x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കലിതുള്ളി കടൽ; കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം

വെബ് ഡെസ്ക്
Published: August 27, 2026 09:21 AM IST | Updated: August 27, 2026 09:21 AM IST

Image for representation

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ വെള്ളിയാഴ്ച വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്നു പുലർച്ചെ 02.30 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Tags : Weather WeatherUpdate WeatherForecast WeatherAlert Rain Climate Meteorology ExtremeWeather

Recent News

Corehub Up