x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭർത്താവിനെ കൊന്നശേഷം പാന്പുകടിമരണമെന്നു തെറ്റിദ്ധരിപ്പിച്ചു: ഭാ​​​​ര്യ​​​​ക്കും കാ​​​​മു​​​​ക​​​​നും വ​​​​ധ​​​​ശി​​​​ക്ഷ

വെബ്ഡെസ്ക്
Published: October 17, 2026 03:53 AM IST | Updated: October 17, 2026 03:53 AM IST

കാ​​​​മു​​​​ക​​​​ൻ അ​​​​മ​​​​ർ​​​​ദീ​​​പ്, ര​​​​വി​​​​ത

മീ​​​​റ​​​​റ്റ്: ഭ​​​​ർ​​​​ത്താ​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം പാ​​​​ന്പു​​​​ക​​​​ടി​​​​മരണമെന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​ച്ച് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​​സി​​​​ൽ ഭാ​​​​ര്യ​​​​ക്കും കാ​​​​മു​​​​ക​​​​നും വ​​​​ധ​​​​ശി​​​​ക്ഷ.

മി​​​​ക്കി കാ​​​​ശ്യ​​​​പ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​മി​​​​ത് കാ​​​​ശ്യ​​​​പി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തിയ കേ​​​​സി​​​​ൽ ഭാ​​​​ര്യ ര​​​​വി​​​​ത​, കാ​​​​മു​​​​ക​​​​ൻ അ​​​​മ​​​​ർ​​​​ദീ​​​പ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു യു​​​പി​​​യി​​​ലെ മീ​​​റ​​​റ്റ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി ജ​​​​യ്‌​​​​വീ​​​​ർ സിം​​​​ഗ് നാ​​​​ഗ​​​​ർ വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​ച്ച​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ 13നാ​​​​ണ് അ​​​​മി​​​​തിനെ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ വീ​​​​ട്ടി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മൃ​​​​ത​​​​ശ​​​​രീ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്ന് ജീ​​​​വ​​​​നു​​​​ള്ള ഒ​​​​രു പാ​​​​ന്പി​​​​നെ​ പി​​​ടി​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു.

അ​​​​പൂ​​​​ര്‍വ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​പൂ​​​​ര്‍വ​​​​മാ​​​​യ കേ​​​​സാ​​​​ണി​​​​തെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി, ഇ​​​​രു​​​​വ​​​​ര്‍ക്കും പ​​​​ര​​​​മാ​​​​വ​​​​ധി ശി​​​​ക്ഷ​​​​ വി​​​​ധി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​മി​​​തി​​​ന്‍റെ മ​​​ര​​​ണം പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ആ​​​ദ്യം ക​​​രു​​​തി​​​യ​​​ത്.

എ​​​ന്നാ​​​ൽ, മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​​ഴു​​​​ത്തി​​​​ലെ പ​​​​രി​​​​ക്കു​​​​ക​​​​ളും ശ​​​​രീ​​​​ര​​​​ത്തി​​​​ലെ പോ​​​​റ​​​​ലു​​​​ക​​​​ളും സം​​​ശ​​​യം ജ​​​നി​​​പ്പി​​​ച്ചതോടെ ന​​​​ട​​​​ത്തി​​​​യ പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍ട്ട​​​​ത്തി​​​​ലാ​​​​ണ് ക​​​​ഴു​​​​ത്തു​​​​ ഞെ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍ന്നു​​​​ണ്ടാ​​​​യ ശ്വാ​​​​സം​​​​മു​​​​ട്ട​​​​ലാ​​​​ണ് മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

Tags : Snakebite Death sentenced AmitKashyap MikkiKashyap Ravita Amardeep Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up