x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

26
AUG
2026

ഓ​ണ​വും ഓ​ർ​മി​പ്പി​ക്കു​ന്നു ന​മ്മ​ളൊ​ന്നാ​ണ്

Editorial Audio


Published: August 26, 2026 12:00 AM IST | Updated: August 25, 2026 08:50 PM IST

ഓ​ണ​ത്തി​നു മ​ത​മു​ണ്ടോ ഇ​ല്ല​യോ എ​ന്ന ച​ർ​ച്ച അ​വ​രു തു​ട​ര​ട്ടെ; ന​മു​ക്ക് ആ​ഘോ​ഷി​ക്കാം. വി​ദ്വേ​ഷ-​അ​ഴി​മ​തി-​ഭ​യ ര​ഹി​ത രാ​ഷ്‌​ട്രീ​യ​ത്തെ, വൈ​വി​ധ്യ​ങ്ങ​ളെ പൂ​ക്ക​ള​മാ​ക്കു​ന്ന സം​സ്കാ​ര​ത്തെ ന​മു​ക്ക് എ​റ്റെ​ടു​ക്കാം. മ​ത​ത്തി​ന്‍റെ മു​ഖം​മൂ​ടി​യ​ണി​ഞ്ഞ വ​ർ​ഗീ​യ​ത​യു​ടെ വി​ഴു​പ്പു​ഭാ​ണ്ഡ​ങ്ങ​ൾ നാം ​ഏ​റ്റെ​ടു​ക്കി​ല്ല. മ​നു​ഷ്യ​രെ തു​ല്യ​രാ​യി കാ​ണു​ന്ന, ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത സ​ദ്ഭ​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​വോ​ളം ന​മു​ക്കു മ​ഹാ​ബ​ലി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു തു​ട​ർ​ന്നേ തീ​രൂ. ഐ​ക്യ​ത്തി​ന്‍റെ ദി​ന​മാ​ണി​ന്ന്. എ​ല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ!

മാ​വേ​ലി​നാ​ടി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ​ന്നോ ദേ​ശീ​യ​ഗാ​ന​മെ​ന്നോ പ​റ​യാ​വു​ന്ന ആ ​പാ​ട്ടി​ന്‍റെ അ​ന്തഃ​സ​ത്ത അ​തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു ച​ര​ണ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ണ്.
“മാ​വേ​ലി നാ​ടു വാ​ണീ​ടും​കാ​ലം
മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ.
ക​ള്ള​വു​മി​ല്ല ച​തി​യു​മി​ല്ല-
എ​ള്ളോ​ള​മി​ല്ല പൊ​ളി​വ​ച​നം”

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​തു​വ​ച്ച് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി, ക​ർ​മ​നി​ര​ത​മാ​യാ​ൽ ഒ​രു സോ​ഷ്യ​ലി​സ്റ്റ്-​മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ രാ​ജ്യം ഫ​ല​വ​ത്താ​കും. മാ​വേ​ലി ച​രി​ത്ര​മാ​യാ​ലും ഭാ​വ​നാ​സൃ​ഷ്ടി​യാ​യാ​ലും അ​തി​നൊ​രു രാ​ഷ്‌​ട്രീ​യ മാ​നി​ഫെ​സ്റ്റോ​യു​ടെ സ്വ​ഭാ​വ​മു​ണ്ട്. എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തു​ല്യ​പ​ദ​വി​യു​ള്ളൊ​രു നാ​ടി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​തു തു​ട​ങ്ങു​ന്ന​ത്. തൊ​ഴി​ലാ​ളി​ക്കോ മു​ത​ലാ​ളി​ക്കോ മ​താ​ധി​പ​തി​ക്കോ അ​വി​ടെ സ​ർ​വാ​ധി​പ​ത്യ​മി​ല്ല. “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം” ​എ​ന്നു തു​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ​ത്തി​ലു​ള്ള​തും ഈ ​സ​ങ്ക​ൽ​പ​മാ​ണ്. എ​ന്നി​ട്ടും നാം ​തു​ല്യ​ര​ല്ലെ​ന്ന ക​ള്ള​നാ​ണ​യം അ​ടി​ച്ചി​റ​ക്കു​ന്ന ക​മ്മ​ട്ട​ങ്ങ​ൾ നി​രോ​ധി​ക്ക​പ്പെ​ടു​ന്നി​ല്ല. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 80 വ​ർ​ഷ​മാ​കു​ന്പോ​ഴും ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് കോ​ട​തി ക​യ​റേ​ണ്ടി​വ​രു​ന്നു. അ​തേ, മാ​വേ​ലി​നാ​ട് ഒ​രു സ​ങ്ക​ൽ​പ​മാ​യി തു​ട​രു​ന്നു. ന​മു​ക്ക് ഓ​ണ​ത്തെ മ​റ​ക്കാ​നാ​കി​ല്ല.

ആ​ധു​നി​ക ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യ്ക്കു​പോ​ലും ആ​ർ​ജി​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത ഒ​രു മാ​തൃ​കാ​രാ​ഷ്‌​ട്ര സ​ങ്ക​ൽ​പ​മാ​ണ​ത്. വേ​ൾ​ഡ് ഇ​ക്വി​റ്റി ലാ​ബ് ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്, ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും 10 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​യി​ലാ​യി. താ​ഴേ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം പേ​ർ​ക്കു ല​ഭി​ക്കു​ന്ന​ത് വെ​റും 15 ശ​ത​മാ​നം. മൊ​ത്തം സ​ന്പ​ത്തി​ന്‍റെ 65 ശ​ത​മാ​ന​വും അ​തി​സ​ന്പ​ന്ന​രാ​യ 10 ശ​ത​മാ​നം പേ​രു​ടെ കൈ​യി​ലാ​യി. ഇ​തു​കൂ​ടി ശ്ര​ദ്ധി​ക്കു​ക. താ​ഴേ​ത്ത​ട്ടി​ലു​ള്ള 50 ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ​ന്പ​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണ് 0.001 ശ​ത​മാ​നം വ​രു​ന്ന 60,000 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ കൈ​വ​ശം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​സ​മ​ത്വ​ങ്ങ​ളു​ടെ നാ​ട്ടി​ൽ തു​ല്യ​താ​സ​ങ്ക​ൽ​പ​മാ​യ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ നാം ​ഒ​ന്നി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ഭ​ര​ണാ​ധി​കാ​രി​ക​ളാ​യാ​ലും മ​ത​ഭ്രാ​ന്ത​രാ​യാ​ലും ഒ​ന്നി​ച്ചൊ​രു പാ​ട്ടു​പാ​ടാ​നോ നൃ​ത്തം ചെ​യ്യാ​നോ സ​ദ്യ ഉ​ണ്ണാ​നോ പോ​ലും സ​മ്മ​തി​ക്കാ​ത്ത​വ​രെ അ​വ​ഗ​ണി​ക്ക​ണം. ഒ​രാ​ൾ ചോ​ദി​ക്കു​ന്ന​ത്, ഏ​തെ​ങ്കി​ലും പു​രാ​ണ​ത്തി​ലോ ഇ​തി​ഹാ​സ​ത്തി​ലോ മ​ഹാ​ബ​ലി കേ​ര​ളം ഭ​രി​ച്ചി​രു​ന്ന​തി​നു തെ​ളി​വു​ണ്ടോ എ​ന്നാ​ണ്. ചോ​ദി​ച്ച​യാ​ൾ പ​ങ്കെ​ടു​ക്കു​ന്ന ബാ​ക്കി​യെ​ല്ലാ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തെ​ളി​വു​ണ്ടോ​യെ​ന്ന​തു വേ​റെ കാ​ര്യം. മ​റ്റൊ​രാ​ൾ​ക്കു സം​ശ​യം, പാ​താ​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​നെ കാ​ത്തി​രി​ക്ക​ണോ എ​ന്നാ​ണ്. മ​ഹാ​ബ​ലി​യു​ടെ ഐ​തീ​ഹ്യ​ത്തി​ലെ “മാ​നു​ഷ​രെ​ല്ലാ​രു​മൊ​ന്നു​പോ​ലെ” എ​ന്ന ഐ​ക്യ​സ​ന്ദേ​ശ​മോ തു​ല്യ​ത​യും സ​മൃ​ദ്ധി​യും സ്വ​പ്നം കാ​ണാ​ൻ മ​നു​ഷ്യ​രെ പ്രേ​രി​പ്പി​ക്കു​ന്ന മ​ഹാ​ബ​ലി​യു​ടെ വ​ര​വ് എ​ന്ന സ​ങ്ക​ൽ​പ​മോ അ​ദ്ദേ​ഹ​ത്തി​നു മ​ന​സി​ലാ​യി​ട്ടി​ല്ല. പാ​താ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ആ​ഘോ​ഷം ന​ട​ക്കു​ന്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ മു​ന്ന​റി​യി​പ്പ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രും അ​ത​ത്ര ഗൗ​നി​ച്ചി​ല്ല. ഇ​ടു​ങ്ങി​യ വ്യാ​പാ​ര​ങ്ങ​ൾ പു​തി​യ ത​ല​മു​റ ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ചാ​ൽ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും ചി​ല​ർ​ക്കാ​യി ചു​രു​ങ്ങും. സൗ​ഹൃ​ദ​ത്തി​ന്‍റെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പൊ​തു​വി​ട​ങ്ങ​ൾ അ​പ്ര​ത്യ​ക്ഷ​മാ​കും. ഏ​താ​യാ​ലും ഇ​ത്ത​രം മ​ത​കേ​ന്ദ്രീ​കൃ​ത അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​യ​തു​കൊ​ണ്ട് വി​ല​പ്പോ​യി​ട്ടി​ല്ല.

തു​ല്യ​ത, സാ​ഹോ​ദ​ര്യം, പ​ങ്കു​വ​യ്ക്ക​ൽ... ന​ന്മ​യു​ടെ ഈ ​ആ​ഘോ​ഷ​ത്തെ അ​വ​സ​ര​മാ​ക്കാം. ദു​ർ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു തി​രി​ച്ച​റി​വു ന​ൽ​കാ​ൻ ‘ഇ​ന്നെ​ത്തു​ന്ന’ മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കാം. ഒ​ന്നി​ച്ചൊ​രു പൂ​ക്ക​ള​മൊ​രു​ക്കാം, സ​ദ്യ പ​ങ്കു​വ​യ്ക്കാം. ഈ ​ഓ​ണ​വും ഓ​ർ​മി​പ്പി​ക്കു​ന്നു... നാ​മൊ​ന്നാ​ണ്.

Tags : DEEPIKA EDITORIAL Onam

Recent News

Corehub Up