സുഹൈല്
നെടുമ്പാശേരി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടക്കേസില് പ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷയില് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
അപകടസമയത്ത് സുഹൈലിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി കാക്കനാട്ടെ റീജണല് കെമിക്കല് എക്സാമിനേഷന് ലാബോറട്ടറിയില് നടത്തിയ രക്തസാമ്പിള് പരിശോധനയില് സ്ഥിരീകരിച്ചു. ശരീരത്തില് അനുവദനീയമായ മദ്യത്തിന്റെ അളവ് 30 എംജി ആയിരിക്കെ സുഹൈലിന്റെ രക്തത്തില് 150 എംജി മദ്യത്തിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്.
അപകടദിവസം ഉച്ചമുതല് പിറ്റേന്ന് പുലര്ച്ചെ വരെ പ്രതി മൂന്നു ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. സുഹൈലും കൂട്ടുപ്രതികളും രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലിസ് പരിശോധിച്ച് വരികയാണ്.
ബിഎന്എസ് 105, 281, 49, 3(5), മോട്ടോര് വാഹന നിയമം 185 എന്നീ വകുപ്പുകള് പ്രകാരമാണ് നിലവില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല് കൂടുതല് വകുപ്പുകള് ചുമത്തിയേക്കും.
മദ്യപിച്ച് വാഹനം ഓടിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില് സുഹൈലിന്റെ ലൈസന്സ് സസ്പെന്ഡ് ചെയ്യാനുള്ള നടപടികള് മോട്ടോര് വാഹന വകുപ്പ് ആരംഭിച്ചു. ഇതിന് മുന്നോടിയായി കാരണംകാണിക്കല് നോട്ടീസ് അയച്ചു. അപകടവുമായി ബന്ധപ്പെട്ട എംവിഡി റിപ്പോര്ട്ട് ജോയിന്റ് ആര്ടിഒ ഉടന് സമര്പ്പിക്കും.
കേസില് സര്ക്കാരും പൊലിസും പ്രതിയെ സംരക്ഷിക്കാന് നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതി സുഹൈല് സജീവിന്റെ അമ്മയുടെ സ്ഥാപനമായ വൈറ്റില ചളിക്കവട്ടത്ത് പ്രവര്ത്തിക്കുന്ന ഇഹ ഡിസൈന്സിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്ത്തകരുടെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് നടത്തി. മാര്ച്ച് പൊലിസ് തടഞ്ഞു. മറികടക്കാന് പ്രതിഷേധക്കാര് ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി.
കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസില് പ്രതിയായ സുഹൈല് സജീവ് അടക്കമുള്ള പ്രായപൂര്ത്തിയാകാത്തവര്ക്ക് മദ്യം നല്കിയെന്ന ആരോപണത്തെ തുടര്ന്ന് നടപടി നേരിടുന്ന ബാറുടമകള് നല്കിയ മറുപടിയില് ഏഴു ദിവസത്തിനകം നടപടി പൂര്ത്തിയാക്കണമെന്ന് ഹൈക്കോടതി.
ബാര് ലൈന്സന്സ് റദ്ദാക്കാതിരിക്കാന് കാരണമു ണ്ടെങ്കില് അറിയിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് ചോദ്യം ചെയ്താണ് ബാറുകൾ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങള് നല്കിയ മറുപടി പരിഗണിച്ച് ഉടന് തീരുമാനമെടുക്കാന് എക്സൈസ് കമ്മിഷണര്ക്ക് നിര്ദേശം നല്കണമെന്നായിരുന്നു ഹര്ജിയിലെ ആവശ്യം.
23 വയസില് താഴെയുള്ള പ്രതിക്ക് മദ്യം നല്കിയെന്നാരോപിച്ച് അബ്കാരി നിയമത്തിലെ സെക്്ഷന് 15 ബി പ്രകാരം എക്സൈസ് കമ്മിഷണര് ഈ സ്ഥാപനങ്ങളുടെ എഫ്എല്3 ലൈസന്സ് സസ്പെന്ഡ് ചെയ്തിരുന്നു.
തുടര്ന്നാണ് ലൈസന്സ് റദ്ദാക്കാതിരിക്കാന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതടക്കം ചോദ്യം ചെയ്യുന്ന ഹര്ജികളാണ് ജസ്റ്റീസ് എം.എ. അബ്ദുല് ഹക്കീം തീര്പ്പാക്കിയത്.
Tags : MiniCooperAccident Nedumbassery AlcoholLevel SuhailBody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash