x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​നം: ബും​​റ​​യി​​ല്ല

വെബ്ഡെസ്ക്
Published: October 18, 2026 02:17 AM IST | Updated: October 18, 2026 02:17 AM IST

ജ​​സ്പ്രീ​​ത് ബും​​റ​​

മും​​ബൈ: വ​​രാ​​നി​​രി​​ക്കു​​ന്ന ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ൽ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്ക് ഇ​​ട​​മി​​ല്ല. മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ന​​യി​​ക്കു​​ന്ന ബൗ​​ളിം​​ഗ് നി​​ര​​യ്ക്ക് ക​​രു​​ത്തു​​പ​​ക​​രാ​​ൻ വേ​​ഗ​​മേറിയ യു​​വ ബൗ​​ള​​ർ അ​​ൻ​​ഷു​​ൽ കം​​ബോ​​ജി​​ന് അ​​വ​​സ​​ര​​മൊ​​രു​​ങ്ങി. യു​​വ പേ​​സ​​ർ​​ ഗു​​ർ​​നൂ​​ർ ബ്രാ​​റും ടീ​​മി​​ലു​​ണ്ട്.

ബും​​റ​​യെ ഏ​​ക​​ദി​​ന ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​ടു​​ത്തി​​ടെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ നാ​​ട്ടി​​ലെ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്ന ഓ​​ൾ​​റൗ​​ണ്ട​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ​​യും ഏ​​ക​​ദി​​ന ടീ​​മി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ന​​വം​​ബ​​ർ നാ​​ലി​​ന് ഓക്‌ല​​ൻ​​ഡി​​ൽ ആ​​രം​​ഭി​​ക്കും. ര​​ണ്ടും മൂ​​ന്നും മ​​ത്സ​​ര​​ങ്ങ​​ൾ യ​​ഥാ​​ക്ര​​മം വെ​​ല്ലിം​​ഗ്ട​​ണി​​ലും ഹാ​​മി​​ൽ​​ട്ട​​ണി​​ലും ന​​ട​​ക്കും. അ​​വ​​സാ​​ന ര​​ണ്ട് ഏ​​ക​​ദി​​ന​​ങ്ങ​​ൾ ന​​വം​​ബ​​ർ 13, 15 തീ​​യ​​തി​​ക​​ളി​​ൽ മൗ​​ണ്ട് മൗം​​ഗ​​നു​​യി​​യി​​ൽ വ​​ച്ച് ന​​ട​​ക്കും.

ആ​​ദ്യ മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ ശു​​ഭ്മ​​ൻ ഗി​​ൽ ടീ​​മി​​നെ ന​​യി​​ക്കു​​ന്പോ​​ൾ അ​​വ​​സാ​​ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​രാ​​കും ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ.

Tags : NewZealandTour Bumrah Cricket Bowler Sports

Recent News

Corehub Up