x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി : രേ​ഖ​യി​ല്ലാ​തെ ഏ​റ്റെ​ടു​ത്ത​ത് 2074 ഏ​ക്ക​ർ ഭൂ​മി

കെ.​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: October 17, 2026 04:35 AM IST | Updated: October 17, 2026 04:35 AM IST

കി​​​ഫ്ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യോ മ​​​റ്റു രേ​​​ഖ​​​ക​​​ളോ ഇ​​​ല്ലാ​​​തെ ക​​​ണ്ണൂ​​​രി​​​ൽ കി​​​ഫ്ബി ഏ​​​റ്റെ​​​ടു​​​ത്ത​​​ത് 2074 ഏ​​​ക്ക​​​ർ ഭൂ​​​മി. വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​ന് എ​​​ന്ന പേ​​​രി​​​ൽ സി​​​ഇ​​​ഒ​​​യാ​​​യി​​​രു​​​ന്ന ഡോ.​​​കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ ക​​​ത്തി​​​ന്‍റെ മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 1000 ഏ​​​ക്ക​​​റി​​​ന് 2489 കോ​​​ടി രൂ​​​പ നി​​​ര​​​ക്കി​​​ൽ 2074 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​പ്പി​​​ന് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മോ ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​മോ വേ​​​ണ​​​മെ​​​ന്നി​​​രി​​​ക്കേ​​​യാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെപോ​​​ലും അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​​ത്ര​​​യും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

കി​​​ഫ്ബി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ന്ന ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​ത്തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​യ കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ടം വി​​​ജി​​​ല​​​ൻ​​​സി​​​നെക്കൊണ്ട് അ​​​ന്വേ​​​ഷി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷം മാ​​​ത്ര​​​മാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​ആ​​​ൻ​​​ഡ് എ​​​ജി​​​യു​​​ടെ ഓ​​​ഡി​​​റ്റിം​​​ഗും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ കി​​​ഫ്ബി​​​യി​​​ൽ സി​​​എ​​​ജി ഓ​​​ഡി​​​റ്റിം​​​ഗ് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ക​​​ണ്ണൂ​​​രി​​​ലെ ഇ​​​രി​​​ട്ടി, കോ​​​ളാ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 1044 ഏ​​​ക്ക​​​റും കൂ​​​ടാ​​​ളി, പ​​​ട്ടാ​​​ന്നൂ​​​ർ, ത​​​ല​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 1030 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​മാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. പാ​​​ല​​​ക്കാ​​​ട്ട് 470 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യു​​​ടെ മ​​​റ​​​വി​​​ലാ​​​യി​​​രു​​​ന്നു വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റി​​​ന്‍റെ പേ​​​രി​​​ൽ ചി​​​ല വ​​​ൻ​​​കി​​​ട​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​ക​​​ൾ കി​​​ഫ്ബി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ങ്കു​​​ത്താ​​​യ ഈ ​​​ഭൂ​​​മി വ്യ​​​വ​​​സാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത​​​കി​​​ല്ലെ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധ സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ട്.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​വ്യ പ​​​ദ്ധ​​​തി​​​യി​​​ലും അ​​​പേ​​​ക്ഷിച്ചു

ക്ര​​​മ​​​വി​​​രു​​​ദ്ധ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​ക​​​ൾ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​വ്യ പ​​​ദ്ധ​​​തി​​​യി​​​ൽ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റ് സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​പേ​​​ക്ഷ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി കി​​​ഫ്ബി സ​​​മ​​​ർ​​​പ്പി​​​ച്ചു.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്താ​​​ണ് വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ആ​​​റു വ​​​ർ​​​ഷ​​​ത്തെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന്‍റെ പ​​​ലി​​​ശ അ​​​ട​​​ക്കം ന​​​ൽ​​​കി​​​യ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ത്വ​​​രി​​​ത നീ​​​ക്കം.

എ​​​ന്നാ​​​ൽ, ഇ​​​വി​​​ടെ​​​യും തി​​​രി​​​ച്ച​​​ടി ല​​​ഭി​​​ച്ചു. 1000 ഏ​​​ക്ക​​​ർ ഭൂ​​​മി 1000 കോ​​​ടി രൂ​​​പ നി​​​ര​​​ക്കി​​​ൽ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ മാ​​​ത്ര​​​മേ ഭ​​​വ്യ സ്കീം ​​​വ​​​ഴി ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ. ഈ ​​​തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ത്താ​​​ണ് 2489 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

വ്യ​​​വ​​​സാ​​​യവ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള കെ​​​എ​​​സ്ഐ​​​ഡി​​​സി, കി​​​ൻ​​​ഫ്ര എ​​​ന്നി​​​വ​​​രെ നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​ക്കി​​​യാ​​​ണ് കി​​​ഫ്ബി ത്രി​​​ക​​​ക​​​ക്ഷി ക​​​രാ​​​റി​​​ൽ 2020 ഓ​​​ഗ​​​സ്റ്റ് 13ന് ​​​ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഹ​​​ഡ്കോ​​​യി​​​ൽനി​​​ന്ന് ഒ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​നം പ​​​ലി​​​ശനി​​​ര​​​ക്കി​​​ൽ വാ​​​യ്പയെ​​​ടു​​​ത്താ​​​ണ് സ​​​ർ​​​ക്കാ​​​ർ ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും മ​​​റി​​​ക​​​ട​​​ന്ന് ഭൂ​​​മി വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യ​​​ത്.

ഒ​​​രു പ്ര​​​യോ​​​ജ​​​ന​​​വും പ​​​ദ്ധ​​​തി​​​യും ഇ​​​ല്ലാ​​​ത്ത ഭൂ​​​മി വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യ​​​തു വ​​​ഴി ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പ​​​ലി​​​ശ ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം സ​​​ർ​​​ക്കാ​​​രി​​​ന് കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യും വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്.

ക​​​ണ്ണൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ട്ടുമാ​​​യി 5,366 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 12,727 കോ​​​ടി രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ഇ​​​തി​​​ൽ 40 ഏ​​​ക്ക​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​ത് കി​​​ഫ്ബി ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ.

ഈ ​​​ഭൂ​​​മി വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യാ​​​ൽ അ​​​ഞ്ചി​​​ലൊ​​​ന്നു തു​​​ക ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് കി​​​ൻ​​​ഫ്ര മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. അ​​​താ​​​യ​​​ത്, വി​​​പ​​​ണിവി​​​ല​​​യു​​​ടെ അ​​​ഞ്ചി​​​ര​​​ട്ടി തു​​​ക പോലും അ​​​ധി​​​കം ന​​​ൽ​​​കി ഒ​​​രു പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും പേ​​​രി​​​ൽ അ​​​ല്ലാ​​​തെ കി​​​ഫ്‌​​​ബി ഭൂ​​​മി വാ​​​ങ്ങി​​​ക്കൂ​​​ട്ടി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളോ മ​​​റ്റോ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ഇ​​​ഡി​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് എ​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

വിശദവിവരങ്ങൾ

കണ്ണൂരിലെ കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ

സർക്കാർ അനുമതികളോ ആവശ്യമായ രേഖകളോ ഇല്ലാതെ 2,074 ഏക്കർ ഭൂമി ഏറ്റെടുത്തു.

ചെലവ് നിരക്ക്

1,000 ഏക്കറിന് 2,489 കോടി രൂപ എന്ന നിരക്കിൽ തുക ചെലവഴിച്ചു.‌

ആകെ വിസ്തൃതിയും തുകയും

കണ്ണൂരിലും പാലക്കാട്ടുമായി ആകെ 5,366 ഏക്കർ; ചെലവ് 12,727 കോടി രൂപ.

വിപണിവിലയിലെ പൊരുത്തക്കേട്

വിപണിവിലയേക്കാൾ അഞ്ചിരട്ടി വരെ ഉയർന്ന തുക നൽകിയാണ് ഭൂമി വാങ്ങിയത്.

അന്വേഷണ സാധ്യതകൾ

സർക്കാരിന്‍റെ പരിഗണനയിൽ വിജിലൻസ് അന്വേഷണം; വിദേശ ഇടപാടുകൾ ഉണ്ടെങ്കിൽ ഇഡി അന്വേഷണ സാധ്യത.

Tags : KIIFB Land Acquired WithoutDocumentation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up