Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sentenced

വാഹനാപകടം: ഇന്ത്യക്കാരന് തടവുശിക്ഷ

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യുഎസിൽ മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ച വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​ൻ ജ​​​ഷ​​​ൻ​​​പ്രീ​​​ത് സിം​​​ഗി​​​ന് (22) കോ​​​ട​​​തി നാ​​​ലു വ​​​ർ​​​ഷ​​​വും എ​​​ട്ടു​ മാ​​​സ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഒ​​​ന്‍റാ​​​റി​​​യോ​​​യി​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ എ​​​ട്ടു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജ​​​ഷ​​​ൻ​​​പ്രീ​​​തി​​​ന്‍റെ ട്ര​​​ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ളെ ഇ​​​ടി​​​ച്ചു​​​ തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2022ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് യുഎസിലെ​​​ത്തി​​​യ ജ​​​ഷ​​​ൻ​​​പ്രീ​​​ത് അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു.

Kerala

പോ​ക്‌​സോ കേ​സിൽ നാ​ലു ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

പെ​​​രു​​​മ്പാ​​​വൂ​​​ർ: ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​യെ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യി ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ച കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​ക്കു നാ​​​ലു ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും, 35 വ​​​ർ​​​ഷം ത​​​ട​​​വും 2,08,100 രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചെ​​​ങ്ക​​​ൽ സ്വ​​​ദേ​​​ശി ക്രി​​​സ്ത്യ​​​ൻ രാ​​​ജി​​​നെ (36)​യാ​​​ണ് പെ​​​രു​​​മ്പാ​​​വൂ​​​ർ അ​​​തി​​​വേ​​​ഗ പോ​​​ക്‌​​​സോ കോ​​​ട​​​തി ജ​​​ഡ്ജി വി. ​​​സ​​​ന്ദീ​​​പ് കൃ​​​ഷ്ണ ശി​​​ക്ഷി​​​ച്ച​​​ത്.

2023 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ആ​​​ലു​​​വ എ​​​ട​​​യ​​​പ്പു​​​റ​​​ത്തു​​​ള്ള വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​യെ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​യി ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​സ്പി ആ​​​യി​​​രു​​​ന്ന വി​​​വേ​​​ക് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡി​​​വൈ​​​എ​​​സ്പി ആ​​​യി​​​രു​​​ന്ന എ. ​​​പ്ര​​​സാ​​​ദ്, ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ എം.​​​എം. മ​​​ഞ്ജുദാ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ച്ച​​​ത്.​ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി അ​​​ഡ്വ. എ. ​​​സി​​​ന്ധു ഹാ​​​ജ​​​രാ​​​യി.

Business

ബൈജൂസ് രവീന്ദ്രന് ആറു മാസത്തെ തടവുശിക്ഷ

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​മു​​​ഖ എ​​​ഡ്ടെ​​​ക് സ്റ്റാ​​​ർ​​​ട്ട​​​പ്പാ​​​യ ബൈ​​​ജൂ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ന് സിം​​​ഗ​​​പ്പൂ​​​ർ കോ​​​ട​​​തി ആ​​​റു​​​ മാ​​​സ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള രേ​​​ഖ​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തുട​​​ർ​​​ന്നു​​​ള്ള കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യി​​​ലാ​​​ണു ശി​​​ക്ഷ.

എ​​​ന്നാ​​​ൽ, ഈ ​​​വി​​​ധി വെ​​​റും ന​​​ട​​​പ​​​ടി​​​ക്ര​​​മം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ക​​​മ്പ​​​നി​​​യി​​​ൽ യാ​​​തൊ​​​രു​​​വി​​​ധ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളോ ത​​​ട്ടി​​​പ്പു​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ധി​​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

കോ​​​വി​​​ഡ്കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ളും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ബൈ​​​ജൂ​​​സി​​​ന് സിം​​​ഗ​​​പ്പൂ​​​ർ കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മാ​​​ണു സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഖ​​​ത്ത​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​പ​​​ക​​​മ്പ​​​നി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് സിം​​​ഗ​​​പ്പൂ​​ർ കോ​​​ട​​​തി​​​യു​​​ടെ ഈ ​​​ന​​​ട​​​പ​​​ടി.

അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് മു​​​മ്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങാ​​​നും കോ​​​ട​​​തി​​​ച്ചെ​​​ല​​​വി​​​ലേ​​​ക്കാ​​​യി 90,000 സിം​​​ഗ​​​പ്പൂ​​​ർ ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 67 ല​​​ക്ഷം രൂ​​​പ) ന​​​ൽ​​​കാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ സ​​​ഹോ​​​ദ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ഹ​​​രി പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ബീ​​​യാ​​​ർ ഇ​​​ൻ​​​വെ​​​സ്റ്റ്‌​​​കോ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നും കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ത​​​ട്ടി​​​പ്പ​​​ല്ല, ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ പ്ര​​​ശ്‌​​​ന​​​മെ​​​ന്ന് ബൈ​​​ജു

വി​​​ധി പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ൻ രം​​​ഗ​​​ത്തെ​​​ത്തി.​​​ നി​​​ക്ഷേ​​​പ​​​ക​​​രും വാ​​​യ്പ ന​​​ൽ​​​കി​​​യ​​​വ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും ഈ ​​​സ​​​മ​​​യ​​​ത്ത് ഇ​​​ത്ത​​​രം നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

സ്ഥാ​​​പ​​​ക​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു യാ​​​തൊ​​​രു​​​വി​​​ധ തെ​​​റ്റാ​​​യ​​​ ന​​​ട​​​പ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. നി​​​ല​​​വി​​​ലെ സിം​​​ഗ​​​പ്പൂ​​​ർ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മം മാ​​​ത്ര​​​മാ​​​ണ്. ഇ​​​ത് വ​​​ഞ്ച​​​ന​​​യോ അ​​​ഴി​​​മ​​​തി​​​യോ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​ത​​​ല്ല- ബൈ​​​ജു ര​​​വീ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ഒ​​​രു​​​വ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും ക​​​മ്പ​​​നി​​​യു​​​ടെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു​ ന​​​ല്ല പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി താ​​​ൻ ഇ​​​പ്പോ​​​ഴും ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

700 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി; മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൈ​​​​ക്കൂ​​​​ലി കേ​​​​സി​​​​ൽ കെ​​​​എ​​​​സ്ഇ​​​​ബി കു​​​​റ്റി​​​​പ്പു​​​​റം സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ മു​​​​ൻ ഓ​​​​വ​​​​ർ​​​​സി​​​​യ​​​​റെ വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി മൂ​​​​ന്ന് വ​​​​ർ​​​​ഷം ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നും 10,000 രൂ​​​​പ പി​​​​ഴ ഒ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും ശി​​​​ക്ഷി​​​​ച്ചു.

വൈ​​​​ദ്യു​​​​തി​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലു​​​​ള്ള ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ 700 രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യ മ​​​​ല​​​​പ്പു​​​​റം കു​​​​റ്റി​​​​പ്പു​​​​റം കെ​​​​എ​​​​സ്ഇ​​​​ബി സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ മു​​​​ൻ ഓ​​​​വ​​​​ർ​​​​സീ​​​​യ​​​​റും, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യ മൈ​​​​ക്കി​​​​ൾ പി​​​​ള്ള​​​​യെ (60) ആണു കോടതി ശിക്ഷിച്ചത്.

International

മകന്‍റെ മയക്കുമരുന്ന് കച്ചവടത്തിനു സഹായം; 90 വയസുകാരിക്ക് ജയിൽശിക്ഷ

സീ​​​യൂ​​​ൾ: മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ച്ച​​​വ​​​ട​​​ത്തി​​​ലൂ​​​ടെ മ​​​ക​​​ൻ സ​​​ന്പാ​​​ദി​​​ച്ച പ​​​ണം ​​​വെ​​​ളു​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച തൊ​​​ണ്ണൂ​​​റു​​​കാ​​​രി​​​ക്ക് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ കോ​​​ട​​​തി ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

വ​​​യോ​​​ധി​​​ക​​​യു​​​ടെ പേ​​​ര് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​റു​​​പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള മ​​​ക​​​ന്‍റെ പേ​​​ര് സോം​​​ഗ് എ​​​ന്നാ​​​ണ്. മെ​​​ത്താം​​​ഫി​​​റ്റ​​​മി​​​ൻ എ​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തി​​​യ​​​തി​​​ന് ഇ​​​യാ​​​ൾ കം​​​ബോ​​​ഡി​​​യ​​​യി​​​ലെ ജ​​​യി​​​ലി​​​ലാ​​​ണ്.

ഒ​​​ന്പ​​​തു ത​​​വ​​​ണ​​​യാ​​​യി അ​​​മ്മ​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ 2.6 ല​​​ക്ഷം ഡോ​​​ള​​​ർ വ​​​രു​​​ന്ന തു​​​ക ല​​​ഭി​​​ച്ച​​​താ​​​യും അ​​​മ്മ ഇ​​​ത് മ​​​ക​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മ​​​റ്റൊ​​​രു അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

വ​​​യോ​​​ധി​​​ക​​​യു​​​ടെ പ്രാ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച് കോ​​​ട​​​തി ചെ​​​റി​​​യ ശി​​​ക്ഷ ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സോം​​​ഗ് ത​​​ന്‍റെ മ​​​ക​​​ളെ​​​യും ഇ​​​ട​​​പാ​​​ടി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​ക്കി​​​യു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

International

ബലാത്സംഗം: സ്വിസ് ഇസ്‌ലാമിക പണ്ഡിതനു 18 വർഷം ശിക്ഷ

പാ​​​രീ​​​സ്: മൂ​​​ന്നു സ്ത്രീ​​​ക​​​ളെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തെ​​​ന്ന കേ​​​സി​​​ൽ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡു​​​കാ​​​ര​​​നാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക പ​​​ണ്ഡി​​​ത​​​നെ കോ​​​ട​​​തി 18 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചു.

താ​​​രി​​​ഖ് റാ​​​മാ​​​ദാ​​​ൻ എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു പാ​​​രീ​​​സി​​​ലെ ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ത​​​ട​​​വു​​​ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ​​​ശേ​​​ഷം ഫ്രാ​​​ൻ​​​സ് വി​​​ട​​​ണ​​​മെ​​​ന്നും പ്രി​​​സൈ​​​ഡിം​​​ഗ് ജ​​​ഡ്ജി കോ​​​റി​​​ൻ ഗോ​​​‌​​​സ്മാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2009നും 2016​​​നു​​​മി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്.ഓ​​​ക്സ്ഫ​​​ഡി​​​ലെ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് കോ​​​ള​​​ജി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റ​​​ഡീ​​​സി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം ഖ​​​ത്ത​​​റി​​​ലെ​​​യും മൊ​​​റോ​​​ക്കോ​​​യി​​​ലെ​​​യും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യി​​​രു​​​ന്നു. മി ​​​ടൂ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ​​​ലാ​​​ത്സം​​​ഗ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2017ൽ ​​​ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​ദ്ദേ​​​ഹം നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യി.

മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ ഹ​​​സ​​​ൻ അ​​​ൽ ബ​​​ന്ന​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​നാ​​​ണു 63കാ​​ര​​നാ​​യ താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ൻ. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ലും ഇ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ ബ​​ലാ​​ത്സം​​ഗ ആ​​രോ​​പ​​ണ​​മു​​ണ്ട്.

NRI

കു​ഞ്ഞി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

വി​സ്‌​കോ​ൺ​സി​ൻ: വി​സ്‌​കോ​ൺ​സി​നി​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് ന​വ​ജാ​ത ശി​ശു​വാ​യി​രു​ന്ന സ്വ​ന്തം മ​ക​ളെ ക്രൂ​ര​മാ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​ന് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 21 വ​യ​സു​കാ​ര​നാ​യ ലോ​ഗ​ൻ ക്രൂ​ക്ക​ൻ​ബെ​ർ​ഗ് ആ​ൻ​ഡേ​ഴ്സ​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2021-ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ന്ന് 16 വ​യ​സു​കാ​ര​നാ​യി​രു​ന്ന ലോ​ഗ​ൻ, ത​ന്‍റെ കാ​മു​കി ബാ​ത്ത് ട​ബ്ബി​ൽ ജ​ന്മം ന​ൽ​കി​യ പെ​ൺ​കു​ഞ്ഞി​നെ കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​ഞ്ഞു​മൂ​ടി​യ കാ​ട്ടി​ൽ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം ത​ല​യ്ക്ക് ര​ണ്ട് ത​വ​ണ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞ് ത​ന്‍റെ ജീ​വി​ത​ത്തി​ന് ഒ​രു ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് ലോ​ഗ​ൻ ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ഒ​രാ​ൾ​ക്ക് കൈ​മാ​റി എ​ന്നാ​യി​രു​ന്നു പ്ര​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 16 തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ​ക്ക് 45 വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ള​വു​ക​ളെ കു​റി​ച്ച് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ.

National

33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുപി ദമ്പതികൾക്കു വധശിക്ഷ

ന്യൂഡൽഹി: 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിൽ സുപ്രധാന വിധി. ഉത്തർപ്രദേശിലെ പോക്സോ കോടതി ദമ്പതികൾക്കു വധശിക്ഷ വിധിച്ചു. പ്രതികളായ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വധശിക്ഷ കിട്ടിയത്. പീഡിപ്പിക്കപ്പെട്ടവരിൽ മൂന്നു വയസുള്ള കുട്ടികൾ പോലുമുണ്ട്. യുപിയിലെ ബന്ദയിലെ പോക്സോ പ്രത്യേക കോടതിയാണ് പ്രധാന വിധി പ്രഖ്യാപിച്ചത്.

പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലസാഹിത്യം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. പീഡനത്തിന് ഇരയായ ഒാരോ കുട്ടിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടു. ഇതിനുപുറമെ, പ്രതിയുടെ പക്കൽനിന്നു കണ്ടുകെട്ടുന്ന തുകയും ഇരകൾക്കു തുല്യമായി വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞു.

സിബിഐ കണ്ടെത്തൽ

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 2020 ഒക്ടോബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാംഭവനും മറ്റുള്ളവർക്കുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി സിബിഐ കണ്ടെത്തി. ക്രൂരമായ പീഡനങ്ങളാണ് ഇവരിൽനിന്നു കുട്ടികൾക്കു നേരിടേണ്ടി വന്നത്. പലരുടെയും സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. ചിലർക്കു വർഷങ്ങളോളം ആശുപത്രികളിൽ കഴിയേണ്ടിവന്നു. ശരീരത്തിന്‍റെ പല ഭാഗങ്ങളിൽ പരിക്കേറ്റവരുണ്ട്. മാനസികാഘാതം വേറെ.

സമ്മാനങ്ങൾ നൽകി

പ്രതികൾ 2010 നും 2020 നും ഇടയിൽ യുപിയിലെ ബന്ദയിലും ചിത്രകൂടിലും പ്രവർത്തിച്ചിരുന്നു. രാംഭവൻ ജലസേചന വകുപ്പിൽ ജൂനിയർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കാണിച്ചും പണവും സമ്മാനങ്ങളും നൽകിയുമാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്.

കേസ് ഏറ്റെടുത്ത സിബിഐ കുട്ടികളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അവർക്കു കൗൺസലിംഗ് നൽകി. ഫോറൻസിക്, ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരേ കോടതിയിൽ ഹാജരാക്കി. 2021 ഫെബ്രുവരിയിൽ രാംഭവനും ഭാര്യയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

സമാനതകളില്ലാത്ത ക്രൂരതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താൽ കേസ് "അപൂർവങ്ങളിൽ അപൂർവം" ആണെന്നു കോടതി പറഞ്ഞു. ഒന്നലധികം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ പരന്പര പ്രതികൾ ചെയ്ത ഹീനകൃത്യത്തെ വെളിപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയ്ക്ക് അർഹമാണ് കുറ്റമെന്നു കോടതി പറഞ്ഞു.

International

നർഗീസ് മുഹമ്മദിക്ക് ഏഴര വർഷം തടവ്

ടെ​​​ഹ്റാ​​​ൻ: സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ന​​ർ​​​ഗീ​​​സ് മു​​​ഹ​​​മ്മ​​​ദി​​​ക്ക് ഏ​​​ഴര വ​​​ർ​​​ഷം​​കൂ​​​ടി ത​​​ട​​​വ്.

മ​​​ഷ്ഹ​​​ദ് ന​​​ഗ​​​ര​​​ത്തി​​​ലെ കോ​​​ട​​​തി ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്ന് ന​​​ർ​​​ഗീ​​​സി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​സ്ത​​​ഫ നി​​​ലി അ​​​റി​​​യി​​​ച്ചു. ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ‌

വി​​​ദേ​​​ശ​​​ ശക്തി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​ക​​​രി​​​ച്ച​​​തി​​​ന് അ​​​റു വ​​​ർ​​​ഷ​​​വും സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​വു​​​മാ​​​ണ് ശി​​​ക്ഷ​​​യെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ന​​​ർ​​​ഗീ​​​സ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഈ ​​​മാ​​​സം ര​​​ണ്ടാം തീ​​​യ​​​തി മു​​​ത​​​ൽ അ​​​വ​​​ർ ജ​​​യി​​​ലി​​​ൽ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

International

ഷെയ്ഖ് ഹസീനയ്ക്ക് പത്തു വർഷം തടവ്

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെയ്​​​ഖ് ഹ​​​സീ​​​ന​​​യ്ക്ക് ര​​​ണ്ട് വ്യ​​​ത്യ​​​സ്ത അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ​​​ത്തു വ​​​ർ​​​ഷം ത​​​ട​​​വ്.

സ​​​ർ​​​ക്കാ​​​ർ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ ഭൂ​​​മി ന​​​ല്കി​​​യ കേ​​​സി​​​ലാ​​​ണ് ധാ​​​ക്ക​​​യി​​​ലെ പ്ര​​​ത്യേ​​​ക ജ​​​ഡ്ജി​​​യു​​​ടെ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​നും മു​​​ൻ ബ്രി​​​ട്ടീ​​​ഷ് മ​​​ന്ത്രി​​​യു​​​മാ​​​യ തു​​​ലി​​​പ് സി​​​ദ്ദി​​​ഖ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഭൂ​​​മി ന​​​ല്കി​​​യ കേ​​​സി​​​ലാ​​​ണു വി​​​ധി. സി​​​ദ്ദി​​​ഖി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​രി അ​​​സാ​​​മ​​​ൻ സി​​​ദ്ദി​​​ഖ്, സ​​​ഹോ​​​ദ​​​ര​​​ൻ റ​​​ദ്‌​​​വാ​​​ൻ മു​​​ജീ​​​ബ് സി​​​ദ്ദി​​​ഖ് ബോ​​​ബി എ​​​ന്നി​​​വ​​​രെ ഏ​​​ഴു വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു.

Kerala

കോർപറേഷൻ ജീവനക്കാരന്‍റെ കൊലപാതകം: പ്രതിക്കു ജീവപര്യന്തം കഠിന തടവും പിഴയും

തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്‍റേതാണ് ഉത്തരവ്.

2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു.  കന്‍റോൺമെന്‍റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

NRI

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ന്നു: അ​മ്മ​യ്ക്ക് 15 വ​ർ​ഷം ത​ട​വ്

ന്യൂ​മെ​ക്സി​ക്കോ: അ​മേ​രി​ക്ക​യി​ലെ അ​ൽ​ബു​ക്ക​ർ​ക്കി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 16 വ​യ​സു​കാ​രി​യെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യ്ക്ക് 15 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 33 കാ​രി​യാ​യ ഡോ​റീ​ലി​യ എ​സ്പി​നോ​സ​യ്ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

 കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​തും അ​പ​സ്മാ​ര രോ​ഗി​യു​മാ​യി​രു​ന്ന മ​രി​യ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​രി​ക്കു​മ്പോ​ൾ വെ​റും 18 കി​ലോ (40 പൗ​ണ്ട്) മാ​ത്ര​മാ​യി​രു​ന്നു കു​ട്ടി​യു​ടെ ഭാ​രം. ശ​രീ​ര​ത്തി​ൽ ഒ​ട്ടും കൊ​ഴു​പ്പോ പേ​ശി​ക​ളോ അ​വ​ശേ​ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

പെ​ൺ​കു​ട്ടി മ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ മു​റി​യി​ൽ ഈ​ച്ച​ക​ളും ര​ക്ത​വും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ഞ്ചോ ആ​റോ ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.

താ​ൻ മ​ക്ക​ളെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​ധ്വാ​നി​യാ​യ അ​മ്മ​യാ​ണെ​ന്നും മ​ക​ളു​ടെ മ​ര​ണം താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും കോ​ട​തി​യി​ൽ എ​സ്പി​നോ​സ ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തൊ​രു അ​പ​ക​ട​മ​ല്ലെ​ന്നും ബോ​ധ​പൂ​ർ​വ​മാ​യ പീ​ഡ​ന​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്തെ​ങ്കി​ലും, കു​ട്ടി അ​നു​ഭ​വി​ച്ച വേ​ദ​ന അ​തി​ഭീ​ക​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി 15 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

International

ഷി​ൻ​സോ ആ​ബെ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ടോ​ക്യോ: ജ​പ്പാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബേ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ടെ​റ്റ്‌​സു​യ യ​മ​ഗാ​മി (45)ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

യു​ദ്ധാ​ന​ന്ത​ര ച​രി​ത്ര​ത്തി​ലെ അ​ഭൂ​ത​പൂ​ർ​വ​വും അ​തീ​വ​ഗു​രു​ത​ര​വു​മാ​യ സം​ഭ​വം എ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കൊ​ല​പാ​ത​ക​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. കൊ​ല​പാ​ത​കി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

2022ൽ ​പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ന​രാ പ​ട്ട​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 11.30-ഓ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. ആ​ബെ പ്ര​സം​ഗി​ക്കാ​ൻ തു​ട​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം, അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്നി​ൽ​നി​ന്ന് പ്ര​തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് നി​റ​യൊ​ഴി​ച്ച​ത് എ​ന്ന് പ്ര​തി സ​മ്മ​തി​ച്ചി​രു​ന്നു.

ര​ണ്ടു​ത​വ​ണ​യാ​ണ് ഇ​യാ​ൾ ആ​ബെ​യ്ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഉ​ട​ൻ​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​ക്ര​മി​യെ പോ​ലീ​സ് വൈ​കാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ളി​ൽ​നി​ന്നു കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. ലോ​ഹ​ക്കു​ഴ​ലു​ക​ളും മ​ര​വും ഉ​പ​യോ​ഗി​ച്ച് സ്വ​യം നി​ർ​മി​ച്ച ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി വെ​ടി​യു​തി​ർ​ത്ത​ത്.

ജ​പ്പാ​നി​ലെ വി​വാ​ദ മ​ത​ഗ്രൂ​പ്പാ​യ യു​ണി​ഫി​ക്കേ​ഷ​ൻ ച​ർ​ച്ചി​നോ​ട് ത​ന്‍റെ അ​മ്മ​യ്ക്ക് വി​ധേ​യ​ത്വം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​രു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​മ്മ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​മാ​യി​രു​ന്നു​വെ​ന്നും ടെ​റ്റ്‌​സു​യ യ​മ​ഗാ​മി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

ആ​ബെ ഇ​തി​ന്‍റെ അ​നു​ബ​ന്ധ സം​ഘ​ട​ന​യെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും ഇ​താ​ണ് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ത​ന്‍റെ അ​മ്മ​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നും അ​യാ​ൾ ആ​രോ​പി​ച്ചു.

അ​മ്മ​യു​ടെ ഈ ​പ്ര​വൃ​ത്തി ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​നി​ല ത​ക​ർ​ത്തു​വെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ യു​ണി​ഫി​ക്കേ​ഷ​ൻ ച​ർ​ച്ചി​നോ​ട് ത​നി​ക്ക് വെ​റു​പ്പാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​ബെ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്നു​മു​ള്ള വി​ചി​ത്ര​മാ​യ വാ​ദ​മാ​ണ് ടെ​റ്റ്‌​സു​യ യ​മ​ഗാ​മി കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

Kerala

രവീന്ദ്ര സിംഗ് വധം: പ്രതിക്കു ജീവപര്യന്തം

പ​​​റ​​​വൂ​​​ർ: ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക്കു ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വ്. പ്ര​​​കാ​​​ശ് സിം​​​ഗി (36)നെ​​​യാ​​​ണു പ​​​റ​​​വൂ​​​ർ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി 2 ജ​​​ഡ്ജി വി. ​​​ജ്യോ​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മ​​​ട​​​യ്ക്ക​​​ണം.

2019 മേ​​​യ് ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ത​​​ന്നെ​​​യാ​​​യ ര​​​വീ​​​ന്ദ്ര സിം​​​ഗാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കു​​​റു​​​പ്പം​​​പ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ പാ​​​ണി​​​യേ​​​ലി​​​യി​​​ലു​​​ള്ള റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ജോ​​​ലി​​​ക്കാ​​​രാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

റ​​​സ്റ്ററ​​​ന്‍റ് ഉ​​​ട​​​മ​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​കാ​​​ശ് സിം​​​ഗ് അ​​​മി​​​ത​​​മാ​​​യി പ​​​ണം വാ​​​ങ്ങു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ര​​​വീ​​​ന്ദ്ര സിം​​​ഗ് ഉ​​​ട​​​മ​​​യോ​​​ടു പ്ര​​​കാ​​​ശി​​​ന് ഇ​​​ങ്ങ​​​നെ പ​​​ണം കൊ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര സിം​​​ഗി​​​നെ വി​​​റ​​​കു​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​റു​​​പ്പം​​​പ​​​ടി എ​​​സ്എ​​​ച്ച്ഒ​​​യാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ. മ​​​നോ​​​ജാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി അ​​​ഡീ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ എം.​​​ബി. ഷാ​​​ജി ഹാ​​​ജ​​​രാ​​​യി.

International

ഇമ്രാനെ പിന്തുണച്ചു; പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകർക്ക് ജീവപര്യന്തം

ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്രാ​​​ൻ ഖാ​​​നെ പി​​​ന്തു​​​ണ​​​ച്ച​​​തിന്‍റെ പേ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​ക്ടി​​​വി​​​സ്റ്റു​​​ക​​​ളും അ​​​ട​​​ക്കം ഏ​​​ഴു പേ​​​ർ​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ. ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദി​​​ലെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ കോ​​​ട​​​തി​​​യാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ഴു പേ​​​രും പാ​​​ക്കി​​​സ്ഥാ​​​നു പു​​​റ​​​ത്താ​​​ണു​​​ള്ള​​​ത്. അ​​​തി​​​നാ​​​ൽ ഇ​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണു വി​​​ചാ​​​ര​​​ണ ന​​​ട​​​ന്ന​​​ത്.

2023 മേ​​​യി​​​ൽ ഇ​​​മ്രാ​​​ൻ ഖാ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണി​​​ത്.

പ്ര​​​തി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഭ​​​യ​​​വും അ​​​സ്ഥി​​​ര​​​ത​​​യും വി​​​ത​​​ച്ചു​​​വെ​​​ന്നും ഇ​​​തു ഭീ​​​ക​​​ര​​​വാ​​​ദ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

National

പാക് ഭീകരന് പത്തു വർഷം തടവ്

ശ്രീ​​ന​​ഗ​​ർ: സു​​ര​​ക്ഷാ​​സൈ​​ന്യ​​ത്തി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ കേ​​സി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഭീ​​ക​​ര​​ന് പ​​ത്തു വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വ്.

അ​​ബു ഉ​​കാ​​സ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഹ​​ൻ​​സ​​ള്ള യാ​​സീ​​ൻ റാ​​യി​​യെ ആ​​ണ് കു​​പ്‌​​വാ​​ര​​യി​​ലെ സെ​​ഷ​​ൻ​​സ് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

പാ​​ക്കി​​സ്ഥാ​​നി​​ലെ ബ​​ഹാ​​വ​​ൽ​​പു​​ർ സ്വ​​ദേ​​ശി​​യാ​​ണ് ഉ​​കാ​​സ. 2016 ലാ​​ണ് പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്ക് ഉ​​കാ​​സ ഉ​​ൾ​​പ്പെ​​ട്ട ഭീ​​ക​​ര​​സം​​ഘം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

2016 ജൂ​​ൺ മു​​ത​​ൽ ഇ​​യാ​​ൾ ക​​സ്റ്റ​​ഡി​​യി​​ലാ​​ണ്. അ​​ടു​​ത്ത വ​​ർ​​ഷം ഇ​​യാ​​ൾ ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​യേ​​ക്കും.

Kerala

ട്യൂഷനു പോയ വിദ്യാർഥിനിയെ ഉപദ്രവിച്ച പ്രതിക്ക് കഠിന തടവും പിഴയും

അടൂര്‍: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില്‍ മുടിയൂര്‍ക്കോണം ചേരിക്കല്‍ ലക്ഷംവീട് കോളനിയില്‍ ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.

കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്‍സ് സ്‌കൂളില്‍ സമീപം എംസി റോഡില്‍ വച്ച് ഷാജഹാന്‍ അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്‌ഐ അനീഷ് ഏബ്രഹാം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ ഹാജരായി.

National

പ​​​ശു​​​ക്ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്ത മൂന്നു പേർക്കു ജീവപര്യന്തം!

അ​​​മ്രേ​​​ലി: ഗു​​​ജ​​​റാ​​​ത്തി​​​ൽ ഗോ​​​ഹ​​​ത്യ കേ​​​സി​​​ൽ മൂ​​​ന്നു പേ​​​രെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. കാ​​​സിം ഹാ​​​ജി സോ​​​ള​​​ങ്കി, സ​​​ത്താ​​​ർ ഇ​​​സ്മ​​​യി​​​ൽ സോ​​​ള​​​ങ്കി, അ​​​ക്രം ഹാ​​​ജി സോ​​​ള​​​ങ്കി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി റി​​​സ്‌​​​വാ​​​ന ബു​​​ഖാ​​​രി ശി​​​ക്ഷി​​​ച്ച​​​ത്. പ്ര​​​തി​​​ക​​​ൾ 18 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും അ​​​ട​​​യ്ക്ക​​​ണം.

2023ൽ ​​​അ​​​മ്രേ​​​ലി ജി​​​ല്ല​​​യി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പ​​​ശു​​​ക്ക​​​ളെ ക​​​ശാ​​​പ്പ് ചെ​​​യ്ത വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 40 കി​​​ലോ ബീ​​​ഫ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. പ​​​ശു​​​ക്ക​​​ളു​​​ടെ ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. കാ​​​സിം സോ​​​ള​​​ങ്കി​​​യെ ഉ​​​ട​​​ൻ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. മ​​​റ്റു ര​​​ണ്ടു പേ​​​രെ പി​​​ന്നീ​​​ടാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പ​​​ശു​​​വി​​​നെ ക​​​ശാ​​​പ്പ് ചെ​​​യ്ത കേ​​​സി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണു പ്ര​​​തി​​​ക​​​ളെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി​​​വി​​​ധി​​​യെ ‘ച​​​രി​​​ത്ര​​​പ​​​രം’ എ​​​ന്നാ​​​ണ് ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ വ​​​ക്താ​​​വ് ജി​​​ത്തു വ​​​ഘാ​​​നി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. 2011ൽ ​​​ന​​​രേ​​​ന്ദ്ര മോ​​​ദി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ​​​യാ​​​ണ് ഗു​​​ജ​​​റാ​​​ത്തി​​​ൽ ഗോ​​​ഹ​​​ത്യ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മം​​​പാ​​​സാ​​​ക്കി​​​യ​​​ത്. 2017ൽ ​​​നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​കൂ​​​ടി ചേ​​​ർ​​​ത്തു.

Latest News

Corehub Up