂ​​​ട്ടി.​​

വി​​വ​​ര​​മ​​റി​​ഞ്ഞ് ചി​​​റ്റാ​​​രി​​​ക്കാ​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​പ്പോ​​ഴേ​​ക്കും പൂ​​ട്ടി​​ട്ട​​യാ​​ൾ​​ത​​ന്നെ പു​​ലി​​വാ​​ലാ​​കു​​മെ​​ന്ന് ഭ​​യ​​ന്ന് പൂ​​ട്ട് അ​​ഴി​​ച്ചു​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Kerala

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല സ്വ​ദേ​ശി മി​ഥു​ൻ​മോ​ൻ, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​ടെ ക​ള​ക്ഷ​ൻ ബാ​ഗ് ത​ട്ടി​ത്തെ​റി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ന്നാ​ർ-​മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ കാ​രാ​ഴ്മ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​മ്പോ​ഴാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് വ​ട്ടം നി​ർ​ത്തു​ക​യും ജീ​വ​ന​ക്കാ​ർ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന്നാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Business

അഞ്ചു ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഓല ഇലക്‌ട്രിക്

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്‌ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്‌ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്‍റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.

നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.

Kerala

സർക്കാർ ജീവനക്കാർക്ക് ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ക​​​​മ്മീ​​​​ഷ​​​​നെ നി​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​നം. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത​​​​ത്വം പാ​​​​ലി​​​​ച്ചാ​​​​ണ് 12-ാം ശ​​​​ന്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ർ​​​​ട്ട് വാ​​​​ങ്ങി സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ​​​​യും അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ക്ഷാ​​​​മ​​​​ബ​​​​ത്ത​​​​യും ക്ഷാ​​​​മാ​​​​ശ്വാ​​​​സ​​​​വും പൂ​​​​ർ​​​​ണ​​​​മാ​​​​യി ന​​​​ൽ​​​​കും. ഒ​​​​രു ഗ​​​​ഡു ഡി​​​​എ ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സ​​​​ത്തെ ശ​​​​ന്പ​​​​ള​​​​ത്തോ​​​​ടൊ​​​​പ്പം മാ​​​​ർ​​​​ച്ചി​​​​ൽ ന​​​​ൽ​​​​കും.​​​​അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഡി​​​​എ, ഡി​​​​ആ​​​​ർ ഗ​​​​ഡു​​​​ക്ക​​​​ൾ മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ത്തെ ശ​​​​ന്പ​​​​ള​​​​ത്തോ​​​​ടൊ​​​​പ്പം ന​​​​ൽ​​​​കു​​​​മെ​​​​ന്നും ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​നം. ഡി​​​​എ, ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക ഘ​​​​ട്ടം ഘ​​​​ട്ട​​​​മാ​​​​യി കൊ​​​​ടു​​​​ത്തു​​​​തീ​​​​ർ​​​​ക്കും. ആ​​​​ദ്യ ഗ​​​​ഡു ബ​​​​ജ​​​​റ്റ് വ​​​​ർ​​​​ഷം ന​​​​ൽ​​​​കും.

പ​​​​ങ്കാ​​​​ളി​​​​ത്ത പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യ്ക്കു​​​​പ​​​​ക​​​​രം അ​​​​ഷ്വേ​​​​ർ​​​​ഡ് പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​ഷ്വേ​​​​ർ​​​​ഡ് പെ​​​​ൻ​​​​ഷ​​​​നി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന ശ​​​​ന്പ​​​​ള​​​​ത്തി​​​​ന്‍റെ 50 ശ​​​​ത​​​​മാ​​​​നം തു​​​​ക പ​​​​ര​​​​മാ​​​​വ​​​​ധി പെ​​​​ൻ​​​​ഷ​​​​ൻ ഉ​​​​റ​​​​പ്പാ​​​​ക്കും.

അ​​​​ഷ്വേ​​​​ർ​​​​ഡ് പെ​​​​ൻ​​​​ഷ​​​​നി​​​​ൽ ക്ഷാ​​​​മാ​​​​ശ്വാ​​​​സം അ​​​​നു​​​​വ​​​​ദി​​​​ക്കും. നി​​​​ല​​​​വി​​​​ലെ എ​​​​ൻ​​​​പി​​​​എ​​​​സി​​​​ൽ നി​​​​ന്നും അ​​​​ഷ്വേ​​​​ർ​​​​ഡ് പെ​​​​ൻ​​​​ഷ​​​​നി​​​​ലേ​​​​ക്ക് മാ​​​​റാ​​​​ൻ ഓ​​​​പ്ഷ​​​​ൻ ഉ​​​​ണ്ടാ​​​​കും. എ​​​​ൻ​​​​പി​​​​എ​​​​സി​​​​ൽ തു​​​​ട​​​​രേ​​​​ണ്ട​​​​വ​​​​ർ​​​​ക്ക് തു​​​​ട​​​​രാ​​​​നു​​​​മാ​​​​കും. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും വി​​​​ഹി​​​​തം പ്ര​​​​ത്യേ​​​​ക ഫ​​​​ണ്ടാ​​​​യി മാ​​​​നേ​​​​ജ് ചെ​​​​യ്യാ​​​​ൻ സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കും. വി​​​​ശ​​​​ദ മാ​​​​ർ​​​​ഗ നി​​​​ർ​​​​ദേ​​​​ശം അ​​​​ട​​​​ങ്ങി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നീ​​​​ട് ഇ​​​​റ​​​​ക്കും. സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഹൗ​​​​സ് ബി​​​​ൽ​​​​ഡിം​​​​ഗ് അ​​​​ഡ്വാ​​​​ൻ​​​​സ് സ്കീം ​​​​പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ബ​​​​ജ​​​​റ്റി​​​​ലു​​​​ണ്ട്.

Kerala

പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​സെ​​​പ് മാ​​​തൃ​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദ്യ​​​ത്തെ അ​​​ഞ്ചു ദി​​​വ​​​സം പ​​​ണ​​​ര​​​ഹി​​​ത ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന ലൈ​​​ഫ് സേ​​​വ​​​ർ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ- സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ലൈ​​​ഫ് സേ​​​വ​​​ർ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​നാ​​​യി 15 കോ​​​ടി രൂ​​​പ നീ​​​ക്കി​​​വ​​​ച്ചു.

42 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ന​​​ൽ​​​കു​​​ന്ന കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ചെ​​​റി​​​യ തു​​​ക അ​​​ട​​​ച്ചു ചേ​​​രാ​​​ൻ ക​​​ഴി​​​യു​​​ന്ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ ന​​​ട​​​പ്പാ​​​ക്കും. ഇ​​​തി​​​നാ​​​യി 50 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി.

Kerala

എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ഇന്ന് ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും

 തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്.

ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
 
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.

24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.

National

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് 27ന്

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് പ്ര​​​വൃ​​​ത്തി​​​ദി​​​നം എ​​​ന്ന ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന 27നു ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ​​​ണി​​​മു​​​ട​​​ക്കും.

25ന് ​​​ഞാ​​​യ​​​റാ​​​ഴ്ച​​​യും 26 നു ​​​റി​​​പ്പ​​​ബ്ലി​​​ക്ദി​​​ന​​​വും ആ​​​യ​​​തി​​​നാ​​​ൽ പ​​​ണി​​​മു​​​ട​​​ക്ക് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യാ​​​ൽ മൂ​​​ന്നു​​​ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി രാ​​​ജ്യ​​​ത്ത് ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ മു​​​ട​​​ങ്ങും. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യു​​​ടെ നോ​​​ട്ടീ​​​സി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചീ​​​ഫ് ലേ​​​ബ​​​ർ ക​​​മ്മീഷ​​​ണറു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നു​​​വെ​​​ങ്കി​​​ലും ഫ​​​ലമു​​​ണ്ടാ​​​യി​​​ല്ല.

ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ൾ​​​ക്കു പു​​​റ​​​മേ മാ​​​സ​​​ത്തി​​​ലെ ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​യും നാ​​​ലാം ശ​​​നി​​​യാ​​​ഴ്ച​​​യും ഇ​​​പ്പോ​​​ൾ ബാ​​​ങ്ക് അ​​​വ​​​ധി​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളും അ​​​വ​​​ധി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് 2024 ൽ ​​​മാ​​​ർ​​​ച്ചി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന പ​​​റ​​​യു​​​ന്നു.

District News

കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

പ​ത്ത​നം​തി​ട്ട: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ മൂ​ലം സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​യ ത​ക​ർ​ച്ച സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ താ​റു​മാ​റാ​ക്കി​യ​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നു കാ​വു​ങ്ക​ൽ ന​യി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ യാ​ത്രാ ദൗ​ത്യം -2026 സ്വീ​ക​ര​ണ പ​രി​പാ​ടി പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ൻ രാ​ജ്, കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, കെ​സി​എ​ഫ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കു​റു​ങ്ങ​പ്പ​ള്ളി , ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ജ​യ​വ​ർ​മ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, കെ​സി​എ​ഫ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി. ​വി. അ​ജ​യ​ൻ,ആ​ക്കി​നാ​ട്ട് രാ​ജീ​വ്, സ​തീ​ഷ് കു​മാ​ർ, ശ്രീ​ജ എ​സ്. നാ​ഥ്, എ​സ്. അ​ർ​ച്ച​ന, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ടി. ​വി. സൈ​മ​ൺ, റെ​നീ​സ് മു​ഹ​മ്മ​ദ്, ഉ​ഷ ഗോ​പി​നാ​ഥ്, എം. ​പി. രാ​ജു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു തു​മ്പ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . പ​ത്ത​നം​തി​ട്ട ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പ​ത്തു നി​ന്നും യാ​ത്ര​യെ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ൽ നി​ന്നും ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ​വി​ജ​യി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. യാ​ത്ര ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മാ​പി​ക്കും

National

മ​ധ്യ​പ്ര​ദേ​ശി​ലെ റി​സോ​ർ​ട്ടി​ൽ‌ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മൂ​ന്ന് പേ​ർ മ​രി​ച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ജു​രാ​ഹോ​യി​ൽ റി​സോ​ർ​ട്ടി​ലു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്.

അ​ഞ്ച് പേ​ർ ഗു​രു​ത​രാ​വ​സ്ഥാ​വ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗ്വാ​ളി​യോ​റി​ലെ ജാ ​ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​രാ​ളെ കാ​ണാ​താ​യി.

ഖ​ജു​രാ​ഹോ​യി​ലെ ഗൗ​തം റി​സോ​ർ​ട്ടി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ അ​ത്താ​ഴ​ത്തി​ന് ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. പി​ന്നീ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രെ ആ​ദ്യം ഖ​ജു​രാ​ഹോ​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ എ​ല്ലാ​വ​രെ​യും ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 2024 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​സാം സ്വ​ദേ​ശി​നി​യാ​യ 14കാ​രി​യാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ, ഡ്രൈ​വ​ർ ,ഗേ​റ്റ് കീ​പ്പ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​വി​ടെ നി​ന്ന് ഒ​രു പെ​ൺ​കു​ട്ടി​യെ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പെ​ൺ​കു​ട്ടി​യ്ക്കു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Kerala

പ​ത്മ​നാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വം; ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി കോ​ട​തി. ആ​റ് ജീ​വ​ന​ക്കാ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

ഫോ​ർ‌​ട്ട് പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ സ്വ​ർ​ണം പൂ​ശാ​ൻ സ്ട്രോം​ഗ് റൂ​മി​ൽ നി​ന്ന് എ​ടു​ത്ത സ്വ​ർ​ണ​ത്തി​ൽ നി​ന്നാ​ണ് 13 പ​വ​ൻ കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ മ​ണ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു.

നു​ണ പ​രി​ശോ​ധ​ന​യ്ക്ക് മു​ൻ​പ് അ​നു​മ​തി​പ​ത്രം വാ​ങ്ങ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മെ​യ് ഏ​ഴി​നും 10നും ​ഇ​ട​യി​ലാ​ണ് സ്വ​ർ​ണം കാ​ണാ​താ​യ​ത്. ക്ഷേ​ത്രം മാ​നേ​ജ​ർ ആ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ക്ഷേ​ത്രം പ​രി​സ​ര​ത്തെ മ​ണ​ലി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണ്ണ ബാ​ർ ആ​യി​രു​ന്നു ഇ​ത്.

Latest News

Corehub Up