പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മണിപ്പുർ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) നീട്ടി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നു മുതൽ ആറ് മാസത്തേക്കാണ് നീട്ടിയത്.
നാഗാലാൻഡ്, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ ഒമ്പത് ജില്ലകളിലും, അരുണാചലിലെ മൂന്നിടങ്ങളിലുമാണ് നിയമം ബാധകം. ഈ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് നടപടി.
സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്നതാണ് നിയമം. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായാണ് നീക്കമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.
Tags : Central government extends AFSPA Manipur Nagaland Arunachal Pradesh