x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും; ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് നാ​ളെ 

വെബ് ഡെസ്ക്
Published: October 17, 2026 07:12 AM IST | Updated: October 17, 2026 07:12 AM IST

പ​ത്ത​നം​തി​ട്ട: തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും. ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം പു​തി​യ മേ​ൽ​ശാ​ന്തി​മാ​രു​ടെ ന​റു​ക്കെ​ടു​പ്പ് നാ​ളെ ന​ട​ക്കും. ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് 50000 ക​ട​ന്നു. അ​വ​ലോ​ക​ന യോ​ഗ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ശ​ബ​ര​മ​ല​യി​ലെ​ത്തും. തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല​യി​ൽ ന​ട തു​റ​ക്കു​മ്പോ​ൾ ദ​ർ​ശ​ന​ത്തി​നാ​യി വ​ൻ ബു​ക്കിം​ഗ് ഉ​ണ്ടാ​യി.

ന​ട തു​റ​ക്കു​ന്ന ഇ​ന്ന് മാ​ത്രം 30,000 തീ​ർ​ഥാ​ട​ക​ർ ഓ​ൺ​ലൈ​ൻ വ​ഴി ദ​ർ​ശ​നം ബു​ക്ക് ചെ​യ്തു. പൂ​ജ അ​വ​ധി ദി​വ​സ​ങ്ങ​ൾ കൂ​ടി​യാ​യ​തി​നാ​ൽ മ​ണ്ഡ​ല​കാ​ല​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ബു​ക്കിം​ഗാ​ണ് തു​ട​രു​ന്ന​ത്. തു​ലാം ഒ​ന്നാ​യ ഒ​ക്ടോ​ബ​ർ 18ന് 50000 ​പേ​രും ഒ​ക്ടോ​ബ​ർ 19ന് 40,000 ​പേ​രും ഇ​തി​നോ​ട​കം ദ​ർ​ശ​ന​ത്തി​നാ​യി ബു​ക്ക് ചെ​യ്തു.

Tags : Sabarimala open monthly pujas Malikappuram head priest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up