പ്രതീകാത്മക ചിത്രം
റായ്പുർ: ഇന്ത്യ- സിംബാബ്വെ വനിതാ രണ്ടാം ട്വന്റി20 മത്സരം ഇന്ന് നടക്കും.
ആദ്യ മത്സരത്തിൽ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 26 പന്തുകൾ ബാക്കി നിൽക്കേ നാല് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ ഇന്നും ജയം ആവർത്തിച്ച് പരന്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് വെല്ലുവളിയുയർത്തുക സിംബാബ്വെക്ക് ശ്രമകരമാണ്. റായ്പുരിലെ ഷഹീദ് വീർ നാരായണ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനാണ് മത്സരം.
Tags : India looks WinningStreak Zimbabwe T20 WomensTeam Sports