x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

വയനാട് ബ്യൂറോ
Published: September 25, 2026 08:24 PM IST | Updated: September 25, 2026 08:25 PM IST

ശിവദാസന്‍

ക​ല്‍​പ്പ​റ്റ: മ​ക​നെ കോ​ടാ​ലി​ക്ക് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ല്‍​പ്പ​ള്ളി മ​ണ​ല്‍​വ​യ​ല്‍ തെ​ക്കേ​ക്ക​ര ശി​വ​ദാ​സ​നെ​യാ​ണ്(69)​അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി(​ഒ​ന്ന്)​ജ​ഡ്ജ് പി. ​സെ​യ്ത​ല​വി ശി​ക്ഷി​ച്ച​ത്.

2023 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ശി​വ​ദാ​സ​ന്‍ മ​ക​ന്‍ അ​മ​ലി​നെ(22)​മു​റി​യി​ല്‍ ക​യ​റി കോ​ടാ​ലി​ക്ക് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പു​ല്‍​പ്പ​ള്ളി എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ല്‍ 35 ഓ​ളം സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കോ​ട​തി 65 ഓ​ളം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഭി​ലാ​ഷ് ജോ​സ​ഫ് ഹാ​ജ​രാ​യി.

Tags : Father sentenced life imprisonment fine son murder case

Recent News

Corehub Up