Sports
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരന്പരയിൽ വിജയം ആവർത്തിച്ച് പരന്പര പിടിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും.
ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേരം 4.30നാണ് മത്സരം. ഇന്നു ജയിച്ചാൽ മൂന്നു മത്സര പരന്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ മിന്നും ജയം നേടിയ ശ്രേയസ് അയ്യരും സംഘവും 1-0ന്റെ ലീഡ് നേടിയിരുന്നു.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വൻ പരാജയങ്ങൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്കും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
വൈഭവം കാത്ത്
ആദ്യ മത്സരത്തിൽ 19 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. രണ്ട് വർഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പേസർ മയാങ്ക് യാദവ് 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിൽ തിളങ്ങി. വൈഭവിന് പുറമേ ഇഷാൻ കിഷന്റെയും (35) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (28*) ബാറ്റിംഗും ഇന്ത്യക്ക് നിർണായകമായി.
ദുർബല സംഘം
മറുഭാഗത്ത് സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്വെയ്ക്ക് പരന്പരയിൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ മുൻനിര ബാറ്റർമാർ തിരിച്ചുവരവ് നടത്തണം. കഴിഞ്ഞ മത്സരത്തിൽ ഒരു താരത്തിനും മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാനായില്ല. ബൗളിംഗ് നിരയും ദുർബലമാണ്.
Sports
ഹരാരെ: ശ്രേയസ് ഉയർന്നു. കാത്തിരിപ്പിന് വിരാമം. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ആദ്യ ട്വന്റി20 ജയം. സിംബാബ്വെയെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി.
ഹരാരെ സ്പോർട്സ് ക്ലബ്ബില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 19 പന്തിൽ 50 റണ്‍സെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (24 പന്തിൽ 35) മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയെ നാല് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മയാങ്ക് യാദവാണ് തകർത്തത്. പ്രിൻസ് യാദവും രണ്ട് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ മുന്നിലെത്തി. സ്കോര്‍: സിംബാബ്വെ- 20 ഓവറില്‍ 125/7. ഇന്ത്യ: 13.2 ഓവറില്‍ 126/3
തുടക്കത്തിൽതന്നെ അഭിഷേക് ശർമയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. വൈഭവ്- കിഷൻ സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിലും ആക്രമിച്ചാണ് വൈഭവ് കളിച്ചത്. ഇന്ത്യക്കുവേണ്ടി പേസര്‍ അശോക് ശര്‍മ അരങ്ങേറ്റം കുറിച്ചു.
Sports
ഹരാരെ: അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി. സിംബാബ്വെക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് 15-കാരനായ വൈഭവ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡാണ് താരം തന്റെ പേരിലാക്കിയത്.
സിംബാബ്വെക്കെതിരായ മത്സരത്തില്‍ വെറും 18 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നാല് വീതം സിക്സറുകളും ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. കൃത്യം 15 വര്‍ഷവും 118 ദിവസവുമാണ് ഈ റിക്കാർഡ് നേടുമ്പോള്‍ വൈഭവിന്റെ പ്രായം.
Sports
ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഹരാരെയില്‍ എത്തി. മൂന്നു മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കും.
ട്വന്റി-20 ക്യാപ്റ്റനായുള്ള ആദ്യ പരമ്പര നേട്ടം ആഗ്രഹിച്ചാണ് ശ്രേയസ് അയ്യര്‍ സിംബാബ്വെ മണ്ണില്‍ ഇറങ്ങിയിരിക്കുന്നതെന്നതും ശ്രദ്ധേയം. അയര്‍ലന്‍ഡ് (2-0), ഇംഗ്ലണ്ട് (4-0) ടീമുകള്‍ക്ക് എതിരായ പരമ്പരകള്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.
സിംബാബ്വെ പര്യടനത്തില്‍ സഞ്ജു സാംസണ് ടീമിനൊപ്പം ഇല്ല. പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് അടിച്ച വേദിയാണ് ഹരാരെ.
ഐപിഎല്ലില്‍ അടക്കം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച സൂര്യവംശിയുടെ രാജ്യാന്തര അരങ്ങേറ്റം അത്രശോഭിച്ചില്ല. ഇംഗ്ലണ്ടിന് എതിരായ പരമ്പരയില്‍ മൂന്ന് ഇന്നിംഗ്സില്‍ 14, 13, 15 എന്നതായിരുന്നു സൂര്യവംശിയുടെ സ്കോറുകള്‍.
Sports
ബുലാവായോ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 34 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി. 29 റൺസെടുത്ത റയാൻ ബേളും 28 റൺസെടുത്ത സിക്കന്ദർ റാസയും 25 റൺസെടുത്ത ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ നാല് വിക്കറ്റെടുത്തു. മഹെദി ഹസൻ മൂന്ന് വിക്കറ്റും നഹിദ് റാണയും മുഹമ്മദ് സൈഫുദ്ദീനും സൈഫ് ഹസനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 58 റൺസെടുത്ത തൻസിദ് ഹസൻ തമീന്റെയും 55 റൺസെടുത്ത സൈഫ് ഹസന്റെയും 31 റൺസെടുത്ത മുഹമ്മദ് സൈഫുദ്ദിന്റെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്രാഡ് ഇവാൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിക്കന്ദർ റാസ ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സിംബാബ്വെയാണ് വിജയിച്ചത്.
Kerala
ബുലാവായോ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 32 റൺസിനാണ് സിംബാബ്വെ വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. 54 റൺസെടുത്ത യാസിർ അലിക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്ലെസിംഗ് മുസാറബനിയും നാല് വിക്കറ്റ് വീതം എടുത്തു. മിൽട്ടൺ ഷുംബ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. 44 റൺസെടുത്ത ബ്രയാൻ ബെന്നറ്റിന്റെയും 30 റൺസെടുത്ത റയാൻ ബേളിന്റെയും 20 റൺസ് വീതമെടുത്ത ഡിയോൺ മയേർസിന്റെയും സിക്കന്ദർ റാസയുടെയും മികവിലാണ് സിംബാബ്വെ മികച്ച സ്കോർ പടുത്തുയർത്തിയത്.
ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണ നാല് വിക്കറ്റെടുത്തു. മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
ലണ്ടൻ: യൂണിറ്റി കപ്പ് ഫുട്ബോളിന്റെ സെമിഫൈനലിൽ നൈജീരിയയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ചട നടന്ന മത്സരത്തിൽ സിംബാബ്വെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫെമി അസീസാണ് നൈജീരിയയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. നാലാം മിനിറ്റിലും 62-ാം മിനിറ്റിലും ആണ് ഫെമി ഗോളുകൾ സ്കോർ ചെയ്തത്.
ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നൈജീരിയ ഇന്ത്യ-ജമൈക്ക സെമിയിലെ വിജയിയെ ആയിരിക്കും നേരിടുക. ലണ്ടനിലെ ചാൾട്ടണിലുള്ള ദി വാലി സ്റ്റേഡിയത്തിലാണ് മത്സരം.
Sports
ഹരാരെ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു.
ജൂലൈ 23, 25, 26 തീയതികളിലായി ഹരാരെയിൽ മത്സരങ്ങൾ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയ്ക്കായി സിംബാബ്വെ 2027 ജനുവരിയിൽ ഇന്ത്യയിൽ എത്തും.
Sports
മുംബൈ/ന്യൂഡല്‍ഹി: ഇറാന് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ, ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ടീമുകളായ വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്വെയ്ക്കും സ്വദേശങ്ങളിലേക്കു മടങ്ങാനുള്ള വഴി തെളിയുന്നു.
സൂപ്പര്‍ എട്ടില്‍ പുറത്തായശേഷം സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇറാനില്‍ അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് വഴിയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണിത്.
ഇന്ത്യക്കെതിരേ മാര്‍ച്ച് ഒന്നിന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന സൂപ്പര്‍ എട്ട് മത്സരം. അന്നുതന്നെയായിരുന്നു സിംബാബ്വെയുടെയും അവസാന സൂപ്പര്‍ എട്ട് പോരാട്ടം. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ തുടര്‍ന്ന് ഇരുടീമിനും നാട്ടിലേക്കു മടങ്ങാന്‍ സാധിച്ചില്ല.
വെസ്റ്റ് ഇന്‍ഡീസ് ടീം പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്കു തിരിക്കുമെന്നാണ് ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ഇന്നലെ അറിയിച്ചത്. ആന്റിഗ്വയിലേക്കു നേരിട്ടു വിമാനസര്‍വീസ് നടത്താനാണ് പദ്ധതി. 15 മണിക്കൂര്‍ നീളുന്ന യാത്രയായതിനാല്‍ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.
സിംബാബ്വെ ടീം അംഗങ്ങള്‍ ഇന്നലെ മുതല്‍ സ്വദേശത്തേക്കുള്ള യാത്ര ആരംഭിച്ചു. ആദ്യ സംഘം ബുധനാഴ്ച ഹരാരെയിലേക്കു പുറപ്പെട്ടതായി ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. എത്യോപ്യയിലെ ആഡിസ് അബാബ വഴി ഹരാരെയിലേക്കാണ് സിംബാബ്വെ ടീമിന്റെ യാത്ര.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്വെയെ അഞ്ച് വിക്കറ്റിന് തകർത്തു. ഇതോടെ ഈ ലോകകപ്പിൽ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തുന്ന ഏക ടീമായി ദക്ഷിണാഫ്രിക്ക.
ഇന്നത്തെ മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 13 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 42 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 31 റൺസെടുത്ത റിയാൻ റിക്കിൾട്ടണിന്റെയും 30 റൺസെടുത്ത ജോർജ് ലിൻഡെയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നത്.
സിംബാബ്വെയ്ക്ക് വേണ്ടി ക്യാപ്റ്റൻ സിക്കന്ദർ റാസ മൂന്ന് വിക്കറ്റെടുത്തു. ബ്ലെസിംഗ് മുസാറബനിയും ബ്രാഡ് ഇവാൻസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്.
റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സിംബാബ്വെയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണെടുത്തത്.
ക്യാപ്റ്റൻ സിക്കന്ദർ റാസയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് സിംബാബ്വെ ഭേദപ്പെട്ട സ്കോർ എടുത്തത്. റാസ 73 റൺസാണ് സ്കോർ ചെയ്തത്. 43 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്സ്. ക്ലൈവ് മഡൻഡെ 26 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വെന മഫാക്കയും കോർബിൻ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ലിൻഡെ, ലുംഗി എൻഗിഡി, ആന്റിച്ച് നോർക്യേ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയുടെ സമ്മർദ ഭാരമേറുന്നു. സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് വൻ മാർജിനിൽ തോൽവി വഴങ്ങിയതോടെ ഇനിയുള്ള മത്സരങ്ങൾ നിർണായകമായി. ഇനിയുള്ള രണ്ട് മത്സരവും വിജയിക്കണം. അല്ലെങ്കിൽ നെറ്റ് റണ്‍ റേറ്റ് തിരിച്ചടിയാകുമെന്നിരിക്കേ സിംബാബ്വെയ്ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് നേടിയ 107 റണ്‍സ് വിജയം ഇന്ത്യൻ ക്യാന്പിൽ സമ്മർദം കൂട്ടി.
ഇനിയുള്ള രണ്ടു മത്സരവും ജയിച്ചാൽ ഇന്ത്യക്ക് സമ്മർദമില്ലാതെ സെമി ഫൈനൽ കളിക്കാം. നാളെ ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ എട്ട് മത്സരം.
ഇതേ ദിവസം അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടവും നടക്കും. ഇന്ത്യയുടെ സെമി സാധ്യത ഈ മത്സരത്തെയും ആശ്രയിക്കും. ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി എളുപ്പമാകും.
സെമിയിലെത്താൻ?
സൂപ്പർ 8 ഗ്രൂപ്പ് എയിൽ നിലവിൽ പോയിന്റ്് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സെമി ഫൈനൽ സാധ്യതകൾ ഇങ്ങനെ:
രണ്ട് വിജയം: സിംബാബ്വെ (ഫെബ്രുവരി 26), വെസ്റ്റ് ഇന്‍ഡീസ് (മാർച്ച് ഒന്ന്) മത്സരങ്ങളിൽ ഇന്ത്യക്ക് വിജയം അനിവാര്യം. രണ്ട് മത്സരവും ജയിക്കുക സെമിയിലെത്താൻ ആദ്യ വഴി. നിലവിൽ നെറ്റ് റണ്‍ റേറ്റിൽ ഇന്ത്യ വിൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും ഏറെ പിന്നിലാണ്. ഒരു മത്സരം തോറ്റാൽ നെറ്റ് റണ്‍ റേറ്റ് വിധി നിർണയിക്കും. അതിനാൽ സിംബാബ്വെക്കും വിൻഡീസിനുമെതിരേ മികച്ച മാർജിനിൽ ജയം നേടണം. എങ്കിൽ മാത്രമേ റണ്‍ റേറ്റിൽ ദക്ഷിണാഫ്രിക്കയെയോ വിൻഡീസിനെയോ മറികടക്കാനാവൂ.
മറ്റ് ടീമുകളുടെ പ്രകടനം:
ഇന്ത്യ x സിംബാബ്വെ മത്സരം നടക്കുന്ന വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസ്- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണായകമാകും. വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകും. ദക്ഷിണാഫ്രിക്ക ജയിക്കുന്നത് അനുകൂലം. ദക്ഷിണാഫ്രിക്ക ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടക്കാം.
തുല്യ പോയിന്റ് വന്നാൽ:
വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും, ഇന്ത്യ തങ്ങളുടെ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിൻഡീസ് എന്നീ മൂന്ന് ടീമുകൾക്കും നാല് പോയിന്റ് വീതമാകും. ഈ സാഹചര്യത്തിൽ റണ്‍ റേറ്റ് ആകും വിധി നിർണയിക്കുക.
അഭിഷേക്/ ഇഷാൻ ഒൗട്ട്, സഞ്ജു ഇൻ!
എതിരാളികളുടെ ഓഫ് സ്പിൻ ട്രാപ്പ് അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറിൽ തന്നെ ഓഫ് സ്പിന്നർക്ക് വിക്കറ്റ് നൽകിയാണ് അഭിഷേക് ശർമയും ഇഷാൻ കിഷനും മടങ്ങിയത്. സിക്കന്ദർ റാസ, ബ്രയാൻ ബെന്നറ്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സിംബാബ്വെയ്ക്കുണ്ട്. സഞ്ജു സാംസണിന്റെ പ്ലേയിംഗ് ഇലവനിലേക്കുള്ള മടങ്ങിവരവാണ് ഇതിനുള്ള പരിഹാരം. തിലക് ലോകകപ്പിൽ ബാറ്റ് ചെയ്യുന്നത് 119 സ്ട്രൈക്ക് റേറ്റിലും റിങ്കു 82 സ്ട്രൈക്ക് റേറ്റിലുമാണ്. അഞ്ച് ഇന്നിംഗ്സുകളിൽനിന്ന് 107 റണ്‍സാണ് തിലകിന്റെ സന്പാദ്യം. ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയൻമാരായത് എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കും.
വരുണ്‍ മങ്ങി:
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ വരുണ്‍ ചക്രവർത്തി തിളങ്ങാതെ പോയതായിരുന്നു ഇന്ത്യ നേരിട്ട തിരിച്ചടികളിലൊന്ന്. മധ്യ ഓവറുകളിലെ വരുണിന്റെ വിക്കറ്റ് ടേകക്കിംഗ് മികവ് ടൂർണമെന്റിൽ മുതൽക്കൂട്ടായിരുന്നു. അക്സർ പട്ടേൽ, കുൽദീപ് യാദവ് തുടങ്ങി വിക്കറ്റ് ടേക്കിംഗ് ബൗളർമാർ ഉള്ളപ്പോൾ വാഷിംഗ്ടണ്‍ സുന്ദറെ കഴിഞ്ഞ മത്സരത്തിൽ പരീക്ഷിച്ച് പരാജയപ്പെട്ടത് മുന്നിലുണ്ട്.
ഇന്ത്യ x സിംബാബ്വെ:
ട്വന്റി20 ക്രിക്കറ്റിൽ സിംബാബ്വെക്കെതിരെ മികച്ച റിക്കാര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 13 മത്സരങ്ങളിൽ 10 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത് (2022ൽ). അന്ന് 71 റണ്‍സിന്റെ വന്പൻ വിജയം ഇന്ത്യ നേടിയിരുന്നു.
ഇന്ത്യ x വെസ്റ്റ് ഇൻഡീസ്:
മൂന്നാം സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ നേരിടുന്നത് വെസ്റ്റ് ഇൻഡീസിനെയാണ്. ട്വന്റി20 ക്രിക്കറ്റിൽ വിൻഡീസിനെതിരേ ഇന്ത്യക്ക് മുൻതൂക്കമുണ്ടെങ്കിലും ലോകകപ്പിലെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണ്. ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് (2014ൽ) ഇന്ത്യക്ക് ജയിക്കാനായത്.
Kerala
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. സൂപ്പർ എട്ട് കാണാതെയാണ് ഓസീസ് പുറത്തായത്. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായത്.
സിംബാബ്വെയും അയര്‍ലന്‍ഡും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ സിംബാബ്വെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. ഇതാദ്യമായാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.
പല്ലേക്കലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്ത കനത്ത മഴ ഒടുവിൽ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെ അഞ്ച് പോയിന്റോടെ ശ്രീലങ്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ ഇടംപിടിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്റ് മാത്രമെ നേടാനാവു.
ഓസ്ട്രേലിയയ്ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ എട്ടിൽ എത്താതെ പുറത്തായി. സിംബാബ്വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമായി.
Sports
പല്ലെകലെ: ട്വന്റി 20 ലോകകപ്പിലെ അയർലൻഡ്-സിംബാബ്വെ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്വെയ്ക്ക് ഈ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. ഇന്ന് സിംബാബ്വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറുന്ന 11-ാമത് വമ്പന്‍ അട്ടിമറിയാണ് ഇന്നലെ കൊളംബോയില്‍വച്ച് ഓസ്ട്രേലിയയ്ക്ക് എതിരേ 23 റണ്‍സിനു സിംബാബ്വെ കുറിച്ചത്.
2024 ലോകകപ്പില്‍ അമേരിക്ക സൂപ്പര്‍ ഓവറിലൂടെ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. 2022 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് 13 റണ്‍സിന് ദക്ഷിണാഫ്രിക്കയെയും സിംബാബ്വെ ഒരു റണ്ണിന് പാക്കിസ്ഥാനെയും അയര്‍ലന്‍ഡ് മഴനിയമത്തിലൂടെ അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെയും നമീബിയ 55 റണ്‍സിന് ശ്രീലങ്കയെയും അട്ടിമറിച്ചു.
2016 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് റണ്‍സിന് അഫ്ഗാനിസ്ഥാന് തോല്‍പ്പിച്ചപ്പോള്‍ 2014ല്‍ ഹോങ്കോംഗ് രണ്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും കീഴടക്കി.
2009ല്‍ നെതര്‍ലന്‍ഡ്സ് നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചപ്പോള്‍ 2007ല്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെയും സിംബാബ്വെ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയയെയും വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 റൺസിനായിരുന്നു സിംബാബ്വൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ റാസയും സംഘവും ഉയർത്തിയ 170 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കംഗാരുക്കൾ മൂന്നു പന്ത് ബാക്കിനില്‍ക്കെ 146 റൺസിന് പുറത്തായി.
65 റൺസെടുത്ത മാറ്റ് റെൻഷോ ആണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 17 റൺസെടുത്ത നായകൻ ട്രാവിസ് ഹെഡിനും 31 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലിനും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ജോഷ് ഇൻഗ്ലിസ് (എട്ട്), കാമറോൺ ഗ്രീൻ (പൂജ്യം), ടിം ഡേവിഡ് (പൂജ്യം), മാർക്കസ് സ്റ്റോയിനിസ് (ആറ്), ബെൻ ഡ്വാർഷൂയിസ് (ആറ്), ആദം സാംപ (രണ്ട്), മാത്യു കുനെമാൻ (പൂജ്യം) എന്നിവർ തികച്ചും നിരാശപ്പെടുത്തി.
നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിംഗ് മുസറബാനിയും 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഇവാൻസുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. കൂടാതെ, വെല്ലിംഗ്ടൺ മസാകഡ്സ, റയാൻ ബേൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്. അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.
ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.
ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ 170 റൺസ് വിജയലക്ഷ്യം കുറിച്ച് സിംബാബ്വെ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്.
അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.
ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.
ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബുലാവായോ: അണ്ടർ19 ലോകകപ്പ് സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സിംബാബ്വേയ്ക്കെതിരെ 204 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 148 റൺസിന് പുറത്തായി.
സ്കോർ: ഇന്ത്യ 352/8 സിംബാബ്വേ 148 (37.4). കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 24 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്.
കിയാന് ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്വെയെ തകര്‍ത്തത്. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി (52) അഭിഗ്യാന്‍ കുണ്ടു (61) എന്നിവരുടെ അര്‍ധസെഞ്ചുറിയും നേടി.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ സിക്സ് മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ബൗളിംഗ് തെരഞ്ഞെടുത്തു. ബുലാവായോയിലെ സ്പോർട്സ് ക്ലബിൽ ഒന്ന് മുതലാണ് മത്സരം.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്.
ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), വേദാന്ത് ത്രിവേദി, കനിഷ്ക് ചൗഹാൻ, ആർ.എസ്. ആംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ഉദ്ധവ് മോഹൻ.
ടീം സിംബാബ്വെ: നതാനിയേൽ ഹ്ലബാംഗന (വിക്കറ്റ് കീപ്പർ), ധ്രുവ് പട്ടേൽ, കിയാൻ ബ്ലിഗ്നൗട്ട്, വെബ്സ്റ്റർ മധിധി, തക്കുഡ്സ്വ മക്കോനി, ലീറോയ് ചിവൗല, സിംബരാഷെ മുഡ്സെൻഗെരെരെ (ക്യാപ്റ്റൻ), ബ്രാണ്ടൻ സെൻസെരെ, മൈക്കൽ ബ്ലിഗ്നൗട്ട്, തദേന്ത ചിമുഗോരോ, പനാഷെ മസായ്.
Sports
റാവൽപിണ്ടി: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 22 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ പാതും നിസംഗയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ശ്രീലങ്ക അനായാസം വിജയലക്ഷ്യം മറികടന്നത്.
നിസംഗ 98 റൺസാണ് എടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നിസംഗയുടെ ഇന്നിംഗ്സ്. കുശാൽ മെൻഡിസ് 25 റൺസെടുത്ത് നിസംഗയ്ക്ക് പിന്തുണ നൽകി.
12 റൺസെടുത്ത കമിൽ മിഷാരയുടെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് നഷ്ടമായത്. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസാണ് വിക്കറ്റ് എടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. നായകൻ സിക്കന്തർ റാസയും റയാൻ ബർളും 37 റൺസ് വീതമെടുത്തു. ബ്രയാൻ ബെന്നറ്റ് 34 റൺസ് സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണയും വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതമെടുത്തു. ദശുൻ ശനക ഒരു വിക്കറ്റ് വീഴ്ത്തി. ലങ്കൻ താരം പാതും നിസംഗയാണ് മത്സരത്തിലെ താരം.