x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ​യി​ൽ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ


Published: February 26, 2026 12:25 AM IST | Updated: February 26, 2026 12:25 AM IST

തി​രു​വ​ന​ന്ത​പു​രം: സ​ബ്സി​ഡി ലി​സ്റ്റി​ലു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പു​വ​രു​ത്താ​ത്ത​തി​ന് മാ​വേ​ലി ക​സ്റ്റോ​ഡി​യ​ൻ ത​സ്തി​ക​യി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​റ​ക്കോ​ട്, മാ​വേ​ലി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് സ​പ്ലൈ​കോ​യു​ടെ ന​ട​പ​ടി.

മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​ർ. പ്രേം​നാ​ഥ്, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​ഷ്ണു വി. ​ദേ​വ്, പ​റ​ക്കോ​ട് ഡി​പ്പോ​യി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ. ​സ​നി​ത​കു​മാ​രി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഫെ​ബ്രു​വ​രി മാ​സ​ത്തെ വി​ൽ​പ​ന​യ്ക്കാ​യി സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത അ​റി​യി​ക്കാ​ൻ ജ​നു​വ​രി മാ​സ​ത്തി​ൽ ഡി​പ്പോ​ക​ളി​ൽ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പ​റ​ക്കോ​ട്, മാ​വേ​ലി​ക്ക​ര, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക​ളി​ലെ മാ​വേ​ലി ക​സ്റ്റോ​ഡി​യ​ൻ ത​സ്തി​ക​യി​ലെ ജീ​വ​ന​ക്കാ​ർ വി​വി​ധ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക​ത​യി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്ന് ഡി​പ്പോ​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ഇ​ല്ലാ​തെ വ​രി​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്നാ​ണ് മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ​റ​ക്കോ​ട്, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക​ളി​ൽ ചെ​റു​പ​യ​ർ, മ​ല്ലി , മു​ള​ക് തു​ട​ങ്ങി അ​ഞ്ച് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വീ​ത​വും മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ൽ എ​ട്ട് സാ​ധ​ന​ങ്ങ​ളു​മാ​ണ് സ്റ്റോ​ക്ക് ഇ​ല്ലാ​തെ വ​ന്ന​ത്.

Tags : Supplyco suspension employees mavelikkara neyyattinkara

Recent News

Corehub Up