Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Editorial

10-09-2026

വി​​​​​​​​ത്തി​​​​​​​​നു വെ​​​​​​​​ള്ള​​​​​​​​മൊ​​​​​​​​ഴി​​​​​​​​ക്കാ​​​​​​​​നും മ​​​​​​​​റ​​​​​​​​ക്ക​​​​​​​​രു​​​​​​​​ത്

‘​​​​​​​​​​​ഒ​​​​​​​​​​​ന്നോ​​​​​​​​​​​ർ​​​​​​​​​​​ത്താ​​​​​​​​​​​ൽ ഒ​​​​​​​​​​​ന്നു​​​​​​​​​​​മോ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​തി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​താ ന​​​​​​​​​​​ല്ല​​​​​​​​​​​ത്’- മു​​​​​​​​​​​ൻ​​​​​​​​​​​കാ​​​​​​​​​​​ല​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ രാ​​​​​​​​​​​ജ്യാ​​​​​​​​​​​ന്ത​​​​​​​​​​​ര കാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​പോ​​​​​​​​​​​രാ​​​​​​​​​​​ട്ട​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ മെ​​​​​​​​​​​ഡ​​​​​​​​​​​ൽ കൊ​​​​​​​​​​​ണ്ടു​​​​​​​​​​​വ​​​​​​​​​​​ന്നി​​​​​​​​​​​രു​​​​​​​​​​​ന്ന താ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ഒ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ലെ​​​​​​​​​​​ങ്കി​​​​​​​​​​​ലും ഓ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​ട്ടു​​​​​​​​​​​ണ്ടാ​​​​​​​​​​​കു​​​​​​​​​​​മി​​​​​​​​​​​ങ്ങ​​​​​​​​​​​നെ. വാ​​​​​​​​​​​ഗ്ദാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ പെ​​​​​​​​​​​രു​​​​​​​​​​​മ​​​​​​​​​​​ഴ ന​​​​​​​​​​​ന​​​​​​​​​​​ഞ്ഞു​​​​​​​​ ചെ​​​​​​​​​​​ന്ന് നി​​​​​​​​രാ​​​​​​​​ശ​​​​​​​​യു​​​​​​​​ടെ പൊ​​​​​​​​​​​രി​​​​​​​​​​​വെ​​​​​​​​​​​യി​​​​​​​​​​​ലി​​​​​​​​​​​ൽ കു​​​​​​​​​​​ളി​​​​​​​​​​​ച്ചു​​​​​​​​​​​ക​​​​​​​​​​​യ​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണ് അ​​​​​​​​​​​വ​​​​​​​​​​​രി​​​​​​​​​​​ൽ പ​​​​​​​​​​​ല​​​​​​​​​​​രും.

ഏ​​​​​​​​​​​ഷ്യ​​​​​​​​​​​ൻ ഗെ​​​​​​​​​​​യിം​​​​​​​​​​​സാ​​​​​​​​​​​യാ​​​​​​​​​​​ലും മ​​​​​​​​​​​റ്റു രാ​​​​​​​​​​​ജ്യാ​​​​​​​​​​​ന്ത​​​​​​​​​​​ര കാ​​​​​​​​​​​യി​​​​​​​​​​​ക മ​​​​​​​​​​​ത്സ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ളാ​​​​​​​​​​​യാ​​​​​​​​​​​ലും ഉ​​​​​​​​​​​ത്സാ​​​​​​​​​​​ഹ​​​​​​​​​​​ത്തോ​​​​​​​​​​​ടെ കാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​താ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ പു​​​​​​​​​​​റ​​​​​​​​​​​പ്പെ​​​​​​​​​​​ടും. വ​​​​​​​​​​​ലി​​​​​​​​​​​യ വാ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​ൾ പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞ് മ​​​​​​​​​​​ന്ത്രി​​​​​​​​​​​മാ​​​​​​​​​​​രും മ​​​​​​​​​​​റ്റു​​​​​​​​​​​ള്ള​​​​​​​​​​​വ​​​​​​​​​​​രും അ​​​​​​​​​​​വ​​​​​​​​​​​രെ യാ​​​​​​​​​​​ത്ര​​​​​​​​​​​യാ​​​​​​​​​​​ക്കും. പ്രി​​​​​​​​​​​യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട പ​​​​​​​​​​​ല​​​​​​​​​​​തും ന​​​​​​​​​​​ഷ്‌​​​​​​​​​​​ട​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ത്തി ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ ക​​​​​​​​​​​ഠി​​​​​​​​​​​നപ​​​​​​​​​​​രി​​​​​​​​​​​ശീ​​​​​​​​​​​ല​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഫ​​​​​​​​​​​ലം മൈ​​​​​​​​​​​താ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ കൊ​​​​​​​​​​​യ്ത് അ​​​​​​​​​​​വ​​​​​​​​​​​ർ മ​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യെ​​​​​​​​​​​ത്തു​​​​​​​​​​​മ്പോ​​​​​​​​​​​ൾ വീ​​​​​​​​​​​ണ്ടും പ്ര​​​​​​​​​​​ശം​​​​​​​​​​​സ​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​കൊ​​​​​​​​​​​ണ്ട് പൊ​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​നും നേ​​​​​​​​​​​ട്ട​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ കാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​ഭൂ​​​​​​​​​​​ത​​​​​​​​​​​രാ​​​​​​​​​​​കാ​​​​​​​​​​​നും പ​​​​​​​​​​​ല​​​​​​​​​​​രും ക​​​​​​​​​​​ച്ച​​​​​​​​​​​കെ​​​​​​​​​​​ട്ടി​​​​​​​​​​​യെ​​​​​​​​​​​ത്തും. നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​ക​​​​​​​​​​​ളും ആ​​​​​​​​​​​ലോ​​​​​​​​​​​ച​​​​​​​​​​​ന​​​​​​​​​​​ക​​​​​​​​​​​ളും ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ് വാ​​​​​​​​​​​ഗ്ദാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ൾ മൈ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലൂ​​​​​​​​​​​ടെ മു​​​​​​​​​​​ഴ​​​​​​​​​​​ങ്ങും. അ​​​​​​​​​​​തി​​​​​​​​​​​ന്‍റെ ചൂ​​​​​​​​​​​ടാ​​​​​​​​​​​റു​​​​​​​​​​​ന്ന​​​​​​​​​​​തോ​​​​​​​​​​​ടെ പാ​​​​​​​​​​​വം കാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​താ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ളെ എ​​​​​​​​​​​ല്ലാ​​​​​​​​​​​വ​​​​​​​​​​​രും മ​​​​​​​​​​​റ​​​​​​​​​​​ക്കും. ന​​​​​​​​​​​മ്മ​​​​​​​​​​​ളി​​​​​​​​​​​തൊ​​​​​​​​​​​ക്കെ എ​​​​​​​​​​​ത്ര​​​​ ത​​​​​​​വ​​​​​​​ണ ക​​​​​​​​​​​ണ്ട​​​​​​​​​​​താ​​​​​​​​​​​ണ്.

2026 ഏ​​​​​​​​​​​ഷ്യ​​​​​​​​​​​ൻ ഗെ​​​​​​​​​​​യിം​​​​​​​​​​​സിന് ഇനി ഒ​​​​​​​​​​​മ്പ​​​​​​​​​​​തു ദി​​​​​​​​​​​വ​​​​​​​​​​​സം മാ​​​​​​​​​​​ത്രം. ജ​​​​​​​​​​​പ്പാ​​​​​​​​​​​നി​​​​​​​​​​​ലെ ഏ​​​​​​​​​​​ച്ചി-​​​​​​​​​​​ന​​​​​​​​​​​ഗോ​​​​​​​​​​​യ ന​​​​​​​​​​​ഗ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലാ​​​​​​​​​​​ണ് പോ​​​​​​​​​​​രാ​​​​​​​​​​​ട്ടം. ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യു​​​​​​​​​​​ടെ 503 അം​​​​​​​​​​​ഗ ജം​​​​​​​​​​​ബോ സം​​​​​​​​​​​ഘ​​​​​​​​​​​ത്തി​​​​​​​​​​​ൽ മു​​പ്പ​​തു മ​​​​​​​​​​​ല​​​​​​​​​​​യാ​​​​​​​​​​​ളി​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണു​​​​​​​​​​​ള്ള​​​​​​​​​​​ത്. ഈ ​​​​​​​​​​​മ​​​​​​​​​​​ല​​​​​​​​​​​യാ​​​​​​​​​​​ളി താ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്ക് ഏ​​​​​​​​​​​റെ സ​​​​​​​​​​​ന്തോ​​​​​​​​​​​ഷം ന​​​​​​​​​​​ല്കു​​​​​​​​​​​ന്ന പ്ര​​​​​​​​​​​ഖ്യാ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ണ് കാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​മ​​​​​​​​​​​ന്ത്രി ഒ.ജെ. ജ​​​​​​​​​​​നീ​​​​​​​​​​​ഷ് ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ദി​​​​​​​​​​​വ​​​​​​​​​​​സം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​ത്. ച​​​​​​​​​​​രി​​​​​​​​​​​ത്ര​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ദ്യ​​​​​​​​​​​മാ​​​​​​​​​​​യി, ഗെ​​​​​​​​​​​യിം​​​​​​​​​​​സ് തു​​​​​​​​​​​ട​​​​​​​​​​​ങ്ങും​​​​​​​​​​​മു​​​​​​​​​​​മ്പു​​​​​​​​​​​ത​​​​​​​​​​​ന്നെ മെ​​​​​​​​​​​ഡ​​​​​​​​​​​ൽ ജേ​​​​​​​​​​​താ​​​​​​​​​​​ക്ക​​​​​​​​​​​ൾ​​​​​​​​​​​ക്ക് എ​​​​​​​​​​​ന്തു ന​​​​​​​​​​​ല്കും എ​​​​​​​​​​​ന്ന പ്ര​​​​​​​​​​​ഖ്യാ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ണ് മ​​​​​​​​​​​ന്ത്രി ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​ത്.

സ്വ​​​​​​​​​​​ർ​​​​​​​​​​​ണം നേ​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​ൽ 50 ല​​​​​​​​​​​ക്ഷം രൂ​​​​​​​​പ, വെ​​​​​​​​​​​ള്ളി​​​​​​​​​​​ക്ക് 30 ല​​​​​​​​​​​ക്ഷം, വെ​​​​​​​​​​​ങ്ക​​​​​​​​​​​ലം നേ​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​ൽ 20 ല​​​​​​​​​​​ക്ഷം എ​​​​​​​​​​​ന്നി​​​​​​​​​​​ങ്ങ​​​​​​​​​​​നെ​​​​​​​​​​​യാ​​​​​​​​​​​ണ് പാ​​​​​​​​​​​രി​​​​​​​​​​​തോ​​​​​​​​​​​ഷി​​​​​​​​​​​കം. സ്വ​​​​​​​​​​​ർ​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ഡ​​​​​​​​​​​ൽ ജേ​​​​​​​​​​​താ​​​​​​​​​​​ക്ക​​​​​​​​​​​ളു​​​​​​​​​​​ടെ പ​​​​​​​​​​​രി​​​​​​​​​​​ശീ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ന് അ​​​​​​​​​​​ഞ്ചു ല​​​​​​​​​​​ക്ഷം, വെ​​​​​​​​​​​ള്ളി​​​​​​​​​​​മെ​​​​​​​​​​​ഡ​​​​​​​​​​​ൽ ജേ​​​​​​​​​​​താ​​​​​​​​​​​ക്ക​​​​​​​​​​​ളു​​​​​​​​​​​ടെ പ​​​​​​​​​​​രി​​​​​​​​​​​ശീ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ന് മൂ​​​​​​​​​​​ന്നു ല​​​​​​​​​​​ക്ഷം, വെ​​​​​​​​​​​ങ്ക​​​​​​​​​​​ലം നേ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ പ​​​​​​​​​​​രി​​​​​​​​​​​ശീ​​​​​​​​​​​ല​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ക്ക് ര​​​​​​​​​​​ണ്ടു ല​​​​​​​​​​​ക്ഷം എ​​​​​​​​​​​ന്നി​​​​​​​​​​​ങ്ങ​​​​​​​​​​​നെ വേ​​​​​​​​​​​റെ​​​​​​​​​​​യും. കൂ​​​​​​​​​​​ടാ​​​​​​​​​​​തെ പ​​​​​​​​​​​ങ്കെ​​​​​​​​​​​ടു​​​​​​​​​​​ക്കു​​​​​​​​​​​ന്ന എ​​​​​​​​​​​ല്ലാ മ​​​​​​​​​​​ല​​​​​​​​​​​യാ​​​​​​​​​​​ളി താ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ​​​​​​​​​​​ക്കും ഒ​​​​​​​​​​​രു ല​​​​​​​​​​​ക്ഷം രൂ​​​​​​​​​​​പ മു​​​​​​​​​​​ൻ​​​​​​​​​​​കൂ​​​​​​​​​​​റാ​​​​​​​​​​​യും ന​​​​​​​​​​​ൽ​​​​​​​​​​​കും. ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ത​​​​​​​​​​​വ​​​​​​​​​​​ണ ഗ്വാ​​​​​​​​​​​ങ്ഷു​​​​​​​​​​​വി​​​​​​​​​​​ൽ സ്വ​​​​​​​​​​​ർ​​​​​​​​​​​ണം നേ​​​​​​​​​​​ടി​​​​​​​​​​​യ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്ക് 25 ല​​​​​​​​​​​ക്ഷ​​​​​​​​​​​മാ​​​​​​​​​​​ണ് കേ​​​​​​​​​​​ര​​​​​​​​​​​ള ​​​​​​​​​​​സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ ന​​​​​​​​​​​ൽ​​​​​​​​​​​കി​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത്. വെ​​​​​​​​​​​ള്ളി​​​​​​​​​​​ക്ക് 19 ല​​​​​​​​​​​ക്ഷം രൂ​​​​​​​​​​​പ​​​​​​​​​​​യും വെ​​​​​​​​​​​ങ്ക​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ന് 12.5 ല​​​​​​​​​​​ക്ഷ​​​​​​​​​​​വു​​​​​​​​​​​മാ​​​​​​​​​​​ണ് കൊ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​​​​​​​ത്. അ​​​​​​തു​​​​​​ത​​​​​​ന്നെ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത് ഏ​​​​​​റെ വൈ​​​​​​കി​​​​​​യും.

ഈ ​​​​​​​​​​​സാ​​​​​​​​​​​ഹ​​​​​​​​​​​ച​​​​​​​​​​​ര്യ​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ് ഇ​​​​​​​​​​​ത്ത​​​​​​​​​​​വ​​​​​​​​​​​ണ മ​​​​​​​​​​​ന്ത്രി ജ​​​​​​​​​​​നീ​​​​​​​​​​​ഷ് കൈ​​​​​​​​​​​യ​​​​​​​​​​​ടി നേ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​ത്. കാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​താ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ മ​​​​​​​​​​​ത്സ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​നു മു​​​​​​​​​​​മ്പു​​​​​​​​​​​ത​​​​​​​​​​​ന്നെ ആ​​​​​​​​​​​നു​​​​​​​​​​​കൂ​​​​​​​​​​​ല്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ച് മ​​​​​​​​​​​ന​​​​​​​​​​​സി​​​​​​​​​​​ലാ​​​​​​​​​​​ക്കു​​​​​​​​​​​ന്നു എ​​​​​​​​​​​ന്ന് ഉ​​​​​​​​​​​റ​​​​​​​​​​​പ്പു​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ത്താ​​​​​​​​​​​നാ​​​​​​​​​​​ണ് ഈ ​​​​​​​​​​​തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് മ​​​​​​​​​​​ന്ത്രി പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞ​​​​​​​​​​​ത്. മ​​​​​​​​​​​ന്ത്രി​​​​​​​​​​​യു​​​​​​​​​​​ടെ ഈ ​​​​​​​​​​​നി​​​​​​​​​​​ല​​​​​​​​​​​പാ​​​​​​​​​​​ട് സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ കാ​​​​​​​​​​​യി​​​​​​​​​​​കമേ​​​​​​​​​​​ഖ​​​​​​​​​​​ല​​​​​​​​​​​യെ അ​​​​​​​​​​​ത്‌​​​​​​​​​​​ല​​​​​​​​​​​റ്റ് സൗ​​​​​​​​​​​ഹൃ​​​​​​​​​​​ദ​​​​​​​​​​​പ​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​യ രീ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ മാ​​​​​​​​​​​റ്റി​​​​​​​​​​​യെ​​​​​​​​​​​ടു​​​​​​​​​​​ക്കാ​​​​​​​​​​​നു​​​​​​​​​​​ള്ള ശ്ര​​​​​​​​​​​മ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ മ​​​​​​​​​​​റ്റൊ​​​​​​​​​​​രു പ​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​യാ​​​​​​​​​​​ണ് കാ​​​​​​യി​​​​​​ക​​​​​​കേ​​​​​​ര​​​​​​ളം കാ​​​​​​ണു​​​​​​ന്ന​​​​​​ത്.

ഇ​​​​​​​തി​​​​​​​നു തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി, ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ദേ​​​​​​​​ശീ​​​​​​​​യ ചാ​​​​​​​​മ്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ വ​​​​​​​​രെ കാ​​​​​​​​ഷ് അ​​​​​​​​വാ​​​​​​​​ർ​​​​​​​​ഡു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന മാ​​​​​​​​തൃ​​​​​​​​ക കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലും കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. ഒ​​​​​​​​ളി​​​​​​​​മ്പി​​​​​​​​ക്സ്, ലോ​​​​​​​​ക ചാ​​​​​​​​മ്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ്, ദേ​​​​​​​​ശീ​​​​​​​​യ ചാ​​​​​​​​മ്പ്യ​​​​​​​​ൻ​​​​​​​​ഷി​​​​​​​​പ്പ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​വി​​​​​​​​ധ ത​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മെ​​​​​​​​ഡ​​​​​​​​ൽ നേ​​​​​​​​ടു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​ത​​​​​​​​ത് ഗെ​​​​​​​​യി​​​​​​​​മു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് പാ​​​​​​രി​​​​​​തോ​​​​​​ഷി​​​​​​കം നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്കു​​​​​​​ക​​​​​​​യും വേ​​​​​​​ണം.

മെ​​​​​​​​​ഡ​​​​​​​​​ൽ നേ​​​​​​​​​ടി​​​​​​​​​യ ശേ​​​​​​​​​ഷം സ​​​​​​​​​മ്മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന്‍റെ മ​​​​​​​​​റു​​​​​​​​​വ​​​​​​​​​ശംകൂ​​​​​​​​​ടി കാ​​​​​​​​​യി​​​​​​​​​ക​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യു​​​​​​​​​ടെ ശ്ര​​​​​​​​​ദ്ധ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്താ​​​​​​​​​നാ​​​​​​​​​ഗ്ര​​​​​​​​​ഹി​​​​​​​​​ക്കു​​​​​​​​​ന്നു. ഈ ​​​​​​​​​സ​​​​​​​​​മ്മാ​​​​​​​​​ന​​​​​​​​​ത്തു​​​​​​​​​കകൊ​​​​​​​​​ണ്ടു മാ​​​​​​​​​ത്രം കാ​​​​​​​​​യി​​​​​​​​​ക വി​​​​​​​​​ക​​​​​​​​​സ​​​​​​​​​നം ഉ​​​​​​​​​ണ്ടാ​​​​​​​​​കു​​​​​​​​​ക​​​​​​​​​യി​​​​​​​​​ല്ല. വി​​​​​​​​​ത്തി​​​​​​​​​ന് വെ​​​​​​​​​ള്ള​​​​​​​​​മൊ​​​​​​​​​ഴി​​​​​​​​​ക്കാ​​​​​​​​​തെ ഫ​​​​​​​​​ലം പ്ര​​​​​​​​​തീ​​​​​​​​​ക്ഷി​​​​​​​​​ക്ക​​​​​​​​​രു​​​​​​​​​ത്. കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ട്ടാം വ​​​​​​​​​യ​​​​​​​​​സി​​​​​​​​​ൽ ഓ​​​​​​​​​ടാ​​​​​​​​​ൻ തു​​​​​​​​​ട​​​​​​​​​ങ്ങു​​​​​​​​​മ്പോ​​​​​​​​​ൾ അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു വേ​​​​​​​​​ണ്ട​​​​​​​​​ത് കാ​​​​​​​​​ശ​​​​​​​​​ല്ല, ന​​​​​​​​​ല്ലൊ​​​​​​​​​രു മൈ​​​​​​​​​താ​​​​​​​​​ന​​​​​​​​​മാ​​​​​​​​​ണ്, ന​​​​​​​​​ല്ലൊ​​​​​​​​​രു ജോ​​ഡി സ്പൈ​​ക്സ് ആ​​​​​​​​​ണ്, ന​​​​​​​​​ല്ലൊ​​​​​​​​​രു കോ​​​​​​​​​ച്ചാ​​​​​​​​​ണ്. ന​​​​​​​​​മ്മു​​​​​​​​​ടെ സ്കൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലെ സ്ഥി​​​​​​​​​തി​​​​​​​​​യോ? കാ​​​​​​​​​യി​​​​​​​​​കാ​​​​​​​​​ധ്യാ​​​​​​​​​പ​​​​​​​​​ക​​​​​​​​​ർ ഇ​​​​​​​​​ല്ല, ഗ്രൗ​​​​​​​​​ണ്ട് ഇ​​​​​​​​​ല്ല, കാ​​​​​​​​​യി​​​​​​​​​ക പീ​​​​​​​​​രീ​​​​​​​​​ഡ് ഇ​​​​​​​​​ല്ല. അ​​​​​​​​​വി​​​​​​​​​ടെ​​​​​​​​​നി​​​​​​​​​ന്ന് എ​​​​​​​​​ങ്ങ​​​​​​​​​നെ താ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ ഉ​​​​​​​​​ണ്ടാ​​​​​​​​​കും?

എ​​​​​​​​​ല്ലാ പ​​​​​​​​​ഞ്ചാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ലും ഒ​​​​​​​​​രു ന​​​​​​​​​ല്ല മൈ​​​​​​​​​താ​​​​​​​​​നം വേ​​​​​​​​​ണം. സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ളി​​​​​​​ൽ കാ​​​​​​​​​യി​​​​​​​​​കാ​​​​​​​​​ധ്യാ​​​​​​​​​പ​​​​​​​​​ക​​​​​​​​​ർ വേ​​​​​​​​​ണം. പോ​​​​​​​​​ഷ​​​​​​​​​കാ​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​വും പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​ന​​​​​​​​​വും വേ​​​​​​​​​ണം. വി​​​​​​​​​ദേ​​​​​​​​​ശ പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​നം പാ​​​​​​​​​വ​​​​​​​​​പ്പെ​​​​​​​​​ട്ട കു​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കും കി​​​​​​​​​ട്ട​​​​​​​​​ണം. സ്പോ​​​​​​​​​ർ​​​​​​​​​ട്സ് ഹോ​​​​​​​​​സ്റ്റ​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ ന​​​​​​​​​ന്നാ​​​​​​​​​ക്ക​​​​​​​​​ണം. കാ​​​​​​​​​യി​​​​​​​​​ക​​​​​​​​താ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ജോ​​​​​​​​​ലി​​​​​​​​​യി​​​​​​​​​ൽ സം​​​​​​​​​വ​​​​​​​​​ര​​​​​​​​​ണം ഉ​​​​​​​​​റ​​​​​​​​​പ്പാ​​​​​​​​​ക്ക​​​​​​​​​ണം. മ​​​​​​​​​ക്ക​​​​​​​​​ളെ ക​​​​​​​​​ളി​​​​​​​​​ക്കാ​​​​​​​​​ൻ വി​​​​​​​​​ടാ​​​​​​​​​ൻ ര​​​​​​​​​ക്ഷി​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ൾ​​​​​​​​​ക്ക് ധൈ​​​​​​​​​ര്യം വ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ ക​​​​​​​​​ളി ക​​​​​​​​​ഴി​​​​​​​​​ഞ്ഞാ​​​​​​​​​ലും ജീ​​​​​​​​​വി​​​​​​​​​ക്കാ​​​​​​​​​മെ​​​​​​​​​ന്നു​​​​​​​​​ള്ള ഉ​​​​​​​​​റ​​​​​​​​​പ്പു വേ​​​​​​​​​ണം.

ഇ​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത്തെ ​​തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​റി​​​​​​​​​​​വ് ആ​​​​​​​​​​​രം​​​​​​​​​​​ഭ​​​​​​​​​​​ശൂ​​​​​​​​​​​ര​​​​​​​​​​​ത്വ​​​​​​​​​​​മാ​​​​​​​​​​​യി അ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​നി​​​​​​​​​​​ച്ചി​​​​​​​​​​​ല്ലാ​​​​​​​​യെ​​​​​​​​​​​ങ്കി​​​​​​​​​​​ൽ മ​​​​​​​​​​​ന്ത്രി​​​​​​​​​​​ക്ക് തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നും പി​​​​​​​​​​​ന്തു​​​​​​​​​​​ണ​​​​​​​​​​​യും കൈ​​​​​​​​​​​യ​​​​​​​​​​​ടി​​​​​​​​​​​യും കി​​​​​​​​​​​ട്ടും. കാ​​​​​​​​​യി​​​​​​​​​കവി​​​​​​​​​ക​​​​​​​​​സ​​​​​​​​​നം എ​​​​​​​​​ന്നാ​​​​​​​​​ൽ സ​​​​​​​​​മ്മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ മാ​​​​​​​​​ത്ര​​​​​​​​​മ​​​​​​​​​ല്ല; അ​​​​​​​​​തൊ​​​​​​​​​രു സം​​​​​​​​​സ്കാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ്. ആ ​​​​​​​​​സം​​​​​​​​​സ്കാ​​​​​​​​​രം സ്കൂ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു തു​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ണം. സ്കൂ​​​​​​​​ൾ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ൽ ‘കാ​​​​​​​​യി​​​​​​​​ക സാ​​​​​​​​ക്ഷ​​​​​​​​ര​​​​​​​​ത’ എ​​​​​​​ന്ന ആ​​​​​​​​ശ​​​​​​​​യം പൂ​​​​​​​​ർ​​​​​​​​ണ​​​​​​​മാ​​​​​​​​യും കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി ഒ​​​​​​​​രു ‘കാ​​​​​​​​യി​​​​​​​​ക സാ​​​​​​​​ക്ഷ​​​​​​​​ര​​​​​​​​താ മി​​​​​​​​ഷ​​​​​​​​ൻ’ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച് പ്ര​​​​​​​​ത്യേ​​​​​​​​ക ഡ​​​​​​​​യ​​​​​​​​റ​​​​​​​ക്‌​​​​​​​ട​​​​​​​​റേ​​​​​​​​റ്റ് ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ണ​​​​​​​മെ​​​​​​​ന്ന നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​വും പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

സ​​​​​​​​​മ്മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​കൊ​​​​​​​​​ണ്ട് ന​​​​​​​​​മു​​​​​​​​​ക്ക് ചാ​​​​​​​​​മ്പ്യ​​​​​​​​​ന്മാ​​​​​​​​​രെ ആ​​​​​​​​​ദ​​​​​​​​​രി​​​​​​​​​ക്കാം. പ​​​​​​​​​ക്ഷേ കൃ​​​​​​​​​ത്യ​​​​​​​​​മാ​​​​​​​​​യ സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​നംകൊ​​​​​​​​​ണ്ടു​​​​​​​​​ മാ​​​​​​​​​ത്ര​​​​​​​​​മേ ചാ​​​​​​​​​മ്പ്യ​​​​​​​​​ന്മാ​​​​​​​​​രെ സൃ​​​​​​​​​ഷ്‌​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യൂ. കേ​​​​​​​​​​​വ​​​​​​​​​​​ല രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ന​​​​​​​​​​​പ്പു​​​​​​​​​​​റ​​​​​​​​​​​ത്താ​​​​​​​​​​​ക​​​​​​​​​​​ണം കാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​സം​​​​​​​​​​​സ്കാ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ സ്ഥാ​​​​​​​​​​​നം.

09-09-2026

''ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ'' ക​ഥ കാ​ര്യ​മാ​കുമ്പോ​ൾ

സ​മ​രം ചെ​യ്ത തൊ​ഴി​ലാ​ളി​ക​ളെ പി​ന്തു​ണ​ച്ച വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രേ ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി. "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ' വേ​ണ്ടെ​ന്നും പ​റ​ഞ്ഞു. പാ​ര​ത​ന്ത്ര്യം മൃ​തി​യേ​ക്കാ​ൾ ഭ​യാ​ന​ക​മെ​ന്നു ക​രു​തു​ന്ന മാ​നി​ക​ൾ ബാ​ക്കി​യു​ണ്ട്.

"1984' ജോ​ർ​ജ് ഓ​ർ​വെ​ലി​ന്‍റെ നോ​വ​ലാ​ണ്. ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തു സം​ഭ​വി​ക്ക​രു​താ​ത്ത ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളാ​ണ് പ്ര​മേ​യം. ക​ഥ വാ​യി​ച്ച​വ​ർ, ജ​ന​ങ്ങ​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ​മി​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തെ പി​ന്നീ​ട് "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ'​എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം, അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​പ​ച​യ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ' ആ​ക്കി മാ​റ്റു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി.

നോ​യ്ഡ​യി​ലെ തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​നി അ​കൃ​തി ച‍ൗ​ധ​രി​യെ ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മം (എ​ന്‍​എ​സ്എ) ചു​മ​ത്തി അ​ഞ്ചു​മാ​സം ത​ട​വി​ലി​ടാ​ൻ ഉ​ത്ത​ര​വി​ട്ട നോ​യ്‌​ഡ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്‌ കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ മേ​ധാ രൂ​പ​ത്തി​നും അ​തു ന​ട​പ്പാ​ക്കി​യ പൊ​ലി​സു​കാ​ർ​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തു. പ്ര​ശ്നം അ​ത​ല്ല; വി​മ​ർ​ശി​ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ അ​ഴി​ക്കു​ള്ളി​ലാ​ക്കാ​ൻ ത​നി​ച്ച് ഒ​രു​ദ്യോ​ഗ​സ്ഥ​നോ ഉ​ദ്യോ​ഗ​സ്ഥ​യോ ധൈ​ര്യ​പ്പെ​ടി​ല്ല എ​ന്ന​താ​ണ്.

ത​നി​ച്ച​ല്ലെ​ന്ന് അ​യാ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​ണ് "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ'​യി​ലെ അ​ദൃ​ശ്യ​നാ​യ പ്ര​തി​നാ​യ​ക​ൻ. അ​യാ​ളെ ഏ​തി​രു​ട്ടി​ലും തി​രി​ച്ച​റി​യു​ന്ന ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു. എ​തി​ർ​ക്കു​ന്ന​വ​രെ ദേ​ശ​ദ്രോ​ഹി​യാ​ക്കു​ന്ന ഈ ​രാ​ഷ്‌​ട്രീ​യ​ത്തെ ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും പ​ണ്ടേ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. പ​ക്ഷേ, കോ​ട​തി പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ ഗൗ​ര​വ​മേ​റും.

2026 ഏ​പ്രി​ലി​ൽ നോ​യി​ഡ​യി​ൽ കൂ​ലി​വ​ർ​ധ​ന​യ്ക്കും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​ത്തി​നും​വേ​ണ്ടി സ​മ​ര​ത്തി​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ സ​ന്ദ​ർ​ശി​ച്ചു പി​ന്തു​ണ​ച്ച​താ​ണ് അ​കൃ​തി ചൗ​ധ​രി​യു​ടെ കു​റ്റം. ചു​മ​ത്തി​യ​ത് ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മം! ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് അ​ഞ്ചു മാ​സ​മാ​യി തു​ട​രു​ന്ന ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി ഉ​ത്ത​ര​വാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ജ​ന​ക്കൂ​ട്ട​ത്തെ തീ​വ​യ്പി​നും ക​ല്ലേ​റി​നും പ്രേ​രി​പ്പി​ച്ച​ത്രേ. ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത്: ""ഇ​തൊ​രു കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണ്. തെ​ളി​വു​ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ പൊ​ലി​സ്‌ കൊ​ണ്ടു​വ​ന്ന എ​ൻ​എ​സ്‌​എ അ​പേ​ക്ഷ ഇ​ഴ​കീ​റി പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രു​ന്ന മേ​ധ അ​തു ചെ​യ്യാ​തെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ക​യും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തു.

തെ​ളി​വി​ന്‍റെ ത​രി​ന്പു​പോ​ലു​മി​ല്ല. ജ​ന​ങ്ങ​ൾ​ക്കു തെ​രു​വി​ലി​റ​ങ്ങാ​നും സ​മാ​ധാ​ന​പ​ര​മാ​യി ഒ​ത്തു​കൂ​ടാ​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​ക്ഷോ​ഭം ന​ട​ത്താ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്. ത​ന്നി​ഷ്‌​ട​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ത്തി​ന്‍റെ ഇ​ത്ത​രം അ​പ​ച​യ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ'​ആ​ക്കി മാ​റ്റും.'' ഈ ​വി​ധി​യു​ടെ മു​ന​യി​ൽ ത​ങ്ങ​ളും കോ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു സ​ർ​ക്കാ​രു​ക​ൾ തി​രി​ച്ച​റി​യ​ണം. ഈ ​കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ ത​ങ്ങ​ളു​ടെ വി​ധി​യു​ണ്ടെ​ന്നു ജ​ന​ങ്ങ​ളു​മ​റി​യ​ണം.

തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി​യ നോ​യി​ഡ യു​പി​യി​ലാ​ണ്. 2017ൽ ​യോ​ഗി ആ​ദി​ത്യ​നാ​ഥ് മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം 289 പേ​ർ പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട യു​പി. രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന, അ​വ​ർ​ക്കെ​തി​രേ ഏ​റ്റ​വു​മ​ധി​കം വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു വേ​ദി​യൊ​രു​ക്കു​ന്ന, ദ​ളി​ത​ർ​ക്കെ​തി​രേ ഏ​റ്റ​വു​മ​ധി​കം അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ബു​ൾ​ഡോ​സ​ർ​രാ​ജി​ന്‍റെ​യും ത​റ​വാ​ടാ​യ യു​പി! ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യി​ൽ തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം, പ്ര​തി​യെ ക​യ​റു​കൊ​ണ്ട് കെ​ട്ടി റോ​ഡി​ലൂ​ടെ കെ​ട്ടി​വ​ലി​ക്കു​ക​യും കൈ​ക​ൾ ബ​ന്ധി​ച്ച് ദ​ണ്ഡു​കൊ​ണ്ട് വീ​ഴു​വോ​ളം മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​യി​രു​ന്നി​ല്ല, ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​റി​ലാ​യി​രു​ന്നു. പ്ര​തി ലി​വിം​ഗ് ടു​ഗെ​ദ​റി​ലാ​യി​രു​ന്ന യു​വ​തി​യെ കൊ​ന്ന​യാ​ള​ല്ലേ എ​ന്നു ന്യാ​യീ​ക​രി​ക്കാ​ൻ ത​ക്ക​വി​ധം ന​മ്മി​ൽ ചി​ല​രെ​ങ്കി​ലും "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ'​യി​ലെ "വി​ധേ​യ'​രാ​യി​രി​ക്കു​ന്നു. പ്ര​തി കൊ​ല​പാ​ത​കി​യാ​ണെ​ന്നു വ​യ്ക്കൂ. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ശി​ക്ഷി​ക്കാ​ൻ പൊ​ലി​സി​ന് അ​നു​വാ​ദ​മി​ല്ല. ഇ​തു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്.

ഹൈ​ക്കോ​ട​തി​വി​ധി​യി​ലെ ശ​ക്ത​മാ​യ മ​റ്റൊ​രു നി​രീ​ക്ഷ​ണ​വും രാ​ജ്യ​ത്തി​നു മു​ന്നി​ലു​ണ്ട്. ""അ​കൃ​തി​യെ ത​ട​വി​ലാ​ക്കി​യ​തു​വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി സം​സാ​രി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നും ത​യാ​റാ​കു​ന്ന​വ​ർ​ക്കു താ​ക്കീ​തു ന​ൽ​കാ​നാ​ണ് മേ​ധ ശ്ര​മി​ച്ച​ത്‌. രാ​ഷ്‌​ട്രീ​യ മേ​ലാ​ള​ന്മാ​രോ​ട​ല്ല, മ​റി​ച്ച്‌ യ​ജ​മാ​ന​ന്മാ​രാ​യ ജ​ന​ങ്ങ​ളോ​ടും ഭ​ര​ണ​ഘ​ട​ന​യോ​ടു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​റു​കാ​ണി​ക്കേ​ണ്ട​ത്‌.'' തീ​ർ​ച്ച​യാ​യും ഇ​ങ്ങ​നെ ചി​ല​രെ അ​ഴി​ക്കു​ള്ളി​ലാ​ക്കി ബാ​ക്കി​യു​ള്ള​വ​രെ ഭ​യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്കു ക​ഴി​യും. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വേ​രു​ക​ൾ ഇ​ര​ട്ടി പു​തു​മു​കു​ള​ങ്ങ​ളെ പൊ​ക്കി​ക്കൊ​ണ്ടു​വ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ചി​ല​പ്പോ​ൾ അ​തു കു​ട്ടി​ക​ളാ​യി​രി​ക്കും. മു​തി​ർ​ന്ന​വ​രു​ടെ​യ​ത്ര ക്ഷീ​ണി​ത​രോ ഭീ​രു​ക്ക​ളോ അ​ല്ലാ​ത്ത​വ​ർ! പാ​റ്റ​ക​ളെ​പ്പോ​ലെ പെ​ട്ടെ​ന്നു പെ​രു​കു​ന്ന​വ​ർ!

മ​ല​യാ​ളി ജ​ഡ്‌​ജി അ​തു​ൽ ശ്രീ​ധ​ര​നും ജ​സ്റ്റീ​സ്‌ അ​ച​ൽ സ​ച്ദേ​വും ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് യു​പി​യു​ടെ ജ​നാ​ധി​പ​ത്യ വ്യ​തി​ച​ല​നം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. മേ​ൽ​ക്കോ​ട​തി​ക​ളി​ൽ എ​ന്താ​കും സ്ഥി​തി​യെ​ന്ന​റി​യി​ല്ല. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ജു​ഡീ​ഷ്യ​ൽ നി​യ​മ​ന​ങ്ങ​ളി​ൽ "കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ' വ​ർ​ധി​ച്ചെ​ന്ന് അ​ടു​ത്ത​യി​ടെ പ​റ​ഞ്ഞ​ത് മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡോ. ​എ​സ്. മു​ര​ളീ​ധ​റാ​ണ്. കോ​ട​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ വ​രു​തി​യി​ലാ​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. അ​ധി​കാ​ര​പ്ര​മ​ത്ത​ത​യും വ​ർ​ഗീ​യ​ത​യും കെ​ട്ടു​പി​ണ​ഞ്ഞ യു​പി​യി​ൽ അ​തി​ത്തി​രി കൂ​ടൂ​ത​ലാ​ണെ​ന്നേ​യു​ള്ളൂ. ബാ​ക്കി​യി​ട​ങ്ങ​ളി​ലും "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ' യാ​ഥാ​ർ​ഥ്യ​മാ​ണ്.

എ​ല്ലാ​വ​രെ​യും നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​ല്യേ​ട്ട​നെ​ക്കു​റി​ച്ചാ​ണ് ജോ​ർ​ജ് ഓ​ർ​വെ​ൽ "1984'ൽ ​പ​റ​യു​ന്ന​ത്. പ​ക്ഷേ, ഭ​യ​പ്പെ​ടു​ത്താ​നും ക​ടി​ക്കാ​നും രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഴി​ച്ചു​വി​ടു​ന്ന യ​ജ​മാ​ന​ന്മാ​ർ ജ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് 2026 പ​റ​യു​ന്നു. ജ​നാ​ധി​പ​ത്യം ഇ​ന്ത്യ​യെ​ഴു​തി​യ വി​ഷാ​ദ​നോ​വ​ല​ല്ല, ശു​ഭ​പ​ര്യ​വ​സാ​യി​യാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ്. "ഓ​ർ​വെ​ലി​യ​ൻ ഡി​സ്റ്റോ​പ്പി​യ' യാ​ഥാ​ർ​ഥ്യ​മാ​ക​രു​ത്. പാ​ര​ത​ന്ത്ര്യം മൃ​തി​യേ​ക്കാ​ൾ ഭ​യാ​ന​ക​മെ​ന്നു ക​രു​തു​ന്ന മാ​നി​ക​ൾ ഉ​ണ​രു​ക​ത​ന്നെ ചെ​യ്യും.

 

08-09-2026

വി​​ദ്യാ​​ർ​​ഥി​​ക​​ളെ കൊ​​ന്ന​​ത് കെ​​ട്ടി​​ട​​മ​​ല്ല, അ​​ഴി​​മ​​തി​​യാ​​ണ്

ഡൽ​​ഹി​​യി​​ൽ ത​​ക​​ർ​​ന്ന ഹോ​​സ്റ്റ​​ൽ കെ​​ട്ടി​​ട​​ത്തി​​ന​​ടി​​യി​​ൽ ഇ​​നി​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ണ്ടാ​​കാം, മൃ​​ത​​ദേ​​ഹ​​ങ്ങ​​ളു​​ണ്ടാ​​കാം. എ​​ത്ര​​യോ കു​​ടും​​ബ​​ങ്ങ​​ളു​​ടെ സ്വ​​പ്ന​​ങ്ങ​​ളാ​​ണ് എ​​ന്നെ​​ന്നേ​​ക്കു​​മാ​​യി ഇ​​ല്ലാ​​താ​​യ​​ത്. ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ നി​ർ​മി​ച്ച​തു​കൊ​ണ്ടും സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത​​തി​​നാ​​ലും പൂ​​ട്ടി​​ച്ച കെ​​ട്ടി​​ട​​മാ​​ണ് അ​​നു​​മ​​തി​​യി​​ല്ലാ​​തെ ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷം വീ​​ണ്ടും തു​​റ​​ന്ന​​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര​റി​യാ​തെ ഒന്നും ന​ട​ക്കി​ല്ല. വി​​ദ്യാ​​ർ​​ഥി​​ക​​ളെ കൊ​​ന്ന​​ത് ആ ​​കെ​​ട്ടി​​ട​​മ​​ല്ല, അ​​ഴി​​മ​​തി​​യി​​ലും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യി​​ലും മു​​ങ്ങി​​യ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന-​​പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളാ​​ണ്. ദു​​ര​​ന്ത​​ങ്ങ​​ൾ​​ക്കു ക്ഷ​​ണ​​ക്ക​​ത്ത​​യ​​ച്ചു കാ​​ത്തി​​രി​​ക്കു​​ന്ന ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു കെ​​ട്ടി​​ട​​ങ്ങ​​ൾ ഇ​​നി​​യു​​മു​​ണ്ട് കേ​​ര​​ള​​ത്തി​​ലു​​ൾ​​പ്പെ​​ടെ. ലോ​​ക്സ​​ഭ-​​നി​​യ​​മ​​സ​​ഭ-​​പ​​ഞ്ചാ​​യ​​ത്ത് മ​​ന്ദി​​ര​​ങ്ങ​​ളും മ​​ന്ത്രി​​മ​​ന്ദി​​ര​​ങ്ങ​​ളു​​മാ​​ണെ​​ങ്കി​​ൽ അ​​ടി​​ക്ക​​ടി അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​യും മോ​​ടി​​കൂ​​ട്ട​​ലും ന​​ട​​ക്കും.

പു​​റ​​ത്ത് മ​​നു​​ഷ്യ​​ർ തീ​​പ്പെ​​ട്ടി​​ക്കൂ​​ടു​​ക​​ൾ പോ​​ലു​​ള്ള അ​​ന​​ധി​​കൃ​​ത നി​​ർ​​മി​​തി​​ക​​ളി​​ൽ അ​​ട്ടി​​യി​​ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​ചാ​​രി​​ച്ചാ​​ൽ 24 മ​​ണി​​ക്കൂ​​റി​​ന​​കം ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​രു ഉ​​ത്ത​​ര​​വ് മ​തി. പ​​ക്ഷേ, ജ​​ന​​ങ്ങ​​ളോ​​ടു പ്ര​​തി​​ബ​​ദ്ധ​​ത​​യും ഇ​​ച്ഛാ​​ശ​​ക്തി​​യും വേ​​ണം.

ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യ്ക്കാ​​ണ് ആ​​ര്‍​കെ പു​​ര​ത്ത് ഡ​​ല്‍​ഹി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സൗ​​ത്ത് കാ​​മ്പ​​സ് പ​​രി​​സ​​ര​​ത്ത് ആ​​ൺ​​കു​​ട്ടി​​ക​​ൾ​ക്കാ​യു​ള്ള സ്വ​കാ​ര്യ ഹോ​​സ്റ്റ​​ൽ കെ​​ട്ടി​​ടം നി​​ലം​​പ​​തി​​ച്ച​​ത്. ഏ​ഴു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്തു. 11 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് കെ​​ട്ടി​​ട​​ത്തി​​ൽ 40 പേ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്നാ​​ണ് നി​​ഗ​​മ​​നം. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണ്.

ഒ​​രു നി​​ല പ​​ണി​​യാ​​ൻ മാ​​ത്രം അ​​നു​​മ​​തി​​യു​​ള്ളി​​ട​​ത്താ​​യി​​രു​​ന്നു അ​​ഞ്ചു​​നി​​ല​​ക്കെ​​ട്ടി​​ടം പ​​ണി​​തു​​യ​​ർ​​ത്തി​​യ​​ത്; സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ൺ​​മു​​ന്നി​​ൽ. അ​​ന​​ധി​​കൃ​​ത​​മാ​​യി നി​​ർ​​മാ​​ണം ന​​ട​​ത്തി​​യ​​തും സു​​ര​​ക്ഷാ​ ച​​ട്ട​​ങ്ങ​​ള്‍ പാ​​ലി​​ക്കാ​​ത്ത​​തും ചൂ​​ണ്ടി​​ക്കാ​​ട്ടി ഉ​​ട​​മ​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​തി​നൊ​ക്കെ ക​​ണ്ണ​​ട​​ച്ചു​​കൊ​​ടു​​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​​സി​​ല്ല. ഇ​​നി​​യും കെ​​ട്ടി​​ട​​ങ്ങ​​ൾ വീ​​ഴും. ഇ​​ടു​​ങ്ങി​​യ വ​​ഴി​​ക​​ളി​​ലേ​​ക്ക് അ​​ഗ്‌​​നി​​ര​​ക്ഷാ​​സേ​​ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കോ മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ങ്ങ​​ൾ​​ക്കോ പോ​​ലും എ​​ത്താ​​ൻ ഏ​​റെ പ​​ണി​​പ്പെ​​ട​​ണം.

ബേ​​സ്മെ​​ന്‍റി​​ൽ വെ​​ള്ളം കെ​​ട്ടി​​നി​​ന്ന് അ​​ടി​​ത്ത​​റ​​യ്ക്കു ബ​​ല​​ക്ഷ​​യം സം​​ഭ​​വി​​ച്ച​​തും കെ​​ട്ടി​​ട​​ത്തി​​ന്‍റെ കാ​​ല​​പ്പ​​ഴ​​ക്ക​​വു​​മാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണം. കെ​​ട്ടി​​ട​​ത്തി​​ൽ മ​​തി​​യാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളോ സു​​ര​​ക്ഷ​​യോ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നും ചു​​മ​​രു​​ക​​ളി​​ൽ വി​​ള്ള​​ലു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും മു​​മ്പ് ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​രോ​​പി​​ച്ചു.

സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത​​തി​​നാ​​ൽ പൂ​​ട്ടി​​ച്ച കെ​​ട്ടി​​ട​​മാ​​ണ് അ​​നു​​മ​​തി​​യി​​ല്ലാ​​തെ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം വീ​​ണ്ടും തു​​റ​​ന്ന​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്. ഒ​​ന്നാം പ്ര​​തി കെ​​ട്ടി​​ടം ഉ​​ട​​മ​​യാ​​ണോ അ​​തോ കെ​​ട്ടി​​ട​​ത്തി​​ന്‍റെ സു​​ര​​ക്ഷ​​യെ​​ക്കു​​റി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യി അ​​റി​​വു​​ണ്ടാ​​യി​​ട്ടും അ​​ത​​നു​​സ​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത അ​​ഴി​​മ​​തി​​ക്കാ​​​രും അ​​ല​​സ​​രു​​മാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണോ?

മു​​ഖ്യ​​മ​​ന്ത്രി രേ​​ഖ ഗു​​പ്ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം സ്ഥ​​ല​​ത്തു നേ​​രി​​ട്ടെ​​ത്തി. ന​​ല്ല​​ത്; പ​​ക്ഷേ ഈ ​​ദു​​ര​​ന്ത​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ മു​​നി​​സി​​പ്പ​​ൽ അ​​ധി​​കൃ​​ത​​ർ​​ക്കെ​​തി​​രേ സ​സ്പെ​ൻ​ഷ​ന​പ്പു​റം ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മോ​​ എ​​ന്ന​​താ​​ണ് ചോ​​ദ്യം. കൈ​ക്കൂ​ലി​ക്കാ​രെ അ​ഴി​യെ​ണ്ണി​ക്കു​മോ? മ​ര​ണ​ക്കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ക്കു​​മോ? പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി.

പ​​ക്ഷേ, കെ​​ട്ടി​​ട​​ങ്ങ​​ൾ വീ​​ണും പു​​ത്ത​ൻ​​ നി​​ർ​​മി​​തി​​ക​​ൾ നി​​ലം​​പൊ​​ത്തി​​യും ദേ​​ശീ​​യ​​പാ​​ത​​ക​​ൾ പി​​ള​​ർ​​ന്നും ആ​​ളു​​ക​​ൾ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​ത് ഈ ​​രാ​​ജ്യ​​ത്ത് വാ​​ർ​​ത്ത​​യ​​ല്ലാ​​താ​​യെ​​ന്ന് അ​​ദ്ദേ​​ഹം തി​​രി​​ച്ച​​റി​​യ​​ണം. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ കൃ​​ത്യ​​മാ​​യ ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് സ്വ​​കാ​​ര്യ ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു താ​​മ​​സി​​ക്കേ​​ണ്ടിവ​​ന്ന​​തെ​​ന്നും, ഓ​​രോ വി​​ദ്യാ​​ര്‍​ഥി​​യു​​ടെ​​യും ജീ​​വ​​ന്‍ വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്നും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​ത് സ​​ര്‍​ക്കാ​​രാ​​ണെ​​ന്നും ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി വ്യ​​ക്ത​​മാ​​ക്കി.

എ​ത്ര​യോ വ​ർ​ഷം ഡ​ൽ​ഹി വാ​ണ കോ​ൺ​ഗ്ര​സ് ഇ​പ്പോ​ഴാ​ണോ ഇ​തൊ​ക്കെ തി​രി​ച്ച​റി​ഞ്ഞ​ത്? മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​ഴി​​മ​​തി​​യും അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണ​​ങ്ങ​​ളു​​മാ​​ണ് ഇ​​ട​​യ്ക്കി​​ടെ​​യു​​ള്ള കെ​​ട്ടി​​ട ത​​ക​​ർ​​ച്ച​​ക​​ൾ​​ക്കു കാ​​ര​​ണ​​മെ​​ന്ന് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി ആ​​രോ​​പി​​ച്ചു. ഇ​​ന്ന​​ലെ​​വ​​രെ ഡ​​ൽ​​ഹി ഭ​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​വ​രാ​ണ് പൊ​​ള്ള​​ത്ത​ര​​ങ്ങ​​ൾ പ​​റ​​യു​ന്ന​ത്!

ചേ​​രി​​ തി​​രി​​ഞ്ഞു​​ള്ള രാ​​ഷ്‌​​ട്രീ​​യ ത​​ർ​​ക്ക​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ൽ പൊ​​ടി​​യി​​ടാ​​നാ​​ണ്. ഭ​​രി​​ക്കു​​ന്പോ​​ൾ ന്യാ​​യം, പ്ര​​തി​​പ​​ക്ഷ​​ത്താ​​കു​​ന്പോ​​ൾ വി​​ചാ​​ര​​ണ. ഈ ​​നാ​​ട​​കം അ​​റി​​യാ​​വു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ഴി​​മ​​തി​​യി​​ൽ അ​​ഭി​​ര​​മി​​ക്കു​​ന്നു. ഒ​​രു സം​​സ്ഥാ​​ന​​ത്തും മാ​​റ്റ​​മി​​ല്ല. കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്നു​​വീ​​ണും, അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് ഉ​​റ​​പ്പാ​​യി​​ട്ടും ന​​ന്നാ​​ക്കാ​​ത്ത നി​​ർ​​മി​​തി​​ക​​ളി​​ൽ ത​​ട്ടി​​യും, വ​​ഴി​​യി​​ലെ മ​​ര​​ണ​​ക്കു​​ഴി​​ക​​ളി​​ൽ വീ​​ണും കേ​​ര​​ള​​ത്തി​​ലും എ​​ത്ര​​യോ മ​​നു​​ഷ്യ​​ർ മ​​രി​​ച്ചു. ആ​​രു​​മി​​ല്ല ഉ​​ത്ത​​ര​​വാ​​ദി.

ഒ​​രു പ​​ഞ്ചാ​​യ​​ത്തം​​ഗം വി​​ചാ​​രി​​ച്ചാ​​ൽ​പോ​​ലും ഒ​​ഴി​​വാ​​ക്കാ​​വു​​ന്ന മ​​ര​​ണ​​ക്കെ​​ണി​​ക​​ൾ ഇ​​നി​​യു​​മു​​ണ്ട്. അ​തി​ലെ താ​മ​സ​ക്കാ​രു​ടെ വി​ധി സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ലാ​ണ്. പ​​ക്ഷേ, അ​​നു​​ശോ​​ച​​ന​​ത്തി​​ൽ ഒ​​തു​​ങ്ങി​​പ്പോ​​യ രാ​​ഷ്‌​​ട്രീ​​യം രാ​​ജ്യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്നു.

07-09-2026

കാ​ല​നി​ല്ലാ​ക്കാ​ല​ത്തി​നു മുമ്പ് മാ​താ​പി​താ​ക്ക​ളി​ല്ലാ​ക്കാ​ലം!

കേ​ര​ള​ത്തി​ലെ വി​ജ​ന​മാ​കു​ന്ന വീ​ടു​ക​ളും ഗ്രാ​മ​ങ്ങ​ളും മാ​ത്ര​മ​ല്ല, കു​ട്ടി​ക​ൾ തി​ക​യാ​ത്ത അ​ങ്ക​ണ​വാ​ടി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ അ​വ​ധി​ക​ഴി​ഞ്ഞെ​ത്താ​ൻ വൈ​കു​മ്പോ​ൾ അ​ട​യു​ന്ന ക​ട​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ ദുഃ​സൂ​ച​ന​യാ​ണ്. ജ​ന​ന​നി​ര​ക്കി​ലെ ഇ​ടി​വ് നാ​ടി​നെ ബാ​ധി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. മ​ര​ണ​നി​ര​ക്കി​ലെ ഇ​ടി​വ് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ദീ​പി​ക ഓ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ‘എ​ണ്ണം കു​റ​യു​ന്ന കേ​ര​ളീ​യ​ർ’ എ​ന്ന പ​ര​മ്പ​ര​യി​ലെ ക​ണ​ക്കു​ക​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്.

പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​വി​യെ​യും വി​ക​സ​ന​ത്തെ​യും​കു​റി​ച്ചു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റും. പ​ണി​യെ​ടു​ക്കാ​നും വ​യോ​ധി​ക​രെ ശു​ശ്രൂ​ഷി​ക്കാ​നും ആ​ളി​ല്ലെ​ന്ന​തു​മു​ത​ൽ ദുഃ​സ​ഹ​മാ​യ ഏ​കാ​ന്ത​ത​വ​രെ നീ​ളു​ന്ന നി​ര​വ​ധി ജ​ന​സം​ഖ്യാ​പ്ര​ശ്ന​ങ്ങ​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി. റോ​ബോ​ട്ടു​ക​ളെ​യും സൂ​പ്പ​ർ നി​ർ​മി​ത​ബു​ദ്ധി​യെ​യും ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ന​ര​ച്ച ലോ​കം ച​രി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മാ​കു​ന്നു. എ​ന്തു ചെ​യ്യും? ഇ​ക്കാ​ര്യ​ത്തി​ൽ ലോ​കം ചെ​യ്ത പ​രി​ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ് ത​ല പു​ക​യ്ക്കു​ക​ത​ന്നെ.

യൂ​റോ​പ്പി​ലും ജ​പ്പാ​നി​ലും ദ​ക്ഷി​ണ​കൊ​റി​യ​യി​ലും ചൈ​ന​യി​ലും ജ​ന​സം​ഖ്യ കു​റ​യു​ക​യാ​ണ്. വ​ള​ർ​ച്ച തി​രി​കെ പി​ടി​ച്ച​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ല്ല. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​ന​നി​ര​ക്ക് (ടി​എ​ഫ്ആ​ർ-​ടോ​ട്ട​ൽ ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ്) ജ​ന​സം​ഖ്യാ സ്ഥി​ര​ത നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ പ​രി​ധി​ക്കും താ​ഴെ​യെ​ത്തി. ഒ​രു സ്ത്രീ ​പ്ര​സ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കു​ട്ടി​ക​ളു​ടെ ശ​രാ​ശ​രി എ​ണ്ണ​മാ​ണ് ടി​എ​ഫ്ആ​ർ. ജൂ​ണി​ൽ, ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ആ​ൻ​ഡ് സെ​ൻ​സ​സ് ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട 2024ലെ ​എ​സ്ആ​ർ​എ​സ് (സാ​മ്പി​ൾ ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കാ​ണ് അ​ടി​സ്ഥാ​നം.

കേ​ര​ള​ത്തി​ൽ, ജ​ന​ന​വും മ​ര​ണ​വും മാ​ത്രം നോ​ക്കി​യാ​ൽ, 2024ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ഏ​ഴു ജി​ല്ല​ക​ളി​ൽ ജ​ന​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്നു. 2023ൽ ​ആ​റു ജി​ല്ല​ക​ളി​ലും 2022ൽ ​മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​യി​രു​ന്നു മ​ര​ണം മു​ന്നി​ൽ​നി​ന്ന​ത്. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ജ​ന​ന​ങ്ങ​ളു​ള്ള​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് കേ​ര​ളം ജ​ന​സം​ഖ്യ വ​ർ​ധി​പ്പി​ച്ചു​പോ​ന്ന​ത്. ആ ​ജി​ല്ല​ക​ളി​ലും ജ​ന​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ തു​ട​ർ​ന്നാ​ൽ സം​സ്ഥാ​ന​മാ​കെ ജ​ന​സം​ഖ്യ കു​റ​യും.

2023ൽ ​ചൈ​ന​യെ പി​ന്ത​ള്ളി ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. വ​ള​ർ​ച്ച തു​ട​രു​ന്നു​ണ്ട്. പ​ക്ഷേ, ഇ​പ്പോ​ഴ​ത്തെ ല​ക്ഷ​ണ​ങ്ങ​ള​നു​സ​രി​ച്ച് ഈ ​ജ​ന​സം​ഖ്യാ​വ​ർ​ധ​ന വൈ​കാ​തെ താ​ഴോ​ട്ടാ​കും. ജ​ന​ന​ത്തോ​ത് കു​റ​ഞ്ഞു. പ​ക്ഷേ, ജ​ന​സം​ഖ്യ കു​റ​ഞ്ഞു​തു​ട​ങ്ങു​ക​യി​ല്ല. ജ​ന​സം​ഖ്യാ​വ​ർ​ധ​ന​യു​ടെ തോ​തു​പോ​ലും സാ​വ​ധാ​ന​മേ കു​റ​യൂ. കാ​ര​ണം നി​ല​വി​ലു​ള്ള​വ​ർ തു​ട​ർ​ന്നു ജീ​വി​ക്കു​ന്നു​ണ്ട്. 1960ക​ളു​ടെ ഒ​ടു​വി​ൽ ജ​ന​ന​നി​യ​ന്ത്ര​ണ പ്ര​ചാ​ര​ണം ആ​സൂ​ത്രി​ത​മാ​യി തു​ട​ങ്ങി​യ​ശേ​ഷം ജ​ന​സം​ഖ്യാ വ​ർ​ധ​ന​യു​ടെ ഗ​തി​മാ​റ്റ​ത്തി​നു വേ​ഗം കൂ​ടി.

അ​തൊ​ക്കെ ജ​ന​സം​ഖ്യ​യി​ലെ സ്വാ​ഭാ​വി​ക വ​ർ​ധ​ന​യു​ടെ കാ​ര്യം. ജ​ന​ന-​മ​ര​ണ​നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തും സ്ത്രീ ​സ്വാ​ത​ന്ത്ര്യം മ​ഹ​ത്താ​യ ചു​വ​ടു​വ​യ്പു​ക​ൾ ന​ട​ത്തി​യ​തും വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ കു​ടി​യേ​റ്റ​ങ്ങ​ൾ വ​ർ​ധി​ച്ച​തും വി​വാ​ഹ-​കു​ടും​ബ സ​ങ്ക​ൽ​പ്പ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ​തും മ​ക്ക​ൾ ‘ശ​ല്യ’​മാ​യ​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം. ഓ​രോ വ​ർ​ഷ​വും ഒ​രു ല​ക്ഷ​മോ അ​തി​ല​ധി​ക​മോ പേ​ർ പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി സം​സ്ഥാ​നം വി​ട്ടു​പോ​കു​ന്നു. സ്ത്രീ​ക​ൾ കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും ആ​ർ​ജി​ച്ച​തും സ്വാ​ത​ന്ത്ര്യ​ബോ​ധ​വും ഒ​രു ഘ​ട​ക​മാ​ണ്. അ​വ​രെ പ​ഴ​യ​തു​പോ​ലെ വീ​ടു​ക​ളി​ലും പ്ര​സ​വ​മു​റി​ക​ളി​ലും ത​ള​ച്ചി​ടാ​ൻ പ​രി​ഷ്കൃ​ത​ലോ​കം തു​നി​യു​ക​യു​മി​ല്ല.

എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചി​ട്ടും ജ​ന​സം​ഖ്യാ​ശോ​ഷ​ണം സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ഒ​ടു​വി​ൽ സെ​ൻ​സ​സ് ന​ട​ന്ന 2011ലെ ​ഉ​യ​ർ​ന്ന നി​ര​ക്കു​വ​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നാം ​ഈ ച​ർ​ച്ച 10 വ​ർ​ഷ​മെ​ങ്കി​ലും മു​മ്പേ തു​ട​ങ്ങി​യേ​നെ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ സ​മ​യ​ത്ത്, നാ​ട്ടി​ലേ​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​വ​രാ​ൻ വൈ​കി​യ​തോ​ടെ കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു ക​ട​ക​ൾ അ​ട​ഞ്ഞു. നി​ർ​മാ​ണ​മേ​ഖ​ല പാ​തി​യി​ലേ​റെ​യും സ്തം​ഭി​ച്ചു. ഇ​ത് ഇ​നി​യും ആ​വ​ർ​ത്തി​ക്കും. ഒ​രി​ക്ക​ൽ അ​വ​രി​ലേ​റെ​യും തി​രി​ച്ചു​വ​രി​ല്ല. പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി യൂ​റോ​പ്പി​ലേ​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കു​മൊ​ക്കെ കു​ടി​യേ​റി​യ​വ​രും അ​വ​രു​ടെ മ​ക്ക​ളും തി​രി​ച്ചു​വ​രി​ല്ല.

എ​ന്തു ചെ​യ്യു​മെ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം. കാ​ര​ണം, ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യും, പെ​ൻ​ഷ​ൻ, ആ​രോ​ഗ്യ ചെ​ല​വു​ക​ൾ കൂ​ടും, സാമ്പ​ത്തി​ക​വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കും, ഇ​ന്നോ​ളം പ​രി​ച​യ​പ്പെ​ടാ​ത്ത പു​തി​യ പ്ര​തി​സ​ന്ധി​ക​ളും ഉ​ണ്ടാ​കും. കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്കു സാ​മ്പ​ത്തി​ക പ്രോ​ത്സാ​ഹ​നം, കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​വി​ദ്യാ​ഭ്യാ​സം, ദീ​ർ​ഘ​മാ​യ പ്ര​സ​വാ​വ​ധി, നി​കു​തി​യി​ള​വ്... ലോ​കം പ​ല​തും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ഇ​തൊ​രു പ​രാ​ജ​യ​മാ​ണെ​ന്നു ക​രു​താ​നാ​കി​ല്ല. വി​ക​സ​ന​ത്തി​ന്‍റെ​യും ലോ​ക​ക്ര​മ​ത്തി​ന്‍റെ​യും പു​തി​യ ഘ​ട്ട​മാ​ണ്; അ​നി​വാ​ര്യ​മാ​യ​ത്. കാ​ല​നി​ല്ലാ​ത്ത കാ​ല​ത്തി​നു​മുമ്പേ മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത കാ​ലം!

ആ​ദ്യം മു​റി​ക​ൾ, പി​ന്നെ വീ​ടു​ക​ൾ, ഒ​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ൾ... നാ​ളെ ഈ ​നാ​ടും ഇ​വി​ടെ ആ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്നു വി​ളി​ച്ചു​ചോ​ദി​ക്കും. ഇ​തു മ​നു​ഷ്യ​വം​ശം അ​നു​ഭ​വി​ച്ചു​തു​ട​ങ്ങി​യി​ട്ടു മാ​ത്ര​മു​ള്ള സ​മ​സ്യ​യാ​ണ്. സ്ത്രീ​യെ​ന്നും പു​രു​ഷ​നെ​ന്നും സ​വ​ർ​ണ​നെ​ന്നും അ​വ​ർ​ണ​നെ​ന്നും ന്യു​ന​പ​ക്ഷ​മെ​ന്നും ഭൂ​രി​പ​ക്ഷ​മെ​ന്നും മ​നു​ഷ്യ​രെ വി​ഭ​ജി​ക്കു​ന്ന​വ​രെ ആ​ട്ടി​പ്പാ​യി​ച്ച് മ​നു​ഷ്യ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തേ​ണ്ട ഭാ​വി​ചി​ന്ത​ക​ളി​ലൊ​ന്ന്. പ​ക്ഷേ, ചി​ന്താ​ശേ​ഷി​യും വ്യ​ക്തി​ത്വ​വും വി​കാ​ര​വു​മാ​ർ​ജി​ച്ചേ​ക്കാ​വു​ന്ന സൂ​പ്പ​ർ​നി​ർ​മി​ത​ബു​ദ്ധി ന​ര​ച്ച വം​ശ​ത്തെ പ​രി​പാ​ലി​ച്ചു മ​ടു​ത്ത് ഉ​ന്മൂ​ല​നം ചെ​യ്ത് ഭൂ​മി​യെ​ന്ന ‘ഗൃ​ഹ’​ത്തെ കൈ​യേ​റും​മുമ്പു വേ​ണം. ഒ​ര​തി​ശ​യോ​ക്തി​യാ​ണ്; വി​മാ​നം പ​റ​ക്കും​മു​മ്പ്, പു​ഷ്പ​ക​വി​മാ​നം പ​റ​പ്പി​ച്ച​തു​പോ​ലെ!

05-09-2026

എ​യ്ഡ്സ് സ്വ​കാ​ര്യ​ത മ​റ്റൊ​രാ​ളെ ച​തി​ക്കാ​നു​ള്ള​ത​ല്ല

വി​വാ​ഹി​ത​രാ​കു​ന്ന​വ​ർ​ക്ക് എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഥ​വാ എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ ആ​ർ​ക്കാ​ണ് കു​ഴ​പ്പം? മു​ഖ്യ​മാ​യും, ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ​ട​രു​ന്ന എ​യ്ഡ്സ് എ​ന്ന മാ​റാ​വ്യാ​ധി മ​റ​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്. ആ​ർ​ക്കാ​ണ് ര​ക്ഷ? ഇ​ത്ത​ര​മൊ​രു രോ​ഗാ​വ​സ്ഥ മ​റ​ച്ചു​വ​യ്ക്കു​ന്ന വ്യ​ക്തി​യെ വി​വാ​ഹം ക​ഴി​ച്ചു നി​ത്യ​രോ​ഗി​യാ​കേ​ണ്ടി വ​രു​ന്ന പ​ങ്കാ​ളി​ക്കും ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കും. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും പ​ല​വി​ധ ജോ​ലി​ക​ൾ​ക്കും ഇ​ത്ത​രം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ണം.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ഒ​രു ട്രെ​യി​നി​ൽ ക​യ​റാ​നോ വി​നോ​ദ​യാ​ത്ര പോ​കാ​നോ പോ​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​മാ​ണി​ത്. പ​ക്ഷേ, ഒ​രു ആ​യു​ഷ്കാ​ല യാ​ത്ര​യു​ടെ പ​ങ്കാ​ളി​ക്ക് ഇ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കും. സ്ത്രീ​ക​ളെ വീ​ട്ടി​ലൊ​തു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​ൻ, എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​യു​ന്ന​വ​രു​മാ​യി സാ​മാ​ന്യ​വ​ത്ക​രി​ച്ച് മു​ഖ​പ്ര​സം​ഗ​മെ​ഴു​താ​ൻ വ​രെ മ​ടി​യി​ല്ലാ​ത്ത സ്ഥി​തി​യാ​യി.

അ​ത്ത​രം വോ​ട്ടു​രാ​ഷ്‌​ട്രീ​യ​ത്തെ തി​ര​സ്ക​രി​ക്കു​ന്ന​തി​നൊ​പ്പം, എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ക്കു​ക​യും വേ​ണം. പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​തു ന​ട​പ്പാ​യി. കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണം. മ​നു​ഷ്യ​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ ത​ക​ർ​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്ഐ​വി (ഹ്യൂ​മ​ൻ ഇ​മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി വൈ​റ​സ്) ആ​ണ് കാ​ര​ണം. ഇ​ത് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ്ര​ധാ​ന​മാ​യും പ​ക​രു​മെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നി​ന് ഉ​ൾ​പ്പ​ടെ സി​റി​ഞ്ചു​ക​ൾ കൈ​മാ​റു​ന്ന​വ​ർ​ക്കും പ​ക​രും.

എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ ര​ക്തം സ്വീ​ക​രി​ച്ച ഒ​ട്ടേ​റെ​പ്പേ​ർ​ക്കും ഇ​തു ബാ​ധി​ച്ചി​ട്ടു​ണ്ട്. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ രോ​ഗ​മ​റി​യാ​ത്ത ഭാ​ര്യ​മാ​രും അ​വ​ർ മു​ല​യൂ​ട്ടി​യ കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ന​ര​കി​ക്കേ​ണ്ടി​വ​ന്നി​ട്ടു​മു​ണ്ട്. അ​താ​യ​ത്, എ​യ്ഡ്സ് രോ​ഗി​ക​ളെ​ല്ലാം മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രോ ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ത്തി​ൽ ജീ​വി​ച്ച​വ​രോ അ​ല്ല. അ​വ​ർ അ​വ​മ​തി​ക്ക​പ്പെ​ടേ​ണ്ട​വ​രു​മ​ല്ല. പ​ക്ഷേ, ആ​രോ​ഗ്യ​വാ​നാ​യ മ​റ്റൊ​രാ​ൾ ഇ​തി​ന്‍റെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല.

അ​തു​കൊ​ണ്ടാ​ണ്, സ്ത്രീ-​പു​രു​ഷ​ന്മാ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ​യും മാ​ത്രം വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. എ​ച്ച്ഐ​വി ബാ​ധി​ത​രോ​ട് എ​ന്ന​പോ​ലെ, ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ അ​തു ബാ​ധി​ക്കാ​നി​ട​യു​ള്ള​വ​രോ​ടും രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും വ്യ​ക്തി​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ണ്ട്.

കെ​എ​സ്എ​സി​എ​സി (കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി)​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, 2022ൽ ​പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ൾ ഒ​ന്പ​തു ശ​ത​മാ​ന​മാ​യി​രു​ന്നു. 2024ൽ ​ഇ​തു 14.2 ശ​ത​മാ​ന​മാ​യും 2025ൽ 15.4 ​ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. 2025-26 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​ത് 29 ശ​ത​മാ​ന​മാ​യി. വി​വാ​ഹ​ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല എ​യ്ഡ്സ് വ്യാ​പ​നം. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 52 പു​തി​യ എ​ച്ച്ഐ​വി കേ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​യി​രു​ന്നു സ്വ​വ​ർ​ഗ​ര​തി​യി​ലൂ​ടെ (എം​എ​സ്എം) പ​ക​ർ​ന്ന​ത്.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ലെ 10 കേ​സു​ക​ളി​ൽ ഏ​ഴും എം​എ​സ്എം ആ​യി​രു​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും ഇ​തു വ്യാ​പി​ക്കു​ക​യാ​ണ്. 2030ൽ ​ലോ​കം എ​യ്ഡ്സ് മു​ക്ത​മാ​ക്ക​ണ​മെ​ന്ന​താ​ണ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ല​ക്ഷ്യം. 2025ൽ​ത​ന്നെ ഇ​തു സാ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. പ​ക്ഷേ, 2023-25 വ​രെ​യു​ള്ള മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ മാ​ത്രം 4,477 പേ​ർ​ക്ക് എ​യ്ഡ്സ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ലോ​ക ലൈം​ഗി​കാ​രോ​ഗ്യ​ദി​ന​മാ​യി​രു​ന്നു.

പ്ര​ധാ​ന​മാ​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ​ക​രു​ന്ന​തും ഗു​രു​ത​ര​വും ചി​കി​ത്സ ഇ​ല്ലാ​ത്ത​തു​മാ​യ ഒ​രു രോ​ഗം പ​ട​ർ​ത്താ​നു​ള്ള അ​വ​കാ​ശം, സ്വ​കാ​ര്യ​ത​യു​ടെ മ​റ​വി​ൽ ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് എ​ങ്ങ​നെ​യാ​ണ് ഈ ​ദി​നം സ​ത്യ​സ​ന്ധ​മാ​യി ആ​ച​രി​ക്കാ​നാ​കു​ന്ന​ത് എ​ന്ന ല​ളി​ത​മാ​യ ചോ​ദ്യ​മാ​ണ് മു​ന്നി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലെ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ എ​ണ്ണം 23,000 ക​വി​ഞ്ഞെ​ന്നും 15നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളി​ൽ ഇ​തു വ്യാ​പി​ക്കു​ക​യാ​ണെ​ന്നും തി​രി​ച്ച​റി​യ​ണം.

2006ലും 2019​ലും ഗോ​വ സ​ർ​ക്കാ​ർ വി​വാ​ഹ​ത്തി​നു മു​ൻ​പ് ദ​മ്പ​തി​ക​ൾ​ക്ക് എ​ച്ച്ഐ​വി പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദേ​ശീ​യ എ​യ്ഡ്സ് നി​യ​ന്ത്ര​ണ ന​യ​പ്ര​കാ​രം (National AIDS Control Policy) ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ വ്യ​ക്തി​ക​ളു​ടെ സ്വ​മേ​ധ​യാ ഉ​ള്ള സ​മ്മ​ത​ത്തോ​ടെ​യും ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യും മാ​ത്ര​മാ​യി​രി​ക്ക​ണം എ​ന്ന​തി​നാ​ൽ ന​ട​ന്നി​ല്ല. പ​ക്ഷേ, ഈ ​സം​ര​ക്ഷി​ത​ന് മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും കി​ട​പ്പ​റ​യി​ലേ​ക്കും നി​യ​മാ​നു​സൃ​തം ക​ട​ന്നു​ക​യ​റാം, രോ​ഗം വി​ത​യ്ക്കാം; എ​ന്താ​ല്ലേ?

എ​യ്ഡ്സി​നു കാ​ര​ണ​മാ​യ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ സ്വ​കാ​ര്യ​ത തീ​ർ​ച്ച​യാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പ​ക്ഷേ, അ​ത് ഒ​ളി​പ്പി​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​യി ജീ​വി​ത​പ​ങ്കാ​ളി​യെ​യും മ​ക്ക​ളെ​യും രോ​ഗി​ക​ളാ​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യ​ല്ല, ച​തി​യാ​ണ്. സ്വ​കാ​ര്യ​ത ഒ​രാ​ളു​ടേ​തു മാ​ത്ര​മാ​ണ്; പ​ക്ഷേ, കു​ടും​ബം എ​ല്ലാ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മു​ള്ള മ​റ്റൊ​രാ​ളു​ടേ​തു​കൂ​ടി​യാ​ണ്. മ​റ്റൊ​രാ​ളെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി ജീ​വി​തം തു​ല​യ്ക്കു​ന്ന​തി​നോ​ളം നീ​ളു​ന്ന​താ​ണ് ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യെ​ങ്കി​ൽ അ​തി​നോ​ളം കാ​പ​ട്യം മ​റ്റൊ​ന്നി​ല്ല.

എ​യ്ഡ്സ് രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു വി​വാ​ഹ​ബ​ന്ധ​വും കി​ട​പ്പ​റ​യു​മൊ​രു​ക്കാ​ൻ സ്വ​കാ​ര്യ​താ​വാ​ദി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ത​യാ​റാ​ക​ട്ടെ. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ നി​ബ​ന്ധ​ന​യാ​ക്ക​ണം.

04-09-2026

ആ​ഗോ​ള​താ​പ​നം തീ​യി​ട്ട​വ​ർ​ക്കും പൊ​ള്ള​ണം

ലോ​ക​ത്ത് ആ​ദ്യ​മാ​യി ഒ​രു പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ, പ​തി​വി​ല്ലാ​ത്തൊ​രു പ്ര​ശ്നം ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്നു. നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണം ആ​ഗോ​ള​താ​പ​ന​മാ​യ​തി​നാ​ൽ, അ​തി​നു കാ​ര​ണ​മാ​യ ഹ​രി​ത​വാ​ത​ക​ങ്ങ​ൾ അ​ധി​കം പു​റ​ന്ത​ള്ളു​ന്ന അ​മേ​രി​ക്ക​യും ചൈ​ന​യും ഇ​ന്ത്യ​യും ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് നേ​പ്പാ​ള്‍ പ​റ​ഞ്ഞ​ത്. ത​ത്കാ​ലം ന​ട​പ്പി​ല്ലാ​ത്ത കാ​ര്യ​മാ​ണ്.

വ്യാ​പ​ക​നാ​ശം വി​ത​ച്ച പ്ര​ള​യ​ദു​രി​ത​ത്തി​ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ച്ച ഇ​ന്ത്യ​ക്കു ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണി​ത്. പ​ക്ഷേ, ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ കാ​ല​ത്ത് ലോ​കം ച​ർ​ച്ച ചെ​യ്യേ​ണ്ട ഒ​രു വി​ഷ​യ​മാ​ണ് ഉ​യ​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ​യാ​ക​മാ​നം സു​ഖ​ജീ​വി​ത​ത്തി​നു ചി​ല മ​നു​ഷ്യ​ർ​മാ​ത്രം വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​നീ​തി​യെ നേ​പ്പാ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ​രി​സ്ഥി​തി​നാ​ശ​ത്തി​ന്‍റെ വി​ല, കേ​ര​ള​ത്തി​ന്‍റെ മ​ല​യോ​ര​വാ​സി​ക​ൾ മാ​ത്രം പ​രി​സ്ഥി​തി​ലോ​ല നി​രോ​ധ​ന-​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഒ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​നീ​തി​പോ​ലെ പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണി​ത്. ആ​ഗോ​ള​താ​പ​ച്ചൂ​ള ക​ത്തി​ച്ച​വ​ർ​ക്കും പൊ​ള്ള​ണം.

ഹി​മാ​ല​യ​ത്തി​ൽ വ​ൻ ഹി​മ​പാ​ത​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ നേ​പ്പാ​ളി​ൽ 1,127 പേ​ർ മ​രി​ച്ചു. 3,900ത്തി​ല​ധി​കം ആ​ളു​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ‘ഹി​മാ​ല​യ​ൻ സു​നാ​മി’ ത​ങ്ങ​ളു​ടെ കു​റ്റം​കൊ​ണ്ടു സം​ഭ​വി​ച്ച​ത​ല്ല എ​ന്ന​താ​ണ് നേ​പ്പാ​ൾ വാ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​യും ചൈ​ന​യും അ​മേ​രി​ക്ക​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​ഹാ​യ​മ​ല്ല, ന​ഷ്‌​ട​പ​രി​ഹാ​ര​മാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന് നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശി​ശി​ർ ഖ​നാ​ൽ വ്യ​ക്ത​മാ​ക്കി. “ആ​ഗോ​ള​താ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പു​റ​ത്തു​വി​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഞ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​ത്ത ഒ​രു ആ​ഗോ​ള പ്ര​തി​സ​ന്ധി​യു​ടെ ക​ന​ത്ത വി​ല​യാ​യി ജീ​വ​നു​ക​ൾ ഉ​ൾ​പ്പ​ടെ ബ​ലി ന​ൽ​കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തി​ൽ നേ​പ്പാ​ളി​ന്‍റെ പ​ങ്ക് 0.1 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. ദു​രി​താ​ശ്വാ​സ​ങ്ങ​ളെ ഭി​ക്ഷ​യോ ഔ​ദാ​ര്യ​മോ ആ​യി​ട്ട​ല്ല. നീ​തി​യും ന​ഷ്‌​ട​പ​രി​ഹാ​ര​വു​മാ​യി കാ​ണ​ണം.” വി​ഷ​യം ച​ർ​ച്ച​യാ​ക്കു​ന്ന​തി​ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ‘ലോ​സ് ആ​ൻ​ഡ് ഡാ​മേ​ജ്’ ഫ​ണ്ടി​നെ നേ​പ്പാ​ൾ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത​താ​യി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി യു​എ​ൻ പൊ​തു​സ​ഭ​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മു​ന്പ് പ​രോ​ക്ഷ​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്ന വി​ഷ​യ​മാ​ണെ​ങ്കി​ലും പ്ര​ഹ​സ​ന​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​കാ​ലി​ക ആ​ഗോ​ള​താ​പ​ന ച​ർ​ച്ച​ക​ളു​ടെ ദി​ശ മാ​റ്റു​ന്ന പ്ര​സ്താ​വ​ന​യാ​ണ് നേ​പ്പാ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള കാ​ർ​ബ​ണി​ന്‍റെ 45 മു​ത​ൽ 48 ശ​ത​മാ​നം വ​രെ അ​മേ​രി​ക്ക, ചൈ​ന, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പു​റ​ന്ത​ള്ളു​ന്ന​തെ​ന്നാ​ണ് നേ​പ്പാ​ൾ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​കെ​യു​ള്ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ൽ മു​ന്നി​ലാ​ണെ​ങ്കി​ലും പ്ര​തി​ശീ​ർ​ഷ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ൽ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ പി​ന്നി​ലാ​ണെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

വ്യ​വ​സാ​യ​ങ്ങ​ളും ഊ​ർ​ജോ​ത്പാ​ദ​ന​മേ​ഖ​ല​യും പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​തു ക​ൽ​ക്ക​രി​യെ ആ​യ​തി​നാ​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡ് പു​റ​ത്തു​വി​ടു​ന്ന​തു ചൈ​ന​യാ​ണ്; 30 ശ​ത​മാ​നം. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ നാ​ലു ശ​ത​മാ​നം മാ​ത്ര​മു​ള്ള അ​മേ​രി​ക്ക, ആ​കെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്‍റെ ഏ​ക​ദേ​ശം 13 ശ​ത​മാ​നം ന​ട​ത്തു​ന്നു​ണ്ട്. പ​ക്ഷേ, എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും പ​രി​സ്ഥി​തി​ദ്രോ​ഹ​ത്തി​ന്‍റെ ഇ​ര​ക​ൾ പ​ർ​വ​ത​ങ്ങ​ളി​ലും താ​ഴ്‌​വ​ര​ക​ളി​ലും ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലു​മൊ​ക്കെ​യു​ള്ള താ​ര​ത​മ്യേ​ന ദ​രി​ദ്ര​രാ​യ മ​നു​ഷ്യ​രാ​ണ്. പ​ക്ഷേ, അ​ധി​കാ​രം ദാ​രി​ദ്ര്യ​ത്തെ പ്ര​ചാ​ര​ണോ​പാ​ധി മാ​ത്ര​മാ​യി കാ​ണു​ന്ന സ​ന്പ​ന്ന​രു​ടെ കൈ​യി​ലാ​ണ്.

കേ​ര​ള​ത്തി​ൽ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്ഐ)​യി​ൽ പെ​ടു​ത്തി​യ 131 വി​ല്ലേ​ജു​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ അ​വ​സ്ഥ​യും ഇ​താ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കോ​ട​തി​ക​ളും നി​ർ​വി​കാ​ര​ത പു​ല​ർ​ത്തു​ന്പോ​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​യു​സ​ത്ര​യും ഭീ​തി​യി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​കാ​ണ് അ​വ​ർ. ന​ഗ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളും അ​ണ​ക്കെ​ട്ടു​ക​ളും പ​വ​ർ​ഹൗ​സു​ക​ളു​മെ​ല്ലാം മ​ല​യോ​ര​വാ​സി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഭ​ര​ണാ​ധി​കാ​രി​ക​ളും നി​യ​മ​ജ്ഞ​രും ന​ഗ​ര​വാ​സി​ക​ളും അ​നു​ഭ​വി​ക്കു​ന്ന​തി​ന്‍റെ ഒ​രം​ശം സു​ഖ​ജീ​വി​തം വി​ധി​ച്ചി​ട്ടി​ല്ലാ​ത്ത മ​നു​ഷ്യ​ർ എ​ല്ലാ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ക​ളാ​യി മാ​റു​ന്നു.

നേ​പ്പാ​ളി​ന്‍റെ അ​വ​കാ​ശ​വാ​ദം അ​വ​ർ​ക്കു സ​ഹാ​യ​വു​മാ​യി ഓ​ടി​യെ​ത്തി​യ ഇ​ന്ത്യ​യെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. പ​ക്ഷേ, ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ കേ​ര​ള​ത്തി​ലേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ മ​നു​ഷ്യ​ർ​ക്കും​വേ​ണ്ടി അ​തു വി​ല​യി​രു​ത്ത​പ്പെ​ട​ണം. അ​ന്ത​ർ​ദേ​ശീ​യ ബ​ന്ധ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, ആ​ഭ്യ​ന്ത​ര നി​ല​വി​ളി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തു​മാ​ണ് ആ​ഗോ​ള​താ​പ​ന​വും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​മെ​ന്ന് ഇ​ന്ത്യ​യും തി​രി​ച്ച​റി​യ​ണം. നേ​പ്പാ​ളി​നു​മു​ന്പ്, കേ​ര​ള​ത്തി​ലു​ൾ​പ്പ​ടെ​യു​ള്ള പ​രി​സ്ഥി​തി​ലോ​ല ത​ട​വു​കാ​ർ​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണം.

03-09-2026

പ്ര​ത്യേ​ക അ​ധി​കാ​ര​മെ​ടു​ത്ത് നീ​തി​യു​ടെ ജ​നാ​ധി​പ​ത്യ​ദൗ​ത്യം

സ​മ​ര​ത്തി​നി​റ​ങ്ങി​യ ‘പാ​റ്റ’​ക​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത മു​ഴു​വ​ൻ എ​ഫ്ഐ​ആ​റു​ക​ളും പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചു റ​ദ്ദാ​ക്കി​യ​ത് സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ്. സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ന്യാ​യ​മാ​യ സ​മ​ര​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ട​തി പ​രോ​ക്ഷ​മാ​യി ഓ​ർ​മി​പ്പി​ച്ചി​രി​ക്കു​ന്നു. മ​റ്റൊ​രു ശ്ര​ദ്ധേ​യ വ​സ്തു​ത, സി​ജെ​പി (കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി) യു​ടെ ഉ​ത്ഭ​വ​ത്തി​നു കാ​ര​ണ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വി​മ​ർ​ശ​ന​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യോ വി​മ​ർ​ശ​ക​രെ ശ​ത്രു​ക്ക​ളാ​യോ കാ​ണാ​ത്ത ന്യാ​യാ​ധി​പ​രു​ടെ നി​ല​പാ​ട്, വി​യോ​ജി​പ്പു​ക​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും രാ​ജ്യ​ദ്രോ​ഹ​മാ​ക്കു​ന്ന​വ​ർ​ക്കു പാ​ഠ​മാ​യി​രു​ന്നെ​ങ്കി​ൽ! നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കും പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നു​മെ​തി​രേ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 142-ാം അ​നു​ച്ഛേ​ദം ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണു ന​ട​പ​ടി. ജൂ​ലൈ 20 മു​ത​ൽ 25 വ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സം​സ്ഥാ​ന​മോ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മോ പു​തി​യ എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഒ​പ്പു​വ​ച്ച ധാ​ര​ണ​ക​ൾ സ​ർ​ക്കാ​രു​ക​ൾ യ​ഥാ​സ​മ​യം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മ​റ​വി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത ഗു​രു​ത​ര കു​റ്റ​കൃ​ത്യ പ​ശ്ചാ​ത്ത​ല​മു​ള്ള 2,873 വ്യ​ക്തി​ക​ൾ​ക്കെ​തി​രേ പു​തി​യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. സ​മ​ര​കാ​ല​ത്തെ മ​നോ​നി​ല കൈ​വെ​ടി​ഞ്ഞ് ഡ​ൽ​ഹി പോ​ലീ​സ് നീ​തി​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടാ​ൽ പു​തി​യ എ​ഫ്ഐ​ആ​റു​ക​ളി​ലും കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​രി​ല്ല.

പെ​ൺ​കു​ട്ടി​ക​ളെ വ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച ഡ​ൽ​ഹി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​ക്കാ​ർ അ​ന​കൂ​ലി​ക​ളു​മൊ​ന്നും ര​ക്ഷ​പ്പെ​ട​രു​ത്. നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ഗ്ര​ന​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മാ​സം അ​ഞ്ചി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന പ്ര​തി​ഷേ​ധ​മാ​ർ​ച്ച് പി​ൻ​വ​ലി​ക്കു​ന്ന​താ​യി സി​ജെ​പി​യും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ വി​ഷ​യം ജ​നാ​ധി​പ​ത്യ ശൈ​ലി​യി​ൽ അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ൽ അ​വ​സാ​നി​പ്പി​ക്കാം.

സ​ർ​ക്കാ​രും ബി​ജെ​പി​യും അ​വ​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഒ​ളി​പ്പോ​രു​കാ​രും, വി​യോ​ജി​ക്കു​ന്ന​വ​രെ​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​യും സ​മ​ര​ക്കാ​രെ​യും നേ​രി​ടാ​ൻ താ​ഴെ​വ​യ്ക്കാ​തെ കൊ​ണ്ടു​ന​ട​ക്കു​ന്ന രാ​ജ്യ​ദ്രോ​ഹി, തീ​വ്ര​വാ​ദി, മാ​വോ​യി​സ്റ്റ്, അ​ർ​ബ​ൻ ന​ക്സ​ൽ, ദി​മാ​ഗി (ബൗ​ദ്ധി​ക) ന​ക്സ​ൽ... ചാ​പ്പ​ക​ൾ ഉ​പേ​ക്ഷി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ആ​ദി​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മാ​വോ​യി​സ്റ്റ് ചാ​പ്പ കു​ത്തി​യും ക​ള്ള എ​ഫ്ഐ​ആ​റി​ട്ടും വ്യാ​ജ​തെ​ളി​വു​ക​ൾ കം​പ്യൂ​ട്ട​റി​ൽ തി​രു​കി​ക്ക​യ​റ്റി​യും ജ​യി​ലി​ൽ പീ​ഡി​പ്പി​ച്ചും ഇ​ല്ലാ​താ​ക്കി​യി​ട്ട് അ​ഞ്ചു വ​ർ​ഷം. പ​ക്ഷേ, പു​തി​യ ത​ല​മു​റ നി​സ​ഹാ​യ​ര​ല്ല. അ​വ​ർ ആ ​ചാ​പ്പ​ക​ളെ​ടു​ത്ത് തി​രി​ച്ചു കു​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തി​നു പി​ന്നാ​ലെ, കോ​ട​തി പ്ര​ത്യേ​ക അ​ധി​കാ​ര​മു​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്.

“അ​ധി​കാ​ര​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ന്ന​ത് മ​റ്റു​ള്ള​വ​ർ ചെ​യ്യു​ന്ന​തു മാ​ത്ര​മാ​ണ്.’’ നോം ​ചോം​സ്കി. അ​ഴി​മ​തി, വ​ർ​ഗീ​യ​ത, വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ, വോ​ട്ട​ർ​പ​ട്ടി​ക തി​രു​ത്ത​ൽ, ദ​ളി​ത്-​ആ​ദി​വാ​സി-​ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​ക​ൾ... അ​ധി​കാ​ര​മു​ള്ള​തു​കൊ​ണ്ട് എ​ത്ര​യോ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് ആ​വി​യാ​യി പോ​കു​ന്ന​ത്! ത​ങ്ങ​ളെ വി​മ​ർ​ശി​ച്ചാ​ൽ രാ​ജ്യ​ത്തെ വി​മ​ർ​ശി​ച്ചു എ​ന്നു വ്യാ​ഖ്യാ​നി​ക്കു​ന്ന അ​ട​വി​നെ​തി​രേ​യു​ള്ള സ​ന്ദേ​ശ​വും സു​പ്രീം​കോ​ട​തി വി​ധി​യി​ലു​ണ്ട്. ജൂ​ൺ 20ന് ​ജ​ന്ത​ർ മ​ന്ത​റി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി​സ​മ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ രാ​ജ്യ​വി​രു​ദ്ധ​രെ​ന്ന മു​ദ്ര​യ​ടി സ​ജീ​വ​മാ​യി​രു​ന്നു. ബി​ജെ​പി​യോ കോ​ൺ​ഗ്ര​സോ ആം ​ആ​ദ്മി​യോ സി​പി​എ​മ്മോ സി​പി​ഐ​യോ ഒ​ന്നും രാ​ജ്യ​മ​ല്ല. അ​വ​രെ വി​മ​ർ​ശി​ച്ചാ​ലോ ദ്രോ​ഹി​ച്ചാ​ലോ പോ​ലും രാ​ജ്യ​ദ്രോ​ഹ​വു​മാ​കു​ക​യു​മി​ല്ല.

വി​ദ്യാ​ർ​ഥി​സ​മ​ര​ക്കേ​സു​ക​ളി​ൽ സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക അ​ധി​കാ​ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴും മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് വ്യാ​ജ എ​ഫ്ഐ​ആ​റു​ക​ളി​ട്ട​പ്പോ​ഴും വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ വി​ഭ​ജ​ന​രേ​ഖ​ക​ളാ​യ​പ്പോ​ഴും വോ​ട്ട​ർ​പ​ട്ടി​ക പാ​ർ​ട്ടി​പ്പ​ട്ടി​ക​യാ​യെ​ന്ന മ​ട്ടി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്ന​പ്പോ​ഴു​മൊ​ക്കെ​യു​ള്ള അ​ധി​കാ​ര​ങ്ങ​ൾ​പോ​ലും കോ​ട​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​ല്ല​ല്ലോ​യെ​ന്നു സം​ശ​യി​ച്ച രാ​ജ്യ​മാ​ണി​ത്. നീ​തി കോ​ട​തി​യി​ൽ​നി​ന്നെ​ങ്കി​ലും കി​ട്ടി​യേ​ക്കാ​മെ​ന്ന​തു പ്ര​തീ​ക്ഷ​യാ​ണ്. സ​ർ​ക്കാ​ർ തി​രു​ത്ത​ണം; വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ ക​ണ്ട​ല്ല, പ​രി​ക്കേ​റ്റ ജ​നാ​ധി​പ​ത്യ​ത്തെ പി​ന്നി​ൽ ക​ണ്ട്.

02-09-2026

ആ​രാ​ധ​ക​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് അ​ന​ശ്വ​ര​മാ​യ ‘സെ​ൽ​ഫ്’​ഗോ​ൾ

ആ ​ക​ണ്ണീ​ർ ആ​ദ്യ​ത്തേ​താ​യി​രു​ന്നി​ല്ല; അ​വ​സാ​ന​ത്തേ​തും. 2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം ഇ​ടു​പ്പി​ൽ കൈ​കു​ത്തി, വി​കാ​രാ​ധീ​ന​രാ​യ സ്വ​ന്തം ആ​രാ​ധ​ക​ർ​ക്കു നേ​രേ നോ​ക്കി​നി​ൽ​ക്കു​ന്ന ല​യ​ണ​ൽ മെ​സി​യു​ടെ ചി​ത്രം ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ അ​ന​ശ്വ​ര​മെ​ന്നോ​ണം ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞ​താ​ണ്. അ​ന്നു ന​മ്മ​ള​റി​ഞ്ഞി​ല്ല, അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​ഴ്സി​യി​ൽ ഇ​തി​ഹാ​സ​താ​ര​ത്തി​ന്‍റെ അ​വ​സാ​ന​മ​ത്സ​ര​മാ​യി​രു​ന്നു അ​തെ​ന്ന്.

ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ൾ​ജീ​രി​യ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ൾ അ​വി​ടെ സ​ന്തോ​ഷ​ക്ക​ണ്ണീ​രു​ണ്ടാ​യി​രു​ന്നു. ഫൈ​ന​ലി​ലേ​ക്കു​ള്ള നാ​ട​കീ​യ​മാ​യ യാ​ത്ര​യ്ക്കും ഈ ​ര​ണ്ടു ക​ണ്ണീ​രി​നു​മി​ട​യി​ൽ തീ​വ്ര​ദുഃ​ഖ​ത്തി​ന്‍റെ ഒ​ര​ഗ്നി​പ​ർ​വ​തം നീ​റി​പ്പു​ക​യു​ന്ന​ത് ആ​രു​മ​റി​ഞ്ഞി​രു​ന്നി​ല്ല. പി​താ​വ് ഹൊ​ർ​ഹെ​യു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മെ​സി​യെ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന വ​സ്തു​ത ലോ​കം പി​ന്നീ​ടു മാ​ത്ര​മാ​ണ​റി​ഞ്ഞ​ത്. ഹൊ​ർ​ഹെ അ​ന്ത​രി​ച്ച​പ്പോ​ൾ മെ​സി ത​ക​ർ​ന്നു​പോ​യി. അ​ന്നേ സൂ​ച​ന ത​ന്ന​താ​ണ്; അ​തി​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി. രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഇ​നി മെ​സി മാ​ജി​ക് ഇ​ല്ല.

മെ​സി​യു​ടെ പ്രാ​യ​വും അ​വ​സാ​ന ലോ​ക​ക​പ്പി​ൽ അ​നു​ഭ​വി​ച്ച മാ​ന​സി​ക​സം​ഘ​ർ​ഷ​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഈ ​തീ​രു​മാ​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നി​ല്ല. ലോ​ക​ക​പ്പി​ൽ ആ​റ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലാ​യി 34 മ​ത്സ​ര​ങ്ങ​ൾ. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം. അ​ർ​ജ​ന്‍റൈ​ൻ ജ​ഴ്സി​യി​ൽ 207 മ​ത്സ​ര​ങ്ങ​ളും 125 ഗോ​ളു​മെ​ന്ന റി​ക്കാ​ർ​ഡോ​ടെ​യാ​ണ് നാ​യ​ക​ൻ വി​ര​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​ര​വും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ​വേ​ട്ട​ക്കാ​ര​നും മ​റ്റാ​രു​മ​ല്ല. 2011ലാ​ണ് അ​ദ്ദേ​ഹം ക്യാ​പ്റ്റ​ൻ​സി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി ആ​റ് കി​രീ​ട​ങ്ങ​ൾ: 2022 ഫി​ഫ ലോ​ക​ക​പ്പ്, 2021ലും 2024​ലും കോ​പ്പ അ​മേ​രി​ക്ക കി​രീ​ട​ങ്ങ​ൾ, 2022ലെ ​ഫൈ​ന​ലി​സി​മ, കൂ​ടാ​തെ 2008ലെ ​ഒ​ളി​മ്പി​ക് സ്വ​ർ​ണ​മെ​ഡ​ലും 2005ലെ ​അ​ണ്ട​ർ-20 ലോ​ക​ക​പ്പും. അ​ർ​ജ​ന്‍റീ​ന​യ്ക്കു​വേ​ണ്ടി മെ​സി ആ​റ് ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. മെ​സി​യും പോ​ർ​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യും മാ​ത്ര​മാ​ണ് ആ​റ് ഫി​ഫ ലോ​ക​ക​പ്പി​ൽ ക​ളി​ച്ച​ത്. മൂ​ന്ന് ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളി​ൽ ക​ളി​ച്ച ര​ണ്ടു​പേ​രേ​യു​ള്ളൂ- മെ​സി​യും ബ്ര​സീ​ലി​ന്‍റെ ക​ഫു​വും. ഇ​തി​നൊ​ക്കെ പു​റ​മെ​യാ​ണ് ക്ല​ബ് ത​ല​ത്തി​ലെ പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത വി​ജ​യ​ങ്ങ​ൾ.

പ​ക്ഷേ, ദേ​ശീ​യ ജ​ഴ്സി​യി​ൽ മെ​സി ഉ​രു​കി​യി​ട്ടു​ണ്ട്. 2014ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ജ​ർ​മ​നി​യോ​ട് തോ​റ്റ​തും തൊ​ട്ടു​പി​ന്നാ​ലെ 2015ലും 2016​ലും കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തോ​റ്റ​തും ഫു​ട്ബോ​ൾ മ​ന്ത്രം ഒ​ളി​പ്പി​ച്ച കാ​ലു​ക​ൾ​ക്ക് ക​ന​ൽ​വ​ഴി​ക​ളാ​യി​രു​ന്നു.

2016ലെ ​കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ ചി​ലി​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​റ്റ​തി​നു പി​ന്നാ​ലെ മെ​സി രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല​തി​ന് ഏ​താ​നും മാ​സ​ത്തെ ആ​യു​സേ ഉ​ണ്ടാ​യു​ള്ളൂ. ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​ത്തി​നു മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​നു പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. കൈ​യെ​ത്താ​ദൂ​ര​ത്താ​ണെ​ന്ന് അ​ന്നു ക​രു​തി​യ ആ ​വ​ലി​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് മെ​സി ഉ​യി​ർ​ത്തെ​ണീ​റ്റു.

പ​ക്ഷേ, ഒ​ന്നു​ണ്ട്; പ്രാ​യം എ​ത്ര​യാ​യാ​ലും ക​ളി​ക്ക​ള​ത്തി​ൽ മെ​സി​യു​ടെ മി​ക​വി​ന് പോ​റ​ലൊ​ന്നു​മേ​റ്റി​ട്ടി​ല്ല. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ മെ​സി ക​ളി​ച്ച​തു​പോ​ലൊ​രു ക​ളി മു​പ്പ​ത്തൊ​ന്പ​താം വ​യ​സി​ൽ മ​റ്റാ​ർ​ക്കും സാ​ധ്യ​മാ​യി​ട്ടി​ല്ലെ​ന്ന​തും ഓ​ർ​ക്ക​ണം. മ​യാ​മി​യു​മാ​യി 2028 വ​രെ​യാ​ണ് മെ​സി​യു​ടെ ക​രാ​ർ. എ​ന്നാ​ൽ, അ​തു പൂ​ർ​ത്തി​യാ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു ഉ​റ​പ്പു​മി​ല്ല. ക്ല​ബ്ബി​ന്‍റെ ജീ​വാ​ത്മാ​വും പ​ര​മാ​ത്മാ​വു​മാ​യ​തി​നാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​കും.

“എ​നി​ക്ക് മെ​സി​യെ ഇ​ഷ്‌​ട​മാ​ണ്, കാ​ര​ണം താ​ൻ ‘മെ​സി’​യാ​ണെ​ന്ന ബോ​ധം അ​ദ്ദേ​ഹ​ത്തി​നി​ല്ല.” ഇ​തു പ​റ​ഞ്ഞ​ത് വി​ഖ്യാ​ത ഉ​റു​ഗ്വെ എ​ഴു​ത്തു​കാ​ര​ൻ എ​ഡ്വേ​ർ​ഡോ ഗ​ലി​യാ​നോ ആ​ണ്. ഫു​ട്ബോ​ളി​ലെ ആ​ഡം​ബ​ര​ങ്ങ​ൾ​ക്കും അ​ഹ​ങ്കാ​ര​ങ്ങ​ൾ​ക്കും അ​പ്പു​റ​മു​ള്ള മെ​സി​യെ​യാ​ണ് അ​ദ്ദേ​ഹം എ​ടു​ത്തു​കാ​ണി​ച്ച​ത്. ഗ​ലി​യാ​നോ ഒ​ന്നു​കൂ​ടി പ​റ​ഞ്ഞു, “വെ​റു​തെ പ​ന്തു ത​ട്ടു​ക എ​ന്ന ല​ളി​ത​മാ​യ കാ​ര്യ​ത്തി​ലെ സ​ന്തോ​ഷം ന​ഷ്‌​ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് മെ​സി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​വ​നാ​കു​ന്ന​തെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ത​ന്‍റെ അ​യ​ൽ​പ​ക്ക​ത്തെ മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ​യാ​ണ് മെ​സി ക​ളി​ക്കു​ന്ന​ത്.” മെ​സി​യെ​ന്ന താ​ര​വും മെ​സി​യെ​ന്ന മ​നു​ഷ്യ​നു​മെ​ല്ലാം ഗ​ലി​യാ​നോ​യു​ടെ വാ​ക്കു​ക​ളി​ൽ നി​റ​യു​ന്നു.

ശ​രി​യാ​യ സ​മ​യ​ത്തു മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന, മ​ത്സ​ര​ത്തി​ന്‍റെ അ​തി​രു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന ഒ​രു മാ​യാ​രൂ​പ​മാ​യി​രു​ന്നു മെ​സി. മാ​ൻ-​മാ​ർ​ക്കിം​ഗ് ത​ന്ത്ര​ത്തി​ലൂ​ടെ ഈ ​മാ​യാ​വി​യെ പി​ടി​കൂ​ടു​ക എ​ളു​പ്പ​മ​ല്ല. പ്രാ​യം കൂ​ടു​ന്തോ​റും ക​ളി​ക്ക​ള​ത്തി​ലെ ‘അ​വ​സ​ര​വാ​ദി’​യാ​യി മെ​സി മാ​റി. മൈ​താ​ന​ത്ത് വെ​റു​തെ ന​ട​ന്നു​നീ​ങ്ങു​ന്ന മെ​സി​യെ ക​ണ്ടാ​ൽ ഗോ​ള​ടി​ക്കു​ക​യേ ഇ​ല്ലെ​ന്നു തോ​ന്നും. എ​ന്നാ​ൽ, ഒ​ര​വ​സ​ര​ത്തി​ന്‍റെ കാ​ൽ ഭാ​ഗം മ​തി, എ​തി​ർ​വ​ല കി​ടു​ങ്ങി​യി​രി​ക്കും.

മെ​സി ക​ളി​ക്ക​ള​ത്തി​ൽ കാ​ട്ടു​ന്ന മി​നി​മ​ലി​സം അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ത​നി​ക്കു ചു​റ്റു​മു​ള്ള ക​ളി​യെ അ​ദ്ദേ​ഹം ഏ​റ്റ​വും ല​ളി​ത​മാ​യ രൂ​പ​ത്തി​ലേ​ക്കു മാ​റ്റി​യെ​ടു​ക്കു​ന്നു. ക​ളി​ക്ക​ള​ത്തി​ൽ അ​ദ്ദേ​ഹം ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ത്തി​ലും ഒ​രു പ്ര​ത്യേ​ക ചാ​രു​ത​യു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ടി​ത്ത​റ തി​ക​ച്ചും ത​ണു​പ്പ​നും കൃ​ത്യ​ത​യു​ള്ള​തു​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളാ​ണ്. എ​ല്ലാ ക​ളി​ക്കാ​രും പ​ന്ത് കാ​ലി​നു പു​റ​ത്തു​വ​ച്ച് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, മെ​സി​ക്ക് പ​ന്ത് കാ​ലി​നു​ള്ളി​ൽ​ത​ന്നെ​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്!

കാ​വ്യാ​ത്മ​ക​മാ​യ ഡ്രി​ബി​ളിം​ഗ്. അ​വി​ശ്വ​സ​നീ​യ​മാ​യ ഗോ​ൾ​വേ​ട്ട. കോ​ടി​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ. കാ​യി​ക​രം​ഗ​ത്തെ പു​ന​ർ​നി​ർ​വ​ചി​ച്ച ഇ​തി​ഹാ​സ​മാ​ണ് മെ​സി. കാ​ൽ​പ്പ​ന്തു​ക​ളി നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം ‘എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​രം’ (GOAT) എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​പ്പെ​ടും.

ന​ന്ദി മെ​സീ, നി​ങ്ങ​ൾ​ക്കു​വേ​ണ്ടി ഉ‍​യ​ർ​ത്തി​യ ആ​ര​വ​ങ്ങ​ളും നി​ങ്ങ​ൾ​ക്കു​വേ​ണ്ടി വീ​ഴ്ത്തി​യ ക​ണ്ണീ​രും വെ​റു​തെ​യാ​യി​ല്ല. അ​ത്ര​മാ​ത്രം ആ​ന​ന്ദ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ആ ​മാ​ന്ത്രി​ക പ​ദ​ച​ല​ന​ങ്ങ​ളി​ലൂ​ടെ ഞ​ങ്ങ​ള​നു​ഭ​വി​ച്ച​ത്. തോ​ൽ​ക്കു​ക എ​ന്ന​ത് പൊ​റു​ക്കാ​നാ​കാ​ത്ത പാ​പ​മാ​കു​ന്ന ലോ​ക​ത്ത് ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ലാ​ളി​ത്യ​ത്തോ​ടെ പ​ന്തി​നെ സ്നേ​ഹി​ച്ച നി​ങ്ങ​ളെ ഞ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റു​ന്നു.

01-09-2026

ചി​രി​ക്കു​ന്ന ജാ​മ്യ​ക്കാ​ര​നും ക​ര​യു​ന്ന ബാ​ങ്കു​ക​ളും

22,006 കോ​ടി രൂ​പ​യു​ടെ വാ​യ്പാ കു​ടി​ശി​ക​യി​ൽ ജാ​മ്യ​ക്കാ​ര​നാ​യ സീ/​എ​സെ​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ക​നും ബി​ജെ​പി​യു​ടെ മു​ൻ എം​പി​യു​മാ​യ സു​ഭാ​ഷ് ച​ന്ദ്ര 6.5 കോ​ടി രൂ​പ മാ​ത്രം തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യെ​ന്ന എ​ൻ​സി​എ​ൽ​ടി (ദേ​ശീ​യ ക​ന്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ)​യു​ടെ ഉ​ത്ത​ര​വാ​ണ് പു​തി​യ വി​വാ​ദം. പെ​ട്ടെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ, അ​തി​ന്‍റെ ബാ​ക്കി മോ​ദി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു എ​ന്നൊ​രു തോ​ന്ന​ലു​ണ്ടാ​കും. എ​ൻ​സി​എ​ൽ​ടി ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​പ​ണം ന​ഷ്‌​ട​മാ​കി​ല്ലാ​യി​രു​ന്നെ​ന്നും തോ​ന്നും. അ​ത​ത്ര ശ​രി​യ​ല്ല.

ഒ​ന്നാ​മ​ത്, സു​ഭാ​ഷ് ച​ന്ദ്ര വാ​യ്പ​ക്കാ​ര​ന​ല്ല, ജാ​മ്യ​ക്കാ​ര​നാ​ണ്. ര​ണ്ടാ​മ​ത്,  തി​രി​ച്ച​ട​വ് അ​സാ​ധ്യ​മാ​കും​വി​ധം വാ​യ്പ മു​ട​ങ്ങി​യെ​ങ്കി​ൽ അ​തി​നു​ത്ത​ര​വാ​ദി  തി​രി​ച്ച​ട​വു​ശേ​ഷി ഉ​റ​പ്പാ​ക്കാ​തെ വാ​യ്പ കൊ​ടു​ത്ത ബാ​ങ്കു​ക​ൾ ത​ന്നെ​യാ​ണ്.  മൂ​ന്നാ​മ​ത്തെ കാ​ര്യം, ച​ന്ദ്ര 6.5 കോ​ടി രൂ​പ അ​ട​ച്ചാ​ലും ക​ന്പ​നി​ക​ളി​ൽ​നി​ന്നു  ബാ​ക്കി തു​ക തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രും. അ​തു കി​ട്ടു​മോ​യെ​ന്ന​തു  വേ​റെ കാ​ര്യം! അ​താ​യ​ത്, എ​ൻ​സി​എ​ൽ​ടി ചെ​യ്ത​ത് ഒ​രു സാ​ങ്കേ​തി​ക ന​ട​പ​ടി മാ​ത്ര​മാ​ണ്.  വാ​യ്പ​ക്കാ​രും ജാ​മ്യ​ക്കാ​രും ചി​രി​ക്കു​ന്പോ​ൾ ബാ​ങ്കു​ക​ൾ ക​ര​യു​ന്ന ഒ​രു ഇ​ന്ത്യ​ൻ  തു​ട​ർ​ക്ക​ഥ​യാ​ണി​ത്. 

എ​ൻ​സി​എ​ൽ​ടി​യി​ൽ ന​ട​ന്ന വ്യ​ക്തി​ഗ​ത പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ളി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. വി​വി​ധ വാ​യ്പ​ക്കാ​ർ​ക്കാ​യി വ്യ​ക്തി​ഗ​ത ജാ​മ്യ​ങ്ങ​ളി​ലാ​ണ് താ​ൻ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​തെ​ന്നും നേ​രി​ട്ട് വാ​യ്പ​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നു​മാ​ണ് സു​ഭാ​ഷ് ച​ന്ദ്ര പ​റ​ഞ്ഞ​ത്. വാ​യ്പ ന​ൽ​കി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വാ​യ്പ​ക്കാ​ർ ഈ​ടു​വ​ച്ച സെ​ക്യൂ​രി​റ്റി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​ണ​മാ​ക്കി മാ​റ്റാ​ത്ത​താ​ണ് വാ​യ്പാ തു​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് സു​ഭാ​ഷ് ച​ന്ദ്ര​യു​ടെ ഓ​ഫീ​സ് ആ​രോ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ലാ​ഭ​ത്തി​നാ​യി കാ​ത്തി​രു​ന്ന​തി​ന്‍റെ വീ​ഴ്ച​യ്ക്ക് ബാ​ങ്കു​ക​ൾ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന ന്യാ​യം. ശ​രി​യാ​ണ്, കു​ടു​ത​ൽ ലാ​ഭം കാ​ത്തി​രു​ന്ന് മു​ത​ലു​പോ​ലും ഓ​ഹ​രി​വി​പ​ണി​യി​ൽ ന​ഷ്‌​ട​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റാ​രി​ലും ചു​മ​ത്തി​യി​ട്ടി​ല്ല. സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. എ​ല്ലാം ചേ​ർ​ത്തു വാ​യി​ച്ചാ​ൽ മ​ന​സി​ലാ​കു​ന്ന​ത്, ബാ​ങ്കു​ക​ൾ​ക്ക് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന ന​ഷ്‌​ട​ത്തി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി അ​വ​ർ മാ​ത്ര​മാ​ണ് എ​ന്നു​ത​ന്നെ.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യാ​ൽ, ബാ​ങ്കു​ക​ൾ വാ​യ്പ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യം, ജാ​മ്യ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ മൂ​ല്യം, അ​വ വാ​യ്പ​യ്ക്കു പ​ക​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത, ജാ​മ്യം നി​ന്ന​വ​രു​ടെ ആ​സ്തി​ക​ൾ... തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ഉ​ണ്ടാ​ക​ണം. സു​ഭാ​ഷ് ച​ന്ദ്ര​യു​ടെ ആ​സ്തി​യു​ടെ കാ​ര്യ​ത്തി​ലും ത​ർ​ക്കം തു​ട​രു​ക​യാ​ണ്. 2016ൽ ​പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച ക​ണ​ക്ക​നു​സ​രി​ച്ച്, 39.08 കോ​ടി രൂ​പ​യാ​ണ് ച​ന്ദ്ര​യു​ടെ ആ​സ്തി. 2024ൽ ​ഇ​ത് 31.79 കോ​ടി​യാ​യി. 25 കോ​ടി വീ​ടി​ന്‍റേ​താ​ണ്. ബാ​ക്കി തു​ക​യാ​ണ് തി​രി​ച്ച​ട​യ്ക്കാ​ൻ എ​ൻ​സി​എ​ൽ​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്.

 മു​ന്പ് ശ​ത​കോ​ടീ​ശ്വ​ര​നാ​യി​രു​ന്ന സു​ഭാ​ഷ് ച​ന്ദ്ര​യ്ക്ക്  40,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ആ​സ്തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ  വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യും മ​റ്റു ക​ട​ബാ​ധ്യ​ത​ക​ളും കാ​ര​ണം ഓ​ഹ​രി​ക​ൾ വി​ൽ​ക്കേ​ണ്ടി  വ​ന്ന​തോ​ടെ​യാ​ണ് ആ​സ്തി കു​റ​ഞ്ഞ​ത്. പ​ക്ഷേ, എ​ന്തു​കൊ​ണ്ടാ​ണ് രാ​ജ്യ​ത്ത് ഇ​തൊ​രു  വൈ​കാ​രി​ക പ്ര​ശ്ന​മാ​യി വ​ള​ർ​ന്ന​ത്‍? പ്ര​ധാ​ന​മാ​യും, ക​ർ​ഷ​ക​ർ ഉ​ൾ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു  പാ​വ​ങ്ങ​ൾ വാ​യ്പാ​കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​നാ​കാ​തെ ജ​പ്തി ചെ​യ്യ​പ്പെ​ടു​ന്ന  രാ​ജ്യ​മാ​ണി​ത്. അ​തു​പോ​ലെ, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്കു​പോ​ലും  ജാ​മ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ വാ​യ്പ ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യ ല​ക്ഷ​ങ്ങ​ളു​ടെ  രാ​ജ്യ​വും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​ദ്യ​മാ​യ​ല്ല. 

പെ​രു​പ്പി​ച്ചു കാ​ണി​ക്കു​ന്ന തി​രി​ച്ച​ട​വു​ശേ​ഷി പ​രി​ശോ​ധി​ക്കാ​തെ​യോ രാ​ഷ്‌​ട്രീ​യ​ബാ​ധ്യ​ത​യാ​ലോ സാ​ന്പ​ത്തി​ക​നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി​യോ വാ​യ്പ കൊ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ത്ത​രം പ​റ​യേ​ണ്ട പ്ര​ശ്ന​മാ​ണി​ത്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​പോ​ലും ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ക്കു തോ​ന്നി​യ​പ​ടി ന​ൽ​കി​യ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളേ​ണ്ടി​വ​ന്ന ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മു​ന്പു​മു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളു​ണ്ടോ, ആ​രു​ടെ​യെ​ങ്കി​ലും നി​ർ​ദേ​ശാ​നു​സൃ​ത​മാ​ണോ പ്ര​വ​ർ​ത്തി​ച്ച​ത് എ​ന്ന​തൊ​ന്നും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​കാ​നി​ട​യി​ല്ല.

ഒ​ന്നു​റ​പ്പാ​ണ്, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലു​ൾ​പ്പ​ടെ വാ​യ്പാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ണ​ക്കാ​ർ​ക്കും പാ​വ​ങ്ങ​ൾ​ക്കും ര​ണ്ടു രീ​തി​യി​ലാ​ണ്. നൂ​റോ ആ​യി​ര​മോ കോ​ടി​ക​ൾ ഒ​ന്നോ ര​ണ്ടോ മു​ത​ലാ​ളി​മാ​ർ​ക്കു​വേ​ണ്ടി ന​ഷ്‌​ട​പ്പെ​ടു​ത്തു​ന്ന​വ​ർ, അ​തേ തു​ക​കൊ​ണ്ട് ആ​യി​ര​മോ പ​തി​നാ​യി​ര​മോ പാ​വ​ങ്ങ​ൾ​ക്കു ചെ​റു​വാ​യ്പ​ക​ൾ ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കി​ല്ല. മാ​താ​പി​താ​ക്ക​ൾ​ക്കു ക്രെ​ഡി​റ്റ് സ്കോ​ർ കു​റ​വാ​ണെ​ങ്കി​ൽ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്പ ബാ​ങ്കു​ക​ൾ നി​ഷേ​ധി​ക്കാ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത് ഒ​ന്ന​ര മാ​സം മു​ന്പാ​ണ്. അ​തി​ന് ഒ​ര​ർ​ഥ​മേ​യു​ള്ളൂ.

തി​രി​ച്ച​ട​യ്ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്കു വി​ദ്യാ​ഭ്യാ​സ​ത്തി​നു​പോ​ലും വാ​യ്പ കൊ​ടു​ക്കേ​ണ്ട​തി​ല്ല. പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കോ​ട​തി​യി​ൽ ജ​യി​ച്ച ബാ​ങ്കു​ക​ൾ ഏ​താ​നും അ​തി​സ​ന്പ​ന്ന​ർ​ക്കെ​തി​രേ തോ​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് രാ​ജ്യം ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. രോ​ഷം അ​വ​രോ​ട​ല്ല, രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​നം മു​ത​ലാ​ളി​മാ​രി​ലൂ​ടെ മ​തി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ​യോ ക​ർ​ഷ​ക​രി​ലൂ​ടെ​യോ പാ​വ​ങ്ങ​ളി​ലൂ​ടെ​യോ വേ​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കി​യ ഭ​ര​ണ​കൂ​ട​താ​ത്പ​ര്യ​ങ്ങ​ളോ​ടാ​ണ്.

31-08-2026

വേ​ദി​ക​ളും സ​ദ​സു​ക​ളും സ്ത്രീ​ക​ൾ കൈ​യ​ട​ക്ക​ട്ടെ

സ്ത്രീ​ക​ൾ സ്റ്റേ​ജു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും മാ​ത്ര​മ​ല്ല, നി​യ​മ​സ​ഭ​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ലും മ​ത​സം​ഘ​ട​ന​ക​ളി​ലു​മൊ​ക്കെ സ​ജീ​വ​മാ​ക​ട്ടെ. അ​വ​ർ പ്ര​സം​ഗി​ക്ക​ട്ടെ, പാ​ട​ട്ടെ, നൃ​ത്തം ചെ​യ്യ​ട്ടെ, ഭ​രി​ക്ക​ട്ടെ. ഭാ​വി​യെ​പ്പോ​ലും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ ച​ങ്ങ​ല​യി​ൽ പൂ​ട്ടി​യി​ടാ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ ഏ​തോ പ്രാ​ചീ​ന​ഗു​ഹ​യി​ൽ​നി​ന്നെ​ന്ന​പോ​ലെ മു​ഴ​ങ്ങു​ന്പോ​ൾ സ്ത്രീ​ക​ൾ അ​തു ധി​ക്ക​രി​ക്ക​ണം. പു​രു​ഷ​ൻ ഹി​ന്ദു​വെ​ന്നോ ക്രി​സ്ത്യാ​നി​യെ​ന്നോ മു​സ്‌​ലി​മെ​ന്നോ ഇ​ട​തു​പ​ക്ഷ​മെ​ന്നോ വ​ല​തു​പ​ക്ഷ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ​ക​ളു​ടെ വ​ഴി​മു​ട​ക്കു​ന്ന ആ​ധി​പ​ത്യ മ​നോ​ഭാ​വ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ക​യും വേ​ണം.

പു​രു​ഷ​ൻ മു​ന്നി​ൽ​ക്ക​യ​റി​നി​ന്ന ലോ​ക​ക്ര​മ​ത്തി​ന്‍റെ ബാ​ക്കി​പ​ത്രം ഇ​തും​കൂ​ടി​യാ​ണ്; യു​ദ്ധം, ക​ലാ​പ​ങ്ങ​ൾ, വ​ർ​ഗീ​യ​ത, തീ​വ്ര​വാ​ദം, ജാ​തി​വെ​റി, സ​വ​ർ​ണ​ബോ​ധം, അ​ഴി​മ​തി, അ​ഹ​ങ്കാ​രം തു​ട​ങ്ങി​യ​വ. സ്ത്രീ ​പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കു കൂ​ടു​ത​ൽ ഇ​റ​ങ്ങി​നി​ന്നാ​ൽ, വേ​ദി​ക​ൾ നി​യ​ന്ത്രി​ച്ചാ​ൽ, ആ​ഘോ​ഷ​ങ്ങ​ളെ ഏ​റ്റെ​ടു​ത്താ​ൽ... എ​ന്താ​യാ​ലും ലോ​കം ഇ​പ്പോ​ഴു​ള്ള​തി​ലും കൂ​ടു​ത​ൽ യു​ദ്ധോ​ന്മു​ഖ​മോ അ​സ​മ​ത്വ​വും അ​നീ​തി​യും നി​റ​ഞ്ഞ​തോ ആ​കാ​ൻ പോ​കു​ന്നി​ല്ല.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 100 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു വി​ജ​യി​ച്ച്, ബം​ഗ​ളൂ​രു​വി​ൽ നി​യ​മ​ത്തി​നു പ​ഠി​ക്കു​ന്ന, ആ​ല​പ്പു​ഴ​ക്കാ​രി കെ​സി​യ ലി​സ് മെ​ജോ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ. വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് കെ​സി​യ സ്വ​ന്തം നാ​ട്ടി​ലെ പ​ള്ളി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഇ​രു​പ​തു തി​ക​യാ​ത്ത ആ ​പെ​ൺ​കു​ട്ടി​യു​ടെ പ്ര​സം​ഗം ഈ ​പ​ള്ളി​യി​ൽ മു​ഴ​ങ്ങി​യ​തി​ൽ ഏ​റ്റ​വും മി​ക​ച്ച​തി​ൽ ഒ​ന്നാ​യി. ചെ​റു​പ്പ​ത്തി​ലേ വേ​ദി​ക​ളി​ൽ ക​യ​റാ​നും പ്ര​സം​ഗി​ക്കാ​നും അ​വ​ൾ​ക്കു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളാ​ണ് പി​ന്നീ​ട് വി​ജ​യ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച​ത്. ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​ത്ത പു​രു​ഷ​ന്മാ​രാ​യി​രു​ന്നു അ​വ​ളു​ടെ വീ​ട്ടി​ലും നാ​ട്ടി​ലും ഉ​ള്ള​തെ​ങ്കി​ൽ ചി​ത്രം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു.

പ​ക്ഷേ, എ​ല്ലാ പ​ള്ളി​ക​ളി​ലും ഇ​ത​ല്ല സം​ഭ​വി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​ല​ക്കു​ക​ൾ പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​രു​ഷ​ന്മാ​ർ ഏ​തു രാ​ഷ്‌​ട്രീ​യ​ത്തി​ലോ മ​ത​ത്തി​ലോ പെ​ട്ട​വ​രാ​യാ​ലും ആ​ധു​നി​ക​സ​മൂ​ഹ​ത്തി​നു സ്വീ​കാ​ര്യ​രാ​ക​രു​ത്. അ​വ​ർ​ക്കു മ​റ്റ​നേ​കം സ​ത്‌​സ്വ​ഭാ​വ​ങ്ങ​ളു​മു​ണ്ടാ​കാം. പ​ക്ഷേ, സ​മ​ത്വ​ത്തി​ന്‍റെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ശ​ത്രു​ക്ക​ളാ​ണ്. മ​നു​സ്മൃ​തി​യെ വ​ർ​ഗീ​യ​ത​യെ​ന്നു പ്ര​സം​ഗി​ക്കു​ന്ന​വ​രും സ്വ​ന്തം വീ​ട്ടി​ലു​ള്ള​വ​രോ​ട് “നഃ ​സ്ത്രീ സ്വാ​ത​ന്ത്ര്യ​മ​ർ​ഹ​തി” (സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് അ​ർ​ഹ​യ​ല്ല) എ​ന്നു പു​ല​ന്പു​ന്ന​തി​നോ​ളം കാ​പ​ട്യ​മെ​ന്തു​ണ്ട്! ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ഒ​രു സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​ൻ പി.​കെ. ശ്രീ​മ​തി​യും കെ.​കെ. ശൈ​ല​ജ​യു​മ​ല്ലാ​തെ എ​ത്ര രാ​ഷ്‌​ട്രീ​യ വ​നി​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു?

സ്ത്രീ​യു​ടെ തു​ല്യ​ത​യെ ത​ള്ളി​പ്പ​റ​യു​ന്ന​വ​ർ പു​രു​ഷ​ന്മാ​രെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ലെ​ത്തി​യാ​ൽ ഏ​തൊ​ക്കെ​യോ പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ണു​പോ​കു​ന്ന​ത്ര ദു​ർ​ബ​ല​രാ​ണ് പു​രു​ഷ​ന്മാ​രെ​ന്ന ധ്വ​നി ഇ​ത്ത​രം വി​ല​ക്കു​ക​ളി​ലു​ണ്ട്. കൂ​ടു​ത​ൽ അ​ഭ്യ​സ്ത​വി​ദ്യ​രും ക​ഴി​വു​ള്ള​വ​രു​മാ​യ സ്ത്രീ​ക​ൾ മു​ൻ​നി​ര​യി​ലേ​ക്കു വ​ന്നാ​ൽ, സ്റ്റേ​ജി​ലും വേ​ദി​യി​ലു​മു​ള്ള ത​ങ്ങ​ളു​ടെ സ്ഥാ​നം ന​ഷ്‌​ട​പ്പെ​ടു​മോ​യെ​ന്ന ഭീ​തി​യാ​ണ് മ​റ്റൊ​ന്ന്. പൊ​തു​രം​ഗ​ത്തു മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ നാ​ട്ടി​ലും വീ​ട്ടി​ലും ത​ങ്ങ​ളെ ധി​ക്ക​രി​ക്കു​മെ​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യും നി​സാ​ര​മ​ല്ല. പു​രു​ഷ​ൻ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​നും ജ്ഞാ​നി​യു​മാ​കു​ക​യാ​ണ് പ​രി​ഹാ​രം.

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും പാ​ർ​ട്ടി​യി​ലും സ്ത്രീ​സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യോ ന​ട​പ്പാ​ക്ക​ൽ വ​ലി​ച്ചു​നീ​ട്ടു​ക​യോ ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രും ഭ​യ​ത്തി​ലാ​ണ്; കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചി​രു​ന്ന അ​ധി​കാ​രം ഇ​പ്പോ​ഴൊ​രു അ​വ​യ​വം​പോ​ലെ അ​വ​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടാ​കാം. മ​ത​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ മി​ക്ക​വാ​റും മു​ക​ളി​ലു​ണ്ടാ​കും ഒ​രു പു​രു​ഷ ര​ക്ഷാ​ധി​കാ​രി. മി​ക്ക​വാ​റും പു​രോ​ഹി​ത​ർ! ഇ​തു സ്വ​ത​ന്ത്ര​മാ​യ ജോ​ലി​സ്ത്രീ​ക്ക് നി​ഷേ​ധി​ക്കും. ഏ​തു വേ​ഷ​ത്തി​ലെ​ത്തി​യാ​ലും പു​രു​ഷാ​ധി​പ​ത്യം സ്ത്രീ​ക​ളെ ഒ​ന്നാ​മ​തെ​ത്താ​തി​രി​ക്കാ​ൻ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു.

പു​രു​ഷ​വി​രു​ദ്ധ​ത​യോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ള​വ​നു​വ​ദി​ക്കു​ന്ന​തോ അ​ല്ല സ്ത്രീ​സ്വാ​ത​ന്ത്ര്യ​മെ​ന്നു​കൂ​ടി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. കു​റ്റ​വാ​ളി സ്ത്രീ​യോ പു​രു​ഷ​നോ ആ​വ​ട്ടെ, ഇ​ര​വാ​ദം വേ​ണ്ട. അ​തു​പോ​ലെ അ​വി​ഹി​ത​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന ഒ​രു തെ​ളി​വു​മി​ല്ലെ​ങ്കി​ലും, കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ പു​രു​ഷ​ന്മാ​രെ ജീ​വി​താ​വ​സാ​നം വ​രെ സം​ശ​യ​നി​ഴ​ലി​ൽ നി​ർ​ത്താ​നു​ള്ള രോ​ഗാ​തു​ര മ​നോ​ഭാ​വ​ത്തി​നു സ്ത്രീ​സ്വാ​ത​ന്ത്ര്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല.

നാം ​സം​സാ​രി​ക്കു​ന്ന​ത്, ഒ​രു സ്ത്രീ-​പു​രു​ഷ ഏ​റ്റു​മു​ട്ട​ലി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച​ല്ല; പു​രു​ഷ​ൻ ത​ന്‍റെ തി​ന്മ​യു​ടെ ചു​മ​ടു​ക​ളി​ലൊ​ന്ന് ഇ​റ​ക്കി​വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്. സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കാ​ൻ പു​രു​ഷ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഉ​ട​മ​യൊ​ന്നു​മ​ല്ല. ആ ​ചി​ന്ത, പൂ​ർ​വി​ക​രി​ൽ​നി​ന്നു കൈ​മാ​റി​ക്കി​ട്ടി​യ പു​രു​ഷാ​ധി​പ​ത്യ​ബോ​ധ​ത്തി​ന്‍റെ കേ​ടാ​ണെ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, പെ​ൺ​കു​ട്ടി​ക​ളെ​യും പ​ഠി​പ്പി​ക്ക​ണം. ഭൂ​രി​പ​ക്ഷം പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളെ ച​വി​ട്ടി​മെ​തി​ക്കു​ന്ന​വ​ര​ല്ല. പ​ക്ഷേ, കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ആ ​ഭൂ​രി​പ​ക്ഷ​മ​ല്ലെ​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തെ​യും ക്ഷീ​ണി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്തു​കൊ​ണ്ട് വ​നി​താ​ദി​ന​മ​ല്ലാ​തി​രു​ന്നി​ട്ടും നാം ​തു​ല്യ​ത​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്നു? സ്ത്രീ​വി​രു​ദ്ധ​ത​യും ജാ​തി​വി​വേ​ച​ന​വും വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും താ​ണ്ഡ​വ​മാ​ടി​യ കാ​ല​ത്ത് നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന ഭാ​വി​യു​ടെ ചോ​ദ്യ​ത്തെ, ഒ​രു മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ ദീ​പി​ക പ്ര​തീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ട്. വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും​കൊ​ണ്ട് സ്ത്രീ ​ക​രു​ത്ത​യാ​യെ​ന്നു ക​ണ്ട​പ്പോ​ൾ രാ​ഷ്‌​ട്രീ​യ-​മ​ത നി​യ​മ​ങ്ങ​ൾ​കൊ​ണ്ട് അ​തി​നെ ത​ട​യാ​നു​ള്ള ഒ​ടു​ക്ക​ത്തെ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലോ​ക ദു​ർ​മാ​തൃ​ക​യാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്ത്രീ​ക​ളെ ഇ​രു​ട്ടി​ലാ​ക്കി​യ​ത് മ​ത​രാ​ഷ്‌​ട്ര​മാ​ണ്. പ​ക്ഷേ, ന​മ്മു​ടേ​തു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് ഇ​പ്പോ​ഴും മ​ന​സി​ലാ​കാ​ത്ത​വ​രു​ണ്ട്. പു​രു​ഷ​ൻ ത​ന്‍റേ​തു മാ​ത്ര​മാ​ക്കി​യ സ്വാ​ത​ന്ത്ര്യം ച​രി​ത്ര​ത്തി​ലെ കൊ​ള്ള​മു​ത​ലാ​ണ്. തി​രി​ച്ചു കൊ​ടു​ക്കു​വോ​ളം നാ​ഗ​രി​ക​ത​യു​ടെ കു​റ്റ​പ​ത്ര​ത്തി​ൽ അ​വ​ൻ ഒ​ന്നാം​പ്ര​തി.

29-08-2026

ഹി​ന്ദു​ത്വ​യു​ണ്ട്, പ​ള്ളി​യി​ൽ പോ​കു​ന്ന​വ​ർ സൂ​ക്ഷി​ക്ക​ണം!

ഇ​ന്ത്യ​യി​ൽ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന തി​രു​ത്തി​യി​ട്ടി​ല്ല. ഏ​തൊ​രു പൗ​ര​നും ഏ​തു മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​നും ആ​ച​രി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന 25-ാം അ​നു​ച്ഛേ​ദ​വും തി​രു​ത്തി​യി​ട്ടി​ല്ല. പ​ക്ഷേ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളാ​ലും വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളാ​ലും ഹി​ന്ദു​ത്വ​യെ ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്കി​റ​ക്കി​യ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ പോ​ഷ​ക​സം​ഘ​ട​ന​ക​ളാ​ക്കി. അ​തി​ന്‍റെ ദു​ഷ്ഫ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും പു​തി​യ​ത് മും​ബൈ​യി​ലാ​ണ്. പ്രാ​ർ​ഥ​ന​യ്ക്കെ​ത്തു​ന്ന​തു സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി​യ​ല്ല, സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സ​മ്മ​ത​പ​ത്രം ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ശ്വാ​സി​ക​ളോ​ട് പ​ള്ളി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഏ​തു നി​മി​ഷ​വും പ​ള്ളി​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യേ​ക്കാ​വു​ന്ന ഹി​ന്ദു​ത്വ സം​ഘ​ങ്ങ​ളെ പേ​ടി​ച്ചാ​ണ്. അ​തേ, ഭ​ര​ണ​ഘ​ട​ന​യു​ണ്ട്, പ​ക്ഷേ ഹി​ന്ദു​ത്വ​യു​മു​ണ്ട്; പ​ള്ളി​യി​ൽ പോ​കു​ന്ന​വ​രും സൂ​ക്ഷി​ക്ക​ണം. 

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഇ​ന്ന​ലെ നി​ല​വി​ൽ വ​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മാ​ണ് പ​ശ്ചാ​ത്ത​ലം. മും​ബൈ മെ​ട്രോ​പോ​ളി​റ്റ​ൻ മേ​ഖ​ല​യി​ലെ (എം​എം​ആ​ർ) ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളാ​ണ് വി​ശ്വാ​സി​ക​ളി​ൽ​നി​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സാ​ക്ഷി​ക​ളു​ടെ ഒ​പ്പു​മു​ള്ള സ​മ്മ​ത​പ​ത്രം വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. സ്വ​ന്തം ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണു പ്രാ​ർ​ഥി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന സ​മ്മ​ത​പ​ത്രം പ​ള്ളി​ക​ളി​ൽ സൂ​ക്ഷി​ക്കും. ഗ​വ​ൺ​മെ​ന്‍റ് അ​ധി​കൃ​ത​രോ പോ​ലീ​സോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കാ​നാ​ണെ​ന്നു ചി​ല സ​ഭാ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. “ര​ണ്ടു​മൂ​ന്നു മാ​സ​മാ​യി വി​ശ്വാ​സി​ക​ളി​ൽ​നി​ന്നു സ​മ്മ​ത​പ​ത്രം വാ​ങ്ങു​ന്നു​ണ്ട്. ആ​റു​മാ​സ​ത്തി​നി​ടെ എം​എം​ആ​റി​ൽ മാ​ത്രം പ​ള്ളി​ക​ളു​ടെ നേ​ർ​ക്ക് 11 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി” -വ​സാ​യി​യി​ലെ പാ​സ്റ്റ​ർ സാം ​മ​ത്താ​യി പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പാ​സാ​ക്കി​യ​തോ​ടെ വി​ശ്വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് ബോം​ബെ ക​ത്തോ​ലി​ക്കാ സ​ഭാ വ​ക്താ​വ് ഡോ​ൾ​ഫി ഡി​സൂ​സ​യും പ​റ​ഞ്ഞു. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സും ആ​വേ​ശ​ത്തി​ലാ​ണ്. പ്രാ​ബ​ല്യ​ത്തി​ലാ​കും മു​ന്പു​ത​ന്നെ നി​യ​മ​പ്ര​കാ​രം പൂ​ന സി​റ്റി പോ​ലീ​സ് ഓ​ഗ​സ്റ്റ് അ​ഞ്ചി​നും ഒ​ന്പ​തി​നും കേ​സെ​ടു​ത്ത​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. 

ഗോ​വ മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ നി​ർ​ദി​ഷ്ട മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. മി​ശ്ര​വി​വാ​ഹ​ങ്ങ​ൾ അ​സാ​ധു​വാ​ക്കാ​നു​ള്ള വ​കു​പ്പു​ക​ളു​മു​ണ്ട്. ഗോ​വ​യി​ലും ഘ​ർ​വാ​പ്പ​സി അ​ഥ​വാ ഹി​ന്ദു​മ​ത​ത്തി​ലേ​ക്കു​ള്ള മ​തം​മാ​റ്റം കു​റ്റ​ക​ര​മ​ല്ല. ക്രൈ​സ്ത​വ​ഭൂ​രി​പ​ക്ഷ​മാ​യ അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മൊ​ക്കെ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് നി​ർ​ബാ​ധം ആ​ളെ ചേ​ർ​ക്കു​ന്ന​വ​രു​ടെ ഇ​ന്ത്യ​ൻ കാ​പ​ട്യം! ബി​ജെ​പി​യു​ടെ നി​യ​മ​ങ്ങ​ൾ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്ന് അ​ണി​ക​ള​ല്ലാ​തെ ആ​രും പ​റ​യി​ല്ല. നി​ർ​ദി​ഷ‌്ട എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച്, വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ൽ വേ​ണ്ട​പ്പെ​ട്ട​വ​രെ​ന്നു സ​ർ​ക്കാ​രി​നു തോ​ന്നു​ന്ന​വ​രെ ഒ​ഴി​വാ​ക്കാം. ഘ​ർ​വാ​പ്പ​സി പോ​ലെ ഘ​ർ എ​ഫ്സി​ആ​ർ​എ! ന്യൂ​ന​പ​ക്ഷ​വേ​ട്ട ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം നി​യ​മ​ങ്ങ​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ആ​ർ​എ​സ്എ​സി​ന്‍റെ ത​ല​വ​നാ​ണ് ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ ഒ​രു​മ​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലെ മാ​ഡി​സ​ൺ സ്ക്വ​യ​ർ ഗാ​ർ​ഡ​നി​ലെ ‘യൂ​ണി​വേ​ഴ്സ​ൽ വ​ൺ​നെ​സ് സെ​ലി​ബ്രേ​ഷ​ൻ’ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് ‘വ​സു​ധൈ​വ കു​ടും​ബ​കം’ എ​ന്ന സ​ന്ദേ​ശം കൈ​മാ​റു​ക​യാ​ണ​ത്രേ. ആ ​കു​ടും​ബ​ത്തി​ൽ അ​ഥ​വാ രാ​ഷ്‌​ട്ര​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പൗ​ര​ത്വം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ന്‍റെ സാ​ന്പി​ളാ​ണ് മും​ബൈ പ​ള്ളി​ക​ളി​ലെ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ! യാ​ത്ര​യ്ക്കി​ടെ ചാ​ടി​വീ​ഴു​ന്ന വ​ർ​ഗീ​യ​വാ​ദി​ക​ളെ കാ​ണി​ക്കാ​ൻ, ക​ന്യാ​സ്ത്രീ​ക​ളും വൈ​ദി​ക​രും ഒ​പ്പ​മു​ള്ള​വ​രു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ. 

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ, ബി​ജെ​പി-​സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളും ഭ​ര​ണാ​ധി​കാ​രി​ക​ളും ന​ട​ത്തു​ന്ന വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ, അ​തു​കേ​ട്ട് മ​ത​ഭ്രാ​ന്തി​ള​കി ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ... ഇ​ന്ത്യ പ​ഴ​യ ഇ​ന്ത്യ​യ​ല്ല. ക്രൈ​സ്ത​വ​ർ​ക്ക് സ​ന്യ​സ്ത​വേ​ഷം ധ​രി​ച്ച് സ്വ​ന്തം രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും സ​ഞ്ച​രി​ക്കാ​നാ​കി​ല്ല. ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ ആ​ഘോ​ഷി​ക്കാ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ തി​ട്ടൂ​രം വേ​ണം. ക്രി​സ്മ​സ് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന പാ​വ​ങ്ങ​ൾ​പോ​ലും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. സ്കൂ​ളു​ക​ളും പ​ള്ളി​ക​ളും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ക്ര​മി​ക്ക​പ്പെ​ടാം. ഒ​രു വ​ർ​ഗീ​യ​വാ​ദി മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ൽ ബാ​ക്കി പ​ണി വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സ് നോ​ക്കും. എ​ഫ്ഐ​ആ​റി​ൽ വാ​ദി പ്ര​തി​യാ​കും. ഇ​ര​ക​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. 2024ൽ ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ 834 അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നാ​ണ് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ക​ണ​ക്ക്. 2025 ന​വം​ബ​ർ വ​രെ 706. പ്ര​തി​ക​രി​ക്കാ​ത്ത സ​ർ​ക്കാ​രു​ക​ളെ സാ​ക്ഷി​യാ​ക്കി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നി​ശ​ബ‌്ദ​മാ​യ ഒ​രു​ക്ക​ത്തി​ലാ​ണ്. മും​ബൈ പ​ള്ളി​ക​ളി​ലെ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ വി​ശ്വാ​സി​ക​ളെ ര​ക്ഷി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടാ​ത്ത ഒ​രു രേ​ഖ, വ​ർ​ഗീ​യ​ത​യു​ടെ പ​രോ​ക്ഷ​ഭീ​ഷ​ണി​യി​ൽ ന്യൂ​ന​പ​ക്ഷ പൗ​ര​ർ സ്വ​മേ​ധ​യാ ത​യാ​റാ​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ആ​രു​ടേ​താ​യി ഇ​ന്ത്യ?

കേ​ര​ള​ത്തി​ലും, അ​ധി​കാ​ര​മോ​ഹി​ക​ളും മു​സ്‌​ലിം വി​രോ​ധി​ക​ളും വ്യ​ക്തി​താ​ത്പ​ര്യ​ക്കാ​രു​മാ​യ കു​റ​ച്ചാ​ളു​ക​ളെ ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്ക് ഒ​പ്പ​മി​റ​ക്കാ​ൻ ഹി​ന്ദു​ത്വ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ, കേ​ര​ളം അ​ത​ത്ര​യ്ക്ക് ഏ​റ്റെ​ടു​ത്തി​ല്ല. ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ​പ്പോ​ലും, ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ​നി​ന്നു വി​ല​യ്ക്കെ​ടു​ക്ക​പ്പെ​ട്ട വ​ർ​ഗീ​യ ശു​ശ്രൂ​ഷി​ക​ൾ സ​ഹി​ക്കി​ല്ല. ക​ൺ​മു​ന്നി​ലെ ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ ന്യാ​യീ​ക​രി​ക്കാ​ൻ ഉ​ളു​പ്പി​ല്ലാ​ത്ത​വ​ർ വി​ദൂ​ര മു​സ്‌​ലിം മ​ത​മൗ​ലി​ക​രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ക്രി​സ്ത്യാ​നി​ക​ളെ​യോ​ർ​ത്ത് ഏ​റെ ഖി​ന്ന​രാ​ണ്. ശ്ര​ദ്ധി​ച്ചു​നോ​ക്കൂ; ഇ​ര​ക​ളു​ടെ ദൈ​ന്യ​ത​യ​ല്ല, വേ​ട്ട​ക്കാ​രു​ടെ മ​ത​മാ​ണ് ഈ ​ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​തി​ക​ര​ണ മാ​ന​ദ​ണ്ഡം. 

ഭ​ര​ണ​ഘ​ട​ന കേ​വ​ല​മൊ​രു പു​സ്ത​ക​മ​ല്ലെ​ന്നു വി​ശ്വ​സി​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാ​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഗോ​ഹ​ത്യ നി​രോ​ധ​നം, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, എ​ഫ്സി​ആ​ർ​എ തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ളു​ടെ ഹിം​സാ​ത്മ​ക പു​നഃ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ പ്ര​ഹ​രി​ക്കു​ക​യാ​ണ്. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ക​യും സ​ർ​ക്കാ​രി​നു വ​ഴ​ങ്ങി ജീ​വി​ക്കാ​ൻ ജ​ന​ത​യെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഗോ​ദി മീ​ഡി​യ ഇ​രു​ട്ടു വ്യാ​പി​പ്പി​ച്ചു. രാ​ജ്യ​സ്നേ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ക​രാ​യി. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ​സ്ഥാ​നം പോ​ലെ എ​ന്തെ​ങ്കി​ലു​മൊ​ന്നു ത​ര​പ്പെ​ടു​ത്താ​ൻ വെ​ന്പു​ന്ന വെ​ള്ള​യ​ടി​ച്ച ‘പ​ണ്ഡി​ത​രും’ കേ​ര​ള​ത്തി​ൽ മ​തേ​ത​ര മു​ഖം​മൂ​ടി അ​ഴി​ച്ചു. പ്ര​തി​പ​ക്ഷം നി​ഷ്ക്രി​യ​മ​ല്ല; പ​ക്ഷേ, സ​മ​കാ​ലി​ക ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്ര സ​ക്രി​യ​വു​മ​ല്ല. ന്യൂ​ന​പ​ക്ഷ മ​ത​നേ​താ​ക്ക​ളി​ൽ ചി​ല​രെ​ങ്കി​ലും നി​ശ​ബ്ദ​ത​യാ​ണു സു​ഖ​പ്ര​ദ​മെ​ന്നു വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​ട്ടു​മു​ണ്ട്. പ്ര​സം​ഗി​ക്കാ​നും പ്ര​തി​ക​രി​ക്കാ​നും പേ​ടി​ക്കാ​നി​ല്ലാ​ത്ത വേ​റെ എ​ന്തൊ​ക്കെ വി​ഷ​യ​ങ്ങ​ളു​ണ്ട്!

ഈ ​സം​ഭ​വി​ക്കു​ന്ന​തൊ​ക്കെ ഫാ​സി​സ​മാ​ണോ​യെ​ന്ന്, എ​ഴു​ത​പ്പെ​ടാ​നി​രി​ക്കു​ന്ന ച​രി​ത്രം വി​ധി​യെ​ഴു​തി​ക്കൊ​ള്ളും. പ​ക്ഷേ, മും​ബൈ​യി​ലെ പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥി​ക്കാ​നെ​ത്തു​ന്ന​വ​ർ ത​യാ​റാ​ക്കു​ന്ന സ​മ്മ​ത​പ​ത്രം വാ​യി​ച്ചു​നോ​ക്കി​യി​ട്ട്, എ​ഴു​ത​പ്പെ​ട്ട ച​രി​ത്രം പ​റ​യു​ന്നു: “ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ഫാ​സി​സ​ത്തി​ന്‍റേ​തു ത​ന്നെ.”

28-08-2026

നേ​പ്പാ​ൾ മു​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യും പി​ട​യു​ന്നു

പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മു​ള്ള​വ​രും കാ​ണാ​താ​യ​വ​രി​ലു​ണ്ട്. ദു​ര​ന്ത​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും അ​തി​ർ​ത്തി​ക​ളി​ല്ല. ഇ​ന്ത്യ അ​തി​ശ​യ​ക​ര​മാ​യ വേ​ഗ​ത്തി​ൽ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​ക്ക​ഴി​ഞ്ഞു. 341 വി​ദേ​ശി​ക​ള​ട​ക്കം 403 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്ന് നേ​പ്പാ​ൾ ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ണെ​ങ്കി​ലും പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വ​ത്തി​നു മു​ന്നി​ൽ മ​നു​ഷ്യ​ന്‍റെ നി​സ​ഹാ​യ​ത പ്ര​ക​ട​മാ​ണ്. പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി​യും സ​ഹ​ജീ​വി​സ്നേ​ഹ​വും സ​ഹാ​യ​മ​ന​സ്ക​ത​യും​കൊ​ണ്ട് ഈ ​ദു​ര​ന്ത​ത്തെ​യും ന​മു​ക്ക് അ​തി​ജീ​വി​ച്ചേ തീ​രൂ. പ​ഠി​ക്കാ​ൻ ക​യ്പേ​റി​യ പാ​ഠ​ങ്ങ​ളു​മു​ണ്ട്.

ടി​ബ​റ്റി​ലെ ഹി​മാ​ല​യ​ൻ നി​ര​ക​ളി​ൽ ഉ​ണ്ടാ​യ മ​ഞ്ഞി​ടി​ച്ചി​ലും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് ഗൈ​റോ​ങ് മേ​ഖ​ല​യി​ലും നേ​പ്പാ​ളി​ലെ ഭോ​ട്ടേ കോ​ശി, ത്രി​ശൂ​ലി ന​ദീ​ത​ട​ങ്ങ​ളി​ലും വ​ൻ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മി​നി​റ്റു​ക​ൾ​ക്ക​കം മൂ​ന്ന് ജി​ല്ല​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വ​ൻ​നാ​ശ​മു​ണ്ടാ​ക്കി. ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഹി​മാ​ല​യ​ൻ ഹി​മാ​നി​ക​ൾ വേ​ഗ​ത്തി​ൽ ഉ​രു​കു​ന്ന​തും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

ടി​ബ​റ്റി​ലെ കൈ​ലാ​സ് മാ​ന​സ​സ​രോ​വ​ർ തീ​ർ​ഥാ​ട​ന​പാ​ത​യി​ലാ​ണ് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം. 19 പാ​ല​ങ്ങ​ളും 40 കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഒ​രു ഡ​സ​നോ​ളം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ത​ക​രാ​റി​ലാ​യി​ക്ക​ഴി​ഞ്ഞു. മു​ൻ​ക​രു​ത​ലാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ദീ​തീ​ര​ങ്ങ​ളി​ൽ​നി​ന്നും ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​ണ്.

ഏ​റ്റ​വും ഭീ​തി​യു​ണ​ർ​ത്തു​ന്ന​ത്, 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ടി​ബ​റ്റി​ലെ ഖോ​ല, പു​റെ​പു ത്‌​സാ​ങ്പോ ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്തു​ള്ള ത​ടാ​കം പൊ​ട്ടാ​നി​ട​യു​ണ്ടെ​ന്ന ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പാ​ണ്. പ്ര​കൃ​തി​ദ​ത്ത ത​ട​യ​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തു ത​ടാ​ക​മാ​യ​ത്. ത​ട​യ​ണ​യ്ക്കു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ടാ​ക​ത്തി​ൽ 20 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മൂ​ന്നു ദി​വ​സ​ത്തി​ന​കം 30 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം​കൂ​ടി ഒ​ഴു​കി​യെ​ത്തു​മെ​ന്നും ത​ടാ​കം പൊ​ട്ടാ​നി​ട​യു​ണ്ടെ​ന്നു​മാ​ണ് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്.

നേ​പ്പാ​ൾ ഇ​ന്ത്യ​യി​ലും നി​ല​വി​ലു​ള്ള ചി​ല ആ​ശ​ങ്ക​ക​ളെ​യും മു​ന്ന​റി​യി​പ്പു​ക​ളെ​യും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന​തും തി​രി​ച്ച​റി​യ​ണം. മേ​ഘ​വി​സ്ഫോ​ട​നം, അ​ഥ​വാ ചെ​റി​യൊ​രു പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ 100 മി​ല്ലി​മീ​റ്റ​റി​ല​ധി​കം പെ​യ്യു​ന്ന അ​തി​തീ​വ്ര​മ​ഴ മി​ന്ന​ൽ​പ്ര​ള​യ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പ​ടെ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നാം ​ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ട്.

ന​മ്മു​ടെ അ​ണ​ക്കെ​ട്ടു​ക​ളും അ​തി​ന്‍റെ ചു​വ​ട്ടി​ലെ മ​നു​ഷ്യ​രു​ടെ ആ​ശ​ങ്ക​ക​ളും അ​ന്ത​ർ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്‌​ട്രീ​യ​മാ​യും വൈ​കാ​രി​ക​മാ​യും ത​ർ​ക്കി​ച്ചു തീ​ർ​ക്കു​ന്ന പ​തി​വ് നി​ർ​ത്താ​ൻ സ​മ​യം വൈ​കി. കാ​ര​ണം, മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ന​മ്മു​ടെ അ​ണ​ക്കെ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഴ​യ പാ​ഠ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി​ട്ടി​ല്ല. ചൈ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന ടി​ബ​റ്റി​ലെ ത​ടാ​കം അ​പ​ക​ട​നി​ല​യി​ലാ​യ​ത് മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ന്‍റെ പു​ത്ത​ൻ അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

ഹി​മ​പാ​ത​മാ​യാ​ലും മേ​ഘ​വി​സ്ഫോ​ട​ന​മാ​യാ​ലും ആ​ഗോ​ള​താ​പ​നം സൃ​ഷ്‌​ടി​ക്കു​ന്ന പ്ര​വ​ച​നാ​തീ​ത​മാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ന​മ്മു​ടെ ചി​ന്ത​ക​ളെ​യും ദു​ര​ന്ത​നി​വാ​ര​ണ ഒ​രു​ക്ക​ങ്ങ​ളെ​യും തി​രു​ത്തേ​ണ്ട​തു​ണ്ട്. കാ​ല​ഹ​ര​ണ​പ്പെ​ട്ട അ​ണ​ക്കെ​ട്ടു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​കൊ​ണ്ടോ അ​റ്റ​കു​റ്റ​പ്പ​ണി​കൊ​ണ്ടോ വ​ർ​ധി​ക്കു​ക​യി​ല്ല. അ​തി​നു പു​റ​മേ​യാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ളു​ടെ ഭീ​ഷ​ണി. പ​ഴ​ഞ്ച​ൻ അ​ണ​ക്കെ​ട്ടു​ക​ൾ​ക്കു ചു​വ​ട്ടി​ൽ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ഭീ​തി​യെ, സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളും കോ​ട​തി​ക​ളും പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ൾ പ​രി​ഹ​രി​ക്കി​ല്ല. ആ​വ​ർ​ത്തി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ൾ ക​ണ്ടെ​ങ്കി​ലും വി​വ​ര​ക്കേ​ടു​ക​ൾ തി​രു​ത്തി​യി​രു​ന്നെ​ങ്കി​ൽ!

നേ​പ്പാ​ൾ അ​ശാ​ന്ത​മാ​ണ്. ഉ​പ​ഗ്ര​ഹ​ദൃ​ശ്യ​ങ്ങ​ൾ, അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ ഭീ​തി​ജ​ന​ക​മാ​യി​രി​ക്കു​ന്നു. ന​ഷ്‌​ട​ജീ​വ​നു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​നാ​കി​ല്ല. പ്ര​ള​യം ത​ക​ർ​ത്ത നി​ർ​മി​തി​ക​ളെ​ങ്കി​ലും പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ എ​ടു​ത്തേ​ക്കാം. ലോ​ക​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളി​ലാ​ണ് അ​വ​ർ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്. അ​തു നി​ർ​ലോ​പം തു​ട​ര​ണം. ഈ ​ദു​ര​ന്തം നേ​പ്പാ​ളി​ലാ​ണെ​ങ്കി​ലും ഇ​ന്ത്യ​യെ​യും ബാ​ധി​ച്ചി​രി​ക്കു​ന്നു. യു​ദ്ധ​മെ​ന്ന​പോ​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും ലോ​ക​ത്തി​ന്‍റെ പൊ​തു​ദു​ര​ന്ത​ങ്ങ​ളാ​കു​ന്നു; മ​നു​ഷ്യ​ൻ ഒ​രു കു​ല​മാ​ണെ​ന്ന് പ്ര​കൃ​തി ഓ​ർ​മി​പ്പി​ക്കു​ന്ന​തു​പോ​ലെ.

26-08-2026

ഓ​ണ​വും ഓ​ർ​മി​പ്പി​ക്കു​ന്നു ന​മ്മ​ളൊ​ന്നാ​ണ്

ഓ​ണ​ത്തി​നു മ​ത​മു​ണ്ടോ ഇ​ല്ല​യോ എ​ന്ന ച​ർ​ച്ച അ​വ​രു തു​ട​ര​ട്ടെ; ന​മു​ക്ക് ആ​ഘോ​ഷി​ക്കാം. വി​ദ്വേ​ഷ-​അ​ഴി​മ​തി-​ഭ​യ ര​ഹി​ത രാ​ഷ്‌​ട്രീ​യ​ത്തെ, വൈ​വി​ധ്യ​ങ്ങ​ളെ പൂ​ക്ക​ള​മാ​ക്കു​ന്ന സം​സ്കാ​ര​ത്തെ ന​മു​ക്ക് എ​റ്റെ​ടു​ക്കാം. മ​ത​ത്തി​ന്‍റെ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ വ​ർ​ഗീ​യ​ത​യു​ടെ വി​ഴു​പ്പു​ഭാ​ണ്ഡ​ങ്ങ​ൾ നാം ​ഏ​റ്റെ​ടു​ക്കി​ല്ല. മ​നു​ഷ്യ​രെ തു​ല്യ​രാ​യി കാ​ണു​ന്ന, ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത സ​ദ്ഭ​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​വോ​ളം ന​മു​ക്കു മ​ഹാ​ബ​ലി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു തു​ട​ർ​ന്നേ തീ​രൂ. ഐ​ക്യ​ത്തി​ന്‍റെ ദി​ന​മാ​ണി​ന്ന്. എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ!

മാ​വേ​ലി​നാ​ടി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​ന്നോ ദേ​ശീ​യ​ഗാ​ന​മെ​ന്നോ പ​റ​യാ​വു​ന്ന ആ ​പാ​ട്ടി​ന്‍റെ അ​ന്തഃ​സ​ത്ത അ​തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു ച​ര​ണ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ണ്.
“മാ​വേ​ലി നാ​ടു വാ​ണീ​ടും​കാ​ലം
മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ.
ക​ള്ള​വു​മി​ല്ല ച​തി​യു​മി​ല്ല-
എ​ള്ളോ​ള​മി​ല്ല പൊ​ളി​വ​ച​നം”

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​തു​വ​ച്ച് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി, ക​ർ​മ​നി​ര​ത​മാ​യാ​ൽ ഒ​രു സോ​ഷ്യ​ലി​സ്റ്റ്-​മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യം ഫ​ല​വ​ത്താ​കും. മാ​വേ​ലി ച​രി​ത്ര​മാ​യാ​ലും ഭാ​വ​നാ​സൃ​ഷ്ടി​യാ​യാ​ലും അ​തി​നൊ​രു രാ​ഷ്‌​ട്രീ​യ മാ​നി​ഫെ​സ്റ്റോ​യു​ടെ സ്വ​ഭാ​വ​മു​ണ്ട്. എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തു​ല്യ​പ​ദ​വി​യു​ള്ളൊ​രു നാ​ടി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​തു തു​ട​ങ്ങു​ന്ന​ത്. തൊ​ഴി​ലാ​ളി​ക്കോ മു​ത​ലാ​ളി​ക്കോ മ​താ​ധി​പ​തി​ക്കോ അ​വി​ടെ സ​ർ​വാ​ധി​പ​ത്യ​മി​ല്ല. “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം” ​എ​ന്നു തു​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ​ത്തി​ലു​ള്ള​തും ഈ ​സ​ങ്ക​ൽ​പ​മാ​ണ്. എ​ന്നി​ട്ടും നാം ​തു​ല്യ​ര​ല്ലെ​ന്ന ക​ള്ള​നാ​ണ​യം അ​ടി​ച്ചി​റ​ക്കു​ന്ന ക​മ്മ​ട്ട​ങ്ങ​ൾ നി​രോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 80 വ​ർ​ഷ​മാ​കു​ന്പോ​ഴും ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് കോ​ട​തി ക​യ​റേ​ണ്ടി​വ​രു​ന്നു. അ​തേ, മാ​വേ​ലി​നാ​ട് ഒ​രു സ​ങ്ക​ൽ​പ​മാ​യി തു​ട​രു​ന്നു. ന​മു​ക്ക് ഓ​ണ​ത്തെ മ​റ​ക്കാ​നാ​കി​ല്ല.

ആ​ധു​നി​ക ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യ്ക്കു​പോ​ലും ആ​ർ​ജി​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത ഒ​രു മാ​തൃ​കാ​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ​മാ​ണ​ത്. വേ​ൾ​ഡ് ഇ​ക്വി​റ്റി ലാ​ബ് ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്, ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും 10 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​യി​ലാ​യി. താ​ഴേ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം പേ​ർ​ക്കു ല​ഭി​ക്കു​ന്ന​ത് വെ​റും 15 ശ​ത​മാ​നം. മൊ​ത്തം സ​ന്പ​ത്തി​ന്‍റെ 65 ശ​ത​മാ​ന​വും അ​തി​സ​ന്പ​ന്ന​രാ​യ 10 ശ​ത​മാ​നം പേ​രു​ടെ കൈ​യി​ലാ​യി. ഇ​തു​കൂ​ടി ശ്ര​ദ്ധി​ക്കു​ക. താ​ഴേ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ​ന്പ​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണ് 0.001 ശ​ത​മാ​നം വ​രു​ന്ന 60,000 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ കൈ​വ​ശം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​സ​മ​ത്വ​ങ്ങ​ളു​ടെ നാ​ട്ടി​ൽ തു​ല്യ​താ​സ​ങ്ക​ൽ​പ​മാ​യ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ നാം ​ഒ​ന്നി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ളാ​യാ​ലും മ​ത​ഭ്രാ​ന്ത​രാ​യാ​ലും ഒ​ന്നി​ച്ചൊ​രു പാ​ട്ടു​പാ​ടാ​നോ നൃ​ത്തം ചെ​യ്യാ​നോ സ​ദ്യ ഉ​ണ്ണാ​നോ പോ​ലും സ​മ്മ​തി​ക്കാ​ത്ത​വ​രെ അ​വ​ഗ​ണി​ക്ക​ണം. ഒ​രാ​ൾ ചോ​ദി​ക്കു​ന്ന​ത്, ഏ​തെ​ങ്കി​ലും പു​രാ​ണ​ത്തി​ലോ ഇ​തി​ഹാ​സ​ത്തി​ലോ മ​ഹാ​ബ​ലി കേ​ര​ളം ഭ​രി​ച്ചി​രു​ന്ന​തി​നു തെ​ളി​വു​ണ്ടോ എ​ന്നാ​ണ്. ചോ​ദി​ച്ച​യാ​ൾ പ​ങ്കെ​ടു​ക്കു​ന്ന ബാ​ക്കി​യെ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തെ​ളി​വു​ണ്ടോ​യെ​ന്ന​തു വേ​റെ കാ​ര്യം. മ​റ്റൊ​രാ​ൾ​ക്കു സം​ശ​യം, പാ​താ​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​നെ കാ​ത്തി​രി​ക്ക​ണോ എ​ന്നാ​ണ്. മ​ഹാ​ബ​ലി​യു​ടെ ഐ​തീ​ഹ്യ​ത്തി​ലെ “മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ” എ​ന്ന ഐ​ക്യ​സ​ന്ദേ​ശ​മോ തു​ല്യ​ത​യും സ​മൃ​ദ്ധി​യും സ്വ​പ്നം കാ​ണാ​ൻ മ​നു​ഷ്യ​രെ പ്രേ​രി​പ്പി​ക്കു​ന്ന മ​ഹാ​ബ​ലി​യു​ടെ വ​ര​വ് എ​ന്ന സ​ങ്ക​ൽ​പ​മോ അ​ദ്ദേ​ഹ​ത്തി​നു മ​ന​സി​ലാ​യി​ട്ടി​ല്ല. പാ​താ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ആ​ഘോ​ഷം ന​ട​ക്കു​ന്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ മു​ന്ന​റി​യി​പ്പ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രും അ​ത​ത്ര ഗൗ​നി​ച്ചി​ല്ല. ഇ​ടു​ങ്ങി​യ വ്യാ​പാ​ര​ങ്ങ​ൾ പു​തി​യ ത​ല​മു​റ ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ചാ​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ചി​ല​ർ​ക്കാ​യി ചു​രു​ങ്ങും. സൗ​ഹൃ​ദ​ത്തി​ന്‍റെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പൊ​തു​വി​ട​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കും. ഏ​താ​യാ​ലും ഇ​ത്ത​രം മ​ത​കേ​ന്ദ്രീ​കൃ​ത അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​യ​തു​കൊ​ണ്ട് വി​ല​പ്പോ​യി​ട്ടി​ല്ല.

തു​ല്യ​ത, സാ​ഹോ​ദ​ര്യം, പ​ങ്കു​വ​യ്ക്ക​ൽ... ന​ന്മ​യു​ടെ ഈ ​ആ​ഘോ​ഷ​ത്തെ അ​വ​സ​ര​മാ​ക്കാം. ദു​ർ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു തി​രി​ച്ച​റി​വു ന​ൽ​കാ​ൻ ‘ഇ​ന്നെ​ത്തു​ന്ന’ മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കാം. ഒ​ന്നി​ച്ചൊ​രു പൂ​ക്ക​ള​മൊ​രു​ക്കാം, സ​ദ്യ പ​ങ്കു​വ​യ്ക്കാം. ഈ ​ഓ​ണ​വും ഓ​ർ​മി​പ്പി​ക്കു​ന്നു... നാ​മൊ​ന്നാ​ണ്.

25-08-2026

'ക്രൈ​​​​സ്റ്റി'​​ലെ സ​​​​മ​​​​രം വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ക്ക​​​​വ​​​​ർ​​​​ച്ച

കാ​​​​വി​​​​ച്ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും ശൈ​​​​ലി​​​​ക്കു​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ക്കി​​​​യ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ദു​​​​ഷ്ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ​​​​താ​​​​ണ് തോ​​​​റ്റ​​​​വ​​​​രെ ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള എ​​​​ബി​​​​വി​​​​പി സ​​​​മ​​​​രം. ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി-​​​​എ​​​​ൻ​​​​സി​​​​ആ​​​​ർ (ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്) കാ​​​​മ്പ​​​​സി​​​​ലാ​​​​ണ് മൂ​​​​ന്നാം​​​വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട 13 നി​​​​യ​​​​മ​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നാ​​​​ലാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു വി​​​​ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള സ​​​​മ​​​​രം. എ​​​​ന്തൊ​​​​രു നാ​​​​ണ​​​​ക്കേ​​​​ട്! ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ മു​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളെ, സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്താ​​​​നു​​​​ള്ള എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ഇ​​​​ള​​​​ക്കി​​​​മ​​​​റി​​​​ച്ച നീ​​​​റ്റ്, സി​​​​ബി​​​​എ​​​​സ്ഇ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ലൊ​​​​ക്കെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ ത​​​​ല പൂ​​​​ഴ്ത്തി​​​​യ​​​​വ​​​​രാ​​​​ണ് തോ​​​​റ്റ​​​​വ​​​​രെ ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യോ​​​​ട് ആ​​​​ജ്ഞാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഇ​​​​ത്ത​​​​രം വ്ര​​​​ണ​​​​ങ്ങ​​​​ളെ ചൊ​​​​റി​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യ​​​​ല്ല ചി​​​​കി​​​​ത്സി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്. 

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്തെ അ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ സി​​​​ജെ​​​​പി എ​​​​ന്ന സ്വ​​​​ത​​​​ന്ത്ര വി​​​​ദ്യാ​​​​ർ​​​​ഥി​​​മു​​​​ന്നേ​​​​റ്റം രാ​​​​ജ്യ​​​​മെ​​​​ങ്ങും ക്രി​​​​യാ​​​​ത്മ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് തോ​​​​റ്റ​​​​വ​​​​രെ ജ​​​​യി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള എ​​​​ബി​​​​വി​​​​പി സ​​​​മ​​​​രം. ഒ​​​​ന്നും ര​​​​ണ്ടും വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്നു മൂ​​​​ന്നാം​​​​വ​​​​ർ​​​​ഷ പ​​​​രീ​​​​ക്ഷ​​​യി​​​​ലും ആ​​​​റു​​​മു​​​​ത​​​​ൽ എ​​​​ട്ടു​​​​വ​​​​രെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ തോ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത 13 എ​​​​ൽ​​​​എ​​​​ൽ​​​​ബി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ജ​​​​യി​​​​പ്പി​​​​ക്ക​​​​ണ​​​​മ​​​​ത്രേ. ഗേ​​​​റ്റ് ത​​​​ക​​​​ർ​​​​ത്ത് കാ​​​​ന്പ​​​​സി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ന്ന 25 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം വ​​​​നി​​​​താ സു​​​​ര​​​​ക്ഷാ​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്നും പൂ​​​​ച്ച​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ ന​​​​ശി​​​​പ്പി​​​​ച്ചെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്. മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം കാ​​​​മ്പ​​​​സി​​​​നു​​​​ള്ളി​​​​ൽ ത​​​​ട​​​​ഞ്ഞു. കോ​​​​ള​​​​ജ് ബ​​​​സു​​​​ക​​​​ളു​​​​ടെ​​​​യ​​​​ട​​​​ക്കം ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി. സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടും പോ​​​​ലീ​​​​സിന് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ മ​​​​ടി​. എ​​​​ന്താ​​​​ണു യാ​​​​ഥാ​​​​ർ​​​​ഥ്യം? മ​​​​റ്റ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ക്ലാ​​​​സ് ക​​​​യ​​​​റ്റ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ദേ​​​​ശീ​​​​യ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​ദ്ധ​​​​തി-2020 അ​​​​നു​​​​സ​​​​രി​​​​ച്ച് പു​​​​തു​​​​ക്കി​​​​യെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​പ​​​ഠ​​​ന​​​ത്തി​​​ലെ പ്ര​​​​മോ​​​​ഷ​​​​ൻ ന​​​​യം ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു​​​വി​​​​ധേ​​​​യ​​​​മാ​​​​ണ്. അ​​​​തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ക്രൈ​​​​സ്റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക്കു ക​​​​ഴി​​​​യി​​​​ല്ല. അ​​​​വ​​​​രു​​​​ടെ ആ​​​​റു കാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ലും ഇ​​​​തേ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ണു പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത്. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ 23 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം പി​​​​ന്നി​​​​ലാ​​​​യി.  

രാ​​​​ജ്യ​​​​ത്തെ പ​​​​രീ​​​​ക്ഷാ​​​​ന​​​​ട​​​​ത്തി​​​​പ്പെ​​​​ല്ലാം പാ​​​​ളി. ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ ദ​​​​യ​​​​നീ​​​​യാ​​​​വ​​​​സ്ഥ ദി​​​​വ​​​​സ​​​​വും പു​​​​റ​​​​ത്തു​​​​വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ 611 സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കു സ്വ​​​​ന്ത​​​​മാ​​​​യൊ​​​​രു കെ​​​​ട്ടി​​​​ടം പോ​​​​ലു​​​​മി​​​​ല്ലെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ്മ​​​​തി​​​​ച്ച​​​​ത് വാ​​​​ർ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്നു. സ്വ​​​​ന്ത​​​​മാ​​​​യി കെ​​​​ട്ടി​​​​ട​​​​മു​​​​ള്ള 64,484 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2,047 എ​​​​ണ്ണ​​​​ത്തി​​​​ൽ ശൗ​​​​ചാ​​​​ല​​​​യ​​​​ങ്ങ​​​​ളോ 1,049 എ​​​​ണ്ണ​​​​ത്തി​​​​ൽ കു​​​​ടി​​​​വെ​​​​ള്ള സൗ​​​​ക​​​​ര്യ​​​​മോ ഇ​​​​ല്ല. 3,768 സ്കൂ​​​​ളു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ജീ​​​​ർ​​​​ണി​​​​ച്ച അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്നും 83,783 ക്ലാ​​​​സ് മു​​​​റി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​വും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. രാ​​​​ജ​​​​സ്ഥാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​വും ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​വു​​​​മാ​​​​യ ജ​​​​യ്പു​​​​രി​​​​ൽ കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്കൂ​​​​ളി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വാ​​​​ർ​​​​ത്ത​​​​യും അ​​​​പ​​​​മാ​​​​ന​​​​മാ​​​​യി. ഇ​​​​തൊ​​​​ന്നും കാ​​​​ണാ​​​​ത്ത എ​​​​ബി​​​​വി​​​​പി "ക്രൈ​​​​സ്റ്റി'​​​​ലെ സ​​​​മ​​​​രം​​​​പോ​​​​ലു​​​​ള്ള അ​​​​പ​​​​ഹാ​​​​സ്യ​​​​വൃ​​​​ത്തി​​​​യി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ നാ​​​​ളെ എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പോ​​​​ലു​​​​ള്ള ഉ​​​​ന്ന​​​​ത​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ച്ചേ​​​​ക്കാ​​​​മെ​​​​ന്ന​​​​താ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ നി​​​​രാ​​​​ശാ​​​​ജ​​​​ന​​​​കം. ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത്, വി​​​​ദ്യാ​​​​ഭ്യാ​​​​സം ഉ​​​​ൾ​​​​പ്പ​​​​ടെ ഏ​​​​തൊ​​​​രു വ​​​​കു​​​​പ്പി​​​​നെ​​​​യും പാ​​​​ർ​​​​ട്ടി ഓ​​​​ഫീ​​​​സു​​​​ക​​​​ളാ​​​​യി ക​​​​ണ്ട നി​​​​ര​​​​വ​​​​ധി പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴു​​​​മു​​​​ണ്ട്; ചി​​​​ല​​​​തു കു​​​​ഴി​​​​യി​​​​ലേ​​​​ക്ക് കാ​​​​ലും​​​​നീ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ലും. പ​​​​ക്ഷേ, ബി​​​​ജെ​​​​പി ത​​​​ങ്ങ​​​​ളെ​​​​ത്ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​രാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു. 

രാ​​​​ജ്യ​​​​ത്ത് ക്രൈ​​​​സ്ത​​​​വ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​വ​​​​രെ ത​​​​ട​​​​യാ​​​​ത്ത കേ​​​​ന്ദ്രം, മൗ​​​​ന​​​​ത്തി​​​​ലാ​​​​ണ്. മു​​​​ഴു​​​​വ​​​​ൻ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലും ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രു​​​​ടെ പ​​​​ങ്ക് അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​ണെ​​​​ന്ന് മേ​​​​ഘാ​​​​ല​​​​യ മു​​​​ഖ‍്യ​​​​മ​​​​ന്ത്രി കോ​​​​ണ്‍​റാ​​​​ഡ് സാം​​​​ഗ‌്മ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ്. ഒ​​​​രു സ​​​​ര്‍​ക്കാ​​​​ര്‍ ഡി​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റും ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്തും അ​​​​വ​​​​ര്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ തു​​​​റ​​​​ക്കു​​​​ക​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ത​​​​ന്‍റെ പി​​​​താ​​​​വ് മു​​​​ന്‍ ലോ​​​​ക്‌​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ പി.​​​​എ. സാ​​​​ഗ‌്മ ക്രി​​​​സ്റ്റ്യ​​​​ന്‍ മി​​​​ഷ​​​​ന്‍റെ  ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും  മു​​​​ത്ത​​​​ച്ഛ​​​​ന്‍  മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ വ​​​​ള​​​​ര്‍​ത്തി​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം സ്മ​​​​രി​​​​ച്ചു. ക്രൈ​​​​സ്ത​​​​വ​​​​നാ​​​​കു​​​​ന്ന​​​​തി​​​​ന​​​​ല്ല, ന​​​​ല്ല  മ​​​​നു​​​​ഷ്യ​​​​നാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ്  മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ര്‍ ത​​​​ന്‍റെ  പി​​​​താ​​​​വി​​​​നെ പ​​​​ഠി​​​​പ്പി​​​​ച്ച​​​​ത്. ത​​​​ന്‍റെ പി​​​​താ​​​​വ്  നേ​​​​ടി​​​​യ​​​​തെ​​​​ല്ലാം ഈ ​​​​മി​​​​ഷ​​​​ന​​​​റി​​​​മാ​​​​രി​​​​ല്‍​നി​​​​ന്നു പ​​​​ഠി​​​​ച്ച​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 

ച​​​​രി​​​​ത്ര അ​​​​പ​​​​നി​​​​ർ​​​​മി​​​​തി​​​​യാ​​​​ലും വ്യാ​​​​ജ​​​​വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ളാ​​​​ലും ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളെ ത​​​​മ​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ സം​​​​ഗ്‌​​​മ​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ​​​​ക്കു ചെ​​​​വി കൊ​​​​ടു​​​​ത്തേ​​​​ക്കി​​​​ല്ല. "ക്രൈ​​​​സ്റ്റി'​​​​ലെ സ​​​​മ​​​​ര​​​​വും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​ബ​​​​ധി​​​​ര​​​​രു​​​​ടേ​​​​താ​​​​ണ്. തോ​​​​റ്റെ​​​​ന്ന് എ​​​​ത്ര പ​​​​റ​​​​ഞ്ഞാ​​​​ലും അ​​​​വ​​​​ർ കേ​​​​ൾ​​​​ക്കി​​​​ല്ല. ചോ​​​​ദ്യ​​​​ക്ക​​​​ട​​​​ലാ​​​​സ് ചോ​​​​ർ​​​​ത്തി​​​​യും വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക തി​​​​രു​​​​ത്തി​​​​യും കു​​​​തി​​​​ര​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തി​​​​യും വി​​​​ജ​​​​യം ത​​​​ട്ടി​​​​പ്പ​​​​റി​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ക്ക​​​​വ​​​​ർ​​​​ച്ച. 

24-08-2026

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വെ​ട്ട്: കേ​ര​ള​വും അ​മേ​രി​ക്ക​യി​ല​ല്ല

​ര​ള​ത്തി​ന്‍റെ ഓ​രോ ആ​വ​ശ്യ​ങ്ങ​ളും ത​ള്ളി​ക്ക​ള​യാ​ൻ കേ​ന്ദ്ര​ത്തി​ന് ഓ​രോ​രോ കാ​ര​ണ​മു​ണ്ട്. എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​നം, സം​സ്ഥാ​ന​വി​ഹി​ത വി​ത​ര​ണം, വ​യ​നാ​ട് ദു​രി​താ​ശ്വാ​സം... അ​ണു​വി​ട തെ​റ്റി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ഉ​ള്ള​തും ഇ​ല്ലാ​താ​ക്കാ​ൻ ഓ​രോ​രോ കാ​ര​ണ​ങ്ങ​ൾ..! പാ​ല​ക്കാ​ട് കോ​ച്ച് ഫാ​ക്‌​ട​റി​യു​ടെ ച​ര​മ​ക്കു​റി​പ്പെ​ഴു​തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തേ​യു​ള്ളൂ, പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ മൈ​സൂ​രു ഡി​വി​ഷ​നി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി. ഇ​വി​ടെ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടെ​ന്നും ആ​ലോ​ചി​ക്ക​ണ​മെ​ന്നു​മു​ള്ള ഫെ​ഡ​റ​ൽ മ​ര്യാ​ദ പോ​ലു​മി​ല്ല.

1,100 കോ​ടി​യു​ടെ പ്ര​തി​വ​ർ​ഷ ന​ഷ്‌​ടം പാ​ല​ക്കാ​ടി​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. നാം ​കേ​ന്ദ്ര​ത്തി​ന്‍റെ കു​ടി​കി​ട​പ്പു​കാ​ര​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഈ ​ഓ​ണ​ശി​ക്ഷ​യ്ക്കെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​മെ​ന്യേ കേ​ര​ളം അ​ണി​നി​ര​ക്ക​ണം. 2006ൽ ​പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മു​റി​ച്ച് സേ​ലം ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​പ്പോ​ൾ ഹ​ർ​ത്താ​ൽ ന​ട​ത്തി​യ സം​സ്ഥാ​ന ബി​ജെ​പി​ക്കും കേ​ര​ള​ത്തോ​ടു​ള്ള ഈ ​അ​നീ​തി മ​ന​സി​ലാ​കും. തി​ള​യ്ക്ക​ണം ചോ​ര ന​മു​ക്കു ഞ​ര​ന്പു​ക​ളി​ൽ!

മം​ഗ​ലാ​പു​രം മേ​ഖ​ല​യെ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് അ​ട​ർ​ത്തി​ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ധി​ക്കാ​രം കേ​ന്ദ്ര​ത്തി​ന്‍റെ മ​ന​സ് വാ​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ന്മാ​രു​ടേ​താ​ണ്. ഇ​തു പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​ത്ത​ത​ല്ല. 2006ൽ ​യു​പി​എ സ​ർ​ക്കാ​ർ പാ​ല​ക്കാ​ടി​നെ വെ​ട്ടി​മു​റി​ച്ചാ​ണ് സേ​ലം ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​ത്. പ​ക​രം കേ​ര​ള​ത്തി​നു കോ​ച്ച് ഫാ​ക്‌​ട​റി വ​രു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 2008-09 റെ​യി​ൽ​വേ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ 239 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും 2012 ഫെ​ബ്രു​വ​രി 21ന് ​റെ​യി​ൽ​വേ മ​ന്ത്രി ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. പാ​ല​ക്കാ​ടി​നൊ​പ്പം പ്ര​ഖ്യാ​പി​ച്ച റാ​യ്‌​ബ​റേ​ലി​യി​ൽ മാ​ത്ര​മ​ല്ല, പി​ന്നീ​ട്‌ പ്ര​ഖ്യാ​പി​ച്ച ബം​ഗാ​ളി​ലും ഹ​രി​യാ​ന​യി​ലും തൊ​ഴി​ലും വി​ക​സ​ന​വു​മൊ​ക്കെ ഉ​റ​പ്പാ​ക്കി ഫാ​ക്‌​ട​റി​ക​ളെ​ത്തി.

അ​ധി​കാ​ര​ത്തി​ലെ​ത്തി ദ​ശാ​ബ്ദം പി​ന്നി​ട്ട​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്നു; നി​ല​വി​ലു​ള്ള കോ​ച്ച് ഫാ​ക്‌​ട​റി​ക​ൾ ധാ​രാ​ള​മാ​ണ്, ഇ​നി പാ​ല​ക്കാ​ട്ട് പു​തി​യ​തൊ​ന്ന് ആ​വ​ശ്യ​മി​ല്ല. ആ ​ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ ഇ​തു​മ​ങ്ങു തീ​രു​മാ​നി​ച്ചു; പാ​ല​ക്കാ​ടി​ന് ഇ​ത്ര വ​ലി​പ്പ​വും വേ​ണ്ട. പ​ക്ഷേ, മൈ​സു​രു ഡി​വി​ഷ​നു വ​ലി​പ്പം കൂ​ടി​യാ​ലും ഭ​ര​ണ​ബു​ദ്ധി​മു​ട്ടോ വി​ക​സ​ന​മു​ര​ടി​പ്പോ ഒ​ന്നു​മി​ല്ല!

പാ​ല​ക്കാ​ടി​ന്‍റെ ഉ​ള്ളാ​ൾ മു​ത​ൽ മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ക്ക​മു​ള്ള​വ​യാ​ണ് ന​ഷ്‌​ട​മാ​കു​ന്ന​ത്. 1,100 കോ​ടി​യു​ടെ കു​റ​വാ​ണ് വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വ​രു​മാ​ന​മു​ള്ള പ​ന​മ്പൂ​ർ സ്റ്റേ​ഷ​ൻ അ​ട​ക്കം മൈ​സൂ​രു ഡി​വി​ഷ​നി​ലാ​കും. മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തു​നി​ന്ന് ക​ൽ​ക്ക​രി, വ​ളം, പെ​ട്രോ​ളി​യം... ച​ര​ക്കു​നീ​ക്ക​ങ്ങ​ൾ പ​ന​ന്പൂ​രി​ൽ​നി​ന്നാ​ണ്.

മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തും കേ​ര​ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ ട്രെ​യി​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​വും മൈ​സൂ​രു​വി​നു കൈ​മാ​റും. യാ​ത്രാ​സൗ​ക​ര്യം, അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം കു​റ​യും. ക​ണ്ണൂ​രും കോ​ഴി​ക്കോ​ട്ടും അ​വ​സാ​നി​ക്കു​ന്ന ട്രെ​യി​നു​ക​ൾ മം​ഗ​ലാ​പു​ര​ത്തേ​ക്കു നീ​ട്ട​ണ​മെ​ങ്കി​ൽ ഇ​നി മൈ​സൂ​രു ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണം. ഇ​പ്പോ​ൾ​ത​ന്നെ തി​ര​ക്കേ​റി​യ മം​ഗ​ലാ​പു​ര​ത്തി​ന്‍റെ റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും എ​മ​ർ​ജ​ൻ​സി ക്വോ​ട്ട ടി​ക്ക​റ്റി​നു​പോ​ലും മ​ല​ബാ​റു​കാ​ർ മൈ​സൂ​രു​വി​നെ സ​മീ​പി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യും. വ​രു​മാ​നം ഇ​ല്ലാ​താ​ക്കി ന​ഷ്‌​ട​ത്തി​ലാ​ക്കു​ന്ന ഡി​വി​ഷ​ൻ ഭാ​വി​യി​ൽ പൂ​ട്ടി​പ്പോ​കാ​നും മ​തി.

ഇ​തു കേ​ര​ള​ത്തോ​ടു​ള്ള കൊ​ടി​യ അ​നീ​തി​യാ​ണ്. ബി​ജെ​പി ഒ​ഴി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം കേ​ര​ള​ത്തെ നി​ന്ദി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​പ​ഹാ​സ്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​വും അ​വ​സ​ര​വാ​ദ​വും ഒ​രു​പോ​ലെ പു​റ​ത്തെ​ടു​ക്കു​ന്ന​തു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്, മൈ​സൂ​രു ഇ​ന്ത്യ​യി​ല​ല്ലേ അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മൊ​ന്നു​മ​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു.

പ​ക്ഷേ, പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ 2006ൽ ​വി​ഭ​ജി​ച്ച​പ്പോ​ൾ സേ​ലം അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ബി​ജെ​പി ക​രു​തി​യോ എ​ന്ന​റി​യി​ല്ല. ര​ണ്ടും ര​ണ്ടു സാ​ഹ​ച​ര്യ​മാ​ണെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പ​ത്തി​ര​ട്ടി വി​ക​സ​നം ഉ​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ സ്വ​ന്തം ചെ​ല​വി​ൽ കൃ​ഷ്ണ​ദാ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.

പ​ക്ഷേ, ജ​ന​ങ്ങ​ളു​ടെ വോ​ട്ട് നേ​ടി ജ​യി​ച്ച ബി​ജെ​പി എം​എ​ൽ​എ​മാ​ർ കേ​ന്ദ്ര​അ​നീ​തി​യെ നീ​തി​യാ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ദു​ർ​മ​ന്ത്ര​വാ​ദം പ്ര​യോ​ഗി​ക്ക​രു​ത്.

സം​സ്ഥാ​നം ര​ണ്ടു കാ​ര്യ​ങ്ങ​ൾ ഉ​ട​നെ ചെ​യ്യ​ണം. ഒ​ന്ന്, വി​ഭ​ജി​ക്കി​ല്ലെ​ന്ന വാ​ക്കു ലം​ഘി​ച്ചു പാ​തി​രാ​യ്ക്കു കേ​ര​ള​ത്തെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​ന തീ​രു​മാ​നം തി​രു​ത്താ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യ​ണം. ര​ണ്ട്, കോ​ച്ച് ഫാ​ക്‌​ട​റി​ക്കു​വേ​ണ്ടി റെ​യി​ൽ​വേ​യ്ക്കു കൊ​ടു​ത്ത ക​ഞ്ചി​ക്കോ​ട്ടെ 239 ഏ​ക്ക​ർ ഭൂ​മി സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന സം​സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ൽ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണം. കേ​ര​ള​വും അ​മേ​രി​ക്ക​യു​ടെ​യ​ല്ല ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​റി​യാ​ത്ത​വ​ർ​ക്കു വ​ഴ​ങ്ങ​രു​ത്.

22-08-2026

സ്വ​​​​​​ർ​​​​​​ണ​​​​​​ത്തേ​​​​​​ക്കാ​​​​​​ൾ വി​​​​​​ല​​​​​​യു​​​​​​ള്ള സ​​​​​​ത്യം

അ​​​​​​ന്ധ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നെ കാ​​​​​​വി​​​​​​യു​​​​​​ടു​​​​​​പ്പി​​​​​​ക്കു​​​​​​ന്ന കാ​​​​​​ലം. സ​​​​​​ത്യ​​​​​​ത്തെ മി​​​​​​ഥ്യ​​​​​​ത ചു​​​​​​ട്ടി​​​​​​കു​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ശി​​​​​​ല്പി​​​​​​ക​​​​​​ളെ​​​​​​പ്പോ​​​​​​ൽ നി​​​​​​ഴ​​​​​​ലു​​​​​​ക​​​​​​ൾ പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് വെ​​​​​​ളി​​​​​​ച്ച​​​​​​ത്തെ മാ​​​​​​യ്ക്കു​​​​​​ന്ന കാ​​​​​​ലം. പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലെ ച​​​​​​രി​​​​​​ത്രം തി​​​​​​രു​​​​​​ത്തി​​​​​​യെ​​​​​​ഴു​​​​​​താ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​ട്ട് കു​​​​​​റ​​​​​​ച്ചു​​​​​​കാ​​​​​​ല​​​​​​മാ​​​​​​യി. എ​​​​​​ൻ​​​​​​സി​​​​​​ഇ​​​​​​ആ​​​​​​ർ​​​​​​ടി​​​​​​യു​​​​​​ടെ ചു​​​​​​വ​​​​​​ടു​​​​​​പി​​​​​​ടി​​​​​​ച്ച് ചി​​​​​​ല സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ത്യ​​​​​​ത്തി​​​​​​നു​​​​​​മേ​​​​​​ൽ ചെ​​​​​ളി പൊ​​​​​​തി​​​​​​യാ​​​​​​നു​​​​​​ള്ള ശ്ര​​​​​​മം തു​​​​​​ട​​​​​​രു​​​​​​ന്നു. എ​​​​​​ൻ​​​​​​സി​​​​​​ഇ​​​​​​ആ​​​​​​ർ​​​​​​ടി​​​​​​യു​​​​​​ടെ പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ സ​​​​​​മി​​​​​​തി​​​​​​യി​​​​​​ൽ ആ​​​​​​ർ​​​​​​എ​​​​​​സ്എ​​​​​​സ്, എ​​​​​​ബി​​​​​​വി​​​​​​പി​​​​​​ക്കാ​​​​​​രെ തി​​​​​​രു​​​​​​കി​​​​​​ക്ക​​​​​​യ​​​​​​റ്റി​​​​​​യെ​​​​​​ന്ന വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ക​​​​​​ത്തു​​​​​​ന്ന​​​​​​ത്. ബി​​​​​​ജെ​​​​​​പി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ വ​​​​​​ന്ന​​​​​​തു​​​​​​തൊ​​​​​​ട്ട് തീ​​​​​​വ്ര​​​​​​ ഹി​​​​​​ന്ദു​​​​​​ത്വ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര മ​​​​​​സ്തി​​​​​​ഷ്ക പ്ര​​​​​​ക്ഷാ​​​​​​ള​​​​​​നം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​വ​​​​​​രു​​​​​​ന്ന പ്ര​​​​​​ക്രി​​​​​​യ​​​​​​യാ​​​​​​ണ്. പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ​​​​​​ത​​​​​​ന്നെ അ​​​​​​സം​​​​​​ബ​​​​​​ന്ധ​​​​​​മെ​​​​​​ന്ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​കു​​​​​​ന്ന കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​പോ​​​​​​ലും പ​​​​​​ര​​​​​​സ്യ​​​​​​മാ​​​​​​യി ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​ഞ്ഞ് സ​​​​​​ത്യ​​​​​​മാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന ഗീ​​​​​​ബ​​​​​​ൽ​​​​​​സി​​​​​​യ​​​​​​ൻ ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ളെ വെ​​​​​​റു​​​​​​തെ പു​​​​​​ച്ഛി​​​​​​ച്ചു ത​​​​​​ള്ളി​​​​​​യാ​​​​​​ൽ മാ​​​​​​ത്രം പോ​​​​​​രാ. മ​​​​​​റു​​​​​​വാ​​​​​​ക്കു ചൊ​​​​​​ല്ലി നി​​​​​​ർ​​​​​​വീ​​​​​​ര്യ​​​​​​മാ​​​​​​ക്കു​​​​​​ക​​​​​​ത​​​​​​ന്നെ വേ​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യി നി​​​ഷ്ക്രി​​​യ​​​രാ​​​ക്ക​​​​​​പ്പെ​​​​​​ട്ട ഒ​​​​​​രു സ​​​​​​മൂ​​​​​​ഹം ഫാ​​​​​​സി​​​​​​സ്റ്റ് പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ൽ മു​​​​​​ട്ടി​​​​​​ലി​​​​​​ഴ​​​​​​യു​​​​​​ന്ന​​​​​​ത് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ​​​​​​പോ​​​​​​ലും ആ​​​​​​രു​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത ദു​​​​​​ര​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​കും നാ​​​​​​ടി​​​​​​നു​​​​​​ണ്ടാ​​​​​​വു​​​​​​ക. 

എ​​​​​​​​​​ന്‍​സി​​​​​​​​​​ഇ​​​​​​​​​​ആ​​​​​​​​​​ര്‍​ടി​​​​​​​​​​യു​​​​​​​​​​ടെ രാ​​​​​​​​​​ഷ്‌​​​​​​​​​ട്ര​​​​​​​​​​ത​​​​​​​​​​ന്ത്രം (പൊ​​​​​​​​​​ളി​​​​​​​​​​റ്റി​​​​​​​​​​ക്ക​​​​​​​​​​ല്‍ സ​​​​​​​​​​യ​​​​​​​​​​ന്‍​സ്), ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​നാ​​​​​​​​​​പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ വി​​​​​​​​​​ഷ​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ള്‍ എ​​​​​​​​​​ന്നീ പാ​​​​​​​​​​ഠ​​​​​​​​​​പു​​​​​​​​​​സ്ത​​​​​​​​​​ക​​​​​​​​​​ങ്ങ​​​​​​​​​​ള്‍ ത​​​​​​​​​​യാ​​​​​​​​​​റാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​​നു​​​​​​​​​​ള്ള സ​​​​​​​​​​മി​​​​​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് സാ​​​​​മൂ​​​​​ഹി​​​​​കാ​​​​​​ർ​​​​​​ബു​​​​​​ദ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കു​​​​​​ന്ന ഫാ​​​​​​സി​​​​​​സ്റ്റ് വൈ​​​​​​റ​​​​​​സു​​​​​​ക​​​​​​ളെ ഒ​​​​​​ളി​​​​​​ച്ചു​​​​​​ക​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. പു​​​​​​​​​​നഃ​​​​​​​​​​സം​​​​​​​​​​ഘ​​​​​​​​​​ടി​​​​​​​​​​പ്പി​​​​​​​​​​ച്ച സ​​​​​​​​​​മി​​​​​​​​​​തി​​​​​​​​​​യി​​​​​​​​​​ലെ കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​ത് നാ​​​​​​​​​​ലം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ള്‍​ക്കെ​​​​​​​​​​ങ്കി​​​​​​​​​​ലും ആ​​​​​​​​​ർ​​​​​​​​​എ​​​​​​​​​സ്എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യും ബി​​​​​​​​​​ജെ​​​​​​​​​​പി​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​ദ്യാ​​​​​​​​​​ര്‍​ഥി​​​​​​​​​വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​യ എ​​​​​​​​​​ബി​​​​​​​​​​വി​​​​​​​​​​പി​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യും അ​​​​​​​​​​ടു​​​​​​​​​​ത്ത ബ​​​​​​​​​​ന്ധ​​​​​​​​​​മു​​​​​​​​​​ണ്ട്.  സ്‌​​​​​​​​​​കൂ​​​​​​​​​​ള്‍ വി​​​​​​​​​​ദ്യാ​​​​​​​​​​ര്‍​ഥി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ല്‍ ആ​​​​​​​​​​ര്‍​എ​​​​​​​​​​സ്എ​​​​​​​​​​സ് പ്ര​​​​​​​​​​ത്യ​​​​​​​​​​യ​​​​​​​​​​ശാ​​​​​​​​​​സ്ത്രം അ​​​​​​​​​​ടി​​​​​​​​​​ച്ചേ​​​​​​​​​​ല്‍​പ്പി​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള സം​​​​​​ഘ​​​​​​ടി​​​​​​ത ​​​​​​ശ്ര​​​​​​​​​​മ​​​​​​​​​​മാ​​​​​​​​​​ണു പു​​​​​​​​​​തി​​​​​​​​​​യ 20 അം​​​​​​​​​​ഗ സ​​​​​​​​​​മി​​​​​​​​​​തി​​​​​​​​​​യെ​​​​​​​​​​ന്നു തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​ഞ്ഞ് കോ​​​​​​​​​​ണ്‍​ഗ്ര​​​​​​​​​​സ്, സി​​​​​​​​​​പി​​​​​​​​​​എം, എ​​​​​​​​​​ന്‍​സി​​​​​​​​​​പി (എ​​​​​​​​​സ്പി) തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ പാ​​​​​​​​​​ര്‍​ട്ടി​​​​​​​​​​ക​​​​​​​​​​ള്‍ വി​​​​​​​​​​മ​​​​​​​​​​ര്‍​ശ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യെ സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​റി​​​​​​ന്‍റെ പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്ര പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ശാ​​​​​​ല​​​​​​യാ​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്ന് അ​​​​​​വ​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്നു.

മു​​​​​​ന്‍ എ​​​​​​ബി​​​​​​വി​​​​​​പി ദേ​​​​​​ശീ​​​​​​യ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും ജെ​​​​​​എ​​​​​​ന്‍യു പ്ര​​​​​​ഫ​​​​​​സ​​​​​​റു​​​​​​മാ​​​​​​യ വ​​​​​​ന്ദ​​​​​​ന മി​​​​​​ശ്ര, എ​​​​​​ബി​​​​​​വി​​​​​​പി​​​​​​യി​​​​​​ല്‍ സം​​​​​​ഘ​​​​​​ട​​​​​​നാ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ള്‍ വ​​​​​​ഹി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള, ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്‌​​​​​​ടാ​​​​​​വാ​​​​​​യി വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​ദ​​​​​​ഗ്ധ​​​​​​ന്‍ യ​​​​​​ദു​​​​​​നാ​​​​​​ഥ് ദേ​​​​​​ശ്പാ​​​​​​ണ്ഡെ, പൂ​​​​​​ന ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യു​​​​​​ള്ള ജ്ഞാ​​​​​​ന​​​​​​പ്ര​​​​​​ബോ​​​​​​ധി​​​​​​നി​​​​​​യി​​​​​​ലെ പ്ര​​​​​​ശാ​​​​​​ന്ത് ദി​​​​​​വേ​​​​​​ക്ക​​​​​​ര്‍, റാം​​​​​​ഭാ​​​​​​വു മ​​​​​​ല്‍ഗി പ്ര​​​​​​ബോ​​​​​​ധി​​​​​​നി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ഇ​​​​​​ന്ത്യ​​​​​​ന്‍ ഇ​​​​​​ന്‍സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് ലീ​​​​​​ഡ​​​​​​ര്‍ഷി​​​​​​പ്പ് പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച ഒ​​​​​​രു ജേ​​​​​​ണ​​​​​​ലി​​​​​​ന്‍റെ എ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യ​​​​​​ല്‍ ബോ​​​​​​ര്‍ഡം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജെ​​​​​​എ​​​​​​ന്‍യു വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​ദ​​​​​​ഗ്ധ​​​​​​ന്‍ ര​​​​​​വി ര​​​​​​മേ​​​​​​ശ് ച​​​​​​ന്ദ്ര ശു​​​​​​ക്ല എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​മാ​​​​​​ണ് വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ​​​​​​ത്. 

ജെ​​​​​​എ​​​​​​ന്‍യു, ഡ​​​​​​ല്‍ഹി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി, ഇ​​​​​​ഗ്‌​​​​​​നോ, നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ ലോ ​​​​​​യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി ഡ​​​​​​ല്‍ഹി, ജി​​​​​​ന്‍ഡാ​​​​​​ല്‍ ഗ്ലോ​​​​​​ബ​​​​​​ല്‍ ലോ ​​​​​​സ്‌​​​​​​കൂ​​​​​​ള്‍, പോ​​​​​​ണ്ടി​​​​​​ച്ചേ​​​​​​രി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി, ഉ​​​​​​ത്ക​​​​​​ല്‍ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്‌​​​​​​സി​​​​​​റ്റി എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഫാ​​​​​​ക്ക​​​​​​ല്‍റ്റി അം​​​​​​ഗ​​​​​​ങ്ങ​​​​​​ളും സ്‌​​​​​​കൂ​​​​​​ള്‍ അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും എ​​​​​​ന്‍സി​​​​​​ഇ​​​​​​ആ​​​​​​ര്‍ടി അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക വി​​​​​​ദ​​​​​​ഗ്ധ​​​​​​രും അ​​​​​​ട​​​​​​ക്കം 20 അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പാ​​​​​​ന​​​​​​ലി​​​​​​ലു​​​​​​ള്ള​​​​​​ത്. ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക​​​​​​യി​​​​​​ലെ നി​​​​​​ട്ടെ സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ലാ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റും പ്ര​​​​​​മു​​​​​​ഖ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക വി​​​​​​ദ​​​​​​ഗ്ധ​​​​​​നു​​​​​​മാ​​​​​​യ സ​​​​​​ന്ദീ​​​​​​പ് ശാ​​​​​​സ്ത്രി​​​​​​യാ​​​​​​ണ് സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​ൻ. 11, 12 ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ൾ ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ ചു​​​​​​മ​​​​​​ത​​​​​​ല.

ബി​​​​​​ജെ​​​​​​പി ന​​​​​​യി​​​​​​ക്കു​​​​​​ന്ന എ​​​​​​ൻ​​​​​​ഡി​​​​​​എ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു കീ​​​​​​ഴി​​​​​​ൽ പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​രു​​​​​​ത്തി​​​​​​യ കാ​​​​​​ത​​​​​​ലാ​​​​​​യ തി​​​​​​രു​​​​​​ത്ത​​​​​​ലു​​​​​​ക​​​​​​ൾ നേരത്തേത​​​​​ന്നെ വി​​​​​​വാ​​​​​​ദ​​​​​ക്കൊ​​​​​ടു​​​​​ങ്കാ​​​​​റ്റു​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 11, 12 ക്ലാ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലെ പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ് പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ബാ​​​​​​ബ​​​​​​റി മ​​​​​​സ്ജി​​​​​​ദി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ക​​​​​​രം ‘മൂ​​​​​​ന്ന് മി​​​​​​നാ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ള്ള നി​​​​​​ർ​​​​​​മി​​​​​​തി’എ​​​​​​ന്നു മാ​​​​​​റ്റി​​​​​​യ​​​​​​തും അ​​​​​​യോ​​​​​​ധ്യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ചു​​​​​​രു​​​​​​ക്കി​​​​​​യ​​​​​​തും ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം​​​​​​മു​​​​​​മ്പാ​​​​​​ണ്. പ​​​​​​തി​​​​​​നൊ​​​​​​ന്നാം ക്ലാ​​​​​​സി​​​​​​ലെ പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ് പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ലെ ‘മ​​​​​​തേ​​​​​​ത​​​​​​ര​​​​​​ത്വം’​​എ​​​​​​ന്ന അ​​​​​​ധ്യാ​​​​​​യ​​​​​​ത്തി​​​​​​ൽ, “2002ൽ ​​​​​​ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഗോ​​​​​​ധ്ര​​​​​​ന​​​​​​ന്ത​​​​​​ര ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം ആ​​​​​​ളു​​​​​​ക​​​​​​ൾ, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് മു​​​​​​സ്‌​​​ലിം​​​​​​ക​​​​​​ൾ കൂ​​​​​​ട്ട​​​​​​ക്കൊ​​​​​​ല ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടു” ​​എ​​​​​​ന്നാ​​​​​​ണ് മു​​​​​​മ്പ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ‘മു​​​​​​സ്‌​​​ലിം​​​​​​ക​​​​​​ൾ’ എ​​​​​​ന്ന വാ​​​​​​ക്ക്  ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി “2002ൽ ​​​​​​ഗു​​​​​​ജ​​​​​​റാ​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യ ഗോ​​​​​​ധ്ര​​​​​​ന​​​​​​ന്ത​​​​​​ര ക​​​​​​ലാ​​​​​​പ​​​​​​ത്തി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം ആ​​​​​​ളു​​​​​​ക​​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു” എ​​​​​​ന്ന് മാ​​​​​​ത്ര​​​​​​മാ​​​​​​ക്കി മാ​​​​​​റ്റു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ന​​​​​​മ്മു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ത്തെ മാ​​​​​​യ്ച്ചു​​​​​​ക​​​​​​ള​​​​​​യാ​​​​​നു​​​​​ള്ള ശ്ര​​​​​മം ആ ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള വം​​​​​​ശ​​​​​​ഹ​​​​​​ത്യ​​​​​​യി​​​​​​ലേ​​​​​​ക്കാ​​​​​​ണ് ന​​​​​​യി​​​​​​ക്കാ​​​​​​റു​​​​​​ള്ള​​​​​​തെ​​​​​​ന്ന് ജെ​​​​​​എ​​​​​​ൻ​​​​​​യു​​​​​​വി​​​​​​ലെ സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക ഇ​​​​​​ന്ത്യ​​​​​​ൻ ച​​​​​​രി​​​​​​ത്രവി​​​​​​ഭാ​​​​​​ഗം പ്ര​​​​​​ഫ​​​​​​സ​​​​​​റാ​​​​​​യി​​​​​​രു​​​​​​ന്ന ആ​​​​​​ദി​​​​​​ത്യ മു​​​​​​ഖ​​​​​​ർ​​​​​​ജി അ​​​​​​ന്നു​​​​​​ത​​​​​​ന്നെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.

ഓ​​​​​​രോ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ​​​​​​യും ഉ​​​​​​ള്ളി​​​​​​ലു​​​​​​ള്ള ഹി​​​​​​ന്ദു​​​​​​വി​​​​​​നെ ഉ​​​​​​ണ​​​​​​ർ​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്ന ‘വി​​​​​​ചാ​​​​​​ര​​​​​​ധാ​​​​​​ര’​​യാ​​​​​​ണ് സം​​​​​​ഘ​​​​​​പ​​​​​​രി​​​​​​വാ​​​​​​റി​​​​​​ന്‍റെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​നം. ഈ ​​​​​​കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് ന​​​​​​ട​​​​​​പ്പാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ​​​​​​മ്പ്ര​​​​​​ദാ​​​​​​യം അ​​​​​​ടി​​​​​​മു​​​​​​ടി മാ​​​​​​റ്റേ​​​​​​ണ്ട​​​​​​തു​​​​​​ണ്ടെ​​​​​​ന്ന് ഗോ​​​​​​ൾ​​​​​​വ​​​​​​ൾ​​​​​​ക്ക​​​​​​ർ ത​​​​​​ന്‍റെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ൽ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​ർ രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​ങ്ക​​​​​ൽ​​​​​പ​​​​​ത്തി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടാ​​​​​ത്ത ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റു​​​​​കാ​​​​​രെ​​​​​യും പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​വി​​​​​വ​​​​​ത്ക​​​​​ര​​​​​ണം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഗോ​​​​​ൾ​​​​​വ​​​​​ൾ​​​​​ക്ക​​​​​ർ ‘വി​​​​​ചാ​​​​​ര​​​​​ധാ​​​​​ര’​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്. 

ഫാ​​​​​സി​​​​​സ്റ്റ് ചി​​​​​ന്താ​​​​​ധാ​​​​​ര​​​​​യി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ എ​​​​​തി​​​​​ർ​​​​​പ്പു​​​​​ക​​​​​ളോ ഭി​​​​​ന്നാ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ളോ വി​​​​​ല​​​​​പ്പോ​​​​​കി​​​​​ല്ല. ന​​​​​മ്മു​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ മു​​​​​ഖ്യ പ്ര​​​​​തി​​​​​പ​​​​​ക്ഷക​​​​​ക്ഷി​​​​​ക​​​​​ൾ ഈ ​​​​​അ​​​​​പ​​​​​ക​​​​​ടം വേ​​​​​ണ്ട​​​​​ത്ര ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ട്. നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ വെ​​​​​ള്ളം ചേ​​​​​ർ​​​​​ത്തും മൃ​​​​​ദു​​​ഹി​​​​​ന്ദു​​​​​ത്വ​​​​​ത്താ​​​​​ൽ മു​​​​​ഖം​​​​​ മി​​​​​നു​​​​​ക്കി​​​​​യും അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​നാ​​​​​ഴി​​​​​ക​​​​​ളി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്താ​​​​​നു​​​​​ള്ള വ​​​​​ഴി​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വ​​​​​ർ ചി​​​​​ന്തി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കേ​​​​​ണ്ട ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യോ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​നം ത​​​​​ന്നെ​​​​​യോ അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യം ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത് വി​​​​​നാ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​കും. സ്വ​​​​​ർ​​​​​ണ​​​​​ത്തേ​​​​​ക്കാ​​​​​ൾ വി​​​​​ല​​​​​യു​​​​​ണ്ട് ഗാ​​​​​ന്ധി​​​​​ജി​​​​​യും മ​​​​​റ്റു രാ​​​​​ഷ്‌​​​​​ട്ര​​​​​ശി​​​​​ൽ​​​​​പി​​​​​ക​​​​​ളും ഉ‍യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ച്ച സ​​​​​ത്യ​​​​​ത്തി​​​​​ന്. 

21-08-2026

ക​രു​വാ​റ്റ​ക്ക​ണ്ണാ​ടി​യി​ൽ മു​ഖം നോ​ക്കാം

‘നൂ​റു സം​ശ​യ​ങ്ങ​ൾ ഒ​ന്നി​ച്ചു​വ​ച്ചാ​ലും ഒ​രു തെ​ളി​വാ​കി​ല്ല.’ (കു​റ്റ​വും ശി​ക്ഷ​യും-​ദ​സ്ത​യേ​വ്സ്കി) ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ൽ ഒ​മ്പ​താം​ക്ലാ​സു​കാ​രി അ​ടു​ത്ത ബ​ന്ധു​വി​നെ കൂ​ട്ടു​കാ​രെ വി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ആ​രു​ടെ​യും ഉ​ള്ളു പൊ​ള്ളി​ക്കു​ന്ന​താ​യി​രു​ന്നു. ത​ക​ർ​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ വേ​ദ​ന​ക​ളും മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കെ അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന അ​നാ​ഥ​ത്വ​വു​മൊ​ക്കെ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. എ​ന്നി​രി​ക്കി​ലും, കു​ട്ടി​ക്കാ​ല​ത്തു സ്നേ​ഹം കി​ട്ടാ​ത്ത​ത് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ന്യാ​യീ​ക​ര​ണ​മാ​ക്കു​ന്ന​ത് സൂ​ക്ഷി​ച്ചു​വേ​ണം. അ​തു കോ​ട​തി​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ നി​ശ്ച​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പോ​ലീ​സ് ഉ​ൾ​പ്പെ​ടെ ആ​രും തി​ടു​ക്ക​ത്തി​ൽ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​തും പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തും ഉ​ചി​ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കു ത​ങ്ങ​ളു​ടെ ഭാ​ഗം പ​റ​യാ​ൻ അ​വ​സ​ര​മി​ല്ലെ​ന്നി​രി​ക്കെ, തെ​ളി​വി​ല്ലാ​തെ സം​ശ​യ​ക്കൂ​ട്ടി​ലും പ്ര​തി​ക്കൂ​ട്ടി​ലു​മാ​ക്ക​രു​ത്; പ്ര​ത്യേ​കി​ച്ചും പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ. അ​തേ​സ​മ​യം, ക​രു​വാ​റ്റ​ക്ക​ണ്ണാ​ടി സ​മൂ​ഹ​ത്തി​നു​നേ​ർ​ക്കു തി​രി​ച്ചു​വ​യ്ക്കു​ക​യും വേ​ണം. അ​പ്പോ​ൾ കാ​ണാം ത​ക​ർ​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഏ​കാ​കി​ക​ളാ​കു​ന്ന, അ​നാ​ഥ​രാ​കു​ന്ന, സ​മ​നി​ല തെ​റ്റു​ന്ന, കു​റ്റ​വാ​ളി​ക​ളാ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ഞ്ഞു​ങ്ങ​ളു​ടെ ദൈ​ന്യ​മു​ഖം. പ​ല​രും വ്യാ​ജ​സ്നേ​ഹി​ത​രി​ലേ​ക്കും സ​മൂ​ഹ​മാ​ധ്യ​മ-​ല​ഹ​രി​ച്ച​ന്ത​ക​ളി​ലേ​ക്കും ഒ​ളി​ച്ചോ​ടു​ന്നു. 

ഒമ്പ​താം ക്ലാ​സു​കാ​രി ബ​ന്ധു​വാ​യ വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ആ​ൺ​സു​ഹൃ​ത്തി​നും കൂ​ട്ടു​കാ​ർ​ക്കും നി​ർ​ദേ​ശം കൊ​ടു​ക്കു​ന്ന​തും  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ അ​തു വി​ദ​ഗ്ധ​മാ​യി ചെ​യ്ത​ശേ​ഷം വീ​ഡി​യോ പെ​ൺ​കു​ട്ടി​യെ കാ​ണി​ക്കു​ന്ന​തും ക​വ​ർ​ച്ച​ന​ട​ത്തു​ന്ന​തും കു​റ്റ​ബോ​ധ​മി​ല്ലാ​തെ സം​ഭ​വം വി​ശ​ദീ​ക​രി​ക്കു​ന്ന​തു​മൊ​ക്കെ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം. ഇ​തൊ​ക്കെ ചെ​യ്ത കു​ട്ടി​ക​ൾ​ത​ന്നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ൾ മോ​ശ​മാ​യി ദേ​ഹ​ത്തു സ്പ​ർ​ശി​ച്ചെ​ന്ന മൊ​ഴി​യും കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഫോ​ൺ ഉ​പ​യോ​ഗ​വും ആ​ൺ​സൗ​ഹൃ​ദ​ങ്ങ​ളും വീ​ട്ടി​ൽ വൈ​കി​യെ​ത്തി​യ​തു​മൊ​ക്കെ ത​ട​ഞ്ഞ​താ​ണ് പ്ര​കോ​പ​ന​മാ​യ​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. ഇ​രു​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ട്ടെ. സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് കൊ​ല്ലാ​നും ക​വ​ർ​ച്ച ചെ​യ്യാ​നും ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​പ്പോ​ലെ തെ​രു​വി​ൽ അ​ഴി​ഞ്ഞാ​ടാ​നും സ​ഹ​പാ​ഠി​ക​ളെ വ​ള​ഞ്ഞി​ട്ടു മ​ർ​ദി​ക്കാ​നും ക്രൂ​ര​മാ​യ റാ​ഗിം​ഗി​നു വി​ധേ​യ​രാ​ക്കാ​നും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും പെ​ൺ​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​നും മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ക്കാ​നു​മൊ​ക്കെ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ആ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. പ​ക്ഷേ, അ​തൊ​ക്കെ കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ളെ നി​സാ​ര​വ​ത്ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​രു​ത്. എ​ല്ലാ​യ്പോ​ഴും കു​റ്റ​കൃ​ത്യ​ങ്ങ​ളെ സാ​ഹ​ച​ര്യ​ങ്ങ​ൾ​കൊ​ണ്ടു ഹ​രി​ച്ചാ​ൽ നീ​തി കി​ട്ടി​ല്ല. 

കു​ടും​ബ​ത്തി​ൽ​നി​ന്നു സ്നേ​ഹ​വും ക​രു​ത​ലും കി​ട്ടാ​ത്ത​തി​നാ​ലോ അ​വ കൂ​ടി​പ്പോ​യ​തു​കൊ​ണ്ടോ അ​ക്ര​മി​ക​ളാ​യ​വ​രു​ടെ ഇ​ര​ക​ളാ​കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ര​ല്ല മ​റ്റു മ​നു​ഷ്യ​ർ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​ഭ​യ​യെ ബ​ലാ​ത്സം​ഗം ന​ട​ത്തി കൊ​ന്ന​വ​രു​ടെ​യും പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ സി​ദ്ധാ​ർ​ഥി​നെ ആ​ക്ര​മി​ച്ച് മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട​വ​രു​ടെ​യും തെ​രു​വി​ൽ ഏ​റ്റു​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യു​മൊ​ക്കെ പൂ​ർ​വ​കാ​ലം പ​രി​ശോ​ധി​ച്ചാ​ൽ അ​തി​നൊ​ക്കെ കാ​ര​ണ​മാ​യി വ​ള​ർ​ത്തു​ദോ​ഷ​വും ചീ​ത്ത കൂ​ട്ടു​കെ​ട്ടും മു​ത​ൽ അ​ക്ര​മ​രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പി​ന്തു​ണ​വ​രെ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കും. അ​തു​വ​ച്ചു ന്യാ​യീ​ക​രി​ച്ചാ​ൽ പി​ന്നെ കു​റ്റ​വാ​ളി​ക​ളി​ല്ല.  സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ശി​ക്ഷ​യു​ടെ തീ​വ്ര​ത നി​ശ്ച​യി​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. അ​തി​നു​മു​മ്പ്, സ​ഹ​താ​പ ചാ​യം പൂ​ശി കു​റ്റ​വാ​ളി​ക​ളെ പു​ലി​ക​ളി​ക്കി​റ​ക്ക​രു​ത്. 

ക​രു​വാ​റ്റ സം​ഭ​വ​ത്തി​ന്‍റെ ഗൂ​ഢാ​ർ​ഥ​ങ്ങ​ൾ  പോ​ലീ​സും മ​നഃ​ശാ​സ്ത്ര​ജ്ഞ​രും കോ​ട​തി​യു​മൊ​ക്കെ ക​ണ്ടെ​ത്ത​ട്ടെ. പ​ക്ഷേ, വി​പ​ണി​സാ​ധ്യ​ത ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ക്കു​ന്ന അ​ക്ര​മാ​സ​ക്ത സി​നി​മ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ക​ല​ചി​ന്ത​ക​ളും വി​ൽ​പ​ന​കേ​ന്ദ്രീ​കൃ​ത അ​ൽ​ഗോ​രി​ത​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നു ല​ഭ്യ​ത​യും ശി​ഥി​ല​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​മൊ​ക്കെ ഉ​ള്ള​ട​ത്തോ​ളം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ അ​ക​റ്റാ​ൻ പ​രി​മി​തി​യു​ണ്ട്. അ​തെ​ന്താ​യാ​ലും, ഇ​ത്ത​രം അ​ത്യ​പൂ​ർ​വ​സം​ഭ​വ​ങ്ങ​ൾ നി​രാ​ശ​യ്ക്കു കാ​ര​ണ​മ​ല്ല. പാ​ർ​ട്ടി​ക്കൊ​ടി പി​ടി​ക്കു​ന്ന​വ​രേ​ക്കാ​ൾ പ്ര​തി​ക​ര​ണ​ശേ​ഷി​യും സ്വ​ത​ന്ത്ര​ചി​ന്ത​യും രാ​ഷ്‌​ട്രീ​യ​ബോ​ധ​വു​മു​ള്ള കു​ട്ടി​ക​ൾ പു​റ​ത്തു​ണ്ടെ​ന്ന് നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ തെ​ളി​യി​ച്ചു. എ​ത്ര ആ​വ​ർ​ത്തി​ച്ച് മൈ​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും പ​ണ്ഡി​ത​വേ​ഷ​ത്തി​ലെ​ത്തി​യാ​ലും വ​ർ​ഗീ​യ അ​ജ​ൻ​ഡ​ക​ൾ​ക്കു കൈ​പൊ​ക്കി​ല്ലെ​ന്നും അ​വ​ർ തെ​ളി​യി​ച്ചു. പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​ച്ചി​ട്ടേ​യു​ള്ളൂ. പ​ക്ഷേ, ഒ​ടു​വി​ല​ത്തെ കു​ട്ടി​യും മ​യ​ക്കു​മ​രു​ന്നും വി​ദ്വേ​ഷ​വും ക​ത്തി​യും താ​ഴെ​യി​ടു​വോ​ളം ഒ​രു സ​മൂ​ഹ​ത്തി​നും സം​തൃ​പ്ത​മാ​കാ​നാ​കി​ല്ല. 

20-08-2026

പി​എം കെ​യേ​ഴ്സ്; ച​വി​ട്ടി​പ്പി​ടി​ച്ച ‘ചാ​വു​പ​ണം’

മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും വി​ല​ങ്ങാ​ട്ടും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​തു ക​ണ്ടി​ട്ടും ന​യാ​പൈ​സ ന​ൽ​കാ​തെ പൂ​ഴ്ത്തി​വ​ച്ച ‘പി​എം കെ​യേ​ഴ്സ് ഫ​ണ്ട്’ മ​നു​ഷ്യ​ത്വ​മു​ള്ള​വ​രു​ടെ ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​രു വാ​ൾ​പോ​ലെ ക​ട​ന്നു​പോ​കു​ന്നു. അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ കെ​ട്ടി​ക്കി​ട​ക്കു​ന്നെ​ന്ന റി​പ്പോ​ർ​ട്ട് സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

വ​യ​നാ​ടി​ന്‍റെ നി​ല​വി​ളി കേ​ട്ട് സം​സ്ഥാ​ന​ങ്ങ​ളും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​മൊ​ക്കെ ത​ങ്ങ​ളാ​ലാ​വും​വി​ധം സ​ഹാ​യി​ച്ച​പ്പോ​ഴും കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​ട്ടി​ക്കാ​തെ ഒ​ളി​പ്പി​ച്ച ഈ ​കു​ടു​ക്ക ഇ​നി​യാ​ർ​ക്കു കൊ​ടു​ത്താ​ലും മ​ല​യാ​ളി​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ. ന​മു​ക്ക് മ​നു​ഷ്യ​രാ​ണ് മു​ഖ്യം. പ​ക്ഷേ, ആ ​ഫ​ണ്ടി​ലെ ഓ​രോ ചി​ല്ലി​ക്കാ​ശി​ലും കേ​ര​ള​ത്തി​നു നി​ഷേ​ധി​ച്ച ‘ചാ​വു​പ​ണം’ എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്.

2024-25 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ 8,452 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ആ ​വ​ർ​ഷം ചെ​ല​വ​ഴി​ച്ച​ത് വെ​റും 87.85 ല​ക്ഷം രൂ​പ. ഒ​രു ശ​ത​മാ​നം പോ​ലു​മി​ല്ല. 2024 ഓ​ഗ​സ്റ്റ് 10ന് ​പ്ര​ധാ​ന​മ​ന്ത്രി ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​കാ​ശ​ത്തു​നി​ന്ന് അ​ദ്ദേ​ഹം മു​ണ്ട​ക്കൈ​യും ചൂ​ര​ൽ​മ​ല​യു​മൊ​ക്കെ ക​ണ്ടു. ഭൂ​മി​യി​ലി​റ​ങ്ങി ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ മ​നു​ഷ്യ​രെ ക​ണ്ടു.

മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പി​താ​വും സ​ഹോ​ദ​ര​ങ്ങ​ളു​മൊ​ക്കെ ന​ഷ്‌​ട​പ്പെ​ട്ട നൈ​സ എ​ന്ന കു​ഞ്ഞി​നെ ലാ​ളി​ച്ചു. ദു​രി​ത​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ എ​ല്ലാ​യി​ട​ത്തു​മെ​ത്തി. പ​ക്ഷേ, സ​ഹാ​യം ദു​രി​ത​മേ​ഖ​ല​യി​ലെ​ത്തി​യി​ല്ല. കോ​ട​തി​ക​ൾ​ക്കു​പോ​ലും കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടേ​ണ്ടി​വ​ന്നു. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല നി​വാ​സി​ക​ളു​ടെ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ചെ​യ​ർ​മാ​നും ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​മാ​ർ എ​ക്സ് ഒ​ഫീ​ഷ്യോ അം​ഗ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി നാ​മ​നി​ർ​ദേ​ശം ചെ​യ്ത ര​ണ്ട് അം​ഗ​ങ്ങ​ളു​മു​ള്ള സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തെ ച​വി​ട്ടി​ത്തേ​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യോ, മ​നു​ഷ്യ​നി​ർ​മി​ത​മോ പ്ര​കൃ​തി​ദ​ത്ത​മോ ആ​യ മ​റ്റേ​തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ് പി​എം കെ​യേ​ഴ്സ് ഫ​ണ്ട്. എ​ന്നാ​ൽ, 2020 മാ​ർ​ച്ച് മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഫ​ണ്ടി​ന്‍റെ അ​ഞ്ചി​ലൊ​ന്നു (18.7 ശ​ത​മാ​നം) മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

പി​എം കെ​യേ​ഴ്സ് ഫ​ണ്ട്, പി​എം ദേ​ശീ​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട്, ദേ​ശീ​യ പ്ര​തി​രോ​ധ ഫ​ണ്ട് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ൾ​പോ​ലും അ​നു​വ​ദി​ക്കേ​ണ്ടെ​ന്നാ​ണ് ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ നി​ർ​ദേ​ശം. ഇ​തു പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​രി​നു ക​ണ​ക്കു പ​റ​യാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പ​ക്ഷേ, വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സി​ജെ​പി സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി.

സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്‌​കെ​യ്ക്ക് വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നാ​യു​ള്ള പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്ന് ബി​ജെ​പി സ​മൂ​ഹ​മാ​ധ്യ​മ​ക്കാ​ർ വ​ലി​യ​വാ​യി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ചു. ഇ​തി​ന്‍റെ വി​വ​രം ആ​വ​ശ്യ​പ്പെ​ട്ട് സൂ​റ​റ്റി​ലെ ഒ​രു ബി​ജെ​പി​ക്കാ​ര​ൻ ആ​ർ​ടി​ഐ ഫ​യ​ൽ ചെ​യ്തി​ട്ടു​മു​ണ്ട്. വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി. ഒ​രു ചാ​ന​ൽ ച​ർ​ച്ച​യി​ൽ ഈ ​ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ, “സി​ജെ​പി​ക്ക് ഫ​ണ്ടി​ങ് പി​എം കെ​യേ​ഴ്‌​സി​ൽ​നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്” എ​ന്ന മ​റു​പ​ടി​യാ​ണ് വ​ക്താ​വ് അ​ശു​തോ​ഷ് രം​ഗ ന​ൽ​കി​യ​ത്. പി​ന്നാ​ലെ പി​എം കെ​യേ​ഴ്‌​സ് ഫ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ് ക്രൂ​ര​വും ദു​രൂ​ഹ​വു​മാ​യ പൂ​ഴ്ത്തി​വ​യ്പ് പു​റ​ത്താ​യ​ത്.

ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട ന​ഷ്‌​ട​പ​രി​ഹാ​രം മു​ട​ങ്ങി​യി​രി​ക്കേ, ദേ​ശീ​യ ദു​ര​ന്ത​പ്ര​തി​ക​ര​ണ​നി​ധി​യി​ൽ (എ​ൻ​ഡി​ആ​ർ​എ​ഫ്) സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നാ​യി അം​ഗീ​ക​രി​ച്ച തു​ക​യി​ൽ 53 ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ടും വ​ന്നി​ട്ടു​ണ്ട്. 2024-25ൽ 11,474 ​കോ​ടി വി​ട്ടു​ന​ൽ​കാ​ൻ അ​നു​മ​തി​യാ​യി​ട്ടും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​ത് 5356 കോ​ടി മാ​ത്രം. കേ​ന്ദ്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ഫ​ണ്ടി (എ​ൻ​ഡി​എം​എ​ഫ്)​ൽ​നി​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച 2,868 കോ​ടി​യി​ൽ 719.72 കോ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്; നാ​ലി​ലൊ​ന്ന്. മ​നു​ഷ്യ​ർ ന​ര​കി​ക്കു​ന്പോ​ൾ ദു​രി​താ​ശ്വാ​സ​മാ​കേ​ണ്ട നി​ധി​ക്കു മു​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭൂ​ത​ത്തെ​പ്പോ​ലെ ക​യ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്തൊ​രു ദു​ര​ന്ത​മാ​ണി​ത്; പ്ര​കൃ​തി​യെ​ത്ര ഭേ​ദം!

19-08-2026

റെ​യി​ൽ​വേ​യു​ടെ വൃ​ത്തി​കേ​ട് കു​ടി​വെ​ള്ള​ത്തി​ലും ക​ല​ക്കി

ട്രെ​യി​നി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്പോ​ൾ കു​പ്പി​യു​മാ​യി ഓ​ടു​ന്ന യാ​ത്രി​ക​രെ​യും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ച​തി​ച്ചു. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലെ​യും കു​ടി​വെ​ള്ള​ത്തി​ൽ ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) റി​പ്പോ​ർ​ട്ട്. ഈ ​കോ​ളി ബാ​ക്‌​ടീ​രി​യ എ​ത്തു​ന്ന​ത് പ്ര​ധാ​ന​മാ​യും മ​നു​ഷ്യ​വി​സ​ർ​ജ്യ​ത്തി​ൽ​നി​ന്നാ​ണെ​ന്ന് സ​ർ​ക്കാ​രി​നും റെ​യി​ൽ​വേ​യ്ക്കും അ​റി​യാം. പ​ക്ഷേ, അ​വ​ർ കു​ടി​ക്കു​ന്ന​ത് ഈ ​വെ​ള്ള​മ​ല്ല​ല്ലോ. ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​രെ​ങ്കി​ലും ക​യ​റി​യി​റ​ങ്ങു​ന്ന, പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 2.75 ല​ക്ഷം കോ​ടി രൂ​പ വ​രു​മാ​ന​മു​ള്ള പ്ര​സ്ഥാ​ന​മാ​ണ് ഇ​ത്ര ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വി​ടെ​യു​മി​വി​ടെ​യും ആ​ഡം​ബ​ര ട്രെ​യി​നു​ക​ളും സ്റ്റേ​ഷ​നു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്ന ഭ​ര​ണ-​ഉ​ദ്യോ​ഗ പ്ര​മാ​ണി​മാ​ർ യാ​ത്ര​ക്കാ​ർ​ക്കു​ള്ള പൈ​പ്പി​ൽ​നി​ന്നു വെ​ള്ളം കു​ടി​ച്ച് ടോ​യ്‌​ല​റ്റി​ലൊ​ന്ന് ഇ​രു​ന്നി​ട്ടും മ​ട​ങ്ങ​ട്ടെ. അ​പ്പോ​ഴ​റി​യും, ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ റെ​യി​ൽ​വേ നി​ർ​മി​ത മാ​ലി​ന്യ​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണെ​ന്ന്.

രാ​ജ്യ​ത്തെ നാ​ല് റെ​യി​ൽ​വേ സോ​ണു​ക​ളി​ലെ എ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള വാ​ട്ട​ർ കൂ​ള​റു​ക​ളി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ, വ​യ​റി​ള​ക്കം, വൃ​ക്ക ത​ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, സൗ​ത്ത് സെ​ൻ​ട്ര​ലി​ലെ ഹൈ​ദ​രാ​ബാ​ദ്, സെ​ൻ​ട്ര​ലി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ്, ഭി​വ​ണ്ടി റോ​ഡ്, ക​ല്യാ​ൺ, ലോ​ന​വാ​ല, ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ മ​ധു​പു​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ വെ​ള്ള​ത്തി​ലും ബാ​ക്‌​ടീ​യ ഉ​ണ്ട്. മ​റ്റു വൃ​ത്തി​കേ​ടു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 512 സ​ബ് അ​ർ​ബ​ൻ ഇ​ത​ര ഗ്രേ​ഡ് സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വൃ​ത്തി​യു​ള്ള ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നു ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തി​യ 512 സ്റ്റേ​ഷ​നു​ക​ളി​ലെ 458 സ്റ്റേ​ഷ​നു​ക​ളി​ലും മി​നി​മം അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ല.

സി​എ​ജി ക​ണ്ടെ​ത്തി​യ​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സ്ഥി​തി​യാ​ണ്. പ​ല ട്രെ​യി​നു​ക​ളും മാ​ലി​ന്യ​വ​ണ്ടി​ക​ളാ​യി. ടോ​യ്‌​ലെ​റ്റു​ക​ളി​ൽ നി​വൃ​ത്തി​യു​ണ്ടെ​ങ്കി​ൽ ആ​ളു​ക​ൾ ക​യ​റി​ല്ല. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലാ​ണെ​ങ്കി​ൽ യാ​ത്ര തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൃ​ത്തി​ഹീ​ന​മാ​കും. ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ സ്ഥി​തി കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​ണ്. ആ​വ​ശ്യ​ത്തി​നു വെ​ള്ള​മി​ല്ലാ​ത്ത​തും ശു​ചി​യാ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തു​മാ​ണ് മു​ഖ്യ​കാ​ര​ണ​ങ്ങ​ൾ. ട്രെ​യി​നി​ലെ വെ​ള്ളം വാ​യ ക​ഴു​കാ​ൻ​പോ​ലും മി​ക്ക യാ​ത്ര​ക്കാ​രും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള പാ​ത്രം നി​റ​ഞ്ഞു​ക​വി​ഞ്ഞ് കി​ട​ക്കു​ന്ന​തും പ​തി​വാ​ണ്. എ​ലി, പാ​റ്റ, പാ​ന്പ് തു​ട​ങ്ങി​യ​വ​യ്ക്ക് ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം ഒ​രി​ട​ത്തു​നി​ന്നു കി​ട്ടും. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വ​ല​തു​കാ​ൽ വ​ച്ചു ക​യ​റു​ന്പോ​ഴേ തു​ട​ങ്ങും. ബു​ക്ക് ചെ​യ്ത സീ​റ്റി​ലെ കൈ​യേ​റ്റ​ക്കാ​ർ മി​ക്ക​വാ​റും ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കും. വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കാ​നാ​കാ​ത്ത​ത്ര ഉ​റ​ക്കം! വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രാ​തി​യാ​ണെ​ങ്കി​ലും റെ​യി​ൽ​വേ​യും കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങു​ക​യാ​ണ്. ത​നി​ച്ചു യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളും മു​തി​ർ​ന്ന​വ​രു​മൊ​ക്കെ പ​ല​പ്പോ​ഴും നി​ന്നു യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ​യും മോ​ഷ​ണ​വും ഗു​ണ്ടാ​യി​സ​വു​മൊ​ക്കെ ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ക​യാ​ണ്. സ്വ​ർ​ണ​വും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും മാ​ത്ര​മ​ല്ല, ഉ​റ​ങ്ങി​യെ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ ചെ​രി​പ്പു​പോ​ലും കാ​ണി​ല്ല. ടി​ടി​ഇ​യും റെ​യി​ൽ​വേ പോ​ലീ​സു​മൊ​ക്കെ പ​ര​ന്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളെ​ന്നേ​യു​ള്ളൂ.

തീ​വെ​ട്ടി​ക്കൊ​ള്ള തു​ട​ങ്ങു​ന്ന​ത് തീ​വ​ണ്ടി​യി​ല​ല്ല, ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്നി​ട​ത്താ​ണ്. ക​ൺ​ഫേം ചെ​യ്ത ടി​ക്ക​റ്റ് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് കാ​ൻ​സ​ൽ ചെ​യ്താ​ൽ​പോ​ലും വ​ലി​യ പി​ഴ​യാ​ണ്. എ​സി ഫ​സ്റ്റ് ക്ലാ​സി​ന് 240 രൂ​പ​യും, എ​സി സെ​ക്ക​ൻ​ഡി​ന് 200 രൂ​പ​യും, എ​സി 3-ട​യ​ർ/​ചെ​യ​ർ കാ​റി​ന് 180 രൂ​പ​യും, സ്ലീ​പ്പ​റി​ന് 120 രൂ​പ​യും, സെ​ക്ക​ൻ​ഡ് ക്ലാ​സി​ന് 60 രൂ​പ​യും കു​റ​യ്ക്കും. ഒ​ന്നി​ല​ധി​കം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഓ​രോ​ന്നി​നും പ​ണം ന​ഷ്‌​ട​മാ​കും. 48 മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ ടി​ക്ക​റ്റ് തു​ക​യു​ടെ 25 ശ​ത​മാ​നം. 12 മു​ത​ൽ 4 മ​ണി​ക്കൂ​ർ വ​രെ (അ​ല്ലെ​ങ്കി​ൽ ചാ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത് വ​രെ) 50 ശ​ത​മാ​നം. അ​തി​നു ശേ​ഷ​മാ​ണെ​ങ്കി​ൽ ഒ​ന്നും കി​ട്ടി​ല്ല. പ​ക്ഷേ, റ​ദ്ദാ​ക്കി​യ ടി​ക്ക​റ്റ് അ​പ്പോ​ൾ​ത​ന്നെ പൂ​ർ​ണ​നി​ര​ക്കി​ൽ വി​റ്റു കാ​ശാ​ക്കു​ക​യും ചെ​യ്യും. 2019-23 കാ​ല​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ് ഇ​ന​ത്തി​ൽ 6,113 കോ​ടി രൂ​പ റെ​യി​ൽ​വേ പി​ടി​ച്ചെ​ടു​ത്തു. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന സ​ർ​ക്കാ​ർ ഇ​ത​റി​യ​ണം.

കാ​ൻ​സ​ലേ​ഷ​ൻ കൊ​ള്ള, ട്രെ​യി​നി​ലെ​യും സ്റ്റേ​ഷ​നി​ലെ​യും ശു​ചി​ത്വ​മി​ല്ലാ​യ്മ, മോ​ശം ഭ​ക്ഷ​ണം, സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​യ്മ, തി​ര​ക്ക്, മോ​ഷ​ണം... ഇ​പ്പോ​ൾ വി​സ​ർ​ജ്യാ​വ​ശി​ഷ്‌​ട കു​ടി​വെ​ള്ള​വും. ഒ​ന്നും പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​ത​ല്ല. ചു​മ​ത​ല​പ്പെ​ട്ട​വ​ർ​ക്കു തോ​ന്നി​യി​ട്ടി​ല്ല. ഇ ​കോ​ളി ബാ​ക്‌​ടീ​രി​യ​യാ​ണ്; ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത മാ​റാ​രോ​ഗ​വും.

18-08-2026

“നെ​റ്റും കീ​റി’’​എ​ൻ​ടി​എ ക​ളി

പ്ല​സ് ടു, ​നീ​റ്റ്-​യു​ജി എ​ന്നി​വ​യ്ക്കു​ശേ​ഷം യു​ജി​സി-​നെ​റ്റ് പ​രീ​ക്ഷ​യും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി(​എ​ന്‍​ടി​എ) “കു​ള’’​മാ​ക്കി. ഈ ​ഏ​ജ​ൻ​സി ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​വും സ​മ​യ​വും ഭാ​വി​യും അ​വ​താ​ള​ത്തി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. പ​ക്ഷേ, അ​വി​ശ്വ​സ​നീ​യം! ഏ​ജ​ൻ​സി ആ​രോ​ടും ഒ​രു​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലാ​തെ വാ​ഴു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ച​ര​ണം തെ​റ്റി​യോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ നാ​ലി​ലൊ​ന്നു ശ്ര​ദ്ധ സ​ർ​ക്കാ​രി​ന് ഈ ​രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി​യെ​ക്കു​റി​ച്ച് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ഏ​ജ​ൻ​സി​യു​ടെ ന​ട​ത്തി​പ്പു​കാ​ർ എ​ന്നേ ജ​യി​ലി​ലാ​കു​മാ​യി​രു​ന്നു. കാ​വി​വ​ത്ക​രി​ച്ച സി​ല​ബ​സും താ​റു​മാ​റാ​യ പ​രീ​ക്ഷാ ന​ട​ത്തി​പ്പും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​ച്ചു. അ​തു കെ​ടു​കാ​ര്യ​സ്ഥ​ത​കൊ​ണ്ടു മാ​ത്ര​മ​ല്ലാ​ത്ത​തി​നാ​ൽ മ​ന്ത്രി​യെ​യും എ​ൻ​ടി​എ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലി​നെ​യും ജീ​വ​ന​ക്കാ​രെ​യും മാ​റ്റി പ്ര​തി​ഷ്ഠി​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും മ​തേ​ത​ര​സ​മൂ​ഹ​വും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

കോ​ള​ജു​ക​ളി​ലേ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​മു​ള്ള ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ങ്ങ​ൾ, പി​എ​ച്ച്ഡി പ്ര​വേ​ശ​നം എ​ന്നി​വ​യ്ക്കാ​യി ജൂ​ൺ 22 മു​ത​ൽ 30 വ​രെ 87 വി​ഷ​യ​ങ്ങ​ളി​ലാ​യാ​ണ് യു​ജി​സി നെ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ല​ക്ഷ​ങ്ങ​ൾ പ​രീ​ക്ഷ എ​ഴു​തി. ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​ക​ളി​ൽ ഒ​ട്ടേ​റെ പി​ഴ​വു​ക​ളും ചോ​ദ്യ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യ​താ​യി എ​ന്‍​ടി​എ സ​മി​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ലെ 150 ചോ​ദ്യ​ങ്ങ​ളി​ല്‍ 67എ​ണ്ണം 2024 പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളോ​ടു സാ​മ്യ​മു​ള്ള​വ​യാ​യി​രു​ന്നു. സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യി​ൽ സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​രു​ടെ പേ​രു​ക​ള​ട​ക്കം തെ​റ്റി. വ്യാ​ക​ര​ണ​പ്പി​ഴ​വു​ക​ൾ വേ​റെ. പു​നഃ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ 9, 10 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ട​ര മാ​സം പാ​ഴാ​യി. ആ​രു​മി​ല്ല ഉ​ത്ത​ര​വാ​ദി​ക​ൾ. പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം അ​ടി​മു​ടി പാ​ളി​യ​തും നീ​റ്റ്-​യു​ജി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ 2024ലും 2026​ലും ചോ​ർ​ന്ന​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ പ​രി​ഗ​ണി​ച്ചാ​ൽ ഈ ​ഏ​ജ​ൻ​സി​ക്ക് ഒ​രു പ്രൈ​മ​റി സ്കൂ​ൾ പ​രീ​ക്ഷ​പോ​ലും ന​ട​ത്താ​ന്‍ ശേ​ഷി​യി​ല്ലെ​ന്നു തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പി​രി​ച്ചു​വി​ടു​ക മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​കേ​ണ്ട എ​ൻ​ടി​എ പ്ര​വ​ർ​ത്തി​ച്ച​ത് 24 സ്ഥി​രം ജീ​വ​ന​ക്കാ​രെ​യും 197 ക​രാ​ർ-​പു​റം തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ശ്ര​യി​ച്ചാ​ണെ​ന്ന വാ​ർ​ത്ത ന​ടു​ക്കു​ന്ന​താ​യി​രു​ന്നു. ചോ​ദ്യ​ക്ക​ട​ലാ​സ് ചോ​ർ​ച്ച വി​വാ​ദ​മാ​യ​തോ​ടെ 47 ക​രാ​ർ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ പ്ര​ൾ​ഹാ​ദ് ജോ​ഷി ‘ബി​ൽ​ഡ് ന്യൂ ​എ​ൻ​ടി​എ’ എ​ന്ന പേ​രി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​മു​ണ്ട്. പ​ക്ഷേ, ഇ​തും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ശ​ക്ത​വും സു​താ​ര്യ​വും വി​ശ്വ​സ​നീ​യ​വു​മാ​യ പ​രീ​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച് ഒ​രാ​ഴ്ച തി​ക​യും​മു​ന്പാ​ണ് നെ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. അ​തി​നു 10 ദി​വ​സം മു​ന്പാ​ണ്, പൊ​തു​പ​രീ​ക്ഷാ (അ​നു​ചി​ത മാ​ർ​ഗ​ങ്ങ​ൾ ത​ട​യ​ൽ) ഭേ​ദ​ഗ​തി ബി​ൽ 2026 പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യെ​ന്നും അ​തു പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തെ ക​രു​ത്തു​റ്റ​താ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​ത്. പ്ര​ത്യേ​ക ക​ർ​മ​സേ​ന, അ​തി​വേ​ഗ കോ​ട​തി​ക​ൾ, സം​സ്ഥാ​ന​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന... ഒ​ന്നും ഫ​ലി​ച്ചി​ല്ല. അ​തി​നി​ടെ​യാ​ണ് നെ​റ്റും കീ​റി​യ​ത്!

2018ൽ ​സൊ​സൈ​റ്റി​യാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​ടി​എ​യെ പാ​ർ​ല​മെ​ന്‍റ​റി പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി​യ​തും അ​ക്കൗ​ണ്ടു​ക​ൾ സി​എ​ജി (കം‌​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ) നേ​രി​ട്ട് ഓ​ഡി​റ്റ് ചെ​യ്യു​ന്ന​തി​ന് പ​ക​രം സി​എ​ജി​ക്കു കീ​ഴി​ലു​ള്ള സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രെ ഏ​ൽ​പ്പി​ച്ച​തും, നി​ർ​ണാ​യ​ക ജോ​ലി​ക​ൾ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കു ക​രാ​ർ​കൊ​ടു​ത്ത​തു​മൊ​ക്കെ ദു​രൂ​ഹ​മാ​ണ്. പാ​ർ​ല​മെ​ന്‍റി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ര്യാ​ല​യ​മാ​യി എ​ൻ​ടി​എ​യെ ചു​രു​ക്കി​ക്ക​ള​ഞ്ഞ​വ​ർ​ക്ക്, കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യും അ​വ​ഗ​ണി​ച്ചും അ​തി​നെ സം​ര​ക്ഷി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. 2024ലെ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച മു​ത​ൽ ഉ​പ​ദേ​ശ​വും താ​ക്കീ​തു​മ​ല്ലാ​തൊ​ന്നും കോ​ട​തി​ക​ളി​ൽ​നി​ന്നു​പോ​ലും ഉ​ണ്ടാ​കു​ന്നി​ല്ല. പ​രീ​ക്ഷ ന​ട​ത്തി​യും റ​ദ്ദാ​ക്കി​യും ചോ​ദ്യ​പേ​പ്പ​ർ വി​റ്റും വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​തം ത​ട്ടി​ക്ക​ളി​ക്കു​ന്ന എ​ൻ​ടി​എ​യ്ക്കെ​തി​രേ ചു​വ​പ്പു​കാ​ർ​ഡു​യ​ർ​ത്തു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യ റ​ഫ​റി​മാ​രു​ള്ളി​ട​ത്തോ​ളം എ​ൻ​ടി​എ ഔ​ട്ടാ​കി​ല്ല.

17-08-2026

ഉ​​​​ണ്ണു​​​​ന്ന ചോ​​​​റി​​​​നു മാ​​​​പ്പ്!

വി​​​​ല​​​​യി​​​​ടി​​​​വി​​​​നോ​​​​ടും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യോ​​​​ടും പ്രാ​​​​കൃ​​​​ത, ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​ങ്ങ​​​​ളോ​​​​ടും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ടും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നോ​​​​ടും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ടും പൊ​​​​രു​​​​തി തോ​​​​റ്റി​​​​ട്ടും ഞ​​​​ങ്ങ​​​​ളു​​​​ടെ തീ​​​​ൻ​​​​മേ​​​​ശ​​​​യി​​​​ൽ അ​​​​ന്ന​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രേ...

വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും ഇ​​​​ത്തി​​​​രി​​​​യെ​​​​ങ്കി​​​​ലും ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ർ എ​​​​ന്നും സ​​​​വി​​​​ശേ​​​​ഷ​​​​വാ​​​​ർ​​​​ത്ത​​​​യാ​​​​ണ്. പ​​​​ക്ഷേ, എ​​​​ല്ലാ ക​​​​ർ​​​​ഷ​​​​ക​​​​രും വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും അ​​​​ത് എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട സം​​​​ഭ​​​​വ​​​​മ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന കാ​​​​ല​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി ഇ​​​​ല്ലെ​​​​ങ്കി​​​​ൽ ചി​​​​ങ്ങ​​​​പ്പു​​​​ല​​​​രി​​​​യെ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നം എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഒ​​​​ര​​​​ർ​​​​ഥ​​​​വു​​​​മി​​​​ല്ല. സ​​​​മൃ​​​​ദ്ധി​​​​യു​​​​ടെ വി​​​​ധാ​​​​താ​​​​ക്ക​​​​ളാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​ണ് നാ​​​​ടി​​​​ന്‍റെ പ​​​​ത്താ​​​​യ​​​​പ്പു​​​​ര​​​​ക​​​​ൾ നി​​​​റ​​​​യ്ക്കു​​​​ന്ന​​​​ത്. പ​​​​ക്ഷേ, അ​​​​വ​​​​രു​​​​ടെ കീ​​​​ശ​​​​യാ​​​​ണോ ക​​​​ണ്ണു​​​​ക​​​​ളാ​​​​ണോ നി​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്ന് ഒ​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മി​​​​ല്ല. എ​​​​ല്ലാ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും യു​​​​വാ​​​​ക്ക​​​​ൾ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ എ​​​​ത്തു​​​​ന്നു​​​​ണ്ട്. പ​​​​ക്ഷേ, കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്ര പേ​​​​ർ? പ്ര​​​​സം​​​​ഗ​​​​മ​​​​ല്ലാ​​​​തെ, അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ങ്കി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നം ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടേ​​​​താ​​​​കും.

റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല 200ൽ​​​​നി​​​​ന്ന് 250 ആ​​​​ക്കി​​​​യ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത്തെ പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നീ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. 250 എ​​​​ന്ന​​​​ത്, വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ​​​​ത്തെ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു. ചെ​​​​ല​​​​വ് വീ​​​​ണ്ടും വ​​​​ർ​​​​ധി​​​​ച്ചു. എ​​​​ങ്കി​​​​ലും റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം തെ​​​​ല്ലെ​​​​ങ്കി​​​​ലും ഉ​​​​യ​​​​ർ​​​​ത്തി. ഇ​​​​ത്ത​​​​രം തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മ​​​​റ്റു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​കൂ​​​​ടി വ്യാ​​​​പി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. പാ​​​​ല​​​​ക്കാ​​​​ട്, തൃ​​​​ശൂ​​​​ർ, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം... എ​​​​വി​​​​ടെ​​​​യു​​​​മാ​​​​ക​​​​ട്ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ൽ നെ​​​​ല്ലു വി​​​​ത​​​​ച്ച് ക​​​​ണ്ണീ​​​​രു കൊ​​​​യ്യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി.

പാ​​​​ടം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തു​​​​ മു​​​​ത​​​​ൽ കൊ​​​​യ്ത്തു​​​​വ​​​​രെ​​​​യു​​​​ള്ള ക്ലേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​വി​​​​ടെ നി​​​​ൽ​​​​ക്ക​​​​ട്ടെ. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഒ​​​​രു ത​​​​വ​​​​ണ​​​​പോ​​​​ലും യ​​​​ഥാ​​​​സ​​​​മ​​​​യം നെ​​​​ല്ലു സം​​​​ഭ​​​​രി​​​​ക്കാ​​​​നോ വി​​​​ല കൊ​​​​ടു​​​​ക്കാ​​​​നോ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ഇ​​​​ത്ത​​​​വ​​​​ണ ശ​​​​രി​​​​യാ​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​യാ​​​​തെ ഒ​​​​രു കൊ​​​​യ്ത്തു​​​​കാ​​​​ല​​​​വും ക​​​​ട​​​​ന്നു​​​​പോ​​​​യി​​​​ട്ടി​​​​ല്ല. നെ​​​​ല്ല് കൊ​​​​യ്ത് പാ​​​​ട​​​​ത്ത് കൂ​​​​ട്ടി​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് കൊ​​​​യ്ത്ത​​​​നു​​​​ബ​​​​ന്ധ ജോ​​​​ലി​​​​യാ​​​​യി സ്ഥി​​​​ര​​​​പ്പെ​​​​ട്ടു. ഒ​​​​രു വ​​​​ർ​​​​ഷം​​​പോ​​​​ലും കൃ​​​​ഷി​​​​വ​​​​കു​​​​പ്പോ സ​​​​പ്ലൈ​​​​കോ​​​​യോ യ​​​​ഥാ​​​​സ​​​​മ​​​​യം നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ളു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യോ ത​​​​ർ​​​​ക്ക​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് നെ​​​​ൽ​​​​കൃ​​​​ഷി​​​​ക്ക് ഇ​​​​നി ബോ​​​​ണ​​​​സ് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു കേ​​​​ന്ദ്രം ഒ​​​​രു മ​​​​നഃ​​​​സാ​​​​ക്ഷി​​​​ക്കു​​​​ത്തു​​​​മി​​​​ല്ലാ​​​​തെ പ​​​​റ​​​​ഞ്ഞ​​​​ത്. രാ​​​​ജ്യ​​​​ത്ത് ധാ​​​​ന്യോ​​​​ത്പാ​​​​ദ​​​​നം ആ​​​​വ​​​​ശ്യ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ നെ​​​​ല്ലു​​​​സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ളം ന​​​​ൽ​​​​കു​​​​ന്ന പ്രോ​​​​ത്സാ​​​​ഹ​​​​ന ബോ​​​​ണ​​​​സ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്ക​​​​ണ​​​​മ​​​​ത്രേ. പ​​​​ക​​​​രം പ​​​​യ​​​​റു​​​​വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ, എ​​​​ണ്ണ​​​​ക്കു​​​​രു, ചെ​​​​റു​​​​ധാ​​​​ന്യം എ​​​​ന്നി​​​​വ​​​​യ്ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം.

പ​​​​ട്ടി​​​​ണി​​​​കൊ​​​​ണ്ടു പൊ​​​​റു​​​​തി​​​​മു​​​​ട്ടു​​​​ന്ന കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ള്ള രാ​​​​ജ്യ​​​​ത്ത് ധാ​​​​ന്യ​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​തു​​​​പോ​​​​ലെ നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ൾ, എ​​​​ണ്ണ​​​​ക്കു​​​​രു ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കൃ​​​​ഷി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി നി​​​​ക​​​​ത്താ​​​​മോ എ​​​​ന്നും മി​​​​ച്ച​​​​ധാ​​​​ന്യ​​​​ക്കാ​​​​ലം ഇ​​​​നി​​​​യെ​​​​ന്നും ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്നൊ​​​​ന്നും കേ​​​​ന്ദ്ര​​​​ത്തി​​​​നു നി​​​​ശ്ച​​​​യ​​​​മു​​​​ള്ള​​​​താ​​​​യി തോ​​​​ന്നു​​​​ന്നി​​​​ല്ല. വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ക​​​​യും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ അ​​​​തൊ​​​​രു നി​​​​ർ​​​​ദേ​​​​ശം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നു പ​​​​റ​​​​ഞ്ഞ് പി​​​​ൻ​​​​വ​​​​ലി​​​​യു​​​​ക​​​​യും ചെ​​​​യ്തു.

കാ​​​​പ്പി, കു​​​​രു​​​​മു​​​​ള​​​​ക്, ഏ​​​​ലം, പ​​​​ച്ച​​​​ക്ക​​​​റി, ക​​​​ന്നു​​​​കാ​​​​ലി​​​​വ​​​​ള​​​​ർ​​​​ത്ത​​​​ൽ... ഒ​​​​ന്നി​​​​നു​​​​മി​​​​ല്ല സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​റ​​​​പ്പ്. കു​​​​രു​​​​മു​​​​ള​​​​കി​​​​നും ഏ​​​​ല​​​​ത്തി​​​​നും ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന വ​​​​ർ​​​​ധ​​​​ന വാ​​​​ർ​​​​ത്ത​​​​യി​​​​ലൂ​​​​ടെ നാം ​​​​അ​​​​റി​​​​യും. പ​​​​ക്ഷേ, ബാ​​​​ക്കി എ​​​​ല്ലാ​​​​യ്പോ​​​​ഴും വി​​​​ല​​​​യി​​​​ടി​​​​യു​​​​ന്ന​​​​തും കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്താ​​​​ൽ വ​​​​ൻ​​​ന​​​​ഷ്‌​​​ടം വ​​​​രു​​​​ന്ന​​​​തും ക​​​​ർ​​​​ഷ​​​​ക​​​​ൻ മാ​​​​ത്രം അ​​​​റി​​​​യും. ക്ഷ​​​​മ​​​​യു​​​​ടെ നെ​​​​ല്ലി​​​​പ്പ​​​​ല​​​​ക ക​​​​ണ്ട ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ഡ​​​​ൽ​​​​ഹി സ​​​​മ​​​​രം ഒ​​​​ഴി​​​​ച്ചാ​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ രാ​​​​ജ്യ​​​​ത്തൊ​​​​രി​​​​ട​​​​ത്തും പ​​​​രി​​​​ധി​​​​ക്ക​​​​പ്പു​​​​റം പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​റി​​​​ല്ല. ഇ​​​​തു സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്ക​​​​റി​​​​യാം.

കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മ​​​​ഗ്ര​​​​സം​​​​ഭാ​​​​വ​​​​ന​​​​യ്ക്ക് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി​​​​യു​​​​ടെ പേ​​​​രി​​​​ൽ സം​​​​സ്ഥാ​​​​ന കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​ര​​​​സ്കാ​​​​രം ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പു നേ​​​​ടി​​​​യ പ​​​​ത്മ​​​​ശ്രീ ചെ​​​​റു​​​​വ​​​​യ​​​​ൽ രാ​​​​മ​​​​ൻ​​​​പോ​​​​ലും ജീ​​​​വി​​​​ക്കാ​​​​ൻ ക​​​ഷ്‌​​​ട​​​പ്പെ​​​​ടു​​​​ന്ന​​​​ത് ക​​​​ണ്ട നാ​​​​ടാ​​​​ണി​​​​ത്. പ​​​​ല​​​​രും കൊ​​​​ടു​​​​ക്കു​​​​ന്ന പു​​​​ര​​​​സ്കാ​​​​ര​​​​ത്തു​​​​ക​​​​കൊ​​​​ണ്ട​​​​ല്ല, കൃ​​​​ഷി​​​​ലാ​​​​ഭം​​​​കൊ​​​​ണ്ടാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​രും മ​​​​ക്ക​​​​ളും ജീ​​​​വി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ല​​​​യി​​​​ടി​​​​വ്, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​ത്​​​​പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വ് എ​​​​ന്നി​​​​വ ന​​​​മ്മു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളെ ഭാ​​​​ഗി​​​​ക​​​​മാ​​​​യോ പൂ​​​​ർ​​​​ണ​​​​മാ​​​​യോ ത​​​​രി​​​​ശു​​​​നി​​​​ല​​​​ങ്ങ​​​​ളാ​​​​ക്കി.

മ​​​​ണ്ണു​​​​കൊ​​​​ണ്ട് ചി​​​​റ കെ​​​​ട്ടു​​​​ന്ന​​​​ത​​​​ല്ലാ​​​​തെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യെ​​​​യും ത​​​​ട​​​​യാ​​​​ൻ ദീ​​​​ർ​​​​ഘ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ സു​​​​സ്ഥി​​​​ര​​​​മാ​​​​യ അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ല്ല. ച​​​​ന്ത​​​​ക​​​​ളെ​​​​യും മാ​​​​വേ​​​​ലി​​​​സ്റ്റോ​​​​റു​​​​ക​​​​ളെ​​​​യും സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളെ​​​​യും ഓ​​​​ൺ​​​​ലൈ​​​​ൻ സ്റ്റോ​​​​റു​​​​ക​​​​ളെ​​​​യു​​​​മ​​​​ല്ലാ​​​​തെ അ​​​​വ​​​​യു​​​​ടെ സ്രോ​​​​ത​​​​സാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രെ അ​​​​റി​​​​യാ​​​​ത്ത ത​​​​ല​​​​മു​​​​റ മാ​​​​ത്ര​​​​മ​​​​ല്ല സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

ചി​​​​ങ്ങം ഒ​​​​ന്നി​​​​ന്‍റെ ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്ക​​​​ണം. അ​​​​തി​​​​നു​​​​മു​​​​ന്പ്, ഈ ​​​​വ്യ​​​​വ​​​​സ്ഥി​​​​തി പ​​​​ഞ്ഞ​​​​ക്ക​​​​ർ​​​​ക്കി​​​​ട​​​​ക​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​രെ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണം. വി​​​​ല​​​​യി​​​​ടി​​​​വി​​​​നോ​​​​ടും കാ​​​​ലാ​​​​വ​​​​സ്ഥ​​​​യോ​​​​ടും പ്രാ​​​​കൃ​​​​ത, ക​​​​ർ​​​​ഷ​​​​ക​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മ​​​​ങ്ങ​​​​ളോ​​​​ടും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളോ​​​​ടും വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നോ​​​​ടും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളോ​​​​ടും പൊ​​​​രു​​​​തി തോ​​​​റ്റി​​​​ട്ടും ഞ​​​​ങ്ങ​​​​ളു​​​​ടെ തീ​​​​ൻ​​​​മേ​​​​ശ​​​​യി​​​​ൽ അ​​​​ന്ന​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രേ, ഉ​​​​ണ്ണു​​​​ന്ന ചോ​​​​റി​​​​നു മാ​​​​പ്പ്!

15-08-2026

വീ​​​​ണ്ടും മ​​​​ട​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു ആ ​​​​സ്വാ​​​​ത​​​​ന്ത്ര്യ ചെ​​​​ക്ക്

മ​​​​നു​​​​ഷ്യ​​​​രെ ര​​​​ണ്ടാം​​​​ത​​​​രം പൗ​​​​ര​​​​ന്മാ​​​​രാ​​​​ക്കു​​​​ന്ന വ​​​​ണ്ടി​​​​ച്ചെ​​​​ക്കു​​​​ക​​​​ൾ ഇ​​​​ന്ന​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ളെ മാ​​​​റി​​​​യേ തീ​​​​രൂ.അ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​തെ ശു​​​​ദ്ധി​​​​ക​​​​ല​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ഈ ​​​​രാ​​​​ജ്യംഅ​​​​തി​​​​ന്‍റെ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ ശു​​​​ദ്ധി​​​​ക​​​​ല​​​​ശ​​​​ത്തി​​​​നു സ​​​​മ​​​​യം നി​​​​ശ്ച​​​​യി​​​​ക്കും. ജ​​​​യ് ഹി​​​​ന്ദ്!

നേരോ, ഈ ​​​​രാ​​​​ജ്യ​​​​ത്തെ ഉ​​​​ന്ന​​​​ത​​​​നാ​​​​യ ഒ​​​​രു നേ​​​​താ​​​​വ് ദ​​​​ളി​​​​ത​​​​നാ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ, അ​​​​ദ്ദേ​​​​ഹം പ്ര​​​​സം​​​​ഗി​​​​ച്ച ഇ​​​​ടം ശു​​​​ദ്ധി​​​​ക​​​​ല​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നോ? ശ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കി​​​​ല്ല. ആ​​​​ണെ​​​​ങ്കി​​​​ൽ, 80 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ആ ​​​​ചെ​​​​ക്ക് വീ​​​​ണ്ടും മ​​​​ട​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു! എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും സ്വാ​​​​ത​​​​ന്ത്ര്യ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് 1947 ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ നി​​​​ർ​​​​മാ​​​​ണ​​​​സ​​​​ഭ ഒ​​​​പ്പി​​​​ട്ട ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും മൂ​​​​ല്യ​​​​മു​​​​ള്ള ചെ​​​​ക്ക്! സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ​​​​യും തു​​​​ല്യ​​​​ത​​​​യു​​​​ടെ​​​​യും അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ കാ​​​​ലി​​​​യാ​​​​ണ്.

അ​​​​നേ​​​​കാ​​​​യി​​​​രം സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ ആ​​​​ണ​​​​യി​​​​ട്ടു​​​​ള്ള സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ൾ, ചി​​​​ട്ട​​​​വ​​​​ട്ട​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചു​​​​ള്ള ദേ​​​​ശീ​​​​യ​​​​ഗാ​​​​ന-​​​​ഗീ​​​​താ​​​​ലാ​​​​പ​​​​ങ്ങ​​​​ൾ, ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​കാ വ​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ, സാ​​​​ന്പ​​​​ത്തി​​​​ക​​​​ശ​​​​ക്തി, ലോ​​​​ക​​​​മാ​​​​തൃ​​​​ക... പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും വാ​​​​യാ​​​​ടി​​​​ത്ത​​​​ങ്ങ​​​​ളു​​​​മാ​​​​യി ന​​​​മ്മ​​​​ളീ ച​​​​തു​​​​പ്പു​​​​നി​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​ശ്ച​​​​ല​​​​രാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ന്ന് ഈ ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ൽ ന​​​​മു​​​​ക്ക് ഒ​​​​രു സ്വ​​​​പ്ന​​​​മു​​​​ണ്ട്. അ​​​​ടി​​​​മ​​​​ത്ത മൊ​​​​ത്ത​​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന സാ​​​​മ്രാ​​​​ജ്യ​​​​ത്വ​​​​ത്തെ ക​​​​പ്പ​​​​ൽ​​​​ക​​​​യ​​​​റ്റി​​​​യ അ​​​​നേ​​​​കാ​​​​യി​​​​രം സ്വാ​​​​ത​​​​ന്ത്ര്യസ​​​​മ​​​​ര​​​​സേ​​​​നാ​​​​നി​​​​ക​​​​ൾ ക​​​​ണ്ട സ്വ​​​​പ്നം. അ​​​​തു പ​​​​ങ്കു​​​​വ​​​​യ്ക്കും​​​മു​​​​ന്പ്, 80-ാം സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ൽ എ​​​​വി​​​​ടെ​​​​യാ​​​​ണ് നാം ​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന​​​​റി​​​​യാ​​​​ൻ ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലേ​​​​ക്കു പോ​​​​ക​​​​ണം.

ഉ​​​​ത്ത​​​​രാ​​​​ഘ​​​​ണ്ഡി​​​​ലെ ഹ​​​​ല്‍​ദ്വാ​​​​നി​​​​യി​​​​ലെ രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത് എ​​​​ട്ടാം തീ​​​​യ​​​​തി രാ​​​​ജ്യ​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വും കോ​​​​ൺ​​​​ഗ്ര​​​​സ് ദേ​​​​ശീ​​​​യാ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ര്‍​ഗെ വി​​​​ജ​​​​യ​​​​ശം​​​​ഖ​​​​നാ​​​​ഥ് റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തി​​​​രു​​​​ന്നു. പ​​​ത്താം തീ​​​​യ​​​​തി ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള സം​​​​ഘ​​​​ട​​​​ന ഖാ​​​​ർ​​​​ഗെ പ്ര​​​​സം​​​​ഗി​​​​ച്ച വേ​​​​ദി​​​​യി​​​​ൽ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി യാ​​​​ഗം ന​​​​ട​​​​ത്തി. ഖാ​​​​ർ​​​​ഗെ ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​ത്.

പ​​​​ക്ഷേ, ഇ​​​​തി​​​​ൽ പു​​​​തു​​​​മ​​​​യി​​​​ല്ല. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ദ​​​​ളി​​​​ത​​​​രും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളും നി​​​​ര​​​​ന്ത​​​​രം അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ നി​​​​ന്ദ്യ​​​​മാ​​​​യ മ​​​​റ്റൊ​​​​ര​​​​ധ്യാ​​​​യം മാ​​​​ത്രം. ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു: “സം​​​​ഭ​​​​വ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ ത​​​​ർ​​​​ക്ക​​​​മാ​​​​ക്കാ​​​​ൻ ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. എ​​​​ന്നെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. പോ​​​​രാ​​​​ടാ​​​​നു​​​​ള്ള ക​​​​രു​​​​ത്ത് എ​​​​നി​​​​ക്കു​​​​ണ്ട്. എ​​​​ന്നാ​​​​ൽ നി​​​​ങ്ങ​​​​ളെ​​​​ന്നെ തൊ​​​​ട്ടു​​​​കൂ​​​​ടാ​​​​ത്ത​​​​വ​​​​നാ​​​​യി കാ​​​​ണു​​​​ക​​​​യും ശു​​​​ദ്ധീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ഇ​​​​തു രാ​​​​ജ്യ​​​​ത്തെ വി​​​​ഭ​​​​ജി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ർ മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തി​​​​നു ദോ​​​​ഷ​​​​മാ​​​​ണ്. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണം.”ഇ​​​​ത​​​​റി​​​​ഞ്ഞ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി ഈ ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഉ​​​​ദാ​​​​ത്ത​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​യി. “അ​​​​യി​​​​ത്താ​​​​ച​​​​ര​​​​ണം പാ​​​​പ​​​​മ​​​​ല്ലെ​​​​ങ്കി​​​​ൽ, പി​​​​ന്നെ ലോ​​​​ക​​​​ത്ത് പാ​​​​പം എ​​​​ന്നൊ​​​​ന്നി​​​​ല്ല. ഖാ​​​​ർ​​​​ഗെ​​​​യെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണ്.” പ​​​​ക്ഷേ, ദീ​​​​പി​​​​ക​​​​യു​​​​ടേ​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ, ഈ ​​​​വാ​​​​ർ​​​​ത്ത​​​​യ്ക്കു ചു​​​​വ​​​​ട്ടി​​​​ലു​​​​ള്ള സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ ക​​​​മ​​​​ന്‍റു​​​​ക​​​​ൾ, ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച പാ​​​​പി​​​​ക​​​​ളു​​​​ടെ സ​​​​ങ്കേ​​​​തം ഏ​​​​താ​​​​ണെ​​​​ന്നു സ്വ​​​​യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജെ.​​​​പി. ന​​​​ഡ്ഡ പ​​​​റ​​​​ഞ്ഞ​​​​ത്, സം​​​​ഭ​​​​വം അ​​​​ത്യ​​​​ന്തം ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ബി​​​​ജെ​​​​പി​​​​ക്കു പ​​​​ങ്കി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ്. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​ന്ന് ദ​​​​ളി​​​​ത​​​​രെ​​​​യോ ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ​​​​യോ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യോ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്പോ​​​​ഴൊ​​​​ക്കെ ബി​​​​ജെ​​​​പി​​​​യും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും ഈ ​​​​ത​​​​ള്ളി​​​​പ്പ​​​​റ​​​​യ​​​​ൽ മു​​​​ഖം​​​​മൂ​​​​ടി യ​​​​ഥേ​​​​ഷ്‌​​​ടം അ​​​​ണി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പ​​​​ക്ഷേ, തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ലാ​​​​ത്ത ആ ​​​​മൗ​​​​നം സ​​​​മ്മ​​​​ത​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന വ​​​​ർ​​​​ഗീ​​​​യ​​​​സം​​​​ഘ​​​​ങ്ങ​​​​ൾ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ മൂ​​​​ർ​​​​ച്ച​​​​കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടേ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​സ​​​​വ​​​​ർ​​​​ണ​​​​രോ​​​​ഗി​​​​ക​​​​ളെ​ ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ക​​​​ഠി​​​​ന​​​​വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി അ​​​​ഴി​​​​ക്കു​​​​ള്ളി​​​​ലാ​​​​ക്കി​​​​യാ​​​​ൽ നേ​​​​രി​​​​യൊ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പെ​​​​ങ്കി​​​​ലു​​​​മാ​​​​യേ​​​​നേ.

ന​​​​മു​​​​ക്കൊ​​​​രു സ്വ​​​​പ്ന​​​​മു​​​​ണ്ട്. ഹി​​​​മാ​​​​ല​​​​യം മു​​​​ത​​​​ൽ ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​വ​​​​രെ രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങാ​​​​തെ, മ​​​​ത​​​​ത്തി​​​​ന്‍റെ വേ​​​​ലി​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ല്ലാ​​​​തെ, പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ ത​​​​ട​​​​വ​​​​റ​​​​ക​​​​ളി​​​​ല്ലാ​​​​തെ, സ​​​​വ​​​​ർ​​​​ണ​​​​ബോ​​​​ധ​​​​മെ​​​​ന്ന പ്രാ​​​​കൃ​​​​ത​​​​ത്വ​​​​മി​​​​ല്ലാ​​​​തെ, ക​​​​റു​​​​ത്ത​​​​വ​​​​രെ​​​​ന്നോ വെ​​​​ളു​​​​ത്ത​​​​വ​​​​രെ​​​​ന്നോ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മെ​​​​ന്നോ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മെ​​​​ന്നോ സ്ത്രീ​​​​യെ​​​​ന്നോ പു​​​​രു​​​​ഷ​​​​നെ​​​​ന്നോ വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ലാ​​​​തെ ഏ​​​​കോ​​​​ദ​​​​ര​​​​സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ ന​​​​മു​​​​ക്കു ജീ​​​​വി​​​​ക്കാ​​​​നാ​​​​കു​​​​ന്ന ഇ​​​​ന്ത്യ. ഈ ​​​​മ​​​​ണ്ണി​​​​ന്‍റെ മ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​റ്റൊ​​​​രാ​​​​ളെ ഭ്ര​​​ഷ്‌​​​ട് ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ത്ത, സ​​​​ഹ​​​​ജീ​​​​വി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ നി​​​​ർ​​​​ജീ​​​​വ​​​​മാ​​​​യ ക​​​​ല്ലി​​​​നെ​​​​യും മ​​​​ണ്ണി​​​​നെ​​​​യും ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഇ​​​​റ​​​​ങ്ങി​​​​പ്പു​​​​റ​​​​പ്പെ​​​​ടാ​​​​ത്ത, ജാ​​​​തി​​​​വ്യ​​​​വ​​​​സ്ഥ അ​​​​പ​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന, ശാ​​​​സ്ത്ര​​​​ബോ​​​​ധ​​​​മു​​​​ള്ള ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സ്വ​​​​പ്നം.

ശ​​​​ത്രു​​​​ക്ക​​​​ളെ തേ​​​​ടി​​​​ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സ്വ​​​​പ്നം. 1947ൽ ​​​​നാം ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​രി​​​​ൽ​​​​നി​​​​ന്നു സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​യി. പ​​​​ക്ഷേ, പ​​​​ത്തി​​​​മ​​​​ട​​​​ക്കി​​​​ക്കി​​​​ട​​​​ന്നി​​​​രു​​​​ന്ന തി​​​​ന്മ​​​​ക​​​​ൾ ച​​​​ങ്ങ​​​​ല​​​​ക​​​​ളു​​​​മാ​​​​യി മാ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. അ​​​​വ​​​​ർ കാ​​​​ട്ടു​​​​നീ​​​​തി​​​​യു​​​​ടെ സ്മൃ​​​​തി​​​​ക​​​​ളു​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ പി​​​​ന്നോ​​​​ട്ടു കെ​​​​ട്ടി​​​​വ​​​​ലി​​​​ക്കു​​​​ന്നു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​നം അ​​​​ള​​​​ക്കു​​​​ന്ന ചി​​​​ന്താ​​​​ധാ​​​​ര​​​​ക​​​​ളെ പൊ​​​​ടി​​​​ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്നു. ന​​​​മ്മു​​​​ടെ ദേ​​​​ശീ​​​​യ​​​​ക​​​​വി​​​​യു​​​​ടെ സ്വ​​​​പ്നം​​​പോ​​​​ലെ മ​​​​ന​​​​സ് ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​വും ശി​​​​ര​​​​സ് ഉ​​​​യ​​​​ർ​​​​ത്താ​​​​വു​​​​ന്ന​​​​തു​​​​മാ​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ ഉ​​​​യ​​​​ര​​​​ട്ടെ.

ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യെ​​​​ന്നോ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യെ​​​​ന്നോ വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ലാ​​​​തെ അ​​​​വ​​​​ന​​​​വ​​​​ന് ഇ​​​​ഷ്‌​​​ട​​​മു​​​​ള്ള ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ വേ​​​​ഷം ധ​​​​രി​​​​ക്കാ​​​​നും വ​​​​ർ​​​​ഗീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളാ​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടാ​​​​തെ തീ​​​​വ​​​​ണ്ടി​​​​യി​​​​ലോ ബ​​​​സി​​​​ലോ ഉ​​​​ൾ​​​​പ്പെ​​​​ടെ യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​നും സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന ഒ​​​​രു ദി​​​​വ​​​​സം ന​​​​മ്മു​​​​ടെ സ്വ​​​​പ്ന​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു; സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ എ​​​​ട്ടു പ​​​​തി​​​​റ്റാ​​​​ണ്ടു പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ. ഇ​​​​ങ്ങ​​​​നെ പോ​​​​യാ​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ നൂ​​​റാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ലും ഒ​​​​രു കൈ​​​​യി​​​​ൽ ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക​​​​യും മ​​​​റു​​​​കൈ​​​​യി​​​​ൽ സ​​​​ഹ​​​​പൗ​​​​ര​​​​നെ ബ​​​​ന്ധി​​​​ക്കാ​​​​നു​​​​ള്ള ച​​​​ങ്ങ​​​​ല​​​​യു​​​​മാ​​​​യി സ​​​​വ​​​​ർ​​​​ണ​​​​ദു​​​​ർ​​​​ഗ​​​​ന്ധം വ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ക്കും.

നാം ​​​​നി​​​​രാ​​​​ശ​​​​ര​​​​ല്ല. ക​​​​ഴി​​​​ഞ്ഞ മാ​​​​സം ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​റ​​​​പ്പി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളെ ന​​​​യി​​​​ച്ച​​​​ത് അ​​​​ഭി​​​​ജി​​​​ത് ദീ​​​​പ്കെ എ​​​​ന്ന ദ​​​​ളി​​​​ത​​​​നാ​​​​ണ്. അ​​​​യാ​​​​ളെ പി​​​​ന്തു​​​​ണ​​​​ച്ച ജാ​​​​തി-​​​​മ​​​​ത-​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ഭേ​​​​ദ​​​​മെ​​​​ന്യേ​​​​യു​​​​ള്ള കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു ജ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ്. ദ​​​​ളി​​​​ത​​​​രെ​​​​യും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും ര​​​​ണ്ടാം​​​​ത​​​​രം പൗ​​​​ര​​​​ന്മാ​​​​രാ​​​​ക്കു​​​​ന്ന വ​​​​ണ്ടി​​​​ച്ചെ​​​​ക്കു​​​​ക​​​​ൾ ഇ​​​​ന്ന​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ളെ മാ​​​​റി​​​​യേ തീ​​​​രൂ.

അ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​തെ ശു​​​​ദ്ധി​​​​ക​​​​ല​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ഈ ​​​​രാ​​​​ജ്യം അ​​​​തി​​​​ന്‍റെ അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ ശു​​​​ദ്ധി​​​​ക​​​​ല​​​​ശ​​​​ത്തി​​​​നു സ​​​​മ​​​​യം നി​​​​ശ്ച​​​​യി​​​​ക്കും. അ​​​​തേ, നാം ​​​​ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ പൗ​​​​ര​​​​ന്മാ​​​​ർ കൈ​​​കോ​​​​ർ​​​​ത്ത് അ​​​​സ​​​​മ​​​​ത്വ​​​​ചി​​​​ന്ത​​​​യി​​​​ല്ലാ​​​​തെ ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യും ഒ​​​​രേ പാ​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ക​​​​യും ഒ​​​​രേ പാ​​​​ന​​​​പാ​​​​ത്രം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്യും. ആ ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​മാ​​​​ണ് ന​​​​മ്മു​​​​ടെ സ്വ​​​​പ്നം. ജ​​​​യ് ഹി​​​​ന്ദ്

 

14-08-2026

ഫെ​ഡ​റ​ലി​സ​ത്തെ തു​ര​ക്കു​ന്ന ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി

സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഖ​ന​ന നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു​മാ​റ്റാ​ൻ വ്യ​വ​സ്ഥ​ക​ളു​ള്ള ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഴ​ക്ക​ട​ൽ, തീ​ര​ഖ​ന​ന​സാ​ധ്യ​ത​ക​ൾ സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക കേ​ര​ള​ത്തി​നു​ണ്ട്. ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണ്.

ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​നം രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വും പ്രാ​ദേ​ശി​ക​വു​മാ​യ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ഓ​രോ കാ​ല​ത്തും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ചി​ല ന​ട​പ​ടി​ക​ൾ ഫെ​ഡ​റ​ലി​സ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ് എ​ന്ന പ്ര​തി​ഷേ​ധം ഉ​യ​രാ​റു​മു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​വി​ഹി​തം കു​റ​യു​ന്ന നി​കു​തി​ഘ​ട​ന​യും അ​തു​വ​ഴി സാ​മ്പ​ത്തി​ക​മാ​യി കേ​ന്ദ്ര​ത്തെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​തി​കേ​ടും സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തു മു​ത​ൽ തു​ട​രു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. 

ഇ​തി​നു പു​റ​മെ​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ഗ​വ​ർ​ണ​ർ​മാ​രും ഇ​ട​പെ​ട്ടു​ണ്ടാ​ക്കു​ന്ന പൊ​ല്ലാ​പ്പു​ക​ൾ. മാ​ത്ര​മ​ല്ല, ചി​ല പ്ര​ത്യേ​ക ഭാ​ഷാ-​സം​സ്കാ​ര വി​ഭാ​ഗ​ങ്ങ​ളു​ടെ​മേ​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​രേ ന​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​ലു​ള്ള പ്രാ​ദേ​ശി​ക​മാ​യ ആ​ശ​ങ്ക​ക​ളും സം​സ്ഥാ​നാ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും ഫെ​ഡ​റ​ലി​സ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​യ്ക്കാ​റു​ണ്ട്. 

സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ളി​ൽ പ​ല​തും ക​വ​ർ​ന്നെ​ടു​ക്കാ​ൻ സ​മ​ഗ്രാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മ്പോ​ൾ ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി​ക​ൾ സ​ങ്ക​ൽ​പി​ച്ച ഫെ​ഡ​റ​ൽ സ്വ​ഭാ​വ​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ പാ​സാ​ക്കി​യ ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി ബി​ൽ ആ​ണ് ഈ ​പ​ര​മ്പ​ര​യി​ൽ ഒ​ടു​വി​ല​ത്തേ​ത്.

ഖ​ന​നം സ്വ​കാ​ര്യ​ക​മ്പ​നി​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കും​വി​ധം ഇ​ള​വു​ക​ളും അ​ധി​കാ​ര​ങ്ങ​ളും ന​ൽ​കു​ന്ന​താ​ണ് ഖ​നി​ക​ളും ധാ​തു​ക്ക​ളും (വി​ക​സ​ന​വും നി​യ​ന്ത്ര​ണ​വും) ഭേ​ദ​ഗ​തി ബി​ൽ 2026 എ​ന്ന ആ​ക്ഷേ​പം ഇ​തി​ന​കം ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഖ​ന​ന​നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു​മാ​റ്റാ​നു​ള്ള വ്യ​വ​സ്ഥ​ക​ളെ​ച്ചൊ​ല്ലി​യാ​ണ് ഏ​റെ വി​മ​ർ​ശ​നം.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഴ​ക്ക​ട​ൽ, തീ​ര​ഖ​ന​ന സാ​ധ്യ​ത​ക​ൾ സ്വ​കാ​ര്യ കു​ത്ത​ക​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് കേ​ര​ളം പ്ര​ത്യേ​ക​മാ​യി എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. ധാ​തു​ഖ​നി​യു​ള്ള ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം നി​ല​വി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ്. ലീ​സും നി​കു​തി​യു​മെ​ല്ലാം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാം. ഭേ​ദ​ഗ​തി നി​യ​മ​മാ​കു​ന്ന​തോ​ടെ ധാ​തു​ഖ​ന​ന ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​നാ​കും. 

ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും വി​ദേ​ശ​ക​മ്പ​നി​ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ഖ​ന​നാ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നാ​കും. ക​രി​മ​ണ​ല​ട​ക്കം വ​ലി​യ​തോ​തി​ൽ ധാ​തു​സ​മ്പ​ത്തു​ള്ള കേ​ര​ള​ത്തി​ന് നി​യ​മം തി​രി​ച്ച​ടി​യാ​കും. അ​നി​യ​ന്ത്രി​ത​മാ​യ ഖ​ന​നാ​നു​മ​തി​യും ദോ​ഷം ചെ​യ്യും. വ​ന​ഭൂ​മി​യി​ലും തീ​ര​ദേ​ശ​ത്തും ഖ​ന​നം ന​ട​ത്താ​മെ​ന്നു വ​രു​ന്ന​തോ​ടെ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും ഉ​ട​ലെ​ടു​ക്കും. ഒ​രു ധാ​തു​വി​ന്‍റെ ഖ​ന​ന​ത്തി​നാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ മ​റ്റു ധാ​തു​ക്ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പു​തി​യ ലൈ​സ​ൻ​സി​ല്ലാ​തെ ഖ​ന​നം ന​ട​ത്താ​മെ​ന്ന് ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. 

ലി​ഥി​യം, ഗ്രാ​ഫൈ​റ്റ്, കൊ​ബാ​ൾ​ട്ട്, നി​ക്ക​ൽ തു​ട​ങ്ങി​യ സു​പ്ര​ധാ​ന ധാ​തു​ക്ക​ളാ​ണെ​ങ്കി​ൽ അ​ധി​ക​തു​ക​യും വേ​ണ്ട. ഒ​രു ലൈ​സ​ൻ​സി​ന്‍റെ പേ​രി​ൽ എ​ത്ര​ത​രം ധാ​തു​ക്ക​ൾ വേ​ണ​മെ​ങ്കി​ലും ഖ​ന​നം ചെ​യ്യാ​മെ​ന്ന അ​പ​ക​ടം വേ​റെ. സ്വ​കാ​ര്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഖ​ന​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ അ​മ്പ​ത് ശ​ത​മാ​നം മാ​ത്ര​മേ വി​ൽ​കാ​ൻ പാ​ടു​ള്ളൂ എ​ന്ന നി​യ​ന്ത്ര​ണം ബി​ൽ എ​ടു​ത്തു​ക​ള​യു​ന്നു​ണ്ട്. ഖ​ന​നം കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​ക്കാ​നും മേ​ഖ​ല​യി​ൽ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​മാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദം. 

എ​ന്നാ​ൽ ധാ​തു​ക്ക​ളു​ടെ ക​ല​വ​റ​യാ​യ ച​വ​റ പോ​ലു​ള്ള പ്ര​ദേ​ശ​ത്തെ ഭൂ​മി​യി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധി​കാ​ര​മു​റ​പ്പി​ക്കാ​നും ക​രി​മ​ണ​ൽ ഖ​ന​നം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കു മ​റി​ച്ചു​കൊ​ടു​ക്കാ​നു​മു​ള്ള കു​റു​ക്കു​വ​ഴി​യാ​ണ് ബി​ല്ലെ​ന്ന് എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​ല്ലി​ലെ കെ​ണി​ക​ൾ തി​രി​ച്ച​റി​ഞ്ഞ കേ​ര​ളം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട മ​റ്റൊ​രു നി​ർ​ണാ​യ​ക സ​ന്ദ​ർ​ഭ​മാ​ണി​ത്. 

ഭൂ​മി​യു​ടെ നി​യ​ന്ത്ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ല്‍ സ്വ​ഭാ​വം ത​ക​ര്‍​ക്കു​ന്ന ബി​ല്ലി​നെ​തി​രേ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ഷേ​ധം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ബി​ല്‍ പാ​സാ​യാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.  2014ൽ ​ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ൽ ഘ​ട​ന​യെ കൂ​ടു​ത​ൽ കൂ​ടു​ത​ൽ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണു ക​ണ്ട​ത്. 

മു​ൻ​കാ​ല ഭ​ര​ണ​കൂ​ട​ങ്ങ​ളും അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കാ​ൻ‌ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബി​ജെ​പി സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ അ​ജ​ണ്ട​യി​ലൂ​ടെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര​ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന ഘ​ട​കം മാ​ത്ര​മാ​യി ചു​രു​ക്കു​ന്ന അ​വ​സ്ഥ. സം​സ്ഥാ​ന​ങ്ങ​ൾ യൂ​ണി​യ​ന്‍റെ വെ​റും വി​പു​ലീ​ക​ര​ണ​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ അ​വ​യ്ക്ക് മേ​ധാ​വി​ത്വം ഉ​ണ്ടെ​ന്നും അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു എ​സ്.​ആ​ർ. ബൊ​മ്മെ കേ​സി​ൽ 1994ലു​ണ്ടാ​യ സു​പ്രീം​കോ​ട​തി വി​ധി.

ഫെ​ഡ​റ​ലി​സ​വും ജ​നാ​ധി​പ​ത്യ​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഒ​ന്നി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത് മ​റ്റൊ​ന്നി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്നും കോ​ട​തി ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ  ഇ​ത്ത​രം നി​യ​മ​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പി​ന് അ​നി​വാ​ര്യ​മാ​ണ്.    

13-08-2026

‘ഓ​പ​റേ​ഷ​ൻ ഗ്രി​പ്’ വ​ഴു​ത​രു​ത്

കേ​ര​ളം ഗു​ണ്ട​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ലാ​ത്ത നാ​ടാ​യി. പ​ല വി​ശേ​ഷ​ണ​ങ്ങ​ളി​ൽ പ​ല​ത​രം ഗു​ണ്ട​ക​ൾ. വി​വി​ധ സ്പെ​ഷാ​ലി​റ്റി​ക​ളി​ൽ വി​രാ​ജി​ക്കു​ന്ന​വ​രു​ണ്ട്. സ​വി​ശേ​ഷ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച​വ​രു​ണ്ട്. ചി​ല​ർ ഒ​രു​പാ​ട് ആ​രാ​ധ​ക​രു​മാ​യി താ​ര​പ​രി​വേ​ഷ​ത്തി​ൽ വി​ല​സു​ന്നു. ചി​ല​ർ​ക്കു ക​രു​ത്ത​രാ​യ സ്പോ​ൺ​സ​ർ​മാ​രു​ണ്ട്. രാ​ഷ്‌​ട്രീ​യ​ക്കാ​രും മ​റ്റു​ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളും ഗു​ണ്ട​ക​ളെ പോ​റ്റി​വ​ള​ർ​ത്തു​ന്നു. ഗു​ണ്ടാ​വേ​ട്ട​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ‘ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്’ എ​ന്ന പേ​രി​ൽ നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ഴു​ത​രു​ത്. തൂ​ഫാ​ൻ ആ​ഞ്ഞ​ടി​ച്ച​തുപോ​ലെ ഗ്രി​പ്പും മു​റു​ക​ട്ടെ.

ക​ണ​ക്കു​ക​ളൊ​ക്കെ കൃ​ത്യ​മാ​ണ്. സം​സ്ഥാ​ന​ത്താ​കെ 1497 ഗു​ണ്ട​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ൽ തൃ​ശൂ​രി​ൽ. ര​ണ്ടാം​സ്ഥാ​ന​ത്ത് കൊ​ല്ലം. കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ 278. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ 238 പേ​ർ. പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ​റ​ന്നു​ന​ട​ക്കു​ന്ന​വ​ർ 16. കാ​പ്പ കേ​സ് പ്ര​തി​ക​ളു​ടെ ക​ണ​ക്കി​ൽ ത​ല​സ്ഥാ​നം​ത​ന്നെ മു​ന്നി​ൽ.

ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​ന​റി​യാ​മെ​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹം​ത​ന്നെ. പ​ക്ഷേ, വേ​ണ്ട​ത് വേ​റൊ​രു ക​ണ​ക്കാ​ണ്. സ്പോ​ൺ​സ​ർ​മാ​രു​ടെ ക​ണ​ക്ക്. അ​താ​യി​രി​ക്കും ഒ​രു​പ​ക്ഷേ, പോ​ലീ​സി​നു കൂ​ടു​ത​ൽ ന​ന്നാ​യി അ​റി​യു​ക. എ​ന്നാ​ൽ, ഗു​ണ്ട​ക​ളു​ടെ ക​ണ​ക്കേ പു​റ​ത്തു​വി​ടൂ. വേ​ലി​യി​ൽ കി​ട​ക്കു​ന്ന പാ​മ്പി​നെ​യാ​രും ന​ക്ഷ​ത്ര​ത്തി​നു പ​ക​രം തോ​ളി​ൽ തു​ന്നി​പ്പി​ടി​പ്പി​ക്കി​ല്ല​ല്ലോ! ഗു​ണ്ടാ​പ്ര​മു​ഖ​രു​ടെ സ്പോ​ൺ​സ​ർ​മാ​രെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന വി​വ​രം ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ചെ​ന്നാ​ണ് വാ​ർ​ത്ത.

ഇ​വ​രെ​യൊ​ക്കെ എ​ങ്ങ​നെ പി​ടി​ക്കും എ​ന്നോ​ർ​ത്ത് പോ​ലീ​സ് ത​ന്നെ​യാ​ണോ ഞെ​ട്ടി​യ​ത്. വി​ര​ട്ടാ​നും ത​ല്ലാ​നും കൊ​ല്ലാ​നും കോ​ടി​ക​ൾ മു​ട​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ് ‘ഞെ​ട്ടി​ക്കു​ന്ന’ ലി​സ്റ്റി​ലു​ള്ള​ത്. രാ​ഷ്‌​ട്രീ​യ​മാ​യും ബി​സി​ന​സ്പ​ര​മാ​യും ന​ല്ല ‘ഗ്രി​പ്പു’​ള്ള​വ​ർ. ഈ ​നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ വെ​റു​തെ ത​ല​വ​ച്ചു​കൊ​ടു​ത്ത് കൈ​യും കാ​ലും ക​ള​യ​ണോ എ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ചി​ന്തി​ച്ചാ​ൽ കു​റ്റം പ​റ​യാ​നാ​കി​ല്ല. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മാ​ധാ​ന​മാ​യി ക​ഴി​യാ​നാ​ണ​ല്ലോ അ​വ​ർ പോ​ലീ​സാ​യ​ത്.

ഇ​തേ വ​ഴി​യു​ള്ളൂ. സ്പോ​ൺ​സ​ർ​മാ​രെ പൂ​ട്ടു​ക. രാ​ഷ്‌​ട്രീ​യാ​ഭ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അ​പ്പോ​ൾ ഗു​ണ്ട​ക​ളു​ടെ വി​ല​സ​ൽ നി​ൽ​ക്കും. അ​തോ​ടെ പോ​ലീ​സു​കാ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്യും. ഗു​ണ്ട​ക​ൾ അ​ക​ത്താ​കും. ‘മ​റു​പ​ക്ഷ​ത്തു’ നി​ൽ​ക്കു​ന്ന ചി​ല പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ക്കാ​ല​ത്തു​മു​ണ്ടാ​കും. അ​വ​രെ​യും വെ​റു​തേ വി​ട​രു​ത്. ഇ​ന്ത്യ​യി​ൽ എ​ന്നും ക്ഷാ​മ​മ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ ഇച്ഛാ​ശ​ക്തി​യാ​ണ് അ​തി​നു വേ​ണ്ട​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോൾ ജോ​ലി തു​ട​ങ്ങി​യ​താ​ണ്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​ഞ്ഞു​വീ​ശു​ന്ന​ത് നാം ​കാ​ണു​ന്നു​ണ്ട്.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ​യും ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ലെ ജാ​ഗ്ര​ത നാം ​തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഗു​ണ്ട​ക​ളു​ടെ വെ​ല്ലു​വി​ളി​യി​ൽ മു​ട്ടു​വി​റ​യ്ക്കാ​ത്ത മ​ന്ത്രി​യെ​ന്ന പു​ക​ഴ്ത്ത​ൽ നാം ​കേ​ൾ​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, വേ​റെ​യും ചി​ല​ത് കേ​ൾ​ക്കു​ന്നു, കാ​ണു​ന്നു. ഏ​തു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും അ​റി​യു​ന്ന, സാ​മാ​ന്യ​ബോ​ധ​മു​ള്ള ആ​ർ​ക്കും മ​ന​സി​ലാ​കു​ന്ന ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ഘ​പ്ര​ചാ​ര​ക​നെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ പോ​ലീ​സ് മ​റ​ന്നു. ജാ​മ്യം വി​ധി​ച്ചു​കൊ​ണ്ട് കോ​ട​തി പോ​ലീ​സി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​റ​സ്റ്റ് വൈ​കി​യാ​ലും പ​ഴു​ത​ട​ച്ച ന​ട​പ​ടി​യാ​കു​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യാ​റ്. ഈ ​കേ​സി​ൽ പ​ക്ഷേ, പ​ണി പാ​ളി. രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ൾ കി​ട്ടി​യ അ​വ​സ​രം ന​ന്നാ​യി മു​ത​ലാ​ക്കു​ന്നു.

കാ​സ​ർ​ഗോ​ട്ട് മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​ണ് എ​ന്ന​താ​ണ് അ​സ്വ​ാസ്ഥ്യ​ജ​ന​ക​മാ​യ മ​റ്റൊ​രാ​രോ​പ​ണം. ഇ​യാ​ളോ​ടൊ​പ്പം അ​റ​സ്റ്റി​ലാ​യ​വ​രും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു വാ​ർ​ത്ത​യു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഒ​ട്ടും വൈ​ക​രു​ത്. ഭ​ര​ണ​ക​ക്ഷി​യു​ടെ ആ​ളാ​ണെ​ങ്കി​ൽ പോ​ലീ​സി​ൽ​നി​ന്നു സം​ര​ക്ഷ​ണം കി​ട്ടും, മ​റ്റേ​തെ​ങ്കി​ലും പ്ര​മു​ഖ ക​ക്ഷി​യു​ടെ ആ​ളാ​ണെ​ങ്കി​ൽ അ​വ​ർ നോ​ക്കി​ക്കോ​ളും എ​ന്നൊ​ക്കെ ക്രി​മി​ന​ലു​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യാ​ൽ വ​ലി​യ കാ​റ്റു​ക​ളെ​ല്ലാം ക​ട​ലി​ൽ​ മാ​ത്രം വീ​ശി അ​പ്ര​ത്യ​ക്ഷ​മാ​കും. നാ​ടി​നെ ക്രി​മി​ന​ലു​ക​ളി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​നും പ്ര​തി​പ​ക്ഷ​ത്തി​നും തു​ല്യ​പ​ങ്കാ​ണ്.

എ​പ്പോ​ഴും പ​റ​യാ​റു​ള്ള​തു​പോ​ലെ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ക്രി​മി​ന​ൽ ​സം​ഘ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. ഇ​ത് രാ​ഷ്‌​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നും പ​ക​രം, ഗു​ണ്ട​ക​ളെ രാ​ഷ്‌​ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ എ​ൺ​പ​താം സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ണ് മ​റ്റ​ന്നാ​ൾ. കേ​ര​ള​ത്തി​ൽ ഗു​ണ്ട​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തി നി​ഷ്കാ​സ​നം ചെ​യ്യു​മെ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​രേ സ്വ​ര​ത്തി​ൽ പ്ര​തി​ജ്ഞ ചെ​യ്യ​ട്ടെ. അ​ങ്ങ​നെ ഈ ​സ്വാ​ത​ന്ത്ര്യ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക​ട്ടെ. ക്രി​മി​ന​ലി​സ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തെ സ്വ​ത​ന്ത്ര​മാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​കും, തീ​ർ​ച്ച.

12-08-2026

ചെ​റു​ക്ക​ണം, ഹി​ന്ദു​ത്വ​യു​ടെ സാമ്പ​​ത്തി​കാ​ക്ര​മ​ണം

ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യു​ടെ, പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ വേ​ട്ട​യു​ടെ പ​ല്ലും ന​ഖ​വും ഒ​ളി​പ്പി​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത എ​ഫ്സി​ആ​ർ​എ (വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ സാ​ഹ​ച​ര്യ​സ​മ്മ​ർ​ദ​ത്താ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്തു​നി​ന്നെ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും ബി​ജെ​പി കൈ​യി​ൽ​നി​ന്നു താ​ഴെ​വ​യ്ക്കാ​നി​ട​യി​ല്ല. പു​തു​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ, ഗോ​വ​ധ​നി​രോ​ധ​ന​നി​യ​മം, ബു​ൾ​ഡോ​സ​ർ​രാ​ജ്, ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം, പ​ര​സ്യ​വി​ചാ​ര​ണ, ക​ള്ള​ക്കേ​സു​ക​ൾ, മ​ണി​പ്പു​രി​ൽ ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വ​രെ ല​ക്ഷ്യ​മി​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പി​ന്നാ​ലെ ഹി​ന്ദു​ത്വ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ന്പ​ത്തി​ക ആ​ക്ര​മ​ണ​മാ​ണി​ത്.

നി​യ​മ​വി​ദ​ഗ്ധ​രും പ്ര​തി​പ​ക്ഷ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ച്ച നി​ഗൂ​ഢ വ​കു​പ്പു​ക​ളെ​ക്കു​റി​ച്ച് ബി​ജെ​പി​ക്കു മ​റു​പ​ടി​യി​ല്ല. ക്രൈ​സ്ത​വ​ർ ഭ​യ​പ്പെ​ട​ണോ അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ കൈ​യേ​റു​മോ എ​ന്ന​തൊ​ന്നു​മ​ല്ല വി​ഷ​യം; അ​തി​നു​ള്ള വ​കു​പ്പു​ക​ൾ എ​ഫ്സി​ആ​ർ​എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്. വി​ദേ​ശ​സം​ഭാ​വ​ന തെ​റ്റാ​യി സ്വീ​ക​രി​ക്കു​ക​യോ വി​നി​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന​തു ത​ട​യാ​ൻ എ​ഫ്സി​ആ​ർ​എ നി​യ​മം നി​ല​വി​ലു​ണ്ട്. 1976ൽ ​ഇ​ന്ദി​രാ​ഗാ​ന്ധി കൊ​ണ്ടു​വ​ന്ന നി​യ​മം 2010ൽ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ പു​തു​ക്കി.

ദു​രു​പ​യോ​ഗി​ച്ചാ​ൽ വി​ദേ​ശ സം​ഭാ​വ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചു സ്വ​ന്ത​മാ​ക്കി​യ ആ​സ്തി​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ​ർ​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​ൻ അ​തി​ൽ വ​കു​പ്പു​ണ്ട്. പ​ക്ഷേ, മു​ൻ​പു​ണ്ടാ​യി​രു​ന്ന ഗോ​വ​ധ​നി​രോ​ധ​ന നി​യ​മ​വും മ​ത​പ​രി​വ​ർ​ത്ത​നി​രോ​ധ​ന നി​യ​മ​വു​മൊ​ക്കെ അ​ക്ര​മോ​ത്സു​ക​മാ​ക്കി​യ​തു​പോ​ലെ എ​ഫ്സി​ആ​ർ​എ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ത​ക്ക​വി​ധം ബി​ജെ​പി പു​തു​ക്കു​ക​യാ​ണ്.

ഇ​നി, വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് പു​തു​ക്കി​ക്കി​ട്ടാ​തി​രി​ക്കു​ക​യോ റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കാ​തി​രി​ക്കു​ക​യോ മാ​ത്ര​മ​ല്ല, നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്താ​ൽ​പോ​ലും ഇ​ത്ത​രം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു സ​ന്പാ​ദി​ച്ച ആ​സ്തി​ക​ൾ സ​ർ​ക്കാ​രി​നു ക​ണ്ടു​കെ​ട്ടാം. ഇ​തു വി​ൽ​ക്കാ​നു​മാ​കും. വി​റ്റു​കി​ട്ടു​ന്ന പ​ണം സ​ർ​ക്കാ​രി​ന്‍റെ സ​ഞ്ചി​ത​നി​ധി​യി​ലേ​ക്കു മാ​റ്റും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന അ​ഥോ​റി​റ്റി​ക്ക് സി​വി​ൽ കോ​ട​തി​യു​ടെ അ​ധി​കാ​ര​വു​മു​ണ്ട്. ഒ​രു ആ​സ്തി ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് വി​ദേ​ശ സം​ഭാ​വ​ന​യി​ൽ​നി​ന്ന് സൃ​ഷ്‌​ടി​ച്ച​തെ​ങ്കി​ൽ പോ​ലും മു​ഴു​വ​നും ഏ​റ്റെ​ടു​ക്കാ​മെ​ന്ന് സെ​ക‌്ഷ​ൻ 16എ(2) ​വ്യ​ക്ത​മാ​ക്കു​ന്നു. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്നി​ട​ത്താ​ണ് ‘പ​ണി’ തു​ട​ങ്ങു​ന്ന​ത്. അ​ത് ‘പൊ​തു​ജ​ന​താ​ത്പ​ര്യാ​ർ​ഥം’ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു​ള്ള കേ​സി​ൽ ഒ​രു വ്യ​ക്തി​യോ സം​ഘ​ട​ന​യോ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ലും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാം. ഏ​തെ​ങ്കി​ലു​മൊ​രു സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​യ്ക്ക് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ കോ​ട​തി​യി​ലോ ഒ​രു പ​രാ​തി കൊ​ടു​ക്കാ​നാ​ണോ വി​ഷ​മം! ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും സം​ഘ​പ​രി​വാ​റി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​മോ​യെ​ന്ന​ത് ചി​ന്തി​ച്ചാ​ൽ മ​തി.

ഒ​രു വ്യ​ക്തി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​മേ​ധ​യാ തി​രി​കെ ന​ൽ​കി​യാ​ലും ര​ക്ഷ​യി​ല്ല. ആ ​വ്യ​ക്തി​യു​ടെ പ​ക്ക​ൽ അ​വ​ശേ​ഷി​ക്കു​ന്ന മു​ഴു​വ​ൻ വി​ദേ​ശ സം​ഭാ​വ​ന​യും അ​തി​ൽ​നി​ന്ന് സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ട ആ​സ്തി​ക​ളും നി​ർ​ദി​ഷ്‌​ട അ​ഥോ​റി​റ്റി​യി​ൽ നി​ക്ഷി​പ്ത​മാ​കും. വി​ദേ​ശ​സം​ഭാ​വ​ന വേ​ണ്ടെ​ന്നു വ​ച്ചാ​ലും ര​ക്ഷ​യി​ല്ല. ക്ലോ​സ് 16എ(1)(​ബി) പ്ര​കാ​രം, വി​ദേ​ശ സം​ഭാ​വ​ന​യി​ൽ​നി​ന്നു​ണ്ടാ​യ എ​ല്ലാ ആ​സ്തി​ക​ളും സം​ഭാ​വ​ന​ബാ​ക്കി​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​സ്തി​ക​ളും അ​ഥോ​റി​റ്റി​ക്ക് ക​ണ്ടു​കെ​ട്ടാം.

എ​ന്താ​ല്ലേ, ബി​ജെ​പി​ക്കാ​ല​ത്തെ വി​ചി​ത്ര നി​യ​മ​ങ്ങ​ൾ! മ​ടി​യി​ൽ ക​ന​മു​ള്ള​വ​ന​ല്ലേ പേ​ടി​ക്കേ​ണ്ട​തു​ള്ളൂ? ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ, വി​ദേ​ശ​സം​ഭാ​വ​ന​ക​ൾ സ്വ​ന്തം കാ​ര്യ​ത്തി​നും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​ത് എ​ന്തി​ന്? ​ഇ​തു ക്രൈ​സ്ത​വ​ർ​ക്കും മു​സ്‌​ലിം​ക​ൾ​ക്കും മാ​ത്ര​മ​ല്ല​ല്ലോ, എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മ​ല്ലേ? അ​വ​ർ​ക്കൊ​ന്നും പ്ര​ശ്ന​മി​ല്ല​ല്ലോ... സം​ഘ​മ​ന​സു​ള്ള ‘നി​ഷ്പ​ക്ഷ നി​രീ​ക്ഷ​ക​രും’ സ​മൂ​ഹ​മാ​ധ്യ​മ ‘നി​ഷ്ക​ള​ങ്ക​രു’​മൊ​ക്കെ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​ക​ളെ വെ​ള്ള​പൂ​ശാ​ൻ ഇ​റ​ക്കു​ന്ന സ്ഥി​രം ചോ​ദ്യ​ങ്ങ​ളാ​ണി​വ. എ​ഫ്സി​ആ​ർ​എ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ, ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​പോ​ലെ ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​നും സ്വ​ത്തു ക​ണ്ടു​കെ​ട്ടാ​തി​രി​ക്കാ​നു​മൊ​ക്കെ നി​യ​മ​ത്തി​ൽ പ​ഴു​തി​ട്ടി​ട്ടു​ണ്ട്. പൊ​തു​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി അ​ത്ത​രം ഒ​രു ഒ​ഴി​വാ​ക്ക​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നെ​ങ്കി​ൽ, ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യെ​യോ സം​ഘ​ട​ന​ക​ളു​ടെ വി​ഭാ​ഗ​ത്തെ​യോ വ്യ​ക്തി​യെ​യോ ഈ ​ബി​ല്ലി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ‘വ​കു​പ്പ് 16-എ​ൽ’ ഉ​പ​യോ​ഗി​ച്ച് ഒ​ഴി​വാ​ക്കാം.

മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ക്കു​ന്പോ​ൾ ഘ​ർ​വാ​പ്പ​സി എ​ന്ന സം​ഘ​പ​രി​വാ​ർ മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ ഒ​ഴി​വാ​ക്കു​ന്ന​തും, അ​ഴി​മ​തി​ക്കെ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി​യെ​യും സ​ഖ്യ ക​ക്ഷി​ക​ളെ​യും ബി​ജെ​പി​യി​ലേ​ക്കു വ​രു​ന്ന അ​ഴി​മ​തി​ക്കാ​രെ​യും ഒ​ഴി​വാ​ക്കു​ന്ന​തു​മൊ​ക്കെ ഈ ​രാ​ജ്യ​ത്താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ശു​ദ്ധീ​ക​രി​ക്കാ​ൻ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന ക​മ്മീ​ഷ​ൻ ക​ള്ള​വോ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തോ​ടു ക​യ​ർ​ക്കു​ന്ന​തും ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തും ഈ ​രാ​ജ്യ​ത്തു​ത​ന്നെ​യാ​ണ്.

സം​ഘ​പ​രി​വാ​ർ മി​ത്ര​ങ്ങ​ളാ​രും എ​ഫ്സി​ആ​ർ​എ​യു​ടെ ക​ണ്ടു​കെ​ട്ട​ലി​ലും പെ​ടി​ല്ല. എ​ഫ്സി​ആ​ർ​എ ല​ക്ഷ്യ​മി​ടു​ന്ന​ത് മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രെ ത​ന്നെ​യാ​ണെ​ന്ന് വ​ള​ച്ചു​കെ​ട്ടൊ​ന്നു​മി​ല്ലാ​തെ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യി​യാ​ണ്. അ​തു തെ​റ്റാ​ണെ​ന്നു ക​രു​താ​ൻ 12 വ​ർ​ഷ​ത്തി​നി​ടെ ന​മു​ക്ക് ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ല്ല. വി​ദ്യാ​ഭ്യാ​സം, ആ​തു​ര​ശു​ശ്രൂ​ഷ, ജീ​വ​കാ​രു​ണ്യം, ദാ​രി​ദ്ര്യോ​ച്ഛാ​ട​നം, സ്വാ​ത​ന്ത്ര്യ​സ​മ​രം, ന​വോ​ത്ഥാ​നം... എ​ന്നി​ങ്ങ​നെ രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ലെ സ​ജീ​വ​പ​ങ്കാ​ളി​ക​ളാ​ണ് ക്രൈ​സ്ത​വ​ർ.

പ​ക്ഷേ, അ​തൊ​ക്കെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് ക്രൈ​സ്ത​വ​രെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന വി​ഭ​ജ​ന​രാ​ഷ്‌​ട്രീ​യം ശ​ക്തി പ്രാ​പി​ക്കു​ക​യാ​ണ്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ലും ക്രൈ​സ്ത​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു. മി​ക്ക ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ളി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​ര​ക്ഷി​ത​രാ​യി​രി​ക്കേ എ​ഫ്സി​ആ​ർ​എ മ​തേ​ത​ര ഇ​ന്ത്യ നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി​യാ​ണ്. ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ ഇ​തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി.

വി​ദൂ​ര ഗോ​ത്ര​മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ക്രി​സ്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നും വെ​റും ഉ​റ​പ്പ​ല്ല, നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത​യാ​ണ് വേ​ണ്ട​തെ​ന്നും മേ​ഘാ​ല​യ ബി​ജെ​പി എം​എ​ൽ​എ എ.​എ​ൽ. ഹെ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​വി​ദ​ഗ്ധ​ർ ഈ ​വി​ചി​ത്ര നി​യ​മ​ത്തി​നെ​തി​രേ രം​ഗ​ത്തു വ​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ബി​ജെ​പി​യും കു​ഴ​ലൂ​ത്തു​കാ​രും മാ​ത്രം സ​മ്മ​തി​ക്കി​ല്ല.

വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ സാ​ന്പ​ത്തി​കാ​ക്ര​മ​ണ​വും ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഈ ​ബി​ൽ ത​യാ​റാ​ക്കി​യ കൈ​ക​ൾ​കൊ​ണ്ട് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​ത് ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും മ​തേ​ത​ര​ത്വ​ത്തി​നും​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളോ​ടു​ള്ള നി​ന്ദ​യാ​കും.

11-08-2026

കാ​വ്യ​നീ​തി​യു​ടെ കൈ​വി​ല​ങ്ങ്

അ​ർ​ജു​ൻ ആ​യ​ങ്കി​യും ടി.​ജി. മോ​ഹ​ൻ​ദാ​സും ഒ​രേ ത​ല​ക്കെ​ട്ടി​നു കീ​ഴി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നെ കാ​വ്യ​നീ​തി​യെ​ന്നു വി​ളി​ക്കാ​മോ? ഒ​രാ​ൾ വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട, നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​ന്നാ​ന്ത​രം ക്രി​മി​ന​ൽ. മ​റ്റേ​യാ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന ലേ​ബ​ലി​ൽ ഒ​ന്നാ​ന്ത​രം വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​യാ​ൾ. ര​ണ്ടു പേ​രും സ്വേ​ച്ഛാ​ധി​കാ​ര​വു​മാ​യി അ​ഭേ​ദ്യ​മാം​വി​ധം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​തി​നാ​ൽ കാ​വ്യ​നീ​തി എ​ന്ന പ്ര​യോ​ഗ​ത്തി​ന് പൊ​രു​ത്ത​മു​ണ്ട്.

കേ​ര​ളം മു​ഴു​വ​ൻ സാ​മ്രാ​ജ്യ​മാ​ക്കി​യ അ​ധോ​ലോ​ക, ക്വ​ട്ടേ​ഷ​ൻ നേ​താ​വാ​യ അ​ർ​ജു​ൻ ആ​യ​ങ്കി സി​പി​എം രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കാ​ൻ ത​ക്ക ക​രു​ത്തു നേ​ടി​യ​ത്. പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ച മ​റ്റു പ​ല​രെ​യു​മെ​ന്ന​പോ​ലെ ആ​യ​ങ്കി​യെ​യും സി​പി​എം ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത​വ​രു​ടെ നി​ല​നി​ല്പ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​തി​രി​ക്ക​ട്ടെ.

സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​യാ​ളെ​പ്പോ​ലൊ​രു ഗു​ണ്ട പി​ടി​യി​ലാ​യ​ത് ആ​ശ്വാ​സ​മാ​ണ്. 23 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ പോ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​യും വെ​ല്ലു​വി​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ല​സി​യ​തും അ​യാ​ളെ ഒ​ളി​പ്പി​ക്കാ​നും സ​ഹാ​യി​ക്കാ​നും ഒ​രു​പാ​ടു​പേ​ർ ഉ​ണ്ടാ​യി എ​ന്ന​തും അ​സ്വാ​സ്ഥ്യ​ജ​ന​കം​ത​ന്നെ.

ഏ​തൊ​രു ഗു​ണ്ട​യു​ടെ​യും അ​വ​സ്ഥ ഇ​താ​കു​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​മ്പോ​ൾ ജ​നം കൈ​യ​ടി​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ്വ​സ്ഥ​വും സ​മാ​ധാ​ന​വു​മാ​യി ജീ​വി​ക്കാ​നു​ള്ള ആ​ഗ്ര​ഹം​കൊ​ണ്ടാ​ണ്. കേ​ര​ളം ഗു​ണ്ട​ക​ളു​ടെ നാ​ട​ല്ലെ​ന്നും ഗു​ണ്ട​ക​ളെ നി​ല​യ്ക്കു​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​മ്പോ​ൾ പി​ന്തു​ണ​യ്ക്കാ​ൻ എ​ല്ലാ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളും മു​മ്പോ​ട്ടു വ​ര​ണം.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എം.​വി. ജ​യ​രാ​ജ​നു​മെ​ല്ലാം ആ​യ​ങ്കി​യെ ത​ള്ളി​പ്പ​റ​ഞ്ഞ​തി​ൽ ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​യ്ക്കു വ​ക​യു​ണ്ട്. രാ​ഷ്‌​ട്രീ​യ​വും ക്രി​മി​ന​ലു​ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധം ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. എ​ക്കാ​ല​ത്തും അ​തേ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​വും ത​മ്മി​ലു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ ബ​ന്ധം ഭ​ര​ണ​വ്യ​വ​സ്ഥ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണ്. കോ​ടി​ക​ൾ വാ​രി​യെ​റി​യു​ന്ന ബി​സി​ന​സാ​യി രാ​ഷ്‌​ട്രീ​യ​വും തെ​ര​ഞ്ഞെ​ടു​പ്പും മാ​റു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി ഗു​ണ്ട​ക​ളും അ​നി​വാ​ര്യ​മാ​കു​ന്നു. താ​ത്കാ​ലി​ക നേ​ട്ട​ങ്ങ​ൾ​ക്ക് അ​ടി​പ്പെ​ട്ട് വോ​ട്ട് ചെ​യ്യു​ന്ന നി​ഷ്ക്രി​യ​മാ​യ ജ​ന​ക്കൂ​ട്ട​മാ​ണ് രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലി​സം വ​ള​ർ​ത്തു​ന്ന​ത്.

കേ​വ​ലം ജ​ന​ക്കൂ​ട്ടം എ​ന്ന​തി​ൽ​നി​ന്ന് ഉ​യ​ർ​ന്ന രാ​ഷ്‌​ട്രീ​യ​ബോ​ധ​മു​ള്ള ‘പൗ​ര​ന്മാ​ർ’ ആ​യി മാ​റു​മ്പോ​ൾ മാ​ത്ര​മേ ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ത​ക​ർ​ക്കാ​ൻ സാ​ധി​ക്കൂ. രാ​ഷ്‌​ട്രീ​യാ​ധി​കാ​ര​വു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ മ​റ്റൊ​രു വി​ചാ​ര​ധാ​ര​യാ​ണ് വി​ദ്വേ​ഷ​പ്ര​ചാ​ര​ണം. അ​തി​ൽ അ​ഗ്ര​ഗ​ണ്യ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി ഇ​ന്ന​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ സം​ഘ​പ​രി​വാ​ർ പ്ര​ചാ​ര​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സ്.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ചെ​യ്ത യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ദാ​സ് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​ധി​ക്ഷേ​പി​ച്ച​ത്. താ​നാ​യി​രു​ന്നെ​ങ്കി​ൽ സ​മ​ര​ക്കാ​രെ വെ​ടി​വ​യ്ക്കു​മാ​യി​രു​ന്നു, സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ൾ ബ​ലാ​ത്സം​ഗം ഇ​ഷ്‌​ട​പ്പെ​ടു​ന്ന​വ​രാ​ണ് എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ജ​ൽ​പ​നം. കേ​സെ​ടു​ത്ത് പ​തി​നൊ​ന്നാം ദി​വ​സ​മാ​യി​രു​ന്നു അ​റ​സ്റ്റ്. വൈ​കാ​രി​ക​മാ​യ വി​ദ്വേ​ഷ​ത്തെ​യും മു​ൻ​വി​ധി​ക​ളെ​യും ആ​ളി​ക്ക​ത്തി​ക്കു​ക​യെ​ന്ന​താ​ണ് മോ​ഹ​ൻ​ദാ​സ​ട​ക്ക​മു​ള്ള വി​ദ്വേ​ഷ​പ്ര​സം​ഗ​ക​ർ ചെ​യ്യു​ന്ന​ത്.

ഇ​ത് ഒ​രു വ്യ​ക്തി​യു​ടെ പ്ര​ശ്ന​മ​ല്ല. ആ​ധി​പ​ത്യ​ത്തി​നു ശ്ര​മി​ക്കു​ന്ന ഒ​രു നി​ഷേ​ധ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പ​ല മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​വ​ധി ത​വ​ണ ഒ​രേ കാ​ര്യം കേ​ൾ​ക്കു​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​ർ ചി​ന്തി​ക്കാ​തെ ഇ​ത് വി​ശ്വ​സി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം കു​ത​ന്ത്ര​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​വ​രാ​ണ് പു​തു​ത​ല​മു​റ​യെ​ന്ന​താ​ണ് ആ​ശ്വാ​സം.

പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന വ്യ​ത്യ​സ്ത ചി​ന്ത​ക​ളും സ​മ​ര​രീ​തി​ക​ളു​മാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്. ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​ള്ള​ത്‌ ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ​ത​യും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​ത​യു​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും പൗ​ര​ന്മാ​രു​ടെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും ത​രി​മ്പും വ​ക​വ​യ്ക്കാ​ത്ത ധാ​ർ​ഷ്‌​ട്യ​പ്ര​ക​ട​നം. അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ വി​കൃ​ത മ​നോ​ഭാ​വ​മാ​ണ് ഇ​തി​നു പി​ന്നി​ൽ.

വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ ഒ​രു വ്യ​ക്തി​ക്കോ സ​മൂ​ഹ​ത്തി​നോ എ​തി​രേ​യു​ള്ള ആ​ക്ര​മ​ണം മാ​ത്ര​മ​ല്ല, ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന സാ​ഹോ​ദ​ര്യ​ത്തി​നും മാ​ന​വി​ക​ത​യ്ക്കും നേ​രേ​യു​ള്ള വ​ഞ്ച​ന​യാ​ണ് എ​ന്നാ​ണ് വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു​കൊ​ണ്ട് സു​പ്രീം​കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണം.

വി​ദ്വേ​ഷ​പ്ര​ചാ​ര​ക​രി​ൽ​നി​ന്ന് സ​ഹി​ഷ്ണു​ത​യു​ള്ള ഒ​രു സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ, അ​സ​ഹി​ഷ്ണു​ത​യോ​ട് സ​ഹി​ഷ്ണു​ത കാ​ണി​ക്കാ​തി​രി​ക്കാ​നു​ള്ള അ​വ​കാ​ശം ന​മു​ക്കു​ണ്ടാ​യി​രി​ക്ക​ണം എ​ന്ന ഓ​സ്ട്രി​യ​ൻ-​ബ്രി​ട്ടീ​ഷ് ചി​ന്ത​ക​ൻ കാ​ൾ പോ​പ്പ​റു​ടെ വാ​ക്കു​ക​ളും ഇ​തോ​ടു ചേ​ർ​ത്തു​വ​യ്ക്കാം.

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ​യും ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ​യും അ​റ​സ്റ്റും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളും ജ​ന​ങ്ങ​ളി​പ്പോ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സി​ലെ​യും രാ​ഷ്‌​ട്രീ​യ​ക്കാ​രി​ലെ​യും ചി​ല​ർ പ​തി​വു വേ​ല​ത്ത​ര​ങ്ങ​ളു​മാ​യി വ​രാ​തി​രി​ക്കി​ല്ല. അ​ത് തി​രി​ച്ച​റി​ഞ്ഞ് ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ മ​ന്ത്രി​യു​ടെ വി​ശ്വാ​സ്യ​ത മാ​ത്ര​മ​ല്ല ന​ഷ്‌​ട​മാ​കു​ക; ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത കൂ​ടി​യാ​ണ്.

10-08-2026

ഉ​ത്ത​രം കി​ട്ടാ​ത്ത ഉ​ത്ക​ണ്ഠ

ക​ട​ലി​ലേ​ക്കു പോ​യ​വ​ർ തി​രി​കെ വ​രാ​തി​രി​ക്കു​മ്പോ​ൾ ക​ര​യി​ൽ ബാ​ക്കി​യാ​കു​ന്ന​ത് തി​ര​ക​ളെ​ണ്ണി​ത്തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ക​ണ്ണീ​ർ​ക്ക​ട​ലാ​ണ്. അ​വ​സാ​ന​മി​ല്ലാ​ത്ത അ​ന്ത​മി​ല്ലാ​യ്മ. മ​ണി​ക്കൂ​റു​ക​ളും ദി​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​മ്പോ​ഴും ഒ​രു നി​ഗ​മ​ന​ത്തി​നും വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത, ഉ​ത്ത​രം കി​ട്ടാ​ത്ത വ​ലി​യൊ​രു ഉ​ത്ക​ണ്ഠ​മാ​ത്രം ബാ​ക്കി​യാ​കു​ന്നു. ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ ക​ണ്ണീ​ർ പ​ര​മ്പ​ര അ​വ​സാ​നി​ക്കു​ന്നേ​യി​ല്ല. അ​ഞ്ചു​തെ​ങ്ങി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ഷി​ജി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും അ​മ്മ​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും കാ​ത്തി​രി​ക്കു​ക​യാ​ണ്. ആ ​കാ​ത്തി​രി​പ്പി​ൽ പ്രാ​ർ​ഥ​ന​യു​ണ്ട്. പ്ര​തീ​ക്ഷ​യു​ണ്ട്. ആ​ശ​ങ്ക​യു​ണ്ട്. പ്ര​തി​ഷേ​ധ​മു​ണ്ട്. നി​സ​ഹാ​യ​ത​യു​മു​ണ്ട്. പ​ത്താം ദി​വ​സ​ത്തി​ലേ​ക്കു നീ​ണ്ട ഉ​ത്ക​ണ്ഠ ഷി​ജി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യു​ള്ളി​ൽ കാ​ല​വ​ർ​ഷ​ക്കാ​റ്റി​നേ​ക്കാ​ളു​മു​യ​ര​ത്തി​ൽ വീ​ശി​യ​ടി​ക്കു​ക​യാ​ണ്.

പ്ര​തീ​ക്ഷ അ​വ​രെ ക​ട​ലി​ലേ​ക്കു ക​ണ്ണും​ന​ട്ടി​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. വി​ശ്വാ​സം അ​വ​രെ അ​ന​ന്ത​മാ​യ പ്രാ​ർ​ഥ​ന​യി​ലേ​ക്കു ന​യി​ക്കു​ന്നു. നി​സ​ഹാ​യ​ത അ​വ​ർ​ക്കു​ള്ളി​ൽ​നി​ന്നു ക​ര​ച്ചി​ലാ​യി പു​റ​ത്തു​വ​രു​ന്നു. പ്ര​തി​ഷേ​ധം രോ​ഷ​മാ​യും കു​ത്തി​യി​രി​പ്പു സ​മ​ര​മാ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മ​നഃ​സാ​ക്ഷി​ക്കു​നേ​രേ വി​ര​ൽ​ചൂ​ണ്ടു​ന്നു. മു​ത​ല​പ്പൊ​ഴി​യി​ലു​ള്ള അ​ഞ്ചു​തെ​ങ്ങ് കോ​സ്റ്റ​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പം റോ​ഡി​ൽ കു​ത്തി​യി​രു​ന്നാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്ച അ​വ​രു​ടെ പ്ര​തി​ഷേ​ധം. ഇ​ട​വ​ക വി​കാ​രി​യും മ​റ്റു​ള്ള​വ​രും ഇ​ട​പെ​ട്ട​പ്പോ​ൾ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ സ്ഥ​ല​ത്തെ​ത്തി. പ​ക്ഷേ, ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് മ​ന്ത്രി സി.​പി. ജോ​ൺ വ​ന്ന് ന​ല്കി​യ ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​വ​സാ​നി​ക്കാ​ത്ത​ത് ദു​ര​ന്ത​ങ്ങ​ളും സ​ങ്ക​ട​പ്പേ​മാ​രി​യും രോ​ഷ​വും മാ​ത്രം. മ​ര​ണ​പ്പൊ​ഴി​യാ​യി മാ​റി​യ മു​ത​ല​പ്പൊ​ഴി​യി​ൽ​നി​ന്നാ​ണ് ഷി​ജി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. വ​ലി​യ രീ​തി​യി​ലു​ള്ള തെ​ര​ച്ചി​ൽ ന​ട​ത്തും എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്ക് വെ​റും​വാ​ക്കാ​യി എ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. വ​ള്ളം മ​റി​ഞ്ഞ സ്ഥ​ലം അ​റി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും​കൂ​ടി തെ​ര​ച്ചി​ലി​ന് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തെ പൂ​ർ​ണ​മാ​യും ബോ​ധ്യ​പ്പെ​ടു​ത്തി തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നാ​ണ് മ​ന്ത്രി ഉ​റ​പ്പു​ന​ല്കി​യ​ത്.

ഷി​ജി​നെ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വൈ​കി​യെ​ത്തി​യ ജാ​ഗ്ര​ത​യും കു​ടും​ബ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും പ്രാ​ർ​ഥ​ന​യും പ്ര​തീ​ക്ഷ​യും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തു​മെ​ന്നു ക​രു​താം. അ​പ്പോ​ഴും, ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ന്തു വ​ഴി എ​ന്ന ചോ​ദ്യം മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ൾ​ക്കും നി​യ​മ​നി​ർ​മാ​ണ സ​ഭ​യ്ക്കും സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഫ​യ​ലു​ക​ൾ​ക്കും സ​മൂ​ഹ​മ​നഃ​സാ​ക്ഷി​ക്കു​മി​ട​യി​ൽ ചു​റ്റി​ന​ട​ക്കു​ന്നു​ണ്ട്. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​മാ​ണ് മു​ത​ല​പ്പൊ​ഴി​യെ മ​ര​ണ​പ്പൊ​ഴി​യാ​ക്കി​യ​ത്. അ​ടു​ത്ത കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ര​ണ​വും നാ​ശ​വു​മു​ണ്ടാ​യ​ത് മു​ത​ല​പ്പൊ​ഴി​യി​ലാ​ണ്. തു​റ​മു​ഖ​ത്ത് അ​ടി​ഞ്ഞു​കൂ​ടി‍​യ ക​ല്ലും മ​ണ്ണും യ​ഥാ​സ​മ​യം നീ​ക്കാ​ത്ത അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ ന​ട​പ​ടി​യി​ല്ലെ​ന്ന് നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നു​നേ​രേ വി​ര​ൽ ചൂ​ണ്ടി​യ​വ​രാ​ണ് ഇ​ന്ന​ത്തെ മ​ന്ത്രി​മാ​ർ.

ക​ട​ൽ​ക്ഷോ​ഭം വ​രു​ന്നു എ​ന്ന സൂ​ച​ന കി​ട്ടി​യാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത് എ​ന്നു പ​റ​യു​ന്ന​തോ​ടെ അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം തീ​രു​ന്ന​തെ​ന്തു​കൊ​ണ്ടാ​ണ്? അ​ല്ലെ​ങ്കി​ൽ, മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട മ​ൺ​തി​ട്ട​ക​ൾ അ​വ​ഗ​ണി​ച്ച് അ​വ​ർ ക​ട​ലി​ൽ പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നു ചി​ന്തി​ച്ചി​ട്ടു​ണ്ടോ? അ​വ​രു​ടെ അ​ന്നം ക​ട​ലി​ലാ​ണ്. അ​വ​രു​ടെ ജീ​വി​തം തി​ര​മാ​ല​ക​ളു​ടെ താ​ള​ത്തി​നൊ​ത്താ​ണ്. ക​ട​ലി​ന്‍റെ ഭാ​വം വ​ന്യ​മാ​യി മാ​റി​യാ​ലും ക​ട​ല​മ്മ​യി​ലു​ള്ള വി​ശ്വാ​സ​മാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തെ​യും ച​ങ്കൂ​റ്റ​ത്തെ​യും പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ഭ​രി​ക്കു​ന്ന​വ​രു​ടെ ചു​മ​ത​ല. മീ​ൻ പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ല​ത്ത് അ​വ​ർ വി​ശ​ന്നി​രി​ക്കു​ക​യ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. അ​വ​രു​ടെ കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ലെ​ത്തു​ന്നു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം.

ഹാ​ർ​ബ​ർ ക​വാ​ട​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ യ​ഥാ​സ​മ​യം നീ​ക്കം​ചെ​യ്യാ​ത്ത​തും അ​ശാ​സ്ത്രീ​യ​മാ​യ പു​ലി​മു​ട്ട് നി​ർ​മാ​ണ​വും നേ​ര​ത്തേ​ത​ന്നെ മു​ത​ല​പ്പൊ​ഴി​യി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​തി​നു​പു​റ​മെ​യാ​ണ് തു​റ​മു​ഖ​നി​ർ​മാ​ണം മൂ​ല​മു​ണ്ടാ​യ മ​റ്റ് ആ​പ​ത്തു​ക​ൾ. പൂ​ന​യി​ലെ സെ​ൻ​ട്ര​ൽ വാ​ട്ട​ർ ആ​ൻ​ഡ് പ​വ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ (സി​ഡ​ബ്ല്യു​പി​ആ​ർ​എ​സ്) മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പു​ലി​മു​ട്ടു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​മാ​ണ് അ​വ​ർ പ്ര​ധാ​ന​മാ​യും നി​ർ​ദേ​ശി​ച്ച​ത്. അ​തോ​ടൊ​പ്പം ഹാ​ർ​ബ​ർ ക​വാ​ട​ത്തി​ന്‍റെ വീ​തി കൂ​ട്ടാ​നും ശി​പാ​ർ​ശ ചെ​യ്തു. സി​ഡ​ബ്ല്യു​പി​ആ​ർ​എ​സ് ന​ൽ​കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം 164 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും വ​ന്ന് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​ഖ്യാ​പി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​യോ​ഗി​ക​ത​ല​ത്തി​ൽ വേ​ഗ​ത്തി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. ഡ്ര​ഡ്ജിം​ഗ് പ്ര​വൃ​ത്തി​ക​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​മി​തി​ക​ളെ നി​യോ​ഗി​ക്ക​ണം, അ​പ​ക​ട​ത്തി​ൽ​പെ​ട്ടു മ​ര​ണ​മ​ട​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടൊ​പ്പം കു​ടും​ബ​ത്തി​ലൊ​രാ​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്ക​ണം, ത​ക​രു​ന്ന വ​ള്ള​ങ്ങ​ൾ​ക്കും വ​ല​ക​ൾ​ക്കും അ​ർ​ഹ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണം എ​ന്ന​തൊ​ക്കെ നി​ര​ന്ത​രം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളാ​ണ്.

ഏ​റ്റ​വും പ്ര​ധാ​നം അ​പ​ക​ട​മു​ണ്ടാ​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​രു​ക​യെ​ന്ന​താ​ണ്. അ​തി​നാ​യി മു​ത​ല​പ്പൊ​ഴി​യി​ൽ 24 മ​ണി​ക്കൂ​റും ആ​ധു​നി​ക ആം​ബു​ല​ൻ​സ്, വാ​ട്ട​ർ ആം​ബു​ല​ൻ​സ്, ലൈ​ഫ് ഗാ​ർ​ഡു​ക​ൾ, സ്കൂ​ബ ഡൈ​വേ​ഴ്സ് എ​ന്നി​വ​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

ഒ​രു ചു​ഴ​ലി​ക്കാ​റ്റോ ന്യൂ​ന​മ​ർ​ദ​മോ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്രം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ന്നാ​ക​രു​ത് ന​മ്മു​ടെ ദു​ര​ന്ത​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഇ​ത്ര​മാ​ത്രം വ​ള​ർ​ന്നി​ട്ടും ക​ട​ലി​ൽ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​നോ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മ്പോ​ൾ അ​വ​രെ പെ​ട്ടെ​ന്നു ക​ണ്ടെ​ത്താ​നോ ഉ​ള്ള "റി​യ​ൽ ടൈം' ​സം​വി​ധാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​തോ​തി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല എ​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്.

08-08-2026

പാ​​​​​​​​​​​​ർ​​​​​​​​​​​​ല​​​​​​​​​​​​മെ​​​​​​​​​​​​ന്‍റി​​​​​​​​​​​​നെ ഭ​​​​​​​​​​​​യ​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന നേതാക്കള്‍

ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​രാ​​​​​​​​​​​ജ്യം ഭ​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്ക് ജ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ചോ​​​​​​​​​​​ദ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളെ ഭ​​​​​​​​​​​യ​​​​​​​​​​​മാ​​​​​​​​​​​ണോ? ജ​​​​​​​​​​​യി​​​​​​​​​​​ച്ചു​​​​​​​​​​​ക​​​​​​​​​​​യ​​​​​​​​​​​റാ​​​​​​​​​​​നു​​​​​​​​​​​ള്ള മ​​​​​​​​​​​ഹാ​​​​​​​​​​​ബ​​​​​​​​​​​ലീ​​​​​​​​​​​ ശി​​​​​​​​​​​ര​​​​​​​​​​​സു​​​​​​​​​​​ക​​​​​​​​​​​ൾ മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​ണോ ഇ​​​​​​​​​​​ന്ത്യാ​​​​​​​​​​​ മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തി​​​​​​​​​​​ലെ പൗ​​​​​​​​​​​ര​​​​​​​​​​​ന്മാര്‍? മു​​​​​​​​​​​റ്റ​​​​​​​​​​​ത്തു​​​​​​​​​​​ വ​​​​​​​​​​​ന്ന് സാ​​​​​​​​​​​ഷ്‌​​​​​​​​​​​ടാം​​​​​​​​​​​ഗം പ്ര​​​​​​​​​​​ണ​​​​​​​​​​​മി​​​​​​​​​​​ച്ച് നാ​​​​​​​​​​​ട​​​​​​​​​​​കം ക​​​​​​​​​​​ളി​​​​​​​​​​​ക്കാ​​​​​​​​​​​നു​​​​​​​​​​​ള്ള വേ​​​​​​​​​​​ദി മാ​​​​​​​​​​​ത്ര​​​​​​​​​​​മാ​​​​​​​​​​​ണോ ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​ൻ പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റ്?

എ​​​​​​​​​​​ങ്ങും ചോ​​​​​​​​​​​ദ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ മാ​​​​​​​​​​​ത്രം. ഉ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​മെ​​​​​​​​​​​വി​​​​​​​​​​​ടെ? പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റി​​​​​​​​​​​ന്‍റെ വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​കാ​​​​​​​​​​​ല സ​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​നം ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണ്. നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി വി​​​​​​​​​​​ഷ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ട് ച​​​​​​​​​​​ർ​​​​​​​​​​​ച്ച ചെ​​​​​​​​​​​യ്യാ​​​​​​​​​​​ൻ. സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ മ​​​​​​​​​​​റു​​​​​​​​​​​പ​​​​​​​​​​​ടി പ​​​​​​​​​​​റ​​​​​​​​​​​യേ​​​​​​​​​​​ണ്ട നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി ചോ​​​​​​​​​​​ദ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ട്. സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ ഉ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​വാ​​​​​​​​​​​ദി​​​​​​​​​​​ത്വം ഏ​​​​​​​​​​​റ്റെ​​​​​​​​​​​ടു​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട​​​തും യു​​​​​​​​​​​ക്തി​​​​​​​​​​​പൂ​​​​​​​​​​​ർ​​​​​​​​​​​വം തീ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മെ​​​​​​​​​​​ടു​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട​​​തു​​​മാ​​​യ നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി കാ​​​​​​​​​​​ര്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ട്. പ​​​​​​​​​​​ക്ഷേ, കേ​​​​​​​​​​​ന്ദ്രസ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​രി​​​​​​​​​​​ന്‍റെ നെ​​​​​​​​​​​ടും​​​​​​​​​​​തൂ​​​​​​​​​​​ണു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യ പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യെ​​​​​​​​​​​യും ആ​​​​​​​​​​​ഭ്യ​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യെ​​​​​​​​​​​യും സ​​​​​​​​​​​ഭ​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ കാ​​​​​​​​​​​ണാ​​​​​​​​​​​നി​​​​​​​​​​​ല്ല. പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റ് മ​​​​​​​​​​​ന്ദി​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ ക​​​​​​​​​​​ന​​​​​​​​​​​ത്ത സു​​​​​​​​​​​ര​​​​​​​​​​​ക്ഷ​​​​​​​​​​​യി​​​​​​​​​​​ൽ വ​​​​​​​​​​​ന്നി​​​​​​​​​​​റ​​​​​​​​​​​ങ്ങു​​​​​​​​​​​ന്ന ചി​​​​​​​​​​​ത്ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ കാ​​​​​​​​​​​ണു​​​​​​​​​​​ന്നു​​​​​​​​​​​ണ്ട്. നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി ക്ഷേ​​​​​​​​​​​ത്ര​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ശ്രീ​​​​​​​​​​​കോ​​​​​​​​​​​വി​​​​​​​​​​​ലി​​​​​​​​​​​നു മു​​​​​​​​​​​ന്നി​​​​​​​​​​​ൽ തൊ​​​​​​​​​​​ഴു​​​​​​​​​​​തു​​​​​​​​​​​നി​​​​​​​​​​​ൽ​​​​​​​​​​​ക്കു​​​​​​​​​​​ന്ന ചി​​​​​​​​​​​ത്ര​​​​​​​​​​​ങ്ങ​​​​​​​​​​​ളും കാ​​​​​​​​​​​ണു​​​​​​​​​​​ന്നു​​​​​​​​​​​ണ്ട്. പ​​​​​​​​​​​ക്ഷേ, ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ശ്രീ​​​​​​​​​​​കോ​​​​​​​​​​​വി​​​​​​​​​​​ലി​​​​​​​​​​​നു മു​​​​​​​​​​​ന്നി​​​​​​​​​​​ൽ വ​​​​​​​​​​​രാ​​​​​​​​​​​ൻ മാ​​​​​​​​​​​ത്രം ഇ​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ മു​​​​​​​​​​​ട്ടി​​​​​​​​​​​ടി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​തെ​​​​​​​​​​​ന്താ​​​​​​​​​​​ണ്?

ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​ത്തോ​​​​​​​​​​​ടു​​​​​​​​​​​ള്ള ഈ ​​​​​​​​​​​തി​​​​​​​​​​​ക​​​​​​​​​​​ഞ്ഞ അ​​​​​​​​​​​നാ​​​​​​​​​​​ദ​​​​​​​​​​​ര​​​​​​​​​​​വാ​​​​​​​​​​​ണ് ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​വി​​​​​​​​​​​ശ്വാ​​​​​​​​​​​സി​​​​​​​​​​​ക​​​​​​​​​​​ളെ ആ​​​​​​​​​​​ശ​​​​​​​​​​​ങ്ക​​​​​​​​​​​യി​​​​​​​​​​​ലാ​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ‘പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ വി​​​​​​​​​​​കാ​​​​​​​​​​​രം ആ​​​​​​​​​​​ഭ്യ​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യെ അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ക്ക​​​​​​​​​​​ണം, സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ ഹാ​​​​​​​​​​​ജ​​​​​​​​​​​രാ​​​​​​​​​​​ക​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്ന പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ ആ​​​​​​​​​​​വ​​​​​​​​​​​ശ്യം അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹ​​​​​​​​​​​ത്തെ അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ക്ക​​​​​​​​​​​ണം’ എ​​​​​​​​​​​ന്നൊ​​​​​​​​​​​ക്കെ രാ​​​​​​​​​​​ജ്യ​​​​​​​​​​​സ​​​​​​​​​​​ഭാ അ​​​​​​​​​​​ധ്യ​​​​​​​​​​​ക്ഷ​​​​​​​​​​​ന് പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റ​​​​​​​​​​​റി​​​​​​​​​​​കാ​​​​​​​​​​​ര്യ മ​​​​​​​​​​​ന്ത്രി​​​​​​​​​​​യോ​​​​​​​​​​​ടു പ​​​​​​​​​​​റ​​​​​​​​​​​യേ​​​​​​​​​​​ണ്ടി​​​​​​​​​​​വ​​​​​​​​​​​ന്നു. വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​കാ​​​​​​​​​​​ല സ​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​നം തു​​​​​​​​​​​ട​​​​​​​​​​​ങ്ങി 14 ദി​​​​​​​​​​​വ​​​​​​​​​​​സ​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​ട്ടും ആ​​​​​​​​​​​ഭ്യ​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​മ​​​​​​​​​​​ന്ത്രി സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി​​​​​​​​​​​യി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. എ​​​​​​​​​​​വി​​​​​​​​​​​ടെ അ​​​​​​​​​​​മി​​​​​​​​​​​ത് ഷാ ​​​​​​​​​​​എ​​​​​​​​​​​ന്ന ചോ​​​​​​​​​​​ദ്യ​​​​​​​​​​​ത്തി​​​​​​​​​​​ൽ സ​​​​​​​​​​​ഭാ ​​​​​​​​​​​ന​​​​​​​​​​​ട​​​​​​​​​​​പ​​​​​​​​​​​ടി​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​കെ മു​​​​​​​​​​​ങ്ങി​​​​​​​​​​​യി​​​​​​​​​​​ട്ടും കേ​​​​​​​​​​​ള​​​​​​​​​​​ൻ കു​​​​​​​​​​​ലു​​​​​​​​​​​ങ്ങി​​​​​​​​​​​യി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല.

അ​​​​​​​​തേസ​​​​​​​​മ​​​​​​​​യം, ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്ക് പ്ര​​​​​​​​ത്യേ​​​​​​​​ക താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ള്ള എ​​​​​​​​ഫ്സി​​​​​​​​ആ​​​​​​​​ർ​​​​​​​​എ ബി​​​​​​​​ൽ പാ​​​​​​​​സാ​​​​​​​​ക്കാ​​​​​​​​ൻ താ​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തു​​​​​​​​മെ​​​​​​​​ന്ന് അ​​​​​​​​മി​​​​​​​​ത് ഷാ ​​​​​​​​ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ച്ചു പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടു​​​​​​​​ണ്ട്. ക്രി​​​​​​​​സ്ത്യ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളും മ​​​​​​​​റ്റു ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ, സ​​​​​​​​ന്ന​​​​​​​​ദ്ധ സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളു​​​​​​​​മെ​​​​​​​​ല്ലാം എ​​​​​​​​തി​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്ന ബി​​​​​​​​ല്ല് എ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യും പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ‘ശു​​​​​​​​ഷ്കാ​​​​​​​​ന്തി’ കാ​​​​​​​​ണാ​​​​​​​​തെ പോ​​​​​​​​ക​​​​​​​​രു​​​​​​​​ത്.

അ​​​​​​​​​​​ഭൂ​​​​​​​​​​​ത​​​​​​​​​​​പൂ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​മാ​​​​​​​​​​​യ യു​​​​​​​​​​​വ​​​​​​​​​​​ജ​​​​​​​​​​​ന ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​നാ​​​​​​​​​​​ണ് ക​​​​​​​​ഴി​​​​​​​​ഞ്ഞ ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ത​​​​​​​​​​​ല​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ന​​​​​​​​​​​ഗ​​​​​​​​​​​രി സാ​​​​​​​​​​​ക്ഷ്യം വ​​​​​​​​​​​ഹി​​​​​​​​​​​ച്ച​​​​​​​​​​​ത്. പ​​​​​​​​​​​രി​​​​​​​​​​​ഹ​​​​​​​​​​​സി​​​​​​​​​​​ച്ചും കൈ​​​യൂ​​​ക്കു കാ​​​​​​​​​​​ട്ടി​​​​​​​​​​​യും ഒ​​​​​​​​​​​തു​​​​​​​​​​​ക്കാ​​​​​​​​​​​ൻ പ​​​​​​​​​​​ര​​​​​​​​​​​മാ​​​​​​​​​​​വ​​​​​​​​​​​ധി ശ്ര​​​​​​​​​​​മി​​​​​​​​​​​ച്ചി​​​​​​​​​​​ട്ടും ജ്വ​​​​​​​​​​​ലി​​​​​​​​​​​ച്ചു​​​​​​​​​​​നി​​​​​​​​​​​ന്ന ജെ​​​​​​​​​​​ൻ സി​​​​​​​​​​​ക്കു മു​​​​​​​​​​​ന്നി​​​​​​​​​​​ൽ ഒ​​​​​​​​​​​ടു​​​​​​​​​​​വി​​​​​​​​​​​ൽ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ മു​​​​​​​​​​​ട്ടു​​​​​​​​​​​കു​​​​​​​​​​​ത്തി. പ​​​​​​​​​​​ക്ഷേ, സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​നി​​​​​​​​​​​ടെ വി​​​​​​​​​​​ദ്യാ​​​​​​​​​​​ർ​​​​​​​​​​​ഥി​​​​​​​​​​​ക​​​​​​​​​​​ളെ അ​​​​​​​​​​​ടി​​​​​​​​​​​ച്ചൊ​​​​​​​​​​​തു​​​​​​​​​​​ക്കാ​​​​​​​​​​​നും പെ​​​​​​​​​​​ല്ല​​​​​​​​​​​റ്റ് പ്ര​​​​​​​​​​​യോ​​​​​​​​​​​ഗി​​​​​​​​​​​ക്കാ​​​​​​​​​​​നു​​​​​​​​​​​മൊ​​​​​​​​​​​ക്കെ ഉ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​വി​​​​​​​​​​​ട്ട​​​​​​​​​​​താ​​​​​​​​​​​രാ​​​​​​​​​​​ണ്? യു​​​​​​​​​​​വാ​​​​​​​​​​​ക്ക​​​​​​​​​​​ളെ ത​​​​​​​​​​​ല്ലി​​​​​​​​​​​ച്ച​​​​​​​​​​​ത​​​​​​​​​​​ച്ച​​​​​​​​​​​തി​​​​​​​​​​​ന്‍റെ ഉ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​വാ​​​​​​​​​​​ദി​​​​​​​​​​​ത്വം ആ​​​​​​​​​​​രേ​​​​​​​​​​​റ്റെ​​​​​​​​​​​ടു​​​​​​​​​​​ക്കും? ചോ​​​​​​​​​​​ദ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ വാ​​​​​​​​​​​യു​​​​​​​​​​​വി​​​​​​​​​​​ൽ ക​​​​​​​​​​​ത്തി​​​​​​​​​​​നി​​​​​​​​​​​ൽ​​​​​​​​​​​ക്കു​​​​​​​​​​​ന്നു. മ​​​​​​​​​​​റു​​​​​​​​​​​പ​​​​​​​​​​​ടി പ​​​​​​​​​​​റ​​​​​​​​​​​യേ​​​​​​​​​​​ണ്ട​​​​​​​​​​​വ​​​​​​​​​​​ർ നാ​​​​​​​​​​​ണം​​​​​​​​​​​കെ​​​​​​​​​​​ട്ട മൗ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​നു പി​​​​​​​​​​​റ​​​​​​​​​​​കി​​​​​​​​​​​ൽ ഒ​​​​​​​​​​​ളി​​​​​​​​​​​ച്ചി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണ്.

അ​​​​​​​​​​​മി​​​​​​​​​​​ത് ഷാ ​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ വ​​​​​​​​​​​ന്നു പ്ര​​​​​​​​​​​സ്താ​​​​​​​​​​​വ​​​​​​​​​​​ന ന​​​​​​​​​​​ട​​​​​​​​​​​ത്ത​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട് മൂ​​​​​​​​​​​ന്നാ​​​​​​​​​​​ഴ്ച​​​​​​​​​​​യാ​​​​​​​​​​​യി പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷം പ്ര​​​​​​​​​​​തി​​​​​​​​​​​ഷേ​​​​​​​​​​​ധ​​​​​​​​​​​ത്തി​​​​​​​​​​​ലാ​​​​​​​​​​​ണ്. നീ​​​​​​​​​​​റ്റ് ചോ​​​​​​​​​​​ദ്യ​​​​​​​​​​​പേ​​​​​​​​​​​പ്പ​​​​​​​​​​​ർ ചോ​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യ്ക്കെ​​​​​​​​​​​തി​​​​​​​​​​​രേ സ​​​​​​​​​​​മ​​​​​​​​​​​രം ചെ​​​​​​​​​​​യ്ത വി​​​​​​​​​​​ദ്യാ​​​​​​​​​​​ർ​​​​​​​​​​​ഥി​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കെ​​​​​​​​​​​തി​​​​​​​​​​​രേ ന​​​​​​​​​​​ട​​​​​​​​​​​ന്ന പോ​​​​​​​​​​​ലീ​​​​​​​​​​​സ് അ​​​​​​​​​​​തി​​​​​​​​​​​ക്ര​​​​​​​​​​​മം, അ​​​​​​​​​​​യോ​​​​​​​​​​​ധ്യ രാ​​​​​​​​​​​മ​​​​​​​​​​​ക്ഷേ​​​​​​​​​​​ത്ര​​​​​​​​​​​ത്തി​​​​​​​​​​​ലെ സം​​​​​​​​​​​ഭാ​​​​​​​​​​​വ​​​​​​​​​​​ന​​​​​​​​​​​ക്കൊ​​​​​​​​​​​ള്ള എ​​​​​​​​​​​ന്നീ വി​​​​​​​​​​​ഷ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ അ​​​​​​​​​​​മി​​​​​​​​​​​ത് ഷാ ​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി വി​​​​​​​​​​​ശ​​​​​​​​​​​ദീ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​ണം ന​​​​​​​​​​​ല്ക​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ ആ​​​​​​​​​​​വ​​​​​​​​​​​ശ്യം.

പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ പ്ര​​​​​​​​​​​തി​​​​​​​​​​​ഷേ​​​​​​​​​​​ധം മ​​​​​​​​​​​റ​​​​​​​​​​​യാ​​​​​​​​​​​ക്കി ഭ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​പ​​​​​​​​​​​ക്ഷം സു​​​​​​​​​​​പ്ര​​​​​​​​​​​ധാ​​​​​​​​​​​ന ബി​​​​​​​​​​​ല്ലു​​​​​​​​​​​ക​​​​​​​​​​​ൾ ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യി​​​​​​​​​​​ല്ലാ​​​​​​​​​​​തെ ര​​​​​​​​​​​ണ്ടു മി​​​​​​​​​​​നി​​​​​​​​​​​റ്റു​​​​​​​​​​​കൊ​​​​​​​​​​​ണ്ട് പാ​​​​​​​​​​​സാ​​​​​​​​​​​ക്കി​​​​​​​​​​​യെ​​​​​​​​​​​ടു​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​ മ​​​​​​​​​​​റ്റൊ​​​​​​​​​​​രു ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​ ധ്വം​​​​​​​​​​​സ​​​​​​​​​​​ന​​​​​​​മാ​​​​​​​ണ് സ​​​​​​​ഭ​​​​​​​യി​​​​​​​ൽ ക​​​​​​​ണ്ട​​​​​​​ത്. ധ​​​​​​​​​​​ന​​​​​​​​​​​വി​​​​​​​​​​​നി​​​​​​​​​​​യോ​​​​​​​​​​​ഗ​​​​​​​​​​​ ബി​​​​​​​​​​​ൽ ക​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞ ദി​​​​​​​​​​​വ​​​​​​​​​​​സം വെ​​​​​​​​​​​റും ര​​​​​​​​​​​ണ്ടു മി​​​​​​​​​​​നി​​​​​​​​​​​റ്റു​​​​​​​​​​​കൊ​​​​​​​​​​​ണ്ടാ​​​​​​​​​​​ണ് ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ ക​​​​​​​​​​​ട​​​​​​​​​​​ന്ന​​​​​​​​​​​ത്. സ​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​നം തു​​​​​​​​​​​ട​​​​​​​​​​​ങ്ങി എ​​​​​​​​​​​ട്ടു ദി​​​​​​​​​​​വ​​​​​​​​​​​സ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​​​​​​​ള്ളി​​​​​​​​​​​ൽ ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ ആ​​​​​​​​​​​റും രാ​​​​​​​​​​​ജ്യ​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ അ​​​​​​​​​​​ഞ്ചും ബി​​​​​​​​​​​ല്ലു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണ് പാ​​​​​​​​​​​സാ​​​​​​​​​​​ക്കി​​​​​​​​​​​യ​​​​​​​​​​​ത്. ഇ​​​​​​​​​​​തി​​​​​​​​​​​ൽ ര​​​​​​​​​​​ണ്ടു ബി​​​​​​​​​​​ല്ലി​​​​​​​​​​​ൽ മാ​​​​​​​​​​​ത്ര​​​​​​​​​​​മാ​​​​​​​​​​​ണ് ഇ​​​​​​​​​​​രു​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലും കാ​​​​​​​​​​​ര്യ​​​​​​​​​​​മാ​​​​​​​​​​​യ ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​ത്. ബാ​​​​​​​​​​​ക്കി​​​​​​​​​​​യെ​​​​​​​​​​​ല്ലാം പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ​​​​​​​​​​​ ഭേ​​​​​​​​​​​ദ​​​​​​​​​​​ഗ​​​​​​​​​​​തി​​​​​​​​​​​ക​​​​​​​​​​​ൾ ത​​​​​​​​​​​ള്ളി മി​​​​​​​​​​​നി​​​​​​​​​​​റ്റു​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​കൊ​​​​​​​​​​​ണ്ട് ശ​​​​​​​​​​​ബ്ദ​​​​​​​​​​​വോ​​​​​​​​​​​ട്ടോ​​​​​​​​​​​ടെ പാ​​​​​​​​​​​സാ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. മി​​​​​​​​​​​ക്ക ബി​​​​​​​​​​​ല്ലി​​​​​​​​​​​ന്‍റെ​​​​​​​​​​​യും ച​​​​​​​​​​​ർ​​​​​​​​​​​ച്ചാ​​​​​​​​​​​വേ​​​​​​​​​​​ള​​​​​​​​​​​യി​​​​​​​​​​​ൽ ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാ സ്പീ​​​​​​​​​​​ക്ക​​​​​​​​​​​റോ രാ​​​​​​​​​​​ജ്യ​​​​​​​​​​​സ​​​​​​​​​​​ഭാ​​​​​​​​​​​ധ്യ​​​​​​​​​​​ക്ഷ​​​​​​​​​​​നോ ചെ​​​​​​​​​​​യ​​​​​​​​​​​റി​​​​​​​​​​​ൽ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നി​​​​​​​​​​​ല്ല എ​​​​​​​​​​​ന്ന​​​​​​​​​​​തും ശ്ര​​​​​​​​​​​ദ്ധേ​​​​​​​​​​​യം.

അ​​​​​​​​​​​മി​​​​​​​​​​​ത് ഷാ​​​​​​​​​​​​യെ പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മ​​​​​​​​​​​​ന്ത്രി ന​​​​​​​​​​​​രേ​​​​​​​​​​​​ന്ദ്ര മോ​​​​​​​​​​​​ദി പു​​​​​​​​​​​​റ​​​​​​​​​​​​ത്താ​​​​​​​​​​​​ക്ക​​​​​​​​​​​​ണ​​​​​​​​​​​​മെ​​​​​​​​​​​ന്നാ​​​​​​​​​​​ണ് ലോ​​​​​​​​​​​​ക്‌​​​​​​​​​​​​സ​​​​​​​​​​​​ഭാ പ്ര​​​​​​​​​​​​തി​​​​​​​​​​​​പ​​​​​​​​​​​​ക്ഷ നേ​​​​​​​​​​​​താ​​​​​​​​​​​വ് രാ​​​​​​​​​​​​ഹു​​​​​​​​​​​​ൽ ഗാ​​​​​​​​​​​​ന്ധി ആ​​​​​​​​​​​​വ​​​​​​​​​​​​ശ്യ​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ട​​​​​​​​​​​ത്. പ​​​​​​​​​​​ക്ഷേ, സ​​​​​​​​​​​​മ്മേ​​​​​​​​​​​​ള​​​​​​​​​​​​നം ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ച​​​​​​​​​​​​തു​​​​​​​​​​​ മു​​​​​​​​​​​​ത​​​​​​​​​​​​ൽ മോ​​​​​​​​​​​​ദി​​​​​​​​​​​യെ​​​​​​​​​​​ത്ത​​​​​​​​​​​ന്നെ​​​​​​​​​​​യും സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ കാ​​​​​​​​​​​ണു​​​​​​​​​​​ന്നി​​​​​​​​​​​ല്ല. മോ​​​​​​​​​​​ദി​​​​​​​​​​​യു​​​​​​​​​​​ടെ​​​​​​​​​​​യും അ​​​​​​​​​​​മി​​​​​​​​​​​ത് ഷാ​​​​​​​​​​​യു​​​​​​​​​​​ടെ​​​​​​​​​​​യും അ​​​​​​​​​​​ഭാ​​​​​​​​​​​വം ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​ത്തോ​​​​​​​​​​​ടു​​​​​​​​​​​ള്ള അ​​​​​​​​​​​വ​​​​​​​​​​​ഹേ​​​​​​​​​​​ള​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് രാ​​​​​​​​​​​ജ്യ​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ പ്ര​​​​​​​​​​​തി​​​​​​​​​​​പ​​​​​​​​​​​ക്ഷ നേ​​​​​​​​​​​താ​​​​​​​​​​​വ് മ​​​​​​​​​​​ല്ലി​​​​​​​​​​​കാ​​​​​​​​​​​ർ​​​​​​​​​​​ജു​​​​​​​​​​​ൻ ഖാ​​​​​​​​​​​ർ​​​​​​​​​​​ഗെ​​​​​​​​​​​യും പ​​​​​​​​​​​റ​​​​​​​​​​​ഞ്ഞു. യു​​​​​​​​​​​​വാ​​​​​​​​​​​​ക്ക​​​​​​​​​​​​ളെ ആ​​​​​​​​​​​​ക​​​​​​​​​​​​ർ​​​​​​​​​​​​ഷി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​നാ​​​​​​​​​​​​യി ഇ​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ടെ ന​​​​​​​​​​​രേ​​​​​​​​​​​ന്ദ്ര മോ​​​​​​​​​​​ദി അ​​​​​​​​​​​​ഞ്ച് ഇ​​​​​​​​​​​​ൻ​​​​​​​​​​​​സ്റ്റ​​​​​​​​​​​​ഗ്രാം റീ​​​​​​​​​​​​ലു​​​​​​​​​​​​ക​​​​​​​​​​​​ൾ ചെ​​​​​​​​​​​യ്തു. രാ​​​​​​​​​​​​ജ്യ​​​​​​​​​​​​വ്യാ​​​​​​​​​​​​പ​​​​​​​​​​​​ക​​​​​​​​​​​​മാ​​​​​​​​​​​​യ പ്ര​​​​​​​​​​​​തി​​​​​​​​​​​​ഷേ​​​​​​​​​​​​ധ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​ത്തു​​​​​​​​​​​​ട​​​​​​​​​​​​ർ​​​​​​​​​​​​ന്ന് കേ​​​​​​​​​​​​ന്ദ്ര വി​​​​​​​​​​​​ദ്യാ​​​​​​​​​​​​ഭ്യാ​​​​​​​​​​​​സ മ​​​​​​​​​​​​ന്ത്രി ധ​​​​​​​​​​​​ർ​​​​​​​​​​​​മേ​​​​​​​​​​​​ന്ദ്ര പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ൻ രാ​​​​​​​​​​​ജി​​​​​​​​​​​വ​​​​​​​​​​​യ്ക്കാ​​​​​​​​​​​ൻ നി​​​​​​​​​​​ർ​​​​​​​​​​​ബ​​​​​​​​​​​ന്ധി​​​​​​​​​​​ത​​​​​​​​​​​നാ​​​​​​​​​​​യ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ചോ പ്ര​​​​​​​​​​​​തി​​​​​​​​​​​​ഷേ​​​​​​​​​​​​ധ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ​​​​​​​​​​​​ക്കു​​​ നേ​​​​​​​​​​​​രേ ന​​​​​​​​​​​​ട​​​​​​​​​​​​ന്ന അ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളെ​​​​​​​​​​​​ക്കു​​​​​​​​​​​​റി​​​​​​​​​​​​ച്ചോ അ​​​​​​​​​​​തി​​​​​​​​​​​ലൊ​​​​​​​​​​​ന്നും ഒ​​​​​​​​​​​​രു പ​​​​​​​​​​​​രാ​​​​​​​​​​​​മ​​​​​​​​​​​​ർ​​​​​​​​​​​​ശം​​​ പോ​​​​​​​​​​​​ലും അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യി​​​​​​​​​​​​ട്ടി​​​​​​​​​​​​ല്ല.

കാ​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഗൗ​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ത്തോ​​​​​​​​​​ടെ വി​​​​​​​​​​ചി​​​​​​​​​​ന്ത​​​​​​​​​​നം​​​​​​​​​​ ചെ​​​​​​​​​​യ്ത് തീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലെ​​​​​​​​​​ത്തു​​​​​​​​​​ന്ന ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ സു​​​​​​​​​​പ്ര​​​​​​​​​​ധാ​​​​​​​​​​ന വേ​​​​​​​​​​ദി​​​​​​​​​​യാ​​​​​​​​​​ണ് പാ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​മെ​​​​​​​​​​ന്‍റ്. ഈ ​​​​​​​​​​സ​​​​​​​​​​ങ്ക​​​​​​​​​​ല്പം പാ​​​​​​​​​​ടേ ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ക്കു​​​​​​​​​​ന്ന കാ​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് ഭ​​​​​​​​​​ര​​​​​​​​​​ണാ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്ന് കു​​​​​​​​​​റ​​​​​​​​​​ച്ചു​​​​​​​​​​ വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​യി ഉ​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​ന്ന​​​​​​​​​​ത്. 1952 മു​​​​​​​​​​ത​​​​​​​​​​ൽ 1957 വ​​​​​​​​​​രെ നി​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ന്ന ഒ​​​​​​​​​​ന്നാം ലോ​​​​​​​​​​ക്സ​​​​​​​​​​ഭ​​​​​​​​​​യി​​​​​​​​​​ൽ ഒ​​​​​​​​​​രു വ​​​​​​​​​​ർ​​​​​​​​​​ഷം ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി 135 ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് സ​​​​​​​​​​ഭ സ​​​​​​​​​​മ്മേ​​​​​​​​​​ളി​​​​​​​​​​ച്ച​​​​​​​​​​ത്. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, ര​​​​​​​​​​ണ്ടാം മോ​​​​​​​​​​ദി സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രി​​​​​​​​​​ന്‍റെ കാ​​​​​​​​​​ല​​​​​​​​​​ത്ത് ഇ​​​​​​​​​​ത് കേ​​​​​​​​​​വ​​​​​​​​​​ലം 55 ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​യി ചു​​​​​​​​​​രു​​​​​​​​​​ങ്ങി. പാ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​മെ​​​​​​​​​​ന്‍റി​​​​​​​​​​ന്‍റെ സ​​​​​​​​​​ത്ത​​​​​​​​​​യെ അ​​​​​​​​​​പ​​​​​​​​​​മാ​​​​​​​​​​നി​​​​​​​​​​ക്കു​​​​​​​​​​ന്ന പ​​​​​​​​​​ല കാ​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ളും ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ പ​​​​​​​​​​ത്തു വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തി​​​​​​​​​​നി​​​​​​​​​​ടെ അ​​​​​​​​​​ര​​​​​​​​​​ങ്ങേ​​​​​​​​​​റി.

ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​ണ് ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റ കാ​​​​​​​​​​​ത​​​​​​​​​​​ൽ. അ​​​​​​​​​​​തി​​​​​​​​​​​നു ത​​​​​​​​​​​യാ​​​​​​​​​​​റാ​​​​​​​​​​​കാ​​​​​​​​​​​തെ ജ​​​​​​​​​​​നാ​​​​​​​​​​​ധി​​​​​​​​​​​പ​​​​​​​​​​​ത്യ​​​​​​​​​​​സ്ഥാ​​​​​​​​​​​പ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളെ വ​​​​​​​​​​​രി​​​​​​​​​​​ഞ്ഞു​​​​​​​​​​​കെ​​​​​​​​​​​ട്ടി​​​​​​​​​​​യി​​​​​​​​​​​ട്ട് രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​​​​​യാ​​​​​​​​​​​യ യു​​​​​​​​​​​വ​​​​​​​​​​​ത്വ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ പെ​​​​​​​​​​​രു​​​​​​​​​​​വി​​​​​​​​​​​ര​​​​​​​​​​​ലു​​​​​​​​​​​ക​​​​​​​​​​​ൾ ദ​​​​​​​​​​​ക്ഷി​​​​​​​​​​​ണ​​​​​​​​​​​യാ​​​​​​​​​​​യി ചോ​​​​​​​​​​​ദി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ ഭാ​​​​​​​​​​​വി എ​​​​​​​​​​​ന്താ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന്‍റെ സൂ​​​​​​​​​​​ച​​​​​​​​​​​ന​​​​​​​​​​​യാ​​​​​​​​​​​ണ് ജ​​​​​​​​​​​ന്ത​​​​​​​​​​​ർ മ​​​​​​​​​​​ന്ത​​​​​​​​​​​റി​​​​​​​​​​​ൽ ക​​​​​​​​​​​ണ്ട​​​​​​​​​​​ത്. യു​​​​​​​​​വാ​​​​​​​​​ക്ക​​​​​​​​​ളെ ത​​​​​​​​​ല്ലി​​​​​​​​​യ​​​​​​​​​തി​​​​​​​​​ന്‍റെ ഉ​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ത്വ​​​​​​​​​മേ​​​​​​​​​റ്റ് ക്ഷ​​​​​​​​​മ പ​​​​​​​​​റ​​​​​​​​​യ​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്ന് പ​​​​​​​​​റ​​​​​​​​​യു​​​​​​​​​മ്പോ​​​​​​​​​ൾ ത​​​​​​​​​ല്ലു​​​​​​​​​വാ​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​തി​​​​​​​​​ന് നി​​​​​​​​​ങ്ങ​​​​​​​​​ളോ​​​​​​​​​ട് ക്ഷ​​​​​​​​​മി​​​​​​​​​ച്ചി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നു എ​​​​​​​​​ന്നാ​​​​​​​ണ് മ​​​​​​​റു​​​​​​​പ​​​​​​​ടി. ഇ​​​​​​​തി​​​​​​​നെ വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ പ​​​​​​​രി​​​​​​​ഹാ​​​​​​​സ്യം എ​​​​​​​ന്ന വാ​​​​​​​ക്കു പോ​​​​​​​രാ. ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ​​​​​​​​​​ത്തി​​​​​​​​​​നും പാ​​​​​​​​​​ർ​​​​​​​​​​ല​​​​​​​​​​മെ​​​​​​​​​​ന്‍റി​​​​​​​​​​നും മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലാ​​​​​​​​​​ണ് ത​​​​​​​​​​ന്‍റെ സ്ഥാ​​​​​​​​​​ന​​​​​​​​​​മെ​​​​​​​​​​ന്ന അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര​​​​​​​​​​ഹു​​​​​​​​​​ങ്കി​​​​​​​​​​നെ ച​​​​​​​​​​രി​​​​​​​​​​ത്രം എ​​​​​​​​​​ങ്ങ​​​​​​​​​​നെ​​​​​​​​​​യാ​​​​​​​​​​ണ് കൈ​​​​​​​​​​കാ​​​​​​​​​​ര്യം ചെ​​​​​​​​​​യ്തി​​​​​​​​​​ട്ടു​​​​​​​​​​ള്ള​​​​​​​​​​തെ​​​​​​​​​​ന്ന് വ​​​​​​​​​​ല്ല​​​​​​​​​​പ്പോ​​​​​​​​​​ഴു​​​​​​​​​​മൊ​​​​​​​​​​ന്നു തി​​​​​​​​​​രി​​​​​​​​​​ഞ്ഞു​​​​​​​​​​നോ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത് ന​​​​​​​​​​ല്ല​​​​​​​​​​താ​​​​​​​​​​ണ്. ജ​​​​​​​​​​ന​​​​​​​​​​ശ​​​​​​​​​​ക്തി​​​​​​​​​​ക്കു മു​​​​​​​​​​ന്നി​​​​​​​​​​ൽ ഒ​​​​​​​​​​രു കൊ​​​​​​​​​​ട്ടാ​​​​​​​​​​ര​​​​​​​​​​വും സിം​​​​​​​​​​ഹാ​​​​​​​​​​സ​​​​​​​​​​ന​​​​​​​​​​വും കി​​​​​​​​​​രീ​​​​​​​​​​ട​​​​​​​​​​വും ചെ​​​​​​​​​​ങ്കോ​​​​​​​​​​ലും ശാ​​​​​​​​​​ശ്വ​​​​​​​​​​ത​​​​​​​​​​മ​​​​​​​​​​ല്ലെ​​​​​​​​​​ന്ന അ​​​​​​​​​​റി​​​​​​​​​​വ് ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ​​​​​​​​​​ബോ​​​​​​​​​​ധ​​​​​​​​​​ത്തി​​​​​​​​​​ന്‍റേ​​​​​​​​​​താ​​​​​​​​​​ണ്, ഫാ​​​​​​​​​​സി​​​​​​​​​​സ​​​​​​​​​​ത്തി​​​​​​​​​​ന്‍റേ​​​​​​​​​​ത​​​​​​​​​​ല്ല.

06-08-2026

വി​ല​കെ​ട്ട മ​ല​യാ​ളി​യാ​ക​ണോ?

ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന ഒ​രു വാ​ർ​ത്ത മ​ല​യാ​ളി​യെ സം​ബ​ന്ധി​ച്ച് തി​ക​ച്ചും അ​പ​മാ​ന​ക​ര​മാ​ണ്. സ​മ്പൂ​ർ​ണ സാ​ക്ഷ​ര കേ​ര​ളം, പ്ര​ബു​ദ്ധ മ​ല​യാ​ളി എ​ന്നീ ക്ലീ​ഷെ​ക​ൾ അ​റ​ബി​ക്ക​ട​ലി​ലെ​റി​യാ​ൻ നേ​ര​മാ​യി എ​ന്ന​തി​ന്‍റെ സൂ​ച​ന. തി​രി​ച്ച​റി​ഞ്ഞു തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വി​ല​കെ​ട്ട മ​ല​യാ​ളി എ​ന്ന ലേ​ബ​ലാ​കും നെ​റ്റി​യി​ൽ പ​തി​യു​ക. വ​രു​മാ​ന​പ​രി​ധി​ക്ക് പു​റ​ത്തു​ള്ള 86,000 കു​ടും​ബ​ങ്ങ​ൾ മു​ൻ​ഗ​ണ​നാ (ബി​പി​എ​ൽ) റേ​ഷ​ൻ കാ​ർ​ഡ് പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ന്നു എ​ന്ന​താ​ണ് വാ​ർ​ത്ത. കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തെ ഈ ‘​മി​ടു​ക്ക​രെ’ ക​ണ്ടെ​ത്തി​യ​ത്. ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള ബി​പി​എ​ൽ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ആ​ധാ​ർ ന​മ്പ​ർ വ​ഴി ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ, വ​സ്തു-​വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ബ​ന്ധി​പ്പി​ച്ച​തും നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ​തു​മാ​യ പ​രി​ശോ​ധ​ന​യാ​ണ് അ​ന​ർ​ഹ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.

ബി​പി​എ​ൽ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ള​രെ വ്യ​ക്ത​മാ​ണ്. ആ​ദാ​യ​നി​കു​തി​ദാ​യ​ക​രാ​കാ​ൻ പാ​ടി​ല്ല, പ്ര​തി​മാ​സ വ​രു​മാ​നം 25,000 രൂ​പ​യോ (പ്ര​തി​വ​ർ​ഷം മൂ​ന്നു ല​ക്ഷം രൂ​പ) അ​തി​ൽ കൂ​ടു​ത​ലോ ആ​ക​രു​ത്, നാ​ലു​ച​ക്ര വാ​ഹ​ന​മോ 0.40 ഹെ​ക്‌​ട​റി​ൽ കൂ​ടു​ത​ൽ ഭൂ​മി​യോ ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള വീ​ടോ ഉ​ണ്ടാ​ക​രു​ത് എ​ന്നി​ങ്ങ​നെ​യാ​ണ് വ്യ​വ​സ്ഥ​ക​ൾ. 86,000 കു​ടും​ബ​ങ്ങ​ൾ ഇ​തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ന​ർ​ഹ​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചു​തു​ട​ങ്ങി. ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷം ബി​പി​എ​ൽ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും കൈ​പ്പ​റ്റി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

അ​ർ​ഹ​ത​യി​ല്ലാ​ത്ത​ത് നേ​ടി​യെ​ടു​ക്കു​ന്ന​വ​രും കു​റു​ക്കു​വ​ഴി​യി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ സാ​ധി​ക്കു​ന്ന​വ​രും സ​മ​ർ​ഥ​രാ​കു​ക​യും അ​തി​നു സാ​ധി​ക്കാ​ത്ത​വ​ർ അ​വ​രെ അ​സൂ​യ​യോ​ടെ നോ​ക്കു​ന്ന​വ​രാ​കു​ക​യും ചെ​യ്യു​ന്ന, ല​ജ്ജ​യും സാ​മൂ​ഹി​ക​ബോ​ധ​വും കൈ​മോ​ശം വ​ന്ന സ​മൂ​ഹ​മാ​കു​ക​യാ​ണോ ന​മ്മ​ൾ? ക്ഷേ​മ​രാ​ഷ്‌​ട്ര​സ​ങ്ക​ല്പ​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും അ​രി​കു​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. അ​ർ​ഹ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന ല​ക്ഷ്യം. എ​ന്നാ​ൽ, അ​തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന ‘അ​തി​സ​മ​ർ​ഥ​ർ’ ക്ഷേ​മ​രാ​ഷ്‌​ട്ര സ​ങ്ക​ല്പ​ത്തെ​ത്ത​ന്നെ​യാ​ണ് അ​ട്ടി​മ​റി​ക്കു​ന്ന​ത്. അ​ത്ത​ര​ക്കാ​ർ​ക്കു​ള്ള ശി​ക്ഷ കേ​വ​ലം പി​ഴ​യി​ലൊ​തു​ക്കി​യാ​ൽ മ​തി​യോ എ​ന്നു​പോ​ലും ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നു തോ​ന്നു​ന്നു.

‘സ​ർ​ക്കാ​രി​ൽ​നി​ന്നു കി​ട്ടു​ന്ന​തെ​ല്ലാം ലാ​ഭം’ എ​ന്ന അ​വി​വേ​ക​മാ​ണ് ഇ​ക്കൂ​ട്ട​രി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ഒ​രു ലോ​റി മ​റി​ഞ്ഞ് വി​ല​പി​ടി​പ്പു​ള്ള​തെ​ന്തെ​ങ്കി​ലും റോ​ഡി​ൽ വീ​ണാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ മ​റ​ന്ന് അ​തു പെ​റു​ക്കാ​ൻ ഓ​ടി​ക്കൂ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​റു​ണ്ട്. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലാ​ത്ത സൗ​ജ​ന്യ റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ വ്യാ​ജ​രേ​ഖ​ക​ളി​ലൂ​ടെ കൈ​ക്ക​ലാ​ക്കു​ന്ന​തും.

ഇ​ത് സ​മൂ​ഹ​ത്തി​ലെ അ​ർ​ഹ​രാ​യ നി​ർ​ധ​ന​രോ​ട് കാ​ണി​ക്കു​ന്ന വ​ലി​യൊ​രു അ​നീ​തി​കൂ​ടി​യാ​ണ്. ഒ​രാ​ൾ അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​മ്പോ​ൾ, യ​ഥാ​ർ​ഥ​ത്തി​ൽ പ​ട്ടി​ണി​യി​ലാ​യ മ​റ്റൊ​രു നി​ർ​ധ​ന കു​ടും​ബ​മാ​ണ് പു​റ​ത്താ​കു​ന്ന​ത്. ധ​ന​ത​ത്വ​ശാ​സ്ത്ര​ത്തി​ൽ നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച മി​ൽ​ട്ട​ൺ ഫ്രീ​ഡ്മാ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ പ്ര​ശ​സ്ത​മാ​യ ഒ​രു ചൊ​ല്ലു​ണ്ട്; “There is no such thing as a free lunch” (സൗ​ജ​ന്യ​മാ​യി ആ​ർ​ക്കും ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല). സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഓ​രോ സൗ​ജ​ന്യ​ത്തി​ന്‍റെ​യും ഭാ​രം പ​രോ​ക്ഷ നി​കു​തി കൂ​ട്ടി​യോ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ തു​ക വെ​ട്ടി​ക്കു​റ​ച്ചോ ജ​ന​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ ഈ​ടാ​ക്കു​ക​യാ​ണ്. അ​താ​യ​ത്, സൗ​ജ​ന്യ​മാ​യി ഇ​ന്ന് നേ​ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി നാ​ള​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​മാ​ണ് ന​മ്മ​ൾ ബ​ലി​ക​ഴി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​ങ്ങ​ളോ​ടും ഓ​ഫ​റു​ക​ളോ​ടു​മു​ള്ള മ​ല​യാ​ളി​യു​ടെ അ​മി​ത​മാ​യ ആ​ക​ർ​ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളും പ​ങ്കു​വ​യ്ക്കേ​ണ്ട​തു​ണ്ട്. വെ​റും സാ​മ്പ​ത്തി​ക ലാ​ഭ​ക്കൊ​തി മാ​ത്ര​മ​ല്ല അ​തി​നു പി​ന്നി​ൽ. മ​നഃ​ശാ​സ്ത്ര​പ​ര​വും സാ​മ്പ​ത്തി​ക​ശാ​സ്ത്ര​പ​ര​വു​മാ​യ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. വി​ല ‘സീ​റോ’ ആ​കു​മ്പോ​ൾ ഗു​ണ​നി​ല​വാ​ര​മോ ആ​വ​ശ്യ​ക​ത​യോ നോ​ക്കാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ മ​നു​ഷ്യ​മ​ന​സ് പെ​ട്ടെ​ന്ന് പ്രേ​രി​പ്പി​ക്ക​പ്പെ​ടു​ന്നു. സൗ​ജ​ന്യ​ങ്ങ​ൾ നേ​ടു​മ്പോ​ൾ കി​ട്ടു​ന്ന സ​ന്തോ​ഷ​വും മ​റ്റു​ള്ള​വ​ർ​ക്കു കി​ട്ടു​ന്ന​ത് എ​നി​ക്കു കി​ട്ടാ​തെ​പോ​കു​മോ എ​ന്ന ഭ​യ​വും മ​ല​യാ​ളി​യെ യു​ക്തി​സ​ഹ​മ​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു​ണ്ട്. ചി​ല സൗ​ജ​ന‍്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ പ​ര​ക്കം​പാ​യു​ന്ന​വ​ർ വ​ലി​യ ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന​തും പ​തി​വാ​ണ്.

സൗ​ജ​ന്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന കൃ​ത്രി​മ​മാ​യ സ​ന്തോ​ഷ​ത്തെ​യാ​ണ് ത​ത്പ​ര​ക​ക്ഷി​ക​ൾ കൃ​ത്യ​മാ​യി മു​ത​ലെ​ടു​ക്കു​ന്ന​ത്. സൗ​ജ​ന്യ​മാ​യി എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​മ്പോ​ൾ തി​രി​ച്ച് ഒ​രു ക​ട​പ്പാ​ട് കാ​ണി​ക്കാ​ൻ മ​നു​ഷ്യ​ർ ബാ​ധ്യ​സ്ഥ​രാ​കു​ന്നു എ​ന്നാ​ണ് അ​മേ​രി​ക്ക​ൻ മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​യ റോ​ബ​ർ​ട്ട് സി​യാ​ൽ​ഡി​നി പ​റ​യു​ന്ന​ത്. ഈ ​ക​ട​പ്പാ​ടി​നെ​യാ​ണ് കി​റ്റു​ക​ളും സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ വോ​ട്ടു​ബാ​ങ്കാ​ക്കി മാ​റ്റു​ന്ന​ത്. സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ നോ​ക്കു​മ്പോ​ൾ മ​റ്റൊ​രു കാ​ഴ്ച​യാ​ണ് ല​ഭി​ക്കു​ക. വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ജ​ന​പ്രി​യ സൗ​ജ​ന്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​മ്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്കാ​ണ് വീ​ഴു​ന്ന​ത്. ഇ​ത്ത​രം സൗ​ജ​ന്യ​ങ്ങ​ൾ ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ ആ​സ്തി​ക​ളോ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളോ സൃ​ഷ്‌​ടി​ക്കു​ന്നി​ല്ല. കാ​ര്യ​ങ്ങ​ളെ​ല്ലാം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ വ​രു​മ്പോ​ൾ അ​ധ്വാ​നി​ക്കാ​നും പു​തി​യ നൈ​പു​ണ്യ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​നു​മു​ള്ള ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യം കു​റ​യു​ക​യും ചെ​യ്യും.
പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ മാ​ത്രം പി​ഴ​യൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം, പൗ​ര​ന്മാ​രി​ൽ ഉ​ണ്ടാ​കേ​ണ്ട ധാ​ർ​മി​ക ബോ​ധ​മാ​ണ്. ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ സ്വ​മേ​ധ​യാ വേ​ണ്ടെ​ന്നു വ​യ്ക്കാ​നു​ള്ള സ​ന്മ​ന​സും പൗ​ര​ബോ​ധ​വു​മാ​ണ് മ​ല​യാ​ളി​സ​മൂ​ഹം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത്.

06-08-2026

മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യു​ടെ​ ഏ​ഴാം വി​ജ്ഞാ​പ​നം

12 വ​ർ​ഷം, ഏ​ഴു വി​ജ്ഞാ​പ​ന​ങ്ങ​ൾ, എ​ണ്ണ​മ​റ്റ നി​വേ​ദ​ന​ങ്ങ​ൾ... ഭ​ര​ണ​കൂ​ടം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ)​യി​ൽ പെ​ടു​ത്തി​യ 131 വി​ല്ലേ​ജു​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ സ്വ​ന്തം മ​ണ്ണി​ലെ വ​ന​വാ​സ​ത്തി​ൽ തു​ട​രു​ക​യാ​ണ്. അ​വ​രു​ടെ വീ​ടും പ​റ​ന്പും വി​ദ്യാ​ല​യ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ക​ട​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​മൊ​ക്കെ കേ​ന്ദ്രം ജൂ​ലൈ 27നു ​പു​റ​പ്പെ​ടു​വി​ച്ച ഏ​ഴാം വി​ജ്ഞാ​പ​ന​ത്തി​ലും ഇ​എ​സ്എ​യി​ൽ​ത​ന്നെ നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്നു. പ​ശ്ചി​മ​ഘ​ട്ട​സം​ര​ക്ഷ​ണ​ത്തി​ന് 2010ൽ ​മാ​ധ​വ് ഗാ​ഡ്ഗി​ലും 2013ൽ ​ക​സ്തൂ​രി രം​ഗ​നും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് 2014ൽ ​ആ​ദ്യ ക​ര​ടു​വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്.

റി​പ്പോ​ർ​ട്ടു​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ളും ജ​ന​വി​രു​ദ്ധ​ത​ക​ളും അ​ത് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളും മൂ​ലം അ​ന്തി​മ​റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ങ്ങി​യി​ല്ല. പ​ക​രം നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ വി​ജ്ഞാ​പ​ന​ങ്ങ​ൾ! പ​രി​സ്ഥി​തി​ലോ​ലെ​മെ​ന്നു മു​ദ്ര​കു​ത്തി കൃ​ഷി​ഭൂ​മി​യി​ലെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രെ 12 വ​ർ​ഷം വ​ന​വാ​സ​ത്തി​ലാ​ക്കി​യ അ​ഭി​ന​വ കൗ​ര​വ-​ശ​കു​നി​മാ​ർ പു​തി​യൊ​രു വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ അ​ജ്ഞാ​ത​വാ​സ​വും ക​ൽ​പി​ച്ചി​രി​ക്കു​ന്നു. മ​നഃ​സാ​ക്ഷി​യു​ണ്ടോ?

ക​ർ​ഷ​ക​രെ​യും ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും ക​രു​ക്ക​ളാ​ക്കി​യു​ള്ള ഈ ​ചൂ​തു​ക​ളി ഡ​ൽ​ഹി​യും തി​രു​വ​ന​ന്ത​പു​ര​വും അ​വ​സാ​നി​പ്പി​ക്കാ​ൻ വൈ​കി​യി​രി​ക്കു​ന്നു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​നം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​ഴാം വി​ജ്ഞാ​പ​ന​ത്തി​ലും കേ​ര​ള​ത്തി​ൽ 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ് ഇ​എ​സ്‌​എ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. പ​ഴ​യ വി​സ്തൃ​തി​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും, പ​ഞ്ചാ​യ​ത്ത്/​വി​ല്ലേ​ജ് വി​ഭ​ജ​ന​ത്തെ തു​ട​ർ​ന്ന് ഇ​എ​സ്‌​എ ഗ്രാ​മ​ങ്ങ​ളു​ടെ എ​ണ്ണം 123ൽ ​നി​ന്ന് 131 ആ​യി ഉ​യ​ർ​ന്നു. നി​ർ​ദി​ഷ്ട പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ (ഇ​എ​സ്‌​എ) വി​സ്തൃ​തി​യി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും ക​ർ​ണാ​ട​ക​യ്ക്കും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം.

പ​ക്ഷേ, മ​ഹാ​രാ​ഷ്‌​ട്ര​യ്ക്ക് 3,07,713 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റും ക​ർ​ണാ​ട​ക​ത്തി​ന് 1,91,791 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റും ഭൂ​വി​സ്തൃ​തി​യു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റേ​ത് വെ​റും 38,863 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണെ​ന്നു​കൂ​ടി ശ്ര​ദ്ധി​ക്ക​ണം. അ​തി​ൽ​നി​ന്നാ​ണ് 131 റ​വ​ന്യു വി​ല്ലേ​ജു​ക​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​ഭൂ​മി​യും ഉ​ള്‍​പ്പെ​ടെ 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം ഇ​എ​സ്എ​യാ​യി ചാ​പ്പ കു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ലേ​റെ അ​താ​യ​ത് 1,30,058 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം വെ​റും 6,914 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റേ​യു​ള്ളൂ. 1,96,024 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ഗു​ജ​റാ​ത്തി​ൽ വെ​റും 449 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റേ ലോ​ല​മു​ള്ളൂ.

നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ജൂ​ലൈ 27ന് ​അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. കേ​ര​ള​ത്തി​ൽ 12 വ​ർ​ഷ​മാ​യി തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും പ​ങ്കു​ണ്ട്. റ​വ​ന്യു വി​ല്ലേ​ജു​ക​ളും അ​തി​ര്‍​ത്തി​ക​ളും ത​രം​തി​രി​ച്ച് ഫീ​ല്‍​ഡ് സ​ര്‍​വേ ന​ട​ത്തു​ന്ന​തി​ൽ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള അ​ലം​ഭാ​വ​വും വീ​ഴ്ച​യു​മാ​ണ് ഈ ​പ്ര​തി​സ​ന്ധി​യെ ഇ​ത്ര​ത്തോ​ളം വ​ഷ​ളാ​ക്കി​യ​തെ​ന്ന് കെ​സി​ബി​സി ക​ഴി​ഞ്ഞ​ദി​വ​സം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ന്നി​രു​ന്ന ത​മി​ഴ്‌​നാ​ട്, ഗോ​വ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഉ​പ​ഗ്ര​ഹ-​ഫീ​ല്‍​ഡ് സ​ര്‍​വേ​ക​ള്‍ വ​ഴി അ​തി​ര്‍​ത്തി​ക​ള്‍ വേ​ര്‍​തി​രി​ച്ച് കേ​ന്ദ്ര​ത്തി​നു സ​മ​ര്‍​പ്പി​ക്കു​ക​യും സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ പ​രി​ധി​യി​ല്‍​നി​ന്നു സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തു​ക​യും ചെ​യ്തു.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ടു. ജ​ന​വാ​സ മേ​ഖ​ല​ക​ൾ, തോ​ട്ട​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം 8590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി ചു​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കേ​ന്ദ്രം നി​ർ​ദാ​ക്ഷി​ണ്യം ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ആ​വ​ശ്യ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ ഗൃ​ഹ​പാ​ഠ​ങ്ങ​ളും ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പു​തി​യ സ​ർ​ക്കാ​ർ തി​രു​ത്ത​ണം.

60 ദി​വ​സ​ത്തി​ന​കം, ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ലു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ഭി​പ്രാ​യ​മ​റി​യി​ക്കാം. സ​ർ​ക്കാ​ർ എ​ന്താ​ണു ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് അ​റി​യാ​ൻ 12 വ​ർ​ഷം നാ​ട്ടി​ലെ കാ​ട്ടി​ൽ ക​ഴി​ഞ്ഞ ജ​ന​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ഷ്ട​മു​ള്ള കൃ​ഷി ചെ​യ്യു​ന്ന​തി​നും മ​രം മു​റി​ക്കു​ന്ന​തി​നു​മൊ​ക്കെ നി​യ​ന്ത്ര​ണ​മു​ള്ള ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യം പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യും ദാ​രി​ദ്ര്യ​ത്താ​ലും മ​ല​ക​ളി​ലേ​ക്കു കു​ടി​യേ​റി​യ​വ​ർ, ക്ഷാ​മ​കാ​ല​ത്ത് കേ​ര​ള​ത്തെ തീ​റ്റി​പ്പോ​റ്റി​യ​വ​ർ, വ​ന്യ​ജീ​വി​ക​ൾ​ക്കും മ​ഹാ​മാ​രി​ക​ൾ​ക്കും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ​ക്കും ഇ​ര​യാ​യി​ട്ടും ക​ർ​ഷ​ക​രാ​യി തു​ട​രു​ന്ന​വ​ർ, സു​ഗ​ന്ധ​വ്യ​ഞ്ജ​നം ഉ​ത്പാ​ദി​പ്പി​ച്ച് വി​ദേ​ശ​നാ​ണ്യം നേ​ടി​ത്ത​രു​ന്ന​വ​ർ...

നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള അ​വ​ഗ​ണ​ന​യു​ടെ​യും ആ​ക്ഷേ​പ​ത്തി​ന്‍റെ​യും ച​രി​ത്ര​വു​മു​ണ്ട് പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്. അ​വ​രു​ടെ ചോ​ര​യും നീ​രും ഊ​റ്റി​ക്കു​ടി​ച്ച​വ​ർ​ക്ക് ഇ​പ്പോ​ഴാ​ണ് പ്ര​കൃ​തി​യെ സ്നേ​ഹി​ക്കാ​ൻ തോ​ന്നി​യ​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന​സ​മാ​ന​മാ​യ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു നോ​ക്കി​യാ​ല​റി​യാം ആ​രാ​ണ് കേ​ര​ള​ത്തെ പ​ച്ച​പ്പ​ണി​യി​ച്ച​തെ​ന്ന്. പ​രി​സ്ഥി​തി​ലോ​ല​മെ​ന്ന കു​രു​ക്കി​ട്ടു​കൊ​ടു​ത്താ​ൽ ആ ​ക​രു​ത്ത​ർ ത​ല​വ​ച്ചു​കൊ​ടു​ത്തു​കൊ​ള്ളു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യാ​ൽ തെ​റ്റി​പ്പോ​യി.

കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചി​ട​ത്ത് പാ​ർ​ല​മെ​ന്‍റും നി​യ​മ​സ​ഭ​ക​ളും കോ​ട​തി​ക​ളും പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും സം​ഘ​ട​നാ കാ​ര്യാ​ല​യ​ങ്ങ​ളും ബ​ഹു​നി​ല പാ​ർ​ട്ടി ഓ​ഫീ​സു​ക​ളും ര​മ്യ​ഹ​ർ​മ്യ​ങ്ങ​ളും നി​ർ​മി​ച്ച​വ​രേ, നി​ങ്ങ​ൾ മ​നു​ഷ്യ​രു​ടെ ദു​രി​ത​ങ്ങ​ളി​ലേ​ക്കു നോ​ക്കൂ. നി​ങ്ങ​ളു​ടെ സു​ഖ​വാ​സ​ത്തി​ന് പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളും പ​വ​ർ​ഹൗ​സു​ക​ളും ടൂ​റി​സ്റ്റ് ബം​ഗ്ലാ​വു​ക​ളും നി​ല​നി​ർ​ത്താ​മെ​ങ്കി​ൽ ഈ ​മ​നു​ഷ്യ​രും അ​വി​ടെ​യു​ണ്ടാ​കും. പ​രി​സ്ഥി​തി​ലോ​ലം കാ​പ​ട്യ​ത്തി​ന്‍റെ ചൂ​തു​ക​ളി​യാ​ക​രു​ത്.

Corehub Up